സാഗരം സാക്ഷി...❤️: ഭാഗം 82

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"No..... I'm okay..... I'm perfectly okay...."കൈ രണ്ടും പൊക്കി പറഞ്ഞ് കൊണ്ട് അവൾ നിരങ്ങി നിരങ്ങി ജോർജിന്റെ കാൽക്കൽ ചെന്ന് ഇരുന്നു കൊണ്ട് ജോർജിന്റെ കാല് രണ്ടും കൂട്ടിപ്പിടിച്ചു ഒറ്റ മോങ്ങൽ ആയിരുന്നു.... "അങ്കിളെ..... എനിക്ക് അങ്കിളിന്റെ മോനെ കെട്ടിച്ചു താ അങ്കിളെ.....😭"അവളുടെ ആവശ്യം കേട്ട് മൂന്ന് പേരും ഞെട്ടി..... "കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ എന്തേലും ഒന്ന് പറയ് മനുഷ്യാ.... 😭 എന്റെ ഹാർട്ടും ലിവറും കിഡ്നിയും ഒക്കെ നിറഞ്ഞു നില്കുന്നത് നിങ്ങടെ ആ പരട്ട മോൻ ആണ്..... 😭 ആ കുരിശിനെ എല്ലാത്തിൽ നിന്നും എടുത്ത് കളയാൻ നോക്കി..... പക്ഷെ ആ ജന്തു ഫെവികോൾ പോലെ എന്റെ മനസ്സിൽ ഒട്ടിപിടിച്ചു കളഞ്ഞു..... 😭" അവളുടെ അടുത്ത ഡയലോഗ് കേട്ടപ്പോൾ അവർ മൂന്ന് പേരും പരസ്പരം നോക്കി.... എന്നിട്ട് ഒരുപോലെ പൊട്ടിച്ചിരിച്ചു..... ഇവരുടെ ചിരി കണ്ടപ്പോ മെറി കളിയാക്കുവാണെന്ന് കരുതി കാല് നിലത്തിട്ടടിച്ചു വലിയ വായിൽ കരയാൻ തുടങ്ങി.... ഇവളെ കാട്ടി കൂട്ടൽ ഒക്കെ കണ്ട് അപ്പൻസിന് ചിരി നിർത്താൻ പറ്റുന്നില്ല.....

അപ്പോഴും മെറി ജോർജിന്റെ കാലിൽ പിടിച്ചു അതേ കരച്ചിൽ തന്നെയായിരുന്നു "എന്താടി.... ഈ പെണ്ണിത് എന്നാത്തിനാ കിടന്ന് മോങ്ങുന്നേ.... ഡീ മെറി.... എന്നാടി നിനക്ക്....?" സാറക്കൊപ്പം അങ്ങോട്ട് വന്ന ജെസി അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് കൊണ്ട് ചോദിച്ചു അപ്പൊ അവൾ വീണ്ടും കരയാൻ തുടങ്ങി..... "മോങ്ങാതെ കാര്യം പറയെടി...." ജെസി അവളുടെ കൈക്ക് നല്ലൊരു തല്ല് കൊടുത്ത് അവളെ നോക്കി കണ്ണുരുട്ടി.... "നിങ്ങളൊരു മമ്മയാണോ മമ്മേ..... കരഞ്ഞോണ്ടിരിക്കുന്ന കൊച്ചിനെ തല്ലി വീണ്ടും കരയിക്കുന്നോ....😭"അവൾ കരഞ്ഞോണ്ട് പറയുന്നത് കേട്ട് ജെസി തലക്ക് കൈ കൊടുത്തു.... ജോർജും ശ്രീയും ചിരി ഒക്കെ കടിച്ചു പിടിച്ചു ഇരിക്കുന്നുണ്ട്.... ജോയ് അപ്പോഴും പൂര ചിരിയായിരുന്നു..... ഇവളുടെ കരച്ചിലും ജോയിടെ ചിരിയും ഒക്കെ കണ്ട് ജെസി കാര്യം മനസ്സിലാവാതെ തല ചൊറിഞ്ഞു.... "എന്നതാ ജോയിച്ചാ.... ഇവിടെ എന്താ ഉണ്ടായത്..... ഇവൾക്ക് എന്നാ പറ്റിയതാ....?" ജെസി ചോദിക്കുന്നത് കേട്ട് ജോയ് ചിരിച്ചു തളർന്നുകൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു.....

"എനിക്ക് എന്നാ പറ്റിയെന്നു എന്നോടല്ലേ ചോയ്ക്കേണ്ടേ.... 😭?" അവൾ മോങ്ങിക്കൊണ്ട് പറയുന്നത് കേട്ട് ജെസി ഒന്ന് നിശ്വസിച്ചു "അതല്ലേ ഞാൻ ഇത്രേം നേരമായി ചോദിക്കുന്നത്..... എന്നാത്തിനാടി പട്ടി മോങ്ങുന്ന പോലെ ഇരുന്ന് മോങ്ങുന്നത്....?" ജെസി കലിയോടെ ചോദിച്ചു "എനിക്ക് കഴിക്കണം മമ്മേ.... 😭"അവൾ ജോർജിന്റെ കാലിൽ കൂട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞു "ഒറ്റ അടി തന്നാൽ ഉണ്ടല്ലോ .... ഇതിനാണോടി ഇങ്ങനെ കരയുന്നെ..... ഫുഡ്‌ വേണേൽ പറഞ്ഞൂടെ.... ഞാൻ എടുത്ത് തരില്ലേ....??"അതും പറഞ്ഞു ജെസി എണീക്കാൻ നിന്നതും "ഫുഡ്‌ അല്ല.... എനിക്ക് വേറെ കഴിക്കണം..... 😭" അവൾ പറയുന്നത് കേട്ട് ജെസി വീണ്ടും അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു "വേറെ എന്ത്.... 🙄?" ജെസി "എനിക്ക്..... എനിക്ക് കണ്യാലം കഴിക്കണം മമ്മേ.... 😭"മെറി കരഞ്ഞോണ്ട് പറയുന്നത് കേട്ട് ജെസി വായും പൊളിച്ചു ഇരുന്നു.... "എന്തോന്നാ 🙄?" ജെസി "നോക്കി നിൽക്കാതെ ഒന്ന് translate ചെയ്ത് കൊടുക്ക് തന്തേ.... 😭"മെറി ശ്രീയോട് പറഞ്ഞത് കേട്ട് ജെസി ശ്രീയെ നോക്കി.... ശ്രീ ഉണ്ടായതൊക്കെ പറഞ്ഞു.... "രണ്ട് കുപ്പി വോഡ്കയാ വെള്ളം പോലും ചേർക്കാതെ വലിച്ചു കയറ്റിയത്..... ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ.... 😬?" ജോയ് കാലിക്കുപ്പി കൈയിൽ പിടിച്ചു മെറിയെ നോക്കി കണ്ണുരുട്ടിയതും അവൾ നീട്ടി ഒരു എമ്പക്കം വിട്ടു....

"അങ്കിളേ..... എനിക്ക് നിങ്ങടെ മോനെ കെട്ടിച്ചു തരുവോ.... എന്റെ ഇച്ചായൻ ഇല്ലാതെ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല.....ഇപ്പൊ ഇപ്പൊ ഇച്ചായനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വിശപ്പും ദാഹവും ഒന്നും ഇല്ല .... 😭" മെറി പറയുന്നതൊക്കെ കേട്ട് ജെസി ഞെട്ടി കുറച്ച് മുന്നേ രണ്ട് പ്ളേറ്റ് ബിരിയാണി കേറ്റിയിട്ട് അത് മതിയാവാതെ ഫ്രൈഡ് റൈസും ഐസ് ക്രീമും വാരി വലിച്ചു തിന്ന മെറിയെ ഒരുനിമിഷം എല്ലാവരും ഓർത്തു പോയി "എനിക്ക് എന്റെ ഇച്ചായനെ തന്നില്ലെങ്കിൽ എന്റെ അമ്മച്ചിയാണേ ഈ വീടിന്റെ ഉത്തരത്തിൽ ഞാൻ കെട്ടി തൂങ്ങി ചാവും.... നോക്കിക്കോ 😭....."അവൾ ജോർജിന്റെ മുണ്ടിൽ മൂക്ക് തുടച്ചു കൊണ്ട് പറഞ്ഞു "അതിന് ഇവിടെ ഉത്തരം ഇല്ലല്ലോ മോളെ....?"ജോയിടെ ചോദ്യം കേട്ട് അവൾ ചെറഞ്ഞൊന്ന് നോക്കി "ഉത്തരം ഇല്ലെങ്കിൽ എന്താ ഫാൻ ഇല്ലേ.... എന്റെ മോള് പേടിക്കണ്ടട്ടോ....." ആശ്വസിപ്പിക്കുന്ന പോലെ ജെസി പറയുന്നത് കേട്ട് മെറി വായും പൊളിച്ചിരുന്നു.... "പിന്നെ മോളെ..... ഫാനിൽ കുരുക്കിടുമ്പോ കയർ അറ്റ് പോകാതെ നോക്കിക്കോണേ..... പിന്നെ ഡോർ ലോക്ക് ചെയ്യാൻ ഒരു കാരണവശാലും മറക്കരുത്...."ജെസി അവളുടെ തലയിൽ തലോടി പറയുന്നത് കേട്ട് മെറിക്ക് കലി കയറി.... "ചാവാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നോ..... 😤😤

നോക്കിക്കോ..... നിങ്ങടെ ഒക്കെ പുന്നാര റോയിച്ചനെ ഞാൻ വളച്ചൊടിച്ചു കുപ്പിയിലാക്കി രജിസ്റ്റർ മാര്യേജ് ചെയ്ത് അങ്ങേര്ടെ ഒരു പത്തു മുപ്പത് പിള്ളേരെയും പ്രസവിച്ചു അവരുടെ ഒക്കെ ഉത്തരവാദിത്തം നിങ്ങളെ ഏല്പിച്ചു ഞാൻ പ്രതികാരം ചെയ്യും..... മെറിയാ പറയുന്നേ.....😤"അവൾ കലി തുള്ളി പറഞ്ഞു കൊണ്ട് ജോർജിന്റെ കാലിൽ പിടിച്ചു എണീറ്റ് നിന്നു..... ഇതൊക്കെ കണ്ട് ചിരി കടിച്ചു പിടിച്ചാണ് അവരൊക്കെ നിന്നത്..... "ഹലോ മിസ്റ്റർ ജോർജങ്കിൾ..... ഞാനേ..... നിങ്ങടെ മോനെ അങ്ങ് കെട്ടാൻ പോകുവാ..... ഞാനും എന്റെ ഇച്ചായനും കല്യാണം ഒക്കെ കഴിഞ്ഞ് ഈ മുറ്റത്ത് വന്ന് ഇറങ്ങുമ്പോൾ അനുഗ്രഹിക്കാൻ മുന്നിൽ തന്നെ ഉണ്ടാവണം.... ഓക്കേ....??"നാവ് കുഴയുന്നത് കാര്യമാക്കാതെ അവൾ ജോർജിനെ നോക്കി ചോദിച്ചു.... "ശരി ശരി...."ജോർജ് തലയാട്ടി ചിരിച്ചു.... "അപ്പൊ ഞാൻ പോയി എന്റിച്ചായനെ വളച്ചിട്ട് വരാം.... "അതും പറഞ്ഞ് അവൾ ആടിയാടി പോകുന്നത് കണ്ടതും "ഇപ്പോ തന്നെ പോണോ....??"ശ്രീ വിളിച്ചു ചോദിച്ചു "പിന്നേയ് വേണം വേണം.... ഒന്നും നമ്മൾ പിന്നത്തേക്ക് മാറ്റി വെക്കരുത്.....

"അവൾ ആടിയാടി പറഞ്ഞുകൊണ്ട് ഗൗണിന്റെ കൈ കുറച്ച് കയറ്റി വെച്ചു..... ഒരുമാതിരി ഗുണ്ടകളെ പോലെ.... "പോയി അവന്റെ കൈയീന്ന് എന്താന്ന് വെച്ചാൽ വാങ്ങീട്ട് വരട്ടെ....."ജെസി അവളെ ഭാവം കണ്ട് പറഞ്ഞതും മെറി ഒന്ന് ചുണ്ട് കോട്ടി..... എന്നിട്ട് അവളെ ഗൗണിന്റെ അറ്റം പിടിച്ചു പൊക്കി മുണ്ട് മടക്കി കുത്തുന്ന പോലെ കുത്തി ജെസിയെ നോക്കി ഒന്ന് പുച്ഛിച്ചു..... "വഴി മാറടാ മുണ്ടക്കൽ ശേഖരാ...😼" എതിരെ വന്ന ജെറിയെ തള്ളി മാറ്റി അവൾ ആടിയാടി മുകളിലേക്ക് കയറിപ്പോയി.... "ഇവൾക്ക് ഡ്രിങ്ക്സ് കഴിച്ച് ശീലം ഉണ്ടല്ലേ.....?" അവൾ പോകുന്നതും നോക്കി ജോർജ് ജെസിയോടും ജെറിയോടുമായി ചോദിച്ചു.... ജെസി ഇല്ലെന്നും ജെറി ഉണ്ടെന്നും തല കുലുക്കി.... എന്നിട്ട് പരസ്പരം നോക്കി പല്ല് കടിച്ചു..... "ജെസീ...." ജോർജ് നീട്ടി വിളിച്ചതും ജെസി പാവത്തെ പോലെ ജോർജിനെ നോക്കി.... ശ്രീക്ക് ചിരി വരുന്നുണ്ടായിരുന്നു.... "അത് പിന്നെ ഇച്ചായാ..... ബിസിനസ് പാർടിക്ക് ഒക്കെ പോകുമ്പോ ചെറുതായിട്ട് ഒക്കെ കഴിക്കും.... ഒരു കമ്പനിക്ക് ഇവരെയും കൂട്ടും....."തല ഒന്ന് ചൊറിഞ്ഞു കൊണ്ട് ജെസി പറഞ്ഞതും ജോർജ് അവളെ ഇരുത്തി നോക്കി.... "ചെറുതായിട്ട് ഒന്നും ആയിരിക്കില്ല..... വെള്ളം തൊടാതെ രണ്ട് ബോട്ടിലാ നിന്റെ സൽപുത്രി അകത്താക്കിയത്.... 😬

"ജോയ് ഇരുന്ന് പറയുന്നത് കേട്ട് ജെസി തല ചൊറിഞ്ഞു.... ഇതൊന്നും ശ്രദ്ധിക്കാതെ എന്തോ ഓർത്ത് പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു സാറ.... "സാറ എന്താ ചിന്തിക്കുന്നേ.....??" സാറ ചിരിക്കുന്നത് കണ്ട് ശ്രീ ചോദിച്ചു.... അപ്പോഴാണ് ബാക്കിയുള്ളവരും സാറയെ നോക്കുന്നത്.... "ഞങ്ങൾക്ക് തന്നൂടെ മെറിനെ.... നമ്മുടെ റോയീടെ പെണ്ണായിട്ട്.....??" സാറ പുഞ്ചിരിയോടെ ചോദിക്കുന്നത് കേട്ട് ശ്രീയും ചിരിച്ചു.... "നമ്മുടെ മക്കൾ നമ്മുടെ കൺമുന്നിൽ ഉണ്ടാകുന്നതിനേക്കാൾ വലിയ സന്തോഷവും സമാധാനവും വേറെ എന്തിനാ ഉള്ളത്....??" സാറ ചോദിക്കുന്നത് കേട്ട് ജെസിയുടെ കണ്ണ് നിറഞ്ഞു..... "എന്ത് പറയുന്നു പെങ്ങളെ....?? ഞങ്ങടെ കൊച്ചിനെ ഇങ്ങ് തരുവല്ലേ....??" സാറയെ ചേർത്തു നിർത്തി ജോർജ് ചോദിക്കുന്നത് കേട്ട് ജെസിക്ക് ചിരിക്കണോ കരയണോ എന്നൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല .... "ഇച്ചായാ.... ഞാൻ....." സന്തോഷം കൊണ്ട് ജെസിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.... ജെസിയുടെ ആ അവസ്ഥ കണ്ട് ശ്രീ എണീറ്റ് വന്ന് ജെസിയെ ചേർത്തു പിടിച്ചു.... ജെസി ഒന്ന് ഞെട്ടി.... "സമ്മതം..... ഒരു നൂറു വട്ടം സമ്മതം....." ശ്രീ ഉറച്ച ശബ്ദത്തിൽ പറഞ്ഞു..... "സമയം ആകുമ്പോ ഞങ്ങടെ മകളെ ഞങ്ങൾ തന്നെ റോയിയെ ഏൽപ്പിക്കും..... അവരുടെ സന്തോഷമല്ലേ നമുക്ക് വേണ്ടത്....."

ശ്രീ അത് പറഞ്ഞതും ജെസി കണ്ണും നിറച്ചു ശ്രീയെ നോക്കി..... ശ്രീ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ജെസിയിൽ നിന്ന് വിട്ട് നിന്നു "അപ്പോ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ..... മക്കൾ എല്ലാവരും നിങ്ങടെ കണ്മുന്നിൽ ഉള്ളതാണ് നിങ്ങൾക്ക് സമാധാനം എങ്കിൽ ഒരു കാര്യം ചെയ്യാം.... ഇവിടെ ഇനി അന്ന കൂടി ഉണ്ടല്ലോ.... അവളെയും നമുക്ക് കുടുംബത്തിൽ തന്നെ കെട്ടിക്കാം.... നമ്മുടെ കുടുംബത്തിൽ ഫ്രീ ആയി ഇപ്പോ ഞാൻ മാത്രമേ ഉള്ളു.... നിങ്ങൾ ഒന്ന് നിർബന്ധിക്കുകയാണെൽ ഞാൻ തന്നെ അവളെ കെട്ടിക്കോളാം....."ജെറി ഇടയിൽ കയറി ഗോൾ അടിക്കാൻ നോക്കുന്നത് കണ്ട് എല്ലാവരും അവനെ ഇരുത്തി നോക്കി.... "ഡാ.... നിക്കെടാ അവിടെ....."ജെസി അവനെ തല്ലാൻ ഓങ്ങിയതും അവൻ അവിടുന്ന് ഓടി.. "19 വയസ്സിൽ നിനക്ക് പെണ്ണ് കെട്ടണം അല്ലെ..... നിന്നെ ഞാൻ കെട്ടിച്ചു തരാമെടാ...."ജെസി വിളിച്ചു പറഞ്ഞുകൊണ്ട് പിന്നാലെ ഓടി "അയ്യോ മമ്മാ..... ഇപ്പൊ വേണ്ട..... എനിക്ക് ധൃതി ഒന്നും ഇല്ല....21 തികയുമ്പോ മതി.... ഞാൻ വെയിറ്റ് ചെയ്യാം...."ജെറി ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു പോയി..... *************°

അലക്സ് ഒന്ന് മാറിയ തക്കം നോക്കി രണ്ട് കാമുകന്മാരും കൂടി അവരവരുടെ പ്രോപ്പർട്ടിയെ തപ്പി പോയി..... ജീവയും സാഗറും അവരെ നോക്കി സ്റ്റെയർ കയറി മുകളിലേക്ക് പോയി..... മുകളിൽ പോയി നോക്കിയപ്പോൾ സാക്ഷിടെ റൂമിൽ അന്നയും സാക്ഷിയും ശിഖയും കൂടി ബെഡിൽ കിടക്കുന്നത് കണ്ടു ..... സാക്ഷി കമിഴ്ന്നു കിടക്കുന്നുണ്ട്.... സാക്ഷിടെ അടുത്ത് അന്ന ബെഡിൽ ചാരി ഇരിക്കുന്നു..... അന്നയുടെ മടിയിൽ ശിഖ കിടക്കുന്നു..... ജീവ നേരെ കേറി വന്ന് കൂൾ ആയി ശിഖയെ എടുത്ത് തോളത്തിട്ടിട്ട് പുറത്തേക്ക് കൊണ്ട് പോയി.... ഇത് കണ്ട അന്ന വായും പൊളിച്ചിരുന്നു.... സാക്ഷി ഇതൊന്നും അറിഞ്ഞിരുന്നില്ല ..... സാഗർ അകത്തേക്ക് വരുന്നത് കണ്ടതും അന്ന തലയാട്ടി ചിരിച്ചു കൊണ്ട് ഡോർ പതിയെ ചാരി പുറത്തേക്ക് ഇറങ്ങി.... സാഗർ ബെഡിലേക് ഇരുന്നുകൊണ്ട് കമിഴ്ന്നു കിടക്കുന്ന സാക്ഷിയുടെ പുറത്ത് കവിൾ ചേർത്തു വെച്ച് കിടന്നു.... ശിഖയോ അന്നയോ ആണെന്ന് കരുതി അവൾ ആദ്യം അത് കാര്യമാക്കിയില്ല..... പക്ഷെ അവന്റെ കുറ്റിത്താടി അവളുടെ ഡ്രസ്സിന് മുകളിലൂടെ ശരീരത്തിൽ തറച്ചതും അവൾ സംശയത്തോടെ തല ചെരിച്ചു നോക്കി.... സാഗറാണെന്ന് കണ്ടതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് പഴയത് പോലെ കിടന്നു..... "ഞാൻ കരുതി എന്നെ കാണുമ്പോ നീ എന്നെ ചവിട്ടി താഴെ ഇടുമെന്ന്....

."അവളെ പിന്നിലൂടെ കെട്ടിപിടിച്ചു അവളുടെ പുറത്ത് മുഖം ചേർത്തു കൊണ്ടവൻ പറഞ്ഞു "കിടക്കുന്നതൊക്കെ കൊള്ളാം.... വേണ്ടാതീനം വല്ലതും കാണിച്ചാൽ ചുരുട്ടി കൂട്ടി ദൂരെ എറിയും ഞാൻ.... "അവൾ ഇച്ചിരി ഗൗരവത്തിൽ പറഞ്ഞു.... അവൻ ചിരിച്ചു.... "Birthday ആയിട്ട് നീ കാര്യമായിട്ട് ഒന്നും തന്നില്ലല്ലോ....?" അവൻ അവളെ കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട് ചോദിച്ചു "പിന്നെ ഞാൻ തന്ന ഗിഫ്റ്റ് ഒക്കെ എന്തുവാ.... പൊകയാ....?"അവൾ കുറച്ച് കനത്തിൽ ചോദിച്ചു "അതല്ല..... എനിക്ക് അതുപോലുള്ള ഗിഫ്റ്റ് ഒന്നും വേണ്ട..... ഫ്ലാറ്റിൽ വെച്ച് തന്നില്ലേ.... അത് മതി.... നീ അത് തന്നപ്പോ ഷോക്ക് ആയത് കൊണ്ട് നല്ല പോലെ എൻജോയ് ചെയ്യാൻ പറ്റിയില്ല...." അവൻ ചുണ്ട് ചുളുക്കി പറഞ്ഞു.... അത് കേട്ട് ചിരി വന്നെങ്കിലും അവൾ ഗൗരവം നടിച്ചു "അതിന്....??" "Kiss me once more...." അവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ ചെവിയിൽ പറഞ്ഞതും ഇക്കിളി കൊണ്ടവൾ തല വെട്ടിച്ചു.... "എനിക്കെങ്ങും വയ്യ.... നീ പോയെ...."അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു.... "Ok...."അവനതും പറഞ്ഞ് എണീറ്റതും സാക്ഷി ഞെട്ടി.... അവൾ പോകാൻ പറഞ്ഞെങ്കിലും പോകുമെന്ന് കരുതിയതല്ല.... അവൻ ശെരിക്കും പോകുന്നത് കണ്ട് അവൾ എണീറ്റ് അവന്റെ കൈയിൽ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടുകൊണ്ട് അവന്റെ ചുണ്ടിൽ കിസ്സ് ചെയ്തു.....

സാഗറിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി സ്ഥാനം പിടിച്ചു.... ഫ്ലാറ്റിൽ വെച്ച് അവൾ അവനെ പറ്റിച്ചതും ചുണ്ടിൽ വേദനിപ്പിച്ചതും ഒക്കെ ഓർത്ത് സാഗർ ചുണ്ടുകൾ വേർപെടുത്താതെ ഒന്ന് ഉരുണ്ട് കൊണ്ട് അവൾക്ക് മുകളിൽ കയറി കിടന്നു ശേഷം സാക്ഷി നൽകിയ ദീർഘചുംബനം ആവോളം ആസ്വദിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകളിൽ പല്ലുകൾ അമർത്തി..... വേദന കൊണ്ട് അവൾ മൂളാനും അവനെ തള്ളി മാറ്റാനും ഒക്കെ ശ്രമിച്ചതും സാഗർ പതിയെ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു..... സാക്ഷി ചുണ്ട് ഉഴിഞ്ഞു അവനെ കൂർപ്പിച്ചു നോക്കി.... "എന്താടി നോക്കുന്നെ.... നീ ഫ്ലാറ്റിൽ വെച്ച് കടിച്ചപ്പോ എനിക്ക് ഇങ്ങനെ തന്നെയാ വേദനിച്ചത്...." അവൻ മുഖത്ത് കുസൃതി നിറച്ച് പറഞ്ഞതും അവൾ കൈയിൽ കിട്ടിയ വെയിസ് എടുത്ത് തല്ലാൻ പോയി.... "ഇതിനാണോടാ നീ കിസ്സ് ചോദിച്ചേ.... 😡"അവൾ വെയിസ് വെച്ച് അടിക്കാൻ പോയതും അവൻ അവളെ പിടിച്ചു ബെഡിലേക്ക് തള്ളിക്കൊണ്ട് അവിടുന്ന് മുങ്ങി.... "നിന്നെ എന്റെ കൈയിൽ കിട്ടും...."അവൾ അവൻ ഓടുന്നതും നോക്കി വിളിച്ചു പറഞ്ഞു..... അത് കേട്ട് ചിരിച്ചു കൊണ്ട് അവൻ പുറത്ത് ഇറങ്ങിയപ്പോഴാണ് ഗൗൺ മടക്കി കുത്തി ആടിയാടി വരുന്ന മെറിയെ കാണുന്നത്..... "നീയെന്താടാ വെള്ളമാണോ.... വല്ലാതെ ആടുന്നല്ലോ....

."സാഗറിന് മുന്നിൽ നിന്ന് ആടിക്കൊണ്ട് അവൾ അവനോട് ചോദിക്കുന്നത് കേട്ട് സാഗർ തല കുടഞ്ഞു "നീ കുടിച്ചിട്ടുണ്ടോ....?"അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് മണം പിടിച്ചു അവൻ സംശയത്തോടെ അവളെ നോക്കി.... "ആഹ്.... കുടിച്ചു.... നല്ല തെളിനീര് പോലത്തെ പച്ച വെള്ളം.... അതും രണ്ട് ബോട്ടിൽ...."അവൾ രണ്ട് വിരൽ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.... നാവ് വല്ലാതെ കുഴയുന്നുണ്ടായിരുന്നു..... "നീ മദ്യപിച്ചോ എന്ന ഞാൻ ചോദിച്ചേ....?"സാഗർ അവളെ തലക്ക് ഒരു തട്ട് കൊടുത്ത് ചോദിച്ചു "മദ്യപിക്കാനോ.... ഞാനോ.... ഇല്ലല്ലോ.... വിശ്വാസം ഇല്ലേൽ ദേ നോക്കിക്കേ..... ഫൂ....."അവൾ അവന്റെ മുഖത്തേക്ക് ഊതിയതും അവന്റെ ബോധം പോയില്ലന്നെ ഉള്ളു "ഉഫ്.... 😬😬 എന്നാ നാറ്റമാടി ഇത്..... ഒന്നാമതേ നീ പല്ല് തേക്കില്ല..... അതിന്റെ കൂടെ രണ്ട് കുപ്പിയും കൂടി വലിച്ചു കയറ്റിയേക്കുന്നു....."സാഗർ മൂക്ക് പൊത്തിക്കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി "ഇല്ലടാ ചേട്ടാ.... ഞാൻ കുടിച്ചിട്ടില്ല.... 😟" മെറി അടുത്തോട്ടു വന്നതും.... "ആദ്യം പോയി പല്ല് തെക്കെടി പിശാഷേ... 😬 നാറീട്ട് പാടില്ല...."സാഗർ അവളെ നോക്കി പല്ല് കടിച്ചു "ഡാ ചേട്ടൻ തെണ്ടി.... കുടിച്ചു ഫിറ്റ്‌ ആയി വന്നിട്ട് എന്റെ മെക്കിട്ട് കേറുന്നോ..... നീയാടാ രണ്ട് കുപ്പി അടിച്ചു ഫിറ്റ് ആയി വന്നത്..... 😤😤 നിധ.... ശ്യേ..... നിപധാരി..... അങ്ങനെ അല്ലല്ലോ..... നി... ധ....പ.... രാധി..... "

"നിരപരാധി..... 😬" അവൾ പറയുന്നത് കേട്ട് സാഗർ പല്ല് കടിച്ചു "കറക്റ്റ്..... അത് തന്നെ..... അങ്ങനെയുള്ള എന്നെ ഇല്ലാത്ത കാര്യം പറഞ്ഞ് പഴി ചാരുന്നോ.... കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം.... കള്ള് കുടിയാ....."അവൾ സാഗറിനെ നോക്കി പറയുന്നതൊക്കെ കേട്ട് അവൻ റിലേ പോയ പോലെ നിന്നു "ഇതിപ്പോ നീയാണോ അതോ ഞാനാണോ കുടിച്ചത്.... 🙄?" അവന് പോലും സംശയം ആയി.... "സംശയം എന്താ.... നീ തന്നെ..... ഉഫ്.... എന്നാ നാറ്റമാടാ ഉവ്വേ.... "എന്ന് പറഞ്ഞ് അവൾ മൂക്ക് പൊത്തുന്നത് കണ്ട് അവൻ അവളെ ചെറഞ്ഞു നോക്കി "ഒന്നാമത് വെളിവും വെള്ളിയാഴ്ചയും ഒന്നും ഇല്ലാതെയാ നടക്കുന്നെ.... അതിന്റ കൂടെ കൊറേ കള്ളും എടുത്ത് കുടിച്ചിരിക്കുന്നു..... നിൽക്കുന്ന കണ്ടില്ലേ..... ഒരെണ്ണം അങ്ങോട്ട് തന്നാൽ ഉണ്ടല്ലോ...."സാഗർ അവൾക്ക് നേരെ മുട്ട് കാല് കയറ്റുന്ന പോലെ ആക്ഷൻ ഇട്ടു "നിനക്ക് ഇടിക്കണാ..... ഇടിക്കണാന്ന്.... 😤??" മെറി മൂവി ഡയലോഗ് പറയുന്നത് കേട്ട് സാഗർ നാവ് കടിച്ചു "മഴക്കാലത്ത് മണ്ണിര ഒന്ന് കൊഴുത്തെന്ന് കരുതി മൂർഖൻ പാമ്പിന്റെ വീട്ടിൽ കയറി പെണ്ണാലോചിക്കരുത്.....😤 Just remember that.... Shitt....."

അവൾ ലാലേട്ടന്റെയും സുരേഷ് ഗോപിയുടെയും ഡയലോഗ് പറഞ്ഞ് മമ്മൂക്കയുടെ ഫിഗറും ചെയ്ത് മുണ്ടും മടക്കി കുത്തി നിൽക്കുന്ന പോലെ ഗൗൺ മടക്കി കുത്തി നിൽക്കുന്നത് കണ്ട് സാഗർ അവളെ കഴുത്തിൽ കൈയിട്ട് പൂട്ടി "ഇങ്ങോട്ട് വാടി പാമ്പേ.... 😬😬 തലയിൽ തണുത്ത വെള്ളം വീഴുമ്പോൾ ശരിയാവും...."അതും പറഞ്ഞ് സാഗർ അവളെ വലിച്ചോണ്ട് പോകാൻ നിന്നതും അവൾ അവനെ തട്ടി മാറ്റി.... "No..... No way.... എനിക്ക് ഇപ്പൊ തന്നെ മുഖം നോക്കാതെ മുഖത്ത് നോക്കി ആ റോയിച്ചനോട് കുറച്ച് സംസാരിക്കാനുണ്ട്..... 😤" മെറി പിന്നിൽ കൈയും കെട്ടി ആടി ആടി നിന്ന് പറഞ്ഞു "മുഖം നോക്കാതെ മുഖത്ത് നോക്കി സംസാരിക്കാനോ.... അതെങ്ങനെ 🙄..?" സാഗർ "അത് ശരിയാണല്ലോ.... മുഖം നോക്കാതെ മുഖത്ത് നോക്കി എങ്ങനെ സംസാരിക്കാനാ..... ആ പോട്ട്.... അത് ഞാൻ എങ്ങനേലും സംസാരിച്ചോളാ...."അവൾ പിന്നിൽ കൈയും കെട്ടി തിരിഞ്ഞു നടന്നതും സാഗർ അവളെ മുന്നിൽ വന്ന് നിന്നു "ഈ കോലത്തിൽ അങ്ങോട്ട് പോയാൽ അവൻ നിന്നെ ചവിട്ടി വെളിയിൽ ഇടും.... ഇപ്പൊ തന്നെ പോണോ നിനക്ക്....?" സാഗർ "പോണം പോണം.... അങ്ങേരെ വളക്കണം.... കല്യാണം കഴിക്കണം.... പത്തു മുപ്പത് പിള്ളേരെ പ്രസവിക്കണം.... ശോ ഇപ്പോ തന്നെ ലേറ്റ് ആണ്.... മാറങ്ങോട്ട്...."അതും പറഞ്ഞ് സാഗറിനെ തള്ളി മാറ്റി ആടിയാടി അവൾ അലക്സിന്റെ മുറിയിലേക്ക് പോയി *************°

ബാൽക്കണിയിലെ സ്വിങ്ങിൽ ഇരിക്കുന്ന ജീവയുടെ മടിയിൽ അവന്റെ നെഞ്ചിൽ ചാരി ഇരിക്കുകയായിരുന്നു ശിഖ രണ്ട് പേരും ഒന്നും മിണ്ടുന്നില്ല..... ഇരുട്ട് വീണു തുടങ്ങിയ അന്തരീക്ഷത്തിന് വെളിച്ചം പകരാൻ തിളങ്ങി നിൽക്കുന്ന ചന്ദ്രനിൽ തന്നെയായിരുന്നു അവരുടെ കണ്ണുകൾ..... "നീയെന്താ ചിന്തിക്കുന്നേ....?"കണ്ണ് ചിമ്മാൻ പോലും മറന്ന് കൊണ്ട് ആകാശത്തേക്ക് നോക്കി ഇരിക്കുന്ന ശിഖയെ നോക്കി അവൻ ചോദിച്ചു "ചേട്ടനറിയോ.... എന്റെ ലോകം എന്ന് പറയുന്നത് തന്നെ അമ്മയും ചേച്ചിയും മാത്രമായിരുന്നു..... ഒത്തിരി ഇഷ്ടാണ് എനിക്ക് അവരെ..... ചേച്ചി ഇപ്പോഴും എന്റെ കൂടെ ഉണ്ട്..... പക്ഷെ അമ്മാ.... അമ്മയെ ഞാൻ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്...."അവൾ അവന്റെ നെഞ്ചിൽ കവിൾ ചേർത്തിരുന്നു കൊണ്ട് പറഞ്ഞു "സാറാന്റി കേൾക്കണ്ട.... 😅" അവൻ ചിരിച്ചു "മമ്മ എന്നെ സ്നേഹിക്കാഞ്ഞിട്ടല്ല ജീവേട്ടാ.... എന്റെ അമ്മേടെ തുല്യസ്ഥാനം തന്നെയാ മമ്മക്ക് ഞാൻ കൊടുക്കുന്നത്.... അമ്മേടെ കുറവ് മമ്മക്ക് നികത്താൻ കഴിയുന്നുണ്ട്.... എന്റെ അമ്മയേക്കാൾ നന്നായി സാറാമ്മ എന്നെ നോക്കുന്നുണ്ട്.... പക്ഷെ മമ്മ എന്നെ കെയർ ചെയ്യുന്നത് കാണുമ്പോ ചിലപ്പോഴൊക്കെ എനിക്ക് ആശാമ്മയെ ഓർമ വരും.... ഇന്നും എനിക്കൊപ്പം എന്റമ്മ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്...."

അവൾ അവനെ കെട്ടിപ്പിടിച്ചു ഇരുന്നുകൊണ്ട് പറഞ്ഞു..... "അപ്പോ അച്ഛൻ കൂടെ വേണമെന്ന് നിനക്ക് തോന്നാറില്ലേ....?" അവനത് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി.... "എന്നെങ്കിലും ഒരിക്കൽ നിന്നെ തേടി അയാൾ വന്നാൽ അയാൾക്കൊപ്പം പോകില്ലേ നീ....?" അവൻ ചോദിച്ചു "ഇല്ല.... എന്റെ അമ്മ മരിക്കാൻ അയാൾ മാത്രമാണ് കാരണം..... പണത്തിനു വേണ്ടി എന്നെ മറ്റൊരാളുടെ മകളാക്കാൻ അയാൾ ശ്രമിച്ചു..... കൂടുതൽ പണം കിട്ടിയാൽ മാറ്റാർക്കെങ്കിലും വിൽക്കാൻ പോലും മനസ്സ് കാണിച്ചെന്ന് വരും..... ഇന്ന് അയാളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എനിക്ക് ചുറ്റും..... അവർ മതി എനിക്ക് ആ മനുഷ്യനോട് എനിക്കിന്ന് സ്നേഹമല്ല.... വെറുപ്പാണ്..... അയാളുടെ അരികിലേക്ക് എനിക്ക് മടങ്ങി പോകേണ്ടി വന്നാൽ അന്നെന്റെ മരണമാണ്....."അവളത് പറഞ്ഞതും ജീവ അവളുടെ തലക്ക് ഒരു തട്ട് കൊടുത്തു "ഈ പ്രായത്തിൽ വായിൽ കൊള്ളാത്ത വർത്താനം ഒന്നും പറയണ്ട.... "അവൻ കണ്ണ് കൂർപ്പിച്ചു.... അവൾ ചിരിച്ചു.... പെട്ടന്ന് മെറിന്റെയും സാഗറിന്റെയും സംസാരം ഒക്കെ കേട്ട് അവർ തിരിഞ്ഞു നോക്കി.... "ഇവളെന്താ ഇവൾ ഇങ്ങനെ സംസാരിക്കുന്നെ...."നാവ് കുഴഞ്ഞുള്ള അവളുടെ സംസാരം കേട്ട് നെറ്റി ചുളിച്ചു ജീവ ശിഖയെ മാറ്റി അവിടുന്ന് എണീറ്റു സംഭവം എന്താണെന്നറിയാൻ ജീവ അങ്ങോട്ട് ചെന്നതും സാഗറിനെ തള്ളി മാറ്റി മുട്ടൊപ്പം ഗൗണും മടക്കി കുത്തി ആടിയാടി പോകുന്ന മെറിയെയാണ് കണ്ടത്.....! ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story