സഖാവ് ❤️: ഭാഗം 35

sagav

എഴുത്തുകാരി: പൊന്നൂസ്‌

 സമയം... അത് ആർക്ക് വേണ്ടിയും കാത്ത് നിൽക്കാറില്ല...ഇഴഞ്ഞു നീങ്ങുന്നുവെന്ന് തോന്നുമെങ്കിലും വല്ലാത്തൊരു വേഗതയാണ്... ഓപ്പറേഷൻ തിയേറ്ററിന് മുൻപിലൂടെ നെഞ്ചിൽ ആളുന്ന തീയുമായി അവൻ നടന്നു... നെഞ്ചിൽ ആകെ ഒരു പ്രയാസം.. ഒരു തരം മരവിപ്പ്... ഒന്നുമുണ്ടാവില്ലായെന്ന് സ്വയം മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രെമിക്കുമ്പോഴും എന്തുകൊണ്ടോ.. കഴിയുന്നില്ല.. നിരയായി ഇട്ടിരിക്കുന്ന കസേരകളിൽ പ്രതീക്ഷയോടെ ഇരിക്കുന്ന അമ്മമാരെയും... കസേരയിൽ ഇരുന്ന് പുറകിലേക്ക് തല ചായ്ച്ച് കണ്ണടച്ചിരിക്കുന്ന മഹിയെയും അവനൊന്ന് നോക്കി.. കുറച്ച് മാറി അജുവും അവന്റെ തോളിൽ തല ചായ്ച്ചുകൊണ്ട് അപ്പുവും ഇരിക്കുന്നുണ്ട്.. അവനും അവരുടെ അടുത്ത് പോയി ഇരുന്നു..ഇരുന്നിട്ടും ഇരുപ്പുറയ്ക്കുന്നില്ല... ആകെ ഒരു വെപ്രാളം.. എന്തിനിങ്ങനെ വിഷമിക്കുന്നു..? അവൾക്ക് ഒന്നും വരില്ല...

തന്റെ പെണ്ണല്ലേ... തനിക്ക് വേണ്ടി പിറന്നവൾ.. തന്നെ വിട്ട് എങ്ങും പോവില്ല...വീണ്ടും വീണ്ടും സ്വയം പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു... മണിക്കൂറുകൾക്ക് ശേഷം വാതിൽ തുറന്ന് പുറത്തേക്ക് വന്ന ഡോക്ടറെ കണ്ടതും നെഞ്ചിടിപ്പേറി... എന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ചിരി... അത് മതിയായിരുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ് സന്തോഷിക്കാൻ... ഡോക്ടറുടെ പിന്നാലെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സ് നിറഞ്ഞിരുന്നു...അവളെ കാണാൻ.. നെഞ്ചോട് ചേർക്കാൻ...ഉള്ളം വെമ്പി... എന്തിനോ ആ പീലിക്കണ്ണുകൾ ഒന്ന് നിറഞ്ഞു... സന്തോഷത്തിന്റെ കണ്ണീർ... ഓപ്പറേഷൻ കഴിഞ്ഞ് റൂമിലേക്ക് മാറ്റുമ്പോഴും ആർക്കും കാണാൻ അനുവാദമുണ്ടായിരുന്നില്ല... ദൂരെ നിന്ന് എല്ലാവരും അവളെ നിറകണ്ണുകളോടെ നോക്കി... കാത്തിരിപ്പിനൊടുവിൽ അകത്തേക്ക് കയറാൻ അനുവാദം ലഭിച്ചപ്പോൾ സന്തോഷത്താൽ വീർപ്പുമുട്ടുകയായിരുന്നു അവൻ... അകത്തേക്ക് കയറിയപ്പോൾ കണ്ടു ബെഡിൽ തളർന്ന് മയങ്ങുന്ന പെണ്ണിനെ...

ഉണരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല... ഒന്ന് ഉണർന്നിരുന്നെങ്കിൽ.... എല്ലാവരും അവൾ കണ്ണ് തുറക്കുന്നതും കാത്തിരുന്നു... അല്പ സമയം കഴിഞ്ഞപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു... എല്ലാവരും എഴുന്നേറ്റ് ചുറ്റും നിരന്നു... അവൾ അവരിലൂടെയെല്ലാം കണ്ണ് പായിച്ചു.. പ്രതീക്ഷിച്ച ആളില്ല എന്ന് കണ്ടതും ആ കവിളുകൾ വീർത്തു വന്നു... "ഹോ... എന്തൊരു സാധനാ അങ്ങേര്.... ഒരാൾ ഇവിടെ വയ്യാണ്ട് കിടന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുഷ്ടൻ"... അവൾ ചുണ്ടിനിടയിലിട്ട് പിറുപിറുക്കുന്നത് കണ്ട് അജുവിന് ചിരി പൊട്ടി.. "ഓഹ് എന്റെ പാറു... നീ മുഖം വീർപ്പിക്കണ്ട... ഇത്രേം നേരം നീ ഉണരുന്നതും നോക്കി വാലിന് തീ പിടിച്ച പോലെ നടക്കുവാരുന്നു അവൻ... ഇപ്പൊ അച്ഛമ്മക്ക് കാപ്പി വാങ്ങാൻ പോയതാ..." "ആഹ്.. ദേ വന്നല്ലോ നിന്റെ സഖാവ്❤️...."

അജു പറഞ്ഞ് കഴിഞ്ഞതും ഓടി പിടിച്ച് കയറി വരുന്ന കിച്ചുവിനെ കണ്ട് മഹി പറഞ്ഞു... അത് കേട്ടതും അവൾ വേഗം കണ്ണും പൂട്ടി അനങ്ങാതെ കിടന്നു.. കയറി വന്ന പാടെ അവന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞു..കണ്ണ് തുറന്നിട്ടില്ലെന്ന് കണ്ടതും നിരാശയോടെ കണ്ണ് പിൻവലിച്ച് എല്ലാവരെയും നോക്കി... അവരുടെ ചിരി കടിച്ചു പിടിച്ചുള്ള ഇരിപ്പുകണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു... "നോക്കണ്ട... അവൾ ഉണർന്ന് കിടക്കുവാ... ഉണർന്നപ്പൊ നിന്നെ കണ്ടില്ലെന്ന് പറഞ്ഞ് പിണങ്ങി.. നീ വരുന്നുണ്ടെന്ന് മഹിയച്ഛൻ പറയുന്നത് കേട്ട് കണ്ണടച്ച് കിടന്നതാ..." ചിരി കടിച്ച് പിടിച്ച് അജു പറയുന്നത് കേട്ട് അവനും ചിരി വന്നു.. അതിലുപരി തന്റെ പെണ്ണിനോടൊന്ന് മിണ്ടാനുള്ള കൊതിയും.. അച്ഛമ്മയെ വീട്ടിലാക്കിയിട്ട് വരാമെന്ന് പറഞ്ഞ് മഹി ഇറങ്ങിയതും അമ്മമാരും പതിയെ വെളിയിലേക്കിറങ്ങി... പുറത്തേക്കിറങ്ങിയ അജു കിച്ചുവിനെ നോക്കി ഒന്നാക്കി ചുമച്ചതും അവനെ നോക്കി കണ്ണുരുട്ടി അവൻ പതിയെ വാതിൽ ചാരി കണ്ണടച്ച് കിടക്കുന്നവളുടെ അടുത്തേക്ക് ചുവട് വച്ചു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story