സാഗരം സാക്ഷി...❤️: ഭാഗം 96

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഛെ.... നീ ഇത്രയും മണ്ടനായിപോയല്ലോ....."സാഗർ മുഷ്ടി ചുരുട്ടി ജീവ വീണ്ടും വീണ്ടും ആ വീഡിയോ പ്ലേ ചെയ്ത്.... "എന്തിന്.... ഇയാൾ എന്നോട് എന്തിനിത് ചെയ്തു...?" ജീവ ആരോടെന്നില്ലാതെ ചോദിച്ചു.... അതേസമയം ജീവയുടെ ഫോൺ റിങ് ചെയ്തു "സാരംഗ്...." ഫോൺ ഡിസ്‌പ്ലെയിലേക്ക് നോക്കി ജീവ പതർച്ചയോടെ ഉരുവിട്ടു അവന് കൈകാലുകൾ തളരുന്നത് പോലെ തോന്നി.... പറ്റിപ്പോയ അബദ്ധങ്ങൾ ഓർത്ത് അവൻ സ്വയം പഴിച്ചു....ഫോൺ തുടരെ തുടരെ റിങ് ചെയ്യുന്നത് കേട്ട് അവൻ ഫോൺ ഓഫ്‌ ചെയ്തു വെച്ചു.... "എന്തെ.... ഫോൺ എന്താ നീ അറ്റൻഡ് ചെയ്യാത്തെ.... എടുത്ത് അവളെ കെട്ടിച്ചു തരാമെന്ന് പറ.... പറയെടാ...."സാഗർ നെഞ്ചിൽ കൈയും കെട്ടി ഗൗരവത്തോടെ പറഞ്ഞു ജീവയുടെ കരങ്ങൾ വിറച്ചു.... "എന്തെടാ.... പറ്റുന്നില്ലേ....??" സാഗർ പുച്ഛിച്ചു "വല്ലവനും പറയുന്ന മണ്ടത്തരം കേട്ട് അവൻ സ്നേഹിച്ച പെണ്ണിനെ വേറൊരുത്തനു വിട്ട് കൊടുക്കുന്നു പോലും .... ഒരു നന്മ മരം വന്നേക്കുന്നു...."സാഗർ ചുണ്ട് കോട്ടി.... "സാഗർ.... എനിക്ക് സമനില തെറ്റുന്നു.... സാരംഗ്.... അവൻ...." ജീവ പരിഭ്രമിച്ചു "ഒരുത്തനും ഒരു പുല്ലും ചെയ്യില്ല.... അവൻ കെട്ടാൻ ഇങ്ങ് വരട്ടെ.... കെട്ടിച്ചു കൊടുക്കുന്നുണ്ട് ഞാൻ...."സാഗർ കൈകൾ രണ്ടും കൂട്ടി തിരുമ്മി

"ഓഹ് ഗോഡ്.... ഇതിപ്പോ മുടക്കാനുള്ള കല്യാണങ്ങളുടെ ലിസ്റ്റ് കൂടുവാണല്ലോ...."സാഗർ ബൈക്കിൽ ചാരി ദൈവത്തെ വിളിച്ചു.... "മുടക്കും.... ഈയൊരു വാക്കേ എനിക്കിപ്പോ തരാൻ പറ്റൂ.... അത് എപ്പോഴാണെന്നോ എങ്ങനെയാണെന്നോ എന്നൊന്നും ചോദിക്കല്ല് പ്ലീസ്.... എനിക്ക് പോലും അത് ഒരു പിടിയുമില്ല...."സാഗർ ദയനീയമായി പറഞ്ഞുകൊണ്ട് ബൈക്കിൽ കയറി.... "ഇനി ഇവിടെ എന്തും നോക്കി നിൽക്കുവാ.... വീട്ടിൽ പോടാ....."എന്നും അലറിക്കൊണ്ട് സാഗർ ബൈക്ക് പറപ്പിച്ചു വിട്ടു സാഗർ മുടക്കുമെന്ന പ്രതീക്ഷയിൽ അവൻ പോകുന്നതും നോക്കി ജീവ നിന്നു.... ജീവ പിന്നെ തറവാട്ടിലേക്ക് പോകാൻ നിന്നില്ല.... എന്തോ അവന് ശിഖയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ....ജെറിയെ വിളിച്ചു ഫ്ലാറ്റിലേക്ക് വിട്ടു "കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അവളുമായിട്ട് ഒന്ന് സ്വസ്ഥമായി സൊള്ളാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല അല്ലേ...??" ജെറി കലിയോടെ ജീവയെ നോക്കി.... ജീവ ഏതോ ലോകത്തെന്ന പോലെ ഇരിക്കുന്നത് കണ്ട് ജെറി കാര്യം തിരക്കി.... ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ നിർബന്ധിച്ചപ്പോൾ ജീവ എല്ലാം തുറന്നു പറഞ്ഞു.... ഫ്ലാറ്റിലെ മുറിയിൽ താടക്ക് കൈയും കൊടുത്ത് ജെറി ഇരുന്നു "ഉഫ്... ഇതിനിടയിൽ ഇങ്ങനെയൊക്കെ സംഭവിച്ചോ.....??"

ജെറി ചോദിച്ചെങ്കിലും ജീവ ഒന്നും മിണ്ടിയില്ല.... "ഇനി എങ്ങനെ ഇതൊക്കെ സോൾവ് ചെയ്യും...??" ജെറി "സാഗർ ഏറ്റിട്ടുണ്ട്.... അതാണ് ഏക ആശ്വാസം...." ജീവ പറഞ്ഞു "ആ ശിഖ ഇത് വല്ലതും അറിഞ്ഞാൽ ആ പെണ്ണ് നിങ്ങളെ പച്ചക്ക് കത്തിക്കും.... " ജെറി ചിരിച്ചോണ്ട് പറഞ്ഞു "വാശിക്ക് ചിലപ്പോ അവൾ മറ്റവനെ കെട്ടിയെന്നും വരും...." അവൻ ജീവയെ ചൂടാക്കാനുള്ള കഠിന ശ്രമത്തിലാണ്... അത് കേട്ടയുടനെ ബെഡിൽ ഇരുന്ന ജെറിയെ ജീവ ഒറ്റ ചവിട്ടിന് താഴെയിട്ടു... "ഉരുകി ഉരുകി ഇരിക്കുന്നവന്റെ നെഞ്ചിൽ തീ കോരി ഇടുന്നോടാ ചെറ്റേ...." ജീവ പല്ല് കടിച്ചു.... ജെറി പല്ല് കാട്ടി ഇളിച്ചു "ഇനി എന്തൊക്കെയാണ് ഉണ്ടാവാൻ പോകുന്നതെന്ന് ദൈവത്തിന് മാത്രം അറിയാം...."ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ജെറി നിലത്ത് നീണ്ട് നിവർന്നു കിടന്നു ജീവ ഓരോന്ന് ആലോചിച്ചു അപ്പോഴും ടെൻഷനിൽ തന്നെയായിരുന്നു.... ••••••••••••••••••••••••••••••••° "Hi..." ഫോൺ കൈയിൽ എടുത്തപ്പോൾ തന്നെ വന്ന മെസ്സേജ് നോട്ടിഫിക്കേഷനിൽ ശിഖയുടെ കണ്ണുകൾ ഉടക്കി "സാരംഗ് സത്യമൂർത്തി....??" അവൾ സംശയത്തോടെ ചാറ്റ് ഓപ്പൺ ചെയ്ത് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു.... മുന്നേ വന്ന് കിടന്ന ആ ഫോട്ടോ അവൾ ഒരിക്കൽ കൂടി ഓപ്പൺ ചെയ്തു നോക്കി.....

വിവാഹവേഷത്തിൽ നിൽക്കുന്ന ഒരു പയ്യനും പെൺ കുട്ടിയും പെൺകുട്ടിയുടെ കഴുത്തിൽ ആ പയ്യൻ താലി കെട്ടുന്നതാണ് ആ ചിത്രം... പെൺകുട്ടിയുടെ മുന്നിലാണ് പയ്യൻ നിൽക്കുന്നത്.... അത് കൊണ്ട് തന്നെ പെൺ കുട്ടിയുടെ മുഖം കാണാൻ കഴിഞ്ഞില്ല.... ശിഖ പ്രൊഫൈൽ ഫോട്ടോ എടുത്ത് നോക്കി.... ഇന്ന് റോഡിൽ വെച്ച് തല്ലുണ്ടാക്കിയവൻ ആണെന്നവൾ ഓർത്തു.... ഒന്ന് സംശയിച്ചു കൊണ്ടവൾ അവൻ ഇട്ട ഫോട്ടോ ടാഗ് ചെയ്ത് മെസ്സേജ് അയച്ചു "??" "എന്തെ...??" അവന്റെ മറുപടി ഉടൻ എത്തി.... "എന്താ ഇത്.... താൻ ഏതാ...??" അവൾ ചോദിച്ചു "ഇത് എന്താണെന്നും ഞാൻ ഏതാണെന്നും താൻ വൈകാതെ അറിയും.... രണ്ടും തന്റെ ലൈഫിൽ ഇമ്പോര്ടന്റ് ആയ ഫാക്ടേഴ്സ് ആണ്...." ആ മറുപടി കണ്ട് അവൾ നെറ്റി ചുളിച്ചു.... "What you mean....??" അവൾ ചോദിച്ചതിന് മറുപടി പറയാതെ അവൻ ഓൺലൈനിൽ നിന്ന് പോയി.... ഇവൻ ആരെടാ എന്ന ചിന്തയിൽ ശിഖ ആ ഫോട്ടോ നോക്കി ഇരുന്നു.... ••••••••••••••••••••••••••••••••° പതിവ് പോലെ രാത്രി ആയതും മമ്മയും മോളും കൂടി സാഗറിന്റെ മോഹങ്ങളുടെ മേൽ ആണിയടിച്ചുകൊണ്ട് സുഖസുന്ദരമായി കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് സാഗർ കലിയോടെ അവിടുന്ന് ഇറങ്ങിപ്പോയി.... നേരെ പോയത് ഫ്ലാറ്റിലേക്കാണ്....

മെറിയുടെ പെണ്ണ് കാണൽ എങ്ങനെ കളർ ആക്കാമെന്ന പ്ലാനിങ്ങിൽ ആയിരുന്നു മൂന്നു പേരും.... ഇടക്ക് വെച്ച് റോയിയും വന്ന് അവർക്കൊപ്പം കൂടി... പ്ലാനിങ്ങിനിടയിൽ നാലും എപ്പോഴോ ഉറക്കം പിടിച്ചു.... നേരം വെളുത്തപ്പോ നാലും കൂടി കുളിച്ചൊരുങ്ങി പുത്തൻ വേഷം ഒക്കെ ഇട്ട് തറവാട്ടിലേക്ക് വിട്ടു... ഒരുപോലത്തെ ഷർട്ടും മുണ്ടും ഒക്കെ ഇട്ട് കൂളിംഗ് ഗ്ലാസ്‌ ഒക്കെ വെച്ച് നാലും കൂടി മുറ്റത്ത് നിരന്നു നിൽക്കുന്നത് കണ്ട് എല്ലാവരും അന്താളിച്ചു നിന്നു.... ചെക്കനും കൂട്ടരും എത്തിയതും നാലുപേരും രണ്ടായി പിരിഞ്ഞു ഓരോ കാറിനും അടുത്തേക്ക് നടന്നു.... ഭവ്യതയോടെ ചെക്കനെയും വീട്ടുകാരെയും സ്വീകരിച്ചു... ജെസി പറഞ്ഞത് പോലെ നല്ല അടിപൊളി ചെക്കൻ.... "ജെസി പറഞ്ഞത് നേരാ.... നല്ല കിടുക്കാച്ചി ചെക്കൻ.... അതും അമേരിക്കയിൽ ഡോക്ടർ.... ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ....??" സാഗർ രഹസ്യമായി അവരോട് ചോദിച്ചതും റോയ് അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു "കാല് മാറുന്നോടാ ചെറ്റേ...??" റോയ് പല്ല് കടിച്ചു.... "ഞാൻ ഒന്ന് പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചപ്പോൾ....😁"

സാഗർ ഇളിച്ചു "ഉണ്ട.... എന്നെ എങ്ങാനും ചതിച്ചാൽ പച്ചക്ക് കത്തിക്കും എല്ലാത്തിനെയും..... പറഞ്ഞില്ലെന്നു വേണ്ട...."റോയ് ഭീഷണി മുഴക്കി "എന്താ.... എന്ത് പറ്റി.... Is there any problem...." ഇവരുടെ മട്ടും ഭാവവും ഒക്കെ കണ്ട് ചെക്കൻ ചോദിച്ചു "ഏഹ്ഹ്.... ആഹ്... ഏയ്യ്.... എന്ത് പ്രോബ്ലെം.... Nothing serious about it... 😌" സാഗർ പറഞ്ഞു "ഡാ വായിനോക്കി നിൽക്കാതെ അവരെ അകത്തേക്ക് വിളിക്ക്...." ജെസി അകത്തു നിന്ന് വിളിച്ചു പറഞ്ഞു "അയ്യോ അളിയനെ അകത്തേക്ക് വിളിച്ചില്ല... എടാ വാടാ അളിയനെ അകത്തേക്ക് കൊണ്ട് പോവാം...."സാഗർ ഉത്സാഹത്തോടെ അളിയൻ എന്നൊക്കെ വിളിക്കുന്നത് കേട്ട് റോയ് ചെറഞ്ഞു നോക്കി... "ചുമ്മാ... ആക്ടിങ് ആക്ടിങ്...."ആ നോട്ടം കണ്ട് സാഗർ കണ്ണിറുക്കി നാലും കൂടി ചെക്കനെ വളഞ്ഞതും ചെക്കൻ ആകെ വല്ലാതായി.... "ഞാൻ സാഗർ..." സാഗർ കൈ നീട്ടിക്കൊണ്ട് പറഞ്ഞു "ഞാൻ ജീവൻ...." ചെക്കൻ സാഗറിന് കൈ കൊടുക്കാൻ പോയത് കണ്ട് ജീവ കൈ നീട്ടി "ഞാൻ ജെറി....." അവരിൽ ആർക്ക് കൈ കൊടുക്കുമെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ജെറി കൈ നീട്ടി "ഞാൻ റോയ്...." റോയ് കൂടി കൈ നീട്ടിയപ്പോൾ പൂർത്തിയായി ആർക്ക് കൈ കൊടുക്കാണെന്നറിയാതെ അവൻ കൈകൾ കൂപ്പി അവരെ നോക്കി ചിരിച്ചു

"I'm Albin.... ☺️" എല്ലാവരെയും വണങ്ങിക്കൊണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു "Very smart.... I like it.... " കൈ കൂപ്പി എല്ലാവരെയും ഹാൻഡിൽ ചെയ്തത് കണ്ട് സാഗർ പറഞ്ഞു.... റോയ് ഒരു നോട്ടം.... അതോടെ സാഗർ മാനത്തു നോക്കി നിന്നു.... "ആൽബി.... അകത്തേക്ക് വാ.... എല്ലാവരും വാ...."ജെസി അവരെ ക്ഷണിച്ചു... ജോർജും അവർക്കൊപ്പം കൂടി.... അങ്ങനെ ആൽബി അകത്തേക്ക് കയറുന്നത് കണ്ട് സാഗർ അവനെ ഓവർ ടേക്ക് ചെയ്ത് അകത്തേക്ക് കയറി.... ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന ചെറിയ ബോട്ടിലിലെ എണ്ണയെടുത്ത് വാതിൽക്കൽ ഒഴിച്ചു.... "ഇവനിതെന്തോന്ന്.... ഒരുമാതിരി സീരിയലിലെ വില്ലത്തിമാരെ പോലെ... "ആരും കാണാതെ അവൻ ചെയ്യുന്നതൊക്കെ റോയ് കണ്ടിരുന്നു.... അവന്റെ കാട്ടി കൂട്ടൽ ഒക്കെ കണ്ട് റോയ് വായും തുറന്ന് നിന്നു ആൽബി ആദ്യം കയറുമെന്ന് കരുതിയ സാഗറിനെ ഞെട്ടിച്ചുകൊണ്ട് ജീവയാണ് ആദ്യം കയറിയത്.... "പ്ടോം...."എന്ന ശബ്ദം മാത്രം കേട്ടു കണ്ണിറുക്കി ചിരിച്ചു കൊണ്ട് സാഗർ തിരിഞ്ഞതും നിലത്ത് തവുണ്ട് കളിക്കുന്ന ജീവയെ കണ്ട് അവൻ തലക്ക് കൈ കൊടുത്തു.... "നിന്നോടാരാടാ ആദ്യം കെട്ടിയെടുക്കാൻ പറഞ്ഞത്....?" സാഗർ ജീവയെ നോക്കി പല്ല് കടിച്ചു.... "തെണ്ടീ.... 😬" ജീവ വേദന കടിച്ചു പിടിച്ചു വിളിച്ചു

"നോക്കി നിൽക്കാതെ ആ കൈയിങ് താടാ തെണ്ടി...."ജീവ നടുവിൽ കൈ വെച്ച് അലറി.... നടു ഒടിഞ്ഞോ ആവോ....? ശിഖ അവന്റെ അടുത്തേക്ക് വന്ന് പിടിച്ചെണീപ്പിക്കാൻ ശ്രമിക്കും മുന്നേ സാഗർ അത് കാണാതെ അവനെ താങ്ങി എടുത്തു..... തറയിൽ ഉണ്ടായിരുന്ന എണ്ണയിൽ ചവിട്ടി കാല് വഴുക്കി സാഗർ ജീവയുടെ പുറത്ത് കൂടി നിലത്തേക്ക് വീണു... ശുഭം... 😌 "അമ്മാ....!" ജീവയുടെ അലർച്ച.... "ആരെങ്കിലും ഇവരെ ഒന്ന് പിടിച്ചു മാറ്റ്...."ജെസിക്ക് ദേഷ്യം വന്നു.... സാഗർ ചെക്കൻ കൂട്ടരേ നോക്കി.... അവർ അക്ഷമരായി നിൽക്കുന്നത് കണ്ട് അവൻ ചുണ്ട് കോട്ടി ചിരിച്ചു.... അവരെ പിടിച്ചു എണീപ്പിക്കാൻ വന്ന റോയിയെയും ജെറിയെയും കൂടി സാഗർ വലിച്ചു താഴെ ഇട്ടു.... "എന്തോന്നാടാ ഈ കാണിക്കുന്നേ....??" റോയ് കണ്ണുരുട്ടി.... "നിനക്ക് എന്റെ പെങ്ങളെ കെട്ടണോ...??" സാഗർ പുരികം പൊക്കി.... "കെട്ടണം...." റോയ് പറഞ്ഞു "അപ്പൊ ചുപ് രഹോ...."എന്നും പറഞ്ഞു സാഗർ നിലത്ത് കിടന്നു ഉരുണ്ടു.... എണീക്കാൻ വേണ്ടി നോക്കുന്നതും തെന്നി വീഴുന്നതായും ഭാവിച്ചു.... നാലും കൂടി അവിടെ കിടന്നു ഉരുളുന്നത് കണ്ട് ജെസിക്ക് ദേഷ്യം വന്നു..... "എണീറ്റ് പോടാ...." ജെസി കലിയോടെ അലറി.... അത് കേട്ട് സാഗർ ഒഴികെ ബാക്കി മൂന്നും എണീറ്റ് ഓടി.... സാഗർ നിലത്ത് കൈയിൽ തല താങ്ങി ജെസിയെ നോക്കി ചെരിഞ്ഞു കിടന്നു.... എന്നിട്ട് ജെസിയെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചു.... "അവനെ നിങ്ങൾ മൈൻഡ് ചെയ്യണ്ട.... അകത്തേക്കു വരൂ..

."ജെസി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി അകത്തേക്ക് അവരെ ക്ഷണിച്ചു കൊണ്ട് പോയി.... ഞാൻ ഇപ്പൊ ആരായി എന്ന ഭാവത്തിൽ സാഗർ എണീറ്റ് ആ നിലത്ത് തന്നെ ചമ്രം പടിഞ്ഞിരുന്നു..... എന്നിട്ട് താടക്ക് കൈയും കൊടുത്ത് എല്ലാവരെയും നോക്കി.... കുറച്ച് കഴിഞ്ഞ് മെറി ചായയുമായി വന്നു.... അവൾ വരുന്നത് കണ്ട് റോയ് ആദ്യം തന്നെ അതിൽ നിന്ന് ഒരു ചായ എടുത്തു.... മെറി ഒന്ന് ഞെട്ടി അവനെ നോക്കി... റോയ് ചിരിച്ചുകൊണ്ട് കണ്ണ് ചിമ്മി കാണിച്ചു എന്നിട്ട് ആ ചായ മുത്തി കുടിച്ചു ഭിത്തിയിൽ ചാരി നിന്നു.... ചെക്കൻ വീട്ടുകാർക്ക് അതത്ര ദഹിച്ചില്ലെങ്കിലും അവരത് പ്രകടിപ്പിച്ചില്ല "എനിക്ക് മെറിനോട് ഒന്ന് സംസാരിക്കണം... " മെറി തന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലെന്ന് കണ്ട ആൽബി പറഞ്ഞൂ റോയ് അത് കേട്ട് പല്ല് കടിച്ചു.... "അതിനെന്താ.... മോളെ ആൽബിയെ കൂട്ടി അകത്തേക്ക് പൊയ്ക്കോ...."മെറി അത് കേട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.... അവൾ സ്റ്റെയർ കയറി പോകുന്നത് കണ്ട് ആൽബി അവൾക്ക് പിന്നാലെ പോയി.... റോയ്ക്ക് അത് കണ്ട് നിൽപ്പ് ഉറക്കാതെ പിന്നാലെ പോകാൻ തുനിഞ്ഞതും ജീവ അവനെ തടഞ്ഞു... അവർ തിരികെ എത്തുന്നത് വരെ റോയ്ക്ക് മനസമാധാനം ഇല്ലായിരുന്നു.... കുറച്ച് കഴിഞ്ഞ് അവർ രണ്ടുപേരും താഴേക്ക് വന്നു... "അപ്പൊ എങ്ങനെയാ.... കല്യാണത്തിന് രണ്ട് പേർക്കും സമ്മതം ആണല്ലോ അല്ലേ....?" ആൽബിയുടെ അച്ഛൻ ചോദിച്ചു "സമ്മതം...."ആൽബി അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു...

"മോള് ഒന്നും പറഞ്ഞില്ല...."ആൽബിയുടെ അമ്മ... "സമ്മതം...." ഒട്ടും ആലോചിക്കാതെ അവൾ പറഞ്ഞതും റോയ്ടെ മുഖം വാടി.... "എന്നാൽ പിന്നെ വൈകിക്കണോ ജെസീ.....രണ്ടാഴ്ചക്കുള്ളിൽ ഇവന് തിരികെ പോണം.... അപ്പൊ അതിനൊക്കെ മുന്നേ വിവാഹം നടത്തണം...." ജോണിച്ചൻ പറഞ്ഞു "എത്രയും പെട്ടെന്ന് നടത്തണമെന്നാ എനിക്ക്.... എന്ന് ആയാലും എനിക്ക് സമ്മതം..." ജെസി പറഞ്ഞു.... ശ്രീ ഒന്നും മിണ്ടിയില്ല.... "എന്നാൽ പിന്നെ ഈ വരുന്ന 17 നു നടത്തിയാലോ.... അന്ന് ഇവന്റെ പിറന്നാളാണ്.... അന്ന് തന്നെ അവന്റെ വിവാഹവും നടത്തിയാൽ നന്നായിരിക്കില്ലേ...." ആൽബിന്റെ അമ്മ"അതിന് ഒരാഴ്ച പോലും തികച്ചില്ലല്ലോ...." ശ്രീ "ഒരാഴ്ച ഒക്കെ ധാരാളമല്ലേ..... എത്രയും വേഗം നടത്താൻ പറ്റിയാൽ അതല്ലേ നല്ലത്...." ജോണിച്ചൻ പറഞ്ഞു.... ശ്രീ ഒന്നും മിണ്ടിയില്ല "അപ്പൊ അങ്ങനെ തീരുമാനിക്കാം അല്ലേ....?" ജോണിച്ചൻ ചോദിച്ചത് കേട്ട് ജെസി ശ്രീയെ നോക്കി.... ശ്രീ സാഗറിനെ നോക്കി.... സാഗർ കണ്ണ് അടച്ചു കാണിച്ചു.... "മ്മ്.... ഞങ്ങൾക്ക് എതിർപ്പില്ല...." ശ്രീ പറയുന്നത് കേട്ട് ജെസിക്ക് സന്തോഷം ആയി.... കാര്യങ്ങളൊക്കെ തീരുമാനിച്ചു ആൽബിയുടെ വീട്ടുകാർ യാത്ര പറഞ്ഞറങ്ങി.... "നാളെ മുതൽ ഒരുക്കങ്ങൾ തുടങ്ങണം....

കല്യാണം വരെ ഇവിടെ ആഘോഷങ്ങൾക്ക് ഒരു കുറവും ഉണ്ടാവരുത്.... എല്ലാം പെട്ടെന്ന് വേണം...." ജെസി എല്ലാവരോടുമായി പറഞ്ഞു പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.... വീട് ഒരുങ്ങി.... ഡ്രസ്സും ആഭരങ്ങളും ഒക്കെ എടുത്തു.... വിവാഹത്തിന് മുൻപുള്ള നാല് ദിവസവും പാട്ടും ആഘോഷവും ഒക്കെ ആയി അടിച്ചു പൊളിക്കാൻ ആണ് തീരുമാനം..... അങ്ങനെ ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി.... സാരംഗ് ഇടക്കിടക്ക് ജീവയ്ക്കൊരു ഭീഷണിയായി കടന്ന് വരുന്നത് ഒഴിച്ചാൽ എല്ലാവരും സന്തോഷത്തിലായിരുന്നു.... യാതൊരു വിഷമാവുമില്ലാതെ മണവാട്ടി ചമയുന്ന മെറി റോയിയെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.... അവൾക്ക് അങ്ങനൊരു മാറ്റം ഉണ്ടാവുമെന്ന് റോയ് കരുതിയതല്ല.... കല്യാണ ചെക്കൻ ആയ ജെറിയെ മാറ്റി താമസിപ്പിക്കാൻ തീരുമാവുമായി.... അവനെ ഫ്ലാറ്റിലാക്കി.... കൂട്ടിന് സാഗറും ജീവയും റോയിയും.... സാഗർ എന്തോ മനസ്സിൽ കണ്ടിട്ടാണ് ജെസിയുടെ തീരുമാനം അനുസരിച്ചത്..... ആഘോഷങ്ങളിൽ ഒത്തുകൂടി രാത്രിയാവുമ്പോ ബോയ്സ് ടീം ഫ്ലാറ്റിലേക്ക് വിടും.... അങ്ങനെ അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.... മെറിയുടെയും അന്നയുടെയും കല്യാണദിവസം വന്നെത്തി.... മെറിയും അന്നയും രാജകുമാരികളെ പോലെ അണിഞ്ഞൊരുങ്ങി....

ചെക്കന്മാരൊക്കെ കോട്ടും സ്യൂട്ടും ഒക്കെ ഇട്ട് ചെത്തി വന്നപ്പോൾ ഗേൾസ് ഒക്കെ വൈറ്റ് ഗൗൺ ഒക്കെ ഇട്ട് അടിപൊളിയായി നിൽക്കുന്നുണ്ടായിരുന്നു.... മിന്നു കെട്ടിന് സമയമായി.... ജെറി വെളുപ്പിന് തന്നെ പള്ളി മുറ്റത്ത് വന്ന് കാത്തുകെട്ടി കിടക്കുവാണ്.... വധുമാരും എത്തിക്കഴിഞ്ഞു..... എന്നിട്ടും ആൽബിയും അവന്റെ വീട്ടുകാരും എത്തിയില്ല.... പള്ളീൽ അച്ഛന് ടെൻഷൻ.... ജെസിക്ക് അതിനപ്പുറം ടെൻഷൻ ടെൻഷൻ.... ഇനി എന്ത് ചെയ്യും.... ജെസി വെപ്രാളത്തോടെ ഫോൺ എടുത്ത്.... ഫോണിൽ തുടരെ തുടരെ വിളിച്ചിട്ടും ആരും അറ്റൻഡ് ചെയ്യുന്നില്ല.... ടെൻഷൻ ടെൻഷൻ ആകെ ടെൻഷൻ..... പെട്ടെന്ന് ജെസിയുടെ ഫോൺ റിങ് ചെയ്തു.... സാഗറും ജീവയും ജെറിയും റോയിയും പരസ്പരം നോക്കി ഗൂഢമായി ചിരിച്ചു.... "ഹലോ... ആൽബി.... നിങ്ങൾ എവിടെയാ...." ഫോൺ അറ്റൻഡ് ചെയ്ത് ജെസി വെപ്രാളത്തോടെ ചോദിച്ചു.... "എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല.... എന്നെ വെയിറ്റ് ചെയ്യണ്ട.... സോറി...."അത്രയും പറഞ്ഞു ആ കാൾ കട്ട് ആയി.... ജെസി ആകെ തകർന്നു.... വീണ്ടും വീണ്ടും ആൽബിയെ വിളിച്ചെങ്കിലും അവൻ അറ്റൻഡ് ചെയ്തിരുന്നില്ല.... എന്ത് ചെയ്യണമെന്ന് ജെസിക്ക് ഒരു പിടിയും കിട്ടിയില്ല.... ജോർജിനോടും ശ്രീയോടും കാര്യം പറഞ്ഞു "ഞാൻ അന്നേ പറഞ്ഞു....

ഈ ബന്ധം വേണ്ടാന്ന്...." ശ്രീ പറഞ്ഞത് കേട്ട് ജെസി തല കുനിച്ചു നിന്നു...."ഞാൻ ഇനി എന്ത് ചെയ്യും.... എന്റെ മോള്.... എല്ലാവരുടെയും മുന്നിൽ ഒരു കോമാളിയെ പോലെ..... എനിക്ക് കണ്ട് നിൽക്കാൻ പറ്റുന്നില്ല ശ്രീ.... " കരഞ്ഞുകൊണ്ട് ജെസി ശ്രീയുടെ നെഞ്ചിലേക്ക് വീണു.... നാണക്കേട് കാരണം ആരെയും നോക്കാൻ പോലും ജെസിക്ക് പറ്റുന്നുണ്ടായിരുന്നില്ല.... പലരുടെയും പരിഹാസ വാക്കുകൾ ഉയർന്നപ്പോൾ ജെസി കരഞ്ഞുകൊണ്ട് പുറത്തേക്കോടി.... ആളൊഴിഞ്ഞ സ്ഥലത്ത് വന്ന് മുട്ട് കുത്തി ഇരുന്ന് പൊട്ടിക്കരഞ്ഞു..... അത് കണ്ട് സാഗറും റോയിയും ജെറിയും ജീവയും ഒക്കെ അങ്ങോട്ട് വന്നു.... പിന്നാലെ ജോർജ്ഉം ശ്രീയും ജോയിച്ചനും "ആന്റി...." റോയ് പതിഞ്ഞ സ്വരത്തിൽ വിളിച്ചു.... ജെസി തലയുയർത്തി നോക്കി "ഇപ്പൊ ചോദിക്കാൻ പാടുണ്ടോ എന്നെനിക്ക് അറിയില്ല.... എനിക്ക് തന്നൂടെ അവളെ.... ഞാൻ കെട്ടിക്കോളാം അവളെ.... പൊന്ന് പോലെ നോക്കിക്കോളാം...."റോയ് ചോദിക്കുന്നത് കേട്ട് അവനെ നോക്കി "ഒരിക്കലും സഹതാപം കൊണ്ടല്ല..... ഇവിടെ എല്ലാവർക്കും അറിയാം ഞാൻ മെറിയെ പ്രണയിക്കുന്നുണ്ടെന്ന്.... എന്നോ ഒരിക്കൽ പറ്റിപ്പോയ തെറ്റിന് ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് അവളെന്നെ ശിക്ഷിച്ചു.... എന്റെ പ്രണയത്തെ ദൂരെ നിന്നൊന്ന് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല.... ഇനിയും വയ്യ ആന്റി.... അവളെ നഷ്ടമായാൽ ഞാനൊരു ഭ്രാന്തനായി പോകും.... പ്ലീസ്.... ഞാൻ ആന്റിയുടെ കാല് പിടിക്കാം...

"റോയ് ജെസിയുടെ കാൽക്കൽ വീണതും ജെസി ഞെട്ടലോടെ എണീറ്റു "ജെസീ...." സാഗർ ഗൗരവത്തോടെ വിളിച്ചു.... "ഇനിയും വാശി പിടിക്കാനാണ് ഉദ്ദേശമെങ്കിൽ....??" അവൻ ഭീഷണി സ്വരത്തിൽ ചോദിച്ചു.... ജെസി ഒന്നും മിണ്ടിയില്ല "എന്റെ പൊന്ന് ജെസി.... ഈ വാശി കളയ്.... അവളെ റോയിച്ചന് തന്നെ കൊടുക്ക് ജെസി.... പ്ലീസ്...."അവൻ നിലത്ത് ചമ്രം പടിഞ്ഞിരുന്നു ജെസിയുടെ കാല് പിടിച്ചു ... "നോക്കി നിൽക്കാതെ കാല് പിടിക്കെടാ...."അവൻ റോയിയെ നോക്കി കണ്ണുരുട്ടിയതും റോയ് സാഗർ ചെയ്യുന്നത് പോലെ ചമ്രം പടിഞ്ഞിരുന്നു ജെസിയുടെ കാല് പിടിച്ചു.... "ഏയ്‌.... നിങ്ങൾ ഇതെന്താ ഈ ചെയ്യുന്നേ എണീക്ക്...."ജെസി അവരെ പിടിച്ചു മാറ്റാൻ നോക്കി "ഇല്ല.... ആന്റി അവളെ കെട്ടിച്ചു തരാമെന്ന് പറയുന്നത് വരെ ഞങ്ങൾ ഇവിടെ നിന്ന് ഒരടി അനങ്ങില്ല...."റോയ് തീർത്തു പറഞ്ഞു "ആഹ് ആഹ് ശരി.... കെട്ടിച്ചു തരാം.... നിങ്ങൾ എണീക്ക്...."ജെസി അവരെ പിടിച്ചെണീപ്പിച്ചു..... എന്നാൽ ജെസി ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് ആരും കരുതിയതല്ല... ശ്രീ പെട്ടെന്ന് പൊട്ടി ചിരിച്ചതും എല്ലാവരും ശ്രീയെ നോക്കി.... ആ ചിരി പതിയെ ജെസിയിലേക്കും പടർന്നു.... "നിങ്ങൾ എന്താടാ കരുതിയത്.... മക്കളുടെ മനസ്സ് മനസ്സിലാക്കാത്ത ദുഷ്ടയാണ് ഇവളെന്നോ.... റോയ് മരുമകനായി വരണമെന്ന് എന്നെക്കാൾ ആഗ്രഹിച്ചത് ഇവളാ...." ശ്രീ പറയുന്നത് കേട്ട് ഞെട്ടി "പിന്നെ എന്തിനായിരുന്നു ഇതൊക്കെ....??" എല്ലാവരുടെ ഉള്ളിലും ആ ചോദ്യം മാത്രം ആയിരുന്നു

"നീ നിന്റെ ഇഷ്ടം തുറന്ന് പറഞ്ഞത് പോലെ മെറിയും അവളുടെ മനസ്സ് തുറക്കുമെന്ന് ഞാൻ കരുതി... പക്ഷെ ഇത്രേം ദിവസം ആയിട്ടും മിന്നു കെട്ട് അടുത്തിട്ട് പോലും അവൾ മനസ്സ് തുറന്നിട്ടില്ല.... എനിക്കറിയാം അവളുടെ മനസ്സ്.... അന്നയുടെയും ജെറിയുടെയും വിവാഹം നന്നായി നടക്കാനാണ് അവളെല്ലാം ഉള്ളിൽ ഒതുക്കുന്നത്.... അങ്ങനെ അവളെ ഒരു ത്യാഗിയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.... ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് ആൽബിനും മെറിയും തമ്മിലുള്ള വിവാഹം അല്ല.... നിന്റെയും മെറിയുടെയും വിവാഹമാണ്...." അത് കെട്ട് എല്ലാവരും ഞെട്ടി "പിന്നെ കൂട്ടത്തിൽ എന്റെ മോളെ കരയിച്ച നിന്നെ കുറച്ച് ടെൻഷൻ അടിപ്പിക്കാമെന്നും കരുതി... അത്രേ ഉള്ളു..." ജെസി പറഞ്ഞു സാഗർ പെയ്യനെ കൈയിലെ പൊടിയും തട്ടി എണീറ്റു "എനിക്കിതൊക്കെ നേരത്തെ അറിയാമായിരുന്നു.... പിന്നെ നിങ്ങളെ പ്ലാൻ പൊളിക്കണ്ടാന്ന് കരുതി മിണ്ടിയില്ലെന്നേ ഉള്ളു... "സാഗർ വീണിടത്തു കിടന്നു ഉരുണ്ടു "സമയം പോണ്... നിങ്ങൾ വരുന്നുണ്ടോ.... 😩" ജെറി അത് പറഞ്ഞതും റോയ് ജെസിയെ നോക്കി "മെറി സമ്മതിക്കുമോ.....?" റോയ് തിരക്കി.... ജെസി ഒന്നും പറയാതെ അവന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു.... റോയിയെ കൊണ്ട് പോയി മെറിയുടെ അടുത്ത് നിർത്തി.... "ആരായാലും കുഴപ്പമില്ല കെട്ടും എന്നല്ലേ നീ പറഞ്ഞത്.... ഞങ്ങൾ കണ്ടെത്തിയ പയ്യൻ ഇവനാണ്....." ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story