സഖാവ് ❤️: ഭാഗം 27

sagav

എഴുത്തുകാരി: പൊന്നൂസ്‌

ഉള്ളിൽ ഒളിപ്പിച്ചിരുന്ന തങ്ങളുടെ പ്രണയത്തെ ഇണക്ക് പകർന്ന് നൽകാൻ മത്സരിക്കുകയായിരുന്നു ഇരുവരും... ചുംബന തീവ്രതയിൽ കിച്ചുവിന്റെ പല്ലുകൾ അവളുടെ ചുണ്ടിലാഴ്ന്നു... പാറുവൊന്ന് കുതറി.അതറിഞ്ഞപോൽ തന്റെ പല്ലുകൾ പതിഞ്ഞ അവളുടെ അധരങ്ങളെ അവൻ തന്റെ നാവിനാൽ തലോടി.. അവൾ തളർന്ന് പോയി...ശ്വാസം വിലങ്ങിയതും ശക്തിമായി അവനിൽ നിന്നും വിട്ടു മാറി മുറി തുറന്ന് പുറത്തേക്കോടി.... അപ്പോഴാണ് അവൻ ആദ്യ ചുംബനം തീർത്ത മായാ ലോകത്ത് നിന്ന് പുറത്ത് വന്നത്.. ലഹരി... സിരകളിലൂടെ കുതിച്ചൊഴുക്കുന്ന മത്ത്‌ പിടിപ്പിക്കുന്ന ലഹരി.. അവളുടെ അധരങ്ങളുടെ മാധുര്യം നുകർന്ന് മതിയായിട്ടുണ്ടായിരുന്നില്ല... ചുംബനച്ചൂടിൽ ഉടലാകെ പടർന്ന തരിപ്പകറ്റാണെന്നോണം അവൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു... പതിയെ പടികളിറങ്ങി താഴേക്ക് നടന്നു. ഓടി തൊട്ടടുത്ത മുറിയിൽ കയറിയവൾ ശ്വാസം വലിച്ചു വിട്ടു... ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാനെന്നോണം നെഞ്ചിൽ കൈവച്ചു.വല്ലാത്ത പരവേശം തോന്നിയവൾക്ക്.ഇത് വരെയിലാത്തൊരു പിടച്ചിൽ..

അവൾ പതിയെ അവന്റെ പല്ലുകൾ പതിഞ്ഞ ചുണ്ടിൽ ഒന്ന് തൊട്ടു.. ചെറുതായി നീറുന്നുണ്ട്... ഒരു കുഞ്ഞു നോവ്.. എന്നാൽ ഈ നോവിനും വല്ലാത്തൊരു സുഖം.. നിർവചിക്കാനാവാത്ത അനുഭൂതി. നെറ്റിയിലും കഴുത്തിലും മൂക്കിൻ തുമ്പിലുമായി സ്ഥാനം പിടിച്ച വിയർപ്പ് കണങ്ങളെ ധാവണി ഷാളു കൊണ്ട് ഒപ്പി അവൾ താഴേക്ക് ചെന്നു. ഉമ്മറത്ത് തന്നെ എല്ലാവരുമിരിക്കുന്നുണ്ട്.. അവളും അങ്ങോട്ട് നടന്നു.. ആഹ്.. മോളെ അപ്പൊ എല്ലാം എല്ലാവരും കൂടെ തീരുമാനിച്ച സ്ഥിതിക്ക് നമുക്ക് ഉടനെ ഇതങ്ങ് നടത്തണം... മഹിയച്ഛന്റെ വാക്കുകൾ കേട്ട് അവളുടെ നെറ്റി ചുളിഞ്ഞു. അവൾ സംശയത്തോടെ കല്യാണിയമ്മയെ നോക്കി.. ഓഹ് എന്റെ പെണ്ണേ നിങ്ങളുടെ രണ്ടിന്റേം കല്യാണം നടത്തുന്ന കാര്യാ പറഞ്ഞേ.. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം കല്യാണിയമ്മ പറഞ്ഞു. ആ വാക്കുകൾ ഇടിമുഴക്കം പോലെ അവളുടെ കാതുകളെ തുളച്ച് നെഞ്ചിൽ വന്ന് പതിച്ചു.. ശ്വാസം മുട്ടുന്നത് പോലെ..ഇല്ല.. ഇത് നടക്കാൻ പാടില്ല. അവരുടെ ഇടയിൽ നിന്ന് രക്ഷപ്പെടാൻ അവളുടെ ഉള്ളം വെമ്പി. എങ്ങനെയും ഇത് തടഞ്ഞേ പറ്റു.. എനിക്ക് 3ദിവസം കൂടി കഴിഞ്ഞാൽ കോളേജ് തുറക്കുമല്ലോ..

അപ്പൊ last year കൂടി കംപ്ലീറ്റ് ചെയ്തിട്ട് മതി കല്യാണം. ഏഹ്.. അതെന്താ ഇപ്പൊ അങ്ങനെയൊരു പറച്ചിൽ.. കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചപ്പോ എത്രയും പെട്ടെന്ന് നടത്തണം എന്നല്ലേ നീ പറഞ്ഞത്.. അത്‌ കൊണ്ടല്ലേ.. ഞാൻ അച്ഛനോട് പറഞ്ഞത്.. അവളുടെ വാക്കുകൾ കേൾക്കെ കല്യാണിയമ്മ പറഞ്ഞു. ആഹ്.. അത് അപ്പോൾ അങ്ങനെ തോന്നി ഇപ്പൊ ആലോചിച്ചപ്പൊ ഇങ്ങനെ മതിയെന്ന് തോന്നി. തോന്നുമ്പോൾ.. തോന്നുമ്പോൾ മാറ്റി പറയാൻ ഇതെന്താ കുട്ടിക്കളിയാണോ.. കല്യാണിയമ്മയുടെ ശബ്ദമുയർന്നു. ആരൊക്കെ എന്തൊക്ക പറഞ്ഞാലും എനിക്കിപ്പോ കല്യാണം വേണ്ട.. ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തിട്ട് മതി. അതിനേക്കാൾ ഉച്ചത്തിൽ അവളുടെ ശബ്ദമുയർന്നപ്പോൾ ഒരു നിമിഷം എല്ലാവരും ഒന്നമ്പരന്നു.. ഇന്നേ വരെ അവളുടെ ശബ്ദം ദേഷ്യത്തോടെ ആ വീട്ടിൽ മുഴങ്ങിയിട്ടില്ല.. ശെരി.. കല്യാണം വേണ്ടെങ്കിൽ വേണ്ട.. നിശ്ചയം നടത്തി വെക്കാല്ലോ.. പിന്നെ നിന്റെ ഇഷ്ടം പോലെ കോഴ്സ് കഴിഞ്ഞ് കല്യാണം നടത്താം.. മഹി അത്‌ പറഞ്ഞപ്പോൾ എല്ലാവരുടെയും ശ്രദ്ധ വീണ്ടും അവളിലേക്ക് പതിഞ്ഞു.കിച്ചു അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു.. മുന്നിൽ നിൽക്കുന്നത് തന്റെ പാറുവല്ല..വല്ലാത്ത മാറ്റം..

കണ്ണുകളിൽ എപ്പോഴത്തെയും പോലെ കുസൃതിയില്ല പകരം നിറഞ്ഞു നിൽക്കുന്ന ഗൗരവം മാത്രം.. എന്തൊക്കെയോ മറച്ചു പിടിക്കുന്നത് പോലെ.. ഇല്ല.. അത് വേണ്ട... അത്രയും പറഞ്ഞ് ആർക്കും മുഖം കൊടുക്കാതെ അവൾ അകത്തേക്ക് നടന്നു. ഹോ.. എന്തൊരു വാശിയാ പെണ്ണിന്.. അഹങ്കാരം അല്ലാതെന്താ.. എല്ലാരും കൂടെ കൊഞ്ചിച്ച് തലയിൽ കയറ്റി വച്ചിരിക്കുവല്ലേ.. കല്യാണി പിറുപിറുത്തു. അതല്ല.. അവൾക്കെന്തോ പ്രശ്നമുണ്ട് രണ്ട് ദിവസായി ഞാൻ ശ്രെദ്ധിക്കുന്നു.. ആരോടും അധികം മിണ്ടുന്നുമില്ല.. എപ്പോഴും ആ മുറിയിൽ തന്നെ അടച്ചിരിപ്പും... മഹി പറഞ്ഞതും അച്ഛമ്മയും അത്‌ ശെരി വച്ചു. എങ്കിൽ അവളുടെ ഇഷ്ടം പോലെ പഠിപ്പ് കഴിഞ്ഞ് കല്യാണം നടത്താം... അവൾ മനസ്സ് കൊണ്ട് തയ്യാറായിട്ടുണ്ടാവില്ല.. നിങ്ങള് ഇങ്ങനെ വിഷമിക്കാതെ.. എത്ര നാൾ വേണേലും കാത്തിരിക്കാൻ നമ്മളും ഇവനും തയ്യാറല്ലേ.. പിന്നെന്താ..? പാറുവിനെ അനുകൂലിച്ചു കൊണ്ട് നന്ദിനിയമ്മ പറഞ്ഞപ്പോൾ എല്ലാവർക്കും അത് ശെരിയാണെന്ന് തോന്നി. ***************** മുറിയിലെത്തിയ പാറു മുടിയിൽ വിരൽ കൊരുത്ത് അലറി കരഞ്ഞു.. എന്തിനാ ദൈവമേ എന്നോടിങ്ങനെ... ജീവിച്ച് കൊതി തീർന്നിട്ടില്ല.. എന്റെ സഖാവ്.. ഈ ജന്മം അത്‌ മാത്രമല്ലെ ഞാൻ ആഗ്രഹിചുള്ളൂ..

അതും തട്ടിയെടുത്തല്ലോ... അസ്വസ്‌ഥതയോടെ അവൾ കിടക്കയിലേക്ക് ചാഞ്ഞു കൊണ്ട് വിങ്ങികരഞ്ഞു. കുറച്ച് കഴിഞ്ഞതും വാതിലിൽ മുട്ട് കേട്ട് അവൾ എണ്ണീറ്റു.. തലവേദനയാൽ കണ്ണ് തുറക്കാൻ പോലും കഴിയുന്നില്ല... പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു.. എന്താ പാറു നിന്റെ പ്രശ്നം..? മുറിയിലേക്ക് കയറിയ പാടെ ചോദിച്ചു കൊണ്ട് കിച്ചു അവളെ ഉറ്റു നോക്കി.. അവന്റെ കണ്ണിൽ നോക്കിയാൽ തന്റെ ഉള്ളിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്നതെല്ലാം പറഞ്ഞു പോകും എന്ന് തോന്നിയതും അവൾ വേഗം നോട്ടം മാറ്റി. അ... അത് ഞാൻ... ഒന്നുമില്ല.. എനിക്ക് ഇപ്പൊ കല്യാണത്തിന് താല്പര്യമില്ല അതാ.. കല്യാണത്തിന്റെ കാര്യമല്ല ഞാൻ ചോദിച്ചത്.. നിനക്ക് എന്ത് പറ്റിയെന്നാ.. അവന്റെ ചോദ്യത്തിൽ അവളൊന്ന് ഞെട്ടി എനിക്ക് എന്ത് പറ്റാൻ.. ഒന്നും പറ്റിയില്ല.. ഭയത്താൽ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞൊപ്പിച്ചു. മുഖത്തേക്ക് നോക്കടി.. അവന്റെ ശബ്ദമുയർന്നതും അവൾ യാന്ത്രികമായി അവന്റെ മുഖത്തേക്ക് നോക്കി.

അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തതും അവൾ പിന്നിലേക്ക് നീങ്ങി. അത് കണ്ടതും അവനും കൈവിട്ടുകൊണ്ട് അവളിൽ നിന്നകന്നു.. തന്റെ സ്പർശനം അവളിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അവന് തോന്നി... എന്നാൽ അവന്റെ നെഞ്ചോരം ചായാൻ...ആ ചൂടിൽ പറ്റി നിൽക്കാൻ വെമ്പുന്ന അവളുടെ മനസ്സിനെ കാണാൻ അവന് കഴിഞ്ഞില്ല.. പാറു... നിന്റെ പ്രശ്നം എന്താണെന്ന് ഞാൻ ചോദിക്കുന്നില്ല.. നിനക്ക് താല്പര്യമില്ലെങ്കിൽ എന്നോട് പറയുകയും വേണ്ട... പക്ഷെ ചങ്ക് പറിച്ച് തന്നിട്ട് എന്നെ വിട്ട് പോവല്ലേടി... അത്രയും കേട്ടപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.. പാഞ്ഞു ചെന്ന് അവനെ മുറുകെ പുണർന്ന് ആ മുഖം മുഴുവൻ ചുംബനങ്ങളാൽ പൊതിഞ്ഞു അവൾ. ഇല്ല.. ഞാൻ എങ്ങും പോവില്ല... പിന്നേയും പിന്നെയും അത് തന്നെ ഉരുവിട്ടു കൊണ്ടവൾ അവനെ ഒന്നൂകൂടി ഇറുകെ പുണർന്നു. അവനും അവളെ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു. ആ കണ്ണുകളും നിറഞ്ഞിരുന്നു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story