സഖാവ് ❤️: ഭാഗം 16

sagav

എഴുത്തുകാരി: പൊന്നൂസ്‌

അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പ്‌ വാനമാകെ പടർന്ന് കിടക്കുന്നു. പകൽ മുഴുവൻ ഇരതേടി നടന്ന പക്ഷികൾ കൂടണയാനായി കൂട്ടത്തോടെ പല ദിക്കുകളിലേക്ക് പറക്കുന്നു. മൂവന്തിയെ പ്രണയിക്കുന്ന ഇളംകാറ്റ് മേലാകെ തഴുകി കടന്ന് പോയപ്പോൾ കുളിര് തോന്നിയവൾക്ക്. അവൾ അവൻ പിടിച്ചിരിക്കുന്ന കയ്യിലേക്ക് നോക്കി.. കൊതി തോന്നിയവൾക്ക് അവനെ ഒന്ന് മുറുകെ പുണരാൻ... ആ തോളോട് തോൾ ചേർന്ന് നടക്കാൻ.. ആ ഹൃദയമിടിപ്പിന് കാതോർക്കാൻ.. ആ നുണക്കുഴിയിൽ ചുണ്ട് ചേർക്കാൻ.. വല്ലാത്തൊരു മോഹം തോന്നി. ഈ നിമിഷം ഒരിക്കലും അവസാനിക്കരുത് എന്നവൾ വെറുതെ കൊതിച്ചു. അവന്റെ ഉള്ളവും തുടി കൊട്ടുകയായിരുന്നു. തന്റെ പ്രണയം... തൊട്ടടുത്.. തന്റെ കൈ പിടിച്ച്. ഉള്ളിലുള്ളത് മറച്ച് പിടിക്കാൻ അവൻ വല്ലാതെ കഷ്ടപ്പെട്ടു.

ഇനിയും ഇങ്ങനെ നടന്നാൽ തന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ അവൻ അവളുടെ കൈ വിട്ടു. അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി. അവനത് കാര്യമാക്കാതെ മുന്നോട്ട് നടന്നു. എന്നാൽ അവൾ അവിടെ നിന്നു. അതേ... ഒന്ന് നിന്നെ.. ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഇടുപ്പിൽ കൈയ്യും കുത്തി നിൽക്കുകയാണ് പാറു. മ്മ് എന്താ..? ഇവിടെ പോവാ..? അവളുടെ ചോദ്യം കേട്ട് അവൻ പല്ല് കടിച്ചു. ഇങ്ങോട്ട് വാ കൊച്ചേ എനിക്ക് വേറെ പണിയുള്ളതാ... ഹും... വേറെ പണിയുള്ളവര് അതിന് പൊക്കോ.. എന്റെ വീട്ടിൽ പോവാൻ എനിക്കറിയാം.. അതും പറഞ്ഞ് ചവിട്ടി തുള്ളി അവൾ നടന്നു. താൻ കൈവിട്ടതിനാണ് അവളുടെ ഈ പോക്ക് എന്നോർത്ത് അവന് ചിരി പൊട്ടി. അതേ... വഴിയിൽ എങ്ങാനും തല ചുറ്റി വീഴും അവിടെ നിക്ക്.. എന്തായാലും എന്നെ കാണാൻ വന്നതല്ലേ ഞാൻ തന്നെ കൊണ്ട് വിടാം...

അതും പറഞ്ഞവൻ മുന്നോട്ട് നടന്നു. ഞാൻ വീണാൽ തനിക്കെന്താ..? എന്നെ വേണ്ടല്ലോ.. എന്നെ ഇഷ്ടല്ലല്ലോ.. ചിണുങ്ങി കൊണ്ടവൾ കൈ തോടിന് കുറുകെയിട്ട തടിപ്പാലത്തിലൂടെ കയറി വേഗത്തിൽ നടന്നു. അവൾ നടന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു. പാവം തോന്നി അവന്.. വാത്സല്യം തോന്നി അവളോട്... തന്റെ പെണ്ണിനോട്.. പക്ഷെ അവളുടെ നല്ല ജീവിതം.. അത് മാത്രമേ അവൻ കണ്ടുള്ളൂ.അവിടെ അവൾക്ക് അവനോടുള്ള അതിരുകളില്ലാത്ത പ്രണയത്തെ അവൻ കണ്ടില്ല. അവളുടെ സഖാവില്ലാതെ പാറു ഇല്ല എന്ന സത്യത്തിന് മുൻപിൽ മനഃപൂർവം അവൻ കണ്ണടച്ചു. കണ്ണിറുക്കി അടച്ച് ശ്വാസം വലിച്ച് വിട്ടുകൊണ്ട് അവൻ തിരിഞ്ഞ് നടന്നു. ***************

പാറു നേരെ വീട്ടിലേക്ക് ചെന്ന് വേഗത്തിൽ പടികൾ കയറി മുറിയിലെത്തി.. കട്ടിലിലേക്ക് കയറി കിടന്നു. പഴയ കാര്യങ്ങൾ മനസ്സിലേക്ക് കൊണ്ട് വന്നു. എവിടെയെങ്കിലും അവന്റെ കണ്ണിൽ തന്നോടുള്ള ഇഷ്ടമുണ്ടോയെന്ന് തിരഞ്ഞു. പതിയെ കണ്ണുകൾ അടച്ചവൾ... ഉറക്കത്തിലേക്ക് വഴുതി. അവൾക്ക് കൂട്ടിനെന്നെ പോൽ ഏറുമാടത്തിൽ അവനും നിദ്രയെ കൂട്ടു പിടിച്ചു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story