സഖാവ് ❤️: ഭാഗം 26

sagav

എഴുത്തുകാരി: പൊന്നൂസ്‌

ചാരിയിട്ടിരുന്ന വാതിൽ തുറന്ന് കിച്ചു പതിയെ അകത്തേക്ക് കയറി. ശബ്ദമുണ്ടാക്കാതെ വാതിൽ അടച്ച് പൂട്ടി തിരിഞ്ഞപ്പോൾ കണ്ടത് ജനലരികിൽ കസേരയിൽ ദൂരേക്ക് മിഴികൾ പായിച്ചിരിക്കുന്നവളെയാണ്. ശരീരമിവിടെയാണെങ്കിലും മനസ്സ് മറ്റെങ്ങോ അലഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വ്യക്തം.. ചുണ്ടിലൊരു കള്ളചിരി ഒളിപ്പിച്ചുകൊണ്ടവൻ അവൾക്കരികിലേക്ക് ചുവടുകൾ വച്ചു. പതിയെ കുനിഞ്ഞ് കസേരയിൽ ഇരിക്കുന്നവളുടെ കഴുത്തിലേക്ക് മുഖമടുപ്പിച്ചു... അവന്റെ ചുടുനിശ്വാസം കഴുത്തിൽ തട്ടിയതും അവൾ പിടഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു.അവളുടെ കലങ്ങിയ കണ്ണുകളും കവിളിലെ കണ്ണീർ ചാലിട്ടൊഴുകിയ പാടും കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു. പെട്ടെന്നവൻ അവളുടെ കുഞ്ഞു മുഖം കൈക്കുമ്പിളിൽ എടുത്തു.. അവൾ അവന്റെ പീലിക്കണ്ണുകളിലേക്ക് ഉറ്റു നോക്കി.. എന്താടാ പറ്റിയെ..?

വാത്സല്യതോടെയുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ ചുണ്ടുകൾ വിതുമ്പി. മറുത്തൊന്ന് ചിന്തിക്കാതെ അവനവളെ തന്നോടണച്ചു പിടിച്ചു. അലറി കരഞ്ഞു കൊണ്ടിരുന്ന ഹൃദയം അവന്റെ സാന്നിധ്യത്തിൽ.. ആ ചേർത്ത് പിടിക്കലിൽ ശാന്തമാവുന്നതവളറിഞ്ഞു.. പാറു അവനെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖമോളിപ്പിച്ച് ആ ഹൃദയതാളത്തിന് കാതോർത്തു നിന്നു. അടർന്ന് മാറണമെന്ന് ബുദ്ധി പറയുമ്പോഴും ഹൃദയം അതിനനുവദിക്കുന്നില്ല.. എങ്ങനെ കഴിയും തനിക്ക് ഈ മനുഷ്യനെ മറക്കാൻ....അകറ്റാൻ.... ഇല്ല.. കഴിയില്ല തനിക്ക് സഖാവിൽ നിന്നൊരു മടക്കമില്ലായെന്ന് ഹൃദയം അലമുറയിടുമ്പോഴും തലച്ചോർ അതിനെ ശക്തമായി എതിർത്തു കൊണ്ടേയിരിക്കുന്നു. എന്തിന് താൻ ഈ പാവത്തിന് പ്രതീക്ഷ നൽകണം...തന്നെ സ്നേഹിച്ചാൽ നഷ്ടങ്ങൾ മാത്രമേ സഖാവിനുണ്ടാവൂ..

നഷ്ടങ്ങൾ മാത്രം നൽകാൻ താനെന്തിന് സഖാവിനെ സ്നേഹിക്കണം.. വേണ്ടിയിരുന്നില്ല.. ഒന്നും വേണ്ടിയിരുന്നില്ല.. താൻ കാരണം ഒരാളുടെ ജീവിതം കൂടി തകരാൻ പോവുന്നു.. ഇല്ല അതിനനുവദിച്ചു കൂടാ.. പക്ഷെ.. എങ്ങനെ... എങ്ങനെ ഒഴിവാക്കും.. കഴിയുമോ തനിക്ക്.. ഓരോന്നോർക്കും തോറും തല പെരുക്കുന്നത് പോലെ തോന്നി... ഒരാശ്രയതിനെന്നപ്പോൽ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.. ചെറു ചിരിയോടെ അവനൊന്നു കൂടി അവളെ തന്നോട് ചേർത്ത് നിർത്തി ആർക്കും വിട്ട് കൊടുക്കില്ലെന്ന പോലെ.. എന്ത് വന്നാലും കൂടെയുണ്ടാവുമെന്ന പോലെ... ഏറെ നേരം ഇരുവരും ആ നിൽപ്പ് തുടർന്നു. ഇനിയും നിന്നാൽ തന്നെ അമ്മമാർ അന്വേഷിക്കുമെന്ന് തോന്നിയതും അവൻ മെല്ലെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി. വിട്ടു മാറിയതും മുഖം കുനിച്ച് നിൽക്കുന്നവളെ കാണെ അവൻ അവളുടെ മുഖം പിടിച്ച് ഉയർത്താനായി കൈ പൊക്കിയതും അവൾ അതിനനുവദിക്കാതെ രണ്ടടി പുറകിലേക്ക് നീങ്ങി. അവനാകെ വല്ലായ്മ തോന്നി..

മനസ്സ് എന്തിനോ അസ്വസ്ഥമാകുന്നത് പോലെ.. അവൻ വീണ്ടും അവളിലേക്ക് അടുത്തു.. അവനടുത്തു വരുന്നത് കണ്ടതും അവൾ പിന്നിലേക്ക് നീങ്ങി. അവൻ വരുന്നതിനനുസരിച്ചു നീങ്ങി വാതിലിൽ തട്ടി നിന്നു. അവൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. പാറൂട്ടി.. അവൻ വിളിച്ചതും അറിയാതെ അവൾ തലയുയർത്തി.. എന്തിനാ പെണ്ണേ കരഞ്ഞത്? അവൾ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്... കൊതിച്ചത് കയ്യിൽ കിട്ടിയപ്പോഴേക്കും വിധി എല്ലാം തട്ടി തെറുപ്പിച്ചിരിക്കുന്നു.. ഇനി പ്രതീക്ഷിക്കാനായി ഒന്നുമില്ല.. മുന്നോട്ട് ശൂന്യത മാത്രം... കിച്ചുവിന്റെ ചോദ്യം കേൾക്കവേ തൊണ്ടക്കുഴിയിൽ ഒരു തേങ്ങൽ വന്ന് തടഞ്ഞു.. അവൻ പതിയെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. അവന്റെ അധരങ്ങളുടെ തണുപ്പ് നെറ്റിയിൽ തട്ടിയതും ഉടലാകെ തണുപ്പ് പൊതിയുന്നത് പൊലെ തോന്നിയവൾക്ക്... കണ്ണുകളടച്ച് അവളത് സ്വീകരിച്ചു.. അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി ഒന്നുകൂടെ തന്നോടടുപ്പിച്ചു..

ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി.. വിചാരങ്ങൾ വികാരങ്ങൾക്കടിമപ്പെട്ട് തുടങ്ങിയപ്പോൾ തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.. അവൻ അവളുടെ തലയുടെ പുറകിൽ പിടിച്ച് മുഖം തന്നോടടുപ്പിച്ച് അവളുടെ അധരങ്ങളെ കവർന്നു.. അവൾ വിറച്ചു കൊണ്ട് അവന്റെ ഷർട്ടിൽ പിടിമുറുക്കി. അവൻ പതിയെ അവളുടെ കീഴ്ചുണ്ടിനെ നുകർന്നു...ഷർട്ടിൽ നിന്ന് പിടിവിട്ട കൈകൾ അവന്റെ കഴുത്തിലൂടെ ഈഴഞ്ഞ് നീങ്ങുന്നതറിഞ്ഞു.. അതവനിൽ ആവേശം നിറച്ചു. ഞൊടിയിൽ അവളുടെ മേൽചുണ്ടിലും അവൻ ആധിപത്യം സ്ഥാപിച്ചു.. അവളെ നോവിക്കാതെ എന്നാൽ ഗാഡമായി അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി...

ആദ്യ ചുംബനത്തിന്റെ ലഹരി ഇരുവരെയും മത്ത്‌ പിടിപ്പിക്കാൻ പാകത്തിന് ശക്തിയുള്ളതായിരുന്നു.. ഉള്ളിൽ ഒളിപ്പിച്ചിരുന്ന തങ്ങളുടെ പ്രണയത്തെ ഇണക്ക് പകർന്ന് നൽകാൻ മത്സരിക്കുകയായിരുന്നു ഇരുവരും... ചുംബന തീവ്രതയിൽ കിച്ചുവിന്റെ പല്ലുകൾ അവളുടെ ചുണ്ടിലാഴ്ന്നു... പാറുവൊന്ന് കുതറി.അതറിഞ്ഞപോൽ തന്റെ പല്ലുകൾ പതിഞ്ഞ അവളുടെ അധരങ്ങളെ അവൻ തന്റെ നാവിനാൽ തലോടി.. അവൾ തളർന്ന് പോയി...ശ്വാസം വിലങ്ങിയതും ശക്തിമായി അവനിൽ നിന്നും വിട്ടു മാറി മുറി തുറന്ന് പുറത്തേക്കോടി.........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story