സഖാവ് ❤️: ഭാഗം 12

sagav

എഴുത്തുകാരി: പൊന്നൂസ്‌

കൺപീലികൾക്കിടയിലൂടെ രക്തം ഒഴുകുന്നതിനാൽ മുന്നിലെ കാഴ്ച തീരെ കാണാൻ പറ്റില്ലായെന്നായപ്പോൾ നിലത്ത് കിടക്കുന്ന പ്രവീണിനെ ഒന്ന് നോക്കിക്കൊണ്ടവൻ നെറ്റിയിലെ രക്തത്തെ തള്ളവിരൽ കൊണ്ട് അമർത്തി തുടച്ചു. വീണ്ടും പ്രവീണിനടുത്തേക്ക് ചെന്ന് ഇട്ടിരുന്ന ഷർട്ടിൽ പിടിച്ച് മുകളിലേക്ക് വലിച്ചു പൊക്കി. തലയുയർത്തി നോക്കാൻ പോലും വയ്യാതെ അവൻ വീണ്ടും താഴേക്ക് തളർന്ന് വീണു. അവന്റെ കയ്യിൽ പിടിച്ച് വീണ്ടും വലിച്ച് പൊക്കിക്കൊണ്ട് കിച്ചു അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു. ഉടലിൽ നിന്ന് തല വേർപെട്ട് പോയത് പോലെ തോന്നി അവന്. ഇനിയും ഞങ്ങൾടെ കൂട്ടത്തിൽ ആർക്കിട്ടെങ്കിലും പണിയണം എന്ന് തോന്നുമ്പോ ഇതൊന്നോർത്തേക്കണം.. നിന്നെ കൊല്ലാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല... ഈ തല്ലിന്റെ സുഖം നീ നിന്റെ കൂടെ നടക്കുന്ന കുറെ അവന്മാരുണ്ടല്ലോ അവർക്കൂടെ പറഞ്ഞ് കൊടുക്കണം.

അതും പറഞ്ഞ് അവൻ പ്രവീണിന്റെ കയ്യിലെ പിടി വിട്ടു.. നേരെയിരിക്കാൻ കെൽപ്പില്ലാതെ അവൻ ബോധം മറഞ്ഞു തറയിലേക്ക് വീണു. പ്രവീണിനെ വിട്ട് തിരിഞ്ഞു നോക്കിയ കിച്ചു കാണുന്നത് അജുവിനെയാണ്. ഒരുത്തൻ അവന്റെ കഴുത്തിൽ മുറുകെ പിടിച്ച് ഭിത്തിയോട് ചേർക്കുന്നു. അജു തള്ളി മാറ്റാൻ ശ്രെമിക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോവുന്നില്ല. ധൃതിയിൽ അജുവിനടുത്തേക്ക് നടന്നവന്റെ കാല് എന്തിലോ തട്ടി. താഴേക്ക് നോക്കിയ കിച്ചു ഞെട്ടി.....! പാറുവിന്റെ ബാഗ്.. അപ്പൊ അവൾ ഇവിടെ വന്നിട്ടുണ്ട്.. ദൈവമേ.... ഇതിനിനിടയിൽ അവൾ ഇതെങ്ങോട്ട് പോയി..

അവന്റെ ഉള്ളിൽ വല്ലാത്ത പേടി വന്ന് നിറഞ്ഞു. എങ്ങയെങ്കിലും അവളെ ഒന്ന് കണ്ടാൽ മതിയെന്ന് തോന്നി. പാഞ്ഞു ചെന്ന് അജുവിനെ പിടിച്ച് വച്ചവനെ തിരിച്ചു നിർത്തി ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു. ഒന്നാടിക്കൊണ്ട് അവൻ നിലത്തേക്ക് വീണു. ഹോ... എന്റെ അളിയാ ഒരു മയത്തിനൊക്കെ തല്ല്.. അവൻ ചത്ത്‌ പോവൂടാ... ശത്രുക്കളാണെങ്കിലും ഇങ്ങനൊന്നും ആരോടും ചെയ്യല്ലെടാ.. അവന്റെ തോളിൽ പിടിച്ച് നിലത്ത് ബോധമില്ലാതെ കിടക്കുന്നവനെ നോക്കി അജു ദയനീയമായി പറഞ്ഞു. എടാ.. എന്റെ പാറു.. അവൾ വന്നെടാ..

പക്ഷെ ഇപ്പൊ അവ... അവളെ കാണുന്നില്ലെടാ... തിരിഞ്ഞു നിന്ന് അജുവിനെ പിടിച്ചുലച്ചു കൊണ്ട് കിച്ചു പറഞ്ഞു. അവൻ പറഞ്ഞത് കേട്ട് അജു ഞെട്ടി. ഹേ...! അയ്യോ.. അവൾ ഇങ്ങോട്ട് വന്നെന്നോ... എന്നിട്ടെവിടെ.. നീ അവളെ കണ്ടോ..? ദേ.. അവൾടെ ബാഗ്.. അവൾ ഇതിനിടക്കെവിടെയോ ഉണ്ടെടാ... എനിക്ക്.... എനിക്ക് ഭ്രാന്ത് പിടിക്കുന്നു. വാ.. വാടാ നമ്മക്ക് നോക്കാം.. അജു അവനെ സമാധാനിപ്പിച്ചു. രണ്ട് പേരും കൂടെ അവിടെയെല്ലാം തിരിഞ്ഞു. അപ്പോഴാണ് ചായക്കടയുടെ ഒരു വശത്ത് എന്തോ കിടക്കുന്നത് അജു കണ്ടത്. ചെന്നു നോക്കിയപ്പോൾ ഒരു പച്ച ഷാൾ. എന്തോ സംശയം തോന്നി അവൻ വീണ്ടും മുന്നോട്ട് നടന്നു. കുറച്ച് കൂടെ മുന്നോട്ട് ചെന്നപ്പോൾ അവിടെയുള്ള കുറ്റിക്കാടിന്റെ പുറകിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ട് അവന്റെ കാലുകൾ വേഗത്തിൽ അങ്ങോട്ടേക്ക് ചലിച്ചു. അവിടെ കണ്ട കാഴ്ച കണ്ട് അവൻ ഞെട്ടി തരിച്ചു.. **************

അജു പോയതിന്റെ എതിർഭാഗത്തേക്ക് അവൻ നടന്നു. നെഞ്ച് വല്ലാതെ വിങ്ങുന്നു. അവൾക്കെന്തെങ്കിലും പറ്റി കാണുമോ എന്ന ചിന്ത അവനെ വല്ലാതെ തളർത്തി. തന്റെ ഉറക്കം കെടുത്തുന്ന ഉണ്ടക്കണ്ണുകൾ നെഞ്ചിനെ കൊത്തി വലിക്കുന്നത് പോലെ തോന്നി അവന്. ഒരിടം പോലും ബാക്കിയാക്കാതെ എല്ലായിടവും തിരഞ്ഞു. ഇനി എങ്ങോട്ട് പോകും..? എവിടെ ചെന്ന് അന്വേഷിക്കും..? എന്ത് പറ്റിയിട്ടുണ്ടാവും അവൾക്ക്..? ആരെങ്കിലും അപകടപ്പെടുത്തിയിട്ടുണ്ടാവുമോ..? ചിന്തകൾ കാട് കയറിയപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവന്.

തല വല്ലാതെ പെരുക്കുന്നത് പോലെ. പിന്നെയും മുന്നോട്ട് നടന്നു. തല ചുറ്റുന്നത് പോലെ തോന്നി. പതിയെ നെറ്റിയിൽ തൊട്ട് നോക്കി. നെറ്റിയിൽ നിന്നും വീണ രക്തം ഇട്ടിരുന്ന ഷർട്ടിനെ പകുതിയും നനച്ചിരുന്നു. കൂടാതെ കയ്യിലും നെഞ്ചിലും എല്ലാം മുറിവുകളുണ്ട്. എങ്ങനെയും അവളെ കണ്ടെത്തണം എന്ന ചിന്തയിൽ ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കുറച്ച് കീറിയെടുത്ത് നെറ്റിയിലൂടെ മുറുകെ ചുറ്റി വീണ്ടും അവൻ നടന്നു. തന്റെ പ്രാണനെ തേടി................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story