സഖാവ് ❤️: ഭാഗം 42

sagav

എഴുത്തുകാരി: പൊന്നൂസ്‌

കൈയിൽ കൈ കോർത്ത് നടക്കവേ ചുറ്റും തണുപ്പ് പടർത്തിയ സായാഹ്നക്കാറ്റിനെ അവർ ഒരുമിച്ച് എതിരേറ്റു... രണ്ടു പേരും മൗനത്തെ കൂട്ടു പിടിച്ചിവെങ്കിലും ആധരങ്ങളിൽ ചെറു ചിരി തത്തിക്കളിച്ചു... മൗനമായ് പ്രണയത്തിന്റെ ഭാഷയിൽ കഥകൾ ചൊല്ലി... പ്രണയം... അതെന്നും പുതുമയുള്ളതാണല്ലോ... അതിന്റെ ഓരോ ഏടുകളും വ്യത്യസ്തമാണ്... പല നിറങ്ങളാൽ... വർണങ്ങളാൽ... ഭാവങ്ങളാൽ എഴുതി ചേർക്കപ്പെട്ടവ... കോർത്ത് പിടിച്ച കൈകൾ മുറുകവേ ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു... തമ്മിൽ കൊരുത്ത കണ്ണുകൾ പിൻ‌വലിച്ച് അവന്റെ കണ്ണുകൾ സായാഹ്നസൂര്യന്റെ പൊൻകിരണങ്ങളെ തേടി പോയിട്ടും അവളുടെ കണ്ണുകൾ ചലിച്ചില്ല...അവ ആ മുഖത്താകെ ഓടിനടന്നു...ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിയെ തിരഞ്ഞു...

അവൾക്ക് മാത്രമായ് ആ പീലിക്കണ്ണുകളിൽ ഒളിപ്പിച്ച പ്രണയസാഗരത്തിൽ മുങ്ങിത്താഴ്ന്നു... അവന്റെ മുഖത്തു നിന്ന് പിന്മാറാൻ തയ്യാറാവാതെ കണ്ണുകൾ വാശി പിടിച്ചപ്പോൾ വഴിയിൽ ഉണ്ടായിരുന്ന കല്ലിൽ തട്ടി അവളുടെ കാലിടറി... എന്റെ മുഖത്ത് നോക്കി നടക്കാതെ മുന്നോട്ട് നോക്കി നടക്കടി... ഇല്ലേൽ എവിടേലും മറിഞ്ഞു വീഴും... അവന്റെ നിർദേശം വന്നതും അവൾ ഒന്നുകൂടെ ആ കൈയ്യിൽ ചുറ്റി പിടിച്ചു.. വീഴാനാണേലും നടക്കാനാണേലും നമ്മൾ ഒന്നിച്ച്... ആഹ്.. കൊള്ളാം നീ വീഴുന്നതും പോരാഞ്ഞ് എന്നെ കൂടി തള്ളിയിടാനോ... കുറുമ്പോടെ ചോദിച്ചുകൊണ്ടവൻ അവളുടെ തലയിലൊന്ന് മേടി... എന്തിനാ സഖാവേ അച്ഛ അങ്ങോട്ട് ചെല്ലാൻ പറഞ്ഞേ..? അവന്റെ കയ്യിൽ തൂങ്ങിക്കൊണ്ടവൾ ചോദിച്ചു... അതറിയാനല്ലേ പോണേ... ചിലപ്പോ നിങ്ങളെ എനിക്ക് കെട്ടിച്ചു തരുന്ന കാര്യം തീരുമാനിക്കാനാവും...

അത് കേട്ടതും നടന്നുകൊണ്ടിരുന്നവൻ പൊടുന്നനെ നിന്നു.. എന്തോ.... എങ്ങനേ....? അവളുടെ കൈ വിടീപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു. എന്ത്...? അല്ല നീ ഇപ്പൊ എന്താ പറഞ്ഞതെന്ന്..? നിങ്ങളെ എനിക്ക് കെട്ടിച്ചു തരുന്ന കാര്യം... എന്നെ നിനക്ക് കെട്ടിച്ചു തരാനോ... ഞാനെന്താ നിന്റെ ഭാര്യയോ... നിനക്ക് കെട്ടിച്ചു തരാൻ...എനിക്ക് നിന്നെയല്ലേ കെട്ടിച്ചു തരണ്ടേ..? ഓഹ്... അതാണോ ഇത്ര വല്യ കാര്യം... ഇങ്ങോട്ട് വാ എന്റെ സഖാവേ... അവന്റെ കയ്യും പിടിച്ചവൾ വീണ്ടും മുന്നോട്ട് നടന്നു...മൺവഴി കടന്ന് കുഞ്ഞ് ഇടവഴിയിലേക്ക് കയറി... അവൾ മുന്നിലും അവൻ പിന്നിലായും നടക്കവേ അവൾ പെട്ടെന്ന് തിരിഞ്ഞു... സഖാവേ.... മ്മ്..? ഒന്ന് ചിരിക്കുവോ... ഒറ്റ വട്ടം മതി.. എന്തിനാ...?

ഓഹ് അതറിഞ്ഞാലേ നിങ്ങള് ചിരിക്കൂ... ആഹ് അതേ.. ഹും.. പോടോ മനുഷ്യാ... താൻ ചിരിക്കണ്ട ഹല്ലപിന്നെ! അവളുടെ പറച്ചിൽ അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... അവൻ ചിരിച്ചതും കവിളിൽ തെളിഞ്ഞ നുണക്കുഴിയിൽ അവൾ അമർത്തി ചുംബിച്ചു...കണ്ണടച്ച് കൊണ്ട് അവളുടെ അധരങ്ങളുടെ മൃദുത്വം ആസ്വദിക്കവേ.. അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്ന്നിറങ്ങി... സ്സ്... കണ്ണിറുക്കി അടച്ചവൻ എരിവു വലിച്ചു... അവൾ അകന്ന് മാറിയതും കവിളിൽ കൈ വച്ചവൻ അവളെ നോക്കി കണ്ണുരുട്ടി.. മ്മ്..? എന്തിനാ എന്നെ നോക്കി പേടിപ്പിക്കണേ.. ഇന്നലെ എന്നെ ഉണ്ടമുളക് എന്ന് വിളിച്ചപ്പൊ ഓർക്കണമാരുന്നു... ഇപ്പൊ മനസ്സിലായല്ലോ ഈ ഉണ്ടമുളകിന് നല്ല എരിവുണ്ടെന്ന്... അതും പറഞ്ഞ് ചിരിയോടെ മുന്നോട്ട് നടക്കുന്നവളെ നോക്കി നിന്നു അവൻ...

ചെറുപ്പം മുതലേ തന്റെ കൂടെ കളിച്ചു വളർന്നവൾ... കിച്ചുവേട്ടാ എന്ന അവളുടെ കൊഞ്ചിയുള്ള വിളി കേൾക്കുമ്പോൾ... ആ ചിരി കാണുമ്പോൾ ഇഷ്ടം തോന്നിയിരുന്നു... അവളുടെ കുറുമ്പുകളോടും ആ ഉണ്ടക്കണ്ണുകളോടും മൂക്കിൻ തുമ്പിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയോടുമെല്ലാം ഇപ്പോഴും അടങ്ങാത്ത ഇഷ്ടമാണ്... അവൾക്കായ് മാത്രം ഉള്ളിലോളിപ്പിച്ച... അവൾക്ക് മാത്രം തേടി ചെന്നെടുക്കാൻ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിച്ച അവന്റെ ഉണ്ടക്കണ്ണിയോടുള്ള പ്രണയം... ഒരിക്കലും ഒടുങ്ങാത്ത ഭ്രാന്ത്... ദേ.. സഖാവേ... ഇങ്ങോട്ട് വാ.. ഇവിടെ ഞാവൽ പഴം വീണ് കിടക്കുന്നു... വേഗം വാ.. അവളുടെ ഉച്ചത്തിലുള്ള വിളി അവൻ അവിടേക്ക് നടന്നു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story