സഖാവ് ❤️: ഭാഗം 17

sagav

എഴുത്തുകാരി: പൊന്നൂസ്‌

എവിടെ നിന്നോ വന്ന തണുത്ത ഇളം കാറ്റ് കൊയ്യാറായ സ്വർണ്ണക്കതിരുകളെ തൊട്ട് തലോടി കടന്ന് പോയി. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് കടന്ന് കട്ടിലിൽ മയങ്ങി കിടന്നവളെ മെല്ലെ തഴുകി ഉണർത്തി. പാറു കണ്ണുകൾ വലിച്ച് തുറന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നേരം നന്നേ ഇരുട്ടിയിരുക്കുന്നു. അവൾ കിടന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു. സമയം നോക്കിയപ്പോൾ എട്ട് മണിയായിരിക്കുന്നു. സഖാവിനോട് വഴക്കിട്ട് ആറു മണി കഴിഞ്ഞപ്പോ വന്ന് കയറി കിട്ടുന്നതാണ്. കുറച്ച് നേരം കട്ടിലിൽ ഇരുന്നിട്ടും അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. തലക്ക് വല്ലാത്തൊരു പെരുപ്പ് പോലെ. മുന്നോട്ട് നോക്കുമ്പോൾ കാഴ്ചയൊന്നും വ്യക്തമാകുന്നില്ല.അവൾ വീണ്ടും കട്ടിലിലേക്ക് കണ്ണടച്ച് കിടന്നു.കുറച്ച് നേരം കൂടി കിടന്നപ്പോൾ ആശ്വാസം തോന്നി. കുളിച്ചാൽ ചിലപ്പോൾ തലവേദന മാറുമെന്ന് കരുതി അവൾ പതിയെ എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു.

****************** ഉമ്മറത്ത് അമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയാണ് കിച്ചു. തൊട്ടടുത് തന്നെ അപ്പുവുമുണ്ട്. നന്ദിനിയമ്മ പതിയെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു. അത്‌ അവനും ആശ്വാസം നൽകുന്നുണ്ടായിരുന്നു. എന്തൊക്ക പ്രശ്നങ്ങൾ ജീവിതത്തിലുണ്ടായാലും എല്ലാത്തിനും ആശ്വാസം അമ്മയുടെ മടിത്തട്ടാണ്. അമ്മ മടിയിൽ തല വച്ച് കിടക്കുമ്പോൾ... അമ്മ പതിയെ മുടിയിലൂടെ വിരലോടിക്കുമ്പോൾ.. സ്നേഹവും വാത്സല്യവും ഒരു പോലെ കലർന്ന തലോടൽ നൽകി ഉറക്കുമ്പോൾ. വല്ലാത്തൊരു സംതൃപ്തിയാണെന്ന് അവനോർത്തു..... കിച്ചൂ..... അവനിവിടെയെങ്ങും അല്ലെന്ന് തോന്നിയതും അവർ പതിയെ വിളിച്ചു. മറുപടിയെന്നോണം അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി. എന്താ നിനക്ക്..? എന്തേലും വിഷമമുണ്ടോ വന്നപ്പോ തൊട്ട് ഞാൻ ശ്രെദ്ധിക്കുന്നു. എന്താ മോനേ...?

അമ്മ അങ്ങനെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഒരു നിമിഷം അവനൊന്ന് വല്ലാതായി. എങ്ങനെ അമ്മയോട് സത്യം പറയും..? പക്ഷെ ആ മുഖത്ത് നോക്കി കള്ളം പറയാൻ വയ്യ. ഇന്നെ വരെ അങ്ങനെ ചെയ്തിട്ടുമില്ല... അലോചനകൾക്കൊടിവിൽ എങ്ങും തൊടാതെ അവൻ ചോദിച്ചു. അമ്മേ... ഒരു കാര്യം നമ്മൾ ചെയ്യുമ്പോ അത്‌ ശെരിയാണോ തെറ്റാണോ എന്ന് എങ്ങനെ മനസ്സിലാവും..? അവന്റെ ചോദ്യം കേട്ട് നന്ദിനിയമ്മ ചെറുതായോന്ന് പുഞ്ചിരിച്ചു. അതിന് ഉത്തരം പറയാൻ പ്രയാസാണ്.. എങ്കിലും ഒരു കാര്യം ഞാൻ പറയാം.. നീ ചെയ്യണത് നിനക്ക് ശെരിയെന്നു തോന്നിയാൽ പിന്നെ ഒന്നും ആലോചിക്കണ്ട.. ചിലപ്പോൾ നീ ചെയ്യുന്നത് നിന്റെ കൂടെയുള്ളവർക്ക് മുഴുവൻ തെറ്റായി തോന്നാം.. എല്ലാവരും എതിർത്തെന്നും വരാം.. പക്ഷെ നിന്റെ കണ്ണിൽ അത്‌ ശെരിയാണ് അതുകൊണ്ട് ആ ശെരിയുടെ കൂടെ നിൽക്കുക. അവന്റെ കണ്ണിലേക്ക് നോക്കി ആ അമ്മ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവന്റെ മനസ്സിനും ആശ്വാസം ലഭിച്ചു. താൻ ചെയ്യുന്നതാണ് ശെരി എന്ന ആശ്വാസം.

പാറുവിനത് തെറ്റാണെങ്കിലും അത്‌ തന്റെ കണ്ണിൽ ശെരിയാണ്. താനായിട്ട് അവളെ ഇവിടെ പിടിച്ച് നിർത്താൻ പാടില്ല..ഉടനെ ഇതിനൊരു പരിഹാരം കണ്ടത്തണമെന്ന് അവൻ തീരുമാനിച്ചു.. നല്ലതിനായ്.. അവന്റെയും അവന്റെ പാറുവിന്റെയും.... ****************** പാറു കണ്ണുതുറക്കുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. അവൾ ചടപ്പോടെ കട്ടിലിൽ തന്നെ ഇരുന്നു. പിന്നെ പതിയെ എഴുന്നേറ്റ് മുഖം കഴുകി സ്വയമൊന്ന് തയ്യാറായി താഴേക്ക് ചെന്നു. പടികളിറങ്ങുമ്പോൾ ഊണുമേശയിൽ മൂന്നാളും ഇരിക്കുന്നുണ്ട്. അവരുടെ അടുത്തേക്ക് നടക്കാനൊരുങ്ങുമ്പോൾ തന്റെ കാര്യമാണ് അവരുടെ ചർച്ചാ വിഷയം എന്ന് കണ്ടതും ഒരു നിമിഷം നിന്നു. അച്ഛൻ അമ്മയോടും അച്ഛമ്മയോടും പറയുന്ന കാര്യം കേട്ട് അവൾക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി. അവൾ ദേഷ്യം കൊണ്ട് വിറച്ചു. അടുത്തിരുന്ന മേശയിലെ സാധനങ്ങൾ ഒരൂക്കൂടെ തട്ടി നിലത്തേക്കിട്ടു...കത്തുന്ന കണ്ണുകളാൽ മൂന്നു പേരെയും നോക്കി.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story