സഖാവ് ❤️: ഭാഗം 39

sagav

എഴുത്തുകാരി: പൊന്നൂസ്‌

ഉള്ളം കൈ വല്ലാതെ വിയർക്കുന്നു....അവന്റെ കൈയിൽ നിന്നും കൈ ഊർന്ന് പോവുമെന്ന് തോന്നിയതും അവളൊന്നുകൂടി അവന്റെ കൈയ്യിൽ പിടി മുറുക്കി... ആ ഉള്ളം കൈയ്യിലെ ഇളം ചൂട് ശരീരമാകെ വ്യാപിക്കുന്നത് പോലെ... എന്തോ ഒരു സുഖം.. ഒരിക്കലും അവസാനിപ്പിക്കാൻ തോന്നാത്ത ഒരു കുഞ്ഞു സുഖം.. പാടവരമ്പിലേക്ക് എത്തി അവളുടെ കൈയ്യിൽ നിന്നും കൈ പിൻവലിക്കാൻ അവൻ ശ്രെമിച്ചതും അവൾ ഒന്നുകൂടെ ആ കൈയിൽ മുറുകെ പിടിച്ചു... ഹ!!.. വിട് പെണ്ണെ ഇനി കൈ പിടിച്ച് നടക്കുന്നതെങ്ങനെയാ... തെന്നി വീഴും.. നീ കൈ വിട്ടേ... മറുപടിയായവൾ കള്ളചിരിയോടെ ഇല്ലെന്ന് തലയനക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു..

അവന്റെ നോട്ടത്തിനർത്ഥമെന്നപോൽ അവൾ എടുക്കാനായി കൈയുയർത്തി കാണിച്ചതും അവൻ ചിരിച്ചു പോയി.. വേണ്ട പെണ്ണെ... അവളുടെ തലയിൽ ഒന്ന് ചെറുതായി തട്ടിയവൻ പറഞ്ഞു... എന്നാൽ പെണ്ണിനൊരു അനക്കവുമില്ല.. കൈയ്യും പൊക്കി അതേ നിൽപ്പ് തന്നെയാണ്.. അവൻ ചെറു ചിരിയോടെ അവളെ ഇരു കൈകളിലുമായി വാരിയെടുത്തു... എടുത്ത പാടെ അവൾ കഴുത്തിൽ കൈ ചുറ്റി നെഞ്ചോട് ചേർന്ന് കിടന്നു... ഹൗ!!ഉണ്ടപ്പാറുവിന് വെയിറ്റ് കൂടിയല്ലോ.. പോടാ പട്ടി... ചുണ്ടിനിടയിൽവച്ചവൾ പതിയെയാണ് പറഞ്ഞതെങ്കിലും അത് കൃത്യമായി അവൻ കേട്ടു.. ആഹാ... എടുത്തതും പോര എന്നിട്ട് എന്നെ പട്ടീന്ന് വിളിക്കുന്നോ..

അതും പറഞ്ഞവൻ കൈ ചെറുതായി അയച്ചതും അവൾ അവന്റെ കഴുത്തിൽ ഒന്നുകൂടെ മുറുകെ ചുറ്റി പിടിച്ചു.. അയ്യോ.. സോറി സോറി... ഞാൻ അറിയാതെ പറഞ്ഞതാ താഴെയിടല്ലേ... അവളുടെ പറച്ചിൽ കേട്ടവന് ചിരി പൊട്ടി. ഹ്മ്മ്.. താഴെയിടണ്ടേൽ മിണ്ടാതെ കിടന്നോ.. അതും പറഞ്ഞവൻ അവളുമായി പാടത്തിന് കുറുകെ വെട്ടിയ കുഞ്ഞു വഴിയിലൂടെ നടന്നു... തണുത്ത കാറ്റ് നേൽക്കതിരുകളെ ഉലച്ചു കൊണ്ട് കടന്നു വന്നപ്പോൾ വല്ലാത്ത തണുപ്പ് തോന്നിയവൾക്ക്... മേലാകെ കുളിര്... അവൾ തലയുയർത്തി കിച്ചുവിനെ നോക്കി.. നേരെ നോക്കിയാണ് നടപ്പ്.. മുന്നിലേക്ക് നോക്കിയപ്പോൾ ഏറുമാടത്തിലേക്കാണ് പോക്കെന്ന് മനസ്സിലായി...

അവൾ അവന്റെ നെഞ്ചോട് മുഖമമർത്തി കിടന്നു...മുഖത്തേക്ക് ആ നെഞ്ചിലെ ഇളംചൂട് തട്ടിയതും അവളിൽ ചെറുചിരി വിരിഞ്ഞു...ചെറുതായി ഒന്നനങ്ങി കിടന്നുകൊണ്ടവൾ കണ്ണുകളടച്ചു.. ഹ!!.. ഉറങ്ങല്ലേ പെണ്ണേ...നീ താഴെ ഇറങ്ങിക്കെ.. കയ്യിൽ ഇരുന്നിട്ടാ ഉറക്കം വരുന്നത്.. അതും പറഞ്ഞവൻ അവളെ താഴേക്ക് നിർത്തി മുന്നോട്ട് നടന്നു... ചിണുങ്ങിക്കൊണ്ടവൾ പിന്നാലെയും.. ഏറുമാടത്തിന് താഴെയെത്തിയതും അവൻ പതിയെ അവളെ മുകളിലേക്ക് കയറ്റി അവനും കയറി... കയറിയപാടെ അവൾ അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചിരുന്നു... ചെറു ചിരിയോടെ അവനും അവളെ ചേർത്ത് പിടിച്ചു...

ഇരുവരും മൗനമായിരുന്നു...കടലോളം പ്രണയമൊളിപ്പിച്ച മൗനം... കണ്ണുകളും ചുറ്റിപിടിച്ച കൈകളും പരസ്പരം പ്രണയകഥകൾ ചൊല്ലി.. ഹൂ... എനിക്ക് തണുക്കുന്നു സഖാവേ... അവനിലേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ടവൾ പറഞ്ഞു... എന്നെ മുറുകെ കെട്ടിപ്പിടിക്ക്... ചിണുങ്ങികൊണ്ടുവൾ അവന്റെ കൈയ്യെടുത്ത് ചുറ്റിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ഹ്മ്മ്... ഇപ്പൊ നല്ല സുഖവുണ്ട്... തന്റെ നെഞ്ചിലായ് മുഖം ചേർത്ത് ചെറുചിരിയോടെ പറയുന്നവളെ പ്രണയത്തോടെ നോക്കിയവൻ അവളുടെ നെറ്റിയിൽ അരുമയായി മുത്തിക്കൊണ്ട് അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു.. അവൾ പതിയെ കണ്ണുകളടച്ചു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story