സാഗരം സാക്ഷി...❤️: ഭാഗം 72

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അമ്പലത്തിനു പുറത്ത് ബൈക്ക് കൊണ്ടുപോയി പാർക്ക്‌ ചെയ്ത് ഇറങ്ങുമ്പോഴാണ് അവനാ കാഴ്ച കണ്ടത്.... തൊട്ട് മുന്നിൽ ടീച്ചറമ്മയുടെ കൂടെ നിൽക്കുന്ന രവി....!! രവി മുന്നോട്ട് നോക്കിയതും അയാളെ കണ്ട് തറഞ്ഞു നിൽക്കുന്ന ജീവയെ കണ്ട് ഞെട്ടി.... ആ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു "മോനെ.... ജീവാ....!"രവി അവനെ കണ്ട മാത്രയിൽ സന്തോഷത്തോടെ ഉരുവിട്ടു ജീവ അത് കെട്ടാഭാവം നടിച്ചില്ല..... രവി വിളിച്ചത് കേട്ടാണ് ടീച്ചറമ്മ ജീവയെ കാണുന്നത്..... തന്നെ കണ്ടതും ആ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ട് ജീവ പുഞ്ചിരിച്ചു "അമ്മാ..... ☺️" അവൻ മുന്നോട്ട് ചെന്ന് ടീച്ചറമ്മയെ കെട്ടിപിടിച്ചു "Missed you മ്മാ....."അമ്മയുടെ നെറ്റിയിൽ മുത്തി അവൻ പറയുന്നത് രവി ഒരു കൊച്ചു കുഞ്ഞിന്റെ കോതയോടെ നോക്കി നിന്നു ആ നോട്ടം കണ്ട ടീച്ചറമ്മക്ക് ഓർമ വന്നത് പണ്ട് രവി അമ്മുവിനെ കൊഞ്ചിക്കുന്നത് കൊതിയോടെ നോക്കി നിൽക്കുന്ന ജീവയുടെ മുഖമാണ് സാഗർ രവിയുടെ മുഖഭാവം വിടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... അവന്റെ ഒരു നോട്ടത്തിന് വേണ്ടി കൊതിച്ചു നിൽക്കുന്ന അയാളെ നോക്കി സാഗർ ചുണ്ട് കോട്ടി...

"സുഖല്ലേടാ നിനക്ക്.....?" ടീച്ചറമ്മ അവന്റെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചതും അവനാ കൈ ചേർത്ത് പിടിച്ചു മുത്തിക്കൊണ്ട് ഒന്ന് മൂളി "ഈ ചുന്നരിക്കുട്ടിയെ മിസ്സ്‌ ചെയ്യുന്നതൊഴിച്ചാൽ എന്റെ മച്ചു ഹാപ്പിയാമ്മേ....." ടീച്ചറമ്മയുടെ താടയിൽ പിടിച്ചു വലിച്ചു സാഗർ പറയുന്നത് കേട്ട് അവർ ചിരിച്ചു അപ്പോഴും രവി ജീവയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു... "ഇവനെ ഓർത്ത് എന്റെ ടീച്ചറമ്മ ഇനി ടെൻഷൻ അടിക്കണ്ട..... ഇപ്പൊ ഇവൻ ഹാപ്പി ആണോന്ന് ഇവന്റെ മുഖം തന്നെ വിളിച്ചു പറയുന്നില്ലേ.... നോക്ക്...." ജീവയുടെ മുഖം പിടിച്ചു തിരിച്ചു സാഗർ പറഞ്ഞതും "പോടാ 😅...." ജീവ അവന്റെ കൈ എടുത്ത് മാറ്റി "ഇനി ഇവനെ നല്ലൊരു പൊസിഷനിൽ എത്തിച്ചിട്ട് ഒരു ദിവസം ടീച്ചറമ്മയുടെ മുന്നിൽ കൊണ്ട് വന്ന് നിർത്തും ഞാൻ .... അന്ന് ഇവന്റെയും ശിഖേടേം കല്യാണം മുന്നിൽ നിന്ന് അങ്ങ് നടത്തി തരണം വേറെ ആരുടേയും സമ്മതവും സാന്നിധ്യവും വേണ്ട..... അമ്മ മാത്രം മതി ഇവന്.... "ജീവയെ തോളോട് തോൾ ചേർത്ത് നിർത്തി സാഗർ പറയുന്നത് രവിക്ക് കൊള്ളേണ്ടിടത് തന്നെ കൊണ്ടു രവി വേദനയോടെ അവനെ നോക്കി.....

സാഗർ പുച്ഛിച്ചു "അച്ഛന്റെ സ്ഥാനത്ത് എന്റെ അപ്പൻ ഉണ്ടാവും..... ആ അവകാശം പറഞ്ഞ് ആരും അങ്ങോട്ട് വരണ്ടാന്ന് സാരം...." സാഗർ രവിയെ കൊള്ളിച്ചു പറഞ്ഞു.... രവി കണ്ണും നിറച്ചു ജീവയെ നോക്കി അവൻ അറിയാതെ പോലും രവിയെ നോക്കുന്നില്ലെന്നത് അയാളെ വേദനിപ്പിച്ചു "അല്ല..... നിങ്ങളെന്താ അമ്പലത്തിൽ..... നിങ്ങൾക്ക് അമ്പലത്തിൽ പോക്ക് പതിവില്ലാത്തതാണല്ലോ..... ഇന്ന് എന്ത് പറ്റി എന്റെ മക്കൾക്ക്....?" ടീച്ചറമ്മ രണ്ടിനെയും ചൂഴ്ന്ന് നോക്കിയതും രണ്ടും പരസ്പരം നോക്കി ഒരു കള്ളച്ചിരി ചിരിച്ചു "എന്താടാ രണ്ടിനും ഒരു കള്ളത്തരം.....🤨?" ടീച്ചറമ്മ ഗൗരവത്തിൽ ചോദിച്ചതും രണ്ടും ഒന്ന് ഇളിച്ചു "എന്ത് കള്ളത്തരം..... ഒന്നുല്ലമ്മേ..... ഈശ്വരനോട്‌ ഭക്തി തോന്നുന്നത് ഒരു തെറ്റാണോ......അമ്മ പൊയ്ക്കോ....." ജീവ ടീച്ചറമ്മയെ പറഞ്ഞൂ വിടാൻ ധൃതി കൂട്ടി "ഇവന്റെ മുഖത്ത് നോക്കിയാൽ ഒന്നുമില്ലെന്ന് വിശ്വസിക്കാൻ കുറച്ച് പാടാ....." സാഗറിനെ നോക്കി ടീച്ചറമ്മ പറഞ്ഞതും ജീവ അവനെ നോക്കി മുഖത്ത് കള്ളത്തരം നിറച്ച് ചിരിച്ചോണ്ട് നിൽക്കുന്നവനെ കണ്ട് ജീവ സ്വയം തലക്കടിച്ചു "ഓ.... ഇവനീ ചിരി എപ്പഴും ഉള്ളതല്ലേ..... അമ്മ ചെല്ല്.... "

ഒരു വിധത്തിൽ ജീവ അമ്മയെ പാക്ക് ചെയ്യാൻ നോക്കി "ജീവേട്ടാ....!" ടീച്ചറമ്മ പോകാൻ തുടങ്ങുമ്പോഴാണ് ജീവയെ വിളിച്ചു ശിഖ അവർക്ക് നേരെ വന്നത് "നശിപ്പിച്ചു.... 🤥" ജീവ സ്വയം പറഞ്ഞതും ടീച്ചറമ്മ അവനെ ഇരുത്തി നോക്കി "ഇതാണോടാ നിന്റെയൊക്കെ ഭക്തി.... 🤨...?" ടീച്ചറമ്മ നല്ല ഗൗരവത്തിൽ തന്നെയായിരുന്നു... "ആഹാ ആരിത് ശിഖയോ..... അമ്പലത്തിൽ വരുന്ന കാര്യം പറഞ്ഞില്ലല്ലോ....?" ജീവ ചോദിക്കുന്നത് കേട്ട് ശിഖ മിഴിച്ചു നിന്നു "ഡാ ഡാ.... മതി മതി..... നിങ്ങളെ രണ്ട് കൊമ്പിലാക്കിയതൊക്കെ ഞാൻ അറിഞ്ഞു..... ഇപ്പോ ഇവരെ കാണാൻ വേണ്ടി ഇല്ലാത്ത ഭക്തിയുടെ പേരും പറഞ്ഞു ഇറങ്ങിയിട്ട് പുതിയ കഥ ഇറക്കുന്നോ....."ടീച്ചറമ്മ പറയുന്നത് കേട്ട് മൂന്ന് പേരും ഒന്ന് ഇളിച്ചു കൊടുത്തു അപ്പോഴാണ് സാക്ഷിയും തൊഴുത് ഇറങ്ങിയത്.... സാക്ഷി ചെരുപ്പിട്ട് അവരുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് സാഗർ അവളെ നോക്കി കണ്ണിറുക്കി അവൾ പതിവ് പോലെ കണ്ണുരുട്ടി "അല്ല അമ്മയോട് ആരാ പറഞ്ഞെ....?" ജീവ ചോദിച്ചു "ഇപ്പോ ജെസി എന്നെ വിളിക്കാറുണ്ട് ജീവ.... അങ്ങനെയാ നിങ്ങളെ അവിടുന്ന് മാറ്റിയതൊക്കെ അറിഞ്ഞത്.....

സത്യം പറഞ്ഞാൽ ജെസിയും സാറയും ഒക്കെ എന്നോട് സംസാരിക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം ആണ്.... ഒരു കൂടെപ്പിറപ്പിനെ പോലെയാ അവരൊക്കെ എന്നെ കാണുന്നത്....."ടീച്ചറമ്മ അത് പറഞ്ഞതും ജീവ അമ്മയെ ചേർത്ത് പിടിച്ചു "അല്ലെങ്കിലും എനിക്കുള്ളതെല്ലാം അമ്മക്ക് കൂടി ഉള്ളതല്ലേ.... അത് സ്നേഹമായാലും ബന്ധങ്ങളായാലും....." അത് കേട്ടപ്പോ രവിയുടെ ഉള്ളിൽ ഒരു പിടച്ചിൽ.... അവരുടെ ചിരിയും കളിയും ഒക്കെ കൊതിയോടെ നോക്കി നിൽക്കാനെ അയാൾക്കായുള്ളൂ..... "കൂടുതൽ കുരുത്തക്കേട് ഒന്നും വേണ്ട കേട്ടല്ലോ.... ജെസിയെ ഇത് അറിയിച്ചാൽ എന്താ ഉണ്ടാവാന്ന് അറിയാല്ലോ രണ്ടിനും....?" ടീച്ചറമ്മ ഭീഷണി സ്വരത്തിൽ അവരെ നോക്കി "ന്റെ പൊന്ന് അമ്മക്കുട്ടി.... ചതിക്കല്ലേ.... " സാഗർ "വല്ലപ്പോഴും കൂടിയാ ഇങ്ങനൊന്നു കാണാൻ കിട്ടുന്നെ...." ജീവ "മ്മ്.... ശരി ശരി 😅..... കൂടുതൽ ചുറ്റി തിരിയാതെ വേഗം വീട്ടിലേക്ക് പൊയ്ക്കോണം...."അത് കേട്ട് രണ്ടും പാവത്തെ പോലെ തല കുലുക്കി "Bye അമ്മാ...."ജീവ ടീച്ചറമ്മയെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തി "Bye bye മമ്മി...."

ജീവയെ തള്ളി മാറ്റി ടീച്ചറമ്മക്ക് ഒരു ഉമ്മ കൊടുത്തുകൊണ്ട് സാഗർ പറഞ്ഞതും ടീച്ചറമ്മ ചിരിച്ചുകൊണ്ട് അവന്റെ മുടിയിൽ തലോടി "പോട്ടെ....?" ശിഖയെയും സാക്ഷിയെയും നോക്കി ടീച്ചറമ്മ ചോദിച്ചതും രണ്ട് പേരും പുഞ്ചിരിയോടെ തല കുലുക്കി "ജീ.... ജീവ...." അമ്മയെ നോക്കി നിൽക്കുന്ന ജീവക്ക് നേരെ നടന്നു കൊണ്ട് രവി ഇടർച്ചയോടെ വിളിച്ചു "മച്ചൂ വാടാ പോകാം...."രവിയെ മൈൻഡ് ചെയ്യാതെ സാഗർ ജീവയുടെ തോളിൽ കൈയിട്ട് അവിടെ നിന്ന് പോയി "സാഗർ...." രവി ദയനീയമായി വിളിച്ചു..... സാഗർ ജീവയെ അവിടെ തന്നെ നിർത്തി രവിക്ക് നേരെ തിരിഞ്ഞു "മ്മ് എന്താ....?" അവൻ ഗൗരവത്തോടെ ചോദിച്ചു "എനിക്ക് എന്റെ മകനോട് ഒന്ന് സംസാരിക്കണം....ജീവയെ എനിക്കൊപ്പം അയക്കണം...... പ്ലീസ് " അത് കേട്ട് സാഗർ പുച്ഛിച്ചു ചിരിച്ചു..... ജീവ ഒന്നും മിണ്ടിയില്ല "നിങ്ങളുടെ മകനെന്ന ഒരാളെ എനിക്കറിയില്ല..... പിന്നെ ജീവയെയാണ് മകനെന്ന് ഉദ്ദേശിച്ചതെങ്കിൽ അത് ഇപ്പൊ തന്നെ തിരുത്തിക്കോ..... നിങ്ങളുമായി യാതൊരു ബന്ധവും ഇവനില്ല.... He is my brother.... ❤️ ശ്രീധർ ജെസീക്കാ ദമ്പതികൾക്ക് മക്കൾ മൂന്നല്ല.... നാലാ.....

ഇവൻ എന്റെ മമ്മയെ എന്ന് മുതൽ മമ്മാ എന്ന് വിളിച്ചു തുടങ്ങിയോ അന്ന് മുതൽ എന്റെ മമ്മയുടെ മകനാണ് ഇവൻ..... ഒരു അച്ഛന്റെ സ്നേഹം എന്റെ ഡാഡ് ആവശ്യത്തിലധികം കൊടുക്കുന്നുണ്ട്.... അത് കൊണ്ട് ഇനിയൊരു അച്ഛന്റെ ആവശ്യം തല്ക്കാലം അവനില്ല....." സാഗർ പരിഹാസത്തോടെ പറഞ്ഞു "നീ പറഞ്ഞത് കൊണ്ട് അവസാനിക്കുന്നതല്ല സാഗർ രക്തബന്ധം.... ഇവൻ എന്റെ ചോരയാ.... എന്റെ മകൻ..... അത് ആർക്കും നിഷേധിക്കാൻ കഴിയില്ല....." രവി വേദനയോടെയും വാശിയോടെയും പറഞ്ഞു "ഇനിയും അവനെ ദ്രോഹിക്കാനാണോ നിങ്ങടെ ഉദ്ദേശം....?" ടീച്ചറമ്മ ദേഷ്യത്തോടെ രാവിയോട് ചോദിച്ചു "ഇവൻ നമ്മുടെ മോനല്ലെടോ.... അപ്പൊ നമ്മുടെ കൂടെ അല്ലെ ഉണ്ടാവേണ്ടത്....?" രവി ദയനീയമായി ചോദിച്ചു "നമ്മുടെ മകൻ ആയ ഇവൻ എന്തുകൊണ്ടാ അച്ഛനും അമ്മയുമായ നമ്മളെ വിട്ട് മറ്റൊരിടത്തു താമസിക്കുന്നതെന്ന് നിങ്ങൾ സ്വയം ചോദിച്ചു നോക്ക്...." ടീച്ചറമ്മ ദേഷ്യത്തോടെ പറഞ്ഞു ... രവി മൗനം പാലിച്ചു "ജീവ സാഗറിനൊപ്പം ഹാപ്പി ആണ്.... നിങ്ങൾക്കൊപ്പം ജീവിച്ചാൽ ഒരിക്കലും അവന് ആ ഹാപ്പിനെസ്സ് കിട്ടില്ല.....

അത് കൊണ്ട് ഇവനെ തിരിച്ചു വിളിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല.... ഒരിക്കലും.....!" ടീച്ചറമ്മ ഉറച്ച ശബ്ദത്തിൽ പറഞ്ഞു "സാഗർ.... ജീവ.... നിങ്ങൾ ഇവരെ കൂട്ടി പോകാൻ നോക്ക്....."ടീച്ചറമ്മ അത് പറഞ്ഞതും ജീവ രവിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടുന്ന് പോയി.... അവന് പിന്നാലെ ശിഖയും സാക്ഷി കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടതും സാഗർ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവിടുന്ന് പോയി സാക്ഷി കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും സാഗർ വിട്ടില്ല.... "ജീവ.... നീ ശിഖയെ കൂട്ടി ഒന്ന് ചുറ്റീട്ട് വാ.... ഞാൻ ഇവളെ വീട്ടിൽ കൊണ്ട് വിടാം...." ബൈക്കിന്റെ കീ ജീവക്ക് കൊടുത്തുകൊണ്ട് സാഗർ ജീവയെ ചുമ്മാ ഒന്ന് ഹഗ് ചെയ്തു അവന്റെ മൈൻഡ് ഒന്ന് കൂൾ ആവട്ടെന്ന് കരുതി സാക്ഷിയും അവൻ പറഞ്ഞത് ശരി വെച്ചു ജീവ ശിഖയെ കൂട്ടി ബൈക്ക് എടുത്ത് പോയതും സാഗർ സാക്ഷിയെ നോക്കി "ഇതെന്താ പ്രസാദം ആണോ....?"അവളുടെ കൈയിൽ നോക്കി അവൻ ചോദിച്ചതും അവൾ തല കുലുക്കി പിന്നീട് എന്തോ ഓർത്തത് പോലെ അത് നെറ്റിയിൽ തൊടാൻ വന്നതും അവൻ അവളുടെ കൈ പിടിച്ചു വെച്ചു "നിന്റെ പേരിൽ വഴിപാട് കഴിപ്പിച്ചതിന്റെ പ്രസാദമാ.... 😠" അവൾ ദേഷ്യപ്പെട്ടതും സാഗർ അവളെ ഇരുത്തി നോക്കി "സീരിയസ്‌ലി....??"

അവൻ ചുണ്ടിൽ ചിരി ഒളിപ്പിച്ചു കൊണ്ട് അവളെ നോക്കി "എന്ന് മുതലാ ബേബി നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയത്.... ഹ്മ്മ്....?" അവളുടെ കൈ കൈക്കുള്ളിലാക്കി അവൻ ചോദിച്ചതും അവൾ കൈ വലിച്ചെടുത്തു മറുപടി പറയാതെ അവൾ പോകാൻ നിന്നതും സാഗർ അവളെ പിടിച്ചു വെച്ചു "സത്യം പറയ്.... നിനക്കെന്നോട് മുടിഞ്ഞ പ്രേമം അല്ലെ....?" അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ കുസൃതിച്ചിരി ചിരിച്ചു ആ ചിരിയിൽ സ്വയം നഷ്ടപെടുന്നത് പോലെ തോന്നി അവൾക്ക്.... "അയ്യാ..... പ്രേമിക്കാൻ പറ്റിയ കോലം...." അവൾ ചുണ്ട് കോട്ടി "എന്താടി എന്റെ കോലത്തിന് ഒരു കുഴപ്പം.... ഞാൻ ഹോട് അല്ലെ.... 😌" സാഗർ "ഓ പിന്നെ കോപ്പാണ്.... അതൊക്കെ ആ സഞ്ജു.... എന്നാ ബോഡി ആണെന്നോ...... അതൊക്കെ ആണ് ഹോട്...." അവൾ പറയുന്നത് കേട്ട് സാഗർ ചിരിച്ചു ഉള്ളിൽ സഞ്ജുവിന് ഇന്ന് കൊടുക്കേണ്ട എക്സ്ട്രാ ജോലികൾ ഫിക്സ് ചെയ്യുകയായിരുന്നു..... "അതൊക്കെ എന്ത് ബോഡി..... അവൻ നിന്റെ മേലേക്ക് ഒന്ന് വീണാൽ അവിടെ തീരും നിന്റെ കഥ...." അവനും വിട്ട് കൊടുത്തില്ല "നിനക്ക് പിന്നെ അസൂയ ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല...."അവൾ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു "ഈശോയെ.... ദേ ചിരിക്കുന്നു..... 😲"സാഗർ പറയുന്നത് കേട്ട് അവൾ തിരിഞ്ഞു നോക്കി

"അമ്പലത്തിന്റെ മുന്നിൽ നിന്ന് ഈശോയെ വിളിക്കുന്നോ....?" അവൾ തലക്ക് കൈയും കൊടുത്ത് മുന്നോട്ട് നടന്നു ഇപ്പൊ അവളിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെ കുറിച് ചിന്തിച് അവന്റെ ചുണ്ടിൽ കുസൃതി നിറഞ്ഞു സാക്ഷി അത് മൈൻഡ് ചെയ്യാതെ നടന്നു സാഗർ ആടി പാടി അവളെ പിന്നാലെ കൂടി.... "തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി.... നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ..... 😁" അവൻ പാട്ടും പാടി പിന്നാലെ വന്നത് കണ്ട് സാക്ഷി ഒന്ന് തുറിച്ചു നോക്കി അവൻ ഇളിച്ചു കാണിച്ചു..... "ഡീ.... ഒന്ന് നിന്നെ...." അവൾ മുന്നോട്ട് നടക്കുന്നത് കണ്ട് അവൻ അവൾക്കൊപ്പം ഓടിയെത്തി "എന്താ....?" അവൾ കുറച്ചു കനത്തിൽ തന്നെ ചോദിച്ചു "ഇനി എന്നാ കാണാൻ പറ്റുന്നെന്ന് ഒന്നും പറയാൻ പറ്റില്ല.... അതോണ്ട് എന്താന്ന് വെച്ചാൽ വേഗം തരാൻ നോക്ക്...." സാഗർ അത് പറഞ്ഞതും അവൾ നെറ്റി ചുളിച്ചു "എന്ത്....?" സാക്ഷി "ഓ ഒന്നും അറിയാത്ത പോലെ....കളിക്കാതെ ഉമ്മ താടി...." അവൻ കൊഞ്ചലോടെ പറഞ്ഞു "ഉമ്മയല്ല കൊമ്മ.... പോടാ അവിടുന്ന്..... ജെസിയാന്റി അറിഞ്ഞാൽ പിന്നെ എന്താ ഉണ്ടാവാന്ന് ഞാൻ പറഞ്ഞു തരണോ.....?" അവൾ ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി "അപ്പൊ ഉമ്മ തരുന്നതിൽ നിനക്ക് പ്രശ്‌നം ഇല്ല.... ജെസിയാന്റി അറിയുന്നതിൽ ആണ് പ്രശ്നം....?"

അവൻ കുസൃതിയോടെ ചോദിക്കുന്നത് കേട്ട് അവൾ ഞെട്ടി "നീ ഒന്ന് പോയെ...." അതും പറഞ്ഞു അവൾ മുന്നിൽ നടന്നു സാഗർ പുഞ്ചിരിയോടെ പിറകെ പോയി "ബേബി..... ഡീ ബേബി....." അവളുടെ പിന്നാലെ നടന്നുകൊണ്ട് അവൻ വിളിച്ചതും അവൾ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി "എന്താടാ....?" അവൾ കണ്ണുരുട്ടി "ഡാന്നോ..... ഞാൻ നിന്റെ ഹസ്ബൻഡ് അല്ലേടി...🥲😥" സാഗർ "അതിന് 😠...?" സാക്ഷി "ഒന്ന് ബഹുമാനിക്കെടി.... 🙄 ഒന്നുല്ലേലും എന്റെ പ്രോട്ടീൻ നിറഞ്ഞ പുഷ്ടിപ്പെട്ട ശരീരത്തിലെ ചോര തന്ന് നിന്റെ ജീവൻ രക്ഷിച്ചവൻ അല്ലേടി ഞാൻ....? പിന്നെ നിനക്ക് വേണ്ടി ആ സായിയെ തല്ലാൻ പോയപ്പോൾ എത്ര ലിറ്റർ ബ്ലഡാ എന്റെ തലയിൽ നിന്ന് പോയാതെന്നറിയോ.....?" സാഗർ ചോദിക്കുന്നത് കേട്ട് അവൾ കൈയും കെട്ടി നിന്നു "എത്ര ലിറ്ററാ....?" അവൾ ഗൗരവത്തോടെ ചോദിച്ചു "അതിപ്പോ പെട്ടെന്ന് ചോദിച്ചാൽ ഞാൻ എങ്ങനെ പറയും..... അല്ലേലും തല്ലും കൊണ്ട് ചോര ഒലിച്ചു നിൽക്കുമ്പോഴല്ലേ രക്തത്തിന്റെ കണക്ക് എടുക്കുന്നെ....?" സാഗർ പല്ല് കടിച്ചു.... സാക്ഷി വിടാതെ നോക്കുന്നുണ്ട് "എന്താ....?" സാഗർ "ഒന്നുല്ല...."അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു "ബ്ലഡ്‌ പോയെങ്കിൽ പോട്ടേന്ന് വെക്കാം..... ഞാൻ എന്റെ എത്ര രാവുകലാണ് നിന്റെ വീടിന്റെ മതിൽ ചാടി വേസ്റ്റ് ആക്കിയത്...?

എത്ര പകലുകളാണ് നിന്റെ പിന്നെ നടന്നു കളഞ്ഞത്....??" സാഗറിന്റെ രോദനം കേട്ട് അവൾക്ക് ചിരി വന്നെങ്കിലും അവളത് മറച്ചു പിടിച്ചു "നിന്റെ ആ ആങ്ങള തെണ്ടിയെ വെട്ടിച്ചു റിസ്ക് എടുത്ത് കാണാൻ വന്നാലോ.... നിന്റെ വക ആട്ടും തുപ്പും ചീത്ത വിളിയും..... " അവൻ പറയുന്നത് കേട്ട് അവൾ തല ചെരിച്ചു നോക്കി "ഇത്ര ഒക്കെ കേട്ടിട്ടും നി പിന്മാറിയില്ലല്ലോ.....?" സാക്ഷി ചിരി മറച്ചു പിടിച്ചു ചോദിച്ചു "അതാണ് എന്റെ ഡെഡിക്കേഷൻ..... 😏 ഇത്രയൊക്കെ ആയിട്ടും ഒരു ഉളുപ്പുമില്ലാതെ പിന്നെയും ഞാൻ വന്നു..... നിന്നെ കറക്കുന്നത് പോരാഞ്ഞിട്ട് നിന്റെ അപ്പനെക്കൂടി കറക്കി എടുത്ത് ഒരു വിധത്തിൽ ഒരു താലി കെട്ടിയപ്പോഴേക്കും ജോലി കോപ്പ് എന്നൊക്കെ പറഞ്ഞ് അടുത്ത കുരിശ്..... എന്നെ വീട് മാറ്റി..... പക്ഷെ മതിൽ ചാട്ടം അറിയുന്ന കാലത്തോളം സാഗറിനെ തോൽപ്പിക്കാൻ കഴിയില്ല ബേബി....." അവൻ ഫ്രീ ആയി ഓരോന്ന് പറയുന്നത് ഒക്കെ സാക്ഷി ആസാദിക്കുന്നുണ്ടായിരുന്നു..... "വീണ്ടും റിസ്ക് എടുത്ത് മതിൽ ചാടി.... ആർക്ക് വേണ്ടി....? എന്റെ ബേബിക്ക് വേണ്ടി..... ഫസ്റ്റ് നൈറ്റ്‌ ആയിട്ട് ഒരു കിസ്സ് പോലും തരാതെ നീ അവിടെയും ക്രൂരത കാണിച്ചു...."

സാഗർ ഒരുമാതിരി നാടകനടന്മാരെ പോലെ അവൾക്ക് നേരെ വിരല് ചൂണ്ടി പറഞ്ഞതും സാക്ഷി അവനെ അടിമുടി നോക്കി "ഞാൻ തന്നില്ലെങ്കിൽ എന്താ.... നീ നല്ല വൃത്തിക്ക് തന്നിട്ടല്ലേ പോയത്....?" സാക്ഷി പുരികം പൊക്കി "അത് എന്റെ മിടുക്ക്...." സാഗർ "ഓഹ്...."സാക്ഷി അതും പറഞ്ഞ് നടത്തം തുടർന്നു "ഇനിയും എനിക്ക് സഹിക്കാൻ വയ്യ.... 😤" സാഗർ "നീ സഹിക്കണ്ട.... വേണ്ടേൽ കളഞ്ഞിട്ട് പൊയ്ക്കോ...."സാക്ഷി കൂൾ ആയി പറയുന്ന കേട്ട് ചെക്കന്റെ ഫ്യൂസ് പോയി "സെഡ് ലൈഫ് 🥲" സാഗർ ചുണ്ട് ചുള്ക്കി തിരിഞ്ഞു നടന്നത് കണ്ട് സാക്ഷി ചിരിച്ചു "അല്ല..... പോവാണോ....?" എന്ന് ചോദിച്ചു തിരിഞ്ഞ സാക്ഷിക്ക്, പിന്നിൽ പോകാതെ അവളെ നോക്കി ഇളിയോടെ നിൽക്കുന്ന സാഗറിനെ കണ്ട് ചിരി വന്നു "എന്തേ പോണില്ലേ....?" അവൾ ചിരിയടക്കി ചോദിച്ചു.... "പോകാം..... പക്ഷെ....."സാഗർ ഒന്ന് നിർത്തി "പക്ഷെ....?" സാക്ഷി "ഞാൻ പോകുന്നെങ്കിൽ നിന്നേം കൊണ്ടേ പോകൂ...." അവനത് പറഞ്ഞതും അവൾ ചിരിച്ചു പോയി "ചിരിച്ചല്ലോ.... അപ്പൊ ഒരുമ്മ ഇങ്ങ് തന്നേക്ക്....." സാഗർ അവൾക്ക് നേരെ കവിൾ നീട്ടി അവൾ ആ കവിളിൽ ഒരു കുത്ത് വെച്ച് കൊടുത്തു മുന്നോട്ട് നടന്നു..... പിന്നാലെ പുഞ്ചിരിയോടെ പാട്ടും പാടി സാഗറും ***** അലയടിച്ചു വരുന്ന സാഗരത്തിലേക്ക് നിശബ്ദനായി നോക്കിയിരിക്കുന്ന ജീവയെ താടക്ക് കൈയും കൊടുത്ത് ശിഖ ഉറ്റുനോക്കി.... അവിടെ ഐസ് ക്രീം വിൽക്കുന്നത് കണ്ടതും ശിഖ കൊതിയോടെ അത് നോക്കി "ഐസ് ക്രീം വേണം...."

ശിഖ പറഞ്ഞത് കേട്ട് അവൻ തല ചെരിച്ചു നോക്കി "എന്താ... 🙄?" ജീവ "ഐസ് ക്രീം.... വേണമെന്ന്....."ഐസ് ക്രീം വിൽക്കുന്നത് ചൂണ്ടി കാണിച്ചു അവൾ പറഞ്ഞത് ജീവ സ്വയം തലക്കടിച്ചു.... "ഈ പെണ്ണ്.... 🤦‍♂️" "വാങ്ങി താ മനുഷ്യാ...."അവൾ അവനെ ഉന്തിയതും ജീവ വീഴാതെ മണ്ണിൽ കൈ കുത്തി ഇരുന്നു "ഓ.... ഒന്ന് അടങ്ങടി.... വാങ്ങി തരാം...." അവൻ പൊടിയും തട്ടി എണീറ്റ് പോകാൻ നിന്നതും "ചോക്ലേറ്റ് ഫ്ലെവർ മതിയേ 😁..... " അവൾ ഇളിച്ചോണ്ട് പറഞ്ഞു..... അത് കണ്ട് ചിരിച്ചുകൊണ്ട് ജീവ ഐസ് ക്രീം വാങ്ങാൻ പോയി ഐസ് ക്രീം വാങ്ങി ക്യാഷ് കൊടുക്കാൻ നേരമാണ് കൈയിൽ കാശില്ലെന്നുള്ള കാര്യം അവൻ ഓർക്കുന്നത്.... അത് ഓർമ വന്നതും അവൻ തിരിഞ്ഞ് ശിഖയെ നോക്കി.... അവൾ ഐസ് ക്രീം കൊണ്ട് വരുന്നതും നോക്കി ഇരിക്കുന്നത് കണ്ട് അവൻ വല്ലാതെ ആയി.... പേഴ്സിൽ എന്തേലും ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ പാൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു.... തുറന്ന് നോക്കിയ ജീവ ഞെട്ടി..... ജീവയുടെ പേഴ്സിന് പകരം സാഗറിന്റെ പേഴ്‌സ്.... അതിൽ നിറയെ ക്യാഷും.... "ഇതെങ്ങനെ എന്റെ പോക്കെറ്റിൽ....?" ജീവ തല പകച്ചു ചിന്തിച്ചപ്പോഴാണ് ബൈക്കിന്റെ കീ തന്നപ്പോ സാഗർ ചുമ്മാ കേറി കെട്ടിപ്പിടിച്ചതല്ലെന്ന് അവന് മനസ്സിലായത്...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story