സാഗരം സാക്ഷി...❤️: ഭാഗം 88

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

ഇന്ന് സാക്ഷി വരുമ്പോൾ എന്തേലും ഒക്കെ നടക്കും..... അതിനുള്ളതൊക്കെ അവൾ ഒപ്പിച്ചു വെച്ചിട്ടുണ്ട്..... "ഒരു ചിരിയോടെ ഓർത്തു കൊണ്ട് ശ്രീ അകത്തേക്ക് പോയി *****************° "വീട്ടിലേക്ക് അല്ലേ മോളെ....?" സാക്ഷിയുടെ ബാഗ് ഒക്കെ എടുത്ത് കാറിൽ വെച്ച് കൊണ്ട് ഡ്രൈവർ ചോദിച്ചതും സാക്ഷി സ്പെക്സ് ഒന്ന് ശരിക്ക് വെച്ച് അയാളെ നോക്കി പുഞ്ചിരിച്ചു..... "വേണ്ട വർഗീസേട്ടാ..... ആദ്യം മോളെ ഒന്ന് കാണണം ..... ഇപ്പോ സ്കൂളിൽ ആയിരിക്കും..... സ്കൂളിലോട്ട് പോവാം..... 😊" അവൾ പറഞ്ഞത് കേട്ട് തലയാട്ടി ഡ്രൈവർ കാറിൽ കയറി സ്റ്റാർട്ട് ചെയ്തതും സാക്ഷിയും വന്ന് കയറി..... യാത്രയിലുടനീളം അവളുടെ ചിന്തകൾ മുഴുവൻ ആ തല തെറിച്ച അപ്പനെയും മോളെയും പറ്റി മാത്രമായിരുന്നു...... അവരെ പറ്റി ഓർക്കുമ്പോൾ തന്നെ അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു അതിവേഗം അവളുടെ കാർ സ്കൂളിലേക്ക് പാഞ്ഞെത്തി..... കാർ സ്കൂൾ കവാടം കടന്ന് അകത്തേക്ക് കുതിക്കുമ്പോൾ അവളുടെ കണ്ണുകൾ സായുവിനായി പരതി കൊണ്ടെയിരുന്നു......

കാർ സ്കൂളിന് മുന്നിൽ വന്ന് നിന്നതും പുഞ്ചിരിയോടെ സാക്ഷി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.... "വർഗീസേട്ടാ..... ഞാൻ പോയി മോളെ കൂട്ടി വരാം.... ചേട്ടൻ ഇവിടെ വെയിറ്റ് ചെയ്താൽ മതി...." അവൾ വിൻഡോയിലൂടെ തലയിട്ട് പറഞ്ഞു "ശരി കുഞ്ഞേ....." അയാളത് പറഞ്ഞതും സാക്ഷി ഫോൺ ബാഗിൽ വെച്ച് അകത്തേക്ക് കയറി.... അവൾ ഓഫീസ് റൂമിൽ ചെന്ന് കാര്യം പറഞ്ഞു.... പ്രിൻസിപ്പാൾ കുട്ടിയുടെ പേരും ക്ലാസും ചോദിച്ചു..... "സായിഗ സാഗർ..... Lkg A...." അവൾ പറഞ്ഞു..... അത് കേട്ട് പ്രിൻസിയുടെ മുഖം മാറി..... "ഓ..... അത് നിങ്ങളുടെ മകളായിരുന്നോ....?" പ്രിൻസി കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.... "എന്താ സർ..... Is there any problem..... 🙄?" സാക്ഷി സംശയത്തോടെ അദ്ദേഹത്തെ നോക്കി..... "പ്രോബ്ലം മാത്രമേ ഉള്ളു..... Only because of your daughter..... ഈ സ്കൂളിന്റെ ഒരേ ഒരു പ്രോബ്ലം തന്നെ നിങ്ങടെ മകളാണ്.....she is not a child.... She is a devil.... " പ്രിൻസി പറയുന്നത് കേട്ട് സാക്ഷി കണ്ണും മിഴിച്ചു അയാളെ നോക്കി.....

"Excuse me.... 🙄 5 വയസ്സുള്ള കുട്ടിയെ കുറിച്ചാണോ സർ ഇങ്ങനെ ഒക്കെ പറയുന്നത്...." മോളെ പറഞ്ഞത് സാക്ഷി തീരെ പിടിച്ചിട്ടില്ല "5 വയസ്സ് ഉള്ള കുട്ടിയോ.... അവളോ..... ശരീരത്തിന് മാത്രമേ 5 വയസ്സുള്ളൂ..... ഈ ചെറിയ പ്രായത്തിൽ തന്നെ അവൾക്കൊരു ക്രിമിനൽ മൈൻഡ് ഉണ്ട്..... Such a horrible girl...." പ്രിൻസി ഒന്ന് തല കുടഞ്ഞു കൊണ്ട് പറഞ്ഞതും സാക്ഷി അയാളെ തുറിച്ചു നോക്കി..... "ഒരു കാര്യവും ഇല്ലാതെ നിങ്ങൾ എന്തിനാ എന്റെ മകളെ ബ്ലെയിം ചെയ്യുന്നേ...." അവൾ ഇഷ്ടക്കേടോടെ ചോദിച്ചു "ഒരു കാര്യവും ഇല്ലെന്ന് ആരാ പറഞ്ഞത്..... അവൾ നിങ്ങളുടെ മകൾ അല്ലേ.... എന്നിട്ട് ഇത്രയും നാൾ അവളുടെ പേരിൽ ഉണ്ടായ കംപ്ലയിന്റസ് ഒന്നും നിങ്ങൾ അറിഞ്ഞില്ലേ....?" അയാൾ ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് സാക്ഷി ഞെട്ടി "വന്ന ദിവസം തന്നെ അടുത്തിരുന്ന കുട്ടി അറിയാതെ ഒന്ന് മുട്ടിയതിന് അതിന്റെ മുഖം ഇടിച്ചു മുഴപ്പിച്ചു.... അതും ഒരു പെൺ കുട്ടിയുടെ..... പിന്നെ കാര്യമുള്ളതും ഇല്ലാത്തതും ആയ ഒരുപാട് ഇഷ്യൂസിൽ കയറി തല്ലുണ്ടാക്കുന്നത് അവൾക്ക് ഒരു ഹോബി ആയി.......

എത്ര എത്ര കംപ്ലയിന്റ്സ് ആണ് ഒരു മാസം വരുന്നതെന്ന് അറിയോ..... കുട്ടീടെ അച്ഛനെ വിളിച്ചാൽ അയാൾ വന്ന് ഞങ്ങളുടെ മുന്നിൽ വെച്ച് അവളെ പ്രോത്സാഹിപ്പിക്കും.... അവളെ ന്യായീകരിക്കും..... ഈ പ്രശ്നങ്ങൾക്ക് പുറമെ ഒരു വക പഠിക്കില്ല..... ഫുൾ ടൈം തല്ലുണ്ടാക്കി കളിച് നടക്കും..... ക്ലാസ്സിൽ ഇരുന്ന് ഉറങ്ങും..... ഇവൾ കുട്ടി തന്നെ ആണോ.... ആരെയും പേടിയുമില്ല ബഹുമാനവുമില്ല......ശ്രീധർ സാറിനോടുള്ള റെസ്‌പെക്ട് കൊണ്ട് മാത്രമാ കടുത്ത ആക്ഷൻ ഒന്നും ഞങ്ങൾ എടുക്കാത്തത്....." പ്രിൻസിയുടെ നാവിൽ നിന്ന് അത്ര ഒക്കെ കേട്ടപ്പോൾ തന്നെ സാക്ഷിയുടെ മുഖം വീർത്തിരുന്നു..... സായുവിനെ കണ്മുന്നിൽ കണ്ടാൽ വലിച്ച് കീറും എന്ന അവസ്ഥയിലായിരുന്നവൾ.... "താൻ പോയി ആ കുട്ടിയെ വിളിച്ചിട്ട് വാ...." പ്രിൻസി താല്പര്യം ഇല്ലാത്ത മട്ടിൽ പ്യൂണിനോടായി പറഞ്ഞതും പ്യൂൺ ഓഫീസ് റൂമിൽ നിന്ന് പുറത്തേക്ക് പോയി.... കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന അയാൾ പ്രിൻസിയോട് എന്തോ പറഞ്ഞു "നിങ്ങൾ കുട്ടിയുടെ ആരാണെന്ന പറഞ്ഞത്.....?"

പ്രിൻസി കുറച്ച് ഗൗരവത്തിൽ ചോദിച്ചു.... സാക്ഷി നെറ്റി ചുളിച്ചു അവരെ നോക്കി..... "അമ്മ.... 🙄" അവൾ പറഞ്ഞു "മകൾ ഇന്ന് സ്കൂളിൽ വന്നിട്ടില്ലെന്ന് അമ്മയായ നിങ്ങൾ അറിഞ്ഞില്ലേ....?" പ്രിൻസിയുടെ ചോദ്യം കേട്ട് സാക്ഷി ഞെട്ടി.... "What.....?" അവൾ ഞെട്ടലോടെ ചോദിച്ചു "She is absent....." പ്രിൻസി അത് കേട്ട് സാക്ഷിക്ക് കലി ഇളകി..... "മിക്കവാറും ക്ലാസ്സ്‌ കട്ട് ചെയ്ത് തെണ്ടി നടപ്പായിരിക്കും.... എന്തായാലും നിങ്ങളൊന്നു അന്വേഷിക്ക്....."പ്രിൻസി അത് പറഞ്ഞതും സാക്ഷി ഒന്ന് മൂളിക്കൊണ്ട് അവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു..... അവൾ ദേഷ്യത്തിൽ ഫോൺ എടുത്ത് സാഗറിന് വിളിച്ചു..... കുറച്ച് നേരം റിങ് ചെയ്ത ശേഷം അവൻ അറ്റൻഡ് ചെയ്തു.... "ഹലോ.... എന്താണ് വൈഫി..... ഈ നേരത്തൊരു വിളി.....?" അവൻ കൊഞ്ചലോടെ ചോദിച്ചതും സാക്ഷിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു..... "മോള് എവിടെ....?" അവൾ കുറച്ച് ഗൗരവത്തിൽ ചോദിച്ചു.... "മോളോ.... മോള് സ്കൂളിൽ പോയി..... " അവൻ കുസൃതിയോടെ പറഞ്ഞു.....

അവന്റെ സംസാരത്തിന്റെ ടോണിൽ നിന്ന് മനസ്സിലാക്കാം അവൻ പറഞ്ഞത് നുണയാണെന്ന്..... "ഉറപ്പാണോ....?" സാക്ഷി "Yeah.... ഞാൻ അവളെ ക്ലാസ്സിൽ കൊണ്ട് പോയി വീട്ടിട്ടാണ് തിരിച്ച് വന്നത്...." അവന്റെ മറുപടി കേട്ട് അവൾ പല്ല് ഞെരിച്ചു.... "എന്നാ ശരി.... നീ വെച്ചോ..... ഞാൻ കുറച്ച് തിരക്കിലാണ്....." അവൻ അതും പറഞ്ഞു പെട്ടെന്ന് ഫോൺ വെച്ച് പോയതും സാക്ഷി ദേഷ്യത്തോടെ കാറിൽ കയറി.... "എന്ത് പറ്റി കുഞ്ഞേ.... സായു മോള് എവിടെ.....?" കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് അയാൾ ചോദിച്ചതും "അവൾ ഇന്ന് വന്നിട്ടില്ലെന്ന്..... അപ്പനും മോളും കൂടി കാള കളിച്ചു നടക്കുവാ.... ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ....." അവൾ ദേഷ്യത്തോടെ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് അയാൾ കാർ മുന്നോട്ട് എടുത്തു കാർ കുറച്ച് ദൂരം പിന്നിട്ടപ്പോൾ അവർക്ക് ഓപ്പോസിറ്റായി ചീറി പാഞ്ഞു വരുന്ന ഒരു ബൈക്കിൽ സാക്ഷിയുടെ കണ്ണുകൾ ഉടക്കി..... ഹൈ സ്പീഡിൽ ബൈക്ക് പറപ്പിച്ചു വരുന്ന സാഗറും അവന് മുന്നിൽ കൈ രണ്ടും വിടർത്തി പിടിച്ചു കൂക്കി വിളിക്കുന്ന സായു മോളും.....

ആ ബൈക്കിന്റെ സ്പീഡ് കണ്ട് സാക്ഷിയുടെ ഉള്ളൊന്ന് വിറച്ചു..... അവർ അവളുടെ കണ്ണിൽ നിന്ന് മറഞ്ഞതും സാക്ഷി ആഞ്ഞൊന്ന് ശ്വാസം വലിച്ച് വിട്ടു..... ആ സ്പീഡ് കണ്ട് നിൽക്കാൻ പോലും കഴിയുന്നില്ല അവൾക്ക്..... എന്നിട്ടും സായു കൂക്കി വിളിച്ചു എൻജോയ് ചെയ്ത് പേടി ഇല്ലാതെ ഇരിക്കുന്നത് അവളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്..... "മേലെടത്തേക്ക് പോകാം വർഗീസേട്ടാ....." അവൾ അത് പറഞ്ഞതും അയാൾ കാർ തിരിച്ചു സാഗർ പോയ വഴിക്ക് പോയി *****************° MD യുടെ ചെയറിൽ ഇരുന്ന് ലാപ്പിൽ എന്തോ തിരയുകയാണ് റോയ്..... ജോർജിന്റെ കമ്പനി ഇപ്പൊ നോക്കി നടത്തുന്നത് റോയിയാണ്..... MD സ്ഥാനം മകന് കൈമാറിയെങ്കിലും ജോർജ് ഒരു സഹായത്തിനു അവനൊപ്പം ഉണ്ട്..... ഇപ്പൊ റോയ് തിരക്കുള്ള ഒരു വ്യവസായിയാണ്..... അപ്പൻ ഉണ്ടാക്കി വെച്ചത് ഒന്നും നശിപ്പിക്കാതെ കമ്പനിയെ കൂടുതൽ ഉയരത്തിൽ എത്തിക്കാൻ അവന് കഴിഞ്ഞു..... വിവാഹപ്രായം കഴിഞ്ഞിട്ടും പ്രൊപോസൽസ് ഒക്കെ വന്നിട്ടും ഇത് വരെ അവൻ വിവാഹം കഴിച്ചിട്ടില്ല.....

അതിന് കാരണമാണ് അവന്റെ മുന്നിൽ ഇരിക്കുന്ന ലാപ്പിൽ ഉള്ളതാണ് ..... മെറിയുടെ ഇൻസ്റ്റഗ്രാം പേജ് ആണ് റോയ് ലാപ്പിൽ ഓപ്പൺ ചെയ്ത് വെച്ചിരിക്കുന്നത്..... അവളുടെ ലേറ്റസ്റ്റ് ഫോട്ടോ എടുത്ത് അതിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അവൻ..... മെറി അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നിരിക്കുന്നു എന്ന് തിരിച്ചറിയാൻ മെറിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടാകേണ്ടി വന്നു.... ആ ആക്‌സിഡന്റിന്റെ വാർത്ത അറിഞ്ഞപ്പോൾ അവൻ തകർന്നു പോയിരുന്നു..... അന്ന് ഹോസ്പിറ്റലിൽ ഓടിയെത്തിയപ്പോൾ അവൻ ആദ്യം തേടിയതും അവളുടെ മുഖമായിരുന്നു.....' മെറിയുടെ ഫോട്ടോയിലേക്ക് നോക്കി അവൻ കഴിഞ്ഞതൊക്കെ ഓർക്കുകയായിരുന്നു..... "സ്നേഹിക്കുന്നവരുടെ അവഗണന അത് എത്രത്തോളം ഭീകരമാണെന്ന് ഞാൻ മനസ്സിലാക്കിയത് ആ ദിവസങ്ങളിലായിരുന്നു..... ഞാൻ അവളോട് ചെയ്തതൊക്കെ അവളെ എത്രത്തോളം നോവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായതും അപ്പോഴാണ്..... എന്റെ സ്വാർത്ഥത കൊണ്ട് ഞാൻ നഷ്ടപ്പെടുത്തിയ അവളുടെ സ്നേഹം ഒരിക്കൽ കൂടി തിരിച്ചു കിട്ടണമെന്ന് ഞാനിന്ന് വല്ലാതെ കൊതിക്കുന്നുണ്ട്.... പക്ഷെ.... എനിക്കറിയാം.... അതൊന്നും നടക്കില്ല..... അത്രത്തോളം മാറിയിരിക്കുന്നു അവളിന്ന്....."

ആ ആക്‌സിഡന്റിന് ശേഷം ഉണ്ടായ ചില ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ മനസ്സിലേക്ക് തികട്ടി വന്നതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു..... ശേഷം ഒരു ദീർഘനിശ്വാസത്തോടെ കണ്ണുകൾ തുറന്ന് മെറിയുടെ ഫോട്ടോയിലേക്ക് നോക്കി..... അവളുമായി അവനിപ്പോ യാതൊരു കോൺടാക്റ്റും ഇല്ല.... ഇൻസ്റ്റയിൽ കയറി അവളുടെ പുതിയ പുതിയ ഫോട്ടോസ് ഒക്കെ നോക്കും.... പക്ഷെ ലൈക്‌ ചെയ്യാറില്ല..... തികച്ചും പരിഷ്കൃതമായ അവളുടെ ഇപ്പോഴത്തെ രൂപം നോക്കി അവൻ നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു *****************° ബൈക്ക് മുറ്റത്ത് കൊണ്ട് വന്ന് നിർത്തിക്കൊണ്ട് സാഗർ കൂളിംഗ് ഗ്ലാസ്‌ എടുത്ത് ടീ ഷർട്ടിൽ ഹാങ്ങ്‌ ചെയ്ത് ബൈക്കിൽ നിന്നിറങ്ങി..... "Let's go baby....." അവൻ അവളെ എടുത്ത് തോളത്ത് ഇരുത്തി..... സായു അവന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്ത് അവന്റെ മുഖത്ത് തന്നെ വെച്ച് കൊടുത്തു..... എന്നിട്ട് അവളും അവൾടെ ഗ്ലാസ്‌ എടുത്ത് മുഖത്ത് വെച്ച്..... എന്നിട്ട് അവളുടെ കുഞ്ഞി ഷോർട്സിന്റെ പോക്കറ്റിൽ നിന്ന് അവളുടെ മൊബൈൽ ഫോൺ പുറത്തെടുത്തുകൊണ്ട് സാഗറിന്റെ തോളിൽ ഇരുന്ന് അവന്റെ കഴുത്തിൽ ചുറ്റി പിടിച്ചു ഒരു ഫോട്ടോ എടുത്തു..... "Baby..... How is it....? നല്ല ഭംഗി ഇല്ലേ.....?"

അവൾ അവന്റെ മുടിയിൽ മുഖം ചേർത്ത് ചാരിക്കൊണ്ട് ഫോട്ടോ അവന് കാണിച്ചു കൊടുത്തു.... "ഭംഗി ഇല്ലേന്നോ..... It's awesome..... നീ എന്നെപ്പോലെ ക്യൂട്ട് അല്ലേ....."അവൻ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് തോളിൽ ഇരുന്ന അവളെ കൈയിൽ താങ്ങി പിടിച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു..... "ബേബി..... Let's play....." അവൾ അവന്റെ കൈയിൽ നിന്ന് നൂഴ്ന്നിറങ്ങി ഒരു ഫുട്ബോളും എടുത്ത് വന്നു..... സാഗർ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് പോയതും അവൾ ബോൾ കാലിൽ ഇട്ട് തട്ടി തട്ടി മുന്നോട്ട് ഓടി..... സാഗറിനെക്കാൾ നന്നായി അവൾ കളിക്കുന്നുണ്ട്..... ബോൾ സാഗറിനെ ഒന്ന് തൊടാൻ പോലും അനുവദിക്കാതെ അവൾ ഒരു ഗോൾ അടിച്ചു..... "Yeah..... I did it....." അവൾ കൂക്കി വിളിച്ചു പറഞ്ഞതും സാഗർ വന്ന് അവളെ എടുത്തുയർത്തി അവളുടെ വയറിൽ ഇക്കിളിയിട്ടൂ..... ഇക്കിളിയോടെ അവൾ നുണക്കുഴി കാട്ടി ചിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.....

സാഗർ അവളെ താഴെ നിർത്തി വീണ്ടും കളിക്കാൻ തുടങ്ങിയപ്പോഴാണ് സാക്ഷിയുടെ കാർ മുറ്റത്ത് വന്ന് നിന്നത്..... കാർ കണ്ട് സംശയത്തോടെ സാഗർ കാറിലേക്ക് തന്നെ നോക്കി നിന്നു.... എന്നാൽ സായു കളിയിൽ കോൺസെൻട്രേറ്റ് ചെയ്ത് നിൽക്കുവായിരുന്നു..... കാർ തുറന്ന് ദേഷ്യത്തോടെ ഇറങ്ങുന്ന സാക്ഷിയെ കണ്ടതും സാഗർ നാവ് കടിച് ഇടം കണ്ണിട്ട് സായുമോളെ നോക്കി..... സ്കൂളിൽ പോയെന്ന് കള്ളം പറഞ്ഞപ്പോ അവൾ നേരിട്ട് ഇങ്ങോട്ട് വരുമെന്ന് അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല..... സാക്ഷി സാഗറിനെ നോക്കി കണ്ണുരുട്ടിയതും സാഗർ അവളെ നോക്കി ഇളിച്ചു കൊടുത്തു..... എന്നിട്ട് ഇടം കണ്ണിട്ട് സായുവിനെ നോക്കി.... പുള്ളിക്കാരി ബോൾ വെച്ച് നല്ല കളിയിലാണ്..... "ഡീ...." സാക്ഷി അലറിയതും സായു ബോൾ കാല് കൊണ്ട് നീട്ടിയടിച്ചതും ഒരുമിച്ചായിരുന്നു..... സാക്ഷി നിന്ന ഭാഗത്തേക്കായിരുന്നു അവൾ ബോൾ അടിച്ചു വിട്ടത്..... ബോൾ കറക്ട് ആയി സാക്ഷിയുടെ തലക്ക് തന്നെ ചെന്ന് കൊണ്ടു..... അത് കണ്ട സായുവും സാഗറും ഒരുപോലെ വായ പൊത്തി..... "Omg....🙊" സായുവും സാഗറും ഒരുപോലെ പറഞ്ഞു..... സാക്ഷി ബോൾ ഇടിച്ച തലഭാഗം ഉഴിഞ്ഞുകൊണ്ട് രണ്ടിനെയും ഒന്ന് ചെറഞ്ഞു നോക്കി.....

"ബേബി..... ഒന്നും നോക്കണ്ട..... ഓടിക്കോ..... 🏃‍♀️" അതും പറഞ്ഞ് സായു മുന്നിൽ ഓടിയതും വെളിവ് വന്നത് പോലെ ഒന്ന് തല കുടഞ്ഞു കൊണ്ട് സാഗർ അവൾക്ക് പിന്നാലെ ഓടി..... "മര്യാദക്ക് അവിടെ നിൽക്കുന്നതാ നിങ്ങൾക്ക് നല്ലത്....."സാക്ഷി രണ്ട് പേരോടുമായി കലിയോടെ പറഞ്ഞു.... രണ്ടും അത് കേൾക്കാതെ പൊരിഞ്ഞ ഓട്ടം..... സാഗർ സായുവിനെ ഓവർടേക്ക് ചെയ്തതും സായു ഒന്ന് തിരിഞ്ഞു നോക്കി.... സാക്ഷി പിന്നാലെ വരുന്നത് കണ്ട് സായു ഒന്ന് വിരണ്ടു.... സാക്ഷിടെ കൈയിൽ കിട്ടിയാൽ ഇന്ന് വലിച്ച് കീറുമെന്ന കാര്യത്തിൽ അവൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.... സാക്ഷി തൊട്ട് അടുത്ത് എത്തിയതും എല്ലാം കഴിഞ്ഞെന്ന പോലെ സായു കണ്ണടച്ചു പിടിച്ചു.... എന്നാൽ സാക്ഷി പിടിക്കും മുന്നേ സാഗർ പാഞ്ഞു വന്ന് സായുവിനെ എടുത്ത് തോളിൽ ഇട്ട് അകത്തേക്ക് ഓടിയിരുന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story