സാഗരം സാക്ഷി...❤️: ഭാഗം 80

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

രാവിലെ സാക്ഷിയും അന്നയും ശിഖയും ഒക്കെ എണീറ്റ് വന്നപ്പോൾ വീട് ആകെ മാറിയിരുന്നു..... അവർ കിടക്കാൻ പോകുന്നത് വരെ ഉണ്ടായിരുന്ന വീടല്ലായിരുന്നു വീട് മുഴുവൻ അലങ്കരിച്ചു വച്ചേക്കുന്നത് നോക്കി മൂന്ന് പേരും വായും പൊളിച്ചു നിന്നു "വായി നോക്കി നിൽക്കാതെ വന്ന് സഹായിക്ക്...."അലക്സ് ലൈറ്റ്സ് ഒക്കെ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞതും മൂന്ന് പേരും കൂടി അവനെ സഹായിക്കാൻ കൂടി.... ഹാളിൽ കുറച്ച് കൂടി ഡെക്കറേഷൻ ബാക്കി ഉണ്ടായിരുന്നു..... അത് അവർ നാല് പേരും കൂടി വൃത്തിക്ക് ചെയ്തു..... അങ്ങനെ വീട് മുഴുവൻ ഡെക്കറേറ്റ് ചെയ്ത് സെറ്റ് ആക്കി..... ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് ജെസി എല്ലാവരെയും റെഡി ആവാൻ പറഞ്ഞു വിട്ടു..... ഗേൾസ് ഒക്കെ ഇന്ന് പതിവില്ലാത്ത ഒരുക്കം ആയിരുന്നു..... സാക്ഷി റെഡ് ആൻഡ് ബ്ലാക്ക് കളർ കോമ്പിനേഷൻ ഉള്ള ഗൗൺ ആയിരുന്നു..... ശിഖ വൈറ്റ് ആൻഡ് ബ്ലാക്ക് കളറിൽ സെയിം ഗൗൺ..... അന്നയും സെയിം ഗൗൺ ആയിരുന്നു.....

അവൾ ഹാഷ് ആൻഡ് ബ്ലാക്ക് കളർ ആയിരുന്നു അലക്സ് ആണേൽ ബ്ലാക്ക് പാൻസും റെഡും വൈറ്റും ഹാഷും ചേർന്ന ഒരു ചെക്ക് ഷർട്ടും ആയിരുന്നു...... നേരത്തെ പ്ലാൻ ചെയ്ത് ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ ഡ്രസ്സ്‌ ആയിരുന്നു നാല് പേരും ഇട്ടിരുന്നത്.... അങ്ങനെ നാലും റെഡി ആയിരുന്നു താഴേക്ക് വന്നു..... അവരെ നാലിനെയും ഒരുമിച്ച് കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു..... "ഉഫ്..... പൊളിച്ചെടാ മക്കളെ....."ജെസി അവരെ കണ്ട ഉടൻ തന്നെ പറഞ്ഞു..... സാറ നാല് പേരെയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു..... അവരെ ഒരുമിച്ച് കണ്ടപ്പോ സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറഞ്ഞു.... "എന്താടോ.... 😅?" സാറയുടെ കണ്ണ് നിറഞ്ഞത് കണ്ട് ജോർജ് ചോദിച്ചു "എന്ത് രസാല്ലേ ഇച്ചായാ..... ഇവരെ ഇങ്ങനെ ഒരുമിച്ചു കാണാൻ....." സാറ കണ്ണ് തുടച്ചു ജോർജിനെ നോക്കി..... ജോർജ് പുഞ്ചിരിയോടെ സാറയുടെ തോളിൽ കൈയിട്ട് ചേർത്തു പിടിച്ചു..... ജോയ് അവരെ നാല് പേരുടെയും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്ത് വെച്ച്.... "ഈ ഫോട്ടോ നമുക്ക് ഫ്രെയിം ചെയ്ത് ഹാളിൽ വെക്കാം....."ആ ഫോട്ടോ നോക്കി ജോയ് പുഞ്ചിരിയോടെ പറഞ്ഞു..... "അത് വേണ്ട..... സാഗറും ജീവയും പിള്ളേരും ഒക്കെ വരട്ടെ..... എല്ലാവരെയും ഒരുമിച്ചു നിർത്തി എടുത്തിട്ട് അത് ഫ്രെയിം ചെയ്ത് വെക്കാം...."

സാറ അത് പറഞ്ഞതും ജോയ് അതിനെ ശരി വെച്ചു.... അപ്പോഴേക്കും സാഗറും പിള്ളേർസും ഒക്കെ വന്നിരുന്നു.....അവരുടെ ഗെറ്റ് അപ്പ്‌ കണ്ട് എല്ലാം വായും പൊളിച്ചു നിന്നു.... ഉറക്കത്തിൽ നിന്ന് എണീറ്റ് വന്ന കോലത്തിൽ നിൽക്കുന്ന സാഗറും മെറിനും..... ജീവ നല്ല ടിപ് ടോപ് ആയിരുന്നു ബ്ലാക്ക് ഷർട്ടും വൈറ്റ് പാൻസും ഒക്കെ ഇട്ട് വൃത്തിയിലാണ് വന്നത്..... അത് പോലെ തന്നെ ജെറിയും ബ്ലാക്ക് പാൻസും ഡാർക്ക്‌ ബ്ലൂ ഷർട്ടും ഒക്കെ ഇട്ടാണ് വന്നത്..... ജീവയുടെ ഡ്രസ്സ്‌ കണ്ട് ശിഖക്ക് സന്തോഷം ആയി..... അത് കണ്ട് ജീവ അവളെ നോക്കി പുരികമുയർത്തി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു അവൾ ആരും കാണാതെ ഒരു ഫ്ലയിങ് കിസ്സ് അങ്ങ് കൊടുത്തു ബാക്കി ഉള്ളവരൊക്കെ സാഗറിനെയും മെറിയെയും തന്നെ ഫോക്കസ് ചെയ്ത് നിൽപ്പാണ്..... സാഗറും മെറിയും ഇന്നലെ ഉറങ്ങാൻ കിടന്ന അതേ വേഷത്തിൽ തന്നെയാണ് ഇന്ന് വന്നിരിക്കുന്നത് .... അത് കണ്ട് സാക്ഷി സാഗറിനെ നോക്കി പല്ല് കടിച്ചു.... ഉറക്കം മതിയാവാത്തത് പോലെ ആങ്ങളും പെങ്ങളും കൂടി സോഫയിൽ പോയി ഇരുന്നുറങ്ങാൻ തുടങ്ങി..... അപ്പോഴാണ് ശ്രീയുടെ കാർ മുറ്റത്ത് വന്ന് നിന്നത്....

എല്ലാവരും പുറത്തേക്ക് നോക്കിയതും ഡോർ തുറന്ന് കോട്ടും സ്യൂട്ടും ഒക്കെ ധരിച്ചു നല്ല സ്റ്റൈലിൽ ശ്രീ വരുന്നത് കണ്ടു.... ഇതിപ്പോ ബർത്ത്ഡേ ശ്രീയുടെ ആണോന്ന് പോലും അവർക്ക് സംശയം ആയി..... ശ്രീ മുഖത്ത് നിന്ന് കൂളിംഗ് ഗ്ലാസ്‌ എടുത്ത് മാറ്റി അകത്തേക്ക് കയറി വന്നതും ജെസി കണ്ണും മിഴിച്ചു പുള്ളിക്കാരന്റെ ലൂക്കും നോക്കി ഒരേ നിൽപ്പായിരുന്നു..... അത് കണ്ട ശ്രീ കൈ കൊണ്ട് മുടി പിന്നിലേക്ക് ഒതുക്കി വെച്ച് നല്ല സ്റ്റൈലിൽ ജെസിക്ക് നേരെ വന്നു..... "വാ അടച്ചു വെക്കെടി....."വായും തുറന്ന് നിൽക്കുന്ന ജെസിയോട് അതും പറഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് ശ്രീ അവളെ മറി കടന്ന് പോയി..... മുന്നോട്ട് പോയ ശ്രീ പുന്നാര മക്കളുടെ കോലം കണ്ട് ഞെട്ടി.... ബാക്കി എല്ലാവരും നല്ല ലുക്ക്‌ ആയിട്ടാണ് നിൽക്കുന്നത്.... "ഏതാ ഈ പിച്ചക്കാര്.... 🙄??"ശ്രീ അവരെ മനസ്സിലാവാത്ത ഭാവത്തിൽ ചോദിച്ചു "അങ്കിളിന്റെ പുന്നാര മക്കള് തന്നെയാ...."അലക്സ് പറഞ്ഞത് കേട്ട് ശ്രീ കൂളിംഗ് ഗ്ലാസ്‌ എടുത്ത് മാറ്റി കണ്ണും തിരുമ്മി മുന്നോട്ട് നോക്കി "ഈ കോലത്തിൽ ആണോ ഇവർ പാർട്ടി അറ്റൻഡ് ചെയ്യാൻ വന്നത്.... 🙄

"ശ്രീ ആരോടെന്നില്ലാതെ ചോദിച്ചു "എന്റെ പൊന്ന് പപ്പാ..... നേരം വെളുത്തപ്പോ തൊട്ട് ഇവരെ ഞങ്ങൾ മാറി മാറി വിളിക്കുവാ.... മുഖത്ത് വെള്ളം കോരി കമഴ്ത്തിയിട്ടും ബെഡിൽ നിന്ന് എണീക്കാതെ മടി പിടിച്ചു കിടക്കുവായിരുന്നു..... അവസാനം ഞങ്ങൾ പോന്നപ്പോ തൂക്കിക്കൊണ്ട് ഇങ്ങ് പോന്നു....."ജെറി പറഞ്ഞത് കേട്ട് ശ്രീ സോഫയിൽ കിടക്കുന്ന മുതലുകളുടെ അടുത്തേക്ക് പോയി.... "ഡാ സാഗർ..... മെറി..... എണീക്കെടാ...."ശ്രീ രണ്ടിനെയും തട്ടി വിളിച്ചിട്ടും അവർ കെട്ടിപിടിച്ചു കിടന്നതല്ലാതെ എണീക്കുന്നില്ല.... "സാഗർ...... മെറിൻ.....!" ജെസി ദേഷ്യത്തോടെ അലറി..... അപ്പോഴും അവർക്കൊരു കൂസലും ഇല്ല.... ദേഷ്യം വന്ന ജെസി കിച്ചണിൽ പോയി ചൂലും എടുത്ത് വന്ന് രണ്ടിനെയും അറഞ്ചം പുറഞ്ചം തല്ലിയതും ഉറക്കമൊക്കെ മതിയാക്കി രണ്ടും കൂടി എണീറ്റ് ഓടാൻ തുടങ്ങി..... "ഓടരുത്..... നിൽക്കാൻ....."ജെസി ചൂലും കൊണ്ട് പിറകെ ഓടി "നീ എന്തിനാടി എന്റെ പിന്നാലെ വരുന്നേ..... വേറെ വഴിക്ക് ഓടെടി പിശാഷേ....."സാഗർ അവളെ നോക്കി ഓടുന്നതിനിടയിൽ പറഞ്ഞു

"അത് വേണ്ട..... ഞാൻ ഒറ്റക്ക് ഓടിയാൽ മമ്മ എന്നെ പിടിക്കും..... രണ്ട് പേർക്കും കൂടി ഉള്ള തല്ല് ഞാൻ തന്നെ കൊള്ളണം..... ഞാനെന്തിനാ നിനക്ക് കിട്ടാനുള്ളത് കൂടി വാങ്ങിക്കുന്നെ..... വാങ്ങുമ്പോൾ ഇക്വൽ ആയിട്ട് വാങ്ങാം...."അവൾ ഓട്ടത്തിനിടയിൽ മറുപടി കൊടുത്തതും സാഗർ അവളെ നോക്കി കണ്ണുരുട്ടി ഇവർ സംസാരിച്ചു ഓടിയത് കൊണ്ട് ജെസി വേഗം വന്ന് അവർക്ക് മുന്നിൽ നിന്നു.... രണ്ടിനെയും അറഞ്ചം പുറഞ്ചം തല്ലിയതും അലച്ചു തല്ലി ചേട്ടനും അനിയത്തിയും കൂടി നിലത്ത് വീണു..... ഇതൊക്കെ കണ്ട് എല്ലാവരും ചിരിച്ചു പോയി.....ശ്രീ പുഞ്ചിരി വിടാതെ അവരെ തന്നെ ഉറ്റുനോക്കി "കാള പോലെ വളർന്നു..... എന്നിട്ടും എന്റെ കൈയിൽ നിന്ന് തല്ല് വാങ്ങാൻ നാണമുണ്ടോ നിങ്ങൾക്ക്.....??" ജെസി സാഗറിന്റെ തോളിൽ അടിച്ചു കൊണ്ട് ദേഷ്യത്തോടെ ചോദിച്ചു "കാള പോലെ വളർന്ന മക്കളെ അറഞ്ചം പുറഞ്ചം തല്ലാൻ മമ്മക്ക് നാണമുണ്ടോ......😢?" മെറി അത് ചോദിച്ചതും ജെസി അവളെ കൈയിന് നല്ലൊരു തല്ല് കൊടുത്തു അവളുടെ ആ ചോദ്യവും മുഖഭാവവും ഒക്കെ കണ്ട് അലക്സിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.... "

മമ്മക്ക് ഇല്ലാത്ത നാണം ഞങ്ങൾക്ക് എങ്ങനെ ഉണ്ടാവാനാ....??" സാഗർ കൈ ഉഴിഞ്ഞു കൊണ്ട് മെറിനെ സപ്പോർട്ട് ചെയ്തു "നിന്നെയൊക്കെ തല്ലാൻ വന്ന എന്നെ വേണം പിടിച്ചു വെച്ച് തല്ലാൻ..... "ജെസി ദേഷ്യത്തോടെ പറഞ്ഞു "അത് പറയണ്ടേ.... "എന്നും പറഞ്ഞ് സാഗർ ചാടി എണീറ്റ് ജെസീടെ കൈയിൽ ഇരുന്ന ചൂല് പിടിച്ചു വാങ്ങി.... മെറി ജെസിയെ പിടിച്ചു വെച്ചു..... "തുടങ്ങിക്കോടാ ചേട്ടാ....."മെറിയുടെ പ്രോത്സാഹനം കൂടി ആയതും സാഗർ ജെസിയെ തല്ലി തല്ലി ഒരു പരുവം ആക്കി "ഡാ.... മാറിപ്പോടാ....."ശ്രീ എവിടെ നിന്നോ ഓടി വന്ന് ജെസിയെ രക്ഷിച്ചു..... സാഗറിന്റെ കൈയിലെ ചൂൽ വാങ്ങി അവന്റെ ബാക്കിനിട്ട് രണ്ട് കൊടുത്ത് അവനെ മാറ്റി നിർത്തി..... "ഇന്നത്തെ ദിവസം തന്നെ എന്നെ ഇങ്ങനെ തല്ലിയത് മോശമായി പോയി ജെസി....." അവൻ ചുണ്ട് ചുളുക്കി പറഞ്ഞതും ജെസി സാഗറിനെയും മെറിയെയും ജെസി ചെറഞ്ഞൊന്നു നോക്കി..... "എന്ത് പറ്റി ജെസീ.... 🤗...?"ജെസിയുടെ തോളിൽ കൈയിട്ട് സാഗർ ചോദിച്ചു ജെസി അവന്റെ മൂക്കിനിട്ട് ചെറുങ്ങനെ ഇടിച്ചു.... അവൻ മൂക്ക് ഉഴിഞ്ഞു കൊണ്ട് ചിരിച്ചു....

"പല്ല് പോലും തേക്കാതെ ഇറങ്ങിയേക്കുവാ ആങ്ങളും പെങ്ങളും....."ജെസി ദേഷ്യത്തോടെ രണ്ടിനേം നോക്കി.... രണ്ടും കൂടി ഒന്ന് ഇളിച്ചു കൊടുത്തു..... "അര മണിക്കൂർ സമയം തരും...... വേഗം പോയി വെള്ളത്തിൽ വീണ് റെഡി ആയിട്ട് വന്നോണം....."ജെസി അവരെ നോക്കി കണ്ണുരുട്ടി "അര മണിക്കൂറോ..... എനിക്ക് വെറും പത്തു മിനിറ്റ് മതി.... " അതും പറഞ്ഞ് മെറി സാഗറിനെയും വിളിച്ചു ഞൊണ്ടി ഞൊണ്ടി മേളിലേക്ക് പോയി..... തോളിൽ കൈയിട്ട് രണ്ടും കൂടി ഞൊണ്ടി ഞൊണ്ടി സ്റ്റെയർ കയറി പോകുന്നത് കണ്ട് ജെസി അറിയാതെ ചിരിച്ചു പോയി.... "ഇത് പോലൊരു അമ്മയും മക്കളും വേറെ കാണില്ല....."ജോർജ് ചിരിച്ചോണ്ട് പറയുന്നത് കേട്ട് ജെസി കണ്ണിറുക്കി ചിരിച്ചു.... "ജെസീടെ തനി പകർപ്പാണ് ഇപ്പോ മുകളിലോട്ട് പോയത്...."സാറ അത് പറഞ്ഞതും ജെറിയുടെ മുഖം വീർത്തു.... "അപ്പൊ ഞാനെന്താ പൊകയാണാ..... 😬? എന്നെ നിങ്ങൾ വല്ല തവിടു കൊടുത്തും വാങ്ങിയതാണോ....??" ജെറി മുഖം വീർപ്പിച്ചതും ജെസി അവന്റെ മൂക്കിന് ഒരു കൊട്ട് കൊടുത്തു "നീ നിന്റെ അപ്പന്റെ തനി പകർപ്പാ...."ജെസി അത് പറഞ്ഞു തീർന്നതും ശ്രീ കൈയും കെട്ടി അവളെ നോക്കുന്നത് കണ്ടു.... അത് കണ്ട് പകപ്പോടെ അവൾ നോട്ടം മാറ്റി.....

"ശ്രീ.... താനെന്താടോ നിൽക്കുന്നെ..... വാ വന്നിരിക്ക്....."ജോർജ് ശ്രീയെ വിളിച്ചു സോഫയിൽ ഇരുത്തി..... "ഞാൻ കുടിക്കാൻ എടുക്കാം...."അതും പറഞ്ഞ് സാറ കിച്ചണിലേക്ക് പോയതും ശിഖയും അന്നയും സാറക്കൊപ്പം പോയി..... ജീവയെയും ജെറിയെയും വിളിച്ചു അലക്സ് സിറ്റ്ഔട്ടിലേക്ക് പോയതും സാക്ഷി സ്റ്റെയർ കയറി മുകളിലേക്ക് പോയി..... അവളുടെ റൂമിൽ കയറിയപ്പോ മെറി അവിടെ ഫ്രഷ് ആകുവാണെന്ന് അറിഞ്ഞു അവൾ ഷെൽഫിൽ വെച്ച ഒരു കവറും എടുത്ത് പുറത്തേക്ക് നടന്നു.... അലക്സിന്റെ റൂമിൽ കയറി നോക്കിയപ്പോൾ സാഗർ അവിടെ ഉണ്ടായിരുന്നു..... കണ്ണാടിക്ക് മുന്നിൽ നിന്ന് കവിൾ നോക്കുന്ന സാഗറിനെ കണ്ടതും അവൾ കൈയും കെട്ടി നിന്നു.... "ഇന്നലത്തെ നിന്റെ പെർഫോമൻസിന്റെ തെളിവ് ഉണ്ടോന്ന് നോക്കുവാ....."അവൻ കവിൾ നോക്കുന്നതിനിടയിൽ പറഞ്ഞു..... അവൾ അത് കേട്ട് ഞെട്ടി..... കാരണം അവൻ കാണാത്ത രീതിയിൽ നിന്നിട്ടും തിരിഞ്ഞു പോലും നോക്കാതെ അവൻ തന്റെ സാമിപ്യം മനസ്സിലാക്കിയത് അവളെ ഞെട്ടിച്ചു "ഞാൻ ഇവിടെ ഉണ്ടന്ന് നീ എങ്ങനെ അറിഞ്ഞു....?" ഞെട്ടൽ വിട്ടു മാറാതെ അവൾ ചോദിച്ചു അതിന് അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രേ ചെയ്തുള്ളു.....

"അല്ല.... നീയെന്താ ഇവിടെ....? ഇന്നലെ മുതൽ പതിവില്ലാത്ത കാര്യങ്ങളാണല്ലോ നീ ചെയ്യുന്നത്....?"അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും അവൾ കൈയിൽ ഇരുന്ന കവർ അവന് നേരെ നീട്ടി..... "ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ..... ഇന്ന് ഇത് ഇട്ടാൽ മതി...."അവനത് വാങ്ങുന്നത് കണ്ട് അവൾ പറഞ്ഞു "ഓഹ്.... ബർത്ത്ഡേ ഗിഫ്റ്റ്...."അവൻ അത് തുറന്ന് നോക്കികൊണ്ട് പറഞ്ഞു..... അവനുള്ള ഡ്രസ്സ്‌ ആയിരുന്നു അത്.... "എന്നാൽ ശരി.... ഞാൻ പോവാ...."അവൾ പെട്ടെന്ന് അവിടുന്ന് പോകാൻ നിന്നതും സാഗർ അവളുടെ കൈയിൽ പിടിച്ചു..... "ഈ ഗിഫ്റ്റ് ഒക്കെ എല്ലാവരും തരുന്നതല്ലേ..... എനിക്ക് വേണ്ടത് ഇതല്ല...."അവൻ ആ ഡ്രസ്സ് ബെഡിൽ വെച്ചു കൊണ്ട് അവളെ നെഞ്ചോട് ചേർത്തു കൊണ്ട് അവളുടെ ഇടുപ്പിൽ വരിഞ്ഞു മുറുക്കി "നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലായി.... തൽക്കാലം മോന് പോയി കുളിക്ക്....."അവളിലേക്ക് അടുത്തു വരുന്ന അവന്റെ മുഖം പിന്നിലേക്ക് തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു "ഇന്ന് നീ എന്നത്തേക്കാളും ക്യൂട്ട് ആണ്..... "അവൻ അവളെ കണ്ണിൽ നോക്കി കുസൃതിയോടെ പറഞ്ഞു "ഓഹ് ആയിക്കോട്ടെ..... നീ പോകാൻ നോക്ക്....."അവൾ അവനെ തള്ളി കൊണ്ട് പോയി ബാത്‌റൂമിൽ ആക്കി അവിടുന്ന് പോയി.... **************°

സാഗറും മെറിയും ഒരുമിച്ചാണ് റെഡി ആയി ഇറങ്ങിയത്.... ബ്ലാക്ക് ഷർട്ടും റെഡ് blazer ഉം അതേ കളർ പാൻസും ഒക്കെ ഇട്ട് സാഗർ ലുക്ക്‌ ആയി വന്നതും മെറി അവനെ പോയി ഹഗ്ഗ് ചെയ്ത് ഒരുമ്മ കൊടുത്തു..... "ലുക്ക്‌ ആയിട്ടുണ്ട് bro...."അവൾ അത് പറഞ്ഞതും അവൻ അവളെ നോക്കി സൂപ്പർ ന്ന് കാണിച്ചു..... ജെസി അവൾക്ക് ഇടാൻ ഡ്രസ്സ് കൊടുത്തിരുന്നു അത് ഒരു പിങ്ക് കളറിൽ ബ്ലാക്ക് സ്റ്റോൺ വർക്ക് ഉള്ള ഗൗൺ ആയിരുന്നു.... സാഗർ അവൾക്ക് നേരെ കൈ നീട്ടിയതും മെറി അവന്റെ കൈ ചേർത്തു പിടിച്ച് അവനൊപ്പം നടന്നു.... കപ്പിൾസ്നെ പോലെ കൈ കോർത്തു പിടിച്ച് സ്റ്റെയർ ഇറങ്ങി വരുന്നവരെ ഒരു പുഞ്ചിരിയോടെയാണ് എല്ലാവരും നോക്കി ഇരുന്നത്..... സാഗർ വന്നതും അലക്സ് ഒരു വലിയ കേക്ക് കൊണ്ട് വന്ന് വെച്ചു..... ജെസി വന്ന് സാഗറിനെ പിടിച്ചു കേക്കിന് മുന്നിൽ നിർത്തി..... ശേഷം സാക്ഷിയെ അവനരികിൽ കൊണ്ട് വന്ന് നിർത്തി.... "വിവാഹത്തിന് ശേഷം ആദ്യത്തെ പിറന്നാൾ അല്ലെ.... രണ്ട് പേരും ഒരുമിച്ച് കട്ട്‌ ചെയ്യ്....."

ജെസി പറഞ്ഞതും സാഗർ ചിരിച്ചുകൊണ്ട് സാക്ഷിയുടെ കൈ ചേർത്തു പിടിച്ചു കോറസ് ആയി മെറിനും അന്നയും ശിഖയും ഹാപ്പി ബർത്ത്ഡേ സോങ് പാടിയതും സാഗർ സാക്ഷിയുടെ കൈ പിടിച്ചു കേക്ക് കട്ട് ചെയ്തു.... ആദ്യം അവരോട് തന്നെ കേക്ക് പരസ്പരം വായിൽ വെക്കാൻ ജെസി പറഞ്ഞു.... പറയാൻ കാത്ത് നിന്നത് പോലെ സാഗർ അവൾക്ക് വായിൽ വെച്ച് കൊടുത്തു.... "നോക്കി നിൽക്കാതെ എനിക്ക് എടുത്ത് താടി...." അവനത് പറഞ്ഞതും സാക്ഷി കേക്ക് എടുത്ത് അവന്റെ മുഖത്ത് പൊത്തി..... തിരിച്ചു അവനും എടുത്ത് പൊത്തി..... കേക്ക് തേച് തേച്ചു അവസാനം രണ്ടും തല്ലായതും ജെസി വന്ന് രണ്ടിനെയും പിടിച്ച് മാറ്റി.... ജെസി തന്നെ എല്ലാർക്കും കേക്ക് എടുത്ത് കൊടുത്തു..... വലിയൊരു പീസ് മുറിച്ചെടുത്ത് ജെസി ശ്രീക്ക് നേരെ നീട്ടിയതും ശ്രീ പുഞ്ചിരിയോടെ അത് വാങ്ങി..... ശ്രീ എന്തോ പറയാൻ വന്നതും മെറി അങ്ങോട്ട് വന്നു "ഏഹ്ഹ് പപ്പക്ക് ഇത്ര വലിയ പീസോ.... എനിക്ക് മമ്മ ചെറുതല്ലേ തന്നത്.... 🥺?" മെറി അത് പറഞ്ഞതും അലക്സ് അവളെ പിടിച്ചു മാറ്റി

"നിനക്ക് കേക്ക് അല്ലെ വേണ്ടത്.... വാ ഞാൻ എടുത്ത് തരാം.... എന്തിനാ ചുമ്മാ അവർക്കിടയിലേക്ക് ഇടിച്ചു കയറി ഡിസ്റ്റർബ് ചെയ്യുന്നേ....?" അവൻ അവളെ നോക്കി കണ്ണുരുട്ടി "താൻ ഏതാടോ.... 🙄 എന്റെ പപ്പേടേം മമ്മേടേം ഇടയിലേക്ക് ഞാൻ ചെല്ലുന്നതിന് നിങ്ങൾക്കെന്താ.... 😬??" അവൾ കൈയിൽ ഇരുന്ന കേക്ക് കടിച്ചെടുത്തു കൊണ്ട് അവനോട് ചോദിച്ചു "ഇടിയറ്റ്....." "അത് തന്റെ കുഞ്ഞമ്മ...."അവൻ വിളിച്ചത് കേട്ട് എടുത്തടിച്ച പോലെ അവൾ പറഞ്ഞതും അലക്സ് അവളെ തുറിച്ചു നോക്കി "ഇതിന് ഞാൻ മറുപടി പറയുന്നില്ല..... പിന്നെ ആന്റി ഇപ്പോഴാണ് അങ്കിളിനോട് ഒന്ന് സോഫ്റ്റ്‌ ആയി ബീഹെവ് ചെയ്യാൻ തുടങ്ങിയത്..... അവർക്ക് സംസാരിക്കാനും എല്ലാം പറഞ്ഞു തീർക്കാനും സമയം കൊടുക്കണം.... അല്ലാതെ ഇടിച്ചു കയറി അവർക്കിടയിലേക്ക് ചെന്നാൽ അവർ എല്ലാ കാലവും ഇങ്ങനെ തന്നെ നിൽക്കേണ്ടി വരും....."

അവൻ ദേഷ്യത്തോടെ പറഞ്ഞു "Ohh i see.... അപ്പോ താൻ എന്റെ പപ്പേം മമ്മേം സെറ്റ് ആക്കാനുള്ള ശ്രമത്തിലാണ്..... എടോ എടോ.... തനിക്ക് മനസാക്ഷി എന്ന് പറയുന്ന സാധനം ഉണ്ടോടോ..... മൂത്തു നരച്ചു വയസ്സായ ഇവരെ സെറ്റ് ആക്കാൻ താൻ കാണിക്കുന്ന ത്വര എന്താടോ നമ്മടെ കാര്യത്തിൽ കാണിക്കാത്തെ.....?? You know..... I love you.... Trulyyyy.... Deeplyyyy..... Madlyyy....."അവൾ കൊഞ്ചലോടെ പറഞ്ഞതും അലക്സ് കൈയും കെട്ടി നിന്നു..... "എന്നെ ഒന്ന് പ്രേമിക്ക് ചേട്ടാ.... 🤧 എനിക്കെന്താ ചേട്ടാ ഒരു കുറവ്..... സൗന്ദര്യത്തിന് സൗന്ദര്യം.... പഠിപ്പിന് പഠിപ്പ്..... ബുദ്ധി.....?? ബുദ്ധി എന്തായാലും എന്റെ ചേട്ടന്മാരെക്കാളും ഉണ്ട്.... 😪 എന്നിട്ടും നിങ്ങളെന്താ മനുഷ്യാ എന്നെ പ്രേമിക്കാത്തെ....??" ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story