സാഗരം സാക്ഷി...❤️: ഭാഗം 83

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇവളെന്താ ഇങ്ങനെ സംസാരിക്കുന്നെ...."നാവ് കുഴഞ്ഞുള്ള അവളുടെ സംസാരം കേട്ട് നെറ്റി ചുളിച്ചു ജീവ ശിഖയെ മാറ്റി അവിടുന്ന് എണീറ്റു സംഭവം എന്താണെന്നറിയാൻ ജീവ അങ്ങോട്ട് ചെന്നതും സാഗറിനെ തള്ളി മാറ്റി മുട്ടൊപ്പം ഗൗണും മടക്കി കുത്തി ആടിയാടി പോകുന്ന മെറിയെയാണ് കണ്ടത്.....! സാഗർ പോയി അവളെ പിടിച്ചു വെച്ചതും അവൾ അവനിട്ട് ഒരു ചവിട്ടും കൊടുത്ത് നേരെ അലക്സിന്റെ മുറിക്ക് നേരെ നടന്നു.... ജീവ പിന്നാലെ പോകാൻ നിന്നതും സാഗർ അവനെ പിടിച്ചു വെച്ചു..... "തടയണ്ട.... പോയി എന്താന്ന് വെച്ചാൽ മേടിച്ചിട്ട് വരട്ടെ.... 😬" സാഗർ അതും പറഞ്ഞു അവളെ പോക്കും നോക്കി നിന്നു.... മെറി അതൊന്നും മൈൻഡ് ചെയ്യാതെ അലക്സിന്റെ റൂമിന്റെ ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറി.... എന്നിട്ട് ആ ഡോർ ചാരി വെച്ച് തിരിഞ്ഞു..... അതേസമയം ഒരു ടർക്കിയും ഉടുത്ത് ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്ന അലക്സ് മെറിയെ കണ്ട് ഞെട്ടി.... എന്നാൽ മെറി ആദ്യമായി അവന്റെ ബോഡി കണ്ട് ഫ്ലാറ്റ് ആയി കണ്ണും വിടർത്തി ഒറ്റ നിൽപ്പായിരുന്നു....

"ഉഫ്..... എന്നാ ബോഡിയാ മനുഷ്യാ നിങ്ങൾക്ക്.... 🙈?" അവളുടെ ചോദ്യം കേട്ടപ്പോഴാണ് അലക്സിന് ബോധം വന്നത്....അവൻ വേഗം ബെഡിൽ കിടന്ന ടീ ഷർട്ട് എടുത്ത് ഇട്ടുകൊണ്ട് ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു "ഡീ.... 😡 നിനക്കെന്താടി എന്റെ റൂമിൽ കാര്യം....?" അവന്റെ അലർച്ച പുറത്ത് നിൽക്കുന്ന സാഗറിന് വരെ കേൾക്കാമായിരുന്നു.... "നമുക്കിടയിൽ എന്റെ നിന്റെ എന്ന വ്യത്യാസം ഒക്കെ ഉണ്ടോ ഇച്ചായാ....??"അവൾ കൊഞ്ചലോടെ ചോദിക്കുന്നത് കേട്ട് അലക്സ് നെറ്റി ചുളിച്ചു.... കാരണം അവളുടെ നാവ് കുഴയുന്നുണ്ടായിരുന്നു.... ഒപ്പം നേരെ നിൽക്കാനുള്ള ബാലൻസ് പോലും അവൾക്കില്ല..... "നീ കുടിച്ചിട്ടുണ്ടോ....?" അവൻ ഗൗരവത്തോടെ ചോദിച്ചു "എത്ര തവണ പറയണം.... ഞാൻ കുടിച്ചിട്ടില്ല കുടിച്ചിട്ടില്ല..... കുടിച്ചിട്ടില്ല..... ഫൂ...."അവന്റെ മുഖത്തിന് നേരെ അവൾ ഊതിയതും വോഡ്കയുടെ സ്മെൽ അടിച്ച് അവൻ മുഖം തിരിച്ചു "പോ..... പുറത്ത് പോ....."അവൻ ഒച്ച എടുത്തതും അവൾ പിറകിൽ കൈയും കെട്ടി നിന്ന് ഒരു എമ്പക്കം വിട്ടു

"നിന്നോടല്ലെടി പുറത്ത് പോകാൻ പറഞ്ഞത്....."അവൻ അവളെ പിടിച്ചു പുറത്താക്കാൻ നിന്നതും ഉടുമ്പിനെ പോലെ അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു..... "ഛീ.... മാറിപ്പോടി...."അലക്സ് അവളെ പിടിച്ചു പിന്നിലേക്ക് തള്ളിയതും അവളുടെ തല പോയി ഭിത്തിയിൽ ഇടിച്ചു.... നല്ല വേദന തോന്നിയെങ്കിലും അത് കാര്യമാക്കാതെ അവൾ വീണ്ടും അവന് നേരെ വന്നു അവന് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു "മര്യാദക്ക് ഇറങ്ങി പോകുന്നതാ നിനക്ക് നല്ലത്...." അവൻ ദേഷ്യത്തിൽ പറഞ്ഞു "ഇല്ലെങ്കിൽ....?" അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു "ഇല്ലെങ്കിൽ ചവിട്ടി വെളിയിൽ ഇടാൻ എനിക്ക് അറിയാം...." അവൻ കലിയോടെ പറഞ്ഞു.... "ഓഹോ.... നിങ്ങൾ അത്രക്കായോ....?" എന്നും പറഞ്ഞു അവൾ മടക്കി കുത്തിയ ഗൗൺ കുറച്ച് മുകളിലേക്ക് വെച്ച് മടക്കി കുത്തി... അവളുടെ വെളുത്ത കാലുകൾ അവന് മുന്നിൽ അനാവൃതമായതും അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി "താഴ്ത്തടി....."അവൻ ദേഷ്യത്തോടെ അലറിയതും അവൾ ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് ഗൗൺ കുറച്ച് കൂടി മുകളിലേക്ക് കയറ്റി മടക്കി കുത്തി.... തുടയുടെ പകുതിയും ഇപ്പൊ പുറത്താണ്..... "കണ്ട്രോൾ പോകുന്നുണ്ടോ ഡാർലിംഗ്.....?"

അവളത് പറഞ്ഞതും അലക്സ് അവളുടെ ഗൗൺ പിടിച്ചു വലിച്ചു താഴ്ത്തി.... അവളെ പിടിച്ചു പുറത്താക്കാൻ നോക്കിയ അലക്സ് ഉടുത്തിരുന്ന ടർക്കി ലൂസ് ആവുന്നതറിഞ്ഞു അവൻ അവളെ വിട്ട് ടർക്കി കൂട്ടിപ്പിടിച്ചു ഷെൽഫിൽ നിന്ന് എന്തോ എടുത്ത് ബാത്‌റൂമിലേക്ക് ഓടി..... അത് കണ്ട മെറി അവന്റെ ബെഡിലേക്ക് വന്ന് വീണു.... അവൾക്ക് തല നന്നായി നോവുന്നുണ്ടായിരുന്നു..... അലക്സ് ഷോർട്സ് ഇട്ട് ടർക്കി കൊണ്ട് വന്ന് ബെഡിലേക്ക് ഇട്ടുകൊണ്ട് അവളെ ചെറഞ്ഞു നോക്കുന്നത് കണ്ട് അവൾ ചിരിച്ചു കൊണ്ട് വീണ്ടും എണീറ്റു..... "നിന്നോട് മര്യാദക്കാ ഞാൻ പറയുന്നത്.....പുറത്ത് പോ.... പോകാൻ....."അവൻ അലറിയതും മെറി ബെഡിൽ കിടന്ന ടർക്കി എടുത്ത് അവന്റെ കഴുത്തിലേക്ക് ഇട്ട് ഒറ്റ വലി അലക്സ് മെറിന്റെ പുറത്തേക്ക് പോയി വീണു..... അവൻ എണീക്കാൻ നിന്നതും മെറി അവനെ പിടിച്ചു വെച്ചു..... "നമുക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കാം ഇച്ചായാ....." അവൾ കൊഞ്ചലോടെ പറഞ്ഞതും അലക്സ് കണ്ണുരുട്ടിക്കൊണ്ട് കുതറി മാറാൻ ശ്രമിച്ചു.... അത് കണ്ട് അവൾ ഒന്ന് ഉരുണ്ട് കൊണ്ട് അവന്റെ മുകളിൽ കയറി കിടന്നു.... "എന്നെ ഇഷ്ടാണോ ഇച്ചായന്.....?" അവൾ അവന്റെ മുഖത്ത് വിരലോടിച്ചു കൊണ്ട് ചോദിച്ചു "അല്ല...."

അവൻ ആ കൈ തട്ടി മാറ്റി ദേഷ്യത്തോടെ പറഞ്ഞു.... "നിങ്ങളെക്കൊണ്ട് ഇന്ന് ഞാൻ എന്നെ പ്രേമിപ്പിക്കും.... നോക്കിക്കോ....."അവൾ അവന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചതും അലക്സ് അവളെ തള്ളി മാറ്റി അവിടുന്ന് എണീറ്റു.... "എന്റെ കൈയീന്ന് ഇന്ന് നിങ്ങൾ രക്ഷപ്പെടില്ല..... ബുഹഹ....."എന്നൊക്കെ പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ അവന് നേരെ ടർക്കിയും കൊണ്ട് വന്നതും അവൻ അവളെ പിടിച്ച് വലിച്ച് ബാത്‌റൂമിലേക്ക് കൊണ്ട് പോയി..... തലയിൽ വെള്ളം ഒഴിക്കാൻ നിന്ന അലക്സിനെ അവൾ തള്ളി പുറത്താക്കി ബാത്‌റൂമിലെ ഡോർ അടച്ചു..... അത് കണ്ട് അലക്സ് ബാത്‌റൂമിന് പുറത്ത് നിന്ന് ഡോറിൽ ഒരു ഇടി കൊടുത്തു..... അവളെ എങ്ങനെയെങ്കിലും മുറിക്ക് പുറത്താക്കണം എന്ന ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ.... ആരെങ്കിലും അവരെ ഒരുമിച്ച് കണ്ടാൽ ഉള്ള സ്ഥിതി ഓർത്ത് അവൻ മുറിക്കകത്ത് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊണ്ടേയിരുന്നു..... അപ്പോഴാണ് മെറി ബാത്റൂം തുറന്ന് പുറത്തേക്ക് വന്നത്..... അവളുടെ കോലം കണ്ട് അലക്സ് ഞെട്ടി.... ഇട്ടിരുന്ന ഗൗൺ ഒക്കെ വലിച്ചൂരി ടർക്കി ചുറ്റിയാണ് അവളുടെ നിൽപ്പ്..... കഷ്ടിച്ച് തുടയുടെ പകുതി വരെ ഇറക്കമേ ആ ടർക്കിക്ക് ഉണ്ടായിരുന്നുള്ളു...... ഒപ്പം അവളുടെ മാറിടുക്കും ചെറുതായി കാണുന്നുണ്ട്..... ഇതൊക്കെ കണ്ട് അലക്സിന് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു..... അവൻ വേഗം അവളിൽ നിന്ന് മുഖം തിരിച്ചു.....

"ഞാൻ സുന്ദരിയല്ലേ ഇച്ചായാ.....??"അവളുടെ നാവ് കുഴഞ്ഞുള്ള ചോദ്യം കേട്ട് അവളുടെ കരണം പൊളിച് ഒന്ന് കൊടുക്കാൻ തോന്നിപ്പോയി അവന്..... അവൾ ഇനി അധികനേരം അവിടെ നിന്നാൽ ശരിയാകില്ലെന്ന് തോന്നിയതും അവൻ വേഗം പോയി അവളുടെ ഗൗൺ എടുത്ത് വന്നു..... അവളെ നോക്കാതെ കണ്ണുകൾ അടച്ചു അവൻ അവളുടെ ഗൗൺ അവൾക്ക് ഇട്ടു കൊടുക്കാൻ നോക്കി..... അവനെ അത്ര അടുത്ത് കണ്ട സന്തോഷത്തിൽ അവൾ ഇളിച്ചോണ്ട് അവന്റെ മുഖത്തേക്ക് നോക്കി അടങ്ങി നിന്ന് കൊടുത്തു..... അലക്സ് കണ്ണടച്ച് അവൾക്ക് ഡ്രസ്സ് ഇട്ട് കൊടുക്കാൻ തുടങ്ങി..... ടർക്കി ഉടുത്തിരിക്കുന്നത് കൊണ്ട് ഡ്രസ്സ്‌ കുറച്ച് ടൈറ്റ് ആയി..... ഡ്രസ്സ് കയറുന്നില്ലെന്ന് കണ്ടതും അവൻ കണ്ണുകൾ തുറക്കാതെ ടർക്കി കുറച്ച് താഴേക്ക് വലിച്ച് ഉടുത്ത് കൊടുത്തു കൊണ്ട് ഗൗൺ തലവഴി കയറ്റി താഴേക്ക് വലിച്ച്.... കണ്ണടച്ച് ഇടുന്നതിനിടയിൽ അറിയാതെ അവന്റെ വലത് കൈ അവളുടെ മാറിൽ അമർന്നു "ആാാാാ......." അവൾ ഞെട്ടലോടെ അലറി....... അപ്പോഴേക്കും ഡ്രസ്സ്‌ പകുതിയോളം ഇട്ട് കഴിഞ്ഞിരുന്നു.... ഇവളുടെ അലർച്ച കേട്ട് സാഗറും ജീവയും ജെറിയും ഓടി വന്നു..... അവർക്ക് പിന്നാലെ ബാക്കിയുള്ളവരും ഓടിയെത്തി.....

ഡോർ തുറന്ന് അകത്തേക്ക് വന്നവർ കണ്ടത് മെറിയുടെ ഡ്രസ്സിൽ പിടിച്ചു നിൽക്കുന്ന അലക്സിനെയാണ്..... ആ നിൽപ്പ് കണ്ടാൽ അവൻ അവളുടെ ഡ്രസ്സ്‌ അഴിക്കാൻ ശ്രമിക്കുന്നതായേ കാണുന്നവർക്ക് തോന്നൂ.... അവരെ കണ്ടതും അലക്സ് അവളെ ഡ്രസ് നേരെ ഇട്ട് മാറി നിന്നു "റോയ് നീ.... 🙄?" സാറ ഞെട്ടലോടെ അവനെ നോക്കി.... എല്ലാവരും കണ്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു "എടാ ഊളെ.... നീ എന്റെ പെങ്ങളെ.... 🙄" ജീവ അവനെ കണ്ണും മിഴിച്ചു നോക്കി..... "റോയ്..... എന്നതാടാ ഇതൊക്കെ.....?" ജോർജ് കുറച്ച് ഗൗരവത്തിൽ ചോദിച്ചതും അവൻ ഞെട്ടി.... "പപ്പാ..... ഞാൻ ഒന്നും ചെയ്തില്ലാ.... ഇവളാ എന്റെ മുന്നിൽ വന്ന് ഡ്രസ്സ്‌ മാറ്റാൻ നോക്കിയത്.... ഞാനത് ശരിക്ക് ഇട്ട് കൊടുത്തതാ..... ഞാൻ ഒന്നും ചെയ്തിട്ടില്ല....." അവൻ പറയുന്നത് കേട്ട് ജെസിയും ശ്രീയും മെറിനെ നോക്കി ജെസി അവളെ തുറിച്ചു നോക്കുന്നത് കണ്ട് മെറി പാവത്തെ പോലെ നിന്നു..... "ഇവളാ ബോധം ഇല്ലാതെ ഇങ്ങോട്ട് കയറി വന്ന് വേണ്ടാത്തത് ഒക്കെ ചെയ്യാൻ നിന്നത്..... "അലക്സ് അവളെ നോക്കി കണ്ണുരുട്ടി..... അലക്സ് ഉണ്ടായതൊക്കെ പറഞ്ഞതും എല്ലാവരും മെറിയെ തന്നെ നോക്കി.... "നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.....

ഇവിടെയും ഉണ്ട് നിന്നെപ്പോലെ മൂന്ന് പേര്..... അവർ ഇങ്ങനെ ഒക്കെ ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ..... പെൺപിള്ളേരെ പറയിപ്പിക്കാൻ ആയിട്ട്...." അലക്സ് അപ്പോഴത്തെ ദേഷ്യത്തിന് വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു ജെസിക്ക് നാണക്കേട് പോലെ തോന്നി..... എല്ലാവരുടെയും മുന്നിൽ അവൾ ഇങ്ങനെ കുറ്റക്കാരിയെ പോലെ നിൽക്കുന്നത് കണ്ട് ജെസിക്ക് വിഷമവും ദേഷ്യവും ഒക്കെ തോന്നി..... "എന്താടി ഇതൊക്കെ....?? നിന്റെയൊക്കെ എല്ലാ ഇഷ്ടത്തിനും കൂട്ട് നിൽക്കുന്നത് കൊണ്ട് എന്ത് തോന്ന്യാസവും ആകാമെന്നായോ....?? ഏഹ്ഹ്.....??"ജെസി അവളുടെ കൈയിലൊക്കെ മാറി മാറി തല്ലുന്നത് കണ്ട് സാഗർ ജെസിയെ തടഞ്ഞു കൊണ്ട് മെറിക്ക് മുന്നിൽ കയറി നിന്നു..... "മറ്റുള്ളവരുടെ വാക്ക് കേട്ട് മക്കളെ തല്ലുന്നത് അത്ര നല്ലതല്ല ജെസീ...." അവൻ കുറച്ച് ദേഷ്യത്തിൽ പറഞ്ഞതും ജെസി ഒന്നും മിണ്ടാതെ മെറിയെ തുറിച്ചു നോക്കി..... "ജെസീ.... അവൾ ഒരു തമാശ കാണിച്ചതല്ലേ.... അത് ആ സെൻസിൽ എടുക്ക് നീ...."ജോർജ് അവളെ സമാധാനിപ്പിച്ചു...

"ഇതാണോ തമാശ..... നല്ല തല്ല് കൊടുത്ത് നന്നാക്കേണ്ട അസുഗം ആണിവൾക്ക്......"അലക്സ് പറയുന്നത് കേട്ട് സാറ അവനെ തുറിച്ചു നോക്കി "ഇവളെ കൂട്ടി ഇപ്പൊ തന്നെ ഇവിടുന്ന് പൊയ്ക്കോണം..... കേട്ടല്ലോ....."സാഗറിനെ നോക്കി ജെസി പറഞ്ഞു..... അവൻ മറുപടി പറയാതെ ജെസിയെ തന്നെ ഉറ്റുനോക്കുകയായിരുന്നു..... "മ്മ് മതി മതി...... എല്ലാവരും വാ....." ജോർജ് അതും പറഞ്ഞു ജെസിയെയും വിളിച്ചു പുറത്തേക്ക് നടന്നു..... പോകുന്ന പോക്കിൽ മെറിയെ തുറിച്ചു നോക്കാനും ജെസി മറന്നില്ല.... ജോയിയും സാറയും ശ്രീയും കൂടി പുറത്തേക്ക് പോയതും ജെസിയുടെ നോട്ടം കണ്ട് മെറി തല കുനിച്ചു നിന്നു.... "പോട്ടെടാ..... സാരല്ല....." ജീവ അവളുടെ കവിളിൽ തട്ടി പറഞ്ഞു "നിന്നോടാരാ ഒച്ച വെക്കാൻ പറഞ്ഞെ....?" ജെറി അവളോട് ചോദിച്ചു..... "മനഃപൂർവം എന്നെ നാറ്റിക്കാൻ വേണ്ടിയല്ലേ നീ ഒച്ച വെച്ചത്.....??" അലക്സ് ദേഷ്യത്തോടെ ചോദിച്ചു "നിങ്ങൾ വേണ്ടാത്തിടത്തൊക്കെ പിടിച്ചിട്ടല്ലേ ഞാൻ ഒച്ച വെച്ചത്....?" അവൾ ചോദിച്ചു അത് കേട്ട് ജീവയും ജെറിയും സാക്ഷിയും അന്നയും ശിഖയും ഒക്കെ ഞെട്ടി..... "ഇച്ചാ....🙄?" സാക്ഷി ഞെട്ടലോടെ അവനെ വിളിച്ചു..... അവരുടെ ഒക്കെ മുന്നിൽ താൻ ഒന്നും അല്ലാതാകുന്നത് പോലെ അലക്സിന് തോന്നി....

"ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ..... തുണി ഉരിഞ്ഞിട്ടിട്ട് എന്റെ മുന്നിൽ വന്ന് നിന്നിട്ട് ഇപ്പൊ എന്നെ തെറ്റുകാരൻ ആക്കാൻ നോക്കുവാണോ നീ....?? നിനക്ക് നാണക്കേട് ആവണ്ടന്ന് കരുതിയാ ആ ഡ്രസ്സ് ഇടീപ്പിച്ചു തന്നത്.... അതിനിടയിൽ അറിയാതെ സംഭവിച്ചു പോയതാ..... എന്നിട്ടും മനഃപൂർവം ഒച്ചയുണ്ടാക്കി എന്നെ നീ എല്ലാവരുടെയും മുന്നിൽ ഒരു പെണ്ണ് പിടിയൻ ആക്കാൻ നോക്കിയില്ലേ..... എത്ര തവണ നിന്നോട് ഞാൻ പറഞ്ഞു.... എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്..... നീ എന്താ പൊട്ടിയാണോ..... അതോ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടോ.....?? എത്ര ആട്ടിയകറ്റിയാലും വീണ്ടും വീണ്ടും വലിഞ്ഞു കയറി വന്ന് ശല്യം ചെയ്യാൻ നിനക്ക് നാണമില്ലേ....?? എനിക്കറിയാം.... ഇതെല്ലാം നിന്റെ പ്ലാൻ ആണ്..... ഇങ്ങനൊക്കെ ചെയ്‌താൽ നിന്നെ ഞാൻ കെട്ടുമെന്ന് നീ കരുതിയെങ്കിൽ നിനക്ക് തെറ്റി....."അവൻ കലിയോടെ പറഞ്ഞു.... സാക്ഷി അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്....സാഗർ അലക്സിനെ തന്നെ ഉറ്റു നോക്കുകയായിരുന്നു "അതേ..... ഇതെല്ലാം എന്റെ പ്ലാൻ ആണ്..... എന്തേ...."അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..... "ഇനിയും ഇത് പോലെ പലതും ഞാൻ ചെയ്യും.... താൻ എന്തോ ചെയ്യും....."

നാവ് കുഴഞ്ഞു പറയുമ്പോഴും അവളുടെ കണ്ണുകൾ ബോധം മറയാൻ എന്ന പോലെ ചിമ്മി തുറക്കുന്നുണ്ടായിരുന്നു..... എന്നാൽ അവളുടെ മറുപടി അവനെ കുപിതനാക്കി..... പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അവൻ അവളുടെ കരണത് ആഞ്ഞടിച്ചു.....ചുണ്ട് പൊട്ടി ചോര വന്നു അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് പോയി വീണു..... തല നിലത്തിടിച്ചു.... നേരത്തെ ഭിത്തിയിൽ ഇടിച്ച അവിടെ തന്നെ വീണ്ടും ക്ഷതമേറ്റ് ചെറിയ മുറിവുണ്ടായി..... ചോര നിലത്ത് പടരുന്നത് കണ്ട് എല്ലാവരും തറഞ്ഞു നിന്ന് പോയി..... സാഗർ ഓടി ചെന്ന് അവളെ എടുത്ത് മടിയിലേക്ക് കിടത്തി.... "മെറി....."അവൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി വിളിച്ചതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു..... അവൾ സ്വബോധത്തിൽ അല്ലെന്ന് അറിയാമെങ്കിലും ആ ചിരി കണ്ട് ജീവയുടെ ഉള്ളും പിടഞ്ഞു..... അവളുടെ ആ കിടപ്പ് കണ്ട് അവസാനമായി കുഞ്ഞാറ്റയെ മടിയിൽ കിടത്തിയ രംഗം അവന് ഓർമ വന്നു.... ജീവക്ക് അലക്സിനെ പച്ചക്ക് കത്തിക്കാനുള്ള കലി ഉണ്ടായിരുന്നു.... അവൻ നിറഞ്ഞു ചുവന്ന കണ്ണുകളോടെ അലക്സിനെ ഒന്ന് നോക്കി..... എന്നാൽ അലക്സ് ഞെട്ടി നിൽക്കുകയായിരുന്നു..... സാക്ഷിയും അന്നയും ഒക്കെ മെറിക്ക് നേരെ വന്നതും സാഗർ ദേഷ്യത്തോടെ അവരെ നോക്കി.....

അവന്റെ നോട്ടം കണ്ട് അവർ ആരോ പിടിച്ചു വച്ചത് പോലെ നിന്നു "ജീവ ഞാൻ...." ജീവ തുറിച്ചു നോക്കുന്നത് കണ്ട് അലക്സ് എന്തോ പറയാൻ വന്നതും അവനത് കേൾക്കാൻ താല്പര്യപ്പെടാത്ത പോലെ മെറിക്ക് അടുത്ത് മുട്ട് കുത്തി ഇരുന്നു..... അവൾ അപ്പോഴും അവരെ നോക്കി ചിരിക്കുകയാണ്..... അവൾ നല്ല ഫിറ്റ്‌ ആണെന്ന് ആ ചിരി കണ്ടാൽ അറിയാം..... പതിയെ അവളുടെ ബോധം പോയതും ജീവ അവളെ താങ്ങി ഇരുത്തി തലയിലെ മുറിവ് നോക്കി..... കാര്യമായ മുറിവ് ഒന്നും ഉണ്ടായിരുന്നില്ല.... എന്നാലും ബ്ലഡ്‌ വരുന്നുണ്ടായിരുന്നു..... അത് കണ്ട ജീവ ധൃതിയിൽ പോക്കെറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് അവളുടെ മുറിവിൽ വെച്ച് കെട്ടി.....സാഗറും ജീവയും കൂടി അവളെ പൊക്കി എണീപ്പിച്ചു.....ജെറി അവരെ സഹായിച്ചു..... അവളുടെ ഒരു കൈ സാഗറിന്റെ തോളിലും മറ്റേ കൈ ജീവയുടെ തോളിലും ഇട്ട് അവർ അവളെ താങ്ങി പിടിച്ചു അവിടുന്ന് മുന്നോട്ട് നടന്നു..... അലക്സ് അവർക്ക് മുന്നിൽ വന്ന് നിന്നതും സാഗർ അവനെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു..... "ജീവാ.... ഞാൻ അറിയാതെ....." അലക്സ് അവന്റെ കൈയിൽ പിടിച്ചതും ജീവ അവനെ ഒന്ന് നോക്കി "കൈയെടുക്ക് അലക്സേ..... " അവന്റെ ശബ്ദം മുറുകി.....

ഇവരുടെ ഒക്കെ പെരുമാറ്റം കണ്ട് സാക്ഷിയും ശിഖയും അന്നയും ഒക്കെ പരിഭ്രമിച്ചു "കുറേ കാലം തോളിൽ കൈയിട്ട് നടന്നത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാതിരിക്കുന്നെ..... നിന്റെ സ്ഥാനത്ത് വേറൊരുത്തൻ ആണ് എന്റെ പെങ്ങളെ ദേഹത്ത് കൈ വെച്ചിരുന്നതെങ്കിൽ കൈയും കെട്ടി നോക്കി നിൽക്കില്ലായിരുന്നു ഞാൻ....." അവൻ ദേഷ്യത്തോടെ പറഞ്ഞു "എടാ..... അവൾ ചെയ്തതൊക്കെ ഓർത്തപ്പോ...."അവൻ എന്തോ പറയാൻ വന്നതും "അവൾ സ്വബോധത്തിൽ ആയിരുന്നില്ല അലക്സേ.... അവൾ പറഞ്ഞതും ചെയ്തതും ഒന്നും ബോധത്തോടെ അല്ല....."ജീവ ശബ്ദം ഉയർത്തി.....അലക്സ് നിശബ്ദനായി..... അത് കണ്ട് സാഗറും ജീവയും മെറിയെ എടുത്ത് പുറത്തേക്ക് നടന്നു "അവൾ നന്നായി ഡ്രിങ്ക്സ് കഴിച്ചിരുന്നു.....അത് കൊണ്ടാ അവൾ ഇങ്ങനെ ഒക്കെ..... അതുമല്ല അങ്കിളും മമ്മയും ഒക്കെ അവളെ കളിയാക്കി വാശി പിടിപ്പിച്ചു വിട്ടതാ..... ഞാൻ അവളെ ന്യായീകരിച്ചതല്ല.... അവൾക്ക് കുസൃതിയും തന്നിഷ്ടവും കൂടുതലാ..... നഷ്ടപ്പെട്ടു പോയെന്ന് കരുതിയ മകളെ വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയപ്പോൾ മമ്മ അവളെ വല്ലാതെ ലാളിച്ചു..... ഞാനും അതേ..... ഞങ്ങൾക്ക് ഇതൊക്കെ അവളുടെ കുഞ്ഞു കുഞ്ഞ് കുസൃതികളാണ്.....

അത് ഞങ്ങളുടെ സ്വാർത്ഥതയാവും..... അവൾ ചെയ്യുന്നതൊക്കെ തെറ്റായി കാണാൻ ഞങ്ങൾക്ക് കഴിയാറില്ല..... അവളുടെ സ്വഭാവം ചീത്തിയായെങ്കിൽ അതിന് ഉത്തരവാദികൾ ഞാനും എന്റെ മമ്മയുമാണ്.... അതിൽ അവളെ തെറ്റ് പറയാൻ പറ്റില്ല..... പിന്നെ അവൾ കണ്ട് പഠിക്കുന്നത് അവൾക്ക് മുകളിൽ ഉള്ള ഞങ്ങളെയൊക്കെയാണ്..... ഏട്ടന്മാരും ഇങ്ങനത്തെ കുസൃതികൾ കാണിക്കാറില്ലേ..... അതിന് ഇങ്ങനെ ഒന്നും പറയണ്ടായിരുന്നു..... അവളെ ആരും വേദനിപ്പിക്കുന്നത് ഏട്ടന്മാർക്ക് ഇഷ്ടമല്ല.....എനിക്കും അതേ.... ഇനി നിങ്ങളെ ഒന്നും ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ ഇവിടേക്ക് വലിഞ്ഞു കയറി വരില്ല..... പോട്ടെ....😊" ജെറി സമാധാനത്തിൽ പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി.... അലക്സിന് കുറ്റബോധം തോന്നി..... സാക്ഷിയും ശിഖയും അന്നയും വേഗം ജെറിക്ക് പിന്നാലെ ഓടി..... അവർ ഓടി ചെന്നപ്പോഴേക്കും അവർ മൂന്നും മെറിയെ എടുത്ത് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു..... "നിങ്ങൾ ഈ രാത്രി ഇതെങ്ങോട്ടാ.....??" സാറ അവർക്കടുത്തേക്ക് ഓടി വന്ന് കൊണ്ട് ചോദിച്ചു അവർ ഒന്നും മിണ്ടിയില്ല..... അവരെ കണ്ട് ജോർജും ശ്രീയും ജോയിയും ഒക്കെ അങ്ങോട്ട് വന്നു.... ജെസി മാറി നിന്ന് അവരെ ഉറ്റുനോക്കി.....

"ഏഹ്ഹ്.... മോൾക്കെന്താ പറ്റിയെ..... കവിളിൽ വിരലിന്റെ പാടുണ്ടല്ലോ.... ഇതെന്ന ഇവളുടെ തലയിൽ ഒരു കെട്ട്..... ചോരപ്പാടും ഉണ്ടല്ലോ....?" സാറ മെറിയുടെ തല ഒക്കെ പിടിച്ചു നോക്കിയതും ജെസി ഞെട്ടലോടെ മുന്നോട്ട് വന്നു ജെസി വരുന്നത് കണ്ട് സാഗർ സാറയെ മാറ്റി നിർത്തി മെറിയെ എടുത്ത് തോളിൽ ഇട്ടു.... "ജീവാ....മോൾക്ക് എന്താ പറ്റിയത്....??"സാറ ജീവയെ മാറ്റി നിർത്തി ചോദിച്ചു "മകനോട് ചോദിക്ക്...."അത്രയും പറഞ്ഞു സാഗർ ജീവയെയും പിടിച്ചു പുറത്തേക്ക് നടന്നു "ഡാഡ് വരുന്നുണ്ടോ....?"അവൻ വാതിൽക്കൽ എത്തി നിന്ന് തിരിഞ്ഞു നോക്കാതെ ചോദിച്ചതും ശ്രീ കാറിന്റെ കീയും എടുത്ത് അവർക്കൊപ്പം ഇറങ്ങി "സാഗർ.... അവൾ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്..... ഈ രാത്രി ഇറങ്ങിപ്പോകുവാണോ വേണ്ടത്....?" ജോർജ് അവർക്ക് പിന്നാലെ വന്ന് കൊണ്ട് ചോദിച്ചു.... അതിന് മറുപടി പറയാതെ അവർ കാറിലേക്ക് കയറി.... ശ്രീ പോയി കാർ സ്റ്റാർട്ട്‌ ചെയ്ത് അവിടുന്ന് പോയി..... ഇതൊക്കെ കണ്ട ജോർജ് സാക്ഷിയോടും അന്നയോടും കാര്യം തിരക്കി.... അവർ മറുപടി ഒന്നും പറയാതെ നിൽക്കുന്നത് കണ്ട എല്ലാം കണ്ട് സ്റ്റെയറിൽ നിന്ന അലക്സ് താഴേക്ക് വന്ന് ഉണ്ടായതൊക്കെ പറഞ്ഞു....

അത് കേട്ട് എല്ലാവരും ഞെട്ടി അത് കേട്ട് ജോർജ് ദേഷ്യത്തോടെ പുറത്തേക്ക് പോയി..... ജെസി ഒന്നും മിണ്ടാതെ കണ്ണും നിറച്ച് റൂമിലേക്ക് പോയി "ബന്ധങ്ങളിൽ ഒക്കെ വീണ്ടും വിള്ളൽ വീഴുവാണല്ലോ കർത്താവേ..... അവൾ നിന്നെക്കാൾ ചെറുതല്ലേ റോയ്.... നിനക്ക് ഒന്ന് ക്ഷമിച്ചൂടായിരുന്നോ....." അത്ര മാത്രം പറഞ്ഞു കൊണ്ട് സാറ അകത്തേക്ക് പോയി സാക്ഷിക്കും ശിഖക്കും അന്നക്കും എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..... ഇതേസമയം അലക്സിന്റെ മനസ്സ് ഇളകി മറിയുകയായിരുന്നു..... ജീവയും സാഗറും ആദ്യമായിട്ടാണ് ഇങ്ങനെ..... ഏത് സാഹചര്യവും കൂൾ ആയി ഹാൻഡിൽ ചെയ്യുന്ന സാഗറിന്റെ പെരുമാറ്റം ആണ് അവനെ ഞെട്ടിച്ചു കളഞ്ഞത്.... **************° ഫ്ലാറ്റിൽ വിട്ടാൽ മതി എന്ന സാഗറിന്റെ ആവശ്യം കേട്ട് ശ്രീ അവരെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി..... ശ്രീയെ സാഗർ വീട്ടിലേക്ക് പൊയ്ക്കോളാൻ പറഞ്ഞതും അവരെ ശല്യപ്പെടുത്താതെ മെറിക്ക് ഒരു ഉമ്മയും കൊടുത്ത് ശ്രീ വീട്ടിലേക്ക് മടങ്ങി ശ്രീ പോയത് മുതൽ മെറിയുടെ തലയിൽ തലോടി അവളുടെ അടുത്ത് ഇരിക്കുകയായിരുന്നു സാഗർ.... അലക്സ് അടിച്ച അടിയിൽ പൊട്ടിയ അവളുടെ ചുണ്ടിൽ ഉണങ്ങിയ ചോരപ്പാട് കണ്ട് സാഗറിന്റെ കണ്ണുകൾ ദേഷ്യത്താൽ കുറുകി.....

അത് കണ്ട് ജീവ വന്ന് അവളുടെ ചുണ്ടിലും തലയിലും ഒക്കെ മരുന്ന് വെച്ച് അവളുടെ അടുത്ത് വന്ന് കിടന്നു..... അവളുടെ രണ്ട് വശത്തായി അവളെ ചേർത്തു പിടിച്ചു കിടന്ന സാഗറും ജീവയും പതിയെ മയക്കത്തിലേക്ക് വീണു..... അത് കണ്ട ജെറി അവർക്ക് പുതപ്പിട്ട് കൊണ്ട് അവരുടെ അടുത്ത് കയറി കിടന്നു ***************° ശ്രീ അയാളുടെ വീടിന് മുന്നിൽ കാർ പാർക്ക്‌ ചെയ്ത് കീ എടുത്ത് ഡോർ തുറന്ന് അകത്തേക്ക് കയറാൻ നിന്നപ്പോഴാണ് മുറ്റത്ത് ജോർജിന്റെ കാർ വന്ന് നിന്നത്..... "അവരെവിടെ.....?" വീട്ടിലേക്ക് കയറിക്കൊണ്ട് ജോർജ് ചോദിച്ചു.... "അവർ ഫ്ലാറ്റിലാ..... അവിടെ വിട്ടാൽ മതിയെന്ന് പറഞ്ഞു.... പിന്നെ ഞാനും സമ്മതിച്ചു.... ജോർജ് വാ...." ശ്രീ ജോർജിനെ കൂട്ടി അകത്തേക്ക് കയറി "അവർ പെട്ടെന്ന് അങ്ങനെ ഇറങ്ങിപ്പോകാൻ പാടില്ലായിരുന്നു..... അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു..... ഒന്നും മനസ്സിൽ വെക്കല്ലേ....." ശ്രീ പറഞ്ഞു "ക്ഷമ ചോദിക്കേണ്ടത് ഞാനാ ശ്രീ...." ജോർജ് പറയുന്നത് കേട്ട് ശ്രീ നെറ്റി ചുളിച്ചു ജോർജ് അലക്സ് പറഞ്ഞതൊക്കെ ശ്രീയോട് തുറന്ന് പറഞ്ഞു..... ആരുടെയോ സംസാരം കേട്ട് എണീറ്റ് വന്ന വസു ജോർജ് പറയുന്നതൊക്കെ കൃത്യമായി കേട്ടിരുന്നു..... "അപ്പോ ഞാൻ ആഗ്രഹിച്ചത് പോലെയൊക്കെ കാര്യങ്ങൾ വരുന്നുണ്ട്..... ഇത്രയും ആയില്ലേ..... ഇനി ബാക്കി ഉള്ളത് ഞാൻ തീരുമാനിക്കുന്നത് പോലെയാകും നടക്കാൻ പോകുന്നത്....." ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞു നിന്ന വസുവിന്റെ ചുണ്ടിൽ ഗൂഢമായ ചിരി ഉണ്ടായിരുന്നു  ......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story