സാഗരം സാക്ഷി...❤️: ഭാഗം 75

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അറിയാം..... കുറച്ച് ബുദ്ധിമുട്ട് ആണെന്ന്.... പക്ഷെ.... നമ്മൾ ശ്രമിച്ചാൽ അവനെ നമ്മുടെ വഴിക്ക് കൊണ്ട് വരാം.... അതിന് ആദ്യം ഇവരെ എല്ലാവരെയും തമ്മിൽ തല്ലിപ്പിക്കണം.... സാഗറും ജീവയും ആ അലക്സും ഒക്കെ കണ്ടാൽ കടിച്ചു കീറുന്ന ശത്രുക്കളാകണം..... അലക്സിനെ കൊല്ലാൻ പോലും സാഗറിന് മടിയുണ്ടാവില്ല എന്ന സാഹചര്യം നമ്മൾ ക്രിയേറ്റ് ചെയ്യണം..... അതോടെ സാക്ഷി അവനെ വെറുത്തോളും.... ജീവയും സാഗറും കൂടി അടിച്ചു പിരിഞ്ഞാൽ നമ്മുടെ ജോലി പകുതി കുറയും..... പിന്നെ അവനെ നമുക്ക് പതിയെ മാറ്റി എടുക്കാം.... അവനെ നമ്മുടെ കൂടെ നിർത്തി അവന്റെ നാവ് കൊണ്ട് ജെസിയെ തള്ളി പറയിപ്പിക്കണം..... എന്നിട്ട് ആ ജെറിയെയും അവന്റെ പെങ്ങളെയും സാഗറിനെക്കൊണ്ട് തന്നെ ഇവിടുന്ന് ആട്ടിയിറക്കണം....."വസു പകയോടെ പറഞ്ഞതും സഞ്ജു ഗൂഢമായി ചിരിച്ചു "അവരെ തമ്മിൽ തല്ലിക്കാനുള്ള ഒരു അവസരവും നമ്മളിനി പാഴാക്കരുത്....."വസു അത് പറഞ്ഞതും സഞ്ജു അവരെ കെട്ടിപിടിച്ചു ഉമ്മ വെച്ചു "എനിക്ക് ഒറ്റക്ക് ഇതിനൊന്നും സാധിക്കില്ല.... അതിന് നിന്റെ സഹായം എനിക്ക് ആവശ്യമാണ് സഞ്ജു...."

വസു അവനെ നോക്കി പറഞ്ഞു "എന്തിനും ഏതിനും ഞാനുണ്ടാവും അമ്മക്കൊപ്പം...."സഞ്ജു അവരെ ചേർത്തു പിടിച്ചു പറഞ്ഞതും വസു മനസ്സിൽ പലതും കണക്ക് കൂട്ടി....*-° മനസ്സ് ഒന്ന് ശാന്തമായതും ജീവ ശിഖയെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് തിരികെ പോയി കയറി ചെന്നപ്പോൾ തന്നെ ടേബിൾ ഒക്കെ വൃത്തിയാക്കി നിൽക്കുന്ന വസുവിനെയാണ് കണ്ടത്..... "ഇപ്പൊ ഇപ്പോ വീട്ടുകാർക്കൊക്കെ വേലക്കാരുടെ സ്ഥാനമാ..... വീട്ടിൽ കയറ്റാൻ കൊള്ളാത്തവന്മാരൊക്കെ വലിഞ്ഞു കയറി വന്ന് താമസിക്കുന്നത് കാണേണ്ടി വരുന്നത് എന്ത് ഗതികേട് ആണ്...." വസു ആരോടെന്നില്ലാതെ പറഞ്ഞതും മുകളിലേക്ക് കയറാൻ നിന്ന ജീവ ഒന്ന് നിന്നു വസുവിന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കി "തന്തയും തള്ളയും അടിച്ചിറക്കി വിട്ടപ്പോ കൂട്ടുകാരനെ ഓസി സുഖമായി ജീവിക്കാമെന്ന് കരുതുന്ന ചിലരുണ്ട്..... വഴിയോരത്ത് തെണ്ടി ജീവിക്കുന്ന തെണ്ടികൾക്കുണ്ട് ഇതിനേക്കാൾ അന്തസ്സും അഭിമാനവും....."വസു അവനെ മാനസികമായി തളർത്താൻ വേണ്ടി തന്നെയാണ് അത് പറഞ്ഞത്..... അത് ഫലം കാണുകയും ചെയ്തു..... ജീവക്ക് ആ സ്ത്രീയുടെ വാക്കുകൾ ഒരു അപമാനമായി തോന്നി.....

എതിർക്കാൻ പോലും കഴിയാത്ത അവസ്ഥ.... എന്തിന് എതിർക്കണം.....? പറയുന്നതൊക്കെ പച്ചയായ സത്യം അല്ലെ.....' അവൻ ഓർത്തു "സുഖജീവിതം അല്ലെ..... മൂന്ന് നേരം നല്ല ഫുഡ്‌.... നല്ല ബ്രാൻഡഡ് വസ്ത്രങ്ങൾ..... കാശിനു കാശ്..... പുറത്ത് കറങ്ങാൻ പലതരം വണ്ടികൾ..... സാഗർ ഒരു പൊട്ടൻ..... മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ് അവനില്ല..... അത് പലരും ഒരു അവസരമായി കാണുന്നത് അവൻ അറിയുന്നില്ല......" വസു ജീവയെ കൊള്ളിച്ചു പറഞ്ഞതും ജീവയുടെ ഉള്ളിൽ എന്തോ ഒരു ഭാരം അനുഭവപ്പെട്ടു "അവനെ മുടിപ്പിക്കാൻ വേണ്ടി നടക്കുന്നവൻ..... ആത്മാർത്ഥ സുഹൃത്ത് ആണത്രേ..... 😏" വസു ചുണ്ട് കോട്ടി പറഞ്ഞതും ജീവയുടെ കണ്ണിൽ ചെറു നനവ് പടർന്നു.... ദേഷ്യവും സങ്കടവും നാണക്കേടും ഒക്കെ തോന്നി അവന്.... "വസുന്ധരാ.....!!" സ്റ്റെയറിൽ വന്ന് നിന്ന് സാഗർ അലറി.... അത് കേട്ട് വസു ഞെട്ടി പക്ഷെ ജീവ അതൊന്നും കേട്ടില്ല..... മനസ്സിൽ മുഴുവൻ വസുവിന്റെ വാക്കുകളായിരുന്നു "പല തവണ..... പല തവണ ഞാൻ പറഞ്ഞിട്ടുണ്ട്..... ഇവന്റെ മെക്കിട്ട് കയറാൻ വന്നേക്കരുതെന്ന്....."

സ്റ്റെയറിന്റെ പടികൾ ഓടിയിറങ്ങി സാഗർ അവർക്ക് നേരെ ചീറി "ഞാൻ പറഞ്ഞതല്ലേ സത്യം....? വെറുതെ ഇരുന്ന് നിന്റെ ചിലവിൽ തിന്ന് സുഗിക്കുവല്ലേ ഇവൻ....?" വസു പുച്ഛത്തോടെ ചോദിച്ചതും ജീവയുടെ തല താണു.... "That's none of your business..... സെർവന്റ് സെർവന്റിന്റെ സ്ഥാനത്ത് നിന്നാൽ മതി..... "സാഗറിന്റെ മുഖം വലിഞ്ഞു മുറുകി.... "ആയിക്കോട്ടെ.... പക്ഷെ ഞാൻ പറയാനുള്ളത് ആരോടായാലും പറയും..... നാളെ ഇവനീ സ്വത്തുക്കൾ മുഴുവൻ അടിച്ചു മാറ്റിയാൽ നഷ്ടം എന്റെ ഏട്ടനാണ്....."വസു അത് പറഞ്ഞതും ജീവ ഞെട്ടലോടെ അവരെ നോക്കി ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് വന്നു.... "ആ നഷ്ടം ഞാനങ്ങു സഹിച്ചാൽ പോരെ.....?" ശ്രീധർ അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞത് കേട്ട് വസു മുഷ്ടി ചുരുട്ടി "നിനക്ക് അറിയില്ലെങ്കിൽ കേട്ടോ..... മേലേടത്തെ ശ്രീധറിന് മക്കൾ നാലാ..... അതിൽ ഒന്ന് ദേ ഈ നിൽക്കുന്നവനാ..... ജീവ..... "ജീവയെ ചേർത്തു പിടിച്ചു ശ്രീധർ പറഞ്ഞതും ജീവ നിറ കണ്ണുകളോടെ അയാളെ നോക്കി.... "എന്റെ മകനെ വേദനിപ്പിക്കുന്ന ഒന്നിനെയും ഞാൻ വെച്ച് പൊറുപ്പിക്കില്ല.....

അത് ഓർത്താൽ നിനക്ക് നന്ന്..... വാ ജീവാ....."ശ്രീധർ അതും പറഞ്ഞു ജീവയെ വിളിച്ചു മുകളിലേക്ക് പോയി അവർ പോയതും സാഗറും ജെറിയും മെറിനും വസുവിന് മുന്നിൽ വന്ന് നിന്നു.... "എന്താടി....?" മെറിന്റെ നോട്ടം കണ്ട് വസു നീരസത്തോടെ ചോദിച്ചതും മെറിൻ അവരെ കരണം നോക്കി ഒന്ന് കൊടുത്തു വസു ഞെട്ടലോടെ കവിളിൽ കൈയും വെച്ച് അവളെ നോക്കി..... "ഇതെന്റെ മമ്മേടെ കണ്ണീർ കണ്ട കാലം തൊട്ട് ഓങ്ങി വെച്ചതാ ഞാൻ..... പ്രായത്തെ ഓർത്താ ഇത്രയും കാലം ഞാനിത് തരാതിരുന്നത്.... ഇന്ന് ഞാൻ ഇത് തന്നില്ലെങ്കിൽ ഞാൻ ജീവേട്ടനെ ഏട്ടാന്നു വിളിക്കുന്നതിൽ അർത്ഥം ഇല്ലാതായിപ്പോകും..... ഇനി എന്റെ ഏട്ടന്റെ കണ്ണ് നിങ്ങൾ കാരണം നിറയേണ്ടി വന്നാൽ അടിയോടെ പിഴുതെറിയും ഞാൻ...." മെറി വസുവിന് നേരെ വിരൽ ചൂണ്ടി പറഞ്ഞതും അവർ അവളെ ദേഷ്യത്തോടെ നോക്കി "ഇതിൽ കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല..... പക്ഷെ ഇന്നത്തെ നിങ്ങടെ പെർഫോമൻസിനുള്ള എവറോളിംഗ് ട്രോഫി ഞാൻ തരുന്നുണ്ട്..... സമയം ആവട്ടെ....."

അവരെ നോക്കി മീശ പിരിച്ചു പറഞ്ഞുകൊണ്ട് സാഗർ അകത്തേക്ക് കയറിപ്പോയി പിന്നാലെ മെറിനും ജെറിയും..... സാഗർ ജീവയെ നോക്കി അവന്റെ മുറിയിലേക്ക് ചെന്നപ്പോൾ ജീവ ബാഗ് ഒക്കെ പാക്ക് ചെയ്യുവായിരുന്നു.... അത് കണ്ടപ്പോൾ തന്നെ സാഗറിന് കലി കയറി..... "ജീവാ....."അവന്റെ ബാഗ് വാങ്ങി എറിഞ്ഞുകൊണ്ട് സാഗർ അലറി "നീ എന്താ ഈ ചെയ്യുന്നേ.....?" സാഗർ ദേഷ്യത്തോടെ ചോദിച്ചതും ജീവ അവനെ നിർവികാരനായി നോക്കി "സോറി..... ഇതൊക്കെ നിന്റേതാണെന്ന് ഓർക്കാതെ പാക്ക് ചെയ്തതാണ്..... "ജീവ അതും പറഞ്ഞു സാഗർ വലിച്ചെറിഞ്ഞ ബാഗ് എടുത്ത് ഷെൽഫിൽ വെച്ചു പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് സാഗറിന്റെ പേഴ്‌സ് എടുത്ത് ജീവ ബെഡിൽ വെച്ചു..... കൈയിൽ കിടന്ന വാച്ചും ഊരി വെച്ചു..... "മാറിയുടുക്കാൻ ഒന്നും എടുക്കുന്നില്ല ഇവിടുന്ന്..... ഈ ഇട്ടേക്കുന്ന ഡ്രെസ്സിന്റെ ക്യാഷ് എന്ത് ജോലി ചെയ്തിട്ടായാലും ഞാൻ എത്തിക്കും.... ഒപ്പം ഞാൻ കാരണം നിനക്ക് ചിലവായ തുകയും....."അതും പറഞ്ഞു ജീവ അവിടുന്ന് പോകാൻ നിന്നതും സാഗർ അവന്റെ കൈയിൽ പിടുത്തമിട്ടു "വിട് സാഗർ..... എനിക്ക് പോയെ പറ്റൂ....."

ജീവ ഇടറിയ ശബ്ദത്തോടെ പറഞ്ഞു സാഗർ ഒന്നും പറയാതെ ദേഷ്യത്തോടെ അവനെ ഉറ്റുനോക്കി..... ഒപ്പം ജീവയുടെ കൈയിലെ പിടിയും മുറുകി "എന്നെ വിടെടാ....."ജീവ അലറിക്കൊണ്ട് സാഗറിനെ പിടിച്ചു പിന്നിലേക്ക് തള്ളി..... സാഗർ ഭിത്തിയിൽ ഇടിച്ചു നിന്നു ദേഷ്യത്തോടെ അവനെ നോക്കി..... "നീ പോകില്ല ജീവ..... ഞാനുമായിട്ടുള്ള കണക്കുകൾ ഒന്നും അവസാനിപ്പിക്കാൻ പറ്റുന്നതല്ല....." അവൻ ദേഷ്യത്തോടെ പറഞ്ഞു "പണത്തിന്റെ കണക്കാണോ..... കൂലിപ്പണി ചെയ്തിട്ടായാലും ഞാൻ നിന്റെ കണക്കുകളൊക്കെ വീട്ടിയിരിക്കും സാഗർ...."നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ജീവ പറഞ്ഞതും സാഗറിന്റെ കണ്ണുകൾ ചുവന്നു.... സാഗർ പാഞ്ഞു വന്ന് അവന്റെ കഴുത്തിനു കുത്തി പിടിച്ചു ഭീതിയോട് ചേർത്തു "ഞാനും നീയും തമ്മിലുള്ള സ്നേഹത്തിന്റെ കണക്കാടാ ഞാൻ പറഞ്ഞത്.... നമ്മുടെ ഫ്രണ്ട്ഷിപ്പിന്റെ കണക്കാടാ പുല്ലേ ഞാൻ പറഞ്ഞത്...... ഇത്രയും വർഷം നിന്നെ ചങ്കിൽ കൊണ്ട് നടന്നിട്ടും എന്റെ ഉള്ളിൽ എന്താണെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലേ....

പണത്തിന്റെ കണക്ക് പറയാൻ മാത്രം ചെറ്റയാണോടാ ഞാൻ.... അങ്ങനെയാണോ നീ എന്നെ കാണുന്നത്.....?" സാഗർ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും ജീവ അവനെ തള്ളി മാറ്റി "നിനക്ക് പോകാൻ കഴിയില്ല ജീവാ..... പോകാൻ ഞാൻ സമ്മതിക്കില്ല....." പോകാൻ നിന്ന ജീവയെ തടഞ്ഞുകൊണ്ട് സാഗർ അവന്റെ മുന്നിൽ കയറി നിന്നു "മാറി നിൽക്ക് സാഗർ....."ജീവ ദേഷ്യത്തോടെ പറഞ്ഞു "ഇല്ല ജീവ..... നിന്റെ ഈ വാശി നല്ലതിനല്ല....."സാഗർ അത് പറഞ്ഞതും ജീവ അവനെ ആഞ്ഞടിച്ചു സാഗർ ഞെട്ടലോടെ അവനെ നോക്കിയതും ജീവ നിറഞ്ഞ ചുവന്ന കണ്ണുകളാൽ അവനെ തുറിച്ചു നോക്കുകയായിരുന്നു "പിന്നെ എന്താ എന്റെ നല്ലത്..... നിന്റെ അപ്പച്ചിയുടെ വായിൽ ഇരിക്കുന്നത് കേട്ട് നാണം കെട്ട് തൊലി ഉരിഞ്ഞു ഇവിടെ ജീവിക്കുന്നതാണോ എന്റെ നല്ലത്.....?" ജീവ ദേഷ്യത്തോടെ ചോദിച്ചതും സാഗർ തറഞ്ഞു നിൽക്കുകയായിരുന്നു ആദ്യമായിട്ടാണ് ജീവ വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും അവനെ നോവിക്കുന്നത്...... വിശ്വസിക്കാൻ കഴിഞ്ഞില്ല അവന് "സ്വന്തം അച്ഛന്റെ ആട്ടും തുപ്പും അപമാനവും കേട്ട് ജീവിതം മടുത്തവനാ ഞാൻ..... നിനക്ക് വേണ്ടിയാ ചെറുതാണെങ്കിലും കിട്ടിയ ജോലി വേണ്ടെന്ന് വെച്ച് നിനക്കൊപ്പം വന്നത്.... അത് നിന്റെ സ്വത്തോ പണമോ ഒന്നും മോഹിച്ചിട്ടല്ല....

ആഗ്രഹമില്ലാഞ്ഞിട്ടും വേണ്ടാന്ന് പറഞ്ഞിട്ടും പലതും നീ എന്നിൽ അടിച്ചേൽപ്പിച്ചതല്ലേ..... അതിന് നിന്റെ അപ്പച്ചിയുടെ നാവിൽ നിന്ന് കേൾക്കേണ്ടതൊക്കെ കേട്ടു.... ജനിപ്പിച്ച തന്തയുടെ അവഹേളനം ഒക്കെ ഞാൻ സഹിച്ചു.... സഹിക്കാനാവാതെയാ ആ പടി ഇറങ്ങിയത്.... ഇനിയും അപമാനിക്കപ്പെടാൻ വയ്യ എനിക്ക്....." ജീവ വേദനയോടെ പറഞ്ഞതും സാഗർ ഒന്നും മിണ്ടാതെ ഒക്കെ കേട്ട് നിന്നു "നിന്റെ അപ്പച്ചിയുടെ ആട്ടും തുപ്പും ഒക്കെ കേട്ട് ഇനിയും ഇവിടെ ഒരു ആശ്രിതനായി കഴിയാൻ എനിക്കാവില്ല..... എനിക്കും ജീവിക്കണം സാഗർ..... തലയുയർത്തി പിടിച്ചു തന്നെ ജീവിക്കണം..... അതിന് വേണ്ടി എത്ര കഷ്ടപ്പെടാനും ഞാൻ ഒരുക്കമാണ്..... തടസ്സമായി നീ വരാതിരുന്നാൽ മതി...."ജീവ കൈ കൂപ്പി പറഞ്ഞതും സാഗർ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "നീ നന്നായിട്ട് സംസാരിക്കുന്നുണ്ട് ജീവാ....."സാഗർ വിളറിയ ചിരിയോടെ പറഞ്ഞു "നിനക്ക് ഞാൻ ഒരു തടസ്സമാണെന്ന് ഞാൻ അറിഞ്ഞില്ല...... പിന്നെ..... നീ ഇനി അപമാനം സഹിച് ഇവിടെ കഴിയണ്ട..... എവിടെ വേണമെങ്കിലും പൊയ്ക്കോ....."അത് കേട്ടതും ജീവ പുറത്തേക്ക് നടന്നു "പക്ഷെ നീ എവിടെ പോയാലും കൂടെ ഞാനും കാണും....."മുന്നോട്ട് നടന്ന ജീവ അത് കേട്ട് ഒന്ന് നിന്നു അതെ സമയം തന്നെ ഒരു കുസൃതി ചിരിയോടെ സാഗർ തിരിഞ്ഞു നോക്കി

"ഞാൻ പോകുന്നത് തെരുവിലോട്ടാണ്...." ജീവ ദേഷ്യത്തോടെ പറഞ്ഞു "ഏത് നരകത്തിലോട്ടായാലും ഞാൻ വരും....."സാഗർ കൈയും കെട്ടി അവനെ നോക്കി പറഞ്ഞു "വേണ്ടാ..... ആരുടേയും സഹായം ഇല്ലാതെ എനിക്ക് പൊരുതി ജയിക്കണം..... എന്റെ സ്വന്തം കാലിൽ നിൽക്കണം..... "ജീവ മുഖം വെട്ടിച്ചു "നിന്റെ വെറുപ്പ് കൂടി സമ്പാദിക്കാൻ എനിക്ക് വയ്യെടാ..... ഇന്ന് നിന്റെ അപ്പച്ചിക്ക് തോന്നിയത് നാളെ നിന്റെ ഫാമിലിക്കു മുഴുവൻ തോന്നും..... നിന്നെ ഞാൻ യൂസ് ചെയ്യുകയാണെന്ന് അവർ പറഞ്ഞാൽ അതെനിക്ക് താങ്ങാൻ കഴിയില്ല സാഗർ....."അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു "എന്റെ എതിർപ്പ് അവഗണിച്ചു നീ എനിക്കൊപ്പം വന്നാൽ പിന്നെ ഈ ലോകത്ത് സാഗർ ഉണ്ടാകും..... പക്ഷെ ഈ ജീവ ഉണ്ടാകില്ല....."അതും പറഞ്ഞു ജീവ ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്നതും നോക്കി സഞ്ജുവും വസുവും ഒളിഞ്ഞു നിൽപ്പുണ്ടായിരുന്നു "അങ്ങനെ ജീവ ഔട്ട്‌..... തുടക്കം ഗംഭീരം ആയി..... ഇനി ഇവർ തമ്മിൽ അടിക്കുന്ന സാഹചര്യങ്ങൾ നമ്മളായിട്ട് ക്രീയേറ്റ് ചെയ്യണം....."വിജയീഭാവത്തിൽ ചിരിച്ചു കൊണ്ട് വസു സഞ്ജുവിനോട് പറഞ്ഞു "ഇനി ഇവരെ ഒന്നിക്കാൻ അനുവദിക്കരുത്.... ഒരിക്കലും.....!!".......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story