സാഗരം സാക്ഷി...❤️: ഭാഗം 85

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"നിന്റെ മനസ്സിന്റെ കോണിൽ എവിടെയോ അവൾ ഉണ്ട്..... ശരിയല്ലേ....??" ഉള്ളിൽ ഇരുന്ന് ആരോ ചോദിക്കുന്നത് പോലെ.... ആ ചോദ്യത്തിൽ അവൻ പതറിപ്പോയി..... ആ പതർച്ചയിൽ ഉണ്ടായിരുന്നു അവന്റെ ഉത്തരം..... പക്ഷെ സമ്മതിച്ചു കൊടുക്കാൻ അവന് കഴിയുന്നില്ല..... കാരണം കുറച്ച് മുന്നേ സാക്ഷി പറഞ്ഞ വാക്കുകൾ മനസ്സിനെ ശ്വാസം മുട്ടിച്ചിരുന്നു..... ഒപ്പം മെറിന്റെ മുന്നിൽ താഴ്ന്നു കൊടുക്കാനുള്ള മടിയും.... എന്ത് ചെയ്യണമെന്നറിയാതെ അവൻ മുടിയിഴകൾ കോർത്തു വലിച്ച് കുനിഞ്ഞിരുന്നു..... ***************° സാക്ഷി ബാൽക്കണിയിൽ നിന്ന് നോക്കി കാണുകയായിരുന്നു അലക്സിന്റെ അവസ്ഥ..... അവൾക്ക് അത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും തോന്നി..... അവൾ ദേഷ്യത്തോടെ ഫോൺ എടുത്ത് സാഗറിന് വിളിച്ചു.... രണ്ട് തവണ വിളിച്ചിട്ടും അവൻ എടുക്കുന്നില്ലെന്ന് കണ്ടതും സാക്ഷി പല്ല് കടിച്ച് ദേഷ്യത്തോടെ അകത്തേക്ക് നടന്നു..... മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കുറേ സമയം കളഞ്ഞു..... എന്നിട്ട് ഒരിക്കൽ കൂടി സാഗറിന് ഫോൺ ചെയ്തു.... കുറേ നേരം റിങ് ചെയ്ത് അവസാനം അവൻ അറ്റൻഡ് ചെയ്തു.... "മ്മ്.... എന്ത് വേണം....?"

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ പല്ല് കടിച്ചു..... "ചേട്ടന്റെ വക കഴിഞ്ഞ് ഇനി അനിയത്തിക്ക് എന്താണാവോ പറയാൻ ഉള്ളത്.....?" അവന്റെ ചോദ്യം അവളെ ശരിക്കും ചൊടിപ്പിച്ചു..... "സാഗർ.... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്......" അവൾ ദേഷ്യത്തോടെ പറഞ്ഞു..... "അതിന്.... 🤨?" സാഗർ ഗൗരവം വിടാതെ ചോദിച്ചു.... "നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്..... 😠" സാക്ഷി "ഇത് വലിയ ശല്യം ആയല്ലോ.....നിനക്കിപ്പോ എന്താ വേണ്ടത്....?" അവൻ കുറച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു.... "ശല്യമോ..... 😬😬 എന്നാൽ കേട്ടോ..... എനിക്ക് വേണ്ടത് ഡിവോഴ്സ് ആണ്.... അത് നീ തരുവോ.... 😬" അവൾ പല്ല് കടിച്ച് ചോദിച്ചതും മറുവശത്തു നിശബ്ദത..... പെട്ടെന്നൊരു ചിരി കേട്ടു..... "എന്റെ ബേബി..... നീ ഇത്രക്ക് പൊട്ടിയായിപ്പോയല്ലോ..... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..... അപ്പഴേക്കും അത് സീരിയസ് ആക്കി..... സില്ലി ഗേൾ....😁" അവൻ ഇളിച്ചോണ്ട് പറയുന്നത് കേട്ട് അവൾ നാവ് കടിച്ചു.... "മതി നിന്റെ തമാശ ഒക്കെ..... ഇച്ഛന്റെ അവസ്ഥ എനിക്ക് കണ്ട് നിൽക്കാൻ പറ്റുന്നില്ല...... നീ പറഞ്ഞിട്ടാ ഞാൻ അങ്ങനെ ഒക്കെ ഇച്ചനോട് പോയി പറഞ്ഞത്.....

ഇച്ഛന് ഫീൽ ആയെന്ന് തോന്നുന്നു....."അവൾ കുറച്ച് ദേഷ്യത്തോടെയാണ് അത് പറഞ്ഞത് "അവന് ഫീൽ ആവണം..... അവൻ തല്ലിയത് ഈ സാഗറിന്റെ പെങ്ങളെയാണ്..... പട്ടി..... 😬 അതിനുള്ള ശിക്ഷ അവൻ അനുഭവിക്കണം.... "സാഗർ പറയുന്നത് കേട്ട് അവൾ മുഖം വീർപ്പിച്ചു.... "നീ വേണേൽ ഒന്ന് രണ്ട് തല്ല് കൊടുക്ക്..... വഴക്ക് പറയ്..... അല്ലാതെ ഇങ്ങനെ ഇച്ഛനെ ഒറ്റപ്പെടുത്തരുത്....."സാക്ഷി പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും "ഞാൻ അങ്ങനെ ചെയ്‌താൽ പോടാ പുല്ലേന്ന് വിളിച്ച് അവൻ കൂൾ ആയിട്ട് നടക്കും.... ഇപ്പോ കണ്ടോ അവൻ വാലിന് തീ പിടിച്ച പോലെ നടക്കുന്നത്..... ഇനി ഈ ജന്മത്ത് അവൻ എന്റെ പെങ്ങളെ നേർക്ക് കൈ പൊക്കില്ല..... 😌" അവന്റെ മറുപടി കേട്ട് സാക്ഷി ചിരിച്ചു പോയി.... "അതൊക്കെ ശരി.... ജീവേട്ടന് നല്ല ദേഷ്യം ഉണ്ടല്ലേ ഇച്ഛനോട്.....??" സാക്ഷി "മ്മ്.... അവന് മെറി അനിയത്തിയെ പോലെയല്ല..... അനിയത്തി തന്നെയാ..... അവന്റെ ദേഷ്യം കണ്ടപ്പോ അവൾ എന്റെ പെങ്ങളാണോ അതോ അവന്റെ പെങ്ങളാണോന്ന് പോലും എനിക്ക് ഡൗട്ട് ആയി..... എനിക്ക് ഇല്ലാത്ത ദേഷ്യമാണ് അവന്.... 🤭" അവൻ ചിരിച്ചോണ്ട് പറയുന്നത് കേട്ട് സാക്ഷി നഖം കടിച്ചു "ഈ ഇഷ്യൂ കാരണം ജീവേട്ടൻ ഇച്ഛനെ വെറുക്കുവോ....??" സാക്ഷി "Never..... We are best friends..... എത്ര വഴക്ക് ഇട്ടാലും ഒരിക്കലും പിരിയില്ല.....

വെറുക്കേം ഇല്ല ..... അത് ഞങ്ങൾ ബോയ്സിന്റെ ഒരു പ്രത്യേകതയാണ്....." അവൻ വല്യ ഗമയിൽ പറഞ്ഞു "ഓ പറച്ചിൽ കേട്ടാൽ തോന്നും ഞങ്ങൾ അങ്ങനെ അല്ലെന്ന്....." സാക്ഷി ചുണ്ട് കോട്ടി.... "Ofcourse അങ്ങനെയാണ്..... നിങ്ങൾ ഗേൾസ് തമ്മിൽ വഴക്ക് ഇട്ടാൽ അത് പിന്നെ രണ്ട് ചേരിയിൽ ആയിട്ടേ അവസാനിക്കുള്ളു..... കേട്ടിട്ടില്ലേ ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണെന്ന്....."സാഗർ പറയുന്നത് ഒക്കെ കേട്ട് അവൾക്ക് കലി കയറി..... "എല്ലാവരും അങ്ങനെ ആകണമെന്നൊന്നും ഇല്ല...."അവൾ ദേശിച്ചു.... അവൻ ചിരിച്ചു.... "അല്ല.... എന്താണ് എന്റെ അളിയന്റെ നിലവിലെ അവസ്ഥ....."അവൻ പുഞ്ചിരിയോടെ ചോദിച്ചു..... "ദയനീയമാണ്..... ☹️" സാക്ഷി "ഞാൻ പറഞ്ഞത് പോലെ ഒക്കെ അവനോട് പറഞ്ഞില്ലേ....?" സാഗർ "മ്മ് പറഞ്ഞു.... അതിന് ശേഷം ഇച്ഛൻ നല്ല സങ്കടത്തിലാ.... എന്തൊക്കയോ ആലോചിച്ചു ഫീൽ ആയി പുറത്ത് തന്നെ ഇരിക്കുവാ... " അവൾ വിഷമത്തോടെ പറഞ്ഞു.... "മെറിയെ ഇഷ്ടം അല്ലെങ്കിൽ പിന്നെ എന്തിനാ അവൻ അതൊക്കെ കേട്ട് ഫീൽ ആവുന്നേ....?" സാഗർ നെറ്റി ചുളിച്ചു.... "എനിക്ക് തോന്നുന്നു...... ഉള്ളിൽ എവിടെയോ ഇച്ഛന് അവളോട് ഒരിഷ്ടം ഉണ്ടെന്ന്....." അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... "മ്മ്.... അത് അവനെ ഒന്ന് മനസ്സിലാക്കി കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം....." സാഗർ.... "

ഇനി ഇച്ചൻ അവളെ സ്നേഹിക്കുന്നുണ്ടെങ്കിലോ.....??" അവൾ മടിച്ചു മടിച്ചു ചോദിച്ചു.... "അങ്ങനെയാണെങ്കിൽ കുറച്ച് കാലം അവനെ ഞാൻ നല്ലപോലെ വെള്ളം കുടിപ്പിക്കും..... എന്റെ കണ്മുന്നിൽ ഇട്ട് എന്റെ കൊച്ചിനെ തല്ലിയതിന്റെ പണിഷ്മെന്റ്..... " അവൻ പറഞ്ഞു "അതൊന്നും വേണ്ട...." സാക്ഷി "അതൊക്കെ വേണം..... അത്രക്ക് ഉണ്ടായിരുന്നു ഇന്നത്തെ അവന്റെ ഷോ..... ഉള്ളിൽ ഇഷ്ടം വെച്ചിട്ട് അവൻ എല്ലാവരുടെയും മുന്നിൽ എന്റെ പെങ്ങളെ നാണം കെടുത്തിയതാണെങ്കിൽ അവൻ തീർന്നു....."സാഗർ വാശിയോടെ പറഞ്ഞു..... "ഡാ....." സാക്ഷി എന്തോ പറയാൻ വന്നതും ഫോണിലൂടെ ജീവയുടെ അലർച്ച കേട്ടു.... ഒപ്പം ഫോണും ഡിസ്കണക്ടട് ആയി..... ജീവ എല്ലാം കേട്ട് കാണുമെന്നു അവൾ ഊഹിച്ചു.... ***************° അലക്സ് മെറിയെ തല്ലുന്ന രംഗം സ്വപ്നം പോലെ കണ്ട ജീവ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.... ബെഡിൽ നോക്കിയപ്പോൾ സാഗർ അവിടെ ഉണ്ടായിരുന്നില്ല...... മുറിക്ക് പുറത്ത് നിന്ന് സാഗറിന്റെ സംസാരം കേട്ടതും ജീവ പതിയെ എണീറ്റ് അങ്ങോട്ട് നടന്നു..... മുറിക്ക് പുറത്ത് ഇറങ്ങിയപ്പോൾ സാഗർ ഫോൺ ചെവിയോട് ചേർത്തു പിടിച്ചു നിൽക്കുന്നതാണ് ജീവ കണ്ടത്.... അവൻ അടുത്തേക്ക് പോയപ്പോൾ അവന്റെ സംസാരം ഒക്കെ വ്യക്തമായി ജീവ കേട്ടു....

അലക്സിനെ അവോയ്ഡ് ചെയ്തതൊക്കെ അവന്റെ വെറും ആക്ടിങ് ആണെന്ന് മനസ്സിലാക്കിയപ്പോൾ ജീവക്ക് കലി ഇളകി..... "ഡാ....." അവൻ ദേഷ്യത്തിൽ അലറിയതും സാഗർ ഫോൺ ഓഫ്‌ ചെയ്ത് തിരിഞ്ഞു നോക്കി..... അവൻ ഞെട്ടുമെന്ന് കരുതിയ ജീവയെ കുപിതനാക്കിക്കൊണ്ട് സാഗർ ജീവയെ നോക്കി ഇളിച്ചു..... "ഒക്കെ നിന്റെ ആക്ടിങ് ആയിരുന്നോ.... നിക്കടാ തെണ്ടി അവിടെ....." എന്നും പറഞ്ഞ് ജീവ അവന് നേരെ ഓടിയതും സാഗർ അവന് മുന്നേ ഓടി.... ഓട്ടം എന്ന് പറഞ്ഞാൽ ഒടുക്കത്തെ ഓട്ടം..... സോഫക്ക് ചുറ്റും ഒരു എട്ട് പത്തു തവണ എങ്കിലും അവർ ഓടിക്കാണും..... അവസാനം ജീവ ഓടി വന്ന് അവന്റെ മേലേക്ക് ചാടിയതും രണ്ടും കൂടി നിലത്തേക്ക് വീണു..... ജീവ അവന്റെ പുറത്ത് കയറി ഇരുന്നു ഇടിച്ചു അവന്റെ പരിപ്പിളക്കി "ഡാ തെണ്ടി.... വിടെടാ....."സാഗർ അവനെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു..... സാഗർ കിതക്കുന്നത് നോക്കി ജീവ നിലത്ത് കൈ ഊന്നി ഇരുന്ന് കിതച്ചു..... "സോറി മച്ചൂ.....🤥" കിതപ്പ് ഒന്ന് അടങ്ങിയതും സാഗർ പറഞ്ഞു ജീവ അത് കേട്ട് ഒന്ന് തുറിച്ചു നോക്കി..... "നിന്നെ വിശ്വസിക്കാൻ കൊള്ളത്തില്ല..... 😡"

ജീവ ദേശിച്ചു.... സാഗർ ചിരിച്ചു.... "നിന്നോട് ആര് പറഞ്ഞു എന്നെ കയറി അങ്ങ് വിശ്വസിക്കാൻ....." ഇളിച്ചോണ്ട് ചോദിക്കുന്നവനെ ജീവ ഒന്ന് തറപ്പിച്ചു നോക്കി.... "Still i lub you.... 😘" എന്നും പറഞ്ഞ് സാഗർ ജീവയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..... ജീവ സ്റ്റിൽ കലിപ്പ് കാണിച്ചിരുന്നു..... നിന്റെ അവിഞ്ഞ ഉമ്മയിൽ വീഴുന്നവൻ അല്ലടാ ജീവ 😏😏 എന്ന എക്സ്പ്രഷനും..... "Chill mahn..... ഇതൊക്കെ ഇത്ര സീരിയസ് ആക്കാൻ എന്തിരിക്കുന്നു.....??" സാഗർ ജീവേടെ തോളിൽ കൈയിട്ടതും അവനത് തട്ടി മാറ്റി..... "നിനക്ക് ഇതൊക്കെ നിസ്സാരമാണോ സാഗർ.... നമ്മുടെ കണ്മുന്നിൽ ഇട്ട് അല്ലെ അവൻ മെറിയെ തല്ലിയത്..... അവന് അതിനും മാത്രം ധൈര്യം എവിടുന്ന് കിട്ടി..... അവനാരാ എന്റെ പെങ്ങളുടെ ദേഹത്ത് കൈ വെക്കാൻ..... ഏഹ്ഹ്.....??" ജീവ നല്ല പോലെ ദേഷ്യപ്പെട്ടു..... "Cool മച്ചൂ..... മെറി കുടിച്ചിട്ട് അവന്റെ റൂമിൽ കയറി ചെന്നിട്ടല്ലേ ഈ പ്രോബ്ലെംസ് ഒക്കെ ഉണ്ടായത്...." സാഗർ അത് പറഞ്ഞതും ജീവ അവന്റെ മൂക്കിനിട്ട് ഒരു ഇടി കൊടുത്തു.... എന്നിട്ട് അവനെ തുറിച്ചു നോക്കി..... "ചെറ്റേ.....അവൾക്ക് ബോധം ഇല്ലായിരുന്നു...... അവളെ തടഞ്ഞിരുന്നെങ്കിൽ അവൾ അങ്ങോട്ട് പോകില്ലായിരുന്നു..... ഞാൻ തടയാൻ ചെന്നപ്പോ നീ എന്നെ തടഞ്ഞു നിർത്തി.... എന്നിട്ട് ഒരു ഡയലോഗും..... എന്താന്ന് വെച്ചാൽ പോയി മേടിച്ചിട്ട് വരട്ടേന്ന്.... 😡" ജീവ ദേശിച്ചു..... സാഗർ ഇളിച്ചു..... "അതവൾ അന്തസ്സായിട്ട് ചെയ്തില്ലേ..... കിട്ടേണ്ടതൊക്ക ഇരന്നു വാങ്ങിയില്ലേ 😌....."

സാഗർ ചിരിച്ചോണ്ട് പറയുന്നത് കേട്ട് ജീവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..... "നീ തമാശിക്കല്ലേ..... ബോധം ഇല്ലാത്ത അവൾ എന്തൊക്കെയോ കാട്ടി കൂട്ടിയതിന് അവൻ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്...... ഞാനും നീയും ഒക്കെ അവിടെ ഇല്ലായിരുന്നോ..... അവനൊന്നു വിളിച്ചാൽ നമ്മൾ അവളെ വിളിച്ചോണ്ട് പോകില്ലായിരുന്നോ അവിടുന്ന് അവനെ ശല്യം ചെയ്യുവാണെന്ന് പോലും 😏.... അവൾ അത്ര ശല്യം ആണെങ്കിൽ അവന് മമ്മയോട് പറഞ്ഞാൽ പോരായിരുന്നോ നേരത്തെ..... അല്ലെങ്കിൽ എന്നോടോ നിന്നോടോ പറഞ്ഞാൽ പോരായിരുന്നോ..... നമ്മൾ പറഞ്ഞ് തിരുത്തില്ലേ അവളെ.... അതിന് പകരം എല്ലാവരുടെയും മുന്നിലിട്ട് അവളെ....."ജീവ ബാക്കി പറയാതെ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.... സാഗർ ഒരു കൈ കൊണ്ട് അവന്റെ തോളിൽ തട്ടി കൊടുത്തു..... "ഞാനാ..... ഈ ഞാനാ വേണ്ടാത്ത ആഗ്രഹം ഒക്കെ അവളുടെ ഉള്ളിൽ കുത്തി നിറച്ചത്....." ജീവ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു "അതും സ്വസ്ഥമായിട്ട് ശിഖയോട് സൊള്ളാൻ.... 🤭"സാഗർ ആക്കി പറഞ്ഞതും ജീവ അവനെ തുറിച്ചു നോക്കി..... "ഞാൻ അത്രക്ക് ചെറ്റയാണോടാ.... 😠 അവൻ സ്നേഹമുള്ളവനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു..... എന്റെ പെങ്ങളെ പൊന്ന് പോലെ നോക്കാൻ പറ്റുമെന്ന് ഞാൻ കരുതി..... മറ്റൊരു വീട്ടിലേക്ക് പറഞ്ഞ് വിടാൻ തോന്നുന്നില്ല.....

ഇതാവുമ്പോ എന്നും ഒരുമിച്ച് ഉണ്ടാകും എന്ന് കരുതി..... അതെന്റെ സ്വാർത്ഥതയായിരുന്നു..... ആ സ്വാർത്ഥത അവളെ ഇത്രത്തോളം വേദനിപ്പിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല..... ഞാൻ തീരുമാനിച്ചു കഴിഞ്ഞു..... എന്റെ പെങ്ങൾക്ക് ഇനി അവൻ വേണ്ട....." ജീവ ഉറച്ച സ്വരത്തിൽ പറഞ്ഞു.... "അത് അവൾ കൂടി തീരുമാനിക്കണ്ടേ.....?" സാഗർ ചോദിച്ചു "അവളെ ശല്യമായി കരുതുന്ന ഒരുത്തന് പിന്നാലെ പോകാൻ ഞാൻ അവളെ അനുവദിക്കില്ല..... ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കും..... എനിക്ക് ഉറപ്പാ......"അതും പറഞ്ഞ് ജീവ അവിടുന്ന് എണീറ്റ് പോയി..... സാഗർ ആണേൽ തലക്കടിയേറ്റ പോലെ ഇരുന്നു..... "എന്തെരോ എന്തോ..... 🙄" ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് സാഗറും മുറിയിലേക്ക് നടന്നു..... ****************° രാവിലെ മെറി കണ്ണ് തുറക്കുമ്പോൾ മുന്നിൽ തന്നെ ശ്രീ ഇരിക്കുന്നത് കണ്ട് അവൾ കണ്ണ് ഒന്ന് തിരുമ്മി എണീറ്റ് ഇരുന്നു.....തല വെട്ടി പൊളിയുന്ന വേദന തോന്നി അവൾ ഏറെ നേരം തലക്ക് താങ്ങും കൊടുത്തിരുന്നു.....തലയിലെ മുറിവിൽ കൈ തടഞ്ഞതും അവൾ സംശയത്തോടെ നെറ്റി ചുളിച്ചിരുന്നു..... അവളുടെ അവസ്ഥ എന്താണെന്ന് അറിയാൻ ബെഡിൽ അവൾക്ക് ചുറ്റും ജീവയും ജെറിയും ഇരിപ്പുണ്ട്..... സാഗർ ആണേൽ Z ഷേപ്പിൽ കിടക്കുന്നുണ്ട്.... "ഡാ ചേട്ടാ എണീക്കടാ.... മെറി എണീറ്റു....."

ജെറി സാഗറിനെ കുലുക്കി വിളിച്ചതും സാഗർ മടിയോടെ കണ്ണ് തുറന്നു.... എല്ലാവരും ഇരിക്കുന്നത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു..... "ആഹാ എല്ലാരും ഉണ്ടല്ലോ.... എന്താ വിശേഷിച്ചു.....?" അവനൊരു കോട്ടുവാ ഒക്കെ ഇട്ട് ചോദിച്ചതും ജീവ അവനെ ഒന്ന് തറപ്പിച്ചു നോക്കി..... ആ നോട്ടം കണ്ടപ്പോൾ തലേന്ന് നടന്നതൊക്കെ സാഗറിന്റെ ഓർമയിൽ പറന്നെത്തി..... അതോടെ സാഗർ ചാടി എണീറ്റ് മെറിയെ ഫോക്കസ് ചെയ്തിരുന്നു..... മെറി ആണേൽ ഇതെന്താ സംഭവം എന്ന മട്ടിൽ നാലിനെയും മിഴിച്ചു നോക്കുവാണ്..... "എന്താ..... 👀?" മെറി "നിനക്ക് എന്ത് പറ്റിയതാ....?" ശ്രീ കുറച്ച് ഗൗരവത്തിൽ ചോദിച്ചു..... "എനിക്ക് എന്നാ പറ്റാൻ.... 👀? നിങ്ങൾക്ക് എന്തേലും പറ്റിയാ.... 👀?" അവൾ നാല് പേരോടുമായി ചോദിച്ചതും നാലും പരസ്പരം നോക്കി..... "ഇന്നലെ രാത്രി നടന്നതൊക്കെ നിനക്ക് ഓർമ്മയുണ്ടോ....?" ശ്രീ ചോദിച്ചു "ഇന്നലെ.... 🤔 ആഹ്.... ഇന്നലെ ഇങ്ങേർടെ ബർത്ത്ഡേ അല്ലായിരുന്നോ..... നമ്മൾ എല്ലാവരും കൂടി തറവാട്ടിൽ വെച്ച് അല്ലെ സെലിബ്രേറ്റ് ചെയ്തത്.....👀?" അവൾ തലക്ക് കൈയും കൊടുത്ത് ഓർത്തെടുത്തു..... "അതിന് ശേഷം എന്തൊക്കെയാ നടന്നത്....?" ശ്രീ വീണ്ടും ചോദിച്ചു.... "അതിന് ശേഷം.....മ്മ് 🤔 ആഹ്.... ഞങ്ങൾ എല്ലാവരും കൂടി ഗെയിം കളിച്ചു..... അതിനിടക്ക് ഞാൻ ആ റോയിച്ചനോട്‌ ഉടക്കി.... 🥴

ഞാൻ കളി നിർത്തി പപ്പേടെ അടുത്തേക്ക് വന്നു..... പിന്നെ..... 🤔 ആഹ് പിന്നെ ടേബിളിൽ ഇരുന്ന രണ്ട് ബോട്ടിൽ വോഡ്ക ഒറ്റ വലിക്ക് കുടിച്ചു തീർത്തു..... 😁 " മെറി ഇളിച്ചോണ്ട് പറഞ്ഞതും ശ്രീയും ജീവയും അവളെ ഇരുത്തി നോക്കി.... "അടി പാവി.... 🙄 അപ്പോ നീ അറിഞ്ഞു വെച്ചിട്ട് കുടിച്ചതാണോ.....?? 🙄" ജെറി കണ്ണും മിഴിച്ചു ചോദിച്ചതും അവൾ ഇളിച്ചോണ്ട് തലയാട്ടി.... "അവളുടെ അമ്മൂമ്മേട ഒരു പച്ചവെള്ളം..... 😬" സാഗർ അതും പറഞ്ഞു അവൾക്കൊരു ചവിട്ട് കൊടുത്തു.... "ഏഹ്ഹ് പച്ചവെള്ളോ..... "മെറി ഉഴിഞ്ഞു കൊണ്ട് കാര്യം മനസ്സിലാവാതെ അവനെ നോക്കി.... "ഡ്രിങ്ക്സ് കഴിച്ചതിനു ശേഷം എന്താ ഉണ്ടായതെന്ന് ഓർമ ഉണ്ടോ....??" ശ്രീ ചോദിച്ചു "അതിന് ശേഷം..... ഞാൻ നിങ്ങളോടൊക്കെ എന്തൊക്കെയോ സംസാരിച്ചു.... പിന്നെ കിടന്ന് ഉറങ്ങിയെന്നു തോന്നുന്നു...."അവൾ ഓർത്തെടുത്തു പറഞ്ഞു..... അത് കേട്ട് ശ്രീ എന്തോ ചിന്തിച്ചിരുന്നു.... അത് കണ്ട് മെറി നെറ്റി ചുളിച്ചു..... "കുടിച്ചു വെളിവില്ലാതെ എന്തേലും ഒക്കെ കാണിച്ചോ ആവോ.... 🙄?" അവൾ ശ്രീയുടെ ഇരിപ്പ് കണ്ട് സ്വയം ചോദിച്ചു "കാണിച്ചോ അല്ല..... കാണിച്ചു....."

അത് കേട്ട് സാഗർ പറഞ്ഞു "എന്ത്.... 👀?" മെറി "കുടിച്ചു ഫിറ്റ്‌ ആയി നീ റോയിച്ചന്റെ റൂമിൽ കേറി..... 😬"ജെറി ദേഷ്യത്തോടെ പറഞ്ഞു "എന്നിട്ട്..... 🤩?" അവളുടെ ത്വര കണ്ട് ശ്രീയും ജീവയും ജെറിയും അവളെ തുറിച്ചു നോക്കി..... "തമാശ കളയ് മെറി..... ഇന്നലെ എന്തൊക്കെയാ ഉണ്ടായതെന്ന് നിനക്ക് അറിയോ.....??" ശ്രീ കുറച്ച് ഗൗരവത്തിൽ ചോദിച്ചു.... ശ്രീ ഇതിന് മുൻപ് തന്നോട് ഇത്ര ഗൗരവം കാണിച്ചിട്ടില്ലെന്ന് അവൾ മനസ്സിൽ ഓർത്തു.... ശേഷം ശ്രീ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു..... ഇന്നലെ തറവാട്ടിൽ വെച്ച് അവർ കണ്ടതും അതിന് ശേഷം ഉണ്ടായതും ജോർജ് പറഞ്ഞതും ഒക്കെ ശ്രീ അവൾക്ക് പറഞ്ഞു കൊടുത്തു..... ഒക്കെ കേട്ട് തറഞ്ഞു ഇരിക്കുകയായിരുന്നു അവൾ...... "എന്റെ മോള് അവനൊരു ശല്യമാണെന്ന് പറഞ്ഞത് ജോർജ് എന്നോട് പറഞ്ഞപ്പോൾ പപ്പക്ക് സഹിക്കാൻ കഴിയുന്നില്ലടാ..... ഭ്രാന്ത്‌ പിടിക്കുന്നെനിക്ക്..... " മുടി കോർത്തു വലിച്ച് ശ്രീ പറയുന്നത് കേട്ട് മെറിയുടെ കണ്ണ് നിറഞ്ഞു.... അത് കണ്ട് ജീവയുടെയും ജെറിയുടെയും കണ്ണിൽ നനവ് പടർന്നു.... സാഗർ അസ്വസ്ഥതയോടെ മുഖം തിരിച്ചു.... അവരുടെ ഒക്കെ അവസ്ഥ കണ്ട് മെറി വേഗം കണ്ണ് തുടച്ച് മുഖത്ത് പുഞ്ചിരി വരുത്തി..... "മോളോട് ചോദിക്കാതെ ഞാൻ ജോർജിനൊരു വാക്ക് കൊടുത്തു.....

ഇനിയൊരിക്കലും എന്റെ മകൾ റോയ്ക്കൊരു ശല്യമായി വരില്ലെന്ന്..... ആ വാക്ക് സത്യമാകണം..... എന്റെ മോളുടെ ജീവിതത്തെ പറ്റി എനിക്ക് ഒരുപാട് ഡ്രീംസ്‌ ഉണ്ട്.... നിന്നെ ജീവനെ പോലെ സ്നേഹിക്കുന്നവൻ ആയിരിക്കണം നിന്റെ ജീവിതപങ്കാളി ആയി വരേണ്ടത്.... റോയ്ക്ക് ഒരിക്കലും അതിന് കഴിഞ്ഞെന്ന് വരില്ല..... എനിക്കറിയാം..... മോൾക്ക് അവനെ എത്രത്തോളം ഇഷ്ടമാണെന്ന്..... അവനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്..... റോയ് ചിലപ്പോ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നിന്നെ സ്വീകരിക്കുമായിരിക്കും.... അതും അല്ലെങ്കിൽ കുറ്റബോധം കൊണ്ട്..... പക്ഷെ അപ്പോഴും സ്നേഹം ഉണ്ടാവില്ല.... ആ ബന്ധം നിലനിൽക്കുകയും ഇല്ല..... എനിക്ക് ഇപ്പൊ നിന്നെ കുറിച്ച് ഓർക്കുമ്പോ തന്നെ ആധിയാ മോളെ....." ശ്രീ പറഞ്ഞതൊക്കെ അവളുടെ ഉള്ളം കുത്തി നോവിച്ചെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ പൊട്ടി ചിരിച്ചു..... അവൾ നിർത്താതെ ചിരിക്കുന്നത് കണ്ട് ശ്രീ അവളെ മിഴിച്ചു നോക്കി.... ബാക്കി മൂന്ന് പേർക്കും അത് വെറുമൊരു പ്രഹസനം ആണെന്ന് മനസ്സിലായിട്ടുണ്ടാവണം..... "എന്റെ പൊന്ന് പപ്പേ..... നിങ്ങൾക്കൊക്കെ ഇതെന്താ പറ്റിയെ.... വെള്ളം അടിച്ചു ഫിറ്റ്‌ ആയി വല്ലതും വിളിച്ചു പറഞ്ഞെന്ന് കരുതി അതൊക്കെ ഇങ്ങനെ സീരിയസ് ആക്കുവോ.... ഹഹഹ..... ഹുയ്യോ.... എനിക്ക് ചിരിക്കാൻ വയ്യേ....." അവൾ പൊട്ടി ചിരിക്കാൻ പാട് പെട്ടു..... "അപ്പോ നിനക്ക് റോയിയെ ഇഷ്ടമല്ലെന്നാണോ....?"

ശ്രീ ഞെട്ടലോടെ ചോദിച്ചു.... "ആ വായിനോക്കിയേ ഒക്കെ ആരെങ്കിലും പ്രേമിക്കോ പപ്പാ.... 😂?" അവളുടെ ചോദ്യം കേട്ടപ്പോഴാണ് ശ്രീയുടെ ഉള്ള് തണുത്തത്..... "ഞാൻ വെറുതെ അങ്ങേരെ വട്ടാക്കാൻ വേണ്ടി പറഞ്ഞതാ ഇഷ്ടമാണെന്ന്..... പിന്നെ ഞാൻ ഒന്ന് ആലോചിച്ചപ്പോൾ അങ്ങേരെ കെട്ടിയാൽ എനിക്ക് നിങ്ങളെ ആരെയും പിരിയേണ്ടി വരില്ലാന്ന് തോന്നി..... ആ മത്തങ്ങാത്തലയനെ കെട്ടിയാൽ എല്ലാവരും ഒരുമിച്ചു ഉണ്ടാകുമല്ലോന്ന് കരുതിയാ അങ്ങേരോട് എന്നെ കെട്ടാൻ പറഞ്ഞെ.... ഹാ പറഞ്ഞിട്ട് അങ്ങേർക്ക് മനസ്സിലാവുന്നില്ല..... ആ മന്ദബുദ്ധി എന്നെ മിസ്സ്‌ ചെയ്തു അത്ര തന്നെ....."അവൾ ലാഘവത്തോടെ പറയുന്നത് കേട്ട് ശ്രീ ആശ്വാസത്തോടെ ചിരിച്ചു "പപ്പേടെ സുന്ദരിയായ മോളെ കിട്ടാനുള്ള ഭാഗ്യം ഒന്നും ആ മത്തങ്ങാത്തലയന് ഇല്ല പപ്പേ.... 🤭"അവൾ ശ്രീയുടെ തോളിൽ തല ചായ്ച്ചു കൊണ്ട് ചിരിച്ചു.... "ഇപ്പഴാ പപ്പക്ക് ശ്വാസം നേരെ വീണത്....." ശ്രീ അവളെ തലോടി കൊണ്ട് പറഞ്ഞു.... അപ്പോഴും തന്നെ സംശയത്തോടെ നോക്കുന്ന ആറ് കണ്ണുകൾ കണ്ട് മെറി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..... "അല്ല.... നിങ്ങൾ എന്തിനാ വഴക്കിട്ട് അവിടുന്ന് ഇറങ്ങിയേ....??" അവൾ മൂന്ന് ഏട്ടന്മാരോടുമായി ചോദിച്ചു "പിന്നെ.... നിന്നെ വേദനിപ്പിച്ചത് കൈയും കെട്ടി നോക്കി അവിടെ തന്നെ നിൽക്കണമായിരുന്നോ....??"

ജീവ ദേഷ്യത്തോടെ ചോദിച്ചതും "ശ്യാ കലിപ്പ്..... 🤭"മെറി കളിയാക്കി പറഞ്ഞതും ജീവ തുറിച്ചു നോക്കി അത് കണ്ട് മെറി ജീവയുടെ മുന്നിലായി ബെഡിൽ മുട്ട് കുത്തി നിന്നു..... "എന്റെ സ്വീറ്റ് bro ഇങ്ങനെ ചൂടാവല്ലേ..... എന്നെ റോയിച്ചൻ ഒന്ന് തല്ലിയതല്ലേ ഉള്ളു..... മമ്മ എപ്പോഴും പറയാറുണ്ട്..... എനിക്ക് നല്ല തല്ലിന്റെ കുറവുണ്ടെന്ന്..... അങ്ങനെ ആ കുറവും നികന്നു.... 😌 പിന്നെ എനിക്ക് വേദനിച്ചതാണ് പ്രശ്നം എങ്കിൽ ഒരു കാര്യം പറയാം..... അങ്ങേര് വെറുതെ അടിച് അങ്ങേരെ സ്റ്റാമിന വേസ്റ്റ് ആക്കിയതാണ് മിച്ചം..... ബോധം ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു വേദനയും അറിയേണ്ടി വന്നില്ല..... എന്നോടാ കളി 😌" അവൾ ഹാപ്പി ആണെന്ന് കാണിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു..... "ഇനി മൂന്ന് പേരും എണീറ്റ് റെഡി ആയിക്കെ....."അവൾ മൂന്ന് പേരോടുമായി പറഞ്ഞു..... "എന്തിന്....?" ജീവ "ഇന്നലെ തെറ്റ് മുഴുവൻ നമ്മുടെ ഭാഗത്താണ്..... അത് കൊണ്ട് പോയി മാപ്പ് പറഞ്ഞിട്ട് വരാം.... കൂട്ടത്തിൽ ആ കോയിച്ചന്റെ മുഖത്ത് നോക്കി എനിക്ക് അങ്ങേരോട് ഒരു തേങ്ങയും ഇല്ലെന്ന് പറയണം....."അത് കേൾക്കേണ്ട താമസം സാഗർ ചാടി എണീറ്റു "

എന്നാൽ വാ.... പെട്ടെന്ന് തന്നെ പോയേക്കാം..... " സാഗർ ഉത്സാഹത്തോടെ പറഞ്ഞത് കേട്ട് ജീവ അവനെ നോക്കി കണ്ണുരുട്ടി.... "വാ ജീവേട്ടാ..... ഞാൻ അല്ലെ വിളിക്കുന്നത്.... എണീറ്റെ...." മെറി അവനെ പിടിച്ചു വലിച്ചു ഫ്രഷ് ആകാൻ പറഞ്ഞു വിട്ടു.... എല്ലാവരും ഫ്രഷ് ആയി ഒരു കപ്പ് കോഫിയും കുടിച്ചു ശ്രീക്ക് ഒപ്പം കുരിശിങ്കലിലോട്ട് പോയി..... കാർ മുറ്റത്ത് കൊണ്ട് പോയി നിർത്തിക്കൊണ്ട് ശ്രീയും സാഗറും മെറിയും പുറത്തേക്കിറങ്ങി.... ജീവയും ജെറിയും വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ ആണ് ഇറങ്ങിയത്.... കാറിന്റെ ശബ്ദം കേട്ട് ജോർജ് പുറത്തേക്ക് വന്നു..... എല്ലാവരെയും കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ജോർജ് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് വന്നു..... "പേടിക്കണ്ട അങ്കിൾ.... ശല്യപ്പെടുത്താൻ വന്നതല്ല.... ഇവൾക്ക് മാപ്പ് ചോദിക്കണമെന്ന് നിർബന്ധം....."ജീവ പറയുന്നത് കേട്ട് ജോർജ് ദയനീയമായി അവരെ നോക്കി.... ജീവയും ജെറിയും കാറിനടുത്തു തന്നെ നിന്നു.... ശബ്ദം കേട്ട് അകത്തു നിന്ന് ഓരോരുത്തരായി ഇറങ്ങി വന്നു..... അലക്സ് വന്ന് ഇവരെ ഒക്കെ കണ്ട് ഞെട്ടി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story