സാഗരം സാക്ഷി...❤️: ഭാഗം 91

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഹലോ.... ജീവേ..." അവൾ ആവേശത്തോടെ വിളിച്ചു പൂർത്തിയാക്കും മുന്നേ ആ കാൾ ഡിസ്കണക്ടട് ആയി... കണ്ണുകൾ ചുവന്നു നിറഞ്ഞു.... ചുണ്ട് കടിച്ച് പിടിച്ചവൾ വിതുമ്പലടക്കാൻ പാട് പെട്ടു.... കണ്ട് നിന്നവർക്കൊക്കെ വേദന തോന്നി.... അലക്സിനെ അവളുടെ മിഴിനീരുകൾ ചുട്ടു പൊള്ളിക്കുകയായിരുന്നു..... "എല്ലാത്തിനും..... എല്ലാത്തിനും താൻ മാത്രമാണ് കാരണക്കാരൻ....." അവന്റെ ഉൾമനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു...... "പക്ഷെ എന്തിന്..... എന്നോടുള്ള ദേഷ്യം അവൻ എന്തിന് ശിഖയോട് കാണിക്കണം..... സാക്ഷിയോടും അന്നയോടും അത് പോലെ തന്നെ ഈ വീട്ടിലെ മാറ്റാരോടും ഇല്ലാത്ത ദേഷ്യം ശിഖയോട് മാത്രം എങ്ങനെ ഉണ്ടായി....? അതും അവളെ ജീവന് തുല്യം സ്നേഹിച്ച ജീവക്ക് തന്നെ.... അവളുടെ പിന്നിൽ നിന്ന് മാറാതെ ഓരോ കുസൃതി കാട്ടി നടന്ന അവൻ എങ്ങനെ ഇത്രയും മാറി.... എന്നോടുള്ള വിദ്വേഷം അവന്റെ ഉള്ളിലെ പ്രണയത്തെ വെറുപ്പാക്കി മാറ്റാൻ പോന്നവയായിരുന്നോ....?? ഇല്ല.... ഒരിക്കലും അല്ല.... മെറിക്ക് വേണ്ടി അവൻ ശിഖയെ അകറ്റി നിർത്തുന്നതാണെന്ന് ചിന്തിക്കാൻ എനിക്കാവുന്നില്ല.... കാരണം ജീവ അങ്ങനെയല്ല..... അവന്റെ ചിന്താഗതി അത്രയും ഇടുങ്ങിയതുമല്ല.... എനിക്കറിയാം അവനെ.....

ഉറപ്പായും അവന്റെ ഈ മാറ്റത്തിന് പിന്നിൽ സ്ട്രോങ്ങ്‌ ആയ എന്തോ റീസൺ ഉണ്ട്...." ശിഖ വിതുമ്പിക്കൊണ്ട് അകത്തേക്ക് പോകുന്നതും നോക്കി നിന്ന് റോയ് ചിന്തിച്ചു ജീവ എത്തുമ്പോൾ അവനെ പോയി മീറ്റ് ചെയ്യണമെന്ന് റോയ് മനസ്സിൽ ഉറപ്പിച്ചു... •••••••••••••••••••••••••••••••••••° ശിഖ നേരെ പോയത് അവളുടെ റൂമിലേക്കാണ്.... റൂമിൽ കയറി വാതിൽ അടച്ച് അവൾ വായ പൊത്തി കരഞ്ഞു.... കൊച്ചു കുട്ടികളെ പോലെ വിതുമ്പി വിതുമ്പിയവൾ കരഞ്ഞു.... സഹിക്കാൻ പറ്റുന്നില്ല അവൾക്ക്..... ഹൃദയം വല്ലാതെ നോവുന്നു..... "എന്തിനാ.... എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ.... ആർക്ക് വേണ്ടിയാ ഇങ്ങനൊക്കെ..... എന്നോടിത്ര അകൽച്ച കാണിക്കാൻ എന്ത് തെറ്റാ ഞാൻ ചെയ്തേ.... ഇഷ്ടമാണെന്ന് പറഞ്ഞതും മോഹിപ്പിച്ചതും ഒന്നും ഞാൻ അല്ലല്ലോ..... എന്നെ മോഹിപ്പിച്ചതും സ്നേഹിപ്പിച്ചതും ഒക്കെ ജീവേട്ടൻ അല്ലേ.... ഇപ്പൊ എന്റെ ലോകം തന്നെ ജീവേട്ടൻ ആയി മാറിയപ്പോൾ.... എന്റെ മനസ്സ് ഞാൻ ജീവേട്ടന് മുന്നിൽ അടിയിറവ് വെച്ചപ്പോൾ..... എന്നെ വേണ്ടാതായി അല്ലേ.... "

അവൾ പദം പറഞ്ഞ് പുലമ്പിക്കൊണ്ടേയിരുന്നു..... ഇതേസമയം ശിഖയുടെ മുറി ക്രോസ്സ് ചെയ്ത് പോയ സാഗർ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.... അവളുടെ പുലമ്പൽ കേട്ട് അവൻ ഒന്ന് നിന്നു..... എന്തോ ചിന്തിച്ചു കൊണ്ടവൻ ഫോൺ എടുത്ത് അവളുടെ ആ പുലമ്പലും വിതുമ്പലും ഒക്കെ വോയിസ്‌ റെക്കോർഡ് ചെയ്ത് ജീവക്ക് അയച്ച് കൊടുത്തു..... "നിന്റെ തപസ് ഞാൻ ഇളക്കും മച്ചൂ...." ചുണ്ട് കടിച്ച് പിടിച്ചു ഊറി ചിരിച്ചുകൊണ്ട് സാഗർ അവിടുന്ന് പോയി ഇതേസമയം ഒരു ഫ്രണ്ടുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജീവക്ക് സാഗറിന്റെ മെസ്സേജ് വന്നത്.... അവൻ അപ്പൊ തന്നെ അത് ഓപ്പൺ ചെയ്ത് നോക്കി..... ശിഖയുടെ വിതുമ്പലും പരാതികളും കേട്ട് അവൻ പെട്ടെന്ന് ഫോൺ ബാക്ക് എടുത്ത് പോക്കറ്റിൽ ഇട്ടു... "എന്താടാ... നിന്റെ മുഖം എന്താ വല്ലാതെ....?" മുന്നിൽ നിൽക്കുന്നവന്റെ ചോദ്യം കേട്ട് എന്തോ ചിന്തയിലായിരുന്ന ജീവ ഒന്ന് ഞെട്ടി... "ഏയ്യ്.... Nothing...." ജീവ മുഖത്തുണ്ടായിരുന്ന ഞെട്ടൽ മറച്ചു പിടിച്ചു സൗമ്യമായി പറഞ്ഞു "Are you Sure....?" അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒന്ന് കണ്ണ് ചിമ്മി ചിരിച്ചുകൊണ്ട് ജീവ തിരിഞ്ഞു നടന്നു...

. "നീ എത്ര ശ്രമിച്ചാലും ഇനി ഒന്നും പഴയതു പോലെ ആവില്ല സാഗർ.... പഴയ ജീവയാവാനോ അവളെ പഴയ ശിഖയായി കാണാനോ എനിക്ക് ഇനി ഒരിക്കലും കഴിയില്ല.... ആ പ്രണയം മരിച്ചു.... ഇനി ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ ആവാത്ത വിധം...." തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൻ മനസ്സിൽ മൊഴിഞ്ഞു അവന്റെ മനസ്സിൽ ആ ദിനങ്ങളായിരുന്നു..... വർഷങ്ങൾക്ക് മുൻപ് ആ ആക്‌സിഡന്റ് സംഭവിച്ച ദിനങ്ങൾ..... ജീവിതത്തിൽ ഓർക്കാനാഗ്രഹിക്കാത്ത പലതും നേരിടേണ്ടി വന്ന ദിനങ്ങൾ..... ജീവിതം തന്നെ മാറി മറിഞ്ഞ ദിനങ്ങൾ...... "ആ വ്യക്തി..... എന്റെ ജീവിതം ഒന്നുമല്ലാതാക്കി തീർത്ത ആ വ്യക്തി..... മോഹങ്ങളും സ്വപ്നങ്ങളും വെന്ത് വെണ്ണീറായ നിമിഷം അയാൾക്ക് മുന്നിൽ ഒരു കോമാളിയായി നിൽക്കേണ്ടി വന്നു എനിക്ക്..... നെഞ്ച് പൊട്ടുന്ന വേദന തോന്നി എനിക്ക്..... അയാൾ എന്നിൽ ഏൽപ്പിച്ച പ്രഹരം എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.... എല്ലാവരും ചിന്തിക്കുന്നത് പോലെ ഞാൻ മാറിയതല്ല.... എന്നെ മാറ്റിയതാണ്..... ശിഖ ഇന്ന് എന്റെ മനസ്സിൽ ഇല്ല.....

ആർക്ക് വേണ്ടിയും അവളെ സ്വീകരിക്കാൻ എനിക്ക് സാധിക്കില്ല..... ഒരു കലഹം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് നാട്ടിലേക്കുള്ള എന്റെ തിരിച്ച് പോക്ക്..... എന്തൊക്കെ സംഭവിച്ചാലും ജീവയുടെ ജീവിതത്തിൽ ശിഖ ഉണ്ടാവില്ല....." മനസ്സിൽ ഊട്ടിയുറപ്പിച്ചു കൊണ്ട് ജീവ കാറിൽ കയറി പോയി ••••••••••••••••••••••••••••••° "ടീച്ചറേ..... അവൻ ഇത് വരെ എത്തിയില്ലല്ലോ....?" ഉമ്മറത്തിരുന്ന് മുറ്റത്തേക്ക് കണ്ണും നട്ടിരുന്നു കൊണ്ട് രവി പറഞ്ഞതും ടീച്ചറമ്മ അയാളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു "ഞാൻ എത്രയായി പറയുന്നു.... അവൻ നാളെയാ വരുന്നേന്ന്..... ഇങ്ങനെ ഉറക്കമുളച്ച് ഇരിക്കാതെ വന്ന് കിടക്കാൻ നോക്ക്.... " ചെറു ശാസന കലർത്തി ടീച്ചറമ്മ പറഞ്ഞതും രവി അവരെ തിരിഞ്ഞു നോക്കി "അഥവാ ഇന്ന് വന്നാലോ....??" അയാളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവർ ഒന്ന് നിശ്വസിച്ചു "ജീവ ഇന്ന് വരില്ല രവിയേട്ടാ..... അവനിനി വന്നാൽ തന്നെ ഇവിടേക്ക് വരുമെന്നാണോ നിങ്ങൾ കരുതുന്നത്...??" അവരുടെ ചോദ്യം കേട്ട് രവിയുടെ മുഖം വാടി... "അപ്പൊ.... അപ്പൊ അവൻ വരില്ലേ....??" അത് ചോദിക്കുമ്പോൾ അയാളുടെ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു..... പ്രതീക്ഷയോടെ നോക്കുന്ന ആ കണ്ണുകൾ കാണവേ ആ സ്ത്രീക്ക് അയാളോട് അലിവ് തോന്നി...

. "മോഹങ്ങളൊന്നും മനസ്സിൽ സൂക്ഷിക്കണ്ട രവിയേട്ടാ.... ഒടുക്കം അതൊന്നും യാഥാർഥ്യമാവില്ലെന്ന് കണ്ടാൽ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല...." അത്രയും പറഞ്ഞ് അവർ അകത്തേക്ക് കയറിപ്പോയിട്ടും തളരാത്ത മനസ്സുമായി അയാൾ ആ ഇരുട്ടിലേക്ക് പ്രതീക്ഷയോടെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.... ••••••••••••••••••••••••••••••° "തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി... നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കും ഞാൻ....." സാക്ഷി മുറിയിലേക്ക് വരുമ്പോൾ കാണുന്നത് വെള്ള മുണ്ടും കസവിന്റെ ഷർട്ടും ഒക്കെ ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മൂളിപ്പാട്ടും പാടി മുടി ഒതുക്കുന്ന സാഗറിനെയാണ്.... കൈയിൽ മുല്ല പൂവും ചുറ്റി കെട്ടി അത് ഇടക്കിടക്ക് മണത്തു നോക്കുന്നവനെ കണ്ട് അവൾ നെറ്റി ചുളിച്ചു ചൂളമടിച്ചു സ്പ്രേയും പൂശി കണ്ണാടിയിൽ നോക്കിയ സാഗർ വാതിൽക്കൽ ചാരി കൈയും കെട്ടി നിൽക്കുന്ന സാക്ഷിയെ കണ്ട് കുസൃതിയോടെ ചിരിച്ചു.... മീശ ഒന്ന് പിരിച്ചുകൊണ്ട് അവൻ മുണ്ടും മടക്കി കുത്തി സാക്ഷിക്ക് നേരെ നല്ല സ്റ്റൈലിൽ തിരിഞ്ഞതും അവന്റെ മുണ്ട് അഴിഞ്ഞു വീണതും ഒരുമിച്ചായിരുന്നു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story