സഖാവ് ❤️: ഭാഗം 44

sagav

എഴുത്തുകാരി: പൊന്നൂസ്‌

അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിച്ചതും ഉടലാകെ ഒന്നുവിറച്ചു...ഹൃദയം വല്ലാതെ മിടിച്ചു... നെറ്റിയിലൂടെ വിയർപ്പ് ചാലു തീർത്തൊഴുകി... ക്... കിച്ചുവെട്ടാ... മാറിയേ... ഇനിയും അവനങ്ങനെ നിന്നാൽ നെഞ്ച് പൊട്ടുമെന്ന് തോന്നിയതുമവൾ അവനെ പിന്നിലേക്ക് തള്ളി.. എന്നാൽ തള്ളിമാറ്റിയതും അവൻ മുന്നോട്ടാഞ്ഞ് അവളിലേക്ക് തന്നെ ചേർന്ന് ആ ഉണ്ടകവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് വീണ്ടും കഴുത്തിലേക്ക് മുഖം പൂഴ്ത്തി... കുടിച്ചിട്ടുണ്ടോ സഖാവേ...? ഇടുപ്പിലൂടെ ചുറ്റി പിടിച്ച് കൊണ്ട് കഴുത്തിലേക്ക് മുഖമമർത്തി നിൽക്കുന്നവനോട്‌ അവൾ പതിയെ ചോദിച്ചു.. മ്മ്ഹ്ഹ്... വിട്ടുമാറിക്കൊണ്ട് കള്ളച്ചിരിയോടെ അവൻ ഇല്ല എന്ന് തലയാട്ടിയപ്പോൾ അവൾ അവന്റെ മുഖത്തോട് മുഖമടുപ്പിച്ചു കൊണ്ട് മൂക്ക് വിടർത്തി... മദ്യത്തിന്റെ ഗന്ധത്തെ തിരഞ്ഞു... ഞൊടിയിടയിൽ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റിയവൻ ആ ചെഞ്ചുവപ്പാർന്ന അധരങ്ങളെ കവർന്നു... അവളുടെ കണ്ണുകൾ മിഴിഞ്ഞു...അതേ വേഗത്തിൽ കൂമ്പിയടഞ്ഞു...

പരസ്പരം സ്വയം മറന്ന് ചുംബിക്കുമ്പോൾ മദ്യത്തെ വെല്ലുവിളിച്ചു കൊണ്ടൊരു ലഹരി സിരകളിൽ പടർന്നു...അവയെ കീഴടക്കി... മേലാകെ ഒഴുകി നടന്നു... ചെഞ്ചുവപ്പാർന്ന അധരങ്ങളുടെ നിലക്കാത്ത മാധുര്യം നാവിനാൽ നുണഞ്ഞുകൊണ്ടവൻ അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു... ആ അധരങ്ങളുടെ മൃദുലതയിൽ സ്വയം മറന്നു... ലഹരി പടർന്ന ശരീരം ചൂടുപിടിക്കുന്നതറിഞ്ഞു... തൂവൽ കണക്കെ പാറുന്നതും.. തമ്മിൽ തൊട്ടുരുമ്മുന്ന ഹൃദയങ്ങൾ ഒരേ താളത്തിൽ ഉച്ചത്തിൽ മിടിച്ചുകൊണ്ട് പ്രണയസല്ലാപം നടത്തി.. പരസ്പരം കഥകൾ മൊഴിഞ്ഞു... **************** കിച്ചുവിനെ പറഞ്ഞയച്ചു കൊണ്ട് ഭിത്തിയിൽ ചാരിയിരുന്ന് പാതിമയക്കത്തിലായിരുന്ന അജു ഞെട്ടിയുണർന്നു... കയ്യെത്തിച്ച് തൊട്ടടുത്ത് കിച്ചുവിനെ തിരഞ്ഞു... കാണാതെ വന്നപ്പോൾ പതിയെ എഴുന്നേറ്റു... ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടെ മുറുകെ ചുറ്റിക്കൊണ്ട് മുന്നോട്ട് നടന്ന് തൊട്ടുമുന്നിലായ് കണ്ട വാതിലിൽ തട്ടി വിളിച്ചു... അല്പനേരത്തെ തട്ടലിന് ശേഷം വാതിലിൽ ചാരിനിന്ന് ഉറക്കം തൂങ്ങി... പെട്ടെന്ന് വാതിൽ തുറന്നതും ചാരി നിന്ന അജു വാതിൽ തുറന്നയാളുടെ ദേഹത്തേക്ക് വീണു...

പെട്ടെന്ന് ബോധംവന്നപോൽ പിന്നിലേക്ക് വീഴാൻ പോയയാളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു... ആഹ്... ആരാ.. വിട്.. വിടെന്നെ.. പെട്ടെന്നൊരു സ്ത്രീ ശബ്ദം കേട്ടതും ഞെട്ടിക്കൊണ്ടവൻ കൈ വിട്ടു.. ആരാടോ താൻ...? തപ്പിപ്പിടിച്ച് മുറിയിലെ വെട്ടം തെളിയിച്ചതും ഷർട്ടിന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് വലിച്ച് കൊണ്ടൊരു ശബ്ദം... തിരിഞ്ഞു നോക്കിയവൻ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി... ഒരു പെൺകുട്ടി... പാറുവിനോളം വരും... ഒരു കൊച്ച് സുന്ദരി... അല്ല... ഇവളെ എവിടെയോ...?വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയവൻ ഓർത്തെടുക്കാൻ ശ്രെമിച്ചു.. ആരാ..? എത്ര ഓർത്തിട്ടും ആളെ മനസ്സിലാവാതെയവൻ ചോദിച്ചു പോയി.. ആഹാ... എന്റെ മുറിയിൽ കേറി വന്നിട്ട് ഞാൻ ആരാന്നോ..? ഇറങ്ങടോ വെളിയിൽ ഇല്ലേൽ ഇപ്പോ ഞാൻ ആളെ വിളിച്ച് കൂട്ടും.. അയ്യോ ആരേലും ഓടി വരണേ കള്ളൻ.. കള്ളൻ.. ഭീഷണിയും ഒച്ചവക്കലും ഒരുമിച്ച് കേട്ടവൻ ഞെട്ടി...

പെട്ടെന്നുള്ള ഉൾപ്രേരണയിൽ മുന്നോട്ടാഞ്ഞ് അവളുടെ വാ പൊത്തി.. ഉയ്യോ സോറി കൊച്ചേ.. അറിയാണ്ട് ആള് മാറി കേറിയതാ... ഒച്ച വക്കല്ലേ... അവളുടെ വാ പൊത്തിക്കൊണ്ടവൻ പറഞ്ഞതും അവളൊന്ന് അടങ്ങി... അതറിഞ്ഞവൻ പിടി അയച്ചതും വീണ്ടും അവൾ ഒച്ചത്തിൽ ബഹളം വച്ചു.. ശബ്ദം കേട്ട് കിച്ചുവിനെയും വലിച്ച് പാറു ഓടി വന്നതും കാണുന്നത് അജു അവളുടെ വാ പൊത്തി പിടിച്ച് നിൽക്കുന്നതാണ്... ഉയ്യോ.. അജുവേട്ടാ വിട്... കിച്ചുവിന്റെ പിടി വിട്ടുകൊണ്ടവൾ അജുവിനടുത്തേക്ക് ഓടി അവന്റെ കയ്യിൽ നിന്നും അവളെ വലിച്ച് മാറ്റി... വിടെടി എന്നെ.. ഇന്ന് ഈ അലവലാതിയെ ഞാൻ കൊല്ലും.. അവൾ അതും പറഞ്ഞ് പാറുവിന്റെ കയ്യിൽ നിന്നും കുതറി മാറിക്കൊണ്ട് അജുവിനടുത്തേക്ക് പാഞ്ഞു.. അവന് ചിന്തിക്കാൻ അവസരം കൊടുക്കാതെ പെരുവിരലിൽ ഉയർന്നു കൊണ്ട് അവന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു... ഓഹ്...

ഒന്ന് പിടിച്ചു മറ്റെടി ഈ മറുതയെ... അവൾ വീണ്ടും അവന്റെ കോളറിൽ കോളറിൽ പിടി മുറുക്കിയതും അവൻ പാറുവിനെ നോക്കി ഒച്ചയെടുത്തു... ഇതെല്ലാം കണ്ട് ഭിത്തിയിൽ ചാരി നിൽക്കുന്ന കിച്ചുവിനെ നോക്കിയവൻ പല്ല് കടിച്ചു... മറുത തന്റെ കുഞ്ഞമ്മ.... ഇറങ്ങി പോടാ മറയോന്തേ... മരയോന്ത് നിന്റെ... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്... എടി പാറു ഏതാടി ഈ പണ്ടാരക്കാലി... ഇത്... എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഗായത്രി... ഞങ്ങൾ ഗായൂന്ന് വിളിക്കും.. ഗായു വീണ്ടും അവനെ എന്തോ പറയാനൊരുങ്ങിയതും അവളുടെ വാ പൊത്തിക്കൊണ്ട് പാറു പറഞ്ഞു. അല്ല അജുവേട്ടനെന്താ ഇവിടെ...? ഓഹ് ഒന്നും പറയണ്ട... ഞാൻ ഈ തെണ്ടിയെ തപ്പി വന്നതാ...പക്ഷെ ചെറുതായിട്ട് ഒന്ന് റൂം മാറി പോയി... അതീ മറുതയോട് ഒന്ന് പറയാമെന്ന് വച്ചാൽ പണ്ടാരം വാ പൂട്ടണ്ടേ... അവൾടെ അമ്മൂമ്മേടെ കള്ളൻ...

പല്ല് കടിച്ച് പറഞ്ഞു കൊണ്ട് അജു ഗായുവിനെ നോക്കി കണ്ണുരുട്ടി.. പിന്നേ.. അതങ്ങ് പള്ളീൽ പോയി പറഞ്ഞാ മതി.. എടി പാറു ഈ തെണ്ടി എന്നെ കേറി കെട്ടിപിടിച്ചെടി... അത് കേട്ടതും പാറുവും കിച്ചുവും ഒരുപോലെ ഞെട്ടി... ഉയ്യോ.. എടി അതൊരബദ്ധം പറ്റിയതാ ഇരുട്ടത് വീഴാൻ പോയപ്പോ അറിയാതെ കേറി പിടിച്ചു പോയതാ... ആഹ്... ഇനി അത് പറഞ്ഞാ മതിയല്ലോ...അറിയാതാണേലും അല്ലേലും താൻ എന്നെ കേറി പിടിച്ചില്ലേ... ആഹ്... മതി മതി.. നിങ്ങൾ രണ്ടും വേഗം വീട്ടിൽ ചെല്ല്.. നേരം വെളുക്കാറായി അവിടെ അന്വേഷിക്കും... രണ്ടും വീണ്ടും വഴക്കിനുള്ള ഒരുക്കമാണെന്ന് കണ്ടതും പാറു പറഞ്ഞു.. ഹ്മ്മ്... തല്ക്കാലം ഞാൻ പോവ്വാ... അതും പറഞ്ഞ് കിച്ചുവിനെയും വലിച്ച് അജു മുറി വിട്ടിറങ്ങി... അവരുടെ പിന്നാലെ പാറുവും............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story