സാഗരം സാക്ഷി...❤️: ഭാഗം 73

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഐസ് ക്രീം വാങ്ങി ക്യാഷ് കൊടുക്കാൻ നേരമാണ് കൈയിൽ കാശില്ലെന്നുള്ള കാര്യം അവൻ ഓർക്കുന്നത്.... അത് ഓർമ വന്നതും അവൻ തിരിഞ്ഞ് ശിഖയെ നോക്കി.... അവൾ ഐസ് ക്രീം കൊണ്ട് വരുന്നതും നോക്കി ഇരിക്കുന്നത് കണ്ട് അവൻ വല്ലാതെ ആയി.... പേഴ്സിൽ എന്തേലും ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൻ പാൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു.... തുറന്ന് നോക്കിയ ജീവ ഞെട്ടി..... ജീവയുടെ പേഴ്സിന് പകരം സാഗറിന്റെ പേഴ്‌സ്.... അതിൽ നിറയെ ക്യാഷും.... "ഇതെങ്ങനെ എന്റെ പോക്കെറ്റിൽ....?" ജീവ തല പകച്ചു ചിന്തിച്ചപ്പോഴാണ് ബൈക്കിന്റെ കീ തന്നപ്പോ സാഗർ ചുമ്മാ കേറി കെട്ടിപ്പിടിച്ചതല്ലെന്ന് അവന് മനസ്സിലായത് "ഇവനെ ഞാൻ...." ജീവ അതും പറഞ്ഞ് ഫോൺ എടുത്ത് സാഗറിന് വിളിച്ചു "എന്താടാ....?" അറ്റൻഡ് ചെയ്ത ഉടനെ സാഗർ ചോദിച്ചു "എന്താന്ന് നിനക്ക് അറിയില്ലേ.....?" ജീവ ഗൗരവത്തിൽ ചോദിച്ചു "അതിപ്പോ നീ പറയാതെ ഞാൻ എങ്ങനെ അറിയാനാ....?" അവന്റെ മറുചോദ്യം കേട്ട് ജീവ ഒന്ന് നിശ്വസിച്ചു "നീ എന്തിനാ എന്റെ പോക്കറ്റിൽ നിന്റെ പേഴ്‌സ് വെച്ചത്....?"

ജീവ ഗൗരവത്തോടെ ചോദിച്ചു "എനിക്ക് വെക്കാൻ തോന്നി ഞാൻ വെച്ചു.... അതിന് നിനക്കെന്താ....?" സാഗർ "എനിക്കെന്താന്നോ 😬😬....? എന്റെ പോക്കറ്റിലല്ലേടാ തെണ്ടീ നീ കൊണ്ട് വന്ന് വെച്ചത്....?" ജീവ പല്ല് കടിച്ചു "ഇതൊക്കെ ഒരു ഇഷ്യൂ ആണോ മച്ചൂ.... എന്റെ പേഴ്‌സ് നിന്റെ പേഴ്‌സ് അങ്ങനെ എന്തെങ്കിലും നമുക്കിടയിൽ ഉണ്ടോ..... ?" സാഗർ പുഞ്ചിരിയോടെ ചോദിച്ചു "നീ അവൾക്ക് വേണ്ടതൊക്കെ വാങ്ങി കൊടുത്ത് പതിയെ വന്നാൽ മതി.... K...? " സാഗർ പറഞ്ഞു "ഇല്ലടാ..... നീ എന്തിനാ സാഗർ എന്നെ ഇങ്ങനെ സഹായിക്കുന്നെ....?" ആ ശബ്ദത്തിൽ ദൈന്യത നിറഞ്ഞിരുന്നു "B coz.... You are my brother....." അത് കേട്ടപ്പോ ജീവയുടെ നെഞ്ചിൽ ഒരു കുളിരനുഭവപ്പെട്ടു "എന്നാലും എനിക്കീ ക്യാഷ് വേണ്ടടാ...."ജീവ മടിയോടെ പറഞ്ഞു "കാരണം....?" സാഗർ "എടാ.... എനിക്കെന്തോ പോലെ.... ഞാൻ ഇട്ടേക്കുന്ന ഡ്രസ്സും ഷൂസും ഈ ഫോണും എന്തിനേറെ കഴിക്കുന്ന ഫുഡ്‌ പോലും നിന്റെ ചിലവിലാണ്.... ഇനി ഈ ക്യാഷ് കൂടി...." ജീവ ഒന്ന് നിർത്തി..... സാഗറിന്റെ മുഖം ഇരുണ്ടു "അപ്പോ നിനക്ക് വേണ്ടി ഞാൻ ചെയ്യുന്നതിനൊക്കെ നീ കണക്ക് വെച്ചിട്ടുണ്ടോ.....?"

സാഗറിന്റെ ശബ്ദം കടുത്തു "അങ്ങനെ ആണേൽ ഞാൻ നിനക്ക് വേണ്ടി ആ പട്ടാളത്തിനെ തല്ലിയിട്ടില്ലേ..... അതും കണക്ക് വെച്ചിട്ടുണ്ടോ..... പിന്നീട് തിരിച്ചു തരാൻ....?" സാഗർ ഗൗരവത്തോടെ ചോദിച്ചു "എടാ അങ്ങനെ അല്ല.... ഞാൻ ഉദ്ദേശിച്ചത് എന്താന്ന് വെച്ചാൽ...." ജീവ എന്തോ പറയാൻ വന്നതും "നീ കൂടുതൽ ഒന്നും ഉദ്ദേശിക്കണ്ട..... നിന്റെ എളിമ ഒക്കെ നിർത്തി വെച്ച് ആ കൊച്ചിന് വല്ലതും വാങ്ങി കൊടുക്ക്.... കണക്ക് പറയുന്നതൊക്കെ വീട്ടിൽ വന്നിട്ട്....."സാഗർ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെച്ചതും ജീവ ചിരിച്ചു പോയി സാഗറിന്റെ വീർപ്പിച്ചു വെച്ച ആ മുഖം അവന് മനസ്സിൽ കാണമായിരുന്നു അപ്പൊ.... ഐസ് ക്രീം വാങ്ങി കുറച്ച് നേരം ജീവ പേഴ്സിൽ നോക്കി ചിന്തിച്ചു നിന്നു പിന്നെ എന്തേലും ആവട്ടെന്ന് കരുതി സാഗറിന്റെ പേഴ്സിൽ നിന്ന് ക്യാഷ് എടുത്ത് കൊടുത്തു ശിഖക്ക് നേരെ നടന്നു "ഐസ് ക്രീം വാങ്ങാൻ ഇത്രേം സമയോ.....?"ജീവ വന്നിരുന്നതും അവന്റെ കൈയിൽ നിന്ന് ഐസ് ക്രീം പിടിച്ചു വാങ്ങി അവൾ ചോദിച്ചു അതിന് ജീവ ഒന്ന് ചിരിച്ചു.....

ശേഷം മറ്റേ കൈയിൽ കരുതിയ ഐസ് ക്രീം കൂടി അവൾക്ക് നേരെ നീട്ടി "എനിക്കാണോ....?" അവൾ കണ്ണും വിടർത്തി അവനെ നോക്കിയതും ജീവ തല കുലുക്കി "Thank youuhhh..... 😘"അവളത് വാങ്ങി അവന്റെ കവിളിൽ മുത്തിക്കൊണ്ട് ഐസ് ക്രീം തീറ്റി തുടങ്ങി രണ്ട് കൈയിലെയും ഐസ് ക്രീം മാറി മാറി നുണയുന്നവളെ താടക്ക് കൈയും കൊടുത്ത് ജീവ നോക്കിയിരുന്നു "വേണോ....?" അവന്റെ നോട്ടം കണ്ട് അവൾ ചോദിച്ചതും അവൻ വേണ്ടെന്ന് തലയാട്ടി അത് കണ്ട് അവൾ വീണ്ടും നുണയാൻ തുടങ്ങി അവളുടെ മുഖത്തും ചുണ്ടിലും ഒക്കെ ഐസ് ക്രീം ആയത് കണ്ട് ജീവ പുഞ്ചിരിച്ചു..... അവൾ അതൊന്നും വക വെക്കാതെ രണ്ടും കഴിച്ചു തീർത്തു ജീവയെ നോക്കി "Mission completed....." അവളത് പറഞ്ഞതും ജീവ അവളുടെ ചുണ്ടിലും മുഖത്തും ഐസ് ക്രീം പറ്റിയത് കണ്ട് പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു ശിഖ എന്താണെന്ന് നെറ്റി ചുളിച്ചു നോക്കിയതും ജീവ അവളുടെ കവിളിൽ കൈ വെച്ച് മുഖം ഒക്കെ തുടച്ചു കൊടുത്തു അവൻ തുടച്ചു കഴിഞ്ഞതും അവളൊന്ന് ഇളിച്ചു കൊടുത്തു

"നീ കുട്ടിയാണെന്ന് അലക്സ് പറയുന്നത് ചുമ്മാതൊന്നുമല്ല...." ജീവ അവളെ ഇരുത്തി നോക്കി പറഞ്ഞു "അതിന് ഞാൻ കുട്ടി അല്ലെന്ന് ആരാ പറഞ്ഞെ.... ജീവേട്ടനൊഴിച്ചു ബാക്കി എല്ലാവർക്കും ഞാൻ കുട്ടി തന്നെയാ..... നിങ്ങളാ കുട്ടിയാണെന്ന് നോക്കാതെ എന്നെ കേറി പിടിക്കേം ഉമ്മ വെക്കേം ഒക്കെ ചെയ്യുന്നേ...." അവള് പറയുന്നത് കേട്ട് ജീവ കണ്ണും മിഴിച്ചു അവളെ നോക്കി..... "ഒന്ന് പതിയെ പറയെടി കുട്ടിപ്പിശാഷേ.... ആരേലും കേട്ടാൽ എന്നെ ബാലാപീഠനത്തിന് പിടിച്ചു അകത്തിടും...." ജീവ പറയുന്നത് കേട്ട് ശിഖ പൊട്ടി ചിരിച്ചു "ചുമ്മാതല്ലല്ലോ..... പീഡിപ്പിച്ചിട്ടല്ലേ....?" അവൾ ചോദിക്കുന്നത് കേട്ട് ജീവ ഞെട്ടി "ഡീ ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ....."ജീവ കൈ മുട്ട് മടക്കി അവളെ ഇടിക്കുന്ന പോലെ കാണിച്ചു കണ്ണുരുട്ടി "വല്ലപ്പോഴും കൂടി ഒന്ന് ചേർത്ത് പിടിക്കും.... ചിലപ്പോ ഒന്ന് രണ്ട് ഉമ്മ ഒക്കെ തരും.... അല്ലാതെ ഞാൻ വല്ലതും ചെയ്തിട്ടുണ്ടോ....?" ജീവ അവളെ തുറിച്ചു നോക്കി "അത് റോയിച്ചായൻ ഇടക്ക് കയറുന്നത് കൊണ്ടല്ലേ.... അല്ലാരുന്നേൽ നിങ്ങൾ എന്തൊക്കെ കാണിക്കുമായിരുന്നു.....?"

ശിഖ പുരികം പൊക്കി അവനെ നോക്കി "അല്ലേലും ഞാൻ നിന്നെ ഒന്നും ചെയ്യില്ല.... 😬" ജീവ മുഖം വീർപ്പിച്ചു "ഉവ്വേ.... 🤭" ശിഖ "നീ എന്നെ കുറിച് അങ്ങനെയാണോ ധരിച്ചു വെച്ചത്.... കാര്യം എന്റെ കൈയിൽ കുറച്ച് വേലത്തരം ഒക്കെ ഉണ്ടെങ്കിലും ഞാൻ മാന്യനാടി...." ജീവ അവളെ തോളിൽ കൈയിട്ട് പറഞ്ഞു..... "ഉവ്വ ഉവ്വ..... എനിക്ക് അറിയാത്തതൊന്നും അല്ലല്ലോ...."അത് കേട്ട് ജീവ ഒരുമാതിരി ഇളി ഇളിച്ചു "നീ എങ്ങോട്ടാ....?" അവള് എണീറ്റ് നിന്നത് കണ്ട് ജീവ ചോദിച്ചു "ജീവേട്ടൻ എണീറ്റെ.... നമുക്ക് കുറച്ച് നേരം നടക്കാം...."അവള് ജീവക്ക് നേരെ കൈ നീട്ടിയതും ജീവ ആ കൈയിൽ പിടിച്ചു എണീറ്റു ശേഷം രണ്ട് പേരും കൈ കോർത്തു പിടിച്ചു ആ മണൽപ്പരപ്പിലൂടെ നടന്നു ********* "എന്ത് പറ്റി.....ജീവേട്ടനോട്‌ ദേഷ്യപ്പെടുന്നത് കേട്ടല്ലോ....?" ഫോൺ പോക്കറ്റിൽ ഇട്ട സാഗറിനോടായി സാക്ഷി ചോദിച്ചു അത് കണ്ട് സാഗർ അവളെ തുറിച്ചു നോക്കി "ഹ്മ്മ്.... 🤨?" സാക്ഷി അവനെ ഇരുത്തി നോക്കിയതും അവനൊന്നു ഇളിച്ചു കാണിച്ചു അത് കണ്ട് അവള് തിരിഞ്ഞു മുന്നോട്ട് നടന്നു "ഡീ പോവല്ലേ നിക്ക്...."അവൻ അവൾക്ക് പിന്നാലെ ഓടി "എനിക്ക് അവനെ വലിയൊരു പൊസിഷനിൽ എത്തിക്കണം ബേബി ...."അവൾക്കൊപ്പം നടന്നുകൊണ്ട് അവൻ പറഞ്ഞതും സാക്ഷി പുഞ്ചിരിച്ചു "ഞാൻ ഒരു കാര്യം പറയട്ടെ....?"

സാക്ഷി ചോദിക്കുന്നത് കേട്ട് അവൻ അവളെ നോക്കി നെറ്റി ചുളിച്ചു "നിന്നെ കുറിച്ച് ഒരൊറ്റ കുഞ്ഞിന് പോലും നല്ലത് പറയാൻ ഉണ്ടാവില്ല....."അത് കേട്ട് സാഗർ ഒന്ന് ഇളിച്ചു "അതിൽ അവരെ കുറ്റം പറയാൻ പറ്റില്ല..... ആരോട് എങ്ങനെ ബീഹെവ് ചെയ്യണമെന്നോ എങ്ങനെ ജീവിക്കണമെന്നോ നിനക്കറിയില്ല.... കൈയിൽ കള്ളത്തരവും ഉഡായിപ്പും മാത്രേ ഉള്ളൂ..... പക്ഷെ നീ നല്ലവനാ..... നിന്നെ പോലൊരു ക്യാറക്ട്ടറിനെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല...."സാക്ഷി അത് പറഞ്ഞതും അവൻ പുഞ്ചിരിച്ചു "ജീവേട്ടന് നീ കൊടുക്കുന്ന ഇമ്പോര്ടൻസ്..... സ്‌നേഹം കേറിങ്.... ഇതൊന്നും മറ്റാരും ചെയ്യുന്നതല്ല സാഗർ..... നിങ്ങളെ രണ്ട് പേരെ പോലെ നിങ്ങൾ മാത്രേ ഉള്ളു.... And i wish..... ഈ ഫ്രണ്ട്ഷിപ് എന്നും ഇത് പോലെ തന്നെ ഉണ്ടാവണം....."സാക്ഷി പറഞ്ഞു നിർത്തിയതും സാഗർ കണ്ണ് ചിമ്മി ചിരിച്ചു "എന്നാൽ ഞാൻ പോട്ടെ...."വീടിന് മുന്നിൽ എത്തിയതും സാക്ഷി പറഞ്ഞു സാഗർ ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തതും സാക്ഷി അവിടെ നിന്നും നടന്നു അവള് പോകുന്നതും നോക്കി സാഗർ അവിടെ തന്നെ നിന്നതും സാക്ഷി പെട്ടെന്ന് തിരിഞ്ഞു നോക്കി സാഗർ അത് കണ്ട് പുഞ്ചിരി വിടാതെ അവളെ നോക്കി സാക്ഷി നടത്തം നിർത്തി അവന് നേരെ തിരിഞ്ഞു നടന്നു സാഗർ നെറ്റി ചുളിച്ചു അവളെ ഉറ്റു നോക്കിയതും സാക്ഷി അവന്റെ അടുത്തേക്ക് വന്ന് ഒരു കുസൃതി ചിരി ചിരിച്ചു ആ ചിരി കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു....

സാക്ഷി പുഞ്ചിരി വിടാതെ പെരുവിരലിൽ ഉയർന്നു പൊങ്ങി അവളുടെ നെറ്റി അവന്റെ നെറ്റിയോട് ചേർത്തതും സാഗർ കണ്ണുകളടച്ചു അത് കണ്ട് സാക്ഷി പുഞ്ചിരിച്ചുകൊണ്ട് വിട്ട് മാറി "ഇങ്ങനെ തന്നാലേ നീ പ്രസാദം വാങ്ങുള്ളു.... 😅" അവന്റെ നെറ്റിയിൽ പറ്റിയ കുറി ചൂണ്ടി അതും പറഞ്ഞ് സാക്ഷി തിരിഞ്ഞോടിയതും സാഗർ ചെറു ചിരിയോടെ തിരിഞ്ഞു നടന്നു ഒരു ബൈക്ക് വരുന്നത് കണ്ടതും അവൻ ലിഫ്റ്റ് ചോദിച്ചു അതിൽ കയറി പോയി..... ജീവക്ക് അവൻ വീട്ടിലേക്ക് പോകുവാണെന്ന് ഒരു മെസ്സേജ് ഇട്ട് അവൻ എന്തോ ഓർത്തു പുഞ്ചിരിച്ചു ******** രാവിലെ ഉറക്കമുണർന്നു വന്ന വസുവും മകനും വീടിന്റെ കോലം കണ്ട് ഞെട്ടി.... മണലും വെള്ളവും ചെളിയും ഒക്കെ ആയി ആകെ വൃത്തികേടായി കിടക്കുന്നത് കണ്ട് രണ്ടും പരസ്പരം നോക്കി.... "ഇതാരാ ഇവിടെ ഈ മണ്ണൊക്കെ കൊണ്ട് വന്ന് ഇട്ടത്....?" വസു ദേഷ്യത്തോടെ ചോദിക്കുന്നത് കേട്ട് കൊണ്ടാണ് മെറിൻ താഴേക്ക് വന്നത് "ഓ അത് ആരും കൊണ്ട് വന്ന് ഇട്ടതല്ല.... ഞങ്ങളിന്നലെ ബീച്ചിൽ പോയിരുന്നു.... നനഞ്ഞു കുളിച്ചാ തിരിച്ചു വന്നത്.... ഇത് വഴി കയറിപ്പോയപ്പോ ഡ്രസ്സിലെ മണ്ണും വെള്ളവും ഒക്കെ ഇവിടെ വീണു.... അങ്ങനെ വൃത്തികേടായതാ....." അവള് സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു വസുവിന്റെയും സഞ്ജുവിന്റെയും മുഖം വീർത്തു....

മെറി അത് മൈൻഡ് ചെയ്തില്ല "നിങ്ങളാണ് വൃത്തികേട് ആക്കിയതെങ്കിൽ നിങ്ങൾ തന്നെ അങ്ങ് വൃത്തിയാക്കിയാൽ മതി...."വസു ദേഷ്യത്തോടെ പറഞ്ഞു "സൗകര്യം ഇല്ല...." മെറിൻ ചുണ്ട് കോട്ടി "ഡീ.... 😡 എന്താടി പറഞ്ഞെ.....?" വസു അലറി "കേട്ടില്ലേ.... ഞങ്ങൾക്ക്.... സൗകര്യം.... ഇല്ലാന്ന്....." മെറിൻ നിർത്തി നിർത്തി പറഞ്ഞു "എവിടുന്നോ വലിഞ്ഞു കയറി വന്ന നിനക്ക് എന്തിനാടി ഇത്രയും അഹങ്കാരം.... വാടി.... ഇങ്ങോട്ട് വന്ന് വൃത്തിയാക്കെടി....."ശ്രീധർ ഇല്ലെന്ന ധൈര്യത്തിൽ വസു അവളെ പിടിച്ചു വലിച്ചു നിലത്തേക്ക് തള്ളുമ്പോഴാണ് പുറത്ത് നിന്ന് സാഗർ കയറി വന്നത് മെറിൻ നിലത്ത് വീഴുന്നതിന് മുൻപ് സാഗർ അവളെ പിടിച്ചിരുന്നു അവനെ കണ്ടതും വസുവിന്റെ മുഖം വിളറി വെളുത്തു സാഗർ പാഞ്ഞു ചെന്ന് സഞ്ജുവിന്റെ കരണത്തു ഒന്ന് കൊടുത്തു.... വസു അത് കണ്ട് ഞെട്ടി കവിളത്തു കൈ വെച്ചു "ഇത് നിന്റെ അമ്മക്കുള്ളതാ..... ആ വൃത്തികെട്ട മുഖത്ത് തല്ലി എന്റെ കൈ ഞാൻ വൃത്തികേട് ആക്കുന്നില്ല.... പിന്നെ ഇനി എന്റെ പെങ്ങളെ ഭരിക്കാൻ വന്നാൽ ഈ കൈ കുറച്ച് വൃത്തികേട് ആവട്ടെ എന്ന് ഞാനങ് കരുതും....

"സാഗർ രണ്ട് പേരോടുമായി ചോദിച്ചു കൊണ്ട് മെറിക്ക് നേരെ പോയി "ഞാൻ ഒന്ന് മാറിയപ്പോ ജോലിക്കാര് വീട് ഭരിക്കാൻ തുടങ്ങിയോ....?" മെറിന്റെ തോളിൽ കൈയിട്ട് സാഗർ അവരെ നോക്കി "Bro..... ഇവർക്ക് നമ്മൾ വൃത്തികേടാക്കിയ ഈ ഫ്ലോർ നമ്മൾ തന്നെ വൃത്തിയാക്കണമെന്ന് ഒരേ വാശി...."മെറി ചുണ്ട് കോട്ടി പറഞ്ഞതും സാഗർ അവരെ നോക്കി "പിന്നെ എന്തിനാ നിങ്ങളെ ഇവിടെ നിർത്തിയത്..... അര മണിക്കൂറിനുള്ളിൽ ഒക്കെ ക്ലീൻ ചെയ്യണം...."സാഗർ അത് പറഞ്ഞതും അമ്മയും മോനും പരസ്പരം നോക്കി "ചെയ്യില്ലേ...?" അവൻ ശബ്ദത്തിൽ ചോദിച്ചതും രണ്ടും ഞെട്ടിക്കൊണ്ട് തല കുലുക്കി "എന്നാൽ വേഗമാവട്ടെ.... ഇപ്പൊ തന്നെ തുടങ്ങിക്കോ...."സാഗർ അത് പറഞ്ഞതും അമ്മയും മോനും രണ്ട് വഴിക്ക് ഓടി ബക്കറ്റും വെള്ളവും ഒക്കെ കൊണ്ട് വന്ന് ഹാളും സ്റ്റെയറും ഒക്കെ കഴുകി ഇറക്കി.... അപ്പൊ തന്നെ രണ്ടും ആകെ തളർന്നിരുന്നു മോപ്പ് കൊണ്ട് വന്ന് തുടക്കാൻ നിന്ന രണ്ടിന്റെയും കൈയിൽ നിന്ന് സാഗർ മോപ്പ് പിടിച്ചു വാങ്ങി "തുണി ഇട്ട് തുടച്ചാൽ മതി..

.."അവൻ പറയുന്നത് കേട്ട് അമ്മയും മോനും അവനെ ചെറഞ്ഞു നോക്കി പോയി തുണി എടുത്ത് വന്ന് കുനിഞ്ഞു നിലം തുടക്കാൻ തുടങ്ങി സാഗറും മെറിയും ഒരു കാഴ്ചക്കാരെ പോലെ സെറ്റിയിൽ ഇരുന്നു കുനിഞ്ഞു കിടന്ന് തറ തുടച്ചു അമ്മയുടെയും മോന്റെയും നടു ഒടിഞ്ഞെന്ന് തന്നെ പറയാം "ഇപ്പൊ ഒരു കോഫി കിട്ടിയിരുന്നെങ്കിൽ....?" നടുവും പിടിച്ചു ഒരു മൂലക്ക് ഇരുന്ന് കിതക്കുന്ന സഞ്ജുവിനെയും വസുവിനെയും നോക്കി മെറി പറഞ്ഞു അവർ രണ്ടും ദയനീയമായി അവളെ നോക്കി "ഞാനും ഇപ്പൊ ഇത് ഓർത്തതേ ഉള്ളു.... സെർവന്റ്സ്.... പോയി രണ്ട് കോഫി എടുക്ക്...."സാഗർ അത് പറഞ്ഞതും വസുവും സഞ്ജുവും അവരെ മനസ്സിൽ പ്രാകി ഒരു വിധത്തിൽ എണീറ്റ് പോയി "ചെല്ല് ചെല്ല്.... ആ സിക്സ് പാക്ക് ഒക്കെ ഒന്ന് ഇളകട്ടെ.....?"സഞ്ജുവിനെ നോക്കി സാഗർ പറയുന്നത് കേട്ട് സഞ്ജു അവനെ ചെറഞ്ഞു നോക്കി .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story