സാഗരം സാക്ഷി...❤️: ഭാഗം 78

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മക്കൾക്ക് വേണ്ടി താൻ ഇഷ്ടമില്ലാതെ എന്നെ ക്ഷണിക്കേണ്ട ആവശ്യമില്ല.... മക്കളെ ഞാൻ പറഞ്ഞ് വിട്ടോളാം..... താൻ അതൊന്നും ഓർത്ത് വി..."ശ്രീ പറഞ്ഞ് തുടങ്ങിയതും "ദേ മനുഷ്യാ.... നാളെ ഇവിടെ നടക്കാൻ പോകുന്നത് നമ്മുടെ മകന്റെ പിറന്നാൾ ആഘോഷം ആണ്..... സ്വന്തം മോന്റെ പിറന്നാളിന് നിങ്ങളെ ഇനി പ്രത്യേകിച്ച് ക്ഷണിക്കണോ.... ഒരു കാര്യം പറഞ്ഞേക്കാം.... മക്കളുടെം കൊച്ചു മക്കളുടെയും കാര്യം ഒന്നും എനിക്ക് അറിയണ്ട.... എന്റെ കൊച്ച് കേക്ക് കട്ട് ചെയ്യുമ്പോ നിങ്ങൾ ഇവിടെ ഉണ്ടായിരിക്കണം..... മനസ്സിലായോ.....??"ജെസി ദേഷ്യത്തോടെ പറയുന്നത് കേട്ട് ശ്രീ കണ്ണും മിഴിച്ചു നിന്നു അത് ജെസി തന്നെയാണോ എന്ന് പോലും ശ്രീ സംശയിച്ചു "മനസ്സിലായോന്ന്...."ജെസി കടുപ്പിച്ചു ചോദിച്ചതും ശ്രീ ഞെട്ടലോടെ മൂളി "എന്റെ മകൻ നാളെ പിറന്നാൾ ആഘോഷിക്കുമ്പോൾ അവന്റെ അപ്പൻ അവന്റെ കൂടെ ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമുണ്ട്..... അതുകൊണ്ട് നേരം വെളുക്കുമ്പോൾ നിങ്ങൾ ഇവിടെ ഉണ്ടായിരിക്കണം..... " അത്രയും പറഞ്ഞ് ജെസി ഫോൺ വെച്ച് പോയി.... "ഇതിപ്പോ ഞാനാണോ അവളാണോ ഭർത്താവ്.... 🙄?"

ആരോടെന്നില്ലാതെ പറഞ്ഞ് കൊണ്ട് ശ്രീ ബെഡിലേക്ക് വീണു.... പിന്നെ ജെസിയിൽ ഉണ്ടായ മാറ്റം ഓർത്ത് മനോഹരമായ ഒരു പുഞ്ചിരി അയാളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു... "ഇത്രേം മതി ജെസി..... ഇനി ഞാൻ ഇതിൽ പിടിച്ചു കയറിക്കോളാം....."ഒരു പുഞ്ചിരിയോടെ പില്ലോ കെട്ടിപിടിച്ചു കൊണ്ട് ശ്രീ മനസ്സിലോർത്തു ************° "ഇന്നെങ്ങാനും നടക്കോ....?" ലാപിന്റെ മുന്നിൽ കുത്തി ഇരുന്ന് അതിൽ കാര്യമായി നോക്കുന്ന സാക്ഷിയെ നോക്കി ശിഖ താടക്ക് കൈയും കൊടുത്ത് ചോദിച്ചു സാഗറിന്റെ birthday ആണെന്ന് അറിഞ്ഞപ്പോ മുതൽ അവനെ ഒന്ന് ഞെട്ടിക്കണമെന്ന് സാക്ഷിക്ക് ഒരു മോഹം.... അവനെ സർപ്രൈസ് ആക്കി വിഷ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ തന്നെ ശിഖയും അന്നയും കട്ട സപ്പോർട്ട്.... പക്ഷെ എങ്ങനെ വിഷ് ചെയ്യണമെന്ന് അവൾക്ക് ഒരു കൺഫ്യൂഷൻ.... ശിഖയും അന്നയും പല ഐഡിയയും പറഞ്ഞെങ്കിലും ഒന്നും അവൾക്ക് അത്ര പിടിച്ചില്ല.... പിന്നെ അവൾ ഹസ്ബന്റിനെ വിഷ് ചെയ്യാനുള്ള ഐഡിയ ഗൂഗിളിൽ തപ്പി നോക്കി..... ഇവളുടെ മാറ്റം അന്നയെയും ശിഖയെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത്....

മണിക്കൂറുകളായി തപ്പൽ തുടങ്ങിയിട്ട്.... പക്ഷെ നല്ല ഐഡിയ ഒന്നും കിട്ടുന്നില്ല.... അന്നയ്ക്ക് ഉറക്കം വരുന്നുണ്ടെങ്കിലും അവൾ കണ്ണ് വലിച്ചു തുറന്ന് ഉറങ്ങാതെ ഇരുന്നു "ചേച്ചി അതൊന്ന് അടച്ചു വെക്ക്.... ചേച്ചിക്ക് ചേട്ടായിയെ എങ്ങനെ വിഷ് ചെയ്യാനാണോ അപ്പൊ തോന്നുന്നത്.... അത് പോലെ അങ്ങ് ചെയ്താൽ മതി...."ശിഖ ലാപ് അടച്ചു വെച്ച് പറഞ്ഞതും "അത് മതിയല്ലേ...." അവൾ നഖം കടിച് ശിഖയെ നോക്കി "മതി...." അന്ന പറഞ്ഞു "എന്നാൽ വാ പോവാം...." അതും പറഞ്ഞ് സാക്ഷി എണീറ്റു "പോവേ.... എങ്ങോട്ട് 🙄...?" അന്ന സംശയത്തോടെ അവളെ നോക്കി "സാഗറിന്റെ വീട്ടിൽ... 🙄" സാക്ഷിടെ മറുപടി കേട്ട് ശിഖയുടെ മുഖം തെളിഞ്ഞു "എന്തിന്.... 🙄?" അന്ന ഞെട്ടലോടെ ചോദിച്ചു "വിഷ് ചെയ്യണ്ടേ....?" സാക്ഷി "അതിന് ഈ പാതിരാത്രി അങ്ങോട്ട് പോണോ 😬.... ഫോൺ ചെയ്ത് വിഷ് ചെയ്‌താൽ പോരെ....??" അന്ന അത് ചോദിച്ചതും സാക്ഷിടെ മുഖം മങ്ങി "അത് ശരിയാവില്ലടി.... ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ടുള്ള അവന്റെ ഫസ്റ്റ് b'day അല്ലെ....." സാക്ഷി മടിച്ചു മടിച്ചു പറഞ്ഞു "അതിന് നിനക്ക് പുള്ളിയെ ഇഷ്ടമൊന്നുമല്ലല്ലോ.... 🤨🤨" അന്ന അവളെ ഇരുത്തി നോക്കി അത് കേട്ട് സാക്ഷി സൈലന്റ് ആയി.... "എനിക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല...." അവൾ മറ്റെങ്ങോ നോക്കി പറഞ്ഞു "ഇഷ്ടവും ഇല്ലല്ലോ....?"

അന്ന ഉള്ളിൽ ചിരിച്ചു കൊണ്ട് പുറമെ ഗൗരവം നടിച്ചു.... "സ്നേഹം ഇല്ലാത്ത ഒരാളിനെ പാതിരാത്രി പോയി വിഷ് ചെയ്യേണ്ട കാര്യം ഉണ്ടെന്നൊന്നും എനിക്ക് തോന്നുന്നില്ല...." അന്ന അവൾക്ക് മുന്നിൽ കൈയും കെട്ടി നിന്നു "നിങ്ങൾ വരുന്നുണ്ടോ.....??" സാക്ഷി ദേഷ്യത്തോടെ ചോദിച്ചു പോകാൻ നിന്ന ശിഖയെ അന്ന തടഞ്ഞു.... "ഞങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടാതെ ഞങ്ങൾ വരില്ല...."അന്ന തീർത്തു പറഞ്ഞു "പണ്ടൊക്കെ ആ പാവത്തിനെ എന്തോരം ടോർച്ചർ ചെയ്തതാ.... സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്യാറില്ല.... പിന്നാലെ വരുമ്പോ ഭർത്താവ് ആണെന്ന ഒരു പരിഗണന പോലും കൊടുത്തിട്ടില്ല.... എന്നിട്ടിപ്പോ പെട്ടെന്ന് എന്താ ഇങ്ങനൊരു മനം മാറ്റം.... അതിന്റെ കാരണം ഞങ്ങൾക്കറിഞ്ഞേ പറ്റൂ...."അന്ന അത് പറഞ്ഞതും സാക്ഷി ബെഡിലേക്ക് ഇരുന്നു.... "അതൊക്കെ ഞാൻ മനഃപൂർവം ചെയ്തതല്ല..... അവന് എന്നോടുള്ള ഫീലിംഗ്സ് ആത്മാർത്ഥമാണോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു.... ഒന്നിനെയും സ്ഥിരമായി സ്നേഹിക്കാനുള്ള മനസ്സ് അവനില്ലെന്ന് കരുതി.... പുതിയത് കണ്ടാൽ പഴയതിനെ വിട്ടു പുതിയതിന്റെ പിന്നാലെ പോകുന്ന സ്വഭാവം അവനുണ്ടല്ലോ.... എന്നോടുള്ള അവന്റെ ഫീലിംഗ്സും അത് പോലെ ആകുമെന്ന് ഞാൻ കരുതി....

ഒരിക്കൽ സഞ്ജു കാരണം മുറിപ്പെട്ട ഹൃദയമാണ് എന്റേത്.... സാഗർ കാരണം വീണ്ടും മുറിവേൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു അവന്റെ കുസൃതികൾക്ക് മുന്നിൽ.... അവന്റെ സ്നേഹത്തിന് മുന്നിൽ പലപ്പോഴും മനസ്സിന്റെ പിടി വിട്ടു പോയിട്ടുണ്ട്.... അവനെ കാണുമ്പോൾ ഞാൻ സ്വയം മറന്ന് പോകാറുണ്ട്.... അവനെ പ്രണയിച്ചു പോകുമോ എന്നാ ഭയം കൊണ്ടാണ് അവനെ അകറ്റി നിർത്തിയത്.... അടുക്കാൻ ശ്രമിക്കുമ്പോൾ ആട്ടിയോടിക്കുന്നത്...." സാക്ഷി പറഞ്ഞ് നിർത്തിയതും ശിഖ അവളെ കെട്ടിപിടിച്ചു "എനിക്ക് അവനെ ഒട്ടും വിശ്വാസം ഇല്ലായിരുന്നു..... പക്ഷെ ഇപ്പോൾ.... എനിക്ക് അതുണ്ട്..... I trust him...." സാക്ഷി ചെറു ചിരിയോടെ അന്നയെ നോക്കി "ജീവേട്ടനോടുള്ള അവന്റെ അഫക്ഷൻ..... അതാണ് എന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.... ജീവേട്ടന് വേണ്ടി എന്തും ചെയ്യും സാഗർ.... ജീവേട്ടൻ വേദനിച്ചാൽ അവനു ഭ്രാന്താണ്..... അവരുടെ റിലേഷൻ കണ്ട് പലപ്പോഴും അസൂയ തോന്നാറുണ്ട് എനിക്ക്.... അപ്പോഴും ഞാൻ എന്റെ വിശ്വാസങ്ങളിൽ ഉറച്ചു നിന്നു.... വർഷങ്ങളായി സാഗർ ജീവേട്ടനെ കൂടെ കൂട്ടിയിട്ട്..... ഇതുവരെ ആ ബന്ധം തകർന്നിട്ടില്ല.... സാഗർ ജീവേട്ടനെ തഴഞ്ഞു മറ്റൊരാളെ തേടി പോയിട്ടില്ല..... ജീവേട്ടന് എന്ത് പ്രശ്നം വന്നാലും ചേർത്തു പിടിക്കാൻ അവൻ ഉണ്ടാവുമായിരുന്നു.....

അത് അറിഞ്ഞിട്ടും സാഗറിനോട് അടുക്കാൻ എനിക്ക് കഴിഞ്ഞില്ല.... പിന്നെ അവന് അവന്റെ ഫാമിലിയെ തിരിച്ചു കിട്ടി..... ഒരു മകനായും ചേട്ടനായും അവനെന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു..... ജെസിയാന്റിയും അവനും ജെറിയും മെറിനും ഒക്കെ എത്ര സ്നേഹത്തോടെയാ കഴിയുന്നെ.... സാഗറും അവരും തമ്മിലുള്ള തല്ലും വഴക്കും ഒരുമയും ഒക്കെ കാണുമ്പോൾ അറിയാതെ കൊതിക്കും അവന്റെ ജീവിതത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞെങ്കിലെന്ന്...."സാക്ഷി പറഞ്ഞ് തീർന്നപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു "ആ ചെക്കൻ ഭയങ്കര സ്പെഷ്യൽ ആണ്.... അവനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ചുണ്ടിൽ താനേ ഒരു പുഞ്ചിരി ഉണ്ടാവും..... എത്ര വിഷമത്തിൽ ആണെങ്കിലും അവൻ അടുത്തുണ്ടെങ്കിൽ മനസ്സ് ശാന്തമാകും....."സാറയാണ് തന്റെ യഥാർത്ഥ അമ്മയെന്നു അജയനിൽ നിന്ന് അറിഞ്ഞ ആ രാത്രി സാഗർ മതിൽ ചാടി അജയന്റെ വീട്ടിൽ വന്നതും സാക്ഷി സാറയെ കാണണമെമെന് അവനോട് ആവശ്യപ്പെട്ടതും അവൻ ഒന്നും ചിന്തിക്കാതെ അവളെ കൂട്ടിക്കൊണ്ട് പോയതും ഒക്കെ ഓർത്ത് കൊണ്ടാണ് സാക്ഷി അത് പറഞ്ഞത് ആ യാത്ര അവൾ ഒത്തിരി ആസ്വദിച്ചിരുന്നു എന്നവൾ മനസ്സിൽ പറയുന്നു അന്നൊക്കെ ചെറിയ തോതിൽ സാഗർ അവളുടെ മനസ്സിൽ ഇടം പിടിച്ചു തുടങ്ങിയിരുന്നെങ്കിലും അവൾ ബോധപൂർവം അകലം കാണിച്ചതാണെന്ന് മനസ്സിലോർത്തു "വാ....."

ബെഡിൽ ചിന്തയിൽ മുഴുകി ഇരിക്കുന്ന സാക്ഷിയുടെ കൈയിൽ പിടിച്ചു അന്ന വിളിച്ചു.... "ഇന്ന് അളിയനെ കണ്ടിട്ടേ ഉള്ളു ബാക്കി കാര്യം...."അതും പറഞ്ഞ് ശിഖ ചാടി എണീറ്റു "ഒന്ന് പതുക്കെ പറയെടി.... റോയിച്ചൻ എങ്ങാനും അറിഞ്ഞാൽ പിന്നെ പോക്ക് നടക്കില്ല...."അവൾ ശിഖയുടെ വായ പൊത്തി പറഞ്ഞു ശേഷം എല്ലാരും ഉറങ്ങിയോ എന്ന് പോയി ഉറപ്പ് വരുത്തി സാക്ഷിയും അന്നയും ശിഖയും ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി..... മുൻവശത്തെ ഡോർ തുറന്ന് മൂന്നും പമ്മി പമ്മി പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്ത് കീ എടുത്തു.... "11:30 ആയി..... വേഗം വാ...."സാക്ഷി വാച്ചിൽ നോക്കി ഹസ്കി വോയിസിൽ പറഞ്ഞുകൊണ്ട് ഗേറ്റ് തുറന്ന് വേഗം റോഡിലേക്ക് ഇറങ്ങി റോഡിലൊക്കെ നല്ല ഇരുട്ടാണ്..... ശിഖക്ക് കുറച്ച് പേടി ഒക്കെ തോന്നിയെങ്കിലും ഫ്ലാഷ് ലൈറ്റ് മുന്നോട്ട് അടിച്ചു നടക്കുന്ന സാക്ഷിയെ കണ്ടപ്പോ കുറച്ചു ധൈര്യം ഒക്കെ ആയി.... അവൾ അന്നയുടെ കൈയിൽ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു..... കുറച്ചു ദൂരം നടന്നപ്പോഴേക്കും മദ്യപിച്ചു ആടിയാടി വരുന്ന ഒരു മധ്യവയസ്കനെ കണ്ട് ശിഖ ഒന്ന് പേടിച്ചു.... അവൾ അന്നയുടെ കൈയിൽ മുറുക്കിയതും അന്ന മുന്നോട്ട് നോക്കി.... അപ്പോഴാണ് അയാളും അവരെ കാണുന്നത്.... "എങ്ങോട്ടാ മക്കളെ ഈ പാതിരാത്രിയിൽ....?" നാവ് കുഴയുന്നുണ്ടെങ്കിലും നല്ല മാന്യമായ രീതിയിൽ തന്നെയാണ് അയാളത് ചോദിച്ചത് അവർ മറുപടി ഒന്നും പറഞ്ഞില്ല "നേരം വൈകി..... വേഗം വീട്ടിൽ പോകാൻ നോക്ക് പിള്ളേരെ...... "

അവരെ നോക്കി പറഞ്ഞു കൊണ്ട് ആടിയാടി അയാൾ അവിടുന്ന് പോയി അപ്പോഴാണ് ശിഖക്ക് ആശ്വാസമായത്.... 11:45 ആയതും അവർ നടത്തത്തിന്റെ വേഗത കൂട്ടി സാഗറിന്റെ വീടിന് മുന്നിലെത്തിയതും സാക്ഷിയുടെ മുഖം തെളിഞ്ഞു.... അവൾ സമയം നോക്കി 11: 58 ആയെന്ന് അവർ വേഗം അങ്ങോട്ട് നടന്നു.... സെക്യൂരിറ്റി ഇരുന്നു ഉറങ്ങുന്നത് കണ്ട് അവർ അയാളെ ഉണർത്താൻ നോക്കി.... അയാൾ ഉണരുന്നില്ലെന്ന് കണ്ടതും അന്ന ഒരു കല്ല് എടുത്ത് ഗേറ്റിന് ഇടയിലൂടെ അയാളെ എറിഞ്ഞു.... ഏറു കിട്ടിയ സെക്യൂരിറ്റി ചാടി എണീറ്റു.... അവരെ കണ്ടതും അയാൾ ഞെട്ടിപ്പോയി "സാക്ഷി മോളല്ലേ.... മോളെന്താ നേരത്ത്....?" അയാൾ അമ്പരപ്പോടെ ചോദിച്ചു "അതൊക്കെ പറയാം.... ചേട്ടൻ ഗേറ്റ് തുറക്ക്....."അവളത് പറഞ്ഞതും അയാൾ വന്ന് ഗേറ്റ് തുറന്നു.... "മതിൽ ചാടിയാൽ മതിയായിരുന്നു..... എന്നാലേ ഒരു വൈബ് ഉള്ളു....."ശിഖ നിരാശയോടെ പറഞ്ഞതും സാക്ഷി ഒരു നോട്ടം..... അത് കണ്ട് ശിഖ വായ പൊത്തി "അവളുടെ ഒരു വൈബ്.... മര്യാദക്ക് വാ എന്റെ കൂടെ...."സാക്ഷി അതും പറഞ്ഞ് മുന്നിൽ നടന്നു.... അന്നയും ശിഖയും അവൾക്ക് പിന്നാലെ പോയി ആ വലിയ വീടിന് മുന്നിൽ പോയി മൂന്ന് പേരും കുന്തം വിഴുങ്ങിയത് പോലെ നിന്നു..... എങ്ങനെ അകത്തു കയറുമെന്ന് മൂന്നിനും ഒരു പിടിയും ഉണ്ടായിരുന്നില്ല..... **************°

സാഗർ നല്ല മയക്കത്തിലായതും ജീവ പതിയെ എണീറ്റ് ജെറിയെയും മെറിയെയും വിളിച്ചുണർത്തി.... കിച്ചണിൽ പോയി ഫ്രിഡ്ജിൽ കരുതി വെച്ച കേക്ക് എടുത്ത് കാൻഡിൽ ഒക്കെ വെച്ചു സെറ്റ് ആക്കി.... 12 മണി ആയതും അവർ ശബ്ദം ഉണ്ടാക്കാതെ സാഗറിന്റെ മുറിയിലേക്ക് കയറി..... ഇരുട്ടായത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.... അവർ സാഗറിന്റെ ബെഡിന് നേരെ ചെന്ന് നിന്നു.... മെറി ലൈറ്റ് ഇട്ടതും ജെറി പാർട്ടി പോപ്പർ പൊട്ടിച്ചതും ജീവ ഹാപ്പി b'day എന്ന് അലറിയത് ഒരുമിച്ചായിരുന്നു.... ലൈറ്റ് വീണപ്പോൾ ബെഡിൽ സാഗർ ഇല്ല.... "ഏഹ്ഹ്.... ഇവനിത് എവിടെപ്പോയി....?"ജീവ അതും ചോദിച്ചു തിരിഞ്ഞതും അവരുടെ ബാക്കിൽ ഉള്ള ടേബിളിൽ ചമ്രം പടിഞ്ഞിരുന്നു ആപ്പിൾ കടിച്ചു തിന്നുന്ന സാഗറിനെ കണ്ട് ഞെട്ടി.... "ഇതിപ്പോ അവനെ ഞെട്ടിക്കാൻ വന്നിട്ട് ഞെട്ടിയത് നമ്മളാണല്ലോ.... 🙄" ജീവ അവരോടായി പറഞ്ഞു "നീ ഇത് എപ്പഴാടാ ഉണർന്നത് 🙄....?" ജീവ "അതിന് ഉറങ്ങിയാൽ അല്ലെ ഉണരേണ്ട ആവശ്യം ഉള്ളു...." സാഗർ അതും പറഞ്ഞ് ആപ്പിൾ കടിച്ചു "എന്റെ പൊണ്ടാട്ടി എന്നെ വിഷ് ചെയ്യാൻ വിളിക്കുമെന്ന് കരുതി ഉറക്കം കളഞ്ഞിരുന്നതാ..... "സാഗർ ആപ്പിൾ ചവച്ചു കൊണ്ട് പറഞ്ഞു സർപ്രൈസ് പൊളിഞ്ഞതോർത്തു മൂന്നും അവനെ നോക്കി പല്ല് കടിച്ചു....

"സംഗതി പൊളിഞ്ഞെങ്കിലും കുഴപ്പമില്ല..... കേക്ക് കൊണ്ട് വാ കട്ട് ചെയ്യട്ടെ...."ആപ്പിൾ ടേബിളിൽ ഇട്ട് കൊണ്ട് സാഗർ പറഞ്ഞു.... അതേ സമയം ജെസി whatsapp കാളും ശ്രീ നോർമൽ കാളും വിളിച്ചു..... സാഗർ അത് കണ്ട് പുഞ്ചിരിച്ചു അവൻ ഫോൺ എടുത്ത് ശ്രീയെയും ജെസിയെയും ഗ്രൂപ്പ്‌ കാൾ വിളിച്ചു.... "Happy birthday monuuuu....."കാൾ ഒരുമിച്ച് അറ്റൻഡ് ചെയ്ത ശ്രീയും ജെസിയും ഒരേ സ്വരത്തിൽ വിഷ് ചെയ്തു....വീഡിയോ കാൾ ആയിരുന്നു പറഞ്ഞു കഴിഞ്ഞിട്ടാണ് ജെസി ശ്രീയെയും ശ്രീ ജെസിയെയും കാണുന്നത്..... രണ്ട് പേരും ആദ്യമൊന്ന് ഞെട്ടി.... പിന്നെ സാഗറിന് നേരെ നോക്കി "Love you guys....." സാഗർ പുഞ്ചിരിയോടെ പറഞ്ഞു "ഫസ്റ്റ് വിഷ് എന്റെയല്ലേ....??" ജെസി ഉത്സാഹത്തോടെ ചോദിച്ചതും സാഗർ അല്ലെന്ന് തല കുലുക്കി "അപ്പോ എന്റെയാവും...."ശ്രീ പറഞ്ഞതും സാഗർ അല്ലെന്ന് തലയാട്ടി..... "പിന്നെ ആരാ....?" ശ്രീയും ജെസിയും ഒരുപോലെ ചോദിച്ചതും സാഗർ ബാക്ക് ക്യാമറ ഓൺ ആക്കി കേക്ക് പിടിച്ചു നിൽക്കുന്ന ജീവയെയും കൂട്ടരെയും കാണിച്ചു കൊടുത്തു അത് കണ്ട് ജെസിയും ശ്രീയും പുഞ്ചിരിച്ചു "എന്നെ ഞെട്ടിക്കാൻ വന്നതാ.... പക്ഷെ ചീറ്റിപ്പോയി....."സാഗർ അത് പറഞ്ഞതും ജീവ അവന്റെ തലക്കൊരു തട്ട് കൊടുത്തു.... "എന്നാൽ പിന്നെ എന്തിനാ നോക്കി നിൽക്കുന്നെ..... അത് കട്ട് ചെയ്യ്...."

ജെസി അത് പറഞ്ഞതും ജീവ കേക്ക് കൊണ്ട് പോയി സാഗർ ഇരിക്കുന്ന ടേബിളിൽ വെച്ചു സാഗർ ഫോൺ ജെറിയെ ഏൽപ്പിച്ചതും അവൻ ഫ്രണ്ട് ക്യാമറ ആക്കി എല്ലാവരെയും കാണത്തക്ക വിധം നിന്നു സാഗർ കാൻഡിൽസ് ഊതി കെടുത്തി കേക്ക് കട്ട് ചെയ്ത് ജീവക്ക് നേരെ കൊണ്ട് പോയി ജീവ വാ തുറന്നതും സാഗർ ആ കേക്ക് ജീവയുടെ മുഖത്ത് തേച്ചു.... ജീവ കുറച്ച് കേക്ക് എടുത്ത് സാഗറിന്റെ മുഖത്ത് തേച്ചു..... സാഗർ മെറിക്കും ജെറിക്കും തേച്ചു കൊടുത്തു.... പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കേക്ക് എറിഞ്ഞു കളിച്ചു ഇതൊക്കെ ജെസി ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നു..... ആ പുഞ്ചിരി നോക്കി ശ്രീയും ഇരുന്നു "Happy B'day Machuuuhhh....." ജീവ സാഗറിനെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു.... അതുപോലെ മെറിനും ഓടി വന്ന് സാഗറിനെ കെട്ടിപിടിച്ചു "Happy birthday brotherr...."അവളും വന്ന് ഒരുമ്മ കൊടുത്തു.... ജെറിയും വിഷ് ചെയ്ത് ഒരുമ്മ കൊടുത്തതും സാഗർ ഫോൺ സ്ക്രീനിലേക്ക് നോക്കി ജെസി അവന്റെ നോട്ടം കണ്ട് ഒരു ഫ്‌ളൈയിംഗ്‌ കിസ്സ് കൊടുത്തു.... അവൻ ചിരിച്ചു കൊണ്ട് തിരിച്ചും കൊടുത്തു.... ശ്രീയെ നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് ശ്രീയും കൊടുത്തു.... "മുഖമൊക്കെ കഴുകി പോയി ഉറങ്ങാൻ നോക്ക്..... പിന്നെ നാളെ രാവിലെ മറക്കാതെ ഇങ്ങ് എത്തിക്കോണം..... എല്ലാവരും....."

ആ എല്ലാവരും എന്നത് ജെസി ശ്രീയെ നോക്കിയാണ് പറഞ്ഞത് അത് കണ്ട് ശ്രീ പുഞ്ചിരിച്ചു.... ജെസി മക്കളോട് പറഞ്ഞ് ഫോൺ വെച്ച് പോയതും അവരൊക്കെ മുഖം കഴുകി കിടക്കാൻ പോയി ***********° ശ്രീ ബാൽക്കണിയുടെ കൈവരിയിൽ ചാരി ഫോണും പിടിച്ചു നിൽക്കുമ്പോഴാണ് താഴെ മുറ്റത്ത് ആരൊക്കെയോ നിൽക്കുന്നത് കണ്ടത്....മൂന്ന് പെൺകുട്ടികളാണെന്ന് മനസ്സിലായി അത് ആരാണെന്നറിയാൻ ശ്രീ വേഗം താഴേക്ക് പോയി ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ശ്രീ പുറത്ത് വായും നോക്കി നിൽക്കുന്നവരെ കണ്ട് ഞെട്ടി.... സാഗർ ഫ്ലാറ്റിലാണെന്ന് അറിയാതെയുള്ള വരവാണെന്ന് ശ്രീക്ക് മനസ്സിലായി..... ശ്രീയെ അവർ കണ്ടില്ലെന്ന് മനസ്സിലായതും ശ്രീ ഒന്ന് മുരടനക്കി..... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സാക്ഷിയും ശിഖയും അന്നയും ഞെട്ടി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story