സാഗരം സാക്ഷി...❤️: ഭാഗം 74

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

കുനിഞ്ഞു കിടന്ന് തറ തുടച്ചു അമ്മയുടെയും മോന്റെയും നടു ഒടിഞ്ഞെന്ന് തന്നെ പറയാം "ഇപ്പൊ ഒരു കോഫി കിട്ടിയിരുന്നെങ്കിൽ....?" നടുവും പിടിച്ചു ഒരു മൂലക്ക് ഇരുന്ന് കിതക്കുന്ന സഞ്ജുവിനെയും വസുവിനെയും നോക്കി മെറി പറഞ്ഞു അവർ രണ്ടും ദയനീയമായി അവളെ നോക്കി "ഞാനും ഇപ്പൊ ഇത് ഓർത്തതേ ഉള്ളു.... സെർവന്റ്സ്.... പോയി രണ്ട് കോഫി എടുക്ക്...."സാഗർ അത് പറഞ്ഞതും വസുവും സഞ്ജുവും അവരെ മനസ്സിൽ പ്രാകി ഒരു വിധത്തിൽ എണീറ്റ് പോയി "ചെല്ല് ചെല്ല്.... ആ സിക്സ് പാക്ക് ഒക്കെ ഒന്ന് ഇളകട്ടെ.....?"സഞ്ജുവിനെ നോക്കി സാഗർ പറയുന്നത് കേട്ട് സഞ്ജു അവനെ ചെറഞ്ഞു നോക്കി രണ്ടിനും വിഷം കലക്കി കൊടുത്താലോ എന്ന് പോലും അമ്മയും മകനും ചിന്തിച്ചെങ്കിലും പിന്നെ മുമ്പുണ്ടായ അനുഭവം ഓർത്ത് അവർ ആ ശ്രമം ഉപേക്ഷിച്ചു അനുസരണയോടെ അമ്മയും മകനും സാഗറിനും മെറിനും കോഫി കൊണ്ട് വന്നു.... വസുവിന്റെ കൈയിലെ കോഫി സാഗർ വാങ്ങി "ഇത് കുടിക്ക്...."സാഗർ അവന്റെ കോഫി വസുവിന് നീട്ടിയതും അവൻ കൊടുക്കാൻ കാത്തു നിന്നത് പോലെ വസു കൈ നീട്ടി അത് വാങ്ങാൻ നോക്കി "അപ്പോ ഇതിൽ ഒന്നും ചേർത്തിട്ടില്ല.... ഇനി നീ കുടിച്ചോ...."

ആ കോഫി മെറിനു കൊടുത്തിട്ട് സഞ്ജുവിന്റെ കൈയിലെ കോഫി വാങ്ങാതെ അവൻ മുറിയിലേക്ക് പോയി "വേണ്ടെങ്കിൽ പിന്നെ എന്തിനാ എന്നെക്കൊണ്ട് കോഫി എടുപ്പിച്ചത്....?" സാഗർ പോകുന്നതും നോക്കി ദേഷ്യത്തിൽ ചോദിച്ച സഞ്ജുവിന്റെ വാ വസു പൊത്തി "അവന്റെ കൈയീന്ന് അടുത്ത പണി ചോദിച്ചു വാങ്ങാതെ മിണ്ടാതെ ഇരിക്കെടാ...."വസു രഹസ്യമായി പറഞ്ഞതും മെറിൻ ചിരിച്ചുകൊണ്ട് കോഫി ചുണ്ടോട് ചേർത്തു സാഗർ അതൊന്നും മൈൻഡ് ചെയ്യാതെ അവന്റെ മുറിയിലേക്ക് കയറിപ്പോയി.... ***********° "ശിഖ എവിടെ സാക്ഷി....നിങ്ങൾ ഒരുമിച്ചല്ലേ പോയത്.....?" വീട്ടിലേക്ക് കയറി ചെന്ന സാക്ഷിയോട് ജെസി ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു "എന്താ ഇളി..... കണ്ടാലറിയാം എന്തോ കള്ളത്തരം ഉണ്ടെന്ന്...."അലക്സ് കോഫി മുത്തി കുടിച്ചുകൊണ്ട് പറഞ്ഞതും ജെസി അവളെ ഇരുത്തി നോക്കി "ശിഖ എവിടെ മോളെ....?" ജോർജ് ചോദിച്ചതും സാക്ഷി പാവത്തെ പോലെ നിന്നു "ശിഖയെ ജീവേട്ടൻ കൊണ്ട് പോയി.... " അവൾ നിഷ്കളങ്കമായി പറഞ്ഞു..... പപ്പേടെ മുഖത്ത് നോക്കി നുണ പറയാൻ അവൾക്ക് തോന്നിയില്ല "ഈശോയെ.....!!!" അലക്സ് നെഞ്ചത്ത് കൈ വെച്ച് ചാടി എണീറ്റു..... കൈയിൽ ഉണ്ടായിരുന്ന കോഫിക്കപ്പ് താഴെ വീണ് ചിന്നി ചിതറി....

"അതിന് നീ എന്നാത്തിനാടാ അലറുന്നെ..... ജീവേടെ കൂടെ അല്ലേ....?" ജോർജ് നെറ്റി ചുളിച്ചു "അവനൊപ്പം ആയതുകൊണ്ടാ എനിക്ക് പേടി...."അവൻ പിറുപിറുത്തു "നീ വല്ലതും പറഞ്ഞോ....?" ജോർജ് "അല്ല പപ്പാ..... അവരെ അന്വേഷിക്കണ്ടേ....?" അലക്സ് വെപ്രാളപ്പെട്ടു പറഞ്ഞതും "നിനക്ക് ഇത് എന്നാ പറ്റി റോയ്..... നമ്മുടെ ജീവ അല്ലെ.... മോൾക്ക് അവൻ അന്യൻ ഒന്നും അല്ലല്ലോ..... നാളെ ഒരുമിച്ച് ജീവിക്കേണ്ടവർ അല്ലെ..... അവർ ഒരുമിച്ച് പുറത്ത് പോയെന്ന് കരുതി എന്ത് പ്രശ്നം ഉണ്ടാവാനാ.....?" ജോയ് അങ്ങോട്ട്‌ വന്ന് കൊണ്ട് ചോദിച്ചു "പ്രശ്നം ഒന്നും ഉണ്ടാവില്ല.... പതിനെട്ടു തികയാത്ത കൊച്ചിന് ചെറുതായിട്ട് ഒരു കൊച്ചുണ്ടാകും..... അത്രേ ഉള്ളു...."റോയ് പിറുപിറുത്തു "നീ എന്നതാടാ ഈ പിറുപിറുക്കുന്നെ....?" ജോയ് അവനെ ഉറ്റുനോക്കി "എന്റെ ചാച്ചാ.... അവൻ നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു ആളെ അല്ല..... അവനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.... " റോയ് അത് പറഞ്ഞതും സാറ വന്ന് അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു "എന്റെ കൊച്ചിനെ കുറിച്ച് വേണ്ടാതീനം പറയുന്നോടാ....?"സാറ കണ്ണുരുട്ടി "എന്റെ മമ്മാ.... അവനെ കൊച്ചെന്ന് മാത്രം വിളിക്കല്ലേ....

തരം കിട്ടിയാൽ അവനെപ്പോലൊരു കൊച്ചിനെ ഉണ്ടാക്കാനും അവൻ മടിക്കത്തില്ല..... "റോയ് വെട്ടി തുറന്ന് പറഞ്ഞതും സാറാ അവന്റെ കൈക്ക് ഒരു നുള്ള് കൊടുത്തു "ആരുടെ മുന്നിൽ എന്ത് പറയണമെന്നെന്ന ബോധം ഒന്നും നിനക്കില്ലെടാ..... കുരുത്തംകെട്ടവനെ....." സാറ അവന്റെ ചെവി പിടിച്ചു തിരിച്ചു "ആഹ്.... സത്യം വിളിച്ചു പറഞ്ഞ ഞാനിപ്പോ വൃത്തികെട്ടവനായി.... എന്റെ പൊന്ന് മമ്മാ അതുങ്ങളെ വേഗം തപ്പാൻ നോക്ക്... വൈകിയാൽ അതിന് വലിയ വില കൊടുക്കേണ്ടി വരും.... പറഞ്ഞില്ലാന്നു വേണ്ട...." ഇവൻ പറയുന്നതൊക്കെ കേട്ട് ജെസിക്ക് ചിരി വരുന്നുണ്ടായിരുന്നു.. "നീ ടെൻഷൻ ആവണ്ട റോയ്.... ഇച്ചിരി കുരുത്തക്കേട് ഒക്കെ ഉണ്ടെങ്കിലും അവൻ സാഗറിനെ പോലെ അല്ലടാ.... വിവേകം ഉള്ളവനാ അവൻ...."ജെസി പുഞ്ചിരിയോടെ പറഞ്ഞു "എന്നാലും....?" റോയ് "ഒന്ന് ചുമ്മാതിരിക്ക് ഇച്ചായാ..... ശിഖയെ ഞാനും കൂടി നിർബന്ധിച്ചിട്ടാ ജീവേട്ടനൊപ്പം അയച്ചത്...."സാക്ഷി അത് പറഞ്ഞതും റോയ് അവളെ നോക്കി നെറ്റി ചുളിച്ചു അമ്പലത്തിൽ വെച്ച് രവിയെ കണ്ടതും പിന്നീട് ഉണ്ടായതുമൊക്കെ അവൾ അവരോട് പറഞ്ഞു

"ജീവേട്ടന്റെ മൂഡ് ഒന്ന് മാറ്റാനാ ശിഖയെ കൂടെ അയച്ചത്.... അവർ പെട്ടെന്ന് വരും....."സാക്ഷി പറഞ്ഞു "കേട്ടോടാ.... നീ എന്തൊക്കെയാ എന്റെ കുഞ്ഞിനെ പറ്റി പറഞ്ഞത്....?" സാറ കണ്ണുരുട്ടി അതും പറഞ്ഞ് റോയ്ടെ കവിളത്തു ഒരു കുത്തും കൊടുത്ത് അവിടുന്ന് പോയി.... "മോള് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യ്...."ജെസി സാക്ഷിയോട് പറഞ്ഞതും അവള് തലയാട്ടി അകത്തേക്ക് കയറിപ്പോയി ************° "മടുത്തു ഈ ജീവിതം..... ഈ വീട്ടിൽ നമ്മുടെ സ്ഥാനം ഇപ്പൊ ജോലിക്കാരെക്കാൾ താഴെയാണ്..... അമ്മ പറഞ്ഞിട്ടാ എല്ലാം കണ്ടും കേട്ടും ഞാൻ നിൽക്കുന്നത്.... ഇത് വരെ അവർക്കെതിരെ ചെറുവിരൽ എങ്കിലും അനക്കാൻ നമുക്ക് കഴിഞ്ഞോ..... ഇല്ലല്ലോ അവർ നമ്മളെ കാലിനടിയിൽ ഇട്ട് ചവിട്ടുന്നതിന് മുൻപ് ഇവിടുന്ന് സ്വയം ഇറങ്ങിപ്പോകുന്നതാണ് ബുദ്ധി....."ഉള്ളിൽ ഉയർന്നു പൊങ്ങിയ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് സഞ്ജു വസുവിനോടായി പറഞ്ഞു

"നീ എന്താ കരുതിയെ.... നിനക്ക് മാത്രമേ ദേശം ഉള്ളൂ എന്നോ.....? നിന്നെക്കാൾ നൂറിരട്ടി ദേഷ്യം എനിക്കുണ്ട് സഞ്ജു..... കടിച്ചു പിടിച്ചു നിൽക്കുവാ അമ്മ..... ഏട്ടന്റെ സ്നേഹം നേടിയെടുത്ത് പതിയെ എല്ലാം വരുതിയിലാക്കാമെന്ന് ഞാൻ കരുതി.... പക്ഷെ ഇനി പയ്യെ പയ്യെ പോയാൽ ശരിയാവില്ല..... ചെയ്യേണ്ടതൊക്കെ വേഗം ചെയ്ത് തീർക്കണം....."വസു ക്രൂരമായി ചിരിച്ചുകൊണ്ട് പറഞ്ഞു "എന്ത് ചെയ്യാൻ.... നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും....?" സഞ്ജു ദേഷ്യത്തോടെ ചോദിച്ചു "പറ്റും സഞ്ജു..... നമുക്ക് പലതും ചെയ്യാൻ പറ്റും.....! നീ ശ്രദ്ധിച്ചോ..... ജെസിയും സാഗറും ഒന്നിക്കാനുള്ള അവസരം എങ്ങനെയാ ഉണ്ടായത്..... സാക്ഷിയിലൂടെ അല്ലെ..... അലക്സുമായുള്ള സൗഹൃദത്തിലൂടെയല്ലേ..... അപ്പൊ ആ ബന്ധങ്ങളിൽ ഒക്കെ വിള്ളൽ വീണാൽ.....?" ഗൂഢമായി ചിരിച്ചുകൊണ്ട് വസു ചോദിച്ചു "അമ്മ എന്താ ഉദ്ദേശിക്കുന്നത്....?" സഞ്ജു നെറ്റി ചുളിച്ചു "സാഗർ നമ്മുടെ സരിഗയെ തന്നെ വിവാഹം കഴിക്കണം സഞ്ജു.... അതിന് അവനെ നമ്മുടെ വഴിക്ക് കൊണ്ട് വരണം....."വസു കൈ രണ്ടും കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞതും

"അതൊന്നും അത്ര ഈസി അല്ല...." പ്രതീക്ഷ ഇല്ലാത്തത് പോലെ അവൻ പറഞ്ഞു "അറിയാം..... കുറച്ച് ബുദ്ധിമുട്ട് ആണെന്ന്.... പക്ഷെ.... നമ്മൾ ശ്രമിച്ചാൽ അവനെ നമ്മുടെ വഴിക്ക് കൊണ്ട് വരാം.... അതിന് ആദ്യം ഇവരെ എല്ലാവരെയും തമ്മിൽ തല്ലിപ്പിക്കണം.... സാഗറും ജീവയും ആ അലക്സും ഒക്കെ കണ്ടാൽ കടിച്ചു കീറുന്ന ശത്രുക്കളാകണം..... അലക്സിനെ കൊല്ലാൻ പോലും സാഗറിന് മടിയുണ്ടാവില്ല എന്ന സാഹചര്യം നമ്മൾ ക്രിയേറ്റ് ചെയ്യണം..... അതോടെ സാക്ഷി അവനെ വെറുത്തോളും.... ജീവയും സാഗറും കൂടി അടിച്ചു പിരിഞ്ഞാൽ നമ്മുടെ ജോലി പകുതി കുറയും..... പിന്നെ അവനെ നമുക്ക് പതിയെ മാറ്റി എടുക്കാം.... അവനെ നമ്മുടെ കൂടെ നിർത്തി അവന്റെ നാവ് കൊണ്ട് ജെസിയെ തള്ളി പറയിപ്പിക്കണം..... എന്നിട്ട് ആ ജെറിയെയും അവന്റെ പെങ്ങളെയും സാഗറിനെക്കൊണ്ട് തന്നെ ഇവിടുന്ന് ആട്ടിയിറക്കണം....."വസു പകയോടെ പറഞ്ഞതും സഞ്ജു ഗൂഢമായി ചിരിച്ചു "അവരെ തമ്മിൽ തല്ലിക്കാനുള്ള ഒരു അവസരവും നമ്മളിനി പാഴാക്കരുത്....."........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story