സാഗരം സാക്ഷി...❤️: ഭാഗം 94

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"പക്ഷെ..... അവൻ നാട്ടിൽ എത്തിയിട്ടുണ്ടല്ലോ..... അത് പ്രശ്നമാവില്ലേ.....??" ശ്രേയ ചോദിക്കുന്നത് കേട്ട് അവൻ പുഞ്ചിരിച്ചു "അവൻ ആൺകുട്ടിയാണ് ശ്രേയ.... മറ്റൊരുത്തന്റെ ഭാര്യയെ മോഹിക്കാൻ മാത്രം ചെറ്റയല്ല അവൻ..... ആയിരുന്നെങ്കിൽ ഒരിക്കലും.... ഒരിക്കലും അവൻ എന്നെ തേടി വരില്ലായിരുന്നു...."അത് പറയുമ്പോൾ അവനിൽ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം നിറഞ്ഞിരുന്നു..... ശിഖ അവിടെ നിന്നും പോകുന്നത് വരെ അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു... "ശൈശവ വിവാഹം.... കേട്ട് കേൾവി മാത്രമുള്ള ആ സമ്പ്രദായം എന്റെ ജീവിതത്തിൽ തന്നെ ഉണ്ടായി എന്നറിഞ്ഞപ്പോൾ ശരിക്കും ഷോക്ക് ആയിപ്പോയി ഞാൻ.... കുടുംബ ജ്യോൽസ്യന്റെ പ്രവചനവും തന്റെ ജാതകദോഷങ്ങളും എന്റെ പേരെന്റ്സിന്റെ നെഞ്ചിടിപ്പ് കൂട്ടിയപ്പോൾ ജ്യോൽസ്യൻ തന്നെ കണ്ടെത്തിയ പ്രധിവിധിയാണ് അങ്ങനൊരു വിവാഹം.... ശൈശവത്തിൽ വിവാഹം നടന്നില്ലെങ്കിൽ ഒരിക്കലും മംഗല്യയോഗം ഉണ്ടാവില്ലെന്ന് കൂടി കേട്ടപ്പോൾ പൂർത്തിയായി.... ധൃതി പിടിച്ചു വിവാഹം നടത്തി....

വർഷങ്ങൾ ഒരുപാട് വേണ്ടി വന്നു എനിക്ക് ആ സത്യങ്ങളൊക്കെ കണ്ടെത്താൻ..... തനിക്ക് ഒരു ഭാര്യ ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ആദ്യം അത് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല..... ദിനങ്ങൾ കൊഴിഞ്ഞു പോകും തോറും എന്റെ മനസ്സിന് വ്യതിചലനം സംഭവിക്കുന്നത് ഞാൻ മനസ്സിലാക്കി.... അവൾ ആരാണെന്ന് അറിയണമെന്ന് ഉള്ളിൽ ഒരു ആഗ്രഹം തോന്നി.... അവൾ ഇപ്പൊ എങ്ങനെ ആയിരിക്കുമെന്നും ഇപ്പൊ എവിടെയാണെന്നും ഒക്കെ അറിയണമെന്ന് തോന്നി.... പിന്നെ പിന്നെ ആ ആഗ്രഹം കൂടി വന്നു.... എങ്ങനെ എങ്കിലും അവളെ തേടി കണ്ട് പിടിക്കണമെന്നത് എന്റെ ജീവിത ലക്ഷ്യമായി..... അങ്ങനെ ഇരിക്കുമ്പോഴാണ് ജീവൻ എന്റെ ലൈഫിലേക്ക് കടന്ന് വരുന്നത്.... അവനെ കണ്ട് മുട്ടിയത് എന്റെ ലൈഫിലെ ഒരു ടേണിങ് പോയിന്റ് തന്നെ ആയിരുന്നു.... അവനാണ് ശിഖയെ എനിക്ക് കാട്ടി തന്നത്.... അവർ പ്രണയത്തിലാണെന്ന സത്യവും അവൻ എന്നോട് തുറന്ന് പറഞ്ഞു.... നിയമപരമായി യാതൊരു അർത്ഥവും ഇല്ലാത്ത ഒരു ബന്ധമാണ് ഞങ്ങളുടേതെന്നും ശിഖയെ അവൻ വിവാഹം ചെയ്താൽ എനിക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല... എന്നിട്ടും അവൻ എന്തിന് ശിഖയെ വിട്ട് തന്നു എന്നെനിക്ക് ഇന്നും മനസ്സിലായില്ല.... ഇന്നെനിക്ക് മനസ്സിലാവുന്നുണ്ട്.....

ശിഖ അവനെ എത്രത്തോളം പ്രണയിക്കുന്നുണ്ട്.... അത്രമേൽ പ്രണയിക്കപ്പെടണമെങ്കിൽ അവനും അവന്റെ പ്രണയവും സത്യമായിരിക്കില്ലേ.... അവൻ നന്മയുള്ളവൻ ആയിരിക്കില്ലേ..... എന്നിട്ടും എന്തിന് വേണ്ടി അവന്റെ പ്രണയത്തെ എനിക്ക് വേണ്ടി ത്യജിച്ചു..... ഒരുപാട് വട്ടം സ്വയം ചോദിച്ച ചോദ്യമാണിത്.... തന്നെ കുഴപ്പിക്കുന്ന ചോദ്യമാണത്..... അവൻ നല്ലവനാണ്.... നന്മയുള്ളവനാണ്.... ശിഖയെ അവൻ വിട്ട് തന്നതിന്റെ കാരണം ഞാൻ എത്രയും വേഗം കണ്ടെത്തിയിരിക്കും..... " മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൻ കാറിൽ കയറി അവിടെ നിന്നും പോയി.... ••••••••••••••••••••••••••••••° "നിനക്ക് ഒന്നും പറയാനില്ലേ സാക്ഷി...?" ജീവയുടെ ചോദ്യം കേട്ട് അവൾ കണ്ണുകൾ ഇറുക്കിയടച്ചു... "അപ്പോ ചതിക്കാൻ വേണ്ടി തന്നെ ആയിരുന്നു അല്ലേ....??" ജീവയുടെ അടുത്ത ചോദ്യം കേട്ട് അവൾ ഞെട്ടലോടെ അല്ലെന്ന് തലയാട്ടി.... "അങ്ങനെ ഒന്നും പറയല്ലേ ജീവേട്ടാ..... അറിഞ്ഞു കൊണ്ട് ഞാനോ ശിഖയോ ജീവേട്ടനെ ചതിച്ചിട്ടില്ല.... പണത്തിനോട് ആർത്തി മൂത്ത അച്ഛനും (ശിഖയുടെ അച്ഛൻ ) അച്ഛമ്മയും കുഞ്ഞായിരുന്ന ശിഖയെ ഒരു ജാതകദോഷക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.... ഏതോ വലിയ ബിസിനസ്സ് ഫാമിലി ആയിരുന്നത് കൊണ്ട് തന്നെ അച്ഛനും അച്ഛമ്മയും ജാതകദോഷം ഒന്നും കാര്യമാക്കിയില്ല...

പ്രായപൂർത്തി ആയതിന് ശേഷം നിയമപരമായി അവരെ വിവാഹം കഴിപ്പിക്കാമെന്ന തീരുമാനത്തിൽ ശിഖയെ ഞങ്ങൾക്കൊപ്പം തന്നെ താമസിപ്പിച്ചു.... പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ ബിസിനസ്സ് ഒക്കെ തകർന്നു..... കടവും ബാധ്യതയുമായി നാട് വിടേണ്ടി വന്നു അവർക്ക്.... അതോടെ അച്ഛനും അച്ഛമ്മയും നിരാശയിലായി... ഒരു ഗതിയും ഇല്ലാത്ത അവരോട് പുച്ഛം മാത്രമായി.... അതിന് ഇടക്കെപ്പോഴോ ആ വീട്ടുകാർ ശിഖയെ കാണാൻ എത്തിയപ്പോൾ അച്ഛമ്മ അവരെ ആട്ടിയിറക്കി.... അസഭ്യം പറഞ്ഞു അപമാനിച്ചു.... ശിഖക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛമ്മ തീർത്തു പറഞ്ഞു.... അന്ന് അവരെ അപമാനിച്ചു ഇറക്കി വിട്ടതിൽ പിന്നെ അവരാരും ശിഖയെ തേടി വന്നിട്ടില്ല.... പിന്നെ പിന്നെ ഞങ്ങൾ പോലും അതൊന്നും ഓർക്കാറില്ല.... അത് കൊണ്ടാ... ഇതൊന്നും ജീവേട്ടനോട്‌ പറയാൻ പറ്റാതിരുന്നത്.... " സാക്ഷി പറഞ്ഞ കഥ കേട്ട് എല്ലാവരും ഞെട്ടി.... സാഗറും റോയിയും ഇതേത് കഥ എന്ന മട്ടിൽ മിഴിച്ചു നിൽക്കുന്നുണ്ട്.... "എന്താ ഇവിടെ ഉണ്ടായേ..... ഒരു സിനിമ കണ്ട ഫീൽ 🙄" സാഗർ പറയുന്നത് കേട്ട് റോയ് അവനോട് മിണ്ടാതെ നിൽക്കാൻ പറഞ്ഞു "ഒരിക്കലും ചതിക്കാൻ നോക്കിയതല്ല.... ആ കഥകളൊക്കെ ഞാൻ പണ്ടേ മറന്നതാണ്....

എനിക്ക് അതേ പറ്റി ഓർക്കാനോ ജീവേട്ടനോട്‌ പറയാനോ ഉള്ള അവസരം കിട്ടിയില്ല എന്നതാണ് സത്യം.... ഇതിന്റെ പേരിൽ ജീവേട്ടൻ ശിഖയെ വെറുക്കരുത്.... ഇതൊക്കെ നടക്കുമ്പോൾ ശിഖ കുഞ്ഞായിരുന്നു.... അവളതൊന്നും ഓർക്കുന്നു പോലും ഉണ്ടാകില്ല.... പ്ലീസ് ശിഖയെ ഇങ്ങനെ അകറ്റി നിർത്തല്ലേ... " സാക്ഷി അവന് മുന്നിൽ കൂപ്പു കൈകളോടെ നിന്നു... ജീവ അത് നോക്കാതെ മുഖം തിരിച്ചു "അവളെ വെറുക്കല്ലേ പ്ലീസ്...." അവൾ നിറ കണ്ണുകളോടെ അവനോട് യാചിച്ചു "ഇല്ല സാക്ഷി.... ഇനി അവളെ സ്വീകരിക്കാൻ എനിക്ക് പറ്റില്ല സാക്ഷി.... അവൾ മറ്റൊരുവന് സ്വന്തമാണ് ...." മനസ്സിനെ കല്ലാക്കികൊണ്ടാണ് അവനത് പറഞ്ഞത്... "അല്ല.... അങ്ങനൊരു വിവാഹത്തിന് നിയമത്തിന്റെ യാതൊരു പിൻബലവും ഇല്ല ജീവേട്ടാ.... നിങ്ങടെ ജീവിതത്തിൽ ഒരു പ്രശ്നമായി ആ വിവാഹം മാറില്ല..... പിന്നെ തിരിച്ചറിവ് ഇല്ലാത്ത പ്രായത്തിൽ അയാൾ ഒരു താലി കെട്ടിയെന്ന് കരുതി അവർ ഭാര്യാ ഭർത്താക്കന്മാർ ആകുന്നില്ല.... താലി കെട്ടിയവന് പോലും അതെന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല അപ്പോൾ.... പിന്നെ എങ്ങനെ ആ താലീബന്ധത്തിന് മാഹാത്മ്യം ഉണ്ടാവും....??" അവളുടെ ചോദ്യത്തിന് ഒരു ഉത്തരമില്ലാതെ അവൻ വിയർത്തു.... "നീ എന്തൊക്കെ പറഞ്ഞാലും മറ്റൊരുവന് മുന്നിൽ കഴുത്തു നീട്ടിയ അവളെ എനിക്കിനി വേണ്ട.... "

അത്രയും പറഞ്ഞു ജീവ വേഗം അവിടെ നിന്നും പോയി..... സാക്ഷി അവൻ പോകുന്നതും നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.... സാഗർ താടക്ക് കൈയും കൊടുത്തിരുന്നു ചിന്തയിലാണ്ടു.... സായു ഇതൊന്നും ശ്രദ്ധിക്കാതെ ബോൾ തട്ടി കളിക്കുവായിരുന്നു.... "മോള് വാ..."ഓരോരുത്തരായി അകത്തേക്ക് പോയതും ജെസി മെറിയോട് വരാൻ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു... റോയിയും മെറിയും നിൽക്കുന്നത് കണ്ട് സാഗർ ഒന്ന് ഊറി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറിപ്പോയി.... സാക്ഷി പറഞ്ഞ കഥയെ കുറിച്ച് ചിന്തിച്ചു കൊണ്ട് അകത്തേക്ക് നടന്ന റോയ് മുന്നിൽ നിന്ന മെറിയെ കാണാതെ അവളുമായി കൂട്ടി മുട്ടി.... "Sorry.... സോറി ഡോ.... ഞാൻ ശ്രദ്ധിച്ചില്ല...."അവൻ പതർച്ചയോടെ പറഞ്ഞതും അവൾ അവനെ ഒന്ന് നോക്കി.... പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.... "മെറിൻ...." അവന്റെ പിൻവിളി കേട്ട് അവൾ നിന്നു.... "എനിക്കൊന്ന് സംസാരിക്കണം..... തനിച്ച്...."...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story