സഖാവ് ❤️: ഭാഗം 29

sagav

എഴുത്തുകാരി: പൊന്നൂസ്‌

ആ ഉണ്ടക്കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് നിർവികാരതയാണ്... ഒരു തരം ശൂന്യത. എനിക്കറിയാം പാറു കാര്യമായ എന്തോ പ്രശ്നം നിന്നെ അലട്ടുന്നുണ്ടെന്ന്... അത് എന്ത് തന്നെയായാലും ഇനി നിന്നെ വേദനിക്കാൻ ഞാൻ വിടില്ല... ഒരിക്കലും ആ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല.. ഞാനുണ്ട് നിന്റെ കൂടെ എന്തിനും.. അവളെ നോക്കി മൗനമായ് മൊഴിഞ്ഞുകൊണ്ടവൻ തിരിഞ്ഞു നടന്നു.. മനസ്സിൽ പലതും ഉറപ്പിച്ചു കൊണ്ട്... ***************** അവൻ നേരെ പോയത് രാഖവേട്ടന്റെ കടയിലേക്കാണ്.അവിടെ ചെന്നപ്പോൾ കണ്ടു മുഖവും വീർപ്പിച്ചിരുന്ന് കഴിക്കുന്ന അജുവിനെ.. ഒരു നിമിഷം അവനോട് ഒന്നും പറയാൻ പറ്റിയില്ലല്ലോ എന്നോർത്തപ്പോൾ അവന് കുറ്റബോധം തോന്നി... കുഞ്ഞുന്നാൾ മുതലേ നിഴൽ പോലെ കൂടെയുള്ളവനാണ്.. തന്റെ ഓരോ മാറ്റവും തന്നേക്കാൾ ഏറെ അറിയുന്നവൻ.. പ്രശ്നങ്ങളിൽ കൈത്താങ്ങായി അന്നും..

ഇന്നും കൂടെ നിൽക്കുന്നവൻ.. ഒന്നും രണ്ടും പറഞ്ഞ് എപ്പോഴും വഴക്കിടുമെങ്കിലും എല്ലാം മറന്ന് തൊട്ടടുത്ത നിമിഷം അളിയാ എന്നും വിളിച്ച് വരും.. ഓരോന്നോർത്തവൻ പതിയെ അജുവിന്റെ അടുത്ത് പോയി ഇരുന്നു. അവൻ ചെന്നിരുന്നതും അജു നീങ്ങിയിരുന്നു.. അവൻ പതിയെ നീങ്ങി നീങ്ങി അജുവിന്റെ അടുത്ത് പോയി ഇരുന്നു.. അളിയാ... കിച്ചുവിന്റെ വിളി കേട്ടിട്ടും അജുവത് ശ്രദ്ധിക്കാതെ കഴിപ്പ് തുടർന്നു.. കിച്ചു പതിയെ അവൻ കുടിച്ചു കൊണ്ടിരുന്ന ചായ എടുത്ത് കുടിച്ചു. മുഴുവൻ കുടിച്ച് ഗ്ലാസ്‌ വച്ച് അവനെഴുന്നേറ്റു.. എടാ.. തെണ്ടി എന്റെ ചായ.. കാലിയായ ചായ ഗ്ലാസ്‌ കയ്യിൽ പിടിച്ച് തന്നെ നോക്കി പല്ല് കടിക്കുന്നവനെ കാണെ അവന് ചിരി വന്നു. ഇപ്പൊ അത് ഞാൻ കുടിച്ച് പോയില്ലേ.. നീ ഇങ്ങോട്ട് വാ.. നിനക്ക് ഞാൻ വൈകിട്ട് മേടിച്ച് തരാം.. അങ്ങനാണേൽ എനിക്ക് ചായ മാത്രം പോരാ പരിപ്പുവടയും വേണം.. അവന്റെ പറച്ചിൽ കേൾക്കെ കിച്ചുവിന് ചിരി വന്നു.എപ്പോഴും കുട്ടിക്കളി കളിച്ച് നടക്കുന്നവൻ..എന്നാൽ കാര്യത്തോടടുക്കുമ്പോൾ മറ്റാരേക്കാളും പക്വതയാണവന്...

ഇത്രയും നേരം കളിച്ചു നടന്നത് ഇവനാണോ എന്ന് തോന്നി പോവും.. വാടാ.. പോവാം.. അജുവിന്റെ വിളി കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്... ഹ്മ്മ്.. വാ.. അജുവിനെയും കൂട്ടി അവൻ ആൽത്തറയിൽ ചെന്നിരുന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു. അളിയാ.. എന്റെ ഒരു അഭിപ്രായത്തിൽ അവൾക്കെന്തോ കാര്യമായ പ്രശ്നമുണ്ട്.. അത് നമ്മളോടൊന്നും പറയാൻ അവൾക്ക് ഇഷ്ടവുമല്ല.. അത്‌ കൊണ്ടാണ് അവൾ ഇപ്പൊ ആരോടും മിണ്ടാതെ ദേഷ്യപ്പെട്ട് നടക്കുന്നത്.. ആരോടെങ്കിലും മിണ്ടിയാൽ മനസ്സിലുള്ളതെല്ലാം തുറന്ന് പറഞ്ഞ് പോകുമോ എന്ന പേടിയാ അവൾക്ക്.. എല്ലാം കേട്ട് അജു പറഞ്ഞു. അത് ശെരിയാണെന്ന് കിച്ചുവിനും തോന്നി. *************** കോളേജ് വിട്ട് വന്ന് തിരക്കേറിയ ബസിൽ നിന്നിറങ്ങി അവൾ..

എന്നും കവലയിലെത്തിയാൽ അടുത്ത നിമിഷം ആൽത്തറയിലേക്ക് പായാറുള്ള കണ്ണുകളെ ശാസനയോടെ തടഞ്ഞു നിർത്തി ഇടവഴി കയറി പാടത്തിനരികിലൂടെയുള്ള മൺ പാതയിലൂടെ നടന്നു... വല്ലാത്ത ക്ഷീണം തോന്നുന്നു.. എത്രെയും പെട്ടെന്ന് വീട്ടിലെത്തണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കാലുകൾ അത്‌ കേൾക്കുന്നില്ല...തളർന്ന്പോവുന്നു... ശരീരമാകെ കുഴയുന്നു... തെക്കുനിന്ന് വീശിയ ഇളംതണുപ്പുള്ള കാറ്റ് അവളെ പൊതിഞ്ഞു...അതവളുടെ മേലാകെ തഴുകി... എന്നാൽ അകന്ന് പോകാതെ അവളെ പൊതിഞ്ഞ് അവിടെ ചുറ്റി നടന്നു.. ചെറിയൊരു സുഖം തോന്നിയവൾക്ക്... പതിയെ അവൾ മുന്നോട്ട് നടന്നു.. പെട്ടെന്ന് ഒരു കൈ വന്ന് മുന്നോട്ട് നടന്നവളുടെ കൈയിൽ പിടിച്ച് അടുത്തുള്ള കാട്ടിലേക്ക് വലിച്ചു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അതാരാണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു... പിടിച്ച് വലിച്ച് അടുത്ത് നിന്നിരുന്ന വലിയ മാവിലേക്ക് ചേർത്ത് നിർത്തി അവൻ അവളെ ഉറ്റു നോക്കി. അവന്റെ പീലിക്കണ്ണുകളെ നേരിടാനാകാതെ അവൾ തലതാഴ്ത്തി നിന്നു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story