സഖാവ് ❤️: ഭാഗം 46

sagav

എഴുത്തുകാരി: പൊന്നൂസ്‌

പിന്നിലൂടെ പാറുവിനെ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് പൊക്കിയെടുത്തു കൊണ്ടവൻ മുറിയിലേക്ക് നടന്നു... കയ്യിൽ കിടന്ന് കുതറുന്ന പെണ്ണിനെ കണ്ണുരുട്ടി നോക്കിയതും അവൾ അവനെ നോക്കി നന്നായി ഒന്നിളിച്ചുകൊണ്ട് അടങ്ങി നിന്നു... അവളെ കൊണ്ട് വന്ന് ബെഡിലിട്ട് വാതിൽ ചേർത്തടച്ചു തിരിയുമ്പോഴേക്കും എഴുന്നേറ്റ് നിന്ന് വീണ്ടും ഇളിച്ചു കാണിക്കുന്നുണ്ട്.... അവനൊന്ന് കൂർപ്പിച്ചു നോക്കിയിട്ടും ചിരിക്കൊരുകുറവുമില്ല... ന്താ.. കിച്ചുവേട്ടാ അവിടെ തന്നെ നിന്നേ..? കിടക്കുന്നില്ലേ... ആഹ്... അല്ലേൽ ഇപ്പൊ കിടക്കണ്ട വാ.. നമ്മക്ക് ഒരിടം വരെ പോവാം... അവനെന്തോ പറയാനൊരുങ്ങിയതും അവൾ അവന്റെ കൈ പിടിച്ച് മുറിയുടെ പുറത്തേക്കിറങ്ങി... ആരും കാണാതെ ഉമ്മറത്തേക്കിറങ്ങി വാതിൽ ചേർത്തടച്ചു കൊണ്ട് അവന്റെ കയ്യും പിടിച്ച് ഇടവഴിയിലൂടെ നടന്നു... ചെറു ചിരിയോടെ അവനും അവളിൽ കണ്ണ് പതിപ്പിച്ച് പിന്നാലെ നടന്നു... നിലാവിന്റെ വെളിച്ചത്തിൽ പരസ്പരം കൈ കോർത്ത് നടക്കുമ്പോൾ ഇരുവരുടെയും മനസ്സ് നിറഞ്ഞിരുന്നു... തന്റെ പ്രണയത്തെ സ്വന്തമാക്കിയതിന്റെ സന്തോഷം...

സംതൃപ്തി... എല്ലാത്തിനുമുപരി ഇനിയെന്നും ഒപ്പമുണ്ടാവുമെന്ന ഉറപ്പ്... വയൽ വരമ്പിലേക്കെത്തിയതും അവൾ അവന്റെ കൈ വിട്ടുകൊണ്ട് മുന്നിലായ് നിന്നു...പുരികം ചുളിച്ച് സംശയത്തോടെ നോക്കുന്നവന്റെ നേരെ എടുക്കാനെന്ന പോൽ കൈയ്യുയർത്തി... പിന്നേ....ഇനി ഈ ഉണ്ടപാറുവിനെ എടുക്കാഞ്ഞിട്ടാ... അതും പറഞ്ഞ് ചുണ്ട് കോട്ടി പാടത്തേക്ക് ഇറങ്ങാൻ തുടങ്ങിയവനെ അവൾ ഷർട്ടിൽ പിടിച്ച് പിന്നിലേക്ക് വലിച്ചു... ആഹാ... അങ്ങനെയിപ്പോ പോവണ്ട... എന്നെ കൂടെ കൊണ്ട് പോയാ മതി... മ്മ്... എടുത്തോ... അതും പറഞ്ഞ് വീണ്ടുമവൾ അവന് നേരെ കയ്യുയർത്തിയതും ചെറു ചിരിയോടെ അവനവളെ ഇരുകൈകളിലായ് പൊക്കിയെടുത്തു... ആഹ് ഇനി നടന്നോ... അവളുമായി പാടത്തേക്കിറങ്ങിയവൻ ശ്രദ്ധയോടെ മുന്നോട്ട് നടക്കുമ്പോൾ അവന്റെ നെഞ്ചോട് ചേർന്ന് പതുങ്ങി കിടന്നവൾ ഇടക്കിടക്ക് ഉയർന്ന് വന്ന് ആ നുണക്കുഴിക്കവിളിൽ അമർത്തി ചുംബിച്ചു.

വീണ്ടും മുന്നോട്ട് നടക്കവേ അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിലമർന്നു... അവളിലുള്ള പിടി മുറുകി... മുന്നിലെ വഴിയിലേക്ക് ഊന്നിയിരുന്ന കണ്ണുകൾ സ്ഥാനം തെറ്റി അവളുടെ മുഖത്തായ് ഉറച്ചു നിന്നു... ദേ പെണ്ണേ... അവിടേം ഇവിടേം ഉമ്മ വച്ച് എന്നെ വെറുതെ ഇളക്കരുത്.. പറഞ്ഞേക്കാം.. അതും കൂടിയായപ്പോൾ കള്ളച്ചിരിയോടെ അവൾ തോളിലമർന്ന കൈകൾ അവന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് ഉയർന്നു കൊണ്ട് കഴുത്തിലേക്ക് മുഖമമർത്തി... തറഞ്ഞു നിന്നുപോയവന്റെ കൈകളുടെ മുറുക്കം കൂടുന്നതറിഞ്ഞതും കഴുത്തിടുക്കിൽ അവളുടെ ചുണ്ടുകൾ അമർന്നു... ഉഫ്ഫ്... ഈ പെണ്ണിത്... അതേ... ഇത് ശെരിയാവില്ല... നീ താഴെയിറങ്ങിക്കെ എന്നിട്ട് നടന്ന് വന്നാ മതി..

അതും പറഞ്ഞവൻ അവളെ നിലത്തിറക്കിക്കൊണ്ട് മുന്നിൽ നടന്നു... ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിയടക്കി അവൾ പിന്നാലെയും... ഏറുമാഡത്തിൽ ഇരിക്കുമ്പോൾ ഇരുവരും മൗനത്തെ കൂട്ടു പിടിച്ചു... അവൾ പതിയെ അവന്റെ മുഖത്തേക്ക് നോക്കി... തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും എഴുന്നേറ്റ് നിന്ന് ചാരിയിരിക്കുന്നവന്റെ മടിയിലേക്ക് കയറി ഇരുന്ന് കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു... ആദ്യത്തെ ഞെട്ടലിന് ശേഷം അവനും അവളെ ചേർത്ത് പിടിച്ചു കൊണ്ട് നെറ്റിയിൽ ചുണ്ടമർത്തി... എന്താണ് എന്റെ സഖാവിന് പതിവില്ലാത്ത ഒരു ഗൗരവം.. മ്മ്..? അവൾ ചോദ്യം കേട്ടതും അവൻ അവളുടെ മുഖത്തേക്ക് നോക്കി... തന്റെ മുഖത്തേക്ക് തറഞ്ഞിരിക്കുന്ന കണ്ണുകളിലേക്ക് അവൾ മെല്ലെ കണ്ണ് നട്ടു... ആ.. കണ്ണുകളിൽ ഗൗരവമല്ല.. മറ്റെന്തോ.. ഇത് വരെ താൻ കാണാത്തൊരു ഭാവം... അവൻ തന്റെ മടിയിലിരിക്കുന്ന പെണ്ണിനെ ആകെയൊന്ന് നോക്കി...

ആ കുഞ്ഞു മുഖത്താകെ പരിഭ്രമം... സീമന്തരേഖയിലെ സിന്ദൂരചുവപ്പ് പടർന്ന് തുടങ്ങിയിരിക്കുന്നു... കണ്ണിൽ കരിമഷി എഴുതിയിട്ടില്ലെങ്കിലും മുൻപ് എഴുതിയതിന്റെ അവശേഷിപ്പായി ചെറുതായി പടർന്നിരിക്കുന്നു... മൂക്കിൻ തുമ്പിൽ വെള്ളക്കൽ മൂക്കുത്തിയോടൊപ്പം ചെറുതായ് പൊടിഞ്ഞ വിയർപ്പ് കണങ്ങൾ... ചുണ്ടിനു മുകളിലും ചെറുതായ് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു... മുഖമാകെ കണ്ണുകൾ പായിച്ചു കൊണ്ട് തന്റെ നേരെ താഴ്ന്നു വരുന്ന മുഖം കാണെ ഹൃദയമിടിപ്പേറി... കഴുത്തിൽ ചുറ്റിയ കൈകളുടെ ബലമേറി... അതറിഞ്ഞപോൽ അവന്റെ കൈകൾ ധാവണി ഷാളിനെ വകഞ്ഞു മാറ്റി ഇടുപ്പിലോടെ അരിച്ചു കയറി..

അവളൊന്ന് ഉയർന്ന് പൊങ്ങിയതും അവൻ തന്റെ ചുണ്ടുകളാൽ അവളുടെ അധരങ്ങളുമായ് കൊരുത്തു... ഒരു കൈ ഇടുപ്പിലൂടെ അലഞ്ഞു കൊണ്ടിരിക്കെ മറുകയ്യാൽ അവളുടെ തലക്ക് പിന്നിലൂടെ തന്നിലേക്ക് വലിച്ചടുപ്പിച്ചു... വിറച്ചു കൊണ്ടിരുന്ന ശരീരം ശാന്തമാവുന്നതറിഞ്ഞു... താളം തെറ്റിയ ഹൃദയങ്ങൾ ഒരേ താളത്തിൽ മിടിക്കുന്നതും... അടഞ്ഞു പോയ കണ്ണുകളുമായി ഇരുവരുടെയും അധരങ്ങൾ വീണ്ടും വീണ്ടും കൊരുത്തു ഗാഡമായ്..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story