സാഗരം സാക്ഷി...❤️: ഭാഗം 86

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പേടിക്കണ്ട അങ്കിൾ.... ശല്യപ്പെടുത്താൻ വന്നതല്ല.... ഇവൾക്ക് മാപ്പ് ചോദിക്കണമെന്ന് നിർബന്ധം....."ജീവ പറയുന്നത് കേട്ട് ജോർജ് ദയനീയമായി അവരെ നോക്കി.... ജീവയും ജെറിയും കാറിനടുത്തു തന്നെ നിന്നു.... ശബ്ദം കേട്ട് അകത്തു നിന്ന് ഓരോരുത്തരായി ഇറങ്ങി വന്നു..... അലക്സ് വന്ന് ഇവരെ ഒക്കെ കണ്ട് ഞെട്ടി.... ശിഖ ജീവയെ തന്നെ നോക്കി നിൽക്കുകയായിരുന്നു..... എന്നാൽ അവൻ ആരെയും ശ്രദ്ധിക്കാതെ ഗൗരവത്തിലാണ് നിന്നത്.... അത് അവളെ തെല്ലൊന്ന് നൊമ്പരപ്പെടുത്തി..... ഇതേസമയം മെറി എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..... ജെസി അവളെ വേദനയോടെ നോക്കുന്നത് കണ്ടതും അവൾ ചിരിച്ചുകൊണ്ട് ജെസിക്ക് നേരെ നടന്നു.... അടുത്ത് ചെന്ന് ജെസിയെ കെട്ടിപിടിച്ചു..... ജെസിയുടെ കണ്ണ് നിറഞ്ഞു..... "ഞാൻ കാരണം മമ്മ ഒരുപാട് വിഷമിച്ചല്ലേ..... വെളിവ് ഇല്ലാണ്ട് പറ്റിപ്പോയതാ..... സോറി 😁....."അവൾ ജെസിയെ നോക്കി ഇളിച്ചോണ്ട് പറയുന്നത് കേട്ട് ജെസിക്ക് ചിരി വന്നു..... അത്രേം നേരം ഗൗരവം പിടിച്ചു നിന്ന ജീവയും അത് കണ്ട് ചിരിച്ചു പോയി.... ആ ചിരി കണ്ട് ശിഖയുടെ മുഖം വിടർന്നു "ഞാനല്ലേ നിന്നോട് സോറി പറയേണ്ടേ.....

ബോധം ഇല്ലാതെ നിനക്കൊരു അബദ്ധം സംഭവിച്ചതാണെന്ന് പോലും ചിന്തിക്കാതെ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞ് എന്റെ കുഞ്ഞിനെ ഞാൻ ഒരുപാട് വേദനിപ്പിച്ചു..... സോറി മോളു.... മമ്മയോട് മോള് ക്ഷമിക്ക്..... ഒത്തിരി വിഷമായല്ലേ എന്റെ മോൾക്ക്.....?" ജെസി അവളുടെ കവിളിൽ കൈ വെച്ച് ചോദിച്ചു..... "അതിന് ഇന്നലെ നടന്നതൊന്നും എനിക്ക് ഒരു ഓർമയും ഇല്ല..... പപ്പ എല്ലാം പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നത്..... 🤭 ഇന്നലെ ഇവിടെ വൻ കോമഡി ആയിരുന്നു.... ബോധം ഇല്ലാതെ ഞാനത് മിസ്സ്‌ ചെയ്തു.... ആ ഒരൊറ്റ വിഷമം മാത്രമേ എനിക്കിപ്പോ ഉള്ളു.... 🤧" അവളുടെ പറച്ചിൽ കേട്ട് ജെസി അവളുടെ തലക്ക് ഒരു തട്ട് കൊടുത്തു..... എന്നിട്ട് അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു..... "ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ.... 😘😘"അവൾ അഞ്ച് ഉമ്മ തിരിച്ചു കൊടുത്ത് ഇളിച്ചോണ്ട് നിൽക്കുന്നത് കണ്ട് ജീവ പുഞ്ചിരിച്ചു.... സാഗർ കാറിന്റെ ബോണറ്റിൽ കയറി ഇരുന്ന് ഇവരെ ഒക്കെ വീക്ഷിക്കുകയാണ്.... റോയ് മെറിയെ മാത്രമാണ് ശ്രദ്ധിക്കുന്നത്.... അത് സാഗർ ശ്രദ്ധിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല..... 😌

"ജീവേട്ടാ..... കണ്ടില്ലേ..... ഞാൻ ഒരു ഉമ്മ കൊടുത്ത് കെട്ടിപ്പിടിച്ചാൽ ജെസി മൂക്കും കുത്തി വീഴും..... 😌" അവൾ വലിയ കാര്യം പോലെ പറഞ്ഞതും ജെസി ഒരു തട്ട് കൂടി കൊടുത്തു..... അപ്പോഴേക്കും ജീവ അങ്ങോട്ട് ചെന്നു..... "നിനക്ക് മമ്മയോട് ദേഷ്യമാണോ ജീവ....?"ജെസി അവനോട് ചോദിച്ചതും ജീവ ജെസിയെ ചേർത്തു പിടിച്ചു പുഞ്ചിരിച്ചു..... "മമ്മയോട് എനിക്ക് ദേഷ്യം തോന്നുമെന്ന് മമ്മ കരുതുന്നുണ്ടോ..... ഇവളെ വഴക്ക് പറഞ്ഞപ്പോൾ എനിക്ക് കുറച്ച് വിഷമം തോന്നിയത് സത്യമാ.... അത് ഇപ്പൊ മാറി...."മെറിയുടെ മുടി കൈ കൊണ്ട് പരത്തിക്കൊണ്ട് ജീവ പറഞ്ഞതും ജെസി പുഞ്ചിരിച്ചു..... "എന്നാലും വഴക്ക് പറഞ്ഞത് മോശമായിപ്പോയി മമ്മാ...."ജെറി ഇടക്ക് കയറി..... "ഡാ.... നീ കുത്തി തിരുപ്പ് ഉണ്ടാക്കി കഷ്ടപ്പെടണ്ട..... ഞങ്ങൾ അമ്മയും മോളുമാ..... തല്ല് കൂടാനും ഒന്നിക്കാനും ഒക്കെ ഞങ്ങൾക്ക് അറിയാം...."ജെസി അവന്റെ ചെവി പിടിച്ചു തിരിച്ചു..... ശ്രീ കുറച്ച് മാറി നിന്ന് അവരെ നോക്കി ചിരിക്കുന്നുണ്ട്.... "നിനക്ക് മാത്രം എന്താടാ ഇത്ര ആറ്റിറ്റ്യൂഡ്.....?" കാറിനു മുകളിൽ കയറി വലിയ ഗമയിൽ ഇരിക്കുന്ന സാഗറിനെ നോക്കി ജെസി ചോദിച്ചു.... "ഓഹ് ഇന്നലെ വലിയ ഗമയിൽ ഇറങ്ങിപ്പോയതാണല്ലോ.... ഞാൻ വന്ന് മാപ്പ് പറയണമായിരിക്കും....?" ജെസി അവനെ ചൂഴ്ന്ന് നോക്കി.....

"സാറാമ്മോ..... എനിക്ക് നല്ല വിശപ്പ്..... കഴിക്കാൻ എന്തേലും എടുത്ത് താ.... വന്നേ....." വയറും ഉഴിഞ്ഞു വീടിന് അകത്തേക്ക് കയറി പോകുന്നവനെ നോക്കി എല്ലാവരും വായും പൊളിച്ചിരുന്നു.... ഇന്നലെ വലിയ ആറ്റിറ്റ്യൂഡ് ഇട്ട് ഇറങ്ങിപ്പോയവൻ ആണ് ഒരു ഉളുപ്പും ഇല്ലാതെ അകത്തേക്ക് കയറി പോയത്..... ഇത് കണ്ടപ്പോ സാക്ഷിക്കും ജീവക്കും വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.... റോയ് അപ്പോഴും മെറിയെ തന്നെ ഫോകസ് ചെയ്തായിരുന്നു നിൽപ്പ്..... മെറി ജെസിയിൽ നിന്ന് അടർന്നു മാറി ജോർജിന് മുന്നിൽ പോയി നിന്നു..... "അങ്കിൾ..... ഇന്നലെ ഡ്രിങ്ക്സിന്റെ പുറത്താണെങ്കിലും ഞാൻ ചെയ്ത് കൂട്ടിയതൊക്കെ തെറ്റ് തന്നെയാണ്..... എന്തൊക്കെയാ ചെയ്തതെന്ന് എനിക്ക് ഓർമയില്ല..... പപ്പ പറഞ്ഞതിൽ നിന്ന് ഞാൻ ചെയ്ത് വെച്ചതിന്റെ ഒക്കെ സീരിയസ്നെസ്സ് എനിക്ക് മനസ്സിലായി..... അങ്കിൾ എന്നോട് ക്ഷമിക്കണം..... അങ്കിളിന്റെ വീട്ടിൽ കയറി ഇങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്തത് തെറ്റ് തന്നെയാണ്..... I'm extremely sorry uncle...." അവൾ വളരെ സീരിയസ് ആയി പറയുന്നത് കേട്ട് ജോർജ് അവളെ ചേർത്തു പിടിച്ചു.... "മോളെന്തൊക്കെയോ ഈ പറയുന്നത്..... ഇത് നിന്റെയും കൂടി വീടല്ലേ..... പിന്നെ ഇന്നലെ മോള് അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ ഒന്നും.... ഇനി ആണെങ്കിൽ തന്നെ ഇതൊക്കെ നിന്റെ കുസൃതികളായിട്ടേ ഞങ്ങൾ എടുക്കുള്ളു..... " ജോർജ് അവളെ തലയിൽ തലോടി പറഞ്ഞതും അവൾ ചിരിച്ചു..... "അല്ല അങ്കിൾ..... എന്റെ തെറ്റുകൾ ഒക്കെ കുസൃതികളായി എടുക്കുന്ന ഒരു സ്ഥലമേ ഈ ലോകത്തുള്ളൂ.....

അതെന്റെ ഏട്ടന്മാരുള്ള വീടാണ്..... മറ്റാർക്കും എന്റെ തെറ്റിനെ കുസൃതിയായി കാണാൻ കഴിയില്ല..... പിന്നെ ഈ വീട് ഒരിക്കലും എന്റെ വീട് ആകില്ല അങ്കിൾ..... ഇത് എന്റെ മമ്മയുടെ വീട് ആണ്..... എന്റേതല്ല..... എന്റെ പപ്പയും എന്റെ മൂന്ന് ഏട്ടന്മാരും ഒക്കെ ഉള്ള ആ വീട് ഇല്ലേ.... അതാണ് എന്റെ വീട്.....😇" അവൾ പുഞ്ചിരി വിടാതെ പറഞ്ഞു..... ജോർജിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു..... "എന്താ മോളെ ഇങ്ങനെ ഒക്കെ പറഞ്ഞ് ഞങ്ങളെ വിഷമിപ്പിക്കുന്നെ.... ഇതും നിന്റെ വീടല്ലേ....?" ജോയ്.... "നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല അങ്കിൾ..... നമുക്ക് എന്തിനും ഏതിനും സർവ സ്വാതന്ത്ര്യം ഉള്ള ഒരിടം.... അതാണ് നമ്മുടെ വീട്..... എന്റെ പപ്പയും ഏട്ടന്മാരും ഉള്ള ആ വീട്ടിൽ ഞാൻ ഹാപ്പി ആണ്..... എന്റെ ഇഷ്ടങ്ങൾക്കാണ് അവിടെ പ്രാധാന്യം..... ഞാൻ എന്ത് ചെയ്താലും കൂടെ നിൽക്കുന്ന ഏട്ടന്മാർ..... ഞാനും എന്റെ ഏട്ടന്മാരും സ്വാർത്ഥരാണെന്ന് തോന്നിയേക്കാം ചിലപ്പോ..... പക്ഷെ ഞങ്ങൾ ഇങ്ങനെയാണ്....." അവൾ പുഞ്ചിരി വിടാതെ പറഞ്ഞു നിർത്തി.... "പിന്നെ അങ്കിളിന് എന്റെ പപ്പ ഒരു വാക്ക് തന്നിരുന്നു..... അങ്കിൾന്റെ മകന് ഈ മെറിൻ ഒരിക്കലും ഒരു ശല്യമായി വരില്ലെന്ന്..... പപ്പ തന്ന ആ വാക്ക് ഞാൻ പാലിക്കും....." മെറി അത് പറഞ്ഞതും അലക്സ് ഒന്ന് ഞെട്ടി.....

അവൾ ജോർജിനെ നോക്കി ചിരിച്ചു കൊണ്ട് റോയ്ക്ക് നേരെ തിരിഞ്ഞു..... അവന്റെ മുഖത്തെ ഞെട്ടൽ കണ്ട് അവൾ ചിരിച്ചു.... "പേടിക്കണ്ടടോ..... വേറൊന്നിനും വേണ്ടിയല്ല..... മാപ്പ് പറയാൻ വന്നതാ.... 😅" അവൾ ചിരിച്ചു.... റോയ്ടെ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..... അതിനവൾ ശ്രമിച്ചതുമില്ല..... "വേണ്ട.... ഇവനോട് മാപ്പ് പറയേണ്ട തെറ്റൊന്നും നീ ചെയ്തിട്ടില്ല..... " ജീവ ദേഷ്യത്തോടെ അവളെ പിടിച്ചു മാറ്റാൻ നോക്കി..... "പ്ലീസ് ജീവേട്ടാ..... എനിക്ക് കുറച്ച് സംസാരിക്കണം..... പ്ലീസ് എന്നെ തടയല്ലേ....." അവൾ അവന്റെ കൈ രണ്ട് കൈക്കുള്ളിലാക്കി അവൾ പറഞ്ഞു.... ജീവ ഒന്നും മിണ്ടിയില്ല..... അത് കണ്ട് അവൾ റോയ്ക്ക് നേരെ തിരിഞ്ഞു..... "ഇന്നലെ സംഭവിച്ചതൊക്കെ വെള്ളത്തിന്റെ പുറത്താണെന്ന് ഞാൻ പറഞ്ഞാൽ അത് വെറുമൊരു എസ്ക്യൂസ്‌ ആയിട്ടേ നിങ്ങൾക്ക് തോന്നുള്ളു..... അത് കൊണ്ട് അങ്ങനെ ഞാൻ പറയില്ല..... Honestly..... ഇന്നലെ നടന്നതൊന്നും എനിക്ക് ഓർമയില്ല..... പക്ഷെ തെറ്റ് മുഴുവൻ എന്റെ ഭാഗതാണെന്ന് എനിക്കറിയാം... സൊ.... എന്നോട് ക്ഷമിച്ചേക്ക്..... I'm sorry...." അവൾ പ്രത്യേകിച്ച് ഭാവം ഒന്നുമില്ലാതെ പറഞ്ഞു..... റോയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും നാവ് ചലിക്കുന്നില്ല.....

"പിന്നെ..... നിങ്ങളെ പിറകെ നടന്നതും ശല്യം ചെയ്തതും ഒക്കെ വെറുതെ ഇയാളെ ഒന്ന് ചൂടാക്കാൻ വേണ്ടിയാ..... എനിക്ക് തന്നോട് അങ്ങനെ യാതൊരു വിധ ഫീലിങ്‌സും ഇല്ല..... " അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി..... എന്നാൽ അവളുടെ ഉള്ളം നീറുന്നത് അടുത്ത് നിന്ന ജീവക്ക് അറിയാമായിരുന്നു..... അവളുടെ കൈയിൽ മുറുകെ പിടിച്ചാണ് ജീവ നിന്നത്..... കൂടെ താൻ ഉണ്ടെന്ന പോലെ..... "ആദ്യം ഒരു തമാശക്ക് പറഞ്ഞതാണെങ്കിലും പിന്നീട് ചിന്തിച്ചപ്പോ ശരിക്കും അങ്ങ് കെട്ടിയാലോന്ന് തോന്നി..... അത് പ്രേമം മൂത്തിട്ട് ഒന്നുമല്ല..... തന്നെ കെട്ടിയാൽ നമ്മൾ എല്ലാവരും ലൈഫ് ലോങ്ങ്‌ ഒരുമിച്ച് ഒരു വീട്ടിൽ ജീവിക്കുമെന്ന് ഓർത്തിട്ടാ..... അതിന് വേണ്ടി മാത്രമാ ഞാൻ തന്നെ കെട്ടാൻ വേണ്ടി വാശി പിടിച്ചത്..... അല്ലാതെ പ്രേമം ഒന്നും ഉണ്ടായിട്ടല്ല....." അത്രയും പറയുമ്പോൾ തൊണ്ട ഇടറാതിരിക്കാൻ അവൾ പാട് പെട്ടു..... റോയ് ഇതൊക്കെ കേട്ട് ഞെട്ടി..... അവന് സങ്കടവും ദേഷ്യവും ഒക്കെ തോന്നി..... "കേട്ടില്ലേ..... എന്റെ പെങ്ങൾക്ക് നിന്നെ ഇഷ്ടമല്ലെന്ന്..... ഇനി നീ ആ പേരിൽ ഇവളെ ചെറുതാക്കി കളയാമെന്ന് ചിന്തിക്കണ്ട..... ഇവൾക്ക് പറ്റിയ നല്ലൊരു ചെക്കനെ സമയം ആകുമ്പോൾ ഞങ്ങൾ കണ്ട് പിടിക്കും.... നിന്നെക്കാൾ നല്ലൊരു ചെക്കനെ.... " ജീവ വാശിയോടെ പറഞ്ഞതും റോയ് അസ്വസ്ഥതയോടെ നിന്നു.....

അവന് അതൊക്കെ ഉൾക്കൊള്ളാൻ ആവാത്തത് പോലെ..... എന്തൊക്കെയോ പറയണമെന്നുണ്ട്..... പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല..... "മതി ജീവേട്ടാ..... ഞാൻ കാരണം നിങ്ങൾ തമ്മിൽ ഒരു പ്രശ്നം വേണ്ട..... എല്ലാം പറഞ്ഞ് സോൾവ് ചെയ്യ്..... അതിന് വേണ്ടിയാ ഞാൻ ജീവേട്ടനെ ഇങ്ങോട്ട് കൊണ്ട് വന്നത്....."മെറി അവനോട് പറഞ്ഞതും ജീവ ദേഷ്യത്തോടെ അവിടുന്ന് പോകാൻ നിന്നു.... മെറി അവന്റെ കൈയിൽ പിടിച്ചു നിർത്തി..... ജീവ ആ കൈ എടുത്തു മാറ്റി അവിടുന്ന് മുന്നോട്ട് നടന്നു..... എന്തോ ഓർത്തുകൊണ്ടവൻ ഒന്ന് നിന്നു..... ശിഖയെ ഒന്ന് നോക്കി..... അവൾ അവനെ നോക്കി ചിരിച്ചെങ്കിലും അവന് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല...... അതവളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്..... അവൻ അവളെ നോക്കാതെ നേരെ ചെന്ന് മെറിയുടെ കൈയിൽ പിടിച്ചു..... "സാഗർ..... ഡാ സാഗർ....." അവൻ അകത്തേക്ക് നോക്കി അലറിയതും കൈയിൽ ഇരുന്ന ചപ്പാത്തി റോൾ വായിലാക്കി കൊണ്ട് സാഗർ പുറത്തേക്ക് വന്നു..... "വാ പോകാം..... "ജീവ കുറച്ച് ഗൗരവത്തിൽ പറഞ്ഞതും അവൻ സാറ കൊണ്ട് വന്ന വെള്ളത്തിൽ കൈ കഴുകി അടുത്ത് നിന്ന സാക്ഷിയുടെ ഷാളിൽ കൈ തുടച്ചു..... അവൾ അവനെ ഒന്ന് ചെറഞ്ഞു നോക്കി..... അവൻ ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് പോയി കാറിൽ കയറി.....

"ഞങ്ങൾ ഇറങ്ങുവാ മമ്മാ.... ഇനി ഇവിടെ നിന്നാൽ ശരിയാവില്ല..... "ജീവ ജെസിയോട് പറഞ്ഞ് മെറിയെയും ജെറിയെയും കൂട്ടി കാറിൽ കയറി..... ശ്രീ ഒന്നും മിണ്ടാതെ പോകാൻ നിന്നതും ജെസി അയാളുടെ കൈയിൽ പിടുത്തമിട്ടു..... "എന്നോട് ദേഷ്യമാണോ.....?" അല്പം മടിച്ചു കൊണ്ട് ജെസി ചോദിച്ചു..... "അല്ല..... പ്രണയമാണ്...... " ശ്രീ ചിരിച്ചു..... മറുപടി കേട്ട് ജെസിയുടെ ചുണ്ടിൽ പുഞ്ചിരി തത്തി..... "പോട്ടെ..... 😅" ജെസിയുടെ കവിളിൽ തട്ടി ശ്രീ ചോദിച്ചതും ജെസി തല കുലുക്കി..... ശ്രീ അത് കണ്ട് പുഞ്ചിരിയോടെ കാറിൽ കയറി അവിടുന്ന് പോയി ഇതേസമയം ഭ്രാന്ത്‌ പിടിച്ചു നിൽക്കുവായിരുന്നു റോയ്..... അവൻ അവൾ പറഞ്ഞതൊക്കെ അസ്വസ്ഥതയോടെ ഓർത്തുകൊണ്ട് അകത്തേക്ക് കയറിപ്പോയി.... ദേഷ്യത്തോടെ റൂമിൽ കയറി കതകടച്ചു..... "എന്നെ.... എന്നെ അവൾക്ക് ഇഷ്ടമല്ലെന്നോ..... എന്നെ അവൾ.... അവൾ പ്രണയിച്ചിട്ടില്ലെന്നോ......എല്ലാം ഒരു നേരം പോക്ക് ആയിരുന്നോ.... ഏഹ്ഹ്.....??" അവൻ കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞുടച്ചു കൊണ്ട് അമറി..... "ഇല്ല.... ഇല്ലാ..... ഇത് ഞാൻ വിശ്വസിക്കില്ല..... ഇതൊക്കെ നുണയാണ്..... നീ എന്നെ സ്നേഹിച്ചിരുന്നു..... ഇപ്പോഴും സ്നേഹിക്കുന്നുണ്ട്..... ഇന്ന് നീ പറഞ്ഞതൊക്കെ നുണയാണ്..... ആർക്കോ വേണ്ടി..... എന്തിനോ വേണ്ടി കെട്ടിച്ചമച്ച നുണകൾ..... I know..... I know that you really loves me..... " അവൻ ബെഡിലേക്ക് ഇരുന്നുകൊണ്ട് ഒരു കിതപ്പോടെ മുരണ്ടു കൊണ്ടേയിരുന്നു...... **************°

തിരിച്ച് ഫ്ലാറ്റിലേക്കുള്ള യാത്രയിൽ ആരും പരസ്പരം ഒന്നും മിണ്ടിയില്ല.... സാഗർ മാത്രം ഒരു മൂളിപ്പാട്ട് ഒക്കെ പാടി ഇരുപ്പുണ്ട്..... പെട്ടെന്നൊരു ലോറി അവരെ കാറിനെ ലക്ഷ്യമാക്കി പാഞ്ഞു വന്നതും ശ്രീ വേഗം മറ്റൊരു വഴിയിലേക്ക് കയറാൻ ശ്രമിച്ചു..... എന്നാൽ അതിന് മുന്നേ ആ ലോറി അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു..... ഇടി കൊണ്ട് തെറിച്ചു പോയ ആ കാറിനെ വീണ്ടും ഇടിച്ചു തെറിപ്പിക്കാനായി മുന്നോട്ട് വരുന്ന ലോറിയിൽ ഡ്രൈവറിനൊപ്പം ഇരുന്ന വിക്റ്ററിന്റെ മുഖം അവർ ഓരോരുത്തരും വ്യക്തമായി കണ്ടിരുന്നു.... ഒരു ദയയും ഇല്ലാതെ അവർ ആ ലോറി വീണ്ടും കാറിലേക്ക് ഇടിച്ചു കയറ്റിക്കൊണ്ട് അവിടുന്ന് പാഞ്ഞു പോയി..... ആ റോഡ് മുഴുവൻ അവർ അഞ്ച് പേരുടെയും ചോരയാൽ കുളിച്ചു..... കടും ചുവപ്പ് നിറത്തിൽ ഉള്ള രക്തം അവിടമാകെ പടർന്നു..... പതിയെ പതിയെ ആളുകൾ ഓടിക്കൂടി..... കമിഴ്ന്നു കിടന്ന ആ കാറിൽ നിന്ന് അവരെ ഓരോരുത്തരെയായി പുറത്തേക്ക് എടുക്കുമ്പോൾ അവർക്കാർക്കും ബോധം ഉണ്ടായിരുന്നില്ല..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story