സഖാവ് ❤️: ഭാഗം 41

sagav

എഴുത്തുകാരി: പൊന്നൂസ്‌

എങ്ങു നിന്നോ വന്ന കാറ്റ് നേൽക്കതിരുകളെയും ചുറ്റും നിന് മരങ്ങളെയും ഉലച്ചു കൊണ്ട് മുന്നോട്ട് കുതിച്ചപ്പോൾ വരണ്ട മണ്ണിൽ ഉയർന്ന് നിന്ന പൊടിപടലങ്ങൾ ഉയർന്ന് പൊങ്ങി... കാറ്റവയെ ചുഴറ്റിക്കൊണ്ട് വീണ്ടും മുന്നേറിയതും ധാവണി ഷാളിന്റെ തുമ്പ് വിടർത്തികൊണ്ടവൾ മൂക്കും വായും മൂടി പിടിച്ചു... ഡീ.. പാറു... എങ്ങോട്ടാടി വാണം വിട്ട പോലെ..?? ഒന്ന് പതുക്കെ പോടീ... അവളുടെ തൊട്ടടുത്തായി ബൈക്ക് നിർത്തി അജു പറഞ്ഞു.. ആഹാ... അജുവേട്ടനോ... അതും പറഞ്ഞവൾ നേരെ പോയി അവന്റെ പിന്നിലായി ബൈക്കിൽ കയറിയിരുന്നു.... ഡീ.. നീ ഇതെങ്ങോട്ടാ...? അജു ചോദിച്ചതും അവൾ നന്നായൊന്ന് ചിരിച്ചു.... അജുവേട്ടനെങ്ങോട്ടാണോ അങ്ങോട്ടാണ് ഞാനും.... ഓഹോ... ക്യാമുകനെ കാണാനുള്ള പോക്കാണല്ലേ.... ആഹ് അതേല്ലോ... ന്തേയ്..? ആഹ് നിന്റെയൊക്കെ ഒരു യോഗം... ഞാൻ ഒരു കന്യകനായി ഇങ്ങനെ നിന്ന് പോവത്തെയുള്ളൂ... നെടുവീർപ്പിട്ടുകൊണ്ടുള്ള അജുവിന്റെ പറച്ചിൽ കേട്ടതും പാറുവിന് ചിരി വന്നു. പോട്ടെ അജുവേട്ടാ ഇങ്ങനെ വിഷമിക്കല്ലേ... ഹും...

നിനക്കത് പറയാം കൂടെ പഠിച്ചവന്മാരെല്ലാം പെണ്ണ് കെട്ടി... ചിലവന്മാര് പിള്ളേരെ വരെ പ്രൊഡ്യൂസ് ചെയ്ത് തുടങ്ങി... വേറെ കുറെ അവന്മാര് ദേ നിന്നെപ്പോലെ കുറേയെണ്ണത്തിനെ വളച്ച് പ്രേമിച്ച് നടക്കുന്നു... ഇതെല്ലാം കാണാൻ എന്തിനാ ദൈവമേ എന്നെയിങ്ങനെ നിർത്തിയേക്കണേ... മേലോട്ട് നോക്കി പറയുന്ന അജുവിനെ കണ്ട് പാറു പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു... ഹോ... പോട്ടെ പോട്ടെ വാ... നമ്മക്ക് പോവാം...വണ്ടിയെടുക്ക്.. ഹാ!! എനിക്കോ യോഗവില്ല നീയെങ്കിലും പോയി കാണ്... രണ്ടുപേരും കവലയിലെത്തിയതും പ്രതീക്ഷിച്ചത് പോലെ ആൽത്തറയിൽ ഉണ്ടായിരുന്നു അവൻ... ആഹാ... ഈ ഉണ്ടമുളകിനെ നിനക്ക് എവിടുന്ന് കിട്ടി..? രണ്ടു പേരെയും കണ്ടപാടെയുള്ള കിച്ചുവിന്റെ ചോദ്യം കേട്ടതും പാറുവിന്റെ മുഖം വീർത്തു... ദേഷ്യം വരുമ്പോൾ വീർത്തു വരുന്ന അവളുടെ ഉണ്ടക്കവിളും ചുവക്കുന്ന മൂക്കും കുറുമ്പോടെ അവൻ നോക്കി കണ്ടു...

ഉണ്ടമുളക് നിങ്ങൾടെ മറ്റവൾ... മാറിയിരി അങ്ങോട്... അവനെ തട്ടി മാറ്റിക്കൊണ്ടവൾ ആൽത്തറയിലേക്ക് ചാടിക്കയറാൻ നോക്കി... എന്നാൽ തറയുടെ പൊക്കം കാരണം കയറാൻ കഴിഞ്ഞില്ല.... അവൾ വീണ്ടും വീണ്ടും ചാടി നോക്കി... പറ്റുന്നില്ല... അവൾടെ കോപ്രായങ്ങൾ കണ്ടുകൊണ്ട് ചിരി കടിച്ചു പിടിച്ചിരിക്കുകയാണ് അജുവും കിച്ചുവും.. ചാടിയിട്ടും കയറാൻ പറ്റാതായപ്പോൾ അവൾ അവരെ ദയനീയമായി നോക്കി.. അവളുടെ നോട്ടം കണ്ടതും അജുവും കിച്ചുവും തമ്മിൽ തമ്മിൽ ഒന്ന് നോക്കി.. അപ്പോഴേക്കും അവർ ചിരിച്ചു പോയി.. രണ്ട് പേരുടെയും ഉറക്കെയുള്ള പൊട്ടിച്ചിരി കണ്ടതും പാറു മുഖം വീർപ്പിച്ചു കൊണ്ട് ആൽത്തറയിൽ ചാരി നിന്നു.. കിച്ചു ആൽത്തറയിൽ നിന്ന് ചാടിയിറങ്ങി അവളുടെ മുന്നിലായ് നിന്നു.. അവനെന്താണ് ചെയ്യുന്നതെന്നറിയാൻ അവൾ തലയുയർത്തിയതും അവൾ തറയിൽ നിന്ന് മുകളിലേക്കുയർന്നതും ഒന്നിച്ചായിരുന്നു..

എന്താണ് സംഭവിച്ചതെന്ന തിരിച്ചറിവിലെത്തിയപ്പോഴേക്കും അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് തറയിലേക്ക് കയറ്റി ഇരുത്തിയിരുന്നു... അവൾ ഞെട്ടി... അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല... അവന്റെ കൈകൾ പതിഞ്ഞ ഇടുപ്പിലാകെ ആ ഉള്ളംകയ്യുടെ ചെറു തണുപ്പ്...മേലാകെ തരിപ്പ്... അജുവിന്റെ ആക്കിയുള്ള ചുമയിൽ ചിന്തകൾക്ക് കേട്ടിട്ട്കൊണ്ടവൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ധാവണി ഷാളിനാൽ ഒപ്പി... കിച്ചുവും ആകെ തറഞ്ഞിരിക്കുകയാണ്.. അങ്ങനെയൊന്ന് ചെയ്യണമെന്ന് കരുതിയില്ല... അവളുടെ കയറാനുള്ള പരിശ്രമം കണ്ട് പെട്ടെന്നുള്ള തോന്നലിൽ ചെയ്തതാണ്...പക്ഷെ വേണ്ടിയിരുന്നില്ല... അവളുടെ മുഖത്തേക്ക് നോക്കാനവൻ മടിച്ചു... ഒറ്റക്കായിരുന്നെങ്കിൽ കുഴപ്പമുണ്ടായിരുന്നില്ല... എന്നാൽ ഇപ്പോളങ്ങനെയല്ല.. അജുവുമുണ്ട്... പിന്നീടുണ്ടാവാൻ പോവുന്ന അജുവിന്റെ കളിയാക്കലിനെക്കുറിച്ചോർത്തപ്പോൾ അവനാകെ വല്ലാതെ തോന്നി...

അജുവാകട്ടെ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ഇരുവരെയും മാറി മാറി നോക്കുകയാണ്... തലയും താഴ്ത്തി ഇരിപ്പാണ് രണ്ട്പേരും.. തമ്മിൽ നോക്കാനുള്ള ചമ്മലാണെന്ന് മനസ്സിലായതും അജു പൊട്ടിച്ചിരിച്ചു.. ഹ്ഹ...രണ്ടിന്റെയും ഇരുപ്പ് കണ്ടില്ലേ.. ഹു!!എന്താ ഒരു നിഷ്കളങ്കത.... അജുവിന്റെ പറച്ചിൽ കേട്ടതും പാറു പതിയെ തലയുയർത്തി അവനെ നോക്കി കണ്ണുരുട്ടി... ഹാ!! നീ എന്തിനാടി എന്നെ നോക്കി പേടിപ്പിക്കണേ... ക്യാമുകനും ക്യാമുകിയും കൂടെ ഒപ്പിക്കുന്നതൊന്നും ആർക്കും അറിയൂല്ലെന്നാ വിചാരം... നിനക്കൊക്കെ ഒരു സ്വല്പം... പോട്ടെ.. പേരിനെങ്കിലും ഇത്തിരി മനസ്സാക്ഷിയുണ്ടോ... ഇങ്ങനൊക്കെ കാണിക്കുമ്പോ... എടുക്കാൻ പോയിട്ട് നോക്കാൻ പോലും ആരുവില്ലാത്ത ഒരു ബ്രഹ്മചാരി ഇവിടെ നിൽപ്പുണ്ടെന്ന് ഒന്ന് ഓർത്തൂടെ... അതും പറഞ്ഞവൻ ആൽത്തറയിലേക്ക് ചാടിക്കയറി ഇരുന്ന് കിച്ചുവിന്റെ തോളിലൂടെ കയ്യിട്ടു...

എടാ അളിയാ.. എനിക്കൂടെ ഒരുത്തിയെ സെറ്റ് ആക്കിതാടാ... അജുവിന്റെ ദയനീയമായ പറച്ചിൽ കേട്ടതും കിച്ചു ചിരിച്ചു കൊണ്ട് തലയാട്ടി.. എന്നാൽ അത് കേട്ട പാറുവിന്റെ പാഞ്ഞു.. പിന്നെ എന്തോ ഓർത്തെന്നപോൽ ഗൂഡമായി ചിരിച്ചു... അപ്പോഴാണ് കിച്ചുവിന്റെ ഫോണടിച്ചത്... അവനതെടുത്ത് ചെവിയോട് ചേർത്തു.. ഫോൺവിളി കഴിഞ്ഞതും അവൻ ആൽത്തറയിൽ നിന്ന് ചാടിയിറങ്ങി.. ഡാ.. രണ്ടാളും വേഗം വാ.. മഹിയച്ഛൻ വിളിച്ചു വീട്ടിലേക്ക് ചെല്ലാൻ...വാ വേഗം പോവാം... ആഹ്.. എങ്കിൽ പിന്നെ ഞാൻ ബൈക്കിൽ അങ്ങ് പോകുവാ...രണ്ടും കൂടെ പതിയെ നടന്നങ് പോര്... അതും പറഞ്ഞ് അജു പോയി.. അവൻ പോയതും അവരും നടന്നു... കൈയ്യോട് കൈ ചേർത്ത്... സായാഹ്ന സൂര്യന്റെ പൊൻകിരണങ്ങളെ വകഞ്ഞു മാറ്റി.. ചെറു ചിരിയോടെ............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story