സാഗരം സാക്ഷി...❤️: ഭാഗം 87

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഒരു ദയയും ഇല്ലാതെ അവർ ആ ലോറി വീണ്ടും കാറിലേക്ക് ഇടിച്ചു കയറ്റിക്കൊണ്ട് അവിടുന്ന് പാഞ്ഞു പോയി..... ആ റോഡ് മുഴുവൻ അവർ അഞ്ച് പേരുടെയും ചോരയാൽ കുളിച്ചു..... കടും ചുവപ്പ് നിറത്തിൽ ഉള്ള രക്തം അവിടമാകെ പടർന്നു..... പതിയെ പതിയെ ആളുകൾ ഓടിക്കൂടി..... കമിഴ്ന്നു കിടന്ന ആ കാറിൽ നിന്ന് അവരെ ഓരോരുത്തരെയായി പുറത്തേക്ക് എടുക്കുമ്പോൾ അവർക്കാർക്കും ബോധം ഉണ്ടായിരുന്നില്ല...... ****************° 6 വർഷങ്ങൾക്ക് ശേഷം...... "ഹലോ.... ആഹ്.... നീ എപ്പോ എത്തും....?? മ്മ് ശരി.... ഞാൻ ഡ്രൈവറെ അങ്ങോട്ട് അയക്കാം....." ജോർജ് അത്രയും പറഞ്ഞ് ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു..... വർഷങ്ങൾക്ക് ശേഷം ഇന്നാണ് സാക്ഷി വീട്ടിലേക്ക് തിരികെയെത്തുന്നത്..... അതോർത്തു കൊണ്ട് ജോർജ് സ്റ്റെയർ ഇറങ്ങി താഴേക്ക് പോയി....

ശിഖയും അന്നയും ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു...... ജോർജിനെ കണ്ടതും അവർ യാത്ര പറഞ്ഞിറങ്ങി..... രണ്ട് പേരും ജെസിയുടെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്..... അലക്സ് ജോർജിനൊപ്പം നിന്ന് ഫാമിലി ബിസിനസ്സ് നോക്കി നടത്തുന്നു..... ജോയ് ഇപ്പൊ ബാംഗ്ലൂറിലാണ്..... സാറ അന്നും ഇന്നും ഒരു നല്ല കുടുമ്പിനിയായി മുന്നോട്ട് പോകുന്നു ജെസി ഇപ്പൊ മേലേടത്ത് തറവാട്ടിലാണ് താമസം..... എന്ത് കൊണ്ടും തനിക്കാണ് ആ വീട്ടിൽ അവകാശം ഉള്ളതെന്ന ബോധം വന്നതോടെ ജെസി അവിടേക്ക് താമസം മാറി..... സഞ്ജുവും വസുവും ഇപ്പോഴും രണ്ട് ജോലിക്കാരെ പോലെ അവിടെ തന്നെ ഉണ്ട്..... ഇടക്കും മുറക്കും ദ്രോഹങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും അതൊന്നും അവർ പ്രതീക്ഷിച്ച ഫലം കണ്ടില്ല..... ജെസി രണ്ടും കല്പ്പിച്ചു തന്നെയാണ് അവർക്കൊപ്പം കഴിയുന്നത്..... ഇതിനിടയിൽ വസു അറിയാതെ സരിഗ ആനന്ദിനെ അങ്ങ് കെട്ടി..... അവൾ രജിസ്റ്റർ മാര്യേജ് ചെയ്ത് അവരെ ഉപേക്ഷിച്ചു ആനന്ദിന്റെ വീട്ടിലേക്ക് പോയതോടെ വസുവിന്റെ പത്തി കുറച്ചൊക്കെ അങ്ങ് താണു..... ****************°

മേലേടത്ത് (ശ്രീയുടെ വീട് ) ഭിത്തിയിൽ നിരത്തി തൂക്കി ഇട്ടിരിക്കുന്ന ശ്രീയുടെയും സാഗറിന്റെയും മെറിയുടെയും ജെറിയുടെയും ജീവയുടെയും ജെസിയുടെയും ഭംഗിയുള്ള ഫോട്ടോസ്...... അതിൽ ജെസിയുടെയും ജീവയുടെയും ഫോട്ടോസ് ഒഴികെ ബാക്കി എല്ലാവരുടെയും ഫോട്ടോസിൽ മുല്ലപ്പൂവാൽ കോർത്ത മാല ഇട്ടിരുന്നു..... "ബേബി.... എത്തുന്നില്ല..... കുറച്ച് കൂടി പൊക്ക്....." ആ കുഞ്ഞിപ്പെണ്ണിന്റെ ശബ്ദം കേട്ട് ജെസി സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു..... ജെസി വന്നപ്പോൾ ആ കുഞ്ഞിപെണ്ണ് ജീവയുടെ ഫോട്ടോയിൽ മാലയിടാൻ തയാറായി നിൽക്കുകയായിരുന്നു..... "ഡീ....." അത് കണ്ടയുടൻ ജെസി ദേഷ്യത്തോടെ അലറി..... ആ കുട്ടി ശബ്ദം കേട്ട് ജെസിക്ക് നേരെ തിരിഞ്ഞു..... ജെസിയെ കണ്ടപ്പോൾ ആ കുഞ്ഞി ചുണ്ടിൽ കുസൃതിച്ചിരി മിന്നി..... കവിളിലെ നുണക്കുഴികൾ തെളിഞ്ഞു വന്നു..... ആ ചിരി ആ കുഞ്ഞിപ്പെണ്ണിന്റെ ഭംഗി കൂട്ടി..... ജെസി പാഞ്ഞു ചെന്ന് ദേഷ്യത്തോടെ ഫോട്ടോയിൽ ചാർത്തിയ മാല ഒക്കെ എടുത്ത് എറിഞ്ഞു.....

"സായു..... നിന്നോട് എത്ര തവണ ഞാൻ പറഞ്ഞു.... ഇത് പോലുള്ള കുസൃതികൾ ഒന്നും വേണ്ടാന്ന്..... " ജെസി കണ്ണുരുട്ടി.... അവൾ ആ ചിരി തന്നെ മെയിന്റെയിൻ ചെയ്ത് നിന്നു..... "ആരോട് ചോദിച്ചിട്ടാ നീ ഈ ഫോട്ടോയിൽ മാല ഇട്ടത്.....?"ജെസി ഗൗരവത്തോടെ ചോദിച്ചതും അവൾ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി..... "ബേബിയാ പറഞ്ഞെ ഇട്ടോളാൻ....." നിലത്ത് മുട്ട് കുത്തി കുനിഞ്ഞിരിക്കുന്നവനെ നോക്കി അവൾ കുസൃതിയോടെ പറഞ്ഞതും ജെസിയുടെ നോട്ടം അവനിലായി..... ഒരു ടീ ഷർട്ടും ഷോർട്സും ഇട്ട് നിലത്ത് കുനിഞ്ഞിരിക്കുന്നവന്റെ പുറത്ത് ചവിട്ടി നിൽക്കുകയാണ് സായു..... അവൾക്ക് കൈ എത്താൻ വേണ്ടിയാണ് അവൻ അങ്ങനെ നിൽക്കുന്നത്..... അത് കണ്ട ജെസി സായുവിനെ എടുത്ത് നിലത്ത് നിർത്തി അവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു.... "കുരുത്തം കെട്ടവനേ..... ജീവിച്ചിരിക്കുന്നവർക്കാണോടാ മാലായിടുന്നെ..... 😬?" ജെസി പല്ല് കടിച്ച് ചോദിച്ചതും നിലത്ത് കിടന്നു പുറം ഉഴിഞ്ഞു കൊണ്ട് അവൻ പതിയെ എണീറ്റ് ജെസിക്ക് നേരെ തിരിഞ്ഞു..... മുന്നിൽ കുസൃതിചിരിയോടെ നിൽക്കുന്ന സാഗറിനെ കണ്ട് ജെസി കണ്ണുരുട്ടി.....

"കൂൾ ജെസി.... കൂൾ....." അവൻ ജെസിയുടെ തോളിൽ കൈയിട്ട് പറഞ്ഞു..... "എന്റെ ബേബി എന്നോട് ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഞാനത് സാധിച്ചു കൊടുത്തന്നെ ഉള്ളു.... Take it easy yaar...." അവൻ പുഞ്ചിരി വിടാതെ പറഞ്ഞ് കൊണ്ട് സായുവിനെ എടുത്ത് തോളിൽ ഇരുത്തി..... "ബേബി.... നമുക്ക് ഒരു റൈഡ് പോവാം...."അവന്റെ തോളിൽ ഇരുന്നുകൊണ്ട് സായു ചോദിച്ചു.... "Y not baby.... ഇപ്പൊ തന്നെ പോയേക്കാം.... "സാഗർ ബൈക്ക് ന്റെ കീയും എടുത്ത് വേഷം പോലും മാറാൻ നിൽക്കാതെ അവളെ എടുത്ത് ബൈക്കിൽ ഇരുത്തി.... "ഡാ.... അവൾക്കിന്ന് ക്ലാസ്സ് ഉണ്ട്....." ജെസി പിന്നാലെ വന്ന് പറഞ്ഞതും സാഗർ സായുവിനെ നോക്കി.... സായു കണ്ണ് കൊണ്ട് പോവില്ലെന്ന് കാണിച്ചതും സാഗർ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരുമ്മ വെച്ചു.... "ഒരു ക്ലാസ്സ്‌ അല്ലേ.... അത് പോട്ടെ.... ഞങ്ങൾ ഇന്ന് എന്തായാലും ഒരു റൈഡിന് പോയേച്ചും വരാം....." സാഗർ അതും പറഞ്ഞ് കൂളിംഗ് ഗ്ലാസ്‌ എടുത്ത് മുഖത്ത് വെച്ചതും സായു അവളുടെ ടീ ഷർട്ടിൽ ഹാങ്ങ്‌ ചെയ്തിരുന്ന ഗ്ലാസ്‌ എടുത്ത് മുഖത്ത് വെച്ച്.... "നീ ഒറ്റൊരുത്തനാ ഇവളെ വഷളാക്കുന്നെ....." ജെസി സായുവിനെ നോക്കി കണ്ണുരുട്ടി.....

അവൾ കൊഞ്ഞനം കുത്തി കാണിച്ചു.... "നീ അത്രക്കായോ.... ഇന്ന് സാക്ഷി വരുമല്ലോ..... ഞാൻ പറയുന്നുണ്ട് അപ്പനും മോളും കൂടി കാള കളിച്ചു നടക്കുവാണെന്ന്..... അവൾ ഇങ്ങ് വരട്ടെ.... നിന്നെ ഇന്ന് ശരിയാക്കും അവൾ...." ജെസി സായുവിനെ നോക്കി കണ്ണുരുട്ടി..... ജെസി പറയുന്നതൊക്കെ രണ്ട് പേരും കൂടി പുച്ഛിച്ചു തള്ളി.... സാഗർ ബൈക്കും എടുത്ത് അവിടുന്ന് പോയതും ജെസി പിറുപിറുത്തുകൊണ്ട് അകത്തേക്ക് പോയി..... "എന്താടോ.... രാവിലെ തന്നെ കലിപ്പിൽ ആണല്ലോ....??" ശ്രീ കോഫിയും കുടിച്ചു പുറത്തേക്ക് വന്ന് കൊണ്ട് ചോദിച്ചതും ജെസി ശ്രീയെ ഒന്ന് ചെറഞ്ഞു നോക്കി.... "നിങ്ങളാ എല്ലാത്തിനും കാരണം.... 😬" ജെസി "ഏഹ്ഹ്.... അതിന് ഞാൻ എന്തോ ചെയ്ത് 🙄?" ശ്രീ "നിങ്ങൾ ഒറ്റ ഒരുതനാ ആ സാഗറിനെ വളർത്തി ഇങ്ങനെ വെടക്ക് ആക്കിയത്.... അവനിപ്പോ അവനെപ്പോലെ സായുവിനെ ആക്കിയെടുക്കാൻ നോക്കുവാ..... അപ്പനെ പോലെ മോളും ഒരു മാങ്ങാത്തൊലിയും പഠിക്കില്ല..... തട്ടിയും മുട്ടിയും എങ്ങനെയൊക്കെയോ സപ്ലി എഴുതി എടുത്തതിന്റെ അഹങ്കാരമാണ് അവന്.... ആ കൊച്ചിനെ രണ്ടക്ഷരം പഠിക്കാൻ സമ്മതിക്കില്ല..... എപ്പോഴും ഊര് തെണ്ടൽ തന്നെയാ പണി.....

ടീച്ചേഴ്സിന് ഒക്കെ അവളെ പറ്റി പരാതി മാത്രമേ ഉള്ളു..... പഠിക്കാത്തത് മാത്രം ആണേൽ പോട്ടേന്ന് വെക്കാം..... ഇതിപ്പോ ഈ പെണ്ണ് ആണ്പിള്ളേരെ വരെ കയറി ഇടിക്കാൻ തുടങ്ങി..... സാക്ഷി വന്ന് ഇതൊക്കെ അറിയുമ്പോ രണ്ടിനേം അവൾ ശരിയാക്കും...." അതും പറഞ്ഞ് ജെസി ചവിട്ടി തുള്ളി അകത്തേക്ക് പോയതും ശ്രീ അതും നോക്കി ചിരിച്ചോണ്ട് നിന്നു..... "ലൈഫിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ഞങ്ങളിപ്പോ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്...... അന്നത്തെ ആക്സിഡന്റ്റിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഞങ്ങൾക്ക് ഉണ്ടായി.... ബോധം ഇല്ലാത്ത അവസ്ഥയിൽ ഞങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ എന്റെയും ജീവയുടെയും മെറിയുടെയും അവസ്ഥ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നു.... സാഗറും ജെറിയും കുറച്ച് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഞങ്ങൾ മൂന്ന് പേരും വെന്റിലേറ്ററിൽ ആയിരുന്നു..... ദിവസങ്ങൾക്ക് ശേഷം ജീവക്കും മെറിക്കും മാറ്റങ്ങൾ ഉണ്ടായി.... അവരെ വെന്റിലേറ്ററിൽ നിന്ന് മാറ്റി മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു ഞാനന്ന്..... എന്റെ മരണം ഡോക്ടർ പ്രവചിച്ചപ്പോൾ എല്ലാം മറന്ന് ഒരു ഭ്രാന്തിയെ പോലെ ഡോക്ടർസിനെ ഒക്കെ എതിർത്ത് അവൾ എന്റെ അടുക്കലേക്ക് ഓടിയെത്തി....

ഞാനില്ലെങ്കിൽ അവൾ മരിച്ചു പോകുമെന്ന് അവൾ അലറിപ്പറയുന്നത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങാറുണ്ട്......അവളുടെ പ്രണയം കൊതിച്ചിട്ടാണോ അതോ അവളുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണോ എന്നറിയില്ല അത്ഭുതകരമായ മാറ്റങ്ങൾ എന്നിൽ ഉണ്ടായി..... അതെങ്ങനെയാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.... ഒരുപക്ഷെ എന്റെ മരണം കാണാൻ ആഗ്രഹിക്കാത്തവരുടെ..... എന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലവും ആയിരിക്കാം അതിന് കാരണം.... ജെസിയുടെ കേറിങ്ങും സ്നേഹവും ഒക്കെ എന്നെ പതിയെ പതിയെ പൂർവസ്ഥിതിയിലേക്ക് കൊണ്ട് വന്നു..... പക്ഷെ അപകടനില തരണം ചെയ്തിട്ടും മെറിക്ക് അവളുടെ ചലനശേഷി നഷ്ടപ്പെട്ട വാർത്ത ഞങ്ങളെ ഉലച്ചു കളഞ്ഞു.... നോർമൽ ആയി തിരികെ വന്ന ജീവ ആ വാർത്ത കേട്ട് പൊട്ടി കരയുന്നത് ഇന്നും എന്റെ ഓർമയിൽ ഉണ്ട്.... കുറേ ഡോക്ടഴ്സിന്റെ അഭിപ്രായമനുസരിച്ചു മെറിയെ വിദേശത്തു ചികിത്സക്കായി കൊണ്ട് പോയി....

അവിടുത്തെ ചികിത്സ അവൾക്ക് കുറേശെ കുറേശെ ഗുണം ചെയ്തു..... ജീവയും ജെറിയും ആയിരുന്നു അവൾക്കൊപ്പം പോയത്.... അവൾ റിക്കവർ ആയിട്ടും ജെറി തിരികെ എത്തിയിട്ടും തിരികെ വരാൻ എന്ത് കൊണ്ടോ മെറി തയ്യാറായില്ല.... ഒരുപക്ഷെ റോയ് ആയിരിക്കാം അതിന് കാരണം.... അവളെ ഒറ്റക്ക് നിർത്താൻ ഇഷ്ടമല്ലാത്ത ജീവയും അവൾക്കൊപ്പം അവിടെ നിന്നു.... അവരുടെ പഠനവും തുടർന്നു..... ഇതിനിടയിലാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സാക്ഷി മോള് വിശേഷം അറിയിച്ചത്..... കീരിയും പാമ്പും പോലെ നടന്നവരാണ്..... ഇതൊക്കെ എപ്പോ സംഭവിച്ചെന്ന് ഞങ്ങൾക്കാർക്കും ഒരു പിടിയും ഇല്ല..... എന്തായാലും എന്റെ മോൻ എന്തോ കുരുത്തക്കേട് ഒപ്പിച്ചതാണെന്ന് സാക്ഷിയുടെ അന്നത്തെ പൊട്ടിത്തെറിയും ബാക്കി പെർഫോമൻസും കണ്ടപ്പോൾ ഞങ്ങൾക്ക് വ്യക്തമായി.... അതോടെ ജെസി സാഗറിന് മൂക്ക് കയറിട്ടു..... രണ്ട് പേരെയും രണ്ടിടത്തു തന്നെ താമസിപ്പിച്ചു.....ജോർജും കുടുംബവും സാക്ഷിയെ കൂട്ടി ബാംഗ്ലൂർക്ക് പോയി.....

മാസങ്ങൾ കഴിഞ്ഞ് ഞങ്ങളുടെ കുടുംബത്തിൽ ഒരഥിതി കൂടി എത്തി... സായിഗ എന്ന ഞങ്ങടെ സായു മോള്.... മോളെ ഇടക്കൊക്കെ പോയി കാണാനുള്ള പെർമിഷൻ സാഗറിന് ഉണ്ടായിരുന്നു..... മോൾക്ക് രണ്ട് വയസ്സ് കഴിഞ്ഞപ്പോ ബാംഗ്ലൂറിൽ തന്നെ സാക്ഷി പഠനം തുടർന്നു.... സാക്ഷി ക്ലാസ്സിൽ പോയി തുടങ്ങിയതോടെ സാഗർ പോയി മോളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു..... ബാക്കി എല്ലാവരും നാട്ടിലേക്ക് വന്നെങ്കിലും സാക്ഷിയുടെ പഠനം കഴിയുന്നത് വരെ അവൾ ജോയ്ക്കൊപ്പം നിൽക്കട്ടെന്ന് തീരുമാനം ആയി.... എല്ലാത്തിനും എന്റെ പൊന്ന് മോൻ തന്നെ കാരണം.... 😅 ജെറി വരെ ഓഫീസിൽ വന്ന് തുടങ്ങി.... എന്നിട്ടും സാഗർ പണി എടുക്കില്ലെന്ന കടുത്ത വാശിയിലാണ്.... അവൻ മോളെയും കൊണ്ട് ഊര് തെണ്ടി നല്ല ഹാപ്പി ആയിട്ട് ജീവിക്കുന്നു..... ഇപ്പോ മോൾക്ക് വയസ്സ് 5 കഴിഞ്ഞു ..... സാഗറിന്റെ തനി പകർപ്പ് തന്നെയാണ് സായു.... ഇന്ന് സാക്ഷി വരുമ്പോൾ എന്തേലും ഒക്കെ നടക്കും..... അതിനുള്ളതൊക്കെ അവൾ ഒപ്പിച്ചു വെച്ചിട്ടുണ്ട്..... "ഒരു ചിരിയോടെ ഓർത്തു കൊണ്ട് ശ്രീ അകത്തേക്ക് പോയി ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story