സഖാവ് ❤️: ഭാഗം 13

sagav

എഴുത്തുകാരി: പൊന്നൂസ്‌

ചിന്തകൾ കാട് കയറിയപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവന്. തല വല്ലാതെ പെരുക്കുന്നത് പോലെ. പിന്നെയും മുന്നോട്ട് നടന്നു. തല ചുറ്റുന്നത് പോലെ തോന്നി. പതിയെ നെറ്റിയിൽ തൊട്ട് നോക്കി. നെറ്റിയിൽ നിന്നും വീണ രക്തം ഇട്ടിരുന്ന ഷർട്ടിനെ പകുതിയും നനച്ചിരുന്നു. കൂടാതെ കയ്യിലും നെഞ്ചിലും എല്ലാം മുറിവുകളുണ്ട്.എങ്ങനെയും അവളെ കണ്ടെത്തണമെന്ന ചിന്തയിൽ ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം കുറച്ച് കീറിയെടുത്ത് നെറ്റിയിലൂടെ മുറുകെ ചുറ്റി വീണ്ടുമവൻ നടന്നു.. തന്റെ പ്രാണനെ തേടി.... എന്തോ ഉൾപ്രേരണയിൽ അവൻ തിരിഞ്ഞു നടന്നു... വന്ന വഴിയിലൂടെ നേരെ അജു പോയ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കെ അവന്റെ കാലുകൾക്ക് വേഗതയേറി.. അങ്ങോട്ടേക്ക് ചെന്നപ്പോൾ അവിടുത്തെ കാഴ്ച കണ്ട് അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. രണ്ട് പേരെ ഇടിക്കുന്ന അജു. ഇടക്ക് അവന് തിരിച്ചും കൊള്ളുന്നുണ്ട്. മൂന്നാമൻ വഷളൻ ചിരിയോടെ കുറ്റിക്കാട്ടിൽ ബോധമില്ലാതെ കിടക്കുന്ന പാറുവിന്റെ നേരെ നടന്നടുക്കുന്നു.

അത്രയും നേരം മനസ്സിലുണ്ടായിരുന്ന പേടി ക്ഷണനേരത്തിൽ ദേഷ്യത്തിലേക്ക് വഴി മാറി. ഞൊടിയിൽ അവൻ പാഞ്ഞു ചെന്ന് അയാളെ തോളിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. പുറകിലേക്ക് തിരിഞ്ഞു നോക്കിയ അയാൾ തന്നെ ചുട്ടെരിക്കാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് പേടികൊണ്ട് ഉമിനീറിറക്കി. കൈ ചുരുട്ടി അയാളുടെ മൂക്കിലേക്ക് ആഞ്ഞിടിച്ചു. ഇടിയുടെ ആഘാടത്തിൽ അയാൾ തെറിച്ച് വീണു. മൂന്നും കൂടി ജീവനും കൊണ്ട് സ്ഥലം വിട്ടു. ശരവേഗത്തിൽ അവൻ ചെന്ന് പാറുവിനെ കൈകളിൽ കോരിയെടുത്തു മടിയിൽ കിടത്തി. നെറ്റിയിലെ മുറിവിൽ മുണ്ടിന്റെ അറ്റം കീറിയെടുത്ത് ചുറ്റി കെട്ടി നെറ്റിയിൽ അരുമയായി ഒന്ന് മുത്തി അവളെയും എടുത്ത് നടന്നു... *************** എന്തൊക്കെയോ ശബ്ദങ്ങൾ കേട്ട് അവൾ പതിയെ കണ്ണുകൾ തുറന്നു. തലക്ക് വല്ലാത്ത ഭാരം പോലെ... പെട്ടെന്ന് ഞെട്ടിക്കൊണ്ട് അവൾ ചുറ്റും നോക്കി തന്റെ മുറിയിലാണെന്നറിഞ്ഞപ്പോൾ പതിയെ എണ്ണീറ്റിരിക്കാൻ ശ്രമിച്ചു.. കഴിയുന്നില്ല.. ദേഹമെല്ലാം വല്ലാതെ നോവുന്നു.

അപ്പോഴേക്കും കല്യാണിയമ്മ മുറിയിലേക്ക് വന്നു. ആഹ് നീ എണ്ണീറ്റോ.. ഇപ്പൊ എങ്ങനുണ്ട് മോളേ.. വേണ്ടനയുണ്ടോ അവർ പതിയെ അവളുടെ തലയിൽ തഴുകി. ഉണ്ടെന്നവൾ പതിയെ തലയനക്കി. ഞാൻ എങ്ങനാ അമ്മേ ഇവിടെ വന്നേ..? അവരുടെ മേത്തേക്ക് ചാരിക്കൊണ്ട് പതിയെയവൾ ചോദിച്ചു. കിച്ചുവാ ഇവിടെ കൊണ്ടുവന്നെ..കവലയിൽ അടിയുണ്ടായപ്പോ നീ അതിനിടക്ക് പെട്ട് പോയത്രേ... അവൻ നോക്കുമ്പോ നീ അതിനിടയിൽ വീണ് കിടക്കുന്നത് കണ്ടെന്ന്.. അങ്ങനെ കൊണ്ടുവന്നതാ... എന്തിനാ മോളേ നീ ആ വഴക്കിനിടയിൽ ചെന്ന് കയറിയത്.. സ്നേഹത്തോടെ അവർ അവളെ ശാസിച്ചു. അവർ പറഞ്ഞത് കേട്ട് ആ വേദനയിലും അവളുടെ ചുണ്ടുകൾ പതിയെ പുഞ്ചിരിച്ചു. എന്നിട്ട് കിച്ചുവേട്ടനെവിടെ അമ്മേ..? അവന്റെ നെറ്റിയിലെ മുറിവിന്റെ കാര്യം ഓർത്തവൾ പെട്ടെന്ന് ചോദിച്ചു. ആ കുട്ടി ഇത്രേം നേരം ഇവിടുണ്ടായിരുന്നു. അവന്റെ നെറ്റിയിലും കയ്യിലും എല്ലാം മുറിഞ്ഞിട്ടുണ്ടായിരുന്നു. അച്ഛൻ നമ്മുടെ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചോണ്ട് വന്നു..

രണ്ട് പേരുടേം മുറിയൊക്ക വെച്ച് കെട്ടി ഇപ്പൊ അങ്ങടിറങ്ങിയതേ ഉള്ളു അവനും അജുവും. അച്ഛൻ ഡോക്ടറെ തിരിച്ചു കൊണ്ടാക്കാൻ പോയി. നിനക്ക് വിശക്കുന്നുണ്ടോ...? അമ്മ കഞ്ഞി തരട്ടേ.... വേണ്ടമ്മാ... ഞാൻ കുറച്ച് നേരം കിടന്നോട്ടെ.. ആഹ്.. എന്നാ മോള് ഉറങ്ങിക്കോ.. എന്തേലും ഉണ്ടേൽ അമ്മയെ വിളിക്കണോട്ടോ... അവളുടെ നെറ്റിയിൽ ഒന്ന് മുത്തി അവർ മുറിവിട്ടിറങ്ങി. ദേഹമാസകാലം വേദനയുണ്ടായിരുന്നുട്ടും അവൾ പുഞ്ചിരിച്ചു. തന്റെ സഖാവിനെ ഹൃദയത്തിൽ നിറച്ചു കൊണ്ട് കണ്ണുകളടച്ചു. ************** അഭിയെ കണ്ടിട്ട് ആശുപത്രിയിൽ നിന്ന് തിരികെ വരുകയാണവൻ. അജുവുമുണ്ട് കൂടെ.. ബൈക്കിലായതിനാൽ അജു അവന്റെ പുറകിൽ ചുറ്റി പിടിച്ച് പുറത്തേക്ക് തല വെച്ച് കിടക്കുകയാണ്. അവൻ പതുക്കെ തോളുകൊണ്ട് തട്ടി അവനെ വിളിച്ചു. എന്നാൽ അജു അങ്ങനെ കിടന്ന് മയക്കം പിടിച്ചിരുന്നു. വീട്ടിലെത്തി അവനെ തട്ടിയുണർത്തി.അപ്പുവും നന്ദിനിയമ്മയും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ആഹാ.. നീയുമുണ്ടോ അജു...

നീ ഇങ്ങോട്ടേങ്ങാനും വന്നോയെന്ന് ചോദിച്ച് നിന്റെ അമ്മ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു. അമ്മയോട് പറഞ്ഞേക്ക് നന്ദുവമ്മേ ഞാൻ ഇന്ന് ഇവിടെയാന്ന്. അതും പറഞ്ഞവൻ അകത്തേക്ക് കയറി ഉമ്മറപ്പടിയിൽ കാല് നീട്ടി ഇരിക്കുന്ന നന്ദിനിയമ്മയുടെ മടിയിൽ തല വച്ച് കിടന്നു. അവർ പതിയെ അവന്റെ തലയിൽ തലോടി. അഭിക്കെങ്ങനെയുണ്ട് കിച്ചൂ..? കുഴപ്പമില്ലമ്മേ.. സർജറി കഴിഞ്ഞു. നാളെ റൂമിലേക്ക് മാറ്റാമെന്നാ പറഞ്ഞത്. ആ പ്രവീണിനോ..? ഹോ.. അവന്റെ കാര്യം പറയാത്തതാ അമ്മേ ഭേദം... ഇടിച്ച് ഇഞ്ചപ്പരുവമാക്കി കളഞ്ഞു അമ്മേടെ മോൻ... അജു പറഞ്ഞതും അവരൊന്ന് ചിരിച്ചു. അല്ലെങ്കിലും അമ്മ അങ്ങനെയാണ് തെറ്റ് കണ്ടാൽ പ്രതികരിക്കാനാണ് എന്നും പഠിപ്പിച്ചിരുന്നത്...അത് ആരായാലും.. തുറന്ന് പറയണം...എതിർക്കണം. അത്‌ തന്നെയാണ് തന്റെ ധൈര്യവും... ഓരോന്നോർത്തുകൊണ്ട് അവൻ പതിയെ അമ്മയെ മറികടന്ന് അകത്തേക്ക് കയറി.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story