സാഗരം സാക്ഷി...❤️: ഭാഗം 79

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ശ്രീയെ അവർ കണ്ടില്ലെന്ന് മനസ്സിലായതും ശ്രീ ഒന്ന് മുരടനക്കി..... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സാക്ഷിയും ശിഖയും അന്നയും ഞെട്ടി.... ശ്രീ അവരെ നോക്കി നെഞ്ചിൽ കൈ പിണച്ചു കെട്ടി നിന്നു.... മൂന്ന് പേരും പിടിക്കപ്പെട്ട കള്ളന്മാരെ പോലെ നിന്നു "എന്താണ്.....?? കുരിശിങ്കൽ തറവാട്ടിലെ പെൺപടക്ക് ഇവിടെ ഈ നേരത്ത് എന്താ പണി.....?" ശ്രീ ഗൗരവം നടിച്ചു "അത്..... പിന്നെ.... അത് പിന്നെ ഞങ്ങൾ....."മൂന്ന് പേരും മറുപടി പറയാതെ ബബ്ബബ്ബ അടിക്കുന്നത് കേട്ട് ശ്രീ പുഞ്ചിരിച്ചു "മനസ്സിലായി..... 😅"ശ്രീ ചിരിച്ചതും മൂന്നും ചമ്മൽ മറച്ചു വെച്ച് ഇളിച്ചു "പക്ഷെ അവരിവിടെ ഇല്ല മക്കളെ.... "അത് കേട്ട് മൂന്നും ഞെട്ടി.... സാക്ഷിയുടെ ചുണ്ടിലെ ചിരി മാഞ്ഞു "ഇവിടില്ലേ....?? എവിടെ പോയതാ....??" സാക്ഷി എടുത്തടിച്ചത് പോലെ ചോദിച്ചു "നാലും കൂടി ഫ്ലാറ്റിലേക്ക് പോയിരിക്കുവാ.....ഇന്ന് പോയതേ ഉള്ളു.... 😅" ശ്രീ പറഞ്ഞത് കേട്ട് മൂന്ന് പേരും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ ആയി "എന്തൊക്കെ ആയിരുന്നു..... ഫസ്റ്റ് വിഷ്.... സർപ്രൈസ് എൻട്രി.... വിഷ് ചെയ്ത് ഞെട്ടിക്കണം..... ഇപ്പൊ സകല പ്ലാനും വെള്ളത്തിലായി...."ശിഖ സിറ്റ്ഔട്ടിന്റെ സ്റ്റെപ്പിൽ വീണിരുന്നുകൊണ്ട് പറഞ്ഞു സാക്ഷിക്ക് നിരാശയായി.... അത് ശ്രീക്ക് മനസ്സിലായി....

"മോള് സാഗറിനെ കാണാൻ വന്നതാണോ....??" ശ്രീ ചോദിക്കുന്നത് കേട്ട് സാക്ഷി വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചു കൊണ്ട് തല കുലുക്കി അത് കണ്ട് ശ്രീ പുഞ്ചിരിച്ചു "നിൽക്ക്.... ഞാനിപ്പോ വരാം....." അവരോട് അതും പറഞ്ഞു ശ്രീ അകത്തേക്ക് പോയി.... കുറച്ച് കഴിഞ്ഞ് കാറിന്റെ കീയും എടുത്ത് ഡോറും ലോക്ക് ചെയ്ത് പുറത്തിറങ്ങി അവരെ നോക്കി.... "വാ.... ഞാൻ നിങ്ങളെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകാം...."ശ്രീ അത് പറഞ്ഞ് കാറും എടുത്ത് വന്നതും ശിഖ അതിൽ ചാടി കയറി.... "കേറ് സാക്ഷി...."ശ്രീ വിളിച്ചതും എന്തോ ചിന്തിച്ചു നിന്ന സാക്ഷി വന്ന് കാറിലേക്ക് കയറി.... കുറച്ചു നേരം ഡ്രൈവ് ചെയ്ത് ഒടുവിൽ വലിയൊരു ബിൽഡിങ്ങിന് മുന്നിൽ കാർ കൊണ്ട് പോയി നിർത്തി ശ്രീ പുറത്തിറങ്ങിയതും സെക്യൂരിറ്റി ബഹുമാനത്തോടെ എണീറ്റ് നിന്നു.... ശ്രീ അയാളെ നോക്കി ചിരിച്ചു കൊണ്ട് റിസപ്ഷനിൽ പോയി സാഗറിന്റെ ഫ്ലാറ്റിന്റെ സ്പെയർ കീ വാങ്ങി അവരെ കൂട്ടി സാഗറിന്റെ ഫ്ലാറ്റിലേക്ക് നടന്നു ശ്രീ ശബ്ദമുണ്ടാക്കാതെ പോയി സാഗറിന്റെ ഫ്ലാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി....

"പോയിട്ട് വാ.... ഞാൻ ഇവിടെ ഉണ്ടാകും...."ശ്രീ സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞതും മൂന്നും തല കുലുക്കി.... രണ്ട് മുറികൾ ഉണ്ടായിരുന്നു അവിടെ.... ആദ്യം കണ്ട റൂം തുറന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല.... അത് കണ്ട സാക്ഷി പോയി അടുത്ത റൂം തുറന്ന് നോക്കി അവിടെ കണ്ട കാഴ്ചയിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി പടർന്നു ഒരു ബെഡിൽ ബെഡിന് കുറുകെയായി അടുങ്ങി കിടക്കുന്നവരെ കണ്ട് സാക്ഷി ചിരിച്ചു.... ജെറിയുടെയും സാഗറിന്റെയും മധ്യത്തായി ജീവയും മെറിനും കിടക്കുന്നു.... സാഗർ ജീവയുടെ ദേഹത്ത് കൈയും കാലും കയറ്റി വെച്ച് അവനെ കെട്ടിപ്പിടിച്ചാണ് കിടന്നത്.... മെറി ആണേൽ ജീവയുടെ കൈയിൽ തലയും വെച്ച് ജെറിയുടെ ദേഹത്ത് കാലും വെച്ചാണ് കിടന്നത്.... ജീവയും ജെറിയും മാന്യമായി കിടക്കുന്നു.... നാല് പേരും നല്ല ഉറക്കത്തിലാണെന്ന് കണ്ടതും സാക്ഷിയും ശിഖയും അന്നയും അകത്തേക്ക് കയറി.... "ഇവരെ ഒക്കെ എങ്ങനെ മാറ്റും....??" ജെറിയെയും ജീവയെയും മെറിയെയും ഒക്കെ നോക്കി സാക്ഷി നഖം കടിച്ചു ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞ് അന്നയും ശിഖയും കൂടി മെറിനെ തൂക്കി എടുത്ത് അടുത്ത റൂമിൽ കൊണ്ട് കിടത്തി..... എന്നിട്ട് അന്ന പോയി ജെറിയെ ഉണർത്താൻ ശ്രമിച്ചു....

അവരെ പൊക്കി കൊണ്ട് പോകാൻ പറ്റില്ലെന്ന് അവർക്ക് അറിയാമായിരുന്നു "ഡാ.... ജെറി.... ജെറി.... ഡാ പോത്തേ.... എണീക്കെടാ....."അവൾ ഹസ്കി വോയിസിൽ അവന്റെ കാതിൽ പറഞ്ഞു അവന് കുലുക്കം ഒന്നും ഇല്ലെന്ന് കണ്ടതും അവൾ അവന്റെ കൈയിൽ കയറി കടിച്ചു.... ജെറി പെട്ടെന്ന് ഞെട്ടി എണീറ്റു.... മൂന്ന് പെൺ രൂപങ്ങൾ കണ്ട് അലറാൻ നിന്ന അവന്റെ വായ അന്ന പൊത്തി പിടിച്ചു "ശൂ..... അലറല്ലേ കോപ്പേ.... ഇത് ഞാനാ അന്ന....."അവൾ പതിയെ പറഞ്ഞതും അവൻ കണ്ണും മിഴിച്ചു അവളെ നോക്കി "കുന്തം വിഴുങ്ങിയത് പോലെ ഇരിക്കാതെ വാ എന്റെ കൂടെ...." അന്ന അതും പറഞ്ഞ് അവനെ പിടിച്ചു വലിച്ചു അവിടെ നിന്ന് കൊണ്ട് പോയി പോകാൻ നേരം അവൻ ജീവയുടെ കാലിൽ തട്ടി വീണു.... അത് കണ്ട് അന്ന തലയിൽ കൈയും വെച്ച് അവനെ പിടിച്ചു എണീപ്പിച്ചു കൊണ്ട് പോയി.... കാലിൽ എന്തോ വീണത് പോലെ തോന്നിയ ജീവ പതിയെ കണ്ണ് തുറന്നതും ശിഖ അവന്റെ അടുത്ത് ചമ്രം പടിഞ്ഞിരുന്നുകൊണ്ട് താടക്ക് കൈയും കൊടുത്ത് അവനെ നോക്കുന്നതാണ് കണ്ടത് ശിഖയെ അവൻ കണ്ടെങ്കിലും സ്വപ്നം ആണെന്ന് കരുതി വീണ്ടും കണ്ണടച്ചു കിടന്നു അത് കണ്ട് ശിഖ പല്ല് കടിച്ചു അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു.... അടി കിട്ടിയ ജീവ ഞെട്ടലോടെ കണ്ണ് തുറന്ന് നോക്കി....

"ഞാനിവിടെ പന പോലെ ഇരിക്കുന്നത് കണ്ടിട്ട് നിങ്ങൾ കിടന്ന് ഉറങ്ങുവാണോ മനുഷ്യാ.... 😠"അവൾ ദേഷ്യപ്പെട്ടതും ജീവ എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ചുറ്റും നോക്കി "ഒച്ചയുണ്ടാക്കാതിരിക്കെടി....😬" സാക്ഷി പതിയെ പറഞ്ഞു..... അപ്പോഴാണ് ജീവ സാക്ഷിയെ കാണുന്നത് "നോക്കി നിൽക്കാതെ എണീറ്റ് വാ എന്റെ കൂടെ...."ശിഖ പതിയെ പറഞ്ഞു കൊണ്ട് ജീവയെ പിടിച്ചു വലിച്ചു കൊണ്ട് പോയി ജീവ എണീറ്റ് പോയതും അവനെ കെട്ടിപിടിച്ചു കിടന്ന സാഗറിന്റെ മുഖം ചുളിഞ്ഞു..... അത് കണ്ട് സാക്ഷി ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് പോയിരുന്നു.... അവന്റെ ചെറുതായി നീട്ടി വളർത്തിയ ചെമ്പൻ മുടിയിഴകൾ നെറ്റിയിലേക്ക് പാറി വീണതും സാക്ഷി കൈ കൊണ്ട് അത് ഒതുക്കി വെച്ച് കൊടുത്തു സാഗർ ജീവയെ കണ്ണടച്ച് കൈ കൊണ്ട് ബെഡിൽ തപ്പി..... ഉറക്കച്ചടവ് മാറിയിരുന്നില്ല.... അപ്പോഴാണ് ബെഡിൽ ഇരുന്ന സാക്ഷിയുടെ കൈ അവന്റെ കൈയിൽ തടഞ്ഞത്.... ഉറക്കത്തിൽ അത് ജീവയാണെന്ന് കരുതി അവൻ സാക്ഷിയുടെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു അവളെ കെട്ടിപിടിച്ചു കിടന്നു....

പെട്ടെന്നായത് കൊണ്ട് തന്നെ സാക്ഷി ഒന്ന് ഞെട്ടി..... അവൾ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു.... "ആഹ്ഹ്.... പ്ലീസ് മച്ചു....." അവൻ ജീവയാണെന്ന് കരുതി ഉറക്കത്തിൽ പറഞ്ഞതും സാക്ഷി ശ്വാസം വലിച്ചു വിട്ടു..... സാഗറിന്റെ ഓരോ നിശ്വാസവും അവളുടെ കഴുത്തിൽ വന്ന് പതിഞ്ഞതും അവളൊന്ന് വിറച്ചു.... അവൾ അവന്റെ കൈയിൽ നിന്ന് പതിയെ ഊരിപ്പോകാൻ ശ്രമിച്ചതും സാഗർ അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടന്നു.... സാക്ഷി അത് കണ്ട് ഞെട്ടി..... അവന്റെ താടി അവളുടെ മാറിടുക്കിൽ കുത്തിക്കയറിയതും സാക്ഷി വിറച്ചു പോയി..... കുറച്ചു കഴിഞ്ഞ് സാഗർ സംശയം വന്നത് പോലെ കൈ കൊണ്ട് അവളുടെ ശരീരത്തിൽ പരതി..... അവളുടെ മാറിൽ കൈ തടഞ്ഞതും സാഗർ ഞെട്ടലോടെ കൈ പിൻവലിച്ചു കൊണ്ട് അവളിൽ നിന്ന് വിട്ട് മാറി അവൻ ഞെട്ടി കണ്ണ് തുറന്നു.....മുന്നിൽ കിടക്കുന്നത് ഒരു പെണ്ണാണെന്ന് കണ്ടതും അവന്റെ കണ്ണുകൾ മിഴിഞ്ഞു.... മുഖം കാണാൻ സാധിച്ചില്ലെങ്കിലും അത് മെറി അല്ലെന്ന് അവന് മനസ്സിലായി.... ഇവൻ ഞെട്ടി മാറി ഇരിക്കുന്നത് കണ്ട സാക്ഷിക്ക് ഒരു കുസൃതി തോന്നി.... അവൾ മുടി മുഴുവൻ മുഖത്തേക്ക് ഇട്ടുകൊണ്ട് അവന് നേരെ അലറി.... "ആഹ്ഹ്ഹ്....."

സാഗർ ഒരു അലർച്ചയോടെ ഇറങ്ങി ഓടാൻ നിന്നതും സാക്ഷി അവനെ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടുകൊണ്ട് അവന്റെ പുറത്ത് കയറി കിടന്നു..... അത് കണ്ട് സാഗർ വീണ്ടും അലറാൻ തുടങ്ങിയതും സാക്ഷി പെട്ടെന്ന് അവളുടെ ചുണ്ടുകൾ കൊണ്ട് അവന്റെ ചുണ്ടുകളെ പൊതിഞ്ഞു.... സാഗർ അവളുടെ ആ നീക്കത്തിൽ ഞെട്ടിപ്പോയി..... അവൻ ദേഷ്യത്തോടെ അവളെ തള്ളി മാറ്റാൻ ശ്രമിച്ചതും സാക്ഷി കുസൃതിയോടെ അവന്റെ ചുണ്ടുകളിൽ പല്ലുകൾ അമർത്തി.... വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു.... അവൻ ദേഷ്യം വന്ന് അവളെ പിടിച്ചു ഒറ്റ തള്ള്.... സാക്ഷി അവനിൽ നിന്ന് തെറിച്ചു ബെഡിൽ പോയി വീണു..... സാഗർ ഒന്ന് കിതച്ചു കൊണ്ട് ബെഡിൽ നിന്ന് ചാടി എണീറ്റു.... അവൻ കൈ മുഷ്ടി ചുരുട്ടി പിടിച്ചു വേഗം ലൈറ്റ് ഇട്ടു..... ശേഷം ഷർട്ടിന്റെ സ്ലീവ് കയറ്റി വെച്ച് അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞതും അവന് മുന്നിൽ ഇരുപുരികവും മാറി മാറി ഉയർത്തി അവനെ നോക്കുന്ന സാക്ഷിയെ കണ്ട് അവൻ അടപടലം ഞെട്ടി... സാക്ഷി അവന്റെ നിൽപ്പ് കണ്ട് മുന്നോട്ട് വന്ന് അവനെ ഹഗ്ഗ് ചെയ്തു..... സാഗറിന്റെ കണ്ണ് പുറത്തേക്ക് തള്ളി..... "Happy birthday daah....."അവന്റെ കാതിൽ അവൾ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞു.... സാഗറിന്റെ കണ്ണുകൾ വീണ്ടും വികസിച്ചു.....

അവന് അതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾ അവന്റെ കവിളിൽ ചുണ്ടമർത്തിയതും വീണ്ടും ഞെട്ടി..... ഇന്നലെ വരെ തന്നെ കണ്ടാൽ കടിച്ചു കീറാൻ നടന്നവളാണെന്ന് ആരും പറയില്ല..... സാഗർ പ്രതികരണം ഇല്ലാതെ നിൽക്കുന്നത് കണ്ട് അവൾ അവനിൽ നിന്നും അടർന്നു മാറി സാഗർ അപ്പോഴും തറഞ്ഞു നിൽക്കുകയായിരുന്നു.... "ഡാ...."സാക്ഷി അവന്റെ കവിളിൽ തട്ടിയതും അവൻ തല ഒന്ന് കുടഞ്ഞു.... "ബേബി .... നീ എന്നെ കിസ്സ് ചെയ്തത് പോലെ എനിക്ക് തോന്നി.... 🙄" അവൻ പറയുന്നത് കേട്ട് സാക്ഷി ചിരിച്ചു "തോന്നിയതല്ല.... ശരിക്കും കിസ്സ് ചെയ്തതാ...." സാക്ഷി കുസൃതിയോടെ പറഞ്ഞു "അങ്ങനെ വരാൻ വഴി ഇല്ലല്ലോ...." സാഗർ തല ചൊറിഞ്ഞു "എന്താ വിശ്വാസം വരുന്നില്ലേ....??"സാക്ഷി ചോദിച്ചത് കേട്ട് അവൻ ഇല്ലന്ന് ചുമല് കൂച്ചി "വിശ്വസിപ്പിക്കാൻ ഇനി എന്ത് ചെയ്യണം....??" സാക്ഷി ചോദിച്ചു "വേണേൽ ഒന്ന് കൂടി കിസ്സ് ചെയ്ത് നോക്ക്.... അപ്പൊ ഉറപ്പിക്കാല്ലോ.... 👀"അവനത് പറഞ്ഞതും സാക്ഷി കൈയും കെട്ടി അവനെ നോക്കി... "സത്യായിട്ടും വിശ്വാസം വരാഞ്ഞിട്ടാടി.... ☹️

ഞാൻ ഇതൊക്കെ എന്നും സ്വപ്നം കാണുന്നതാ.... Birthday ആയിട്ട് ഇതും വെറും സ്വപ്നം ആണെന്ന് അറിഞ്ഞാൽ എന്റെ എല്ലാ മൂടും പോകും..... ☹️" സാഗർ വാക്കുകളിൽ ദൈന്യത നിറച്ചു.... സാക്ഷി അവനെ ഇരുത്തി നോക്കി "എന്തായാലും നി കിസ്സ് ചെയ്തില്ലേ.... അതിന്റെ കൂടെ ഒന്ന് കൂടി തന്നെന്ന് പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ല.....☹️"സാഗർ നിഷ്കളങ്കമായി പറഞ്ഞതും സാക്ഷി അവന് നേരെ മുഖം അടുപ്പിച്ചു സാഗറിന്റെ ഉള്ളിൽ പ്രതീക്ഷ നിറഞ്ഞു.... ഒരു ഫ്രഞ്ച് കിസ്സും പ്രതീക്ഷിച്ചു നിന്ന ചെക്കനെ നിരാശപ്പെടുത്തിക്കൊണ്ട് അവൾ അവന്റെ കവിളത്തു ഒരു ഒന്നൊന്നൊര കടി അങ്ങ് കൊടുത്തു.... അത് കിട്ടി അലറാൻ നിന്ന അവന്റെ വായ പൊത്തി അവൾ വീണ്ടും പല്ലുകൾ അമർത്തി..... അവൻ വേദന കൂടി തല വെട്ടിക്കുകയും അവളെ തള്ളി മാറ്റുകയും ഒക്കെ ചെയ്തതും സാക്ഷി അവന്റെ കവിളിൽ നിന്ന് പല്ലുകൾ പിൻവലിച്ചു "സ്വപ്നം അല്ലെന്ന് ഇപ്പൊ വിശ്വാസമായോ....?" അവൾ അവനെ നോക്കി ചോദിക്കുന്നത് കേട്ട് സാഗർ കണ്ണുരുട്ടി "വിശ്വാസം ആയില്ലെങ്കിൽ ഒന്ന് കൂടി തരാം...."

അവൾ പറഞ്ഞ് തീരും മുന്നേ സാഗർ അവളെ തള്ളി മാറ്റിക്കൊണ്ട് കവിൾ ഉഴിഞ്ഞു "ആഹ്.... എന്ത് കടിയാടി കടിച്ചെ.....?? കടിപ്പട്ടി.... 😬" സാഗർ കവിളിൽ കൈ വെച്ച് അവളെ ചെറഞ്ഞു നോക്കി സാക്ഷി ചിരിച്ചുകൊണ്ട് ബെഡിലേക്ക് വീണു.... ***************° അന്ന വന്ന് വിളിച്ചപ്പോ ഏറെ പ്രതീക്ഷയോടെയാണ് ജെറി കൂടെ പോയത്.... എന്നാൽ അവന്റെ പ്രതീക്ഷകളെ ഒക്കെ കാറ്റിൽ പറത്തി അവൾ അവനെ കൊണ്ട് പോയി ശ്രീ ഇരിക്കുന്ന സോഫയിൽ ഇരുത്തി "സാക്ഷിക്ക് പേഴ്‌സണൽ ആയി ചേട്ടായിയോട് സംസാരിക്കാനുണ്ടെന്ന്.... അവൾ സംസാരിച്ചു കഴിയുന്നത് വരെ ഇവിടെയിരിക്ക്....."അവളത് പറഞ്ഞപ്പോൾ കാറ്റ് അഴിച്ചു വിട്ട ബലൂണിന്റെ അവസ്ഥയിലായി ജെറി.... അത് മനസ്സിലായ ശ്രീ അവനെ ഒന്ന് ആക്കി ചിരിച്ചു.... അവൻ ശ്രീയെ നോക്കി പല്ല് കടിച്ചു..... അപ്പോഴാണ് ജീവയെ വിളിച്ചു അടുത്ത മുറിയിലേക്ക് പോകുന്ന ശിഖയെ അവർ കാണുന്നത്.... "കണ്ട് പടിക്കെടി...." ജെറി അന്നയെ നോക്കി പറഞ്ഞു "എന്ത്.... 🙄?"അന്ന ചോദിക്കുന്നത് കേട്ട് അവൻ അവളെ ഒന്ന് തുറിച്ചു നോക്കി "ഒന്നുല്ല.... 😤"അവൻ അതും പറഞ്ഞ് മുഖം തിരിച്ചിരുന്നു.... അന്നയ്ക്ക് കാര്യം മനസ്സിലായെങ്കിലും അവൾ അത് പ്രകടിപ്പിക്കാതെ ചിരിയടക്കി ഇരുന്നു ***************°

മെറിനെ കൊണ്ട് കിടത്തിയ മുറിയിലെ സോഫയിൽ ജീവയെ കൊണ്ട് പോയി ഇരുത്തിക്കൊണ്ട് ശിഖ ഒന്ന് നിശ്വസിച്ചു..... എന്നിട്ട് ജീവേടെ ഫോണും എടുത്ത് അവൾ ബെഡിൽ കയറി കിടന്നു കൊണ്ട് അതിൽ തോണ്ടി.... വോൾപേപ്പർ സാഗറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണ്.... അവൾ പുഞ്ചിരിയോടെ അത് കുറച്ചു നേരം നോക്കി.... പിന്നെ ഗാലറി ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ടതും സാഗറിന്റെ ഫോട്ടോസ് മാത്രമുള്ള ഒരു ഫോൾഡർ ആണ്.... പിന്നെ സാഗറും ജീവയും മാത്രമുള്ള ഫോട്ടോസിന്റെ ഫോൾഡറും സാഗറും ജീവയും അലക്സും കൂടിയുള്ള ഫോട്ടോസും ഒക്കെ ഉണ്ട്.... പിന്നെ ഒരു ഫോൾഡർ നിറയെ അവളുടെ ഫോട്ടോസും..... അവൾ അറിഞ്ഞും അറിയാതെയും ഒക്കെ എടുത്ത കുറെ ഭംഗിയുള്ള ഫോട്ടോസ്.... അത് കണ്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി.... ജീവ ആണേൽ ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചെണീപ്പിച്ചിട്ട് ഇപ്പൊ ചോറില്ലെന്നുള്ള ഭാവത്തിൽ അവളെ തുറിച്ചു നോക്കി ഇരിക്കുവായിരുന്നു...... അത് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അവർ ഒരുമിച്ചുള്ള ഫോട്ടോസ് ഇല്ലെന്ന് അവൾ ശ്രദ്ധിക്കുന്നത്.... അവൾ അപ്പോൾ തന്നെ ചാടി എണീറ്റ് ജീവയുടെ അടുത്തേക്ക് ഓടി..... അവൾ അവന്റെ മടിയിൽ കയറി ഇരുന്നതും ജീവയുടെ മുഖത്തെ ഗൗരവം ഒക്കെ അങ്ങ് മാറി "

ചിരിക്ക് മനുഷ്യാ....."അവൾ അവന്റെ കവിളിൽ കവിൾ ചേർത്ത് ഒരു സെൽഫി എടുത്തു.... അത് കണ്ട് അവൻ പുഞ്ചിരിച്ചു "ഒന്നൂടെ....."അവൾ അതും പറഞ്ഞ് അവന്റെ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു ഫോട്ടോ എടുത്തു.... എന്നിട്ട് അവൾ എണീറ്റ് പോകാൻ നിന്നതും ജീവ അവളെ പിടിച്ചു വെച്ചു.... അവൾ എന്തെന്ന മട്ടിൽ അവനെ നോക്കിയതും അവൻ അവളുടെ വയറിലൂടെ കൈയിട്ട് അവളെ മടിയിലേക്ക് കയറ്റി ഇരുത്തി.... എന്നിട്ട് അവളുടെ തോളിൽ താടി മുട്ടിച്ചിരുന്നു.... ശിഖ ഇക്കിളി കൊണ്ട് പുളഞ്ഞതും ജീവ അവളെ കൈയിൽ നിന്നും ഫോൺ വാങ്ങി ഒരു ഫോട്ടോ എടുത്തു..... പിന്നെ അവളെ കവിളിൽ അമർത്തി ഉമ്മ വെച്ച് കൊണ്ട് അതും ഫോണിൽ പകർത്തി.... എപ്പോഴും കിട്ടുന്നതായത് കൊണ്ട് അവൾക്ക് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല..... അവൾ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നത് കണ്ട ജീവ ഫോൺ മാറ്റി വെച്ച് അവളെ നോക്കി ഒരുകൈ കൊണ്ട് ഒന്ന് മീശ പിരിച്ചു ശിഖ ആ കൈ തട്ടി മാറ്റി രണ്ട് കൈ കൊണ്ടും അവന്റെ മീശ അങ്ങ് പിരിച്ചു.... അത് കണ്ട് ജീവ വശ്യമായി ചിരിച്ചു കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലക്ക് കൂടുതൽ ചേർത്തു.... "അതേ..... "അവൾ അവന്റെ ഷർട്ടിലെ ബട്ടണിൽ പിടിച്ചു കൊഞ്ചലോടെ വിളിച്ചു "ഹ്മ്മ്.....?"അവൻ എന്തെന്ന മട്ടിൽ അവളെ നോക്കി

"നാളെ പാർട്ടിക്ക് വരുമ്പോ ബ്ലാക്ക് ഷർട്ടും വൈറ്റ് പാൻസും ഇടോ...."അവൾ ബട്ടൺ പിടിച്ചു കറക്കി കൊഞ്ചലോടെ ചോദിച്ചു "എന്തിന്....?" അവൻ പുരികം പൊക്കി "ഞാൻ ആ കളറാ..... പ്ലീസ്‌ ഇടോ...."അവൾ അവന്റെ താടയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു "എന്നെക്കൊണ്ടൊന്നും പറ്റില്ല....."ജീവ അത് പറഞ്ഞതും ശിഖയുടെ മുഖം വീർത്തു "ഇടണം....😠" അവൾ വാശിയോടെ പറഞ്ഞു "എനിക്ക് സൗകര്യം ഇല്ല...." ജീവ ചിരിച്ചു കടിച്ചു പിടിച്ചു പറഞ്ഞു "പോടാ പട്ടീ.... ഇനി ഇങ്ങ് വാ ഉമ്മ വെക്കാൻ...."അവന്റെ മുഖത്ത് ഒരു തട്ടും കൊടുത്ത് അവൾ അവിടുന്ന് എണീറ്റ് ചവിട്ടി തുള്ളി പുറത്തേക്ക് പോയി "ഡീ.... നിക്ക് പോവല്ലേ..... ശിഖാ..... "ജീവ പൊട്ടിച്ചിരിച്ചുകൊണ്ട് വിളിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവിടുന്ന് പോയി ***************° "ഇപ്പൊ എന്താ ഒരു മനം മാറ്റം..... ഇത്ര റിസ്ക് എടുത്ത് എന്നെ വിഷ് ചെയ്യാനുള്ള മനസ്സൊക്കെ നിനക്കുണ്ടായിരുന്നോ.....?" സാഗർ ബെഡിൽ കിടക്കുന്ന സാക്ഷിക്കടുത്തായി ഇരുന്ന് ചോദിച്ചു അതിന് അവൾ മറുപടി ഒന്നും പറയാതെ എണീറ്റിരുന്നു.... "ഞാൻ പോവാ...."അവൾ വാച്ചിൽ സമയം നോക്കി ഞെട്ടിക്കൊണ്ട് എണീറ്റതും സാഗർ അവളുടെ കൈയിൽ പിടിച്ചു വലിച്ചു മടിയിൽ ഇരുത്തി..... "സാഗർ.... വിട്.... ഇച്ചായൻ ഉണരുന്നതിന് മുൻപ് ഞങ്ങൾക്ക് വീട്ടിൽ കയറണം....."

അവൾ പറഞ്ഞത് കേട്ട് സാഗർ അവൾ ചുണ്ടിൽ വിരൽ വെച്ചു..... "U know what..... ഇന്ന് നീ എനിക്ക് തന്ന birthday ഗിഫ്റ്റ് ആണ് ഇന്നേവരെ എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും ബെസ്റ്റ്..... So....??" അവൻ അവളുടെ ചോരചുണ്ടുകളിലേക്ക് നോക്കി ചിരിച്ചു.... "So....?" സാക്ഷി പതർച്ചയോടെ അവനെ നോക്കി "Kiss me once more...." അവൻ വശ്യമായി ചിരിച്ചു കൊണ്ട് അവളിലേക്ക് മുഖം അടുപ്പിച്ചു അവനെ പിടിച്ചു തലങ്ങും വിലങ്ങും കിസ്സിയപ്പോൾ ഉണ്ടായിരുന്ന ധൈര്യം ഒക്കെ ചോർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി.... അവൻ അടുത്തടുത്തു വന്നതും സാക്ഷി അവനെ പിടിച്ചു പിന്നിലേക്ക് തള്ളി "ഗിഫ്റ്റ് അറിഞ്ഞു തരേണ്ടതാ.... അല്ലാതെ ചോദിച്ചു വാങ്ങാനുള്ളതല്ല...."അവനെ നോക്കി വിളിച്ചു പറഞ്ഞ് അവൾ പുറത്തേക്ക് ഓടി അവൻ പിന്നാലെ ഓടി ചെന്നപ്പോഴേക്കും ഹാളിൽ തൃശൂർ പൂരത്തിനുള്ള ആളുണ്ടായിരുന്നു..... "ബ്യൂട്ടിഫുൾ.... 🙄"ശ്രീയും ജെറിയും അന്നയും ജീവയും ശിഖയും സാക്ഷിക്കൊപ്പം ഹാളിൽ നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൻ സ്വയം പറഞ്ഞു "എന്താടാ മോനെ.... മുഖത്തൊരു വൈക്ലബ്യം....?" ശ്രീ എന്തോ അർത്ഥം വെച്ച് ചോദിച്ചതും അവൻ ഇളിച്ചു കൊടുത്തു ശ്രീ ചിരിച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു ഒന്നുകൂടി വിഷ് ചെയ്തു....

"നാളെ വരുമ്പോ മുഖത്തെ പാട് ഒക്കെ ഒന്ന് സെറ്റ് ആക്കിയിട്ട് വരണേ....അല്ലേൽ നാണക്കേടാവും....."കെട്ടിപ്പിടിച്ചു കൊണ്ട് ശ്രീ അവന്റെ കാതോരം പറഞ്ഞു സാഗർ കൈ കൊണ്ട് മുഖത്ത് പരതി നോക്കി..... കവിളിൽ സാക്ഷിയുടെ പല്ലിന്റെ പാടുണ്ട്..... താടിക്ക് തൊട്ട് മുകളിലായി ചുവന്നു കിടന്ന പാടും ചുണ്ട് കടിച്ചു പൊട്ടിച്ച പാടും ഒക്കെ കണ്ട് ജീവയും ജെറിയും ഒന്ന് ചുമച്ചു സാഗർ സാക്ഷിയെ നോക്കിയതും അവൾ നെയിൽ പോളീഷിന്റെ ഭംഗി നോക്കി നിന്നു.... "ശരി.... ഞങ്ങൾ ഇറങ്ങുവാ.... ലേറ്റ് ആയാൽ ശരിയാവില്ല....."ശ്രീ അതും പറഞ്ഞ് പെൺപടയെ കൂട്ടി ഇറങ്ങി അവർ പോയതും മൂന്നും കൂടി മേരിനൊപ്പം പോയി കിടന്നു ശ്രീ കീ റിസപ്ഷനിൽ ഏൽപ്പിച്ച് അവരെ കൂട്ടി പോയി.... മൂന്നിനെയും കുരിശിങ്കലിന്റെ ഗേറ്റിന് മുന്നിൽ ഇറക്കി അവരെ അകത്തേക്ക് പറഞ്ഞയച്ചിട്ടാണ് ശ്രീ പോയത്..... അവർ വന്നത് പോലെ തന്നെ ആരും അറിയാതെ ഡോർ തുറന്ന് അകത്തു കയറി റൂമിൽ പോയി കിടന്നു **************° രാവിലെ സാക്ഷിയും അന്നയും ശിഖയും ഒക്കെ എണീറ്റ് വന്നപ്പോൾ വീട് ആകെ മാറിയിരുന്നു..... അവർ കിടക്കാൻ പോകുന്നത് വരെ ഉണ്ടായിരുന്ന വീടല്ലായിരുന്നു വീട് മുഴുവൻ അലങ്കരിച്ചു വച്ചേക്കുന്നത് നോക്കി മൂന്ന് പേരും വായും പൊളിച്ചു നിന്നു ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story