സാഗരം സാക്ഷി...❤️: ഭാഗം 81

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"എന്നെ ഒന്ന് പ്രേമിക്ക് ചേട്ടാ.... 🤧 എനിക്കെന്താ ചേട്ടാ ഒരു കുറവ്..... സൗന്ദര്യത്തിന് സൗന്ദര്യം.... പഠിപ്പിന് പഠിപ്പ്..... ബുദ്ധി.....?? ബുദ്ധി എന്തായാലും എന്റെ ചേട്ടന്മാരെക്കാളും ഉണ്ട്.... 😪 എന്നിട്ടും നിങ്ങളെന്താ മനുഷ്യാ എന്നെ പ്രേമിക്കാത്തെ....??" അവൾ പറയുന്നതൊക്കെ അവൻ കേട്ടു നിന്നു "നിങ്ങളെന്താ മനുഷ്യാ ഒന്നും മിണ്ടാത്തെ..... ☹️" മെറി മുഖത്ത് ദയനീയത വരുത്തി..... "നിങ്ങളെന്താടോ എന്റെ സ്നേഹം കാണാതെ പോകുന്നത്..... എന്നെ ഒന്ന് ഇഷ്ടപ്പെട്ടാൽ എന്താ..... എന്നെപ്പോലൊരു ഭാര്യയെ നിങ്ങക്ക് ഈ ജന്മം കിട്ടില്ല....."മെറി അത് പറഞ്ഞതും അലക്സ് അവളെ ഇരുത്തി നോക്കി "എനിക്ക് ഇനി പെണ്ണ് കിട്ടാതെ നിന്ന് പോയാലും ഞാൻ നിന്നെ കെട്ടുമെന്ന് നീ ചിന്തിക്കേ വേണ്ട....."അത് കേട്ട് അവളുടെ മുഖം ഇരുണ്ടു..... "എനിക്ക് വേണ്ടത് ഒരു ഭാര്യയെ ആണ്.... അല്ലാണ്ട് ഭർത്താവിനെ അല്ല....."അവൻ ചുണ്ട് കോട്ടി പറഞ്ഞതും മെറിന്റെ മുഖം മാറി "അതിന്റെ അർത്ഥം ഞാൻ പെണ്ണ് അല്ലെന്നാണോ..... 😬??" അവൾ പല്ല് കടിച്ചു.... "സംശയം ഇല്ലാതില്ല....."

അതും പറഞ്ഞ് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവൻ അവിടുന്ന് പോയതും മെറി ദേഷ്യത്തോടെ അവനെ നോക്കി നിന്നു..... **************° മെറിയെ അലക്സ് വിളിച്ചോണ്ട് പോയതും ശ്രീ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു..... അത് കണ്ടപ്പോ ജെസിക്ക് ചിരി വന്നെങ്കിലും ചിരിച്ചില്ല.... ജെസി ഇപ്പൊ അധികം എതിർപ്പ് കാണിക്കുന്നില്ല എന്നതിൽ ആശ്വസിച്ചു രണ്ടും കല്പ്പിച്ചു ശ്രീ സംസാരിക്കാൻ തീരുമാനിച്ചു "ജെസീ....."പിന്നിൽ പോയി നിന്ന് ശ്രീ വിളിച്ചതും ജെസി പെട്ടെന്ന് അവിടെ നിന്നും പോയി.... സംസാരിക്കാനുള്ള മടിയാണോ അതോ ഇത്രയും കാലം മനസ്സിൽ സൂക്ഷിച്ച പരിഭവങ്ങൾ കൊണ്ടാണോ എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല ജെസിക്ക്..... ജെസി മുകളിലേക്ക് സ്റ്റെയർ കയറി പോകുന്നത് കണ്ട ശ്രീ അവൾക്ക് പിന്നാലെ പോയി.... മുറിയിൽ കയറാൻ നിന്ന ജെസിയുടെ കൈയിൽ ശ്രീ പിടുത്തമിട്ടു.... ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുക്കാതെ ശ്രീ ജെസിയെ കെട്ടിപിടിച്ചു..... ആ നീക്കത്തിൽ ജെസി നല്ല പോലെ ഞെട്ടി "ഇങ്ങോട്ടൊന്നും പറയണ്ട ജെസീ..... കുറെ ആയി പറയാനുള്ളതൊന്നും തുറന്ന് പറയാനാവാതെ ഞാൻ വീർപ്പു മുട്ടാൻ തുടങ്ങിയിട്ട്..... എനിക്കറിയാം ജെസീ..... നിന്റെ ദേഷ്യം ന്യായമാണ്..... ന്യായം മുഴുവൻ നിന്റെ ഭാഗത്താണ്.....

തെറ്റ് മുഴുവൻ എന്റേതാണ്..... അതിന് ഞാൻ ഒരിക്കലും മാപ്പ് അർഹിക്കില്ലെന്നും എനിക്കറിയാം..... പക്ഷെ..... എനിക്ക് വയ്യെടോ..... ഇത്രയും കാലം നീ പറഞ്ഞ ഒറ്റ വാക്കിന്റെ പേരിൽ ഞാൻ നിന്നിൽ നിന്ന് അകന്ന് നിന്നു..... പക്ഷെ ഇപ്പൊ നിന്നെ വീണ്ടും കണ്ടപ്പോൾ എനിക്കതിന് സാധിക്കുന്നില്ല..... എന്റെ കണ്മുന്നിൽ നീ ഉണ്ടായിട്ടും ഒന്ന് സംസാരിക്കാനോ ചേർത്തു പിടിക്കാനോ എനിക്ക് സാധിക്കുന്നില്ല...... എനിക്ക് വയ്യ.... ഇനിയും നിന്നിൽ നിന്ന് അകന്ന് ജീവിക്കാൻ..... എനിക്കറിയാം ജെസീ.... നിന്റെ മനസ്സിന് ഏറ്റ മുറിവുകൾ നിന്നെ എത്രമാത്രം നോവിക്കുന്നുണ്ടെന്ന്.... ഒരു നല്ല ഭർത്താവ് ആകാനോ.... അച്ഛൻ ആവാനോ എനിക്ക് കഴിഞ്ഞില്ല..... അതിന് ഞാൻ എന്ത് കാരണം നികത്തിയാലും മതിയാവില്ല.... പക്ഷെ അമ്മയില്ലാതെ വളർന്ന വസുവിന് ഞാൻ ആയിരുന്നു എല്ലാമെന്ന് ഞാൻ കരുതി..... ചെറുപ്പം മുതലേ അവളുടെ എല്ലാ കാര്യവും ഞാൻ തന്നെയാ നോക്കിയത്..... ഒരു അമ്മയുടെ സ്ഥാനമായിരുന്നു എനിക്ക് അന്ന്.... ഭർത്താവ് വിദേശത്തായതോടെ അവൾ ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഞാൻ അവളെ കൂടുതൽ ശ്രദ്ധിച്ചു അപ്പോൾ മനഃപൂർവം അല്ലെങ്കിൽ കൂടി നിങ്ങളെ ഞാൻ മറന്നു.... അതെന്റെ തെറ്റ് തന്നെയാ..... എന്റെ സഹോദരിയെ തിരിച്ചറിയാൻ കഴിയാതിരുന്നതും എന്റെ വീഴ്ച തന്നെയാണ്....

എല്ലാം ഞാൻ സമ്മതിക്കുന്നു..... പക്ഷെ ഇത്രയും കാലം ശിക്ഷിച്ചത് പോലെ ഇനിയും എന്നെ ശിക്ഷിക്കരുത്..... എന്നോട് നീ ക്ഷമിക്കണം..... ഒരായിരം മാപ്പ്..... "ജെസിയെ വരിഞ്ഞു മുറുക്കി അത്രയും പറഞ്ഞ ശ്രീ കിതക്കുന്നുണ്ടായിരുന്നു..... അത്രയൊക്കെ കേട്ടപ്പോഴേക്കും ജെസിയുടെ കണ്ണ് നിറഞ്ഞിരുന്നു..... ഒപ്പം സാറ പറഞ്ഞതൊക്കെ മനസ്സിലേക്ക് വന്നു..... അവൾക്ക് കുറ്റബോധം തോന്നി..... "ഇല്ല ശ്രീ..... ശ്രീ ചെയ്തതൊന്നും ഞാൻ ചെയ്തതിനൊപ്പം വരില്ല..... ശ്രീക്ക് ഞാൻ മക്കളുടെ സ്നേഹവും സാമിപ്യവും നിഷേധിച്ചു.... നമുക്ക് ഒരു മകൾ കൂടി ഉണ്ടെന്ന സത്യം ശ്രീയിൽ നിന്ന് മറച്ചു.... മക്കളെ അകറ്റി നിർത്തി..... ഒരു അച്ഛനെയും മക്കളെയും തമ്മിൽ പിരിക്കുന്നത് പാപമാണ്..... ആ പാപം ഞാൻ ചെയ്തു..... എന്റെ വാശി തീർക്കാൻ വേണ്ടി ഞാൻ ശ്രീയുടെ ലൈഫ് തകർത്തു...... എന്റെ മൂന്ന് മക്കളെയും വേദനിപ്പിച്ചു..... അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ കിട്ടേണ്ട അവരുടെ അവകാശം ഞാൻ നിഷേധിച്ചു..... ഞാൻ ചെയ്ത് കൂട്ടിയ തെറ്റുകൾ വെച്ച് നോക്കുമ്പോൾ ശ്രീ മാപ്പ് അർഹിക്കുന്നുണ്ട്....."ശ്രീയുടെ കൈക്കുള്ളിൽ തറഞ്ഞു നിന്നുകൊണ്ട് ജെസി ഓർത്തു.... ഒന്നും പറയാൻ നാവ് ചലിക്കുന്നില്ല..... അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്.....ജീവിതസാഹചര്യങ്ങൾ കൊണ്ട് തെറ്റ് ചെയ്യേണ്ടി വന്നവരാണ്......

"എന്തെങ്കിലും ഒന്ന് പറയ് ജെസി...." ശ്രീ അവളെ കൂടുതൽ മുറുക്കി പിടിച്ചു ജെസി പെട്ടെന്ന് ശ്രീയെ അടർത്തി മാറ്റി.... "ഞാ.... ഞാൻ.... മോന് കൊടുക്കാനുള്ള.... ഗി.... ഗിഫ്റ്റ് എടുത്തിട്ട് വരാം....."വിക്കി വിക്കി പറഞ്ഞു കൊണ്ട് ജെസി റൂമിലേക്ക് കയറിപ്പോയതും ശ്രീ ഒന്ന് ദീർഘമായി നിശ്വസിച്ചു.... "ഹാവു..... പ്രതീക്ഷിച്ച പോലെ തല്ല് കിട്ടിയില്ല...."കവിളിൽ ഒന്ന് ഉഴിഞ്ഞു കൊണ്ട് ശ്രീ സ്വയം പറഞ്ഞു ഒരു ആവേശത്തിന് കയറി കെട്ടിപിടിച്ചതാണ്.....എല്ലാം മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആണെങ്കിലും കെട്ടിപിടിച്ചതിന് ഒരു തല്ല് ശ്രീ പ്രതീക്ഷിച്ചിരുന്നു..... അത് കിട്ടാത്തത് ഒരു പോസിറ്റീവ് സൈൻ ആണെന്ന് ആശ്വസിച്ചു ചിരിച്ചു കൊണ്ട് ശ്രീ താഴേക്ക് പോയി..... **************° മുഖം ഒക്കെ കഴുകി സാക്ഷിയും സാഗറും ഒരുമിച്ചു ഇറങ്ങി വന്നു..... പെട്ടന്ന് സാക്ഷി അവനെ പിടിച്ചു നിർത്തി അവൻ എന്തെന്ന മട്ടിൽ അവളെ നോക്കിയതും അവൾ കൈയിൽ ഇരുന്ന ബോക്സ്‌ തുറന്ന് ഒരു ചെയിൻ എടുത്ത് അവന്റെ കഴുത്തിൽ ഇട്ട് കൊടുത്തു.... "എന്റെ കഴുത്തിൽ ആൾറെഡി ഒരു ചെയിൻ ഉണ്ട് ബേബി...."അവൾ ചെയിൻ ഇടുന്നത് കണ്ട് അവൻ പറഞ്ഞത് കേട്ട് അവൾ ദേഷ്യത്തോടെ അത് തിരിച്ചെടുക്കാൻ തുനിഞ്ഞു "തന്ന ഗിഫ്റ്റ് തിരിച്ചു വാങ്ങാൻ നിനക്ക് നാണമില്ലേ.....??

"അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ ദേഷ്യത്തോടെ കൈ വലിച്ചെടുത്തു..... പിന്നെ ജോർജും ജോയിയും സാറയും ശ്രീയും ഒക്കെ വന്ന് ഓരോ ഗിഫ്റ്റ് ഹാമ്പർ കൊടുത്തു..... അപ്പോഴേക്കും ജെസി ഒരു വലിയ ബോക്സ്‌ എടുത്തിട്ട് താഴേക്ക് വന്നു.... ആ ബോക്സിന്റെ വലുപ്പം കണ്ട് എല്ലാവരും മിഴിച്ചു നിന്നു... ജെസി പുഞ്ചിരിയോടെ അത് സാഗറിന്റെ മുന്നിൽ കൊണ്ട് വന്ന് വെച്ചു..... സാഗർ പുഞ്ചിരി വിടാതെ ജെസിയെ തന്നെ നോക്കി..... "നിന്റെ 6th b'day മുതൽ നിന്റെ ഓരോ ബർത്ത്ഡേക്കും വേണ്ടി വാങ്ങി വെച്ചതാ ഞാൻ..... കൊണ്ട് തരുമ്പോ നീ വാങ്ങാറില്ല..... പിന്നെ പിന്നെ ഞാൻ അത് സൂക്ഷിച്ചു വെക്കും..... "ജെസി പറഞ്ഞ് തീർന്നതും സാഗർ വന്ന് ജെസീടെ കവിളിൽ ഒരുമ്മ കൊടുക്കും..... ശേഷം ആ ഗിഫ്റ്റ് ഓപ്പൺ ചെയ്ത് നോക്കി..... അതിൽ നിറയെ ടോയ്‌സും ഡ്രസ്സും ഷൂസും പിന്നെ ചെയിനും കുട്ടികൾക്കുള്ള കുഞ്ഞ് കുഞ്ഞ് മ്യൂസിക് ഇൻസ്‌ട്രുമെന്റ്സും മൊബൈൽ ഫോണും വാച്ചും അങ്ങനെ അങ്ങനെ ഒരുപാടുണ്ടായിരുന്നു..... അവനത് നിറ ചിരിയോടെ നോക്കി നിന്നു.... ശേഷം എല്ലാം ഭദ്രമായി എടുത്ത് ബോക്സിൽ വെച്ച് മാറ്റി വെച്ചു.... അപ്പോഴേക്കും ജെറിയും അന്നയും അലക്സും മെറിയും ശിഖയും ഓരോരുത്തരായി വന്ന് ഗിഫ്റ്റ് കൊടുത്തു....

ജീവ അവസാനം ആണ് വന്നത്.... സാഗർ നിറ ചിരിയോടെ അവനെ ഉറ്റുനോക്കി നിന്നു..... "ഇവരൊക്കെ തന്നത് പോലെ വില കൂടിയ ഗിഫ്റ്റ് തരാൻ കഴിയുന്ന ഒരു സാഹചര്യത്തിൽ അല്ലടാ ഞാൻ..... ആവശ്യത്തിനുള്ള ക്യാഷ് നീ എനിക്ക് തരുന്നുണ്ട്.... ആ ക്യാഷ് കൊണ്ട് ഞാൻ എന്ത് വാങ്ങി തന്നാലും അതൊരിക്കലും ഞാൻ നിനക്ക് തരുന്ന പിറന്നാൾ സമ്മാനം ആയിരിക്കില്ല..... നീ ഇത് പിടിക്ക്..... ഇത് നിനക്ക് ഇഷ്ടമാകുമോ എന്നൊന്നും എനിക്കറിയില്ല..... പക്ഷെ ഇതിൽ എന്റെ മനസ്സുണ്ട്..... ആ മനസ്സിലെ സ്നേഹവും....."ജീവ അത്രയും പറഞ്ഞ് കൊണ്ട് വലിയൊരു ഫ്രെയിം അവന് നേരെ നീട്ടി സാഗർ അത് വാങ്ങി അതിനെ കവർ ചെയ്ത ഗിഫ്റ്റ് പേപ്പർ എടുത്ത് മാറ്റി നോക്കി.... "Wow.... 😍" ആ ഫ്രെയിം കണ്ട് സാഗറിന്റെ കണ്ണുകൾ വിടർന്നു.... അത് കണ്ട് നിന്നവർക്കും അങ്ങനെ തന്നെ ആയിരുന്നു ആ ഫ്രയിം നിറയെ സാഗർ ആയിരുന്നു..... അവന്റെ ചെറുപ്പം മുതലുള്ള ചിത്രങ്ങൾ ജീവ അവന്റെ സ്വന്തം കൈ കൊണ്ട് വരച്ചു ചേർത്ത ഒരു വലിയ ഫ്രെയിം ആയിരുന്നു അത്.... അത് ഫോട്ടോയെക്കാൾ മികച്ചതായി സാഗറിന് തോന്നി..... അത് കണ്ട സാഗർ നേരെ കൊണ്ട് പോയി ഹാളിന്റെ ഒത്ത മദ്യത്ത് തൂക്കി ഇട്ട് ജീവയെ വന്ന് ഹഗ്ഗ് ചെയ്തു.... "Thanks daa മച്ചൂ..... "

അതും പറഞ്ഞ് ജീവക്ക് ഒരുമ്മ കൊടുത്തു.... അപ്പോഴാണ് ജീവക്കും ആശ്വാസമായത്..... "ചേട്ടൻ ഇത്ര നന്നായി വരക്കുമായിരുന്നോ....?" ശിഖ ഞെട്ടലോടെ ചോദിച്ചു അതിന് ജീവ ഒന്ന് ചിരിച്ചതെ ഉള്ളു..... ഓരോരുത്തരായി വന്ന് ജീവയെ അഭിനന്ദിച്ചു കൊണ്ടേയിരുന്നു..... പിന്നെ പിള്ളേർസിനെ എല്ലാത്തിനെയും പിടിച്ചു നിർത്തി ജോയ് ഒരു ഫോട്ടോ എടുത്തു.... പിന്നെ എല്ലാവരും ചേർന്ന് ഒരു ഫാമിലി ഫോട്ടോയും..... അതിൽ നിന്ന് ഒക്കെ മാറി നിൽക്കാൻ പോയ ജീവയെ നാല് കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു സാഗർ പിടിച്ചോണ്ട് വന്നു.... അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞ് എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു..... ജോർജും ജോയിയും ശ്രീയും കൂടി ഒരു വശത്തിരുന്നു ഡ്രിങ്ക്സ് കഴിക്കുന്നുണ്ട്.... സാഗറും അലക്സും ജീവയും ജെറിയും സാക്ഷിയും മെറിയും ശിഖയും അന്നയും ഒക്കെ ഹാളിൽ തന്നെ ഇരിപ്പുണ്ട്..... ജെസിയും സാറയും ഒരു സൈഡിൽ ഇരുന്ന് സൊറ പറയുന്നുണ്ട്..... "Guys..... നമുക്കൊരു ഗെയിം കളിച്ചാലോ.....??" അന്ന ചോദിച്ചത് കേട്ട് പിള്ളേർസ് സെറ്റ് എല്ലാം അവളെ നോക്കി "പോത്ത് പോലെ വളർന്നിട്ടും ഇപ്പോഴും ഗെയിം കളിക്കണത്രേ....."അലക്സ് അവളെ തലക്കിട്ട് കൊട്ടി "ഹലോ.... ഞങ്ങൾ ഇപ്പോഴും ടീനേജേഴ്സ് ആണ് മിസ്റ്റർ.... നിങ്ങളാണ് പോത്ത് പോലെ വളർന്നു മൂത്ത് നരച്ചിരിക്കുന്നത്....

"മെറി നേരത്തെ ഉണ്ടായതൊക്കെ ഉള്ളിൽ വെച്ച് അവനെ പുച്ഛിച്ചു പറഞ്ഞു "നിന്നോടാരാടി അഭിപ്രായം ചോദിച്ചത്.....?"അവൻ കണ്ണുരുട്ടി.... "ഓഹ്.... ഒന്ന് മിണ്ടാണ്ടിരിക്ക്..... ഇച്ചായ ഇവർക്കൊന്നും കുഴപ്പമില്ല.... പ്ലീസ് ഇച്ചായ.... ഇതൊക്കെ ഇപ്പഴല്ലേ പറ്റു..... പ്ലീസ്...."അന്ന കുറച്ച് സോപ്പ് ഇട്ടതും അലക്സ് കളിക്കാൻ സമ്മതിച്ചു..... "ഗെയിം എങ്ങനെയാന്ന് വെച്ചാൽ..... ഞാൻ എന്റെ ഫോണിൽ ഒരു മ്യൂസിക് പ്ലേ ചെയ്യും..... അപ്പൊ ശിഖടെ കൈയിൽ ഇരിക്കുന്ന പില്ലോ അവൾ അടുത്തിരിക്കുന്ന ആൾക്ക് പാസ്സ് ചെയ്യണം..... അയാൾ അടുത്തയാൾക്കും.... അങ്ങനെ പാസ്സ് ചെയ്ത് മ്യൂസിക് തീരുമ്പോൾ ആരുടെ കൈയിലാണോ പില്ലോ ഉള്ളത് അവരോട് നമുക്ക് എന്ത് വേണേലും ചോദിക്കാം..... Questions ചോദിക്കാം.... അതിന് അവർ honestly മറുപടി പറയണം..... അതല്ലെങ്കിൽ അവർക്ക് എന്തേലും ടാസ്ക് കൊടുക്കാം.....എന്ത് പറഞ്ഞാലും അനുസരിച്ചേ പറ്റൂ...."അന്ന പറഞ്ഞ് തീർന്നതും സാഗറിന്റെ ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു "ഇതൊക്കെ കൊച്ച് പിള്ളേരുടെ ഗെയിം ആണ്..... നീയൊന്ന് പോയെ....."അലക്സ് ദേഷ്യത്തോടെ പറഞ്ഞതും..... "പേടിയാണെന്ന് അങ്ങ് പറഞ്ഞാൽ പോരെ....?" മെറി ചുണ്ട് കോട്ടി ചോദിച്ചു "എന്തിന്....??? ഞാനെന്തിന് പേടിക്കണം....??" അവൻ കുറച്ച് ദേഷ്യത്തിൽ ചോദിച്ചു

"ഉള്ളിൽ ഉള്ള സത്യങ്ങളൊക്കെ പുറത്ത് വരുമെന്ന പേടി കൊണ്ടല്ലേ നിങ്ങൾ കളിക്കാത്തെ.....??" അവൾ വീണ്ടും പുച്ഛിച്ചു... "പുറത്ത് പറയാൻ പേടിക്കുന്ന രഹസ്യങ്ങളൊന്നും എന്റെ മനസ്സിൽ ഇല്ല ....." അവൻ ദേഷ്യത്തോടെ പറഞ്ഞു "അത്രക്ക് കോൺഫിഡൻസ് ഉണ്ടേൽ കളിച്ചു കാണിക്ക്...."മെറി അത് പറഞ്ഞതും അവൻ രണ്ടും കല്പ്പിച്ചു കളിക്കാൻ തീരുമാനിച്ചു.... അതോടെ അന്ന മ്യൂസിക് പ്ലേ ചെയ്തു..... ശിഖ പില്ലോ പാസ്സ് ചെയ്തു..... പാസ്സ് ചെയ്ത് ചെയ്ത് മ്യൂസിക് തീർന്നപ്പോൾ അത് എത്തി നിന്നത് അന്നയുടെ കൈയിലാണ്.....ഗെയിം കൊണ്ട് വന്ന അവൾക്ക് തന്നെ ആദ്യത്തെ പണി കിട്ടി എന്നറിഞ്ഞതും അവൾ പല്ല് കടിച്ചു "എങ്ങനെ ഉള്ള ഒരു ലൈഫ് പാർട്ണറിനെയാണ് വേണ്ടത്.....?" 99 % എട്ടിന്റെ പണിയും പ്രതീക്ഷിച്ചു നിന്ന അന്നയെ ആശ്വാസത്തിലാക്കിയത് ജെറിയുടെ ആ ചോദ്യമാണ്..... അവൾക്ക് നല്ലൊരു പണിയും പ്ലാൻ ചെയ്തിരുന്ന ശിഖയും മെറിയും അവനെ ചെറഞ്ഞൊന്ന് നോക്കി.... "എനിക്ക്..... എനിക്ക് അങ്ങനെ വലിയ സങ്കൽപ്പങ്ങളൊന്നും ഇല്ല..... എന്റെ പപ്പക്കും ചാച്ചനും പിന്നെ ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരാൾ ആയിരിക്കണം..... എന്റെ ഈ ബ്രോസിനും അയാളെ ബോധിക്കണം..... ഇവർ ചൂണ്ടി കാണിക്കുന്ന ഒരാളെ മാത്രമേ ഞാൻ എന്റെ ലൈഫ് പാർട്ണർ ആയി ചൂസ് ചെയ്യൂ....."

അന്ന പറയുന്നത് കേട്ട് അലക്സ് അവളെ ചേർത്തു പിടിച്ചു.... ജെറി ഫ്യൂസ് പോയ ലുക്കിൽ ഇരുന്നു..... "പുല്ല് ചോദിക്കണ്ടായിരുന്നു.....😬" അവൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് അടുത്തിരുന്ന ജീവ ചിരിച്ചു.... ഗെയിം വീണ്ടും സ്റ്റാർട്ട്‌ ചെയ്തു..... ഇത്തവണ പില്ലോ കിട്ടിയത് ജീവക്ക്..... "ശിഖടെ കൂടെ ഒരു couple ഡാൻസ് ചെയ്യ്....."സാഗർ കൊടുത്ത ടാസ്ക് കേട്ടപ്പോൾ ജീവക്ക് അവനെ പിടിച്ചു ഉമ്മ വെക്കാനാ തോന്നിയത്..... "ഏയ്യ്.... അതൊന്നും പറ്റില്ല...."അലക്സ് ഇടക്ക് കയറി പറഞ്ഞു..... "എന്ത് പറഞ്ഞാലും അനുസരിക്കണം.... അതാണ് റൂൾ...."സാഗർ അവന്റെ വായടപ്പിച്ചു.... സാഗർ മ്യൂസിക് പ്ലേ ചെയ്തു.... നല്ല കട്ട റൊമാന്റിക് ആയ ഒരു സോങ് ആണ് അവൻ പ്ലേ ചെയ്തത്..... മ്യൂസിക് സ്റ്റാർട്ട്‌ ആയതും ജീവ മാന്യമായി ഡാൻസ് ചെയ്തു..... കാരണം മറ്റൊന്നുമല്ല.... കുറച്ച് മാറി പേരെന്റ്സ് ഒക്കെ ഇരിക്കുന്ന ബോധം അവനുണ്ടായിരുന്നു..... ഇടക്കുള്ള ചേർത്തു പിടിയും മറ്റും ഒക്കെ അലക്സ് പല്ലും കടിച് നോക്കി ഇരുന്നു അങ്ങനെ ആ ഡാൻസ് അവസാനിപ്പിച്ചു അവർ വന്നതും ഗെയിം പുനരാരംഭിച്ചു.... അടുത്ത തവണ കിട്ടിയത് അലക്സിന് ആയിരുന്നു.... "ആരും മിണ്ടരുത്..... എനിക്ക് ഇങ്ങേര്ടെ മുഖത്ത് നോക്കി കുറച്ച് ചോദിക്കാനുണ്ട്...."മെറിൻ അതും പറഞ്ഞ് അലക്സിന്റെ മുന്നിൽ വന്ന് കൈയും കെട്ടി നിന്നു

"നിങ്ങൾക്ക് സീരിയസ്‌ലി എന്നെ ഇഷ്ടമാണോ.....?" അവൾ അവനെ ചൂഴ്ന്ന് നോക്കി ചോദിക്കുന്നത് കേട്ട് അലക്സ് ചുണ്ട് കോട്ടി "എന്റെ തലക്ക് ഒരു കുഴപ്പവും ഇല്ല നിന്നെ പ്രേമിക്കാനായിട്ട്..... ആദ്യം ഇച്ചിരി വിവരവും വെള്ളിയാഴ്ചയും ഒക്കെ വരട്ടെ.... എന്നിട്ട് ഏതെങ്കിലും ഒരു മണകൊണാഞ്ചനെ കണ്ട് പിടിച്ചു ഞാൻ തന്നെ നിന്നെ കെട്ടിച്ചു വിടാം.... "അലക്സ് അത് പറഞ്ഞതും മെറിനു ശരിക്കും ദേഷ്യം വന്നു.... "ആ മണകൊണാഞ്ചൻ നിങ്ങൾ തന്നെ ആയിരിക്കും...."അതും പറഞ്ഞ് അവൾ ചവിട്ടി തുള്ളി അവിടുന്ന് പോയി.... അന്ന വിളിച്ചെങ്കിലും അവൾ നിന്നില്ല.... അവൾ പോയതും അലക്സ് ഗെയിം കണ്ടിന്യൂ ചെയ്തു ഇത്തവണ പില്ലോ കിട്ടിയത് അന്നക്കായത് കൊണ്ട് അവർ വീണ്ടും മ്യൂസിക് പ്ലേ ചെയ്ത് പില്ലോ പാസ്സ് ചെയ്തു.... മ്യൂസിക് അവസാനിച്ചപ്പോൾ പില്ലോ സാക്ഷിടെ കൈയിൽ ആയിരുന്നു.....അവൾ ഇച്ചിരി ടെൻഷനോടെ സാഗറിനെ നോക്കി.... അവൻ എന്തേലും ഒപ്പിക്കുമോ എന്നായിരുന്നു അവളുടെ ചിന്ത "ഫ്രിഡ്ജിൽ കൊണ്ട് വെച്ച കേക്ക് പോയി എടുത്തിട്ട് വാ....."സാഗർ അത് പറഞ്ഞപ്പോ അവൾ ആശ്വാസത്തോടെ കിച്ചണിൽ പോയി കേക്ക് എടുത്തിട്ട് വന്നു ഇതിനിടയിൽ ഒരു ഫോൺ വന്ന് അലക്സ് എണീറ്റ് പോയി സാക്ഷി കേക്ക് സാഗറിനെ ഏൽപ്പിച്ചു പോകാൻ നിന്നതും സാഗർ അവളുടെ കൈയിൽ പിടിച്ചു നിർത്തി....

"ടാസ്ക് തീർന്നിട്ടില്ല...."അതും പറഞ്ഞ് സാഗർ അവളെ അവനടുത്തു പിടിച്ചിരുത്തി..... "ഇത് എനിക്കൊപ്പം ഷെയർ ചെയ്ത് കഴിക്കണം.... അതാണ് ടാസ്ക്...."അവൻ കുസൃതി ചിരിയോടെ പറഞ്ഞു "ഓ അത്രേ ഉള്ളോ...." എന്നും പറഞ്ഞ് സാക്ഷി അത് കൈ കൊണ്ട് എടുക്കാൻ പോയതും സാഗർ അവളെ കൈ തട്ടി മാറ്റി "കൈ കൊണ്ടല്ല..... വായ കൊണ്ട്..... കടിച്ചെടുക്കണം....."അതും പറഞ്ഞ് സാഗർ പേരെന്റ്സിനെ ഒക്കെ ഒന്ന് നോക്കി.... അവരൊക്കെ അവരുടെ ലോകത്താണെന്ന് കണ്ടതും സാഗർ അവൾക്ക് നേരെ തിരിഞ്ഞു ശേഷം ഒരു ചെറിയ പീസ് കേക്ക് എടുത്ത് ഒരറ്റം കടിച്ചു പിടിച്ചു..... അപ്പോഴാണ് സാക്ഷിക്ക് കാര്യം കറക്ട് ആയിട്ട് കത്തിയത് സാഗർ അവളോട് മറ്റേഭാഗത്ത് നിന്ന് കടിച്ചെടുക്കാൻ ആംഗ്യം കാണിച്ചതും അവൾ പറ്റില്ലെന്ന് പറഞ്ഞു.... "റൂൾസ്‌ എല്ലാവർക്കും ഒരുപോലെയാ.... സാക്ഷി.... നീ ഈ ടാസ്ക് ചെയ്തേ പറ്റൂ...."ജീവ അത് പറഞ്ഞതും സാക്ഷി ദയനീയമായി ജീവയെ നോക്കി എല്ലാവരും ഒരുപോലെ അവളോട് പറഞ്ഞതും അവൾ ഓകെ പറഞ്ഞ് സാഗറിന് നേരെ മുഖം അടുപ്പിച്ചു ഒരു ചെറിയ പീസ് കേക്ക് ആണ്.... അത് എങ്ങനെ കടിച്ചെടുത്താലും ലിപ്സ് തമ്മിൽ ടച് ആവും.... അവൾ ഒരുവിധം എങ്ങനെയൊക്കെയോ കേക്ക് കടിച്ചെടുക്കാൻ നിന്നതും സാഗർ ആ കേക്ക് മുഴുവൻ വായിലാക്കി അവളുടെ ചുണ്ടിനെ വായിലാക്കി കീഴ്ചുണ്ടിൽ കടിച്ചു പിടിച്ചു.... സാക്ഷിയുടെ കണ്ണ് തള്ളി.... ചുറ്റും ഇരുന്നവർ ഞെട്ടലോടെ മുഖം തിരിച്ചു.....

അവൻ അവൾടെ ചോര ചുണ്ടിലെ മധുരം നുകർന്നു കൊണ്ടിരിക്കുമ്പോഴായിരുന്നു ഒരു ഈയാം പാറ്റയെ പോലെ അലക്സിന്റെ കടന്ന് വരവ്..... "ഡാ...."അലക്സിന്റെ മുരൾച്ചയിൽ ഞെട്ടിയ സാക്ഷി അവനെ തള്ളി മാറ്റി എണീറ്റ് ഓടി..... അത് കണ്ട അലക്സ് സാഗറിനെ ഒരു നോട്ടം..... "സാഹചര്യം മുതലെടുക്കുന്നോടാ എരപ്പെ....?" അലക്സ് അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തതും സാഗർ ദേ കിടക്കുന്നു നിലത്ത്..... "മതി കളിച്ചത്.... എണീറ്റ് പൊയ്ക്കോണം...."അലക്സ് പല്ല് കടിച്ചു പറഞ്ഞതും അന്നയും ശിഖയും എണീറ്റോടി ***********° മെറി ദേഷ്യത്തിൽ നേരെ ചെന്നത് അപ്പന്മാരെ അടുത്തേക്കാണ്..... അവൾ അലക്സിനെ പ്രാകി പ്രാകി വന്ന് ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് വായിലേക്ക് കമഴ്ത്തി..... "കർത്താവേ.... ചതിച്ചോ....."മെറി വെള്ളമാണെന്ന് കരുതി മടക്ക് മടക്കെ കുടിച്ചിറക്കുന്ന വോഡ്ക കണ്ട് ജോയ് നെഞ്ചത് കൈ വെച്ചു "ഇതെന്താ ഒരു ടേസ്റ്റ് വ്യത്യാസം....??"ബോട്ടിൽ ഫുൾ കാലിയാക്കിയിട്ടാണ് അവളുടെ ഒരു ചോദ്യം "മുഴുവൻ കുടിച്ചു തീർന്നപ്പോഴാണോ ടേസ്റ്റ് വ്യത്യാസം അറിഞ്ഞത്....?" ശ്രീ അവളെ നോക്കി നാവ് കടിച്ചു.... കുടിച്ചത് ഇഷ്ടപ്പെട്ടിട്ടാണോ അതോ വെളിവില്ലാതെയാണോ എന്നൊന്നും അറിയില്ല.... അവൾ ടേബിളിൽ ഇരുന്ന അടുത്ത കുപ്പിയും എടുത്ത് വായിലോട്ടു കമഴ്ത്തി.....

ജോയ് പിടിച്ചു വാങ്ങാൻ നോക്കിയെങ്കിലും അതൊന്നും നടന്നില്ല..... രണ്ട് കുപ്പി വിതൗട്ട് വാട്ടർ കൂളായി കുടിച്ചിറക്കിയ മകളെ കണ്ട് ശ്രീക്ക് അഭിമാനം തോന്നി..... ജോർജ് കണ്ണും മിഴിച്ചു ഇരിപ്പാണ്..... ഒരു തുള്ളി പോലും ബാക്കി വെച്ചില്ലല്ലോടി സാമദ്രോഹി എന്ന ലുക്ക്‌ വിടുന്ന ജോയിയെ നോക്കി അവളൊരു എമ്പക്കം വിട്ടു.. രണ്ട് കുപ്പി മദ്യം ഉള്ളിൽ ചെന്നത് കൊണ്ട് തന്നെ മെറിക്കൊച്ചു പാമ്പായി.... കള്ള് തലക്ക് പിടിച്ചു അവൾ ശ്രീടെ മടിയിൽ കയറി ഇരുന്ന് ചുണ്ട് വിതുമ്പി കരയാൻ തുടങ്ങി..... മോങ്ങൾ എന്ന് പറഞ്ഞാൽ ഒടുക്കത്തെ മോങ്ങൽ..... ഇടക്ക് അവൾ ശ്രീടെ ഷർട്ടിൽ മൂക്ക് തുടക്കുന്നും ഉണ്ട്.... "പപ്പേ.... 😭😭😭" അവൾ ശ്രീടെ മുഖത്ത് നോക്കി ഒരേ കരച്ചിൽ "എന്താടാ.... പപ്പേടെ മോള് എന്തിനാ കരയുന്നെ.....??" ശ്രീ കൊച്ച് പിള്ളേരെ കൊഞ്ചിക്കുന്നത് പോലെ ചോദിച്ചു "എനിക്ക് കല്യാണം കഴിക്കണം പപ്പേ.... 😭" അവൾ പറയുന്നത് കേട്ട് മൂന്ന് പേരും ഞെട്ടി.... നാവ് കുഴയുന്നുണ്ടെങ്കിലും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടേയിരുന്നു.... "ഈ പാതിരാത്രിയിൽ തന്നെ എന്റെ മോൾക്ക് കല്യാണം കഴിക്കണോ...🙄?"

ശ്രീ കണ്ണും തള്ളി അവളെ നോക്കി "ഹ്മ്മ്.... എനിക്ക് ഇപ്പൊ തന്നെ കല്ലാ..... ശേ കലാണ്യം.... ശേ അങ്ങനെ അല്ലല്ലോ.... എന്തോന്നാ അത്.....??" അവൾ കരച്ചിലിനിടയിൽ ചോദിക്കുന്നത് കേട്ട് ശ്രീ വായും പൊളിച്ചിരുന്നു.... "ക.... കല്യാണം.... 🙄" ശ്രീ "ആഹ്.... അത് തന്നെ.... എനിക്കത് കഴിക്കണം പപ്പേ....😭"അവൾ ഇരുന്ന് കരഞ്ഞു അലമ്പാക്കി "അതിനിപ്പോ ചെക്കനെ എവിടെ പോയി കൊണ്ട് വരാനാ....?" ശ്രീ ചോദിച്ചു "ചെക്കനെ ഒക്കെ ഞാൻ ഒപ്പിച്ചു തരാം.....നിക്ക്.... 😉"അവൾ ശ്രീയെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവിടുന്ന് എണീറ്റതും കാലു തെന്നി നിലത്ത് വീണു ശ്രീ അവളെ പിടിക്കാൻ വന്നതും "No..... I'm okay..... I'm perfectly okay...."കൈ രണ്ടും പൊക്കി പറഞ്ഞ് കൊണ്ട് അവൾ നിരങ്ങി നിരങ്ങി ജോർജിന്റെ കാൽക്കൽ ചെന്ന് ഇരുന്നു കൊണ്ട് ജോർജിന്റെ കാല് രണ്ടും കൂട്ടിപ്പിടിച്ചു ഒറ്റ മോങ്ങൽ ആയിരുന്നു.... "അങ്കിളെ..... എനിക്ക് അങ്കിളിന്റെ മോനെ കെട്ടിച്ചു താ അങ്കിളെ.....😭" ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story