സാഗരം സാക്ഷി...❤️: ഭാഗം 89

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മര്യാദക്ക് അവിടെ നിൽക്കുന്നതാ നിങ്ങൾക്ക് നല്ലത്....."സാക്ഷി രണ്ട് പേരോടുമായി കലിയോടെ പറഞ്ഞു.... രണ്ടും അത് കേൾക്കാതെ പൊരിഞ്ഞ ഓട്ടം..... സാഗർ സായുവിനെ ഓവർടേക്ക് ചെയ്തതും സായു ഒന്ന് തിരിഞ്ഞു നോക്കി.... സാക്ഷി പിന്നാലെ വരുന്നത് കണ്ട് സായു ഒന്ന് വിരണ്ടു.... സാക്ഷിടെ കൈയിൽ കിട്ടിയാൽ ഇന്ന് വലിച്ച് കീറുമെന്ന കാര്യത്തിൽ അവൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.... സാക്ഷി തൊട്ട് അടുത്ത് എത്തിയതും എല്ലാം കഴിഞ്ഞെന്ന പോലെ സായു കണ്ണടച്ചു പിടിച്ചു.... എന്നാൽ സാക്ഷി പിടിക്കും മുന്നേ സാഗർ പാഞ്ഞു വന്ന് സായുവിനെ എടുത്ത് തോളിൽ ഇട്ട് അകത്തേക്ക് ഓടിയിരുന്നു..... "ഇന്ന് മുഴുവൻ നിങ്ങൾ ഓടിക്കൊണ്ടിരിക്കില്ലല്ലോ..... എന്റെ കൈയിൽ കിട്ടും രണ്ടിനെയും....."സാക്ഷി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് തിരികെ വന്ന് സാഗറിന്റെ ബൈക്കിൽ നിന്ന് കീ എടുത്ത് അകത്തേക്ക് കയറി.... "ആഹ്.... ആരാ ഇത്..... മോള് നേരെ ഇങ്ങോട്ടാണോ വന്നത്....?"

ഹാളിലേക്ക് കയറി ചെന്നപ്പോൾ തന്നെ ശ്രീയുടെ ചോദ്യമെത്തി..... "അല്ല അങ്കിൾ.... ഞാൻ ആദ്യം പോയത് സായുവിന്റെ സ്‌കൂളിലേക്കാണ്..... അവിടെ ചെന്നപ്പോൾ അവൾ ഇല്ല....." സാക്ഷി വീർത്ത മുഖത്തോടെ പറയുന്നത് കേട്ട് ശ്രീ ചിരിച്ചു.... "അങ്കിൾ ചിരിക്കുവാണോ..... ഇന്ന് ആ പ്രിൻസി എന്തൊക്കെയാ പറഞ്ഞതെന്ന് അങ്കിളിന് അറിയോ..... ഈ കുറഞ്ഞ സമയം കൊണ്ട് ഇത്രയൊക്കെ തല്ലും കേസും ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നു.... ആ പ്രിൻസി പറഞ്ഞത് എന്താണെന്നറിയോ.... എന്റെ മോള് ഒരു കുട്ടി അല്ല ഒരു ഡെവിൾ ആണെന്ന്.... അദ്ദേഹത്തെ എന്തിന് പറയുന്നു..... അത് പോലല്ലേ അവൾ ഓരോന്ന് കാട്ടി കൂട്ടുന്നത്..... അവിടെ ഇരുന്ന് എന്റെ തൊലി ഉരിഞ്ഞു പോയി....." സാക്ഷി ദേഷ്യത്തോടെ സോഫയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു ഇതൊക്കെ മുകളിൽ നിന്ന് സായുവും സാഗറും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.... "കൊച്ചിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... അവളുടെ അപ്പൻ ഒരുത്തൻ ഉണ്ടല്ലോ.... അവനാ എന്റെ കൊച്ചിനെ വെടക്ക് ആക്കുന്നെ.... 😬"

സാക്ഷി പല്ല് കടിച്ച് പറയുന്നത് കേട്ട് സാഗർ സായുവിനെ നോക്കി.... "പച്ചയായ സത്യം.... 🤭" സായു അവന്റെ നോട്ടം കണ്ട് കൊഞ്ചലോടെ പറഞ്ഞതും സാഗർ അവളെ ഇരുത്തി ഒന്ന് നോക്കി.... "അവനെപ്പോലെ മോളെയും ഒരു വക പഠിക്കാൻ സമ്മതിക്കില്ല ആ പിശാഷ്..... അതിനോട് ഓരോന്ന് ഒക്കെ പറഞ്ഞ് ഏത് നേരവും ഊര് തെണ്ടി നടക്കുവാ..... ക്ലാസ്സ്‌ അറ്റെൻഡൻസ് വളരെ കുറവാണ്..... മാസത്തിൽ ഒരിക്കൽ ഒക്കെയാണത്രേ സ്കൂളിൽ ചെല്ലുന്നത്.... ആ ഒറ്റ ദിവസം കൊണ്ട് ഒരു പത്തു നൂർ അടിപിടി എങ്കിലും അവൾ ഉണ്ടാക്കും.... അതിനൊക്കെ അവളെ സപ്പോർട്ട് ചെയ്യാൻ അവളുടെ അപ്പനും.... ഇതൊക്കെ അവളുടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞപ്പോൾ എനിക്ക് അങ്കിൾന്റെ പുന്നാര മോനെ കൊല്ലാൻ ഉള്ള കലി ഉണ്ടായിരുന്നു.... എന്റെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ചു കൊണ്ടാ അവൻ എനിക്ക് ഒരു കുഞ്ഞിനെ തന്നത്..... എന്നിട്ട് അതിനെ നേരെ ചൊവ്വേ വളർത്താനും സമ്മതിക്കുന്നില്ല.....വൃത്തികെട്ടവൻ..... " സാക്ഷി പറയുന്നതൊക്കെ കേട്ട് സാഗർ സായുവിനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു "പോവാം ബേബി..... ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.... 😁" അവൻ സായുവിനെ പൊക്കി എടുത്ത് ഇളിച്ചോണ്ട് റൂമിലേക്ക് പോയി

എന്നിട്ട് അവളെ ബെഡിൽ നിർത്തി അവൻ വന്ന് ബെഡിൽ ചാരി ഇരുന്നു.... സായു അവളെ ഫോണും എടുത്ത് സാഗറിന്റെ മടിയിൽ വന്നിരുന്നുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി കിടന്ന് ഫോണിൽ തോണ്ടാൻ തുടങ്ങി.... സാഗർ അവളെ തലയിൽ തല മുട്ടിച്ചിരുന്നു..... "മമ്മക്കെന്താ ബേബിയോട് ഇത്ര ദേഷ്യം....?" അവൾ ഫോണിൽ തോണ്ടുന്നതിനിടയിൽ ചോദിച്ചതും അവനൊന്നു നിശ്വസിച്ചു "Infuority complex.... 😌" സാഗർ വല്യ ഗമയിൽ പറഞ്ഞതും സായു തല ചെരിച്ചു അവനെ നോക്കി "എന്തിന്.... 🙄?" അവൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.... "എന്തിനാണെന്നോ..... 🤥 ബുദ്ധിയിലും സൗന്ദര്യത്തിലും ഒക്കെ ഞാൻ അവളെക്കാൾ മുന്നിലാണ്.... അതിന്റെ ഒരു ഈഗോ നിന്റെ മമ്മക്കുണ്ട്.... 😌" സാഗർ പറഞ്ഞത് കേട്ട് അവൾ അവനെ ഇരുത്തി ഒന്ന് നോക്കി.... "കാര്യം നമ്മൾ ഒരു ടീം ഒക്കെ ആണ്.... പക്ഷെ ഇപ്പൊ പറഞ്ഞത് ഞാൻ സമ്മതിച്ചു തരില്ല..... ബേബിയേക്കാൾ ഭംഗി മമ്മക്കാ..... She is cute....." അവൾ പറഞ്ഞത് കേട്ട് സാഗർ ചുണ്ട് കോട്ടി "പിന്നെ ബുദ്ധി.....

ഫസ്റ്റ് ചാൻസിൽ തന്നെ ഡിഗ്രി കംപ്ലീറ്റ് ചെയ്ത മമ്മക്കാണോ സപ്പ്ളികൾ വാങ്ങിക്കൂട്ടിയ ബേബിക്കാണോ കൂടുതൽ ബുദ്ധി....?" അവളുടെ ചോദ്യം കേട്ട് സാഗർ വായും പൊളിച്ചിരുന്നു..... ചില സമയത്ത് സായു അവന്റെ അപ്പൂപ്പൻ ആണെന്ന വിചാരമാണ് അവൾക്ക്..... മുതിർന്നവരെ പോലെ ഒക്കെയാണ് സംസാരം.... "എടി എടി.... നിന്റെ മമ്മയെന്ന് പറയുന്ന ആ സാധനം ഇന്ന് വന്ന് ഇറങ്ങിയതല്ലേ ഉള്ളു.... അതിന് മുൻപ് നീ മറുകണ്ടം ചാടിയാ.... 😬?" സാഗർ പല്ല് കടിച്ചതും അവൾ ഇളിച്ചു കാണിച്ചു..... എന്നിട്ട് കണ്ണ് കൊണ്ട് ഡോറിന്റെ ഭാഗത്തേക്ക് കാണിച്ചു കൊടുത്തു.... വാതിൽക്കൽ കൈയും കെട്ടി ഗൗരവത്തോടെ നിൽക്കുന്ന സാക്ഷിയെ കണ്ട് സാഗർ ഒന്ന് ഇളിച്ചു കൊടുത്തു അപ്പോഴാണ് സായു സാക്ഷിടെ ഭാഗം നിന്ന് സംസാരിച്ചതിന്റെ കാരണം സാഗറിന് പിടി കിട്ടിയത്.... "ആഹ.... ആരിത്.... ബേബിയോ.... 😁" സാഗർ ബേബി എന്ന് അഭിസംബോധന ചെയ്യുന്നത് കേട്ട് സായു അവനെ ഒരു നോട്ടം....എന്നിട്ട് അവന്റെ മോന്തക്കിട്ട് ഒന്ന് കൊടുത്തു....

"സോറി.... ആരിത്..... എന്റെ വൈഫിയോ.... ഓക്കേ അല്ലേ... 👀?" അവൻ തിരുത്തിക്കൊണ്ട് സായുവിനെ നോക്കി.... അവൾ കള്ളച്ചിരി ചിരിച്ചു "എന്താ വൈഫി വിശേഷിച്ചു....?"അവൻ സായുവിനെ ചുറ്റി പിടിച്ചു ഇരുന്നുകൊണ്ട് ചോദിച്ചതും സാക്ഷി ഗൗരവം വിടാതെ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത് അവരെ നോക്കി.... സായു ഇറങ്ങി ഓടാൻ നോക്കിയതും സാക്ഷി അവളെ പൊക്കി എടുത്ത് ബെഡിൽ ഇട്ടു.... എന്നിട്ട് അവൾ പിന്നിലേക്ക് ഒളിച്ചു വെച്ച വടി മുന്നിലേക്ക് കാണിച്ചു സായു വടി നോക്കി ഉമിനീരിറക്കി സാഗറിനെ ഒന്ന് നോക്കി..... സാഗർ ഒരു കൂസലും ഇല്ലാതെ ഇളിച്ചോണ്ട് ഒരേ ഇരിപ്പാണ്.... "നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ....?" വടിയുമായി സായുവിന് നേരെ നടന്നുകൊണ്ട് സാക്ഷി ചോദിച്ചതും സായു ഇല്ലെന്ന് ചുമല് കൂച്ചി.... എന്നിട്ട് തല്ല് ഏറ്റു വാങ്ങാൻ റെഡി ആയിരുന്നു നിന്നു.... എന്നാൽ അവളെ ഞെട്ടിച്ചു കൊണ്ട് സാക്ഷി സാഗറിനെ തല്ലി..... "നീ ഇവളെ ക്ലാസ്സിൽ കയറ്റി വീട്ടിട്ടാണ് വന്നതല്ലേ.... ഏഹ്ഹ്...?" സാഗറിനെ അറഞ്ചം പുറഞ്ചം തല്ലിക്കൊണ്ട് സാക്ഷി ചോദിച്ചു....

സാഗർ ഒഴിഞ്ഞു മാറാൻ ഒക്കെ നോക്കുന്നുണ്ടെങ്കിലും ഒരടി പോലും പുറത്ത് പോയില്ല ഇവരെ തല്ല് ഒക്കെ കണ്ട് സായുവിന് ചിരിയാണ് വന്നത്.... സാക്ഷി തല്ല് നിർത്തുന്നില്ലെന്ന് കണ്ടതും സാഗർ സാക്ഷിയെ തള്ളി ബെഡിലേക്ക് ഇട്ടു.... എന്നിട്ട് വടി വാങ്ങി ദൂരെ എറിഞ്ഞു..... സാക്ഷി ആക്രമിക്കും മുന്നേ അവൻ സാക്ഷിക്ക് മേലെ വീണു.... പിന്നെ കിടന്നിട്ടായി യുദ്ധം.... രണ്ടും കൂടി പിച്ചിയും മാന്തിയും ആ ബെഡ് ഒരു പോർക്കളം ആക്കി സാഗർ സാക്ഷിയുടെ മുടി ഒക്കെ പിടിച്ചു വലിച്ചു ആകെ നാശമാക്കി വെച്ചിട്ടുണ്ട്..... ഇതൊക്കെ കണ്ട് സായുവിന് ചിരി കൺട്രോൾ ചെയ്യാൻ പറ്റിയില്ല..... അവൾ നിന്ന് ചിരിക്കുന്നത് കണ്ട് സാക്ഷിയും സാഗറും തല്ല് നിർത്തി ഒരുപോലെ തിരിഞ്ഞു നോക്കി.... ആ നോട്ടം കണ്ട് സായു പെട്ടെന്ന് ചിരി നിർത്തി.... "എന്റെ പൊന്ന് മോൾക്ക് വല്ലാണ്ട് ചിരി വരുന്നുണ്ടല്ലേ....??" ഒരു പ്രത്യേക താളത്തിൽ സാക്ഷി ചോദിച്ചതും സായു ആദ്യം ഉണ്ടെന്നും പിന്നെ ഇല്ലെന്നും തലയാട്ടി "ചിരിപ്പിച്ചു തരാം....😈" സാഗറും സാക്ഷിയും പരസ്പരം നോക്കി ഗൂഢമായി ചിരിച്ചു കൊണ്ട് ഒരുപോലെ പറഞ്ഞു.....

രണ്ട് പേരും കൂടി സായുവിനെ പൊക്കി എടുത്ത് അവരുടെ ഇടക്ക് കിടത്തി രണ്ടും കൂടി അവളെ ഇക്കിളിയിടാൻ തുടങ്ങി.... ഇക്കിളി കൊണ്ട് സായു ചിരിച്ചു ചിരിച്ചു കണ്ണിൽന്ന് ഒക്കെ വെള്ളം വന്നു.... അത് കണ്ട് രണ്ട് പേരും അവളെ വെറുതെ വിട്ടു കുറച്ച് നേരം സാക്ഷി മോളെ തന്നെ നോക്കി കിടന്നു.... പെട്ടെന്ന് അവൾ മോളെ അണച്ച് പിടിച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചു.... "Missed you moluu....." ഉമ്മ വെച്ച് കൊണ്ട് സാക്ഷി പറഞ്ഞതും സായു സാക്ഷിയെ കെട്ടിപിടിച്ചു "Missed you too mmaa...." അവൾ കണ്ണടച്ച് സാക്ഷിയുടെ മാറോടു ചേർന്ന് കിടന്നു..... അവധി ദിവസങ്ങളിൽ സാഗർ മോളെയും കൂട്ടി സാക്ഷിയുടെ അടുത്ത് പോകാറുണ്ടെങ്കിലും സാക്ഷിക്ക് മോളെ കണ്ട് മതിയാകില്ലായിരുന്നു..... മോള് സ്കൂളിൽ പോയി തുടങ്ങിയതിൽ പിന്നെ ഇന്നാണ് രണ്ടാളും പരസ്പരം കാണുന്നത്.... ഇവരുടെ സ്നേഹപ്രകടനം ഒക്കെ കണ്ട് സാഗർ കുസൃതി ചിരിയോടെ സാക്ഷിയുടെ ചുണ്ടിന് നേരെ അവന്റെ കവിൾ നീട്ടിയതും സാക്ഷി അവനെ നെറ്റി ചുളിച്ചു നോക്കി.... "അല്ല.... കുറച്ചായില്ലേ കണ്ടിട്ട്.... ഉണ്ടെങ്കിൽ എനിക്കൂടി ഒരെണ്ണം തന്നേക്ക്.... ഞാൻ ഇൻട്രസ്റ്റ് ചേർത്ത് തിരിച്ച് തരാം....." സാഗർ പറയുന്നത് കേട്ട് സാക്ഷി അവന്റെ കവിളിന് ഒരു കുത്ത് കൊടുത്തു....

സാഗർ ചിരിച്ചു കൊണ്ട് കവിൾ തടവിയതും സായു അവന് ഒരു ഉമ്മ കൊടുത്തു..... സാഗർ ചിരിച്ചു കൊണ്ട് മോളെ കെട്ടിപിടിച്ചു അവളെ കവിളിൽ ഒരു കടി അങ്ങ് കൊടുത്തു..... എന്നിട്ട് അപ്പനും അമ്മയും മോളും കൂടി പരസ്പരം ഒന്നും മിണ്ടാത്തെ ആ ബെഡിൽ മലർന്നു കിടന്നു..... ****************° "ഹലോ..... ജില്ലാ കളക്ടറേ.....ഇനി നമ്മളോടൊക്കെ സംസാരിക്കാൻ നേരം ഉണ്ടാകുവോ...🤭?" കൈയിലെ കോഫിക്കപ്പ് ചുണ്ടോട് ചേർത്ത് നടന്ന് വന്ന മെറി മിററിന് മുന്നിലേക്ക് തിരിഞ്ഞു നിൽക്കുന്നവനോടായി ചോദിച്ചു..... അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ ഷർട്ടിന്റെ സ്ലീവ് വൃത്തിയിൽ മടക്കി വെച്ച് സ്പെക്സ് എടുത്ത് മുഖത്ത് വെച്ചു..... "District collector Jeevan IAS..... വാഹ്..... പറയുമ്പോ തന്നെ കുളിര് കോരുന്നു...." മെറി പറഞ്ഞു തീർന്നതും മിററിന് മുന്നിൽ നിന്ന ജീവ മെറിക്ക് നേരെ തിരിഞ്ഞു.... അവന്റെ രൂപം ആകെ മാറിയിരുന്നു.... വൃത്തിയിൽ ഒതുക്കി വെട്ടിയ മുടിയും കട്ടി മീശയും.... താടി എടുത്ത് കളഞ്ഞിട്ടുണ്ട്.....

എങ്കിലും അതവന് കൂടുതൽ ഭംഗിയേകി..... സ്പെക്സ് ഒക്കെ വെച്ച് നല്ല ഗൗരവം ലുക്കിലാണ് ജീവ ഇപ്പൊ.... അവൻ സ്പെക്സ് ഒന്ന് ശരിക്ക് വെച്ച് മെറിയുടെ കൈയിൽ ഇരുന്ന കോഫി വാങ്ങി ഒരു സിപ് കുടിച്ച് സോഫയിൽ പോയി ഇരുന്നു.... കോഫി ടേബിളിൽ വെച്ച് കൊണ്ട് അവൻ സോക്സും ഷൂസും ധരിച്ചു..... "ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തായിരുന്നോ....??" അവൾ അവനടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചതും അവൻ തല കുലുക്കി.... "നാളെ മോർണിംഗ് 6:30 ക്ക് ആണ് ഫ്ലൈറ്റ്.... നിന്റെയും എന്റെയും തിങ്സ് ഒക്കെ ഞാൻ വന്നിട്ട് പാക്ക് ചെയ്യാം.... ഞാൻ അലോകിനെ ഒന്ന് കണ്ടിട്ട് വരാം.... നാട്ടിലേക്ക് പോകുന്നത് അവനോട് പറഞ്ഞിട്ടില്ല....." അവൻ ഷൂസ് ധരിച്ചു കൊണ്ട് സോഫയിൽ നിന്ന് എഴുന്നേറ്റു.... "അതൊക്കെ ഓക്കെ.... പക്ഷെ എന്റെ കൂടെ തിരിച്ചു നാട്ടിലേക്ക് എത്തുമ്പോൾ ആ പഴയ ജീവ ആയിട്ട് വേണം വരാൻ.... ഇല്ലെങ്കിൽ.... അറിയാല്ലോ എന്നെ....?" അവൾ ഭീഷണി സ്വരത്തിൽ ചോദിച്ചതും ജീവ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.... അവൻ യാത്ര പറഞ്ഞിറങ്ങിയതും മെറി അവൻ പോകുന്നതും നോക്കി മെറി ചിന്തയിലാണ്ടു "ആറ് വർഷങ്ങൾ..... നീണ്ട ആറ് വർഷങ്ങൾ..... ഞങ്ങൾ എല്ലാവരെയും വിട്ട് ഈ നാട്ടിൽ വന്ന് ജീവിക്കുന്നു.....

വെറുതെ ജീവിക്കുന്നു എന്നല്ല.... ആരിൽ നിന്നൊക്കെയോ ഒളിച്ചു ജീവിക്കുന്നു..... ശരിക്കും എന്തിന് വേണ്ടിയായിരുന്നു ഈ ഒളിജീവിതം..... ആർക്ക് വേണ്ടിയായിരുന്നു....?? എന്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാതെ പോയ ആ മനുഷ്യന് വേണ്ടിയോ....? പപ്പയും മമ്മയും ഏട്ടന്മാരും ഒക്കെ ഉള്ള എന്റെ ലോകത്ത് ഞാൻ ഏറെ സന്തോഷവതി ആയിരുന്നില്ലേ.... പിന്നെ എന്തിനാ എന്നെ സ്നേഹിക്കാൻ കഴിയാത്തവന് വേണ്ടി എല്ലാവരെയും മറന്ന് ഇങ്ങനൊരു ഒളിച്ചോട്ടം..... അവരെക്കാൾ വലുതാണോ എനിക്കയാൾ.... ഒരിക്കലും അല്ല..... പക്ഷെ അന്നത്തെ സാഹചര്യത്തിൽ എനിക്ക് അങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നു.... അന്ന് എന്റെ ഒരു തീരുമാനം കൊണ്ട് ഒരുപാട് പേര് വേദനിച്ചു.... ജീവേട്ടൻ എല്ലാവരെയും വിട്ട് ശിഖയെ വിട്ട് എനിക്കൊപ്പം നിന്നു.... തിരിച്ചയക്കാൻ കുറേ ശ്രമിച്ചു.... പക്ഷെ നടന്നില്ല.... സ്വന്തം ലൈഫ് പോലും നോക്കാതെ ജീവേട്ടൻ എനിക്കൊപ്പം നിന്നിട്ടും എന്റെ വാശിയിൽ ഞാൻ ഉറച്ചു നിന്നു.....സായു മോള് ജനിച്ചപ്പോ ഓടിപ്പോകാൻ മനസ്സ് ഒരുപാട് കൊതിച്ചതാ....

പക്ഷെ എന്തോ ഒന്ന് എന്നെ പിന്നോട്ട് വിളിച്ചു.... പിന്നീട് ഇവിടെ ഞങ്ങൾ പഠനം തുടർന്നു.... എനിക്ക് വേണ്ടി ഏട്ടൻ IAS എന്ന സ്വപ്നവും ഉപേക്ഷിച്ചു ഇവിടെ തന്നെ ജോലി നോക്കിയപ്പോൾ തോറ്റു പോയി ഞാൻ..... കുറേക്കാലം എടുത്തു ജീവേട്ടന്റെ മനസ്സിലെ ഉറച്ചതീരുമാനങ്ങൾക്ക് മാറ്റം കൊണ്ട് വരാൻ..... പതിയെ ഞങ്ങൾ ജീവേട്ടന്റെ സ്വപ്നമായ IAS നേടിയെടിക്കാനുള്ള പരിശ്രമവും തുടങ്ങി.... Coaching ക്ലാസും ട്രെയിനിങ്ങും മറ്റും ഇന്ത്യയിൽ തന്നെ ആയിരുന്നു..... അന്ന് പോകാൻ മടിച്ചു നിന്ന ജീവേട്ടനെ ഒന്ന് പറഞ്ഞയക്കാൻ ഞാൻ കുറച്ചൊന്നുമല്ല വെള്ളം കുടിച്ചത്.... എനിക്ക് കൂട്ടിന് ജെറിയെ ആക്കിയിട്ടാണ് ജീവേട്ടൻ ഇന്ത്യയിലേക്ക് പോയത്..... പപ്പയും മമ്മയും ചേട്ടനും സാക്ഷിയും ഒക്കെ ജീവേട്ടനെ കോച്ചിങ് സെന്ററിൽ വന്ന് കണ്ടതല്ലാതെ ജീവേട്ടൻ അങ്ങോട്ട് പോയില്ല.... ഞാനില്ലാതെ ഇനി നാട്ടിലേക്ക് പോകില്ലെന്ന വാശിയിലാണ്.... എന്റെ മനസ്സിലെ കടുത്ത തീരുമാനങ്ങൾക്ക് ഒക്കെ വ്യതിചലനം സംഭവിച്ചത് പിന്നീട് ആണ്.... ജീവേട്ടൻ നല്ല രീതിയിൽ തന്നെ ട്രെയിനിങ് പൂർത്തിയാക്കി.....

ഏട്ടന്റെ സ്വപ്നവും സഫലമായി.... ജീവൻ IAS..... അങ്ങനെ ഒന്ന് ആയി തീരാൻ ഞങ്ങൾ ഓരോരുത്തരും ഒരുപാട് കൊതിച്ചതാണ്.... ജീവേട്ടന്റെ അക്കാഡമിക് ബ്രില്ലിയൻസ് കൊണ്ടോ പപ്പയുടെ സ്വാധീനം കൊണ്ടോ ജീവേട്ടന് പോസ്റ്റിങ്ങ്‌ സ്വന്തം നാട്ടിൽ തന്നെയായിരുന്നു..... അതോടെ എല്ലാം ഉപേക്ഷിക്കാൻ നിന്ന ജീവേട്ടനെ കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയ്.... എന്റെ അനാവശ്യ വാശി കാരണം ജീവേട്ടന്റെ ലൈഫ് കൂടി തകരുവാണെന്ന് മനസ്സിലായപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല.... വാശി ഒക്കെ അവസാനിപ്പിച്ചു.... അല്ലെങ്കിലും എന്റെ കുടുംബത്തേക്കാളും ഏട്ടന്മാരെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും..... ഞാൻ കാരണം എല്ലാവരും ഒരുപാട് വിഷമിച്ചു..... ഇനി അതുണ്ടാവില്ല..... ഇനി ആർക്ക് വേണ്ടിയും അവരെ വേദനിപ്പിക്കാൻ ഞാൻ തയ്യാറല്ല...... " മനസ്സിൽ ഓരോന്ന് ഓർത്തു കൊണ്ട് മെറി അകത്തേക്ക് കയറിപ്പോയി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story