സാഗരം സാക്ഷി...❤️: ഭാഗം 95

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഇല്ല ജെസീ..... ഈ വിവാഹം നടക്കില്ല.... ഞാൻ നടത്തില്ല...." ശ്രീ വാശിയോടെ പറഞ്ഞു "കൊടുത്ത വാക്ക് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഒരിക്കലും ശ്രീ എന്നെ കാണില്ല...."ജെസി നിറ കണ്ണുകളോടെ പറഞ്ഞു "ജെസീ....!!" ശ്രീ ദേഷ്യത്തോടെ വിളിച്ചു "എത്രയോ കഷ്ടപ്പെട്ടിട്ടാണ് അവൾ ഈ വിവാഹത്തിന് സമ്മതിച്ചത്.... പ്ലീസ്.... എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കരുത്...." ജെസി കൈ കൂപ്പി പറഞ്ഞതും ശ്രീ ഒന്ന് പുച്ഛിച്ചു ചിരിച്ചു.... ഒന്നും മിണ്ടാതെ ശ്രീ പുറത്തേക്ക് നടന്നു..... പുറത്ത് ഇറങ്ങിയപ്പോൾ ഇളിച്ചോണ്ട് നിൽക്കുന്ന സാഗറിനെ കണ്ടു.... അവന്റെ പിന്നിലായി എല്ലാരും നിൽപ്പുണ്ട്.... അകത്തെ ബഹളം ഒക്കെ എല്ലാവരും കേട്ടെന്ന് മുഖഭാവം കണ്ട് ശ്രീക്ക് മനസ്സിലായി "ഈ വിവാഹം നടക്കില്ല ഡാഡ്.... ഞാൻ നടത്തില്ല...."ഇളിച്ചോണ്ട് സാഗർ പറയുന്നത് കേട്ട് ശ്രീക്ക് ഒരു ആശ്വാസം തോന്നി.... "എനിക്ക് ടെൻഷൻ ഉണ്ട് സാഗർ..... മെറിയെ ഓർത്ത് എനിക്ക് നല്ല ടെൻഷൻ ഉണ്ട്...." ശ്രീ ആശങ്കയോടെ പറഞ്ഞു.... "ടെൻഷൻ വേണ്ട ... ഈ വിവാഹം നടക്കില്ല.... മെറിയെ കെട്ടുന്നുണ്ടെങ്കിൽ അത് റോയിച്ചൻ തന്നെ ആയിരിക്കും..... ഇത് ഞങ്ങൾ തരുന്ന വാക്കാണ്....."ശ്രീയുടെ കൈകൾ ചേർത്തു പിടിച്ചു പറയുന്ന ജീവയെ ശ്രീ ഉൾപ്പെടെ എല്ലാവരും അതിശയത്തോടെയാണ് നോക്കിയത്....

റോയ്ക്ക് സന്തോഷം കൊണ്ട് കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു.... "Thanks daa....." ജീവ നോക്കുന്നത് കണ്ട് റോയ് പറഞ്ഞതും ജീവ കണ്ണ് ചിമ്മി കാണിച്ചു.... "പപ്പ പേടിക്കാതെ.... നമുക്ക് ഈ കല്യാണം കലക്കാന്നെ...."സാഗർ മീശ പിരിച്ചുകൊണ്ട് കള്ള ചിരിയോടെ പറഞ്ഞു.... "ഇത് മുടക്കുന്ന കാര്യം ഞങ്ങൾ ഏറ്റു...." ജീവ കൂടി ഏറ്റതും ശ്രീ രണ്ടുപേരെയും മാറി മാറി നോക്കി.... "എടാ പക്ഷെ അതല്ല പ്രശ്നം..... ഇത് മുടക്കിയാലും റോയിയെക്കൊണ്ട് മെറിയെ കെട്ടിക്കാൻ ജെസി സമ്മതിക്കില്ലല്ലോ.... റോയ്ക്ക് ഇഷ്ടമാണെന്ന് അറിഞ്ഞാലും ചിലപ്പോൾ അവൾ സമ്മതിച്ചെന്ന് വരില്ല... മെറിക്ക് അങ്ങനെയൊരു താല്പര്യം ഉണ്ടെന്ന് അവൾ പറഞ്ഞാൽ ജെസീ ചിലപ്പോ സമ്മതിച്ചേക്കും.... പക്ഷെ മെറി അങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല... " ശ്രീ ആലോചനയോടെ പറഞ്ഞു.... "ഞാൻ നേരത്തെ പറഞ്ഞതെ എനിക്ക് പറയാനുള്ളൂ.... ഞങ്ങൾ ഈ വിവാഹം മുടക്കേം ചെയ്യും... റോയിച്ചൻ അവളെ കെട്ടെയും ചെയ്യും ...." സാഗർ ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് എല്ലാവരിലും ആശ്വാസം നിറഞ്ഞു.... അവൻ പറഞ്ഞാൽ പറഞ്ഞതാണ്.... മുടക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജെസിയുടെ കാലിൽ വീണ് കരഞ്ഞിട്ടായാലും അവനത് മുടക്കിയിരിക്കും.... പെട്ടെന്ന് ജെസീ പുറത്തേക്ക് വന്നു....

"നാളെ മെറിയെ പെണ്ണ് കാണാൻ ജോണിച്ചന്റെ ഫാമിലി ഒക്കെ വരുന്നുണ്ട്..... വിവാഹവും ഏറ്റവും അടുത്ത ഒരു ദിവസം തന്നെ ഉണ്ടാവും.... വൈകിച്ചാൽ ഇത് ചിലപ്പോ മുടങ്ങിയെന്ന് വരും... "ശ്രീയെ നോക്കിയാണ് ജെസീ അത് പറഞ്ഞത്... ശ്രീ ഒന്നും മിണ്ടിയില്ല.... "സാഗർ.... ഇനി അധികം സമയം ഒന്നും കിട്ടില്ല.... എല്ലാം ഓടി നടന്ന് നീ വേണം ചെയ്യാൻ...."എന്ന് പറഞ്ഞ് ജെസീ ജീവയെ നോക്കി... "ഇവനോട് പറഞ്ഞിട്ട് കാര്യമില്ല ജീവ... നിനക്ക് ആവുമ്പോ കുറച്ച് ഉത്തരവാദിത്തം ഉണ്ടാവും.... എല്ലാം ഞാൻ നിങ്ങളെ രണ്ടിനെയും ഏൽപ്പിക്കുവാണ്..... കല്യാണത്തിന് ഒരു കുറവും ഉണ്ടാവരുത്...."ജെസി പറയുന്നത് കേട്ട് എല്ലാവർക്കും ചിരിയാണ് വന്നത്... കല്യാണം മുടക്കാൻ നിൽക്കുന്നവരോടാണ് വന്ന് അത് നടത്താൻ പറയുന്നത്.... ജെസിയുടെ ആവശ്യം കേട്ട് ജീവയും സാഗറും പരസ്പരം നോക്കി ഗൂഢമായി ചിരിച്ചു.... "ഒരു കുറവും ഉണ്ടാവില്ല മമ്മാ....😁" രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞതും ജെസി ആശ്വാസത്തോടെ തിരിഞ്ഞു നടന്നു.... ജീവ ഒരിക്കലും ഈ വിവാഹം മുടക്കി റോയിയെ വരൻ ആക്കാൻ കൂട്ട് നിൽക്കില്ലെന്ന വിശ്വാസത്തിലാണ് ജെസി എല്ലാം അവരെ ഏൽപ്പിച്ചത്.... പാവം ജെസി അറിയുന്നില്ലല്ലോ അവൻ മറുകണ്ടം ചാടിയത്..... "അപ്പൊ നാളെയാണ് പെണ്ണ് കാണൽ.... മ്മ്.... അവൻ വരട്ടെ.... നല്ല സ്വീകരണം തന്നെ കൊടുക്കാം...."ജെസി താടി തടവിക്കൊണ്ട് റോയിയെ നോക്കി.... റോയ്ക്ക് അപ്പോഴും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു.... •••••••••••••••••••••••••••••••••••••••°

പെണ്ണ് കാണൽ പ്രമാണിച്ച് ജെസി സെർവന്റ്സിന് ഇരട്ടി പണിയാണ് കൊടുത്തത്.... ഇടവിട്ട് ഇടവിട്ട് വീടും പരിസവും ക്ലീൻ ചെയ്ത് അവർ ഒരു വഴിക്ക് ആയി.... എല്ലാവരെയും പിടിച്ചിരുത്തി കല്യാണം അങ്ങനെ ആവണം ഇങ്ങനെ വേണം എന്നൊക്കെ കണക്ക് കൂട്ടുകയായിരുന്നു ജെസി... ജെറി അതൊക്കെ താല്പര്യത്തോടെ കേട്ടിരുന്നു.... കല്യാണം തീരുമാനിച്ചതോർത്തു ചെക്കന് ഭയങ്കര സന്തോഷം.... മെറി മാത്രം വേറേതോ ലോകത്തെന്ന പോലെ ആയിരുന്നു.... ആരോടും മിണ്ടാനോ സംസാരിക്കാനോ ഒന്നിനും ഒരു താല്പര്യം ഇല്ലാതെ അവൾ മുറിയിലേക്ക് കയറിപ്പോയി.... അപ്പോഴാണ് ഒരു കാൾ വന്ന് സാഗർ പുറത്തേക്ക് പോയത്.... എവിടെ പോകുന്നെന്ന് ജീവ ചോദിച്ചെങ്കിലും അവൻ മറുപടി ഒന്നും പറഞ്ഞില്ല..... അവന്റെ പിറകെ പോകാൻ നിന്ന സായുവിനെ സാക്ഷി തടയാൻ നോക്കിയെങ്കിലും അവൾ കുതറി ഓടി.... "ഡാ അതിനെ പിടിക്കെടാ...." ബൈക്ക് മുന്നോട്ട് എടുത്തുകൊണ്ടു സാഗർ വിളിച്ചു പറഞ്ഞതും ജീവ പാഞ്ഞു വന്ന് സായുമോളെ തൂക്കി എടുത്ത് തോളത്തു ഇട്ടു.... "വിട് മച്ചൂ.... എനിക്ക് ബേബിടെ കൂടെ പോണം... Leave me.... " അവൾ കുതറിക്കൊണ്ട് പറഞ്ഞതും അടുത്ത് നിന്ന സാക്ഷി അവളെ നോക്കി വായും തുറന്ന് നിന്നു "മച്ചുവാ..🙄?"

സാക്ഷി ചോദിക്കുന്നത് കേട്ട് ജീവ ചിരിച്ചു "ഹാ.... മച്ചു...."സായു ജീവേടെ കഴുത്തിൽ കൈയിട്ട് പൂട്ടിക്കൊണ്ട് പറഞ്ഞു "അടി വാങ്ങും സായു നീ.... മര്യാദക്ക് അങ്കിൾന്ന് വിളിച്ചോണം.... " അവളെ അടിക്കുന്ന പോലെ ഓങ്ങി സാക്ഷി പറഞ്ഞതും അവൾ ഇല്ലെന്ന് തല കുലുക്കി.... "നീ ചുമ്മാതിരിക്ക് സാക്ഷി.... അവൾ അങ്ങനെ വിളിക്കുന്നത് കേൾക്കാനാ എനിക്ക് ഇഷ്ടം.... "അവൻ സായുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്ത് പറഞ്ഞതും സായു അവന്റെ കവിളിൽ കടിച്ചു.... ഇതേസമയം ഓഫീസിലെ ജോലി കഴിഞ്ഞ് ശിഖയും അന്നയും കാറിൽ വന്നിറങ്ങി.... ജീവ അങ്ങോട്ട് നോക്കിയില്ല.... സായുമോളെ കളിപ്പിച്ചു നിന്നു.... ശിഖയുടെ കണ്ണുകൾ അവനിൽ തന്നെയായിരുന്നു..... എന്തോ പെട്ടെന്ന് അവ നിറയാൻ തുടങ്ങി.... നിറഞ്ഞു തുളുമ്പാൻ വെമ്പി... "നിങ്ങൾ ഇവിടെ ഉണ്ടായത് വല്ലതും അറിഞ്ഞോ....?" സാക്ഷി അവരോട് ചോദിച്ചു "ആഹ്... ജെറി വിളിച്ചിരുന്നു സാക്ഷി.... മെറിയെ ഇനിയും എന്തിനാ സാക്ഷി എല്ലാവരും കൂടി വേദനിപ്പിക്കുന്നെ....??" അന്നയാണ് അത് ചോദിച്ചത്.... "നീ വിഷമിക്കാതെ..... വിവാഹം ആരുമായിട്ട് വേണമെങ്കിലും തീരുമാനിച്ചോട്ടെ.... പക്ഷെ അവളെ കെട്ടുന്നത് നമ്മുടെ റോയിച്ചൻ തന്നെ ആയിരിക്കും.... നീ നോക്കിക്കോ...." സാക്ഷി ആത്മവിശ്വാസത്തോടെ പറഞ്ഞു.... അവൾ എന്ത് കൊണ്ടാണ് അത് പറഞ്ഞതെന്ന് അന്നയ്ക്ക് മനസ്സിലായില്ലെങ്കിലും ആ വാക്കുകൾ അവളിൽ ആശ്വാസം നിറച്ചു....

ശിഖ തന്നെയാണ് നോക്കുന്നതെന്നറിഞ്ഞു ജീവ സായുമോളെ എടുത്ത് അകത്തേക്ക് കയറിപ്പോയി.... അത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നി.... പിന്നാലെ പോകാൻ കൊതിച്ചെങ്കിലും അവളിലെ വാശി അതിന് അനുവദിച്ചില്ല.... ആത്മാഭിമാനം അവളെ പിടിച്ചു നിർത്തുമ്പോഴും ഹൃദയം നുറുങ്ങുകയായിരുന്നു.... ജീവക്കായി അലമുറയിടുകയായിരുന്നു..... അവനിൽ നിന്നൊരു മറുപടി കിട്ടണമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു... രണ്ടും കല്പ്പിച്ചു അവൾ അവനെ കാണാനായി അകത്തേക്ക് നടന്നു.... സായുവിനൊപ്പം സോഫയിൽ ഇരുന്ന ജീവയുടെ കൈയിൽ പിടിച്ചു വലിച്ചു ശിഖ അടുത്തുള്ള റൂമിലേക്ക് കൊണ്ട് പോയി.... ഡോർ ലോക്ക് ചെയ്ത് ബാഗ് വലിച്ചെറിഞ്ഞു ശിഖ ഒരു ഭ്രാന്തിയെ പോലെ അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.... "ഞാനാണോ.... ഞാനാണോ ഇഷ്ടം പറഞ്ഞു നിങ്ങടെ പിന്നാലെ വന്നത്....??"അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ നിന്നു.... അവളുടെ അവസ്ഥ കണ്ട് അവന് അവനോട് തന്നെ ദേഷ്യം തോന്നി "മറുപടി പറയ്.... ഞാൻ ആണോന്ന്...?" അവൾ അവനെ കുലുക്കിക്കൊണ്ട് ചോദിച്ചു "അല്ല... " ജീവ പറഞ്ഞു "പിന്നെന്തിനാ... എന്നെ ഇങ്ങനെ ഇഞ്ച് ഇഞ്ചായി കൊല്ലുന്നേ.... നിങ്ങളല്ലേ എന്നെ മോഹിപ്പിച്ചത്.....

സ്നേഹം കാട്ടി അടുത്ത് കൂടി ഒരുപാട് സ്വപ്‌നങ്ങൾ തന്നത്.... എന്തിനായിരുന്നു.... എന്നെ ആശിപ്പിച്ചത് എന്തിനായിരുന്നു..... പകുതിക്ക് ഇട്ടിട്ട് പോകാൻ ആണെങ്കിൽ എന്തിന് എനിക്ക് പ്രതീക്ഷ തന്നു.....??" അവൾ ഓരോന്നോരോന്നായി അവന്റെ മുഖത്ത് നോക്കി ചോദിച്ചു "എന്താ മിണ്ടാതെ നിൽക്കുന്നത്.... എനിക്ക് മറുപടി താ...." അവൾ എങ്ങി കരഞ്ഞുകൊണ്ട് ചോദിച്ചു.... ആ കണ്ണുനീർ അവനെ ചുട്ടു പൊള്ളിക്കുകയായിരുന്നു..... "എനിക്കൊന്നും പറയാൻ ഇല്ല.... " അവളുടെ മുഖത്തേക്ക് നോക്കാനാവാതെ അവൻ മുഖം തിരിച്ചു "ഇന്നെനിക്കൊരു മറുപടി കിട്ടിയേ തീരൂ.... എന്ത് കാരണത്തിന്റെ പേരിലാണ് നിങ്ങൾ എന്നെ വേണ്ടെന്ന് വെച്ചത്.... എനിക്ക് അതറിഞ്ഞേ പറ്റൂ...." കോപത്താൽ വിറക്കുകയായിരുന്നവൾ.... "അതറിഞ്ഞാൽ ഒരിക്കലും നീയെന്നെ വിട്ട് പോകില്ല ശിഖാ.... നീ ആഗ്രഹിക്കുന്നത് പോലെ സന്തോഷം നിറഞ്ഞൊരു ജീവിതം തരാൻ എനിക്ക് ആവില്ല.... എനിക്ക്.... എനിക്കൊരിക്കലും നിനക്ക് ഒരു കുഞ്ഞിനെ സമ്മാനിക്കാൻ കഴിയില്ല ശിഖാ....!! കഴിവില്ലാത്തവനായ എന്നോടൊപ്പം ജീവിച്ചു ജീവിതം നശിപ്പിക്കേണ്ടവൾ അല്ല ശിഖാ നീ..." അവൻ മനസ്സിൽ പറഞ്ഞു.... "ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിവില്ലാത്ത നിന്നെ ഒരിക്കലും ഞാനെന്റെ മരുമകൻ ആക്കില്ല ജീവ....

എന്റെ മകൾ ഒരു കഴിവ് കെട്ടവന്റെ ഭാര്യ ആയി ജീവിക്കേണ്ടവൾ അല്ല.....!!" ശിഖയുടെ അച്ഛന്റെ വാക്കുകൾ ഓർത്തെടുത്തുകൊണ്ട് ജീവ കണ്ണുകൾ ഇറുക്കിയടച്ചു ശിഖ എന്തോ ചോദിക്കാൻ വന്നതും ജീവയുടെ ഫോൺ റിങ് ചെയ്തു... "മ്മ്... ഞാൻ ഇപ്പൊ വരാം...." ജീവ ഫോൺ അറ്റൻഡ് ചെയ്ത് പറഞ്ഞു "എനിക്ക് പോണം.... നിന്നോട് എനിക്കൊന്നും സംസാരിക്കാനില്ല...." ശിഖയെ തള്ളി മാറ്റി ഡോർ തുറന്ന് ജീവ പുറത്തേക്ക് പോയി ••••••••••••••••••••••••••••••••••••° "എന്താടാ.... എന്തിനാ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്....??" ഒരു ഹോസ്പിറ്റലിനു മുന്നിൽ നിന്ന സാഗറിനോട് ജീവ ചോദിച്ചു.. "ഞാൻ പറഞ്ഞില്ലേ.... നീ പറഞ്ഞ സ്റ്റോറി എനിക്ക് ഒട്ടും ഡൈജസ്റ്റ് ആവുന്നില്ല.... ശിഖയുടെ അച്ഛൻ വന്ന് നിനക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് പറഞ്ഞപ്പോൾ നീ അത് വിശ്വസിച്ചോ...??" സാഗർ തിരക്കി "അല്ല സാഗർ.... ഞാൻ അന്ന് ഡോക്ടറോട് തിരക്കിയിരുന്നു.... ആക്‌സിഡന്റിൽ ഉണ്ടായ പരിക്കിൽ അച്ഛനാവാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്.... ശിഖക്ക് കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും ഒരു കുഞ്ഞു ഇല്ലാതെ അവൾക്ക് സന്തോഷത്തോടെ ജീവിക്കാൻ ആവില്ലെന്നും അവളുടെ ലൈഫ് ഞാൻ ആയിട്ട് ഇല്ലാത്തക്കരുതെന്നും അയാൾ എന്നോട് പറഞ്ഞു....

ചിന്തിച്ചപ്പോൾ അതൊക്കെ ശരിയാണെന്ന് തോന്നി.... ശിഖയായിട്ട് ഒരിക്കലും എന്നെ വേണ്ടെന്ന് പറയില്ല.... അതാ ഞാനായിട്ട് അവളെ ഒഴിവാക്കിയത്.... അറിയാം അവൾക്ക് ഒരിക്കലും ഇതൊന്നും അംഗീകരിക്കാൻ പറ്റില്ലെന്ന്.... പക്ഷെ അവളോടൊപ്പം ജീവിച്ചു അവളുടെ ജീവിതം നശിപ്പിച് ഉരുകി ഉരുകി ജീവിക്കുന്നതിലും നല്ലത് അവൾ മറ്റൊരുവന്റെ കൂടെ ജീവിക്കുന്നത് തന്നെയാണ്.... സാരംഗിനെ പറ്റി എന്നോട് പറഞ്ഞതും അവളുടെ അച്ഛൻ തന്നെയാണ്.... ഒരുപാട് ആലോചിച്ചിട്ട് തന്നെയാ ഞാൻ അവനെ തേടി പോയത്.... ഇനിയും ഇതൊന്നും ചികഞ്ഞിട്ട് കാര്യം ഇല്ല സാഗർ...." ജീവ കണ്ണും മുഖവും തുടച്ചുകൊണ്ട് പറഞ്ഞു "ചികയും.... ചികഞ്ഞെ പറ്റൂ.... എന്റെ ഡൌട്ട് അതല്ല.... ഇത്രയും നാളും വെളിച്ചത്തേക്ക് വരാതിരുന്നത് ശിഖയുടെ അച്ഛൻ എങ്ങനെ നിനക്ക് ആക്‌സിഡന്റ് ഉണ്ടായ സമയത്ത് പ്രത്യക്ഷപ്പെട്ടു....?? നീയും ശിഖയും ഇഷ്ടത്തിലാണെന്ന് അയാൾ എങ്ങനെ അറിഞ്ഞു....?? നിന്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങളോട് ഒന്നും പറയാതിരുന്ന ആ കാര്യം ഡോക്ടർ അയാളോട് മാത്രം എന്തിന് പറഞ്ഞു....??" സാഗർ ചോദ്യങ്ങൾ ഓരോന്നായി തൊടുത്തു വിട്ടു ജീവ ഒന്ന് ആലോചിച്ചു നിന്നു... "നീ ഇത്ര പൊട്ടൻ ആയിരുന്നോടാ....??

It was a drama.... നിന്നെ വിഡ്ഢിയാക്കാൻ വേണ്ടി അവർ കളിച്ച ഒരു നാടകമായിരുന്നെടാ ഇത്.... ഞാൻ അയാളെ.... ആ ഡോക്ടറെ കണ്ടിട്ടാ വരുന്നത്.... ചോദിക്കേണ്ടത് പോലെ ചോദിച്ചപ്പോൾ അയാൾ കുറ്റം സമ്മതിച്ചു.... ആ ശിവരാമൻ അയാളുടെ ഫ്രണ്ട് ആണെന്നും അയാൾ നിർബന്ധിച്ചിട്ടാണ് അങ്ങനൊരു കള്ളം നിന്നോട് പറഞ്ഞതെന്നും ആ കള്ള ഡോക്ടർ സംനാതിച്ചിട്ടുണ്ട്.... ദാ അയാൾ പറഞ്ഞതൊക്കെ ഇതിലുണ്ട്...."സാഗർ ഫോണിലെ വീഡിയോ അവന് നേരെ നീട്ടി.... ജീവ ഞെട്ടലോടെ അത് കണ്ട് തീർത്തു.... വിശ്വസിക്കാനാവുന്നില്ല അവന്.... "ഛെ.... നീ ഇത്രയും മണ്ടനായിപോയല്ലോ....."സാഗർ മുഷ്ടി ചുരുട്ടി ജീവ വീണ്ടും വീണ്ടും ആ വീഡിയോ പ്ലേ ചെയ്ത്...."എന്തിന്.... ഇയാൾ എന്നോട് എന്തിനിത് ചെയ്തു...?" ജീവ ആരോടെന്നില്ലാതെ ചോദിച്ചു.... അതേസമയം ജീവയുടെ ഫോൺ റിങ് ചെയ്തു "സാരംഗ്...." ഫോൺ ഡിസ്‌പ്ലെയിലേക്ക് നോക്കി ജീവ പതർച്ചയോടെ ഉരുവിട്ടു ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story