സഖാവ് ❤️: ഭാഗം 40

sagav

എഴുത്തുകാരി: പൊന്നൂസ്‌

തണുത്ത കാറ്റ് ഉള്ളിലേക്ക് പാഞ്ഞു കയറിയതും ഉറക്കം മുറിഞ്ഞവൻ പതിയെ കണ്ണ് തുറന്നു... ആദ്യം കണ്ണുകൾ പാഞ്ഞത് തൊട്ടടുത് നെഞ്ചോട് മുഖം ചേർത്ത് കിടക്കുന്നവളിലേക്കാണ്.... കൂമ്പിയടഞ്ഞ കണ്ണുകളും ശ്വാസമെടുക്കുമ്പോൾ വിടരുന്ന ആ കുഞ്ഞു മൂക്കും കൗതുകത്തോടെ അവൻ നോക്കി കണ്ടു... ഓരോ നിമിഷവും അവനൊരു അത്ഭുതമായി മാറുകയായിരുന്നു അവളെന്ന പെണ്ണ്... മരണത്തെ മുഖാമുഖം കണ്ട് ചങ്കുറപ്പ് കൊണ്ട് മാത്രം വീണ്ടും ജീവിതത്തിലേക്ക് പിടിച്ച് കയറിയവൾ.... വല്ലാത്ത ബഹുമാനം തോന്നിയവന്... പ്രണയത്താൽ തന്നെ കീഴടക്കിയവളോട്... അവന്റെ മാത്രം ❤️സഖിയോട്❤️.... അവളുടെ നെറ്റിയിൽ ഒരു നനുത്ത മുത്തമേകിയവൻ... ഉറക്കത്തിലും അവന്റെ ചുണ്ടിന്റെ സ്പർശമറിഞ്ഞതും ചിണുങ്ങിക്കൊണ്ടവൾ ഒന്നനങ്ങി വീണ്ടും അവന്റെ നെഞ്ചോട് ചേർന്നു...

അവളെ ഒന്നുകൂടെ തന്നോടടക്കി പിടിച്ചവൻ പുറത്തേക്ക് കണ്ണേറിഞ്ഞു... നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു... ക്ഷേത്രത്തിൽ നിന്ന് നാമജപം ഉയർന്ന് കേൾക്കുന്നുണ്ട്... ഇനിയും നിന്നാൽ ആരെങ്കിലും വരുമെന്ന് തോന്നിയത് കൊണ്ട് അവൻ പതിയെ അവളെ തട്ടി വിളിച്ചു.. പാറു... ഡീ എണ്ണീറ്റേ..ദേ നേരം വെളുത്തു... ഹ്മ്മ്... വെളുക്കട്ടെ... നല്ലോണം വെളുക്കട്ടെ.. പാതി ഉറക്കത്തിൽ അവൾ പുലമ്പുന്നത് കേട്ടതും അവന് ചിരി വന്നു.. അവൻ അവളെ നെഞ്ചിൽ നിന്നടർത്തി പതിയെ എഴുന്നേറ്റിരുന്നു... അവളുടെ കണ്ണിലേക്ക് വീണു കിടക്കുന്ന കുഞ്ഞു മുടിയിഴകളെ ഒതുക്കി വച്ചുകൊണ്ടവൻ അവളെ വലിച്ച് എഴുന്നേൽപ്പിച്ചു... ആഹ്... എന്തുവാ.... ഒന്നുറങ്ങാൻ സമ്മതിക്ക്... മുഖം ചുളിച്ച് പറഞ്ഞുകൊണ്ടവൾ വീണ്ടും കിടക്കാനാഞ്ഞു... ഇങ്ങോട്ടെഴുന്നേൽക്ക് പാറു... ബാക്കി വീട്ടിൽ പോയി ഉറങ്ങാം... അവന്റെ ശബ്ദത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞതും അവൾ ചാടി എഴുന്നേറ്റു...

ഹ്മ്മ്.. ഇറങ്ങ്... അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ച് താഴെക്കിറങ്ങി... പിന്നാലെ അവനും... അവൾ ഒന്നും മിണ്ടാതെ നടന്നു... പിന്നാലെ അവനും.. വരമ്പിലേക്ക് കയറിയതും അവൾ അവനെ നോക്കാതെ ഇടവഴിയിലേക്ക് കയറാനാഞ്ഞു... അവൻ പിന്നാലെ ചെന്നവളുടെ കൈയിൽ കൈ കോർത്തു... കോടമഞ്ഞിന്റെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചു കയറിയതും അവൾ അവനോട് ചേർന്ന് നടന്നു... ഇരുവരും മൗനമായിരുന്നുവെങ്കിലും ഹൃദയങ്ങൾ തമ്മിൽ തർക്കിച്ചു... പരിഭവിച്ചു... ചേർത്ത് പിടിച്ചു... പ്രണയത്തിന്റെ ഭാഷയിൽ... വീടിനടുത്ത് എത്തിയതും അവൻ പതിയെ കൈ അയച്ചു... പൊയ്ക്കോ.. വൈകിട്ട് കാണാം... അവൻ പറഞ്ഞതും അവൾ ചുണ്ട് പിളർത്തി...

ഹ്മ്മ്... ഞാൻ പോവൂല.. എനിക്ക് നന്ദിനിയമ്മേ കാണണം ഞാനും വരുന്നു.. അവളുടെ പറച്ചിൽ കേട്ടതും അവൻ കണ്ണ് മിഴിച്ചു... കേറി പോടീ അകത്ത്.. അവൻ ഒച്ചയെടുത്തതും അവൾ അകത്തേക്ക് പാഞ്ഞു.. ഉമ്മറതെത്തിയതും തിരിഞ്ഞു നിന്ന് അവനെ നോക്കി നാക്ക് നീട്ടിക്കൊണ്ട് പതിയെ ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി... ശബ്ദമുണ്ടാക്കാതെ പടികൾ കയറി മുറിയിലേക്ക് കടന്നു... ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടു ചുറ്റും നോക്കുന്നവനെ... ഡോ.. മനുഷ്യാ.. അവളുടെ ശബ്ദം കേട്ടതും അവൻ തലയുയർത്തി ജനാലക്കരികിലേക്ക് നോക്കി.. നാണമില്ലേടോ...

പെൺപിള്ളേരുടെ വീടിന് മുന്നിൽ ചുറ്റി കളിക്കാൻ... വീട്ടിൽ പോടോ വായിന്നോക്കി... അവൾ അവൻ കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞതും അവൻ താഴെ നിന്ന് കണ്ണുരുട്ടി.. നിന്നെ ഞാൻ എടുത്തോളാടി ഉണ്ടമുളകെ.. അവനും വിട്ടു കൊടുത്തില്ല.. ആയ്ക്കോട്ടെ.... ഒരു പ്രത്യേക താളത്തിൽ പറഞ്ഞുകൊണ്ടവൾ ജനാലയടച്ച് കാട്ടിലിലേക്ക് വീണു.. അവൾ പോയതും അവനും തിരിഞ്ഞു നടന്നു.. ചുണ്ടിലൊളിപ്പിച്ച ചെറു ചിരിയോടെ.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story