സാഗരം സാക്ഷി...❤️: ഭാഗം 76

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"അങ്ങനെ ജീവ ഔട്ട്‌..... തുടക്കം ഗംഭീരം ആയി..... ഇനി ഇവർ തമ്മിൽ അടിക്കുന്ന സാഹചര്യങ്ങൾ നമ്മളായിട്ട് ക്രീയേറ്റ് ചെയ്യണം....."വിജയീഭാവത്തിൽ ചിരിച്ചു കൊണ്ട് വസു സഞ്ജുവിനോട് പറഞ്ഞു "ഇനി ഇവരെ ഒന്നിക്കാൻ അനുവദിക്കരുത്.... ഒരിക്കലും.....!!"അത് പറയുമ്പോൾ ആ സ്ത്രീയുടെ മുഖത്ത് പുച്ഛം നിറഞ്ഞിരുന്നു... *-° സാഗറിന്റെ ഫ്ലാറ്റ്..... ജീവയുടെ തല്ലിൽ കോട്ടിപ്പോയ വായ പിടിച്ചു നേരെയാക്കുന്ന സാഗർ.....! തൊട്ട് അടുത്ത് ഇരുന്ന് അവന്റെ കവിളിൽ ഐസ് വെച്ച് കൊടുക്കുന്ന ജീവ....! ഇവരെ രണ്ടിനെയും നോക്കി താടക്ക് കൈയും കൊടുത്ത് ഇരിക്കുന്ന ജെറിയും മെറിനും..... "വേദനയുണ്ടോടാ.... ☹️?" ജീവ അവന്റെ ചുണ്ടിലെ ചോരപ്പാടിൽ ഐസ് വെച്ച് ചോദിച്ചതും സാഗർ ഒറ്റ നോട്ടം "ചെറ്റേ..... ചെകിട് അടിച്ചു പൊളിച്ചിട്ട് വേദന ഉണ്ടോന്നോ..... ഇല്ലടാ നല്ല സുഖം.... ഔച്...."അവനെ നോക്കി പല്ല് കടിച്ചതും കവിൾ നൊന്തപ്പോ സാഗർ എരിവ് വലിച്ചു "നീ അല്ലെ പറഞ്ഞത്..... ☹️" ജീവ പാവത്തെ പോലെ ഇരുന്ന്.... "നിന്നോട് ഞാൻ എന്റെ കരണക്കുറ്റി അടിച്ചു പൊളിക്കാൻ ആണോ പറഞ്ഞത്.... 😬😬 ആക്ട് ചെയ്യാനല്ലേ പറഞ്ഞെ.....?"സാഗർ പല്ല് കടിച്ചതും ജീവ തല ചൊറിഞ്ഞു "എനിക്ക് അഭിനയിക്കാൻ അറിയില്ലല്ലോ.... ജീവിക്കാനല്ലേ അറിയൂ.... 🙂" ജീവ അത് പറഞ്ഞതും സാഗർ ഒറ്റ നോട്ടം....

"നിന്നോടാരാടാ തെണ്ടി വീട് വിട്ടു ഇറങ്ങാൻ പറഞ്ഞത്.....?? അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലല്ലോ.....?" സാഗർ അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തതും ജീവ സൈലന്റ് ആയി "അവർ വിളിച്ചു പറഞ്ഞതൊക്കെ കേട്ട് എനിക്ക് നീ ഒരു ഭാരമാണെന്ന് നീയും അങ്ങ് കരുതിയോ.....?" സാഗർ ജീവയെ സോഫയിലേക്ക് മറിച്ചിട്ട് കൊണ്ട് അവന്റെ പുറത്ത് കയറി ഇരുന്ന് കുത്തിനു പിടിച്ചു "ഒന്ന് നിർത്തോ...." രണ്ടിനേം പിടിച്ചു മാറ്റി മെറിൻ അലറി "എന്തൊക്കയാ ഇവിടെ നടക്കുന്നെ....?" അവളെ പിടിച്ചു മാറ്റി ജെറി അവരോട് ചോദിച്ചു "എന്താ ജീവേട്ടാ.... എന്താ പ്രശ്നം....?" ജീവയുടെ അടുത്ത് ഇരുന്ന് മെറി ചോദിച്ചു "ശിഖയെ ഡ്രോപ്പ് ചെയ്ത് വരുമ്പോഴാ ഇവൻ എനിക്ക് കാൾ ചെയ്തത്.... നിങ്ങടെ അപ്പച്ചിയും മോനും കൂടി എന്നെയും അലക്സിനെയും സാഗറിനെയും തമ്മിൽ തല്ലിപ്പിക്കാൻ പ്ലാൻ ചെയ്യുന്നത് സാഗർ കേട്ടു.... അതിന് വേണ്ടി ആദ്യം എന്നെ പുറത്താക്കാനായിരുന്നു അവരുടെ ഉദ്ദേശം..... അവർ എവിടെ വരെ പോകുമെന്നറിയാൻ അവർ ആഗ്രഹിക്കുന്നത് പോലെ തമ്മിൽ തല്ലാമെന്ന് ഞങ്ങളും അങ്ങ് കരുതി....."ജീവ ചിരിച്ചു കൊണ്ട് പറഞ്ഞു "ഞങ്ങളല്ല ഞാൻ..... ആ സ്ത്രീ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോ പ്ലാനും കോപ്പും എല്ലാം മറന്ന് കണ്ണും നിറച്ച് നിന്നേക്കുന്നു..... തെണ്ടി.... 😬"

സാഗർ പല്ല് കടിച്ചു.... ജീവ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "സോറി ഡാ..... അവർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ പഴയതൊക്കെ ഓർമ വന്നു.. ഒന്ന് വെച്ച് നോക്കിയാൽ അവർ പറഞ്ഞത് സത്യമല്ലേ...." ജീവ പറഞ്ഞു തീർന്നതും സാഗർ സോഫയിൽ നിന്ന് ജീവയെ ചവിട്ടി താഴെ ഇട്ടു "മിണ്ടരുത് നീ.... ഞാൻ നിന്നോട് പറഞ്ഞതെന്താ.... നീ ചെയ്തതെന്താ..... വഴക്ക് ഉണ്ടാക്കാൻ പറഞ്ഞപ്പോ കരച്ചിലും പിഴിച്ചിലും ആയി സെന്റി അടിച്ചു വന്നേക്കുന്നു.... നിന്നോട് ആരാടാ തെണ്ടി വീട്ടിൽ നിന്ന് ഇറങ്ങാൻ പറഞ്ഞെ.....? അവർക്ക് മുന്നിൽ തല്ല് കൂടി അവസാനം അവർക്കിട്ട് പണിയാൻ കാത്ത് നിൽക്കുമ്പോഴാ അവന്റെ ഒരു ഇറങ്ങിപോക്ക്......" ജീവ എണീറ്റ് നിന്നതും സാഗർ അവന്റെ കഴുത്തിനു പിടിച്ചു "എന്തൊക്കെയാടാ നീ അവിടെ കാട്ടി കൂട്ടിയത്.... പേഴ്‌സ് തിരിച്ചു തരുന്നു വാച്ച് ഊരി വെക്കുന്നു..... ഡ്രസ്സ് തിരികെ വെക്കുന്നു..... നൈസ് ആയിട്ട് അങ്ങ് പോകാമെന്നു കരുതിയോ നീ....?" സാഗർ കണ്ണുരുട്ടിയതും ജീവ ഒന്ന് ചിരിക്കാൻ ശ്രമിച്ചു "നീ എന്താടാ ഇങ്ങനെ ആയിപോയെ...."സാഗർ അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് ചോദിച്ചു "നീ എന്തിനാ മറ്റുള്ളവരെ നോക്കുന്നെ.....? മച്ചൂ..... ഞാൻ ഇല്ലേടാ നിന്റെ കൂടെ..... " സാഗർ അവന്റെ കവിളിൽ കൈ വെച്ചതും ജീവ പുഞ്ചിരിച്ചു "ഒഴിഞ്ഞു പോകില്ലല്ലേ.....?"

ജീവ ചിരിച്ചു കൊണ്ട് ചോദിച്ചതും സാഗർ അവന്റെ കഴുത്തിലൂടെ കൈയിട്ടു ലോക്ക് ആക്കി "Never മച്ചു..... "സാഗർ അവന്റെ കവിളിൽ കടിച്ചതും ജീവ അവനെ തള്ളി താഴെയിട്ടു നടുവിടിച്ചു വീണ് നിലവിളിക്കുന്നവനെ കണ്ടതും ജീവ തന്നെ അവനെ പൊക്കി എടുത്തു ജെറിയും മെറിനും പുഞ്ചിരിയോടെ അവരെ ഉറ്റുനോക്കി "എന്നാലും ജീവേട്ടന് ഞങ്ങളെ ഒക്കെ വിട്ടു പോരാൻ തോന്നിയല്ലോ.....?" മെറിൻ ചുണ്ട് ചുളുക്കി "അതൊക്കെ കേട്ടപ്പോൾ മനസ്സിന്റെ പിടി വിട്ടു പോയി മോളെ..... അവിടെ നിന്ന് ഇറങ്ങിയതിന് ശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി..... പിന്നെ ഇവൻ വന്ന് എന്നേം വിളിച്ചു ഇങ്ങോട്ട് പോന്നു..... ഇനി എന്തായാലും അങ്ങോട്ട് ഞാനില്ല....." ജീവ അത് പറഞ്ഞതും മെറിന്റെ മുഖം വാടി "അയ്യേ.... അത് കൊണ്ടൊന്നുമല്ല നീ വിഷമിക്കാതെ.... നിന്റെ അപ്പച്ചി ഇപ്പൊ മനക്കോട്ട കെട്ടി തുടങ്ങിക്കാണും ..... തൽക്കാലം അവരത് കെട്ടി പോക്കട്ടെ.... എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാം.... പിന്നെ കുരിശിങ്കൽ തറവാട്ടിലോട്ട് (അലക്സിന്റെ വീട് )ഇവിടുന്ന് അധിക ദൂരം ഇല്ല..... ഞങ്ങൾക്ക് ഇവിടെ നിൽക്കുന്നതാ എന്ത് കൊണ്ടും ലാഭം.... 😁"ജീവ അത് പറഞ്ഞതും സാഗറിന്റെ മുഖവും അങ്ങ് തെളിഞ്ഞു ആ കാരണം വിശ്വാസം വരാത്തത് പോലെ മെറിൻ ഒന്ന് മൂളി "വിശ്വസിക്കാവോ....?"

മെറിൻ അവനെ ചൂഴ്ന്ന് നോക്കി "ആന്നേ..... അപ്പോ കുറച്ചൊക്കെ വിഷമം തോന്നിയത് സത്യമാ..... പക്ഷെ ഇപ്പോ മാറി...."ജീവ പുഞ്ചിരിച്ചു "നിങ്ങൾ വിട്ടോ..... ഞാനും എന്റെ മച്ചുവും ഇനി അങ്ങ് അർമാദിക്കാൻ പോവാ....."സാഗർ ജീവയുടെ മടിയിൽ നീണ്ടു നിവർന്നു കിടന്ന് കൊണ്ട് പറഞ്ഞതും മെറിനും ജെറിയും ചുണ്ട് കൂർപ്പിച്ചു "നിങ്ങളങ്ങനെ ഒറ്റക്ക് അർമാദിക്കണ്ട..... ഞങ്ങൾ എങ്ങും പോകുന്നില്ല.....😼"മെറിൻ സാഗറിനെ തള്ളി മാറ്റിയിട്ട് ജീവേടെ മടിയിൽ കയറി കിടന്നു "എണീറ്റ് വീട്ടിൽ പോടീ തെണ്ടി...."സാഗർ അവളെ പിടിച്ചു വലിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു "പോവൂലട പട്ടീ...."അതും പറഞ്ഞ് മെറി സാഗറിനെ ചവിട്ടി ദൂരെ എറിഞ്ഞു "എടീ.... 😬😬"സാഗർ നടുവും താങ്ങി എണീറ്റ് നിന്ന് പല്ല് കടിച്ചു "എന്താടാ.... 😏?" അവൾ പുച്ഛിച്ചു "Due to നടുവിന്റെ technical problem..... നിനക്കുള്ള ചായയും വടയും ഞാൻ കുറച്ച് കഴിഞ്ഞു തരാം....." നടുവും ഉഴിഞ്ഞു അവൻ സെറ്റിയിൽ വന്നിരുന്നു "പരിപ്പ് വട മതിയെ .... അതാ എനിക്കിഷ്ടം.....😁"മെറി അത് പറഞ്ഞതും മൂന്ന് പേരും ശർദിക്കുന്ന പോലെ എക്സ്പ്രഷൻ ഇട്ട് 🤮 "ചളി അങ്ങ് വാരി വിതറുവാണല്ലോ...."

ജീവ അവളെ തലക്ക് ഒന്ന് കൊട്ടി "പരിപ്പ് വട കിട്ടിയാൽ നല്ല രസമായിരിക്കും ..... പരിപ്പ് വട നിങ്ങടെ കൈ കൊണ്ട് കിട്ടിയാൽ അതിലും രസമായിരിക്കും......"മെറിൻ സാഗറിനെ നോക്കി പറഞ്ഞു "നിനക്ക് ഞാൻ തരുന്നുണ്ടെടി.... ഇവിടുന്ന് ഞാൻ ഒന്ന് എണീറ്റോട്ടെ....."സാഗർ നടു ഉഴിഞ്ഞു അവളെ ചെറഞ്ഞു നോക്കി അതിന് മെറി അവനെ നോക്കി കൊഞ്ഞനം കുത്തി..... "എനിക്ക് വിശക്കുന്നു...."അവൾ ജീവയെ നോക്കി വയറിൽ കൈ വെച്ച് ചുണ്ട് ചുളുക്കി "വേണേൽ പോയി വല്ലതും ഉണ്ടാക്കി കഴിക്കെടി...." എന്ന് സാഗർ അത് കണ്ട് മെറി അവനെ തുറിച്ചു നോക്കി..... "നീയൊക്കെ ഒരു മനുഷ്യൻ ആണോടാ.....?" മെറി സാഗറിനെ നോക്കി ചോദിച്ചു "അല്ല...."അവൻ എടുത്ത വായിൽ പറഞ്ഞു "വിശന്നു വലഞ്ഞ ഒരു പാവത്തിന് ഒരു നേരത്തെ അന്നം വാങ്ങി കൊടുക്കാൻ പോലും മനസ്സില്ലാത്ത നീചന്മാർ...." മെറി ഒരുമാതിരി നാടകത്തിലെ ഡയലോഗ് പറയുന്ന ടോണിൽ സാഗറിന് നേരെ വിരൽ ചൂണ്ടി "എവിടെ.... വിശന്നു വലഞ്ഞ പാവം എവിടെ.... 👀??" സാഗർ ചുറ്റും നോക്കിയതും മെറിൻ പല്ല് കടിച്ചു "ആരവിടെ.....!!"മെറിൻ "ഞാനാടി നിന്റെ ചേട്ടൻ.... നിന്റെ കണ്ണും അടിച്ചു പോയാ....🙄?" സാഗർ "ആരവിടെ..... ഈ നാവിനു എല്ലില്ലാത്ത കാപാലികനെ പിടിച്ചു തുരങ്കത്തിൽ അടക്കൂ.... 😤"

മെറി ഓവർ ആവുന്നത് കണ്ട് ജെറി അവളെ തലക്കിട്ട് ഒന്ന് കൊടുത്തു "നാവിനു എല്ലില്ലാത്ത കാപാലികൻ നിന്റെ കെട്ടിയോൻ.... 😬"സാഗർ "എന്റെ ഇച്ചായനെ പറയുന്നോടാ..... You bloody fool..... "അവൾ സാഗറിന്റെ മുടി പിടിച്ചു വലിച്ചതും സാഗർ അവളെ കടിച്ചു പറിച്ചു ഇവരെ തല്ല് കണ്ട് ജീവ വന്ന് രണ്ടിനെയും പിടിച്ചു മാറ്റി "എനിക്ക് വിശക്കുന്നെ..... ഞാനിപ്പോ വിശന്നു ചാവുമേ..... എന്റീശോയേ....."മെറിൻ ഇരുന്ന് അലറാൻ തുടങ്ങി "മിണ്ടാതിരിക്കെടി..... ഫുഡ്‌ ഞാൻ ഓഡർ ചെയ്യാം.... കിടന്ന് ചാവാതെ...."ജെറി അതും പറഞ്ഞ് എല്ലാവർക്കും ഉള്ള ഫുഡ്‌ ഓഡർ ചെയ്തു കുറച്ച് കഴിഞ്ഞതും ഫുഡ്‌ എത്തി..... ജെറി അത് വാങ്ങി ടേബിളിൽ കൊണ്ട് വെച്ചതും മെറിൻ ഇറങ്ങി ഓടി "ഡീ ഡീ..... അതാരും എടുത്തിട്ടൊന്നും പോവില്ല....."ജീവ അവളെ പിടിച്ചു വെച്ചതും അവന്റെ കൈയിൽ കടിച് നേരെ ഫുഡിന്റെ അടുത്തേക്ക് ഓടി "വാടാ...."സാഗർ ജീവയെയും വിളിച്ചു കഴിക്കാൻ പോയി ഇരുന്ന്.... മെറിൻ അവരെ വെയിറ്റ് ചെയ്യാതെ ചിക്കൻ ഒക്കെ കടിച്ചു പറിച്ചു തിന്നുന്നത് കണ്ട് വായും പൊളിച്ചു ഇരിക്കുന്ന ജീവക്ക് സാഗർ വിളമ്പി കൊടുത്തു...... "എടുത്ത് കഴിക്കെടാ...."സാഗർ അവന്റെ തോളിൽ തട്ടിയതും ജീവ ആ ഫുഡിലേക്ക് നോക്കി ഒരുനിമിഷം വസു പറഞ്ഞതൊക്കെ മനസ്സിലേക്ക് കടന്നു വന്നു.....

അവന്റെ ഇരുപ്പ് കണ്ട് സാഗറിന് കാര്യം പിടി കിട്ടി സാഗർ കലി കയറി ആ ഫുഡ്‌ വാരി ജീവയുടെ വായിൽ കുത്തി നിറച്ചു.... ജീവ കണ്ണും തള്ളി അവനെ നോക്കി.... "കൂടുതൽ ഷോ ഇറക്കാതെ ഇത് മുഴുവൻ കഴിച്ചോണം...."സാഗർ അത് പറഞ്ഞതും വായിൽ നിറച്ച ഫുഡുംമായി ജീവ തല കുലുക്കി "അതോ ഇനി ഞാൻ കഴിപ്പിക്കണോ....?" കുറെ ഫുഡ്‌ കൈയിൽ വാരി സാഗർ ഭീഷണി സ്വരത്തിൽ ചോദിച്ചതും ജീവ കൈ കൂപ്പി വേണ്ടാന്ന് പറഞ്ഞു വായിൽ ഉള്ളതൊക്കെ ജീവ ഒരു വിധത്തിൽ വിഴുങ്ങി ഇറക്കിയതും ഒരു കൈ അവന് നേരെ നീണ്ട് വന്നു.... ജീവ തലയുയർത്തി നോക്കിയപ്പോ മെറിൻ അവന് ഫുഡ്‌ നീട്ടുന്നു.... "വേഗം കഴിച്ചോ..... ഇത് എല്ലാർക്കും കിട്ടുന്ന ചാൻസ് അല്ല.... ഇവളൊക്കെ ഫുഡ്‌ ഷെയർ ചെയ്യുന്നത് ഞാൻ ആദ്യായിട്ടാ കാണുന്നെ...."ജെറി ഇടക്ക് കയറി പറഞ്ഞതും മെറിൻ അവനെ നോക്കി കൊഞ്ഞനം കുത്തി.... "കഴിക്ക് ജീവേട്ടാ...." അവൾ കൊഞ്ചലോടെ പറഞ്ഞു കൊണ്ട് അവന് നേരെ ഫുഡ്‌ നീട്ടിയതും ജീവ പുഞ്ചിരിയോടെ അത് വാങ്ങി കഴിച്ചു അവന്റെ കണ്ണ് നിറഞ്ഞു വന്നു....

"കണ്ടോ.... ആനന്ദാശ്രുക്കൾ വരുന്നത് കണ്ടാ...." മെറിൻ വലിയ കാര്യം പോലെ പറഞ്ഞതും ജീവ ചിരിച്ചു "അതൊന്നുമല്ല.... നീ കൈയിട്ട് ഉഴുതുമറിച്ച ഈ ഫുഡ്‌ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ല..... അതിന്റെ ഗദ്ഗദവും കണ്ണ് നീരുമാണ്....."സാഗർ ഫുഡ്‌ വായിലിട്ട് കൊണ്ട് പറഞ്ഞു അത് കേട്ട് മെറിൻ ഒരു ചവിട്ട് കൊടുത്തു..... ജീവ ചിരിച്ചു കൊണ്ട് കഴിക്കാൻ തുടങ്ങി.... സാഗറും മെറിനും കൊഞ്ഞനം കുത്തി കാണിക്കുകയും അതിനിടയിൽ ഫുഡ്‌ കഴിക്കേം ഒക്കെ ചെയ്തു.... ജെറി എണീറ്റ് നിന്ന് എല്ലാവരെയും ചേർത്ത് ഒരു സെൽഫി എടുത്ത് വെച്ചു.... പിന്നെ നാലും കൂടി ഇരുന്ന് ഫുഡ്‌ കഴിച്ചു..... ° "ജെറി.... ഇവളെ കൂട്ടി പോകാൻ നോക്ക്..... " നേരം ഇരുട്ടിയതും സാഗർ റൂമിലെ ബെഡിൽ കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു അത് കേട്ട ഉടൻ മെറി അവന്റെ പുറത്ത് കൂടി ചാടി വീണു "ഞങ്ങളിന്ന് പോകുന്നില്ലടാ ചേട്ടൻ തെണ്ടീ.... ഞാൻ പപ്പയെ വിളിച്ചു പറഞ്ഞിട്ടുണ്ട്...

."അവൾ അവന്റെ പുറത്ത് കിടന്ന് പറഞ്ഞതും അവൻ പില്ലോ എടുത്ത് പൊക്കി അവളെ അടിച്ചു മെറിൻ ആ പില്ലോ വാങ്ങി ദൂരെ എറിഞ്ഞു കൊണ്ട് അവന്റെ പുറത്ത് കയറി ഇരുന്ന് പൊറോട്ട അടിക്കുന്നത് പോലെ അവന്റെ പുറം അടിച്ചു പൊളിച്ചു "ഡെയ്..... ആരെങ്കിലും വന്ന് പിടിച്ചു മാറ്റടാ ഇതിനെ...."സാഗർ അലറിയതും ജീവ വന്ന് അവളെ പിടിച്ചു മാറ്റി "നിനക്ക് ഒന്ന് ചുമ്മാ ഇരുന്നൂടെ....?" ജീവ അവളുടെ കവിളിൽ കുത്തി ചോദിച്ചതും അവൾ സാഗറിനെ ചെറഞ്ഞു നോക്കി അവൻ പുച്ഛിച്ചതും അവൾ ജീവയെ കെട്ടിപ്പിടിച്ചു ഇരുന്നു.... "നാളത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ.....?" അവൻ എല്ലാവരോടുമായി ചോദിച്ചു "The Big day.... My Birthday....." സാഗർ പില്ലോയിൽ മുഖം പൂഴ്ത്തിക്കൊണ്ട് വിളിച്ചു പറഞ്ഞു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story