സഖാവ് ❤️: ഭാഗം 31

sagav

എഴുത്തുകാരി: പൊന്നൂസ്‌

അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് മുന്നോട്ട് നടന്ന് അവളുടെ മുൻപിൽ വന്ന് നിന്ന് വിയർപ്പ് പൊടിഞ്ഞ അവളുടെ മുഖം മുഴുവൻ കഴുത്തിൽ കിടന്ന ഷാള് കൊണ്ട് തുടച്ചു നീക്കി... അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... ഇനി പൊക്കോ... കേട്ട പാതി കേൾക്കാത്ത പാതി അവൾ വേഗത്തിൽ നടന്നു.. അവൻ അത് നോക്കി നിന്നു ചുണ്ടിൽ ചെറു ചിരിയോടെ... ***************** ചെരുപ്പഴിച്ച് അവൾ അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല.. സാധാരണ അമ്മയും അച്ഛമ്മയും അച്ഛ വീട്ടിലുണ്ടെങ്കിൽ അച്ഛയും തന്നെ കാത്തിരിക്കുന്നതാണ്.. ഇന്ന് എല്ലാവർക്കും എന്ത് പറ്റി..? ആരെയും കാണുന്നില്ല.. എന്തിനെന്നറിയാതെ അവളുടെ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.വർധിച്ച നെഞ്ചിടിപ്പോടെ അവൾ പടി കടന്ന് അകത്തേക്ക് ചുവടുകൾ വച്ചു.. അകത്ത് കയറിയപ്പോൾ കണ്ടു സെറ്റിയിലേക്ക് ചാഞ്ഞു തളർച്ചയോടെയിരിക്കുന്ന മഹിയെ...അത് കണ്ടതും അവൾ വേഗത്തിൽ അയാളുടെ അടുത്ത് ചെന്നിരുന്നു. എന്താ.. എന്താ അച്ഛേ...

അത്രയുമായപ്പോഴേക്കും അയാൾ പൊട്ടിക്കരഞ്ഞു പോയിരുന്നു.. എന്താ.. എന്തിനാ കരയണേ... ഒന്ന് പറ അച്ഛേ.. ആ കാഴ്ച കണ്ട് അവളും വിതുമ്പി പോയിരുന്നു.പെട്ടെന്ന് ഒന്നും മിണ്ടാതെ കണ്ണ് തുടച്ച് അയാൾ എഴുന്നേറ്റ് പുറത്തേക്ക് പോയി..പുറകെ പോകാൻ നിന്നവൾ ഒരു നിമിഷം നിന്നു..തിരിഞ്ഞ് അമ്മയെ കണ്ണുകളാൽ തേടി.. അവിടെയെങ്ങും കാണാത്തതിനാൽ അവൾ അവരുടെ മുറിയിലേക്ക് നടന്നു.. അവിടേക്ക് ചെന്നപ്പോൾ അവർ തളർന്ന് ബെഡിൽ കിടക്കുന്നതാണ് കണ്ടത്.. അവൾ കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ഓടി. അമ്മേ.. എ.. എന്താ അമ്മേ.. എന്താ വയ്യാതെ കിടക്കുന്നെ..? അവർ അനങ്ങിയില്ല... അവളുടെ ചോദ്യത്തിന് ഉത്തരം നൽകിയില്ല.. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്.. നാവിറങ്ങി പോയത് പോലെ തോന്നുന്നു... താൻ ഇത്രയേറെ ചോദിച്ചിട്ടും മറുപടി നൽകാതെ.. എന്തിന് തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് നോക്കി കിടക്കുന്ന അമ്മയെ കണ്ട് അവൾക്ക് ദേഷ്യം വന്നു.. എന്താ.. എന്താ നിങ്ങൾക്കൊക്കെ പറ്റിയത്..?

ചോദിച്ചാൽ ഉത്തരം തന്നാലെന്താ..? ക്ഷമ നശിച്ചവൾ ഉച്ചത്തിൽ ചോദിച്ചപ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവർ നോക്കുന്ന ദിശയിലേക്ക് അവളും കണ്ണുകൾ ചലിപ്പിച്ചു.. അവരുടെ നോട്ടം മേശപ്പുറത്തിരിക്കുന്ന കുറച്ച് പേപ്പറുകളിലാണെന്ന് കണ്ടതും വർധിച്ച ഹൃദയമിടിപ്പോടെ അവൾ മുന്നോട്ട് നടന്ന് അത്‌ കയ്യിലെടുത്തു.. അത് കണ്ടതും അവളുടെ നെഞ്ചിൽ വെള്ളിടി വെട്ടി.. തൊണ്ട വരണ്ടു പോയി.. അവളുടെ മെഡിക്കൽ റിപ്പോർട്ട്‌സ് ആയിരുന്നു അത്... എന്ത് പറയണമെന്നറിയാതെ അവൾ കുഴഞ്ഞു....അല്ലെങ്കിലും തന്റെ വാക്കുകൾക്ക് ഇനി അവിടെ സ്ഥാനമില്ല.. എല്ലാം എല്ലാവരും അറിഞ്ഞ് കഴിഞ്ഞിരിക്കുന്നു...ഇത്രയും കാലം താൻ എന്താണോ ആരും അറിയരുതെന്ന് കരുതി മറച്ച് പിടിച്ചത് അതിന്ന് എല്ലാവരുടെയും മുൻപിൽ വെളിവാക്കപ്പെട്ടിരിക്കുന്നു.. ഒരു നിമിഷത്തേക്ക് വല്ലാത്ത ശൂന്യത അനുഭപ്പെട്ടു അവൾക്ക്.. അടുത്തതെന്തെന്ന് മനസ്സിൽ ഒരു രൂപവുമില്ലാത്ത പോലെ.. തോളിൽ ഒരു കരസ്പർശമറിഞ്ഞതും പതിയെ തിരിഞ്ഞു നോക്കി..

അമ്മയാണ്.. തലയുയർത്താനാവുന്നില്ല... മുഖത്തേക്ക് നോക്കാനാവുന്നില്ല.. തെറ്റ് ചെയ്തത് പോലെ.. മറച്ചു വച്ചു അല്ലേ നീ..? എന്തിനാ.. എന്തിനാ നീ മറച്ചു വച്ചത്.. ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോ നിനക്ക്..? എല്ലാം എന്തിനാ ഉള്ളിലൊളിപ്പിച്ച് നടന്നത്..? വിതുമ്പലടക്കാൻ പാടുപെട്ടു കൊണ്ട് ആ അമ്മ അത്‌ ചോദിച്ചപ്പോൾ അവളുടെ സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരുന്നു..തോളിൽ പിടിമുറുക്കിയിരുന്ന അവരുടെ കൈകളെ തട്ടിയെറിഞ്ഞു അവൾ.. എന്താ.. എന്താ ഞാൻ നിങ്ങളോടൊക്കെ പറയേണ്ടത്..? നിങ്ങൾ കൊഞ്ചിച്ചും ലാളിച്ചും വളർത്തിയ മകൾക്ക് ബ്രെയിൻ ട്യൂമർആണെന്ന് പറയണമായിരുന്നോ..? ഒരു രാത്രി പോലും മകളെ പിരിഞ്ഞിക്കാൻ കഴിയാത്ത അച്ഛനോടും അമ്മയോടും അവൾക്ക് ഇനി കഷ്ടിച്ച് ആറു മാസം കൂടിയേ ആയുസ്സുള്ളു എന്ന് പറയണമായിരുന്നോ..?

മകളുടെ ദേഹത്ത് ഒരു പോറൽ പറ്റിയാൽ പോലും ചങ്ക് പിടയുന്നവരോട് ഓരോ നിമിഷവും വേദന തിന്ന് ജീവിക്കുകയാണെന്ന് പറയണമായിരുന്നോ.? തല വെട്ടി പുളക്കുന്ന വേദന കടിച്ചമർത്തിയാണ് ഓരോ രാത്രിയും തള്ളി നീക്കുന്നതെന്ന് പറയണമായിരുന്നോ..? അത്രയും പറഞ്ഞപ്പോഴേക്കും കിതച്ച് പോയിരുന്നു അവൾ.. തൊണ്ടക്കുഴിയിൽ തടഞ്ഞു നിൽക്കുന്ന തേങ്ങലാൽ തൊണ്ടയിൽ വല്ലാത്ത നോവറിഞ്ഞിട്ടും അവൾ അതിനെ സ്വാതന്ത്രമാക്കിയില്ല... ശബ്ദമിടറിയെങ്കിലും ഒരു തുള്ളി കണ്ണീർ അവളുടെ കണ്ണുകൾ പൊഴിച്ചില്ല.. കരയില്ലെന്ന് വാശി പിടിക്കും പോലെ.. എല്ലാം കേട്ട് ആ അമ്മ കാലുകൾക്ക് ബലം നഷ്ടപ്പെട്ട് തളർന്ന് നിലത്തേക്കിരുന്നു പോയി..വാതിൽക്കൽ അവളുടെ ചുട്ടുപൊള്ളിക്കുന്ന വാക്കുകൾ കേട്ട് കാതുകൾ കൊട്ടിയടക്കപ്പെട്ടത് പോലെ മഹിയും തറഞ്ഞു നിന്നു.. ******************

ലൈബ്രറിയിൽ നിന്നെടുത്ത തന്റെ പ്രിയപ്പെട്ട പുസ്തകത്തിലേക്ക് മിഴികളൂന്നി കിടക്കുകയായിരുന്നു അവൻ... ഒരായിരം തവണ വായിച്ചതാണ്... ഓരോ വരിയും മനഃപാഠമാണ്.. എങ്കിലും ഓരോ വട്ടം വായിക്കുമ്പോഴും പുതുമ തോന്നുന്നു.. പ്രണയത്തെ കുറിച്ചുള്ള മാധവിക്കുട്ടിയുടെ വരികൾ..വല്ലാത്ത ഇഷ്ടമാണ്... ഭ്രാന്തമായ പ്രണയമാണ് ആ വരികളോട്. പ്രണയം.. അതല്ലെങ്കിലും.. അനിർവചിനീയമായ ഒന്നാണ്.. പിരിഞ്ഞിരിക്കുന്നവർ വിരഹമായും..ആസ്വദിക്കുന്നർ പ്രണയമായും....സ്വാന്തമാക്കിയർ... ദാമ്പത്യമായും പ്രണയത്തെ നിർവചിക്കുന്നു. പതിവില്ലാത്ത നേരത്ത് ഫോൺ ശബ്ദിക്കുന്നത് കേട്ട് അവൻ പുസ്തകത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു.. കയ്യെത്തിച്ച് മേശപ്പുറതിരുന്ന ഫോൺ എടുത്തു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story