സഖാവ് ❤️: ഭാഗം 43

sagav

എഴുത്തുകാരി: പൊന്നൂസ്‌

പാറുവിന്റെ വീട്ടിൽ നിന്നും തിരികെ നടക്കുമ്പോൾ സന്തോഷത്താൽ അവന്റെ ഉള്ളം തുടികൊട്ടുകയായിരുന്നു... തന്റെ പെണ്ണ്... തനിക്ക് സ്വന്തമാവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം... ഒരിക്കലും നടക്കില്ലെന്ന് കരുതിയത്... എല്ലാം ഒരു സ്വപ്നം പോലെ... എന്നോ മനസ്സിൽ വരച്ചിട്ട ചിത്രം ഉള്ളിൽ വീണ്ടും വന്ന് നിറഞ്ഞു...തന്റെ കൈയ്യാൽ തന്റെ പെണ്ണിനെ തന്റെ പേര് കൊത്തിയ ആലിലത്താലി അണിയിക്കുന്ന ചിത്രം.... അവളുടെ സീമന്തരേഖ ചുവപ്പിക്കുന്ന ചിത്രം...മനസ്സ് നിറഞ്ഞു നിൽക്കുന്ന ചിത്രം... പിന്നാലെ വന്ന നന്ദിനിയമ്മയെ വീട്ടിലേക്ക് പറഞ്ഞു വിട്ടുകൊണ്ടവൻ ഏറുമാടത്തിലേക്ക് നടന്നു...തന്റെ സന്തോഷവും സങ്കടവും പ്രണയവും എല്ലാം ആരംഭിച്ചത് അവിടെയാണ്...ഏറുമാടത്തിലിരുന്ന് അകലേക്ക്‌ എത്ര നേരമെന്നില്ലാതെയവൻ നോക്കിയിരുന്നു... ഓർമകൾ വീണ്ടും മനസ്സിനെ കീഴടക്കിയപ്പോൾ പിന്നിലേക്ക് ചാഞ്ഞവൻ കണ്ണുകളടച്ചു.... *****************

ദിവസങ്ങൾ ശരവേഗത്തിൽ കടന്ന് പോകെ ഇരുവീടുകളിലും കല്യാണ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു...ഇരുവരും നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവർ... അതിനാൽ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു എല്ലാവർക്കും... കല്യാണം പ്രമാണിച്ച് ചെറിയ രീതിയിൽ പുതുക്കി പണിത കിച്ചുവിന്റെ വീടിന് മുന്നിൽ പറമ്പ് നിറഞ്ഞുള്ള പന്തലുയർന്നിരുന്നു....പതിവായി ഒന്നിച്ച് കൂടുന്ന കൂട്ടുകാരുടെ കൂടെ ഇന്ന് അംഗസംഖ്യ കൂടിയതിനാൽ എല്ലാവരും വീടിന് പിന്നിൽ പറമ്പിന്റെ ഒരു മൂലയിലായ് ഒത്തുകൂടി തകർക്കുകയാണ്... അത്യാവശ്യം നല്ല രീതിയിൽ തന്നെ വെള്ളമടിയും പാട്ടും ബഹളവും പുരോഗമിച്ചപ്പോൾ എല്ലാവരും നല്ല ഭോമിലായിരുന്നു... എല്ലാവരും പരസ്പരം സഹായിച്ച് നടന്നു... കുറച്ച് പേർ പന്തലിന്റെ ഒരു മൂലയിലും കുറച്ച് പേർ ഉമ്മറത്തുമായി ചുരുണ്ടു കൂടിയപ്പോൾ അടഞ്ഞു പോവുന്ന കണ്ണുകളുമായി അവൻ ഉമ്മറപ്പടിയിൽ ചാരിയിരുന്നു...

തലക്കകത്ത് ആകെയൊരു പെരുപ്പ്...കുറെ നാള് കൂടി കുടിച്ചത് കൊണ്ടാവും... മാടിയടയുന്ന കണ്ണുകൾ വലിച്ചു തുറന്നവൻ എഴുന്നേറ്റു...ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറുകെ ചുറ്റി മടക്കി കുത്തി... അളിയാ.... ഇടറുന്ന കാലടികളോടെ പടികൾ ഇറങ്ങിയതും പിന്നിൽ നിന്ന് വിളികേട്ടവൻ തിരിഞ്ഞ് നോക്കി... ബോധമില്ലാതെ കയ്യും കാലും പരസ്പരം മെത്തേക്കിട്ട് കെട്ടിപിടിച്ചു കിടക്കുന്നവരുടെ ഇടയിൽ നിന്ന് തല മാത്രം വെളിയിലേക്കിട്ട് അജു എത്തി നോക്കി... പതിയെ കയ്യും കാലും വലിച്ചെടുത്ത് എഴുന്നേറ്റ് നേരെയിരുന്നു കിച്ചുവിനെ ഒന്ന് നോക്കി... പിന്നെ തലയൊന്ന് കുടഞ്ഞു വീണ്ടും നോക്കി... ഉയ്യോ... അളിയാ എന്റെ കണ്ണടിച്ചു പോയെടാ...ഞാൻ ഇനി എന്തോ ചെയ്യുമെടാ... അലറിക്കൊണ്ടവൻ പിന്നിലേക്ക് മറിഞ്ഞു... മിണ്ടാതിരിയെടാ പുല്ലേ ഒച്ച വച്ച് എല്ലാരേം ഉണർത്താതെ...

ബോധമില്ലാതെ പിച്ചും പേയും പറയുന്നവനെ നോക്കി പതിയെ പറഞ്ഞുകൊണ്ടവൻ വീണ്ടും മുന്നോട്ട് നടന്നു... നീ ഇതെവിടെ പോവാടാ...? ഒരുവിധത്തിൽ തറയിൽ നിന്നെഴുന്നേറ്റ് നിന്നവൻ ചോദിച്ചു. മറുപടിയായി കള്ളചിരി ചിരിച്ചുകൊണ്ടവൻ പറയില്ല എന്ന് തലയാട്ടിയതും അജുവിന് ദേഷ്യം വന്നു.. ഫ!!!പറയടാ കോപ്പേ... എങ്ങോട്ടാടാ ഈ രാത്രി നീ പോണേ..? കിച്ചുവിനൊപ്പം ഇറങ്ങി വന്ന് അജു അവനെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. ഞാനോ... ഞാനെന്റെ പെണ്ണിനെ കാണാൻ പോവ്വാ... ന്തേയ്‌...?? ആഹാ... ആണോ.. എന്നാ വാ മ്മക്ക് ഒന്നിച്ച് പോവാം... അതും പറഞ്ഞ് കിച്ചുവിനെയും വലിച്ച് അജു മുന്നിൽ നടന്നു... പാറുവിന്റെ വീടിന്റെ മതിലിന്റെ കീഴെയെത്തിയതും കിച്ചു മതിലിന്റെ മുകളിലേക്ക് ചാടി കയറി... ഡാ... നീ ഇവിടെ നില്ല്... ഞാൻ ന്റെ പെണ്ണിനെ ഒന്ന് കണ്ടേച്ച് ഇപ്പൊ വരാം... അയ്യടാ... പറ്റൂല... ഞാനും വരും.. അതും പറഞ്ഞ് അജുവും മതിലിലേക്ക് പിടഞ്ഞു കയറി. ഹോ!!

ഇവനെക്കൊണ്ട്!! പിറുപിറുത്തു കൊണ്ട് അവനെയും വലിച്ച് കിച്ചു പിന്നാമ്പുറത്തേക്ക് നടന്നു... ഒന്ന് രണ്ട് പണിക്കാർ അടുപ്പ് കൂട്ടിയ ഭാഗത്തായ് ഒരു ബെഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്... വെട്ടവും മറ്റും ഉണ്ടെങ്കിലും എല്ലാം ശാന്തം... അവൻ പതിയെ ഏണിയിലേക്ക് കയറി തട്ടിൻ പുറത്തെ ഓടിളക്കി അകത്തേക്ക് ചാടി... നേരെ എത്തിയത് മഹിയച്ഛന്റെ മുറിയുടെ മുൻപിലെ ഇടനാഴിയിലേക്കാണ്.... എടാ...എന്നേം കൂടെ കൊണ്ട് പോടാ... എനിക്കൊന്നും കാണാൻ പറ്റണില്ല... മിണ്ടാതെ ഇങ്ങോട്ട് ചാടെടാ തെണ്ടി... മുകളിൽ നിന്ന് ഒച്ചവെക്കുന്ന അജുവിനെ നോക്കി പറഞ്ഞതും അവൻ അകത്തേക്ക് ചാടി... ഹയ്യോ!!ഹമ്മേ... ന്റെ നടുവൊടിഞ്ഞെടാ.... ഉറക്കാത്ത കാലുകളുമായി അജു എഴുന്നേറ്റ് ഇടുപ്പിന് കൈകുത്തി നിന്നു.. ന്റേം ഒടിഞ്ഞ്... നടുവല്ല കാല്... ദേ തൊലി പോയി...

നിലത്തിരുന്ന് കണങ്കാലിന് മുകളിലായ് ചെറുതായി മുറിഞ്ഞ പാട് ചൂണ്ടിക്കാനിക്കുന്നവനെ നോക്കിക്കൊണ്ട് അജു വീണ്ടും നിലത്തേക്കിരുന്നു... പോട്ടെടാ കുട്ടാ... സാരൂല്ല.. അതും പറഞ്ഞ് ഫിറ്റായ അജു കിച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു... നീ പോയി അവളെ കണ്ടേച്ച് വാ... ഞാൻ ഇവിടെ വല്ലോം ഇരിക്കാം... അതും പറഞ്ഞവൻ കിച്ചുവിനെ വലിച്ച് പൊക്കി പാറുവിന്റെ മുറിയിലേക്ക് പറഞ്ഞയച്ചു... ***************** നിലത്തുറക്കാത്ത കാലടികളോടെ അവൻ പതിയെ പാറുവിന്റെ മുറിയിലേക്ക് നടന്നു... വാതിലിൽ പോയി പതിയെ തട്ടി.. തുറക്കാതെ വന്നപ്പോൾ തട്ടലിന്റെയും വിളിയുടെയും ശക്തി കൂടി... വീണ്ടും ഉറക്കെ തട്ടാനായി കൈ ഉയർത്തിയതും വാതിൽ പതിയെ തുറന്ന് വന്നു.. അവൻ പതിയെ അകത്തേക്ക് നോക്കി...ഉറക്കപ്പിച്ചിൽ വാതിലും തുറന്ന് തന്നെ കണ്ട് അന്തിച്ച് നിൽക്കുന്നുണ്ട് പെണ്ണ്...വേഗം അകത്തേക്ക് കയറിയവൻ വാതിൽ ചാരി..

സഖാവേ.. ഇതെ.... അവൾ എന്തോ ചോദിക്കാനൊരുങ്ങിയതും അവൻ ശരവേഗത്തിൽ അവളെ വലിച്ച് വാതിലിലേക്ക് ചേർത്തു കഴിഞ്ഞിരുന്നു... തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന പെണ്ണിനെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു... സ്വപ്നമാണോ..? സ്വയം ചോദിച്ചുകൊണ്ടവൾ കൈയിൽ നുള്ളാനൊരുങ്ങിയതും അവൻ മുന്നോട്ടാഞ്ഞ് അവളുടെ കവിളിൽ പല്ലുകളാഴ്ത്തി... ആഹ്... നോവാൽ അവളുടെ ചെറു സ്വരം ഉയർന്നതും അവൻ പതിയെ വിട്ടു മാറി.. സ്വപ്നമല്ല... കള്ളചിരിയോടെ അതും പറഞ്ഞവൻ വീണ്ടും അവളിലെക്കമർന്നു കൊണ്ട് കഴുത്തിലേക്ക് മുഖം പൂഴ്ത്തി...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story