സാഗരം സാക്ഷി...❤️: ഭാഗം 97 | അവസാനിച്ചു

sagaram sakshi

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

മെറി സമ്മതിക്കുമോ.....?" റോയ് തിരക്കി.... ജെസി ഒന്നും പറയാതെ അവന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു.... റോയിയെ കൊണ്ട് പോയി മെറിയുടെ അടുത്ത് നിർത്തി.... "ആരായാലും കുഴപ്പമില്ല കെട്ടും എന്നല്ലേ നീ പറഞ്ഞത്.... ഞങ്ങൾ കണ്ടെത്തിയ പയ്യൻ ഇവനാണ്....."അവൾ ഞെട്ടലോടെ അവരെ നോക്കി.... ശേഷം ഇല്ലായെന്ന് തല കുലുക്കി..... "നിന്റെ ഒറ്റ തീരുമാനം കൊണ്ട് ഒരു വിവാഹം അല്ല മെറി.... രണ്ട് വിവാഹം ആണ് മുടങ്ങാൻ പോകുന്നത്.... ജെറിയും അന്നയും എന്താണ് പറഞ്ഞിട്ടുള്ളതെന്ന് നിനക്ക് ഓർമയുണ്ടല്ലോ....??" ജെസി ഓര്മപ്പെടുത്തിമെറി നിശബ്ദയായി എല്ലാവരെയും നോക്കി.... എല്ലാവരും സന്തോഷത്തിലാണെന്ന് അവൾക്ക് തോന്നിപ്പോയി.... എങ്ങനെയാ പെട്ടെന്ന് എല്ലാവരുടെയും മനസ്സ് മാറിയത്.... വിവാഹം മുടങ്ങിപ്പോയത് കൊണ്ടാണോ....?? " അവൾ മനസ്സിൽ ചിന്തിച്ചു.... "മെറി.... പ്ലീസ്.... നീയായിട്ട് ഞങ്ങളെ ധർമ സങ്കടത്തിലാക്കല്ലേ മോളെ.... ഒന്ന് സമ്മതിക്ക്.... മമ്മയെ നീ വിഷമിപ്പിക്കല്ലേ.... " ജെസി കണ്ണ് നിറച്ച് അവളെ നോക്കി.... അവളുടെ വാശിയിൽ അവൾ ഉറച് നിൽക്കുകയാണെന്ന് ജെസിക്ക് മനസ്സിലായി.... "ഈ വന്ന് കൂടിയവരുടെ മുന്നിൽ ഞങ്ങൾ ഒക്കെ നാണം കെട്ട് നിൽക്കുന്നത് കണ്ടിട്ടും എന്റെ മോളുടെ മനസ്സ് അലിയുന്നില്ലേ....??"

ആ ചോദ്യം കെട്ട് കണ്ണ് നിറച്ച് അവൾ ജെസിയെ നോക്കി "ഇല്ല മമ്മാ.... നിങ്ങളെ ഒക്കെ സന്തോഷത്തിന് വേണ്ടി മാത്രമാ ഞാനീ വേഷം കെട്ടിയത്.... നിങ്ങൾ എന്ത് വേണേലും തീരുമാനിച്ചോ.... ഞാൻ എതിര് നിൽക്കില്ല...." അത് കെട്ട് റോയുടെ ഉള്ളിൽ സന്തോഷം അലതല്ലി.... എല്ലാവർക്കും അപ്പോഴാണ് ആശ്വാസമായത്.... ആ പള്ളിമേടയിൽ വെച്ച് അന്നയും മെറിയും വിവാഹിതരാകുമ്പോൾ അത് കണ്ട് കൊതിയോടെ നോക്കി നിൽക്കുന്ന ശിഖയെ ജീവ കാണുന്നുണ്ടായിരുന്നു.... അവന്റെ ഉള്ളം നോവുന്നുണ്ടായിരുന്നു.... റോയിച്ചൻ മിന്നു കെട്ടുമ്പോൾ മെറിയുടെ ഉള്ളിൽ അങ്കലാപ്പായിരുന്നു..... മുന്നോട്ടുള്ള ജീവിതം എങ്ങനെയാവുമെന്ന ആശങ്കയായിരുന്നു..... •••••••••••••••••••••••••••••••••••••° കെട്ട് കഴിഞ്ഞ് എല്ലാവരും വന്നത് തറവാട്ടിലേക്ക് തന്നെ ആയിരുന്നു... ജെറിയും അന്നയും കെട്ട് കഴിഞ്ഞപ്പോ തുടങ്ങിയ സൊള്ളൽ ഇത് വരെ അവസാനിപ്പിച്ചിട്ടില്ല.... ആഹാരം ഒക്കെ കഴിഞ്ഞു ബന്ധുക്കൾ എല്ലാം പിരിഞ്ഞു പോയി.... അവസാനം വീട്ടുകാർ മാത്രം ബാക്കി ആയി.... സാറ മെറിക്കുള്ള ഡ്രസ്സ്‌ ഒക്കെ എടുത്ത് അവളെ കൂട്ടി റോയിച്ചന്റെ റൂമിലേക്ക് പോയി.... റോയിച്ചൻ എങ്ങനെയെങ്കിലും മെറിയെ ഒന്ന് തനിച്ചു കിട്ടാൻ ഞെരിപിരി കൊണ്ടു.... സാഗർ ഈ ദിവസമത്രയും സാക്ഷിയോട് കടുത്ത പ്രതിഷേധത്തിലായിരുന്നു ..... അവളെ കാണുമ്പോൾ മുഖം തിരിക്കും.... അവൾ അടുത്തേക്ക് വരുമ്പോൾ കണ്ട ഭാവം നടിക്കില്ല....

സായുമോളെ എടുത്ത് തോളത്തു വെച്ച് അവൻ അവന്റെ കാര്യം നോക്കി നടക്കും.... ഇതൊക്കെ സാക്ഷിയെ ചൊടിപ്പിക്കുകയായിരുന്നു..... ദേഷ്യം വന്ന സാക്ഷി അവനോട് ചോദിക്കാൻ പോയതും അവൻ അവളെ മൈൻഡ് ചെയ്യാതെ മോളെ എടുത്ത് റൂമിലേക്ക് പോയി.... പിന്നാലെ കലിയോടെ സാക്ഷിയും പോയി "കൊറേ ആയി സഹിക്കുന്നു.... എന്താ നിന്റെ പ്രശ്നം....??" മോളെ ബെഡിൽ ഇരുത്തി തിരിഞ്ഞ സാഗറിന്റെ കോളറിൽ പിടിച്ചു അവൾ ചോദിച്ചു "എനിക്കെന്ത് പ്രശ്നം...?" അവൻ നെറ്റി ചുളിച്ചു "നീ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ...??" അവൾ ദേഷ്യപ്പെട്ടു "ഞാൻ അവോയ്ഡ് ചെയ്‌തെന്ന് നിന്നോടാര് പറഞ്ഞു...?" അവൻ പുരികം പൊക്കി "എനിക്ക് അങ്ങനെ തോന്നി...." അവൾ പറഞ്ഞു "എന്നാൽ ആ തോന്നൽ ശരിയാണ്.... ഞാൻ ഇങ്ങനെ ആയിരിക്കും...." സാഗർ ചുണ്ട് കോട്ടി സാക്ഷി തുറിച്ചു നോക്കി "മാറി നിക്കെടി ഉണ്ടാക്കണ്ണീ...."സാഗർ അവളുടെ കവിളിൽ കുത്തി പറഞ്ഞതും സാക്ഷി അവനെ ബലമായി പിടിച്ചു വെച്ച് അവന്റെ ചുണ്ടുകളെ കവർന്നു.... സായു അത് കണ്ട് ഞെട്ടി.... അവൾ വേഗം തിരിഞ്ഞിരുന്നു.... കൊച്ചിന് വിവരം ഉണ്ടേയ്.... സായുവിനെക്കാൾ ഞെട്ടിയത് സാഗറാണ്.... അവൾ വാശിയോടെ അവന്റെ ചുണ്ടുകൾ നുണയുന്നത് അവൻ ആവോളം ആസ്വദിച്ചു അവന്റെ കരങ്ങൾ അവളുടെ ഇടുപ്പിലൂടെ ഓടി നടന്നു.....

അവളുടെ കവിളിൽ കൈ വെച്ച് അവളോടൊപ്പം മത്സരിച്ചു ചുംബിച്ചു.....സാക്ഷി പെട്ടെന്ന് അവനെ തള്ളിമാറ്റി "ഇതങ്ങു ആദ്യമേ തന്നാൽ പോരായിരുന്നോ.... വെറുതെ എന്തിനാ ജാഡ കാണിച്ചു കുറേ ദിവസങ്ങൾ വേസ്റ്റ് ആക്കിയത്....??" സാഗർ കുസൃതിയോടെ ചോദിച്ചതും സാക്ഷി സായു മോളെ നോക്കി സായുവിന്റെ പൊടി പോലും അവിടെ ഉണ്ടായിരുന്നില്ല.... സായു എപ്പോഴേ പോയിരുന്നു അത് ഓർത്ത് ചിരിച്ചു കൊണ്ട് നിന്ന സാക്ഷിയെ സാഗർ അവനിലേക്ക് വലിച്ചടുപ്പിച്ചു.... കാല് കൊണ്ട് അവൻ ഡോർ ചാരി അവളുമായി ബെഡിനരുകിലേക്ക് നടന്നു.... അവളുടെ ചുണ്ടുകളിൽ ഒരിക്കൽ കൂടി ചുണ്ട് ചേർത്തു.... അവയെ ഭ്രാന്തമായി നുണഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് വീണു.... അവൾക്ക് മീതെ കിടന്നുകൊണ്ട് അവളുടെ കഴുത്തിൽ അവൻ ചുംബിച്ചു.... അവൾ വിറച്ചു പോയി.... അവന്റെ ചുണ്ടുകൾ അവളുടെ മാറിലൂടെ കഴുത്തിലേക്ക് നീങ്ങിയപ്പോൾ അവൾ അവന്റെ തലമുടിയിൽ കൈകോർത്തു വലിച്ചു..... "സ്സ്..." അവന്റെ പല്ലുകൾ അവൾടെ കഴുത്തിൽ അമർന്നതും അവളൊന്ന് എരിവ് വലിച്ചു... വസ്ത്രങ്ങൾ ഓരോന്നായി എടുത്ത് മാറ്റുമ്പോൾ അവൾ അവനിലേക്ക് ഇഴുകി ചേരുകയായിരുന്നു..... •••••••••••••••••••••••••••••••••••••°

രാത്രി സാറ ഏൽപ്പിച്ച പാലുമായി മെറി മുറിയിലേക്ക് നടന്നു.... റോയ് ബാത്‌റൂമിൽ ആണെന്ന് കണ്ടതും അവൾ പാൽ ടേബിളിൽ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... കുറച്ച് കഴിഞ്ഞ് റോയ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി.... ഒരു ബനിയനും ഷോർട്സും ആയിരുന്നു അവന്റെ വേഷം.... അവൾ അവനെ ഒന്ന് നോക്കി.... അവൻ ചിരിച്ചു... "അതേ...." തല തോർത്തി ബെഡിലേക്ക് ഇരുന്നവനെ നോക്കി അവൾ വിളിച്ചു "എന്താണ് ഭാര്യേ....??" അവൻ പുഞ്ചിരിയോടെ ചോദിച്ചു... അത് കേട്ട് അവൾ ഒന്ന് അമ്പരന്നു"എന്താടോ....??" അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ ചോദിച്ചു "എ.... എനിക്ക് സംസാരിക്കണം...." അവൾ പറഞ്ഞു "അതിനെന്താ എത്ര വേണേലും സംസാരിച്ചോളൂ...." അവൻ പുഞ്ചിരിച്ചു "ജെറിയുടെയും അന്നയുടെയും വിവാഹത്തിന് ഒരു മുടക്കവും ഉണ്ടാവാതിരിക്കാൻ ആണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.... ഒപ്പം എന്റെ കുടുംബത്തിന് ഒരു നാണക്കേട് ഉണ്ടാവാതിരിക്കാൻ.... പക്ഷെ നിങ്ങൾ എന്തിന് വേണ്ടിയാ ഈ വിവാഹത്തിന് സമ്മതിച്ചത്....??" അവളുടെ ചോദ്യം കേട്ട് അവൻ എണീറ്റു നിന്നു "അതോ.... അത് ഞാനീ മെറികൊച്ചിനെ പ്രേമിക്കുന്നത് കൊണ്ട്...." അവളുടെ മുഖം കൈയിൽ കോരി എടുത്തുകൊണ്ടു റോയ് പറഞ്ഞത് കേട്ട് അവൾ ഞെട്ടി....

"ചുമ്മാതൊന്നുമല്ല.... നിന്റെ മമ്മേടെ കാല് പിടിച്ചു കരഞ്ഞു പറഞ്ഞിട്ടാ ഞാൻ നിന്നെ കെട്ടിയത്.... " അവൻ വലിയ കാര്യം പോലെ പറഞ്ഞു..... അവൾക്കത് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല അവൾ പെട്ടെന്ന് അകന്ന് മാറി.... അവൻ പുഞ്ചിരിച്ചു "അറിയാം.... ഈ മനസ്സിൽ എന്നോട് പ്രണയം ഇല്ലെന്ന്.... കാത്തിരിക്കാൻ ഞാൻ തയ്യാറാണ്.... എത്ര കാലം എടുത്താലും കാത്തിരുന്നോളാം ഞാൻ.... അതുവരെ തന്നെ ഞാൻ ബുദ്ധിമുട്ടിക്കില്ല എന്നൊന്നും ഞാൻ പറയില്ല.... ഞാൻ ബുദ്ധിമുട്ടിക്കും.... ദാ ഇങ്ങനെ...." എന്ന് പറഞ്ഞു റോയ് അവളെ കെട്ടിപ്പിടിച്ചു അവളുടെ ചുണ്ടിൽ മുത്തി.... അവൾ ഒന്ന് ഞെട്ടി "I love you di😘" അവളുടെ കാതിൽ ചുണ്ട് ചേർത്ത് അവൻ പറഞ്ഞു മെറിക്ക് അതൊക്കെ ഒരു സ്വപ്നമായി തോന്നി എത്ര ആഗ്രഹിച്ച നിമിഷങ്ങളാണ് ഇതൊക്കെ...!! അവൾ ഓർത്തു.... അവന്റെ ആ സാമിപ്യം മനസ്സിൽ മണ്ണിട്ട് മൂടിയ പ്രണയത്തിന് പുതുജീവൻ പകർന്നു..... അവളിൽ റോയ് എന്ന അവളുടെ പ്രണയം വീണ്ടും തളിർത്തു..... എങ്കിലും പ്രകടിപ്പിക്കാൻ അവൾക്ക് ആവുന്നില്ല.... എന്തോ ഒരു തടസ്സം അവർക്കിടയിൽ ഉള്ളത് പോലെ.... മെറി പ്രതികരിക്കുന്നില്ല എന്ന് കണ്ടതും റോയ് വിട്ട് നിന്നു.... "സാരമില്ല.... തനിക്ക് എന്നെ അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലായി.... താൻ കിടന്നോ.... ☺️" പുഞ്ചിരിച്ചുകൊണ്ട് അവൻ അവളുടെ കവിളിൽ തട്ടി.... "ഹാ കിടന്നോന്നെ...." അവനെ നോക്കി നിൽക്കുന്നവളെ നോക്കി അവൻ കണ്ണ് ചിമ്മി കാണിച്ചു....

മെറി ഒരിക്കൽ കൂടി അവനെ നോക്കിക്കൊണ്ട് ബെഡിന്റെ ഒരു വശത്തായി വന്ന് കിടന്നു.... റോയ് ലൈറ്റ് ഓഫാക്കി മറുവശത്തു വന്ന് കിടന്നു.... മെറി അവന് പുറം തിരിഞ്ഞു കിടക്കുന്നതും നോക്കി അവൻ കിടന്നു.... അവൾ തിരിഞ്ഞു നോക്കിയതും അവൻ ഇളിച്ചു കാണിച്ചു.... അത് കണ്ട് അവൾ പെട്ടെന്ന് നേരെ കിടന്നു.... അത് കണ്ട് ചിരിച്ചുകൊണ്ട് റോയ് അവൾക്കരികിലേക്ക് നീങ്ങി കിടന്നു.... ഇടത് കൈ എടുത്ത് അവളുടെ വയറിനു മുകളിലൂടെ ചുറ്റി പിടിച്ചതും അവളൊന്ന് വിറച്ചു..... അവളെ അവനിലേക്ക് അണച്ച് പിടിച്ചുകൊണ്ടു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവൻ കിടന്നു.... അവളിൽ മാറ്റങ്ങൾ സംഭവിക്കുന്നത് അവളറിഞ്ഞു.... അവൾ അവനെ അടർത്തി മാറ്റാൻ ശ്രമിച്ചതും അവനാ കൈ പിടിച്ചു വെച്ചു.... "ഇതൊക്കെ എന്റെ അവകാശം ആണ്... ഇക്കാര്യത്തിൽ.... No compromise... " മീശ പിരിച്ചു അവളെ നോക്കി പറയുന്നവനെ കണ്ട് അവളുടെ ചുണ്ടിൽ അറിയാതെ പുഞ്ചിരി തെളിഞ്ഞു.... "അതാണ്...." അവളുടെ ചിരി കണ്ട് അവൻ ചിരിച്ചോണ്ട് പറഞ്ഞു.... അവൾ ആ ചിരി മറച്ചു പിടിച്ചു കൊണ്ട് നോട്ടം മാറ്റി... "എനിക്കറിയാം നിന്റെ ഉള്ളിൽ ഞാൻ ഉണ്ടെന്ന്.... ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എന്റെ കൈക്കുള്ളിൽ നീ ഇങ്ങനെ കിടക്കില്ലായിരുന്നു....

" അവളെ തന്നെ നോക്കികൊണ്ട് പുഞ്ചിരിയോടെ അവൻ ഓർത്തു അവൾ കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു "നിന്റെ നാവിൽ നിന്ന് തന്നെ അത് പറയിപ്പിക്കാൻ എനിക്ക് അധികം സമയം വേണ്ടി വരില്ല.... എനിക്കുറപ്പാ...." എന്ന് പറഞ്ഞ് റോയ് അവളുടെ കവിളിൽ ചുംബിച്ചു.... അവൾ അത് അറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിൽ ഉറക്കം നടിച്ചു അത് മനസ്സിലായത് പോലെ അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.... മെറി ഒന്ന് വിറച്ചെങ്കിലും കടിച്ചു പിടിച്ചു കിടന്നു.... അത് കണ്ട് അവനിൽ കുസൃതി നിറഞ്ഞു.... കൈകൾ സാറിക്കിടയിലൂടെ കൈകൾ ഉള്ളിലേക്ക് കയറ്റി.... അവളുടെ വയറിലൂടെ വിരലോടിച്ചു നാഭി ചുഴിയിൽ എത്തി നിന്നതും അവൾ ഞെട്ടി എണീറ്റു.... "എനിക്കറിയാം... നീ ഉറങ്ങിയില്ലെന്ന്...."അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചതും അവൾ തല താഴ്ത്തി ഇരുന്നു.... "കിടക്കെടോ....😅" അവൻ അവളെ പിടിച്ചു കിടത്തി.... അവൾ പുറം തിരിഞ്ഞു കിടന്നതും റോയ് അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു കിടന്നു.... അവൾ എതിർത്തില്ല.... റോയ് അവളുടെ പിൻകഴുത്തിൽ മുഖം ചേർത്തു കിടന്നപ്പോൾ അവളുടെ ചുണ്ടിൽ വീണ്ടും പുഞ്ചിരി മിന്നി... അത് ആസ്വദിച്ചു കൊണ്ട് മെല്ലെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു •••••••••••••••••••••••••••••••••••° ജെറി റൂമിൽ വരുമ്പോൾ അന്ന അവിടെ ഉണ്ടായിരുന്നു... അവൾ കൊണ്ട് വെച്ച പാൽ ഗ്ലാസ്‌ കൈയിൽ എടുത്ത് അവനത് ഒറ്റ വലിക്കു കുടിച്ചു... അത് കണ്ട് അവൾ അവനെ അന്തം വിട്ട് നോക്കി...

"സ്റ്റാമിന വേണ്ടേ.... അതിനാ 😁" അവൻ ഇളിച്ചോണ്ട് പറഞ്ഞു "അതിന് നീ എന്താ കിളക്കാൻ പോവാണോ....?" അവൾ നെറ്റി ചുളിച്ചു "ഇതും അത് പോലെ ആയാസം ഉള്ള ഒരു പണിയല്ലേ അന്നമ്മോയ്....?" അവൻ അവളെ നോക്കി സൈറ്റ് അടിച്ചു "ഉവ്വോ...??" "നീ നിന്ന് കിന്നാരിക്കാതെ ഇങ്ങ് വന്നേ...." അതും പറഞ്ഞു ജെറി ബെഡിൽ ഇരുന്നുകൊണ്ട് അവളെ പിടിച്ചു മടിയിൽ ഇരുത്തി അവളുടെ മൂക്കിൽ മൂക്ക് മുട്ടിച്ച് അവൻ ഇരുന്നു "അന്നമ്മോ...." അവളുടെ മൂക്കിൽ മൂക്ക് ഉരസി അവൻ വിളിച്ചു "മ്മ്..." അവൾ മൂളി "എടി അന്നമ്മോ..." അവൻ നീട്ടി വിളിച്ചു.... "മ്മ്മ്...." "ലൈറ്റ് ഓഫ്‌ ചെയ്യട്ടെ....😁" അവൻ ചോദിക്കുന്നത് കേട്ട് അവൾ ചിരിച്ചുകൊണ്ട് തലയാട്ടി കേട്ട പാതി കേൾക്കാത്ത പാതി അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു ഇനി അവരായി അവരുടെ പാടായി.... 😌 ••••••••••••••••••••••••••••••••••••° "എടോ.... ഇത് ആരൊക്കെയാണെന്ന് തനിക്ക് അറിയോ....?" നേരത്തെ ഇട്ട ഫോട്ടോ ടാഗ് ചെയ്ത് കൊണ്ടുള്ള സാരംഗിന്റെ മെസ്സേജ് കണ്ട് ശിഖ നെറ്റി ചുളിച്ചു.... "ഇല്ലാ..." അവൾ ടൈപ്പ് ചെയ്തു വിട്ടു "ആ ചെറിയ പയ്യൻ ഇല്ലേ.... അത് ഞാനാണ്.... പിന്നെ ആ പെൺകുട്ടി.... " അത്ര മാത്രം പറഞ്ഞുകൊണ്ട് വേറൊരു ഫോട്ടോ കൂടി അവൻ ഇട്ടു.... അതിൽ വിവാഹവേഷത്തിൽ കൈകൾ കോർത്തു നിൽക്കുന്ന ശിഖയും സാരംഗുമായിരുന്നു ഉണ്ടായിരുന്നത്.... അതിൽ ശിഖയുടെ മുഖം വ്യക്തമായി കാണാമായിരുന്നു.... തന്റെ ചെറുപ്പത്തിലേ ഫോട്ടോ തിരിച്ചറിഞ്ഞ ശിഖ ഞെട്ടി....

"ഇത്.... ഞാൻ അല്ലേ...??" അവൾ ഞെട്ടലോടെ ടൈപ്പ് ചെയ്തു "Yes....!" "ഇതെങ്ങനെ...??" അവൾ ഞെട്ടലോടെ ചോദിച്ചു അതിന് മറുപടി ആയി അവനൊരു വോയിസ്‌ ഇട്ടു.... ആ വോയിസിൽ എല്ലാം ഉണ്ടായിരുന്നു..... ജീവ വന്നതും ശിഖയെ കാട്ടി കൊടുത്തതും ഒക്കെ അവൻ പറഞ്ഞു... ഒക്കെ കേട്ട് ശിഖ ഞെട്ടലോടെ ഇരുന്നു.... അവൾക്ക് വിശ്വസിക്കാൻ ആവുന്നില്ല ഒന്നും.... ആരും പറഞ്ഞു പോലും ഇങ്ങനൊരു കാര്യം കേട്ടിട്ടില്ല.... "വിശ്വാസം വന്നില്ലെങ്കിൽ നിനക്ക് നിന്റെ അച്ഛനോട് ചോദിക്കാം... അതും അല്ലെങ്കിൽ നിനക്ക് വിശ്വാസം ഉള്ള നിന്റെ ചേച്ചിയോട് ചോദിക്കാം.... അവർ പറയും കഥകളൊക്കെ...." അത് കണ്ടതും അവൾ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി.... നേരം ഒരുപാട് വൈകി എല്ലാവരും ഉറക്കത്തിലായിരുന്നു..... അത് വക വെക്കാതെ അവൾ സാക്ഷിയെ തേടി പോയി.... സാക്ഷിയുടെ ഡോറിൽ തുടരെ തുടരെ മുട്ടിയതും സാക്ഷി വന്ന് ഡോർ തുറന്നു.... സായുമോൾ സാഗറിനെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നത് കണ്ട് അവൾ സാക്ഷിയെ നോക്കി.... "എന്താ ഇത്.... ഇതിൽ കാണുന്നത് സത്യമാണോ....??"

ശിഖ ദേഷ്യത്തോടെ ചോദിച്ചു.... സാക്ഷി അത് കണ്ട് ഞെട്ടി"നിനക്ക് ഇത് എങ്ങനെ....??" "ഇങ്ങോട്ട് ഒന്നും ചോദിക്കണ്ട.... ഞാൻ ചോദിച്ചതിനുള്ള മറുപടി... അതാണ് എനിക്ക് വേണ്ടത്.... ഇത് സത്യമാണോ.... എന്റെ വിവാഹം ചെറുപ്പത്തിൽ കഴിഞ്ഞതാണോ....??" അവളുടെ ശബ്ദം ഉയർന്നു.... ശബ്ദം കേട്ട് സാഗർ ഉണർന്നു.... "അതേ.... നിന്റെ വിവാഹം ചെറുപ്പത്തിൽ കഴിഞ്ഞതാണ്...."സാക്ഷി നിവൃത്തി ഇല്ലാതെ പറഞ്ഞു അത് കേട്ട് ശിഖ ഞെട്ടി... അത് നടക്കാനുള്ള സാഹചര്യം സാക്ഷി അവളോട് തുറന്നു പറഞ്ഞു "എന്തിന് നിങ്ങളിത് എന്നിൽ നിന്ന് മറച്ചു വെച്ചു....??" ശിഖക്ക് ചോദിക്കാതിരിക്കാനായില്ല.... "ആ വിവാഹം ഞങ്ങൾ തന്നെ മറന്നതാണ്.... അറിവില്ലാത്ത പ്രായത്തിൽ അവൻ നിന്റെ കഴുത്തിൽ ഒരു മാല ഇട്ടേന്ന് കരുതി അതെങ്ങനെ വിവാഹം ആകും...?" സാക്ഷി ചോദിച്ചു "അതൊക്കെ നീ മറന്നേക്ക്...." സാക്ഷി പറഞ്ഞു "ഇല്ല ചേച്ചി.... ജീവേട്ടൻ ഇതൊക്കെ എങ്ങനെ അറിഞ്ഞെന്നു കൂടി ചേച്ചി എനിക്ക് പറഞ്ഞു തരണം.... തന്നേ പറ്റൂ..." ശിഖ വാശിയോടെ പറഞ്ഞു "അതെനിക്ക് അറിയില്ല ശിഖ... ഒരിക്കൽ ഈ ഫോട്ടോയുമായി ജീവേട്ടൻ എന്റെ മുന്നിൽ വന്നിരുന്നു...." അന്ന് ജീവ അവളോട് പറഞ്ഞതൊക്കെ സാക്ഷി അവളോട് പറഞ്ഞു "ചതിച്ചെന്നോ.... ഞാൻ ചതിച്ചെന്നോ....?"

അവൾ പതർച്ചയോടെ ചോദിച്ചു... കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി അവൾ അവയെ വാശിയോടെ തുടച്ചു മാറ്റി.... "ആരെയും ഞാനായിട്ട് ചതിക്കുന്നില്ല.... അയാളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ.... ഇനി എനിക്കറിയാം എന്താ വേണ്ടതെന്നു...."വാശിയോടെ പറഞ്ഞുകൊണ്ട് അവൾ ഫോണും എടുത്ത് മുറിയിലേക്ക് പോയി... സാക്ഷി പിന്നാലെ പോയെങ്കിലും സാക്ഷിയെ പുറത്താക്കി ശിഖ ഡോർ അടച്ചു...."ചേച്ചി പേടിക്കണ്ട.... ഞാൻ ചാവാൻ ഒന്നും പോകുന്നില്ല.... അത്രക്ക് ഭീരുവല്ല ഞാൻ.... ഇതിനുള്ള മറുപടി അയാൾക്ക് ഞാൻ കൊടുക്കും ചേച്ചി...."അവൾ അകത്തു നിന്ന് വിളിച്ചു പറയുന്നത് കേട്ട് സാക്ഷിക്ക് ടെൻഷൻ ആയി നേരം പുലരുവോളം സാക്ഷി ശിഖയുടെ മുറിക്ക് മുന്നിൽ കാവൽ ഇരുന്നു.... •••••••••••••••••••••••••••••••••••° രാവിലെ മെറി കണ്ണ് തുറക്കുമ്പോൾ റോയ് അവളുടെ മാറിൽ തല വെച്ച് ഉറങ്ങുകയായിരുന്നു.... അവൾ അത് കണ്ട് കണ്ണെടുക്കാതെ അവനെ നോക്കി കിടന്നു.... മനസ്സിന് വല്ലാത്ത സന്തോഷം.... "എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്..... ഒന്നും വിശ്വസിക്കാൻ ആവുന്നില്ല.... അകറ്റി നിർത്തണമെന്ന് കരുതിയാലും എനിക്കതിന് കഴിയുന്നില്ല.... നിങ്ങൾ അടുത്ത് വരുമ്പോൾ ഞാൻ പഴയ മെറി ആവുകയാണ്....

നിങ്ങളോടുള്ള പ്രണയം ഉള്ളിൽ നിറയുകയാണ്.... എന്നെ നിയന്ത്രിക്കാൻ പാട് പെടുകയാണ്..... ഒന്ന് ചേർത്തു പിടിക്കാൻ വെമ്പുകയാണ് ഈ മനസ്സ്.... എനിക്ക് അറിയില്ല എനിക്ക് എന്താ പറ്റിയതെന്ന്.... നിങ്ങൾ എന്നോട് ചെയ്തതൊക്കെ എത്ര പെട്ടെന്നാ ഞാൻ മറന്നത്..??" അവൾ ചോദിച്ചു "നീ ചെയ്തതൊക്കെ ഞാൻ മറന്നില്ലേ... പിന്നെ നിനക്കെന്താ മറന്നാല്....??" ഉറങ്ങി കിടക്കുന്നവൻ ചോദിക്കുന്നത് കേട്ട് അവൾ ഞെട്ടി എണീറ്റു.... "ഉറങ്ങിയില്ല.... എല്ലാം കേൾക്കുന്നുണ്ടായിരുന്നു...."അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു..... "അപ്പൊ ഇഷ്ടം ആണ്...😁" അവൻ ചിരിച്ചു.... അവൾ നിന്ന് പതറി "ഗ്രീൻ സിഗ്നൽ കിട്ടി.... ഇനിയാണ് പൂരം...." അതും പറഞ്ഞ് റോയ് അവളുടെ മേലേക്ക് വീണു..... അവളുടെ ചുണ്ടുകൾ വിരലുകൊണ്ട് പിടിച്ചു വലിച്ചുകൊണ്ട് അവയിൽ മുത്തി.... മെറി കണ്ണുകൾ ചിമ്മി തുറന്നു.... റോയ് അവളുടെ കണ്ണുകളിൽ മുത്തി.... നെറ്റിയിൽ മുത്തി.... കവിളിലും ചുണ്ടിലും മുത്തി.... പെട്ടെന്ന് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.... പ്രതീക്ഷിക്കാതെ ആയത് കൊണ്ട് മെറി ഒന്ന് പുളഞ്ഞു.... അവൾ കൈകൾ അവന്റെ തലമുടിയിൽ കോർത്തു പിടിച്ചു വലിച്ചു കൊണ്ട് കണ്ണുകൾ അടച്ചു..... "I need you meriii...." അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.... അവന്റെ ആ ശബ്ദം അവളുടെ കാതിൽ തുളച്ചു കയറി...

അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.... പെട്ടെന്ന് ബോധം വന്നത് പോലെ അവൾ അവനെ തള്ളി മാറ്റി ഓടി ബാത്റൂമിൽ കയറി... അത് നോക്കി ചിരിച്ചുകൊണ്ട് റോയ് ബെഡിൽ കമിഴ്ന്നു കിടന്നു ••••••••••••••••••••••••••••••••••••••° രാവിലെ ശിഖ ഡോർ തുറന്നത് ഒരു നവവധുവിന്റെ വേഷത്തിലായിരുന്നു.... വാതിൽക്കൽ ഇരുന്നുറങ്ങുന്ന സാക്ഷിയെ കണ്ട് ശിഖക്ക് അവളോട് അലിവ് തോന്നി.... "സോറി ചേച്ചി.... മനസ്സ് അറിയാത്ത കാര്യത്തിന് ജീവേട്ടൻ എന്നെ ഒരുപാട് നോവിച്ചു.... ഇനിയും വയ്യ ചേച്ചി.... ജീവേട്ടന് എന്നെ വേണ്ടന്ന് പലതവണ പറഞ്ഞ് കഴിഞ്ഞു.... നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ..... എന്നെ വേണ്ടാത്ത ജീവേട്ടനെ എനിക്കും വേണ്ട.... ഞാൻ പോവുകയാണ്.... എന്റെ കഴുത്തിൽ താലി കെട്ടി എനിക്ക് വേണ്ടി കാത്തിരിക്കുന്നവന്റെ ജീവിതത്തിലേക്ക്...." മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും മുന്നോട്ട് നടന്നു ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.... അവളെ കണ്ടതും ജീവയുടെ മുഖം ചുളിഞ്ഞു.... "എന്താ മോളെ ഇത്.... മോള് ഇത് എങ്ങോട്ടാ....??" സാറ അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു "എന്റെ ഭർത്താവിന്റെ അടുത്തേക്ക്...." ശിഖ ഉറച്ച മനസ്സോടെ തല ഉയർത്തി പിടിച്ചു പറഞ്ഞു അത് കേട്ട് എല്ലാവരും ഞെട്ടി....

"മോള് എന്തൊക്കെയാ ഈ പറയുന്നേ....?" സാറ പതറിക്കൊണ്ട് ചോദിച്ചു"എന്നെ ഒരിക്കൽ താലി കെട്ടിയ എന്റെ ഭർത്താവിന്റെ അടുത്തേക്കാണ് ഞാൻ പോകുന്നത്.... ഒരിക്കൽ കൂടി അദ്ദേഹം എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ അനുഗ്രഹിക്കാൻ താല്പര്യം ഉള്ളവർക്ക് മാത്രം എന്റെ കൂടെ വരാം...."അത്രയും പറഞ്ഞുകൊണ്ട് ശിഖ പുറത്തേക്ക് നടന്നു.... ജീവ ഞെട്ടലോടെ അവൾക്ക് പിന്നാലെ ഓടി... അവളുടെ കൈയിൽ പിടിച്ചു നിർത്തി.... "ശിഖാ.... നീ പോകരുത്...." "കൈയ്യെടുക്കെടോ....." അവൾ അലറി "മനസ്സ് കൊണ്ട് അറിവ് ഇല്ലാത്ത ഒരു കാര്യത്തിന്.... അതും അറിവില്ലാത്ത പ്രായത്തിൽ നടന്ന ഒരു നാടകത്തിന്റെ പേരിൽ നിങ്ങൾ എന്നെ വേണ്ടെന്ന് വെച്ചെങ്കിൽ എനിക്ക് ഊഹിക്കാം നിങ്ങൾ എത്രത്തോളം തരം താഴ്ന്ന മനുഷ്യനാണെന്ന്.... വെറുപ്പാണ് എനിക്ക് തന്നോട്.... എന്റെ കൈ മുഖത്ത് പതിയണ്ടെങ്കിൽ ഇനി വഴി മുടക്കിയായി എന്റെ മുന്നിൽ വന്നേക്കരുത്..... "അവന്റെ കൈ തട്ടി എറിഞ്ഞു ശിഖ പോയപ്പോൾ ജീവക്ക് ശിവരാമനെ കൊല്ലാനുള്ള ദേഷ്യമാണ് വന്നത്ആരോടും ഒരു വാക്ക് പറയാതെ അവൻ പോയതും അയാളെ തേടിയാണ്... അയാളുടെ വീടിന്റെ ഗേറ്റ് ചവിട്ടി തുറന്നപ്പോൾ തന്നെ മുറ്റത്ത് നിൽക്കുന്ന ശിവരാമനെ ജീവ കണ്ടു.... പാഞ്ഞു ചെന്ന് ആ നെഞ്ചിൽ ചവിട്ടി വീഴ്ത്തി....

"അറിഞ്ഞെടോ.... എല്ലാം ഞാൻ അറിഞ്ഞെടോ..... താൻ എന്നെ ചതിച്ചതാണെന്ന് ഞാൻ അറിഞ്ഞെടോ...." ശിവരാമന്റെ കോളറിൽ പിടിച്ചു കുലുക്കി ജീവ അലറി "ഹഹഹ.... നിന്നോട് പറഞ്ഞ ചെറിയൊരു കള്ളം കണ്ട് പിടിക്കാൻ നിനക്ക് ഇത്രയും വർഷങ്ങൾ വേണ്ടി വന്നോ.... നിന്റെ അച്ഛൻ പറഞ്ഞത് എത്ര ശരിയാ.... നീ ഒരു കഴിവ് കെട്ടവൻ തന്നെയാടാ...." അയാൾ പരിഹാസത്തോടെ പറഞ്ഞത് കേട്ട് അവനിൽ സംശയം നിറഞ്ഞു.... "നീ എന്താടാ നോക്കുന്നെ... നീയും എന്റെ മകളും തമ്മിൽ പ്രണയത്തിലാണെന്ന് എന്നെ അറിയിച്ചത് നിന്റെ തന്ത തന്നെയാടാ.... ഇപ്പോഴല്ല.... ഞാൻ ജയിലിൽ ആയിരുന്നപ്പോൾ.... അയാൾ എന്നെ കാണാൻ വന്നിരുന്നു.... നിന്റെ തന്തക്ക് അയാളുടെ അനന്തരവളെക്കൊണ്ട് നിന്നെ കെട്ടിക്കണം.... എനിക്ക് എന്റെ മകളെ ഒരു സമ്പന്നനെ കൊണ്ട് കെട്ടിക്കണം.... കാക്കാഷിന് ഗതിയില്ലാത്ത നിന്നെക്കൊണ്ട് കെട്ടിച്ചാൽ എന്റെ മകൾ തെരുവിൽ ആകുമെന്നും എത്രയും വേഗം എന്റെ മകളെ രക്ഷിക്കണമെന്നും നിന്റെ തന്ത തന്നെയാ എന്നോട് പറഞ്ഞത്.... അയാൾ പറഞ്ഞിട്ടാ ഞാൻ നിങ്ങളെ തമ്മിൽ അകറ്റിയത്.... എനിക്കത്തിന് ഇല്ലാത്ത ഒരു കഥ ഉണ്ടാക്കേണ്ടി വന്നു.... പക്ഷെ എന്നെ അതിന് പ്രേരിപ്പിച്ചത് നിന്റെ തന്തയാ....

നിനക്ക് എന്തെങ്കിലും അറിയാൻ ഉണ്ടങ്കിൽ നീ അയാളോട് പോയി ചോദിക്കെടാ...." ശിവരാമൻ അവന് നേരെ ചീറി അവന് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി.... ഒക്കെ കേട്ട് മനസ്സും ശരീരവും തളർന്നു പോയി "സാരംഗ് ഇപ്പൊ നല്ല നിലയിൽ ആണെന്ന് അറിഞ്ഞപ്പോഴാ ഞാൻ അവനെക്കുറിച് നിന്നോട് പറഞ്ഞത്.... ആ മാനസികാവസ്ഥയിൽ നീ ശിഖയെ വിട്ട് കൊടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു...." ബാക്കി കേൾക്കാൻ നിൽക്കാതെ ജീവ കലിയോടെ തിരിഞ്ഞു നടന്നു അവന്റെ നടത്തം ചെന്നെത്തിയത് അവന്റെ സ്വന്തം വീടിന് മുന്നിലാണ്... "Raviiiii....!!!" മുറ്റത്ത് ചെന്ന് നിന്ന് അവൻ അലറി.... ശബ്ദം കേട്ട് രവിയും ടീച്ചറമ്മയും പുറത്തേക്ക് വന്നു... അവനെക്കണ്ട അവരിൽ സന്തോഷം നിറഞ്ഞു.... "മോനെ...."രവി സന്തോഷത്തോടെ അവനിലേക്ക് ഓടിയടുത്തു.... കെട്ടിപ്പിടിക്കാൻ തുനിഞ്ഞ രവിയെ അവൻ തള്ളി മാറ്റി "തൊട്ട് പോകരുതെന്നെ... " അവന്റെ കണ്ണിൽ കനൽ എറിയുന്നത് അവർ കണ്ടു...."ജയിലിൽ കിടന്ന ശിഖയുടെ അച്ഛനെ നിങ്ങൾ കാണാൻ പോയിരുന്നോ....?" പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ട് രവി ഒന്ന് സംശയിച്ചു നിന്നു പിന്നീട് അവന്റെ ചോദ്യം മനസ്സിലായത് പോലെ ഒന്ന് ഞെട്ടി "മറുപടി പറാ...." അവൻ അലറി

"അത്.... മോനെ ഞാൻ... " അയാൾ വിക്കി "പോയോ.... ഇല്ലയോ....?" അവന്റെ ശബ്ദം ഉയർന്നു "പോയി....." അയാൾ തല കുനിച്ചു "ഞാനൊരു കഴിവ് കെട്ടവൻ ആണെന്നും ശിഖയെ എന്റെ കൈയിൽ നിന്ന് രക്ഷിക്കണമെന്നും നിങ്ങൾ അയാളോട് പറഞ്ഞോ...?" അത് കേട്ട് രവിയും ഭാര്യയും ഞെട്ടി.... "മോനെ അത്... അവൾ... അമ്മു.... കരഞ്ഞു പറഞ്ഞപ്പോൾ...." രവി കരയുകയായിരുന്നു.... "പറഞ്ഞോ.... ഇല്ലയോ....?" അവൻ അലറി "പറഞ്ഞു...." കണ്ണുകൾ ഇറുക്കിയടച്ചു രവി സമ്മതിച്ചു.... ടീച്ചറമ്മ അത് കേട്ട് ഞെട്ടി..... "നിങ്ങൾ എന്റെ അച്ഛൻ തന്നെയാണോ... എന്നെ ഒരു കാലത്തും സന്തോഷിക്കാൻ നിങ്ങൾ അനുവദിക്കില്ലേ....?? നിങ്ങളുടെയൊക്കെ സ്വാർത്ഥത കാരണം ഇത്രയും കൊല്ലം ചത്തു ജീവിക്കുകയായിരുന്നു ഞാൻ.... ഇന്ന്.... ഇന്ന് എനിക്കെന്റെ ശിഖയെ നഷ്ടപ്പെട്ടാൽ.... ഓർത്തോ.... നിങ്ങളാരും സ്വസ്ഥമായി ജീവിക്കില്ല.... എന്റെ മറ്റൊരു മുഖം കൂടി കാണും എല്ലാവരും...."ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് ജീവ അവിടെ നിന്ന് ഇറങ്ങിപ്പോയി "ചെയ്തു കൂട്ടിയ തെറ്റുകൾക്കൊക്കെ ഇനിയും ശിക്ഷിച്ചു മതിയായില്ലേ ഭഗവാനെ.. ?" അവൻ പോകുന്നതും നോക്കി രവി കണ്ണീരോടെ ഈശ്വരനെ വിളിച്ചു •••••••••••••••••••••••••••••••°

ജീവ ഓടിക്കിതച്ചു അമ്പലത്തിൽ എത്തിയപ്പോൾ കാണുന്നത് സാരംഗിന്റെ കൈയിലെ താലി പിടിച്ചു വാങ്ങി നിൽക്കുന്ന സാഗറിനെയാണ്.... "ഇച്ചായാ... പ്ലീസ്... ഒരു ഇഷ്യൂ ഉണ്ടാക്കരുത്...."ശിഖ അവനോട് അപേക്ഷിക്കുന്നുണ്ട് "ഇവൻ നിന്നെയും കെട്ടില്ല ശിഖാ...." സാഗർ വാശിയോടെ പറഞ്ഞു.... "ആരുടേയും ജീവിതത്തിൽ ഒരു കരടായോ വഞ്ചകിയായോ തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... So please.... ഞങ്ങളെ ഞങ്ങടെ വഴിക്ക് വിട്ടേക്ക്...." ശിഖ കൈ കൂപ്പി പറഞ്ഞു.... "വിടാം.... പക്ഷെ എനിക്ക് പറയാനുള്ളത് കൂടി നീ കേൾക്കണം...."സാഗർ ഗൗരവത്തോടെ പറഞ്ഞു.... കുടുംബം മുഴുവൻ അവർക്ക് ചുറ്റും ഉണ്ട്.... "എനിക്കൊന്നും കേൾക്കണ്ട...." "കേൾക്കണം... നീ കേൾക്കും.... കേട്ടെ പറ്റൂ...." സാഗർ തറപ്പിച്ചു പറഞ്ഞു "ശരിയാ.... നീ കേട്ടതൊക്കെ സത്യമാണ്.... പക്ഷെ കേൾക്കാത്ത കഥകൾ ഇനിയും ഉണ്ട്.... " അങ്ങനെ തുടങ്ങി സാഗർ ജീവ അവളെ ഒഴിവാക്കിയതിന്റെ കാരണം അവളോട് തുറന്ന് പറഞ്ഞു.... "നിന്നെ ഒരു കോടീശ്വരനെ കൊണ്ട് കെട്ടിക്കാൻ നടന്ന നിന്റെ തന്ത മനഃപൂർവം കെട്ടി ചമച്ച കഥയിൽ എന്റെ പൊട്ടൻ മച്ചു മൂക്കും കുത്തി വീണു.... ഞാൻ പോയി കണ്ടിരുന്നു ആ ഡോക്ടറെ.... കള്ള തെണ്ടി നിന്റെ തന്ത പറഞ്ഞിട്ട് അവനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.... അത് കേട്ട് വിശ്വസിക്കാൻ ആ പൊട്ടനും.... നിന്റെ തന്ത നിന്റെ ജീവിതം നശിപ്പിക്കരുതെന്ന് പറഞ്ഞ് അവനോട് യാചിച്ചിട്ടാ.... നിനക്ക് വേണ്ടി അവൻ ദാ ഇവനെ തേടി പോയതും....

എല്ലാം ഉപേക്ഷിച്ചു ഈ നാട് വിട്ടതും.... ഇനി പറാ.... ഇനിയും അവനെ ഇഞ്ചിഞ്ചായി കൊല്ലണോ നിനക്ക്....??" ഒക്കെ കേട്ട് പൊട്ടി കരയുകയായിരുന്നവൾ.... കരഞ്ഞുകൊണ്ട് അവൾ തിരിഞ്ഞതും നിറ കണ്ണുകളോടെ തന്നെ നോക്കുന്ന ജീവയെ കണ്ടു... ഓടി പോയി അവനെ വാരി പുണരാൻ അവളുടെ മനസ്സ് വെമ്പി.... "ശിഖാ...." അവൻ ഇടറിയ സ്വരത്തോടെ വിളിച്ചതും അവൾക്ക് പിടിച്ചു നിൽക്കാനായില്ല... എല്ലാം മറന്ന് അവനിലേക്ക് ഓടിയെടുക്കാൻ തുനിഞ്ഞവളുടെ കൈയിൽ സാരംഗ് പിടിച്ചുനിർത്തി.... "ഒരിക്കൽ നിന്നെ ഞാൻ നഷ്ടപ്പെടുത്തി.... വീണ്ടും ഞാനാ തെറ്റ് ചെയ്യണമെന്നാണോ....??" അവൻ വേദനയോടെ ചോദിച്ചു.... അവൾ തേങ്ങി കരഞ്ഞു.... "ഞാൻ.... ഞാൻ ചത്ത് പോകും സാരംഗ്...."അവൾ ഏങ്ങലോടെ പറഞ്ഞതും സാരംഗ് വിളറിയ ചിരിയോടെ അവളെ മോചിപ്പിച്ചു.... "മ്മ് പൊയ്ക്കോ...." അവളെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് അവൻ പറഞ്ഞതും അവൾ സന്തോഷത്തോടെ ജീവക്ക് നേരെ ഓടി.... അവനെ പോയി വാരി പുണർന്നു... ജീവ അവളെ ഉമ്മകൾ കൊണ്ട് മൂടി.... സാഗറിന്റെ കൈയിലെ താലി വാങ്ങി സാരംഗ് അവർക്ക് നേരെ നടന്നു.... "കൊറേ വേദനിപ്പിച്ചതല്ലേ ഇവളെ.... അതിനൊക്കെ ഈശ്വരനെ സാക്ഷി നിർത്തി മാപ്പ് പറഞ്ഞ് ഇത് കെട്ടി കൊടുക്ക്... "

താലി ജീവയെ ഏൽപ്പിച്ചുകൊണ്ട് സാരംഗ് പറഞ്ഞു.... "നോക്കി നിൽക്കാതെ കെട്ടെടാ...."സാഗർ കൂവി വിളിച്ചതും ജീവ ശിഖയെ നോക്കി.... അവൾ സന്തോഷത്തോടെ തല കുലുക്കി... മനസ്സിൽ ആയിരം പ്രാർത്ഥനകളോടെ ഈശ്വരനെ സാക്ഷി നിർത്തി ജീവ ശിഖയുടെ കഴുത്തിൽ താലി കെട്ടി.... ആയിരം വട്ടം മാപ്പ് പറഞ്ഞുകൊണ്ട് അവളുടെ സിന്ദൂരരേഖ ചുമപ്പിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി.... അഗ്നിക്ക് വലം വെക്കുമ്പോൾ ഒരിക്കലും കൈവിടില്ലന്ന് അവൻ പറയാതെ പറയുകയായിരുന്നു.... "എങ്ങനെ കഴിയുന്നെടോ തനിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ....??" റോയ് അത്ഭുതത്തോടെ സാരംഗിനെ നോക്കി ചോദിച്ചു "അവളുടെ ഇഷ്ടം നോക്കാതെ ഞാൻ അവളെ കെട്ടിയിരുന്നെങ്കിൽ അവളുടെ മുഖത്ത് ഈ ചിരി ഉണ്ടാകുമായിരുന്നോ...? ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമായിരുന്നോ...?? ഇതിപ്പോ ഞാൻ ഇത്തിരി വേദനിച്ചാലും അവൾ സന്തോഷത്തോടെ ഇരിക്കുന്നത് ദൂരെ നിന്നെങ്കിലും കാണാം എനിക്ക്... എനിക്കറിയാം... അവൻ അവളെ ഒരു രാജകുമാരിയെ പോലെ നോക്കുമെന്ന്.... എനിക്കത് മതി...." അത്രയും പറഞ്ഞ് അവിടെ നിന്ന് പോകുന്നവനെ നോക്കി അതിശയത്തോടെയാണ് റോയ് നോക്കി നിന്നത്..... ••••••••••••••••••••••••••••••••••••°

ജീവയുടെയും ശിഖയുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് മാസം തികയുന്നു... എല്ലാവരുടെയും ജീവിതം മാറി.... ജീവ അവന്റെ ജോലിക്ക് ജോയിൻ ചെയ്തു.... ചുരുങ്ങിയ സമയം കൊണ്ട് നല്ല പേര് സമ്പാധിക്കാൻ അവന് കഴിഞ്ഞു.... അമ്മയെ കാണാൻ പോകാറുണ്ടെങ്കിലും രവിയോട് ക്ഷമിക്കാൻ അവനിന്നു വരെ കഴിഞ്ഞിട്ടില്ല.... കാലം അവന്റെ മനസ്സിലെ മുറിവ് ഉണ്ടാക്കുമായിരിക്കാം..... അന്നയും ജെറിയും അവരുടെ കുഞ്ഞ് വാവക്ക് വേണ്ടിയുള്ള കാത്തിരിൽപ്പിലാണ്.... റോയിയും മെറിയും കീരിയും പാമ്പും പോലെ ഉടക്കിയും അടയും ശർക്കരെയും പോലെ സ്നേഹിച്ചും ഒക്കെ അങ്ങ് പോണു....സായുമോൾ സ്കൂളിൽ തല്ലുണ്ടാക്കിയും അപ്പന്റെ കൂടെ ഊര് തെണ്ടിയും നടക്കുന്നു.... സാഗറിന് മാത്രം ഒരു മാറ്റവും ഇല്ല.... ചത്താലും പണി എടുക്കില്ലെന്ന വാശിയിൽ അവൻ ഇപ്പോഴും അടിയുറച്ചു നിൽക്കുന്നു.... 😌 സാക്ഷി പതിയെ ബിസിനസ്സിലേക്ക് ഇറങ്ങി..... അന്നയും ശിഖയും ഇപ്പോഴും ഓഫീസിൽ പോകുന്നുണ്ട്.... എല്ലാവരും ഒരുമിച്ച് ഒരു വീട്ടിൽ സസുഖം ജീവിച്ചു പോകുന്നു.... വസുവിനും സഞ്ചുവിനും വേണ്ടതൊക്കെ കൊടുത്ത് ശ്രീ അവരുടെ ശല്യം ഒഴിവാക്കി.... എല്ലാവരും ഇപ്പൊ സമാധാനത്തോടെ ജീവിക്കുകയാണ്..... അവരുടെ സന്തോഷവും സമാധാനവും എന്നും ഇത് പോലെ നിലനിൽക്കട്ടെ.....!!" അവസാനിച്ചു..

(കുറച്ച് ധൃതി കൂടിയെന്ന് അറിയാം.... പെട്ടെന്ന് ഒരു ഫുൾ സ്റ്റോപ്പ്‌ ഇടേണ്ടി വന്നു... പോരായ്മകൾ ഉണ്ടാവും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story