സഖാവ് ❤️: ഭാഗം 30

sagav

എഴുത്തുകാരി: പൊന്നൂസ്‌

പെട്ടെന്ന് ഒരു കൈ വന്ന് മുന്നോട്ട് നടന്നവളുടെ കൈയിൽ പിടിച്ച് അടുത്തുള്ള കാട്ടിലേക്ക് വലിച്ചു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അതാരാണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു... പിടിച്ച് വലിച്ച് അടുത്ത് നിന്നിരുന്ന വലിയ മാവിലേക്ക് ചേർത്ത് നിർത്തി അവൻ അവളെ ഉറ്റു നോക്കി. അവന്റെ പീലിക്കണ്ണുകളെ നേരിടാനാകാതെ അവൾ തലതാഴ്ത്തി നിന്നു... **************** പാറൂട്ടി.... അവന്റെ വിളിയിൽ ആ ചുടു നിശ്വാസം മുഖത്ത് തട്ടിയതും കണ്ണുകൾ ഇറുക്കി അടച്ചു അവൾ. അവൻ ഒന്നുകൂടെ അവളോട് ചേർന്ന് നിന്ന് ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. അവൾ ഞെട്ടി മുഖമുയർത്തി... അവൻ അവളുടെ പിടക്കുന്ന ഉണ്ടക്കണ്ണുകളിലേക്ക് നോക്കി... കരിമഷിയാൽ മോടിപിടിപ്പിക്കാത്ത ആ ഉണ്ടക്കണ്ണുകൾക്കും വല്ലാത്ത ഒരു ചന്തം തോന്നിയവന്.. കിച്ചുവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു...നെറ്റിയിലും മൂക്കിൻതുമ്പിലും ചുണ്ടിന് മുകളിലുമായി പൊടിഞ്ഞിരിക്കുന്ന വിയർപ്പ് കണങ്ങൾ.. മുഖത്തിന്‌ ഭംഗി കൂട്ടനെന്നോണം മൂക്കിൻതുമ്പിൽ തിളങ്ങി നിൽക്കുന്ന വെള്ളക്കല്ല് പതിച്ച കുഞ്ഞു മൂക്കുത്തി..

നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്... വേറെ യാതൊരു ചമയങ്ങളുമില്ല.. എന്നാൽ അവളുടെയുള്ളിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞു...അതൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്.. തനിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള.. ഏറെ കൊതിച്ചിരുന്ന അവന്റെ പ്രണയത്തോടെയുള്ള നോട്ടത്തെ ആസ്വദിക്കാൻ...ആ കൈകൾക്കുള്ളിൽ നിന്ന് അവന്റെ ഹൃദയതാളത്തിന് കാതോർക്കാൻ... ഒന്നിനും..ഒന്നിനും കഴിയുന്നില്ല.. അവനെ തള്ളി മാറ്റി ഓടി പോവാൻ തോന്നി... എന്നാൽ അടർന്ന് മാറണമെന്ന് വിചാരിക്കുമ്പോഴും കാലുകൾ ഒരടി അനങ്ങുന്നില്ല... ആ നെഞ്ചോട് ചേർന്ന് നിൽക്കാൻ മനസ്സും ശരീരവും ഒരേപോലെ ആഗ്രഹിക്കുന്നതിനാലാവാം.. തന്നെ ചുട്ടു പൊള്ളിക്കുന്ന എല്ലാം അവനോട് പറഞ്ഞ് മനസ്സിന്റെ ഭാരം കുറക്കണമെന്ന് പോലും ഒരുവേള അവൾക്ക് തോന്നി.. അവൾ പതിയെ തന്നെ ഉറ്റുനോക്കുന്ന ആ പീലിക്കണ്ണുകളിലേക്ക് നോക്കി...അത്രയും ദിവസം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച കാര്യങ്ങൾ... ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എല്ലാം മറക്കുന്നു.. സ്വയം നഷ്ടപ്പെടുന്നു..

അവന്റെ കണ്ണുകളിൽ തനിക്കായ് ഒരു പ്രണയ സാഗരം തന്നെയുണ്ടെന്ന് തോന്നി അവൾക്ക്... അവൻ ഒന്നുകൂടെ അവളെ തന്നിലേക്ക് അടുപ്പിച്ചു... വേണ്ട.. എന്നെ സ്നേഹിക്കണ്ടയെന്ന് മനസ്സിൽ അലറി പറയുമ്പോഴും നാവ് ആ വാക്കുകളെ പുറത്തേക്കെത്തിക്കാനായി ചലിച്ചതേയില്ല.. അവൻ പതിയെ അവളുടെ വിരിനെറ്റിയിൽ ചുണ്ടമർത്തി.. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.. അവന്റെ ചുണ്ടുകൾ പതിയെ താഴേക്ക് സഞ്ചരിച്ച് അവളുടെ കുഞ്ഞു കറുത്ത പൊട്ടിൽ എത്തി നിന്നു.. അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൂമ്പിയടയപ്പെട്ട ആ ഉണ്ടക്കണ്ണുകളിൽ ചുണ്ടമർത്തി.. വിയർപ്പ് പൊടിഞ്ഞിരിക്കുന്ന ചുവന്ന മൂക്കിൻ തുമ്പിനെ പതിയെ നുണഞ്ഞു.. അവൾ വിറച്ച് കൊണ്ട് അവന്റെ ഷർട്ടിൽ പിടിമുറുക്കി.. അവൻ പതിയെ അവളുടെ മൂക്കിൻതുമ്പിൽ തിളങ്ങുന്ന മൂക്കുത്തിയിൽ ചുണ്ടമർത്തി.. ഷർട്ടിൽ പിടിമുറുക്കിയിരുന്ന അവളുടെ കൈകളെ പിടിച്ച് അവന്റെ കഴുത്തിലേക്ക് ചുറ്റി പിടിപ്പിച്ചു കൊണ്ട് അവൻ തന്റെ അധരങ്ങളെ അതിന്റെ ഇണയുമായി കൊരുത്തു.. പതിയെ അവളുടെ കീഴ്ച്ചുണ്ടിനെ നുണഞ്ഞു...

അവൾ ഒന്ന് ഉയർന്ന് പൊങ്ങി...ഞൊടിയിൽ അവൻ അവളുടെ മേൽചുണ്ടിനെയും സ്വന്തമാക്കി.. അവളെ ഉയർത്തി കാലിലേക്ക് കയറ്റി നിർത്തിക്കൊണ്ട് അവളുടെ അധരങ്ങളെ മൊത്തത്തിൽ വായിലേക്കാക്കി നുണഞ്ഞു... അവന്റെ ചുംബനത്താൽ ഉള്ളിൽ മുളപൊട്ടുന്ന വികാരങ്ങൾക്ക് കെട്ടിടാനെന്ന വണ്ണം അവൾ കാൽവിരലുകൾ മടക്കി പിടിച്ചു.. കിച്ചുവിന്റെ കൈകൾ അവളുടെ ഇടുപ്പിലും അവളുടെ കൈകൾ അവന്റെ കഴുത്തിലും പരതി നടന്നു...അധരങ്ങളെ ഭേദിച്ച് നാവിനെയും അവൻ ചുയറ്റി പിടിച്ചു.. അവൾ ഞെട്ടി കണ്ണുകൾ തുറന്നു. എന്നാൽ ചുംബന ലഹരിയിൽ അടഞ്ഞിരിക്കുന്ന അവന്റെ പീലിക്കണ്ണുകൾ കാണെ അവളുടെ കണ്ണുകളും കൂമ്പിയടയപ്പെട്ടു. ഇരുവരുടെയും ഹൃദയങ്ങൾ പതിന്മടങ്ങു വേഗത്തിൽ ഒരേ താളത്തിൽ മിടിച്ചു കൊണ്ടിരിന്നു.. ശ്വാസം കിട്ടാതെ പാറു ഒന്ന് പിടഞ്ഞതും അവൻ അവളിൽ നിന്ന് അടർന്ന് മാറി..

തളർന്ന് പോയിരുന്നു അവൾ..അവൻ പിടിവിട്ടതും അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നുകൊണ്ട് കിതച്ചു..ശരീരമാകെ കുഴയുന്നത് പോലെ.. ഒരാശ്രയതിനെന്നോണം അവൾ അവനെ ചുറ്റി പിടിച്ച് നെഞ്ചിൽ മുഖം ചേർത്ത് വർധിച്ച അവന്റെ നെഞ്ചിടിപ്പിന് കാതോർത്തു നിന്നു... തളർന്ന് പോയോ പെണ്ണേ.. നെഞ്ചിൽ ചാരി നിന്ന് കിതക്കുന്നവളെ നോക്കി കിതപ്പടക്കിക്കൊണ്ടവൻ ചോദിച്ചു. മ്മ്ഹ്ഹ്... തൊണ്ടക്കുഴിയിൽ നിന്നും വാക്കുകൾ പുറത്തേക്ക് വരില്ല എന്ന് തോന്നിയതും പതിയെ മൂളി അവൾ... കിച്ചു പതിയെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി.. അപ്പോഴും അവനെ നോക്കാതെ താഴേക്ക് നോക്കി ആഞ്ഞു ശ്വാസം വിടുന്നവളെ വീണ്ടും തന്നിലേക്ക് വലിച്ചടുപ്പിച്ചു മുറുകെ പുണർന്ന് കഴുത്തിൽ മുഖം പൂഴ്ത്തിക്കൊണ്ട് കഴുത്തിലെ മറുകിൽ പല്ലുകളാഴ്ത്തി.. സ്സ്... എരിവു വലിച്ചു കൊണ്ടവൾ ചുരിദാറിൽ പിടിമുറുക്കി.. അടുത്ത നിമിഷം തന്റെ പല്ലുകളാഴ്ന്നിടത്ത് അമർത്തി ചുംബിച്ചു. ചുണ്ടും നാവും ഒരേപോലെ ആ മറുകിനെ തഴുകി.. ഉള്ളംകാൽ മുതൽ ഉച്ചി വരെ ഒരു മിന്നൽ പിണർ പാഞ്ഞു പോയത് പോലെ തോന്നിയവൾക്ക്..

ദേഹമാകെ തളരുന്നത് പോലെ തോന്നിയവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു. അവൻ മുഖമുയർത്തി അവളുടെ കവിളിൽ ചുംബിച്ച് വിട്ട് നിന്നു.. അവൾ പതിയെ തിരിഞ്ഞു നടന്നു.. പാറൂട്ടി ഒന്ന് നിന്നേ... മുന്നോട്ട് നടന്നവളുടെ കാലുകൾ പിടിച്ച് കെട്ടിയത് പോലെ നിന്നു. പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല.. അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് മുന്നോട്ട് നടന്ന് അവളുടെ മുൻപിൽ വന്ന് നിന്ന് വിയർപ്പ് പൊടിഞ്ഞ അവളുടെ മുഖം മുഴുവൻ കഴുത്തിൽ കിടന്ന ഷാള് കൊണ്ട് തുടച്ചു നീക്കി... അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... ഇനി പൊക്കോ... കേട്ട പാതി കേൾക്കാത്ത പാതി അവൾ വേഗത്തിൽ നടന്നു.. അവൻ അത് നോക്കി നിന്നു ചുണ്ടിൽ ചെറു ചിരിയോടെ... ***************** ചെറുപ്പഴിച്ച് അവൾ അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് ആരുമുണ്ടായിരുന്നില്ല.. സാധാരണ അമ്മയും അച്ഛമ്മയും അച്ഛ വീട്ടിലുണ്ടെങ്കിൽ അച്ഛയും തന്നെ കാത്തിരിക്കുന്നതാണ്.. ഇന്ന് എല്ലാവർക്കും എന്ത് പറ്റി..? ആരെയും കാണുന്നില്ല.. എന്തിനെന്നറിയാതെ അവളുടെ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.വർധിച്ച നെഞ്ചിടിപ്പോടെ അവൾ പടി കടന്ന് അകത്തേക്ക് ചുവടുകൾ വച്ചു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story