സഖാവ് ❤️: ഭാഗം 6

sagav

എഴുത്തുകാരി: പൊന്നൂസ്‌

തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങുമ്പോഴും അവന് വല്ലാത്ത ചൂടനുഭവപ്പെട്ടു.. മനസ്സിലേക്ക് വീണ്ടും ആ കറുത്ത മറുക് കടന്നുവന്നപ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു അവൻ. മനസ്സാകെ കൈവിട്ട് പോകുന്നത് പോലെ തനിക്കെന്താണ് സംഭവിക്കുന്നതെന്ന് അവന് മനസ്സിലായില്ല. എത്രയൊക്കെ വേണ്ടായെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും കാന്തം പോലെ വീണ്ടും അവളിലേക്ക് അടുക്കുകയാണ്. എത്രയോ പെൺകുട്ടികളെ കണ്ടിരിക്കുന്നു കോളേജിൽ എത്രയോ പേർ പ്രണയം പറഞ്ഞ് വന്നിരിക്കുന്നു. എന്നാൽ അവരോടൊന്നും തോന്നാത്ത എന്തൊ ഒന്ന്.. അവളെ കാണുമ്പോൾ ഉണ്ടാകുന്ന ഉന്മേഷം സഖാവെ എന്നാ വിളി കേൾക്കുമ്പോൾ ഒരേസമയം സമയം ശാന്തമാകുന്ന മനസ്സും ഉച്ചത്തിൽ മിടിക്കുന്ന ഹൃദയവും നിനക്കവളോട് പ്രണയമാണെന് ഉള്ളിലിരുന്നു ഉച്ചത്തിൽ പറയുന്നത് പോലെ തോന്നി അവന്.

തന്റെ പെണ്ണാണ്.. തന്റെ മാത്രം...എന്ന് മനസ്സ് ആയിരം വട്ടം പറയുമ്പോൾ അവളെ താൻ പ്രണയിക്കുന്നില്ല ഇതൊക്ക തന്റെ തോന്നലാണെന്ന് വിശ്വസിപ്പിക്കാൻ തലച്ചോർ വെറുതെ പാഴ്ശ്രമം നടത്തുന്നു. മനസ്സിൽ ശക്തമായ പിടിവലി നടക്കുന്നു. അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദവും അവളുടെ ഉച്ചതിലുള്ള ചിരിയും കേൾക്കുന്നുണ്ട്. കിലുകിലാന്നുള്ള ശബ്ദമാണ് പെണ്ണിന്. ഉണ്ടക്കവിളുകളും കരിമഷിയിട്ട് കറുപ്പിച്ച കണ്ണുകളും. തന്നെ കാണുമ്പോൾ അവ വിടർന്നു വരുന്നത് നോക്കി നിൽക്കാറുണ്ട്. ആ നിമിഷം അവന് അവളെ കാണാൻ തോന്നി. ഇവിടെ ചിന്തകൾക്കോ തീരുമാനങ്ങൾക്കോ സ്ഥാനമില്ല പ്രണയം മാത്രം.... പെട്ടെന്നവൻ കുളിച്ചിറങ്ങി അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ സ്ലാബിൽ കയറിയിരുന്ന് പാത്രത്തിൽ കയ്യിട്ട് ഉണ്ണിയപ്പം തിന്നുകയാണ് പാറു. തൊട്ടടുത് ദോശ ഉണ്ടാക്കി എന്തോ പറഞ്ഞു ചിരിക്കുന്ന അമ്മയും. ആഹ് നീ വന്നോ.. വാ ഇവിടിരിക്ക് ഞാൻ കഴിക്കാനെടുക്കാം.. അമ്മയുടെ ശബ്ദം കേട്ടാണവൾ തിരിഞ്ഞു നോക്കിയത്.

അവനെ കണ്ടതും അവൾ സ്ലാബിൽ നിന്നും ചാടിയിറങ്ങി. അവൻ അവളെയൊന്ന് നോക്കി മേശക്കരികിൽ ഇരുന്നു. അവൾ വീണ്ടും സ്ലേബിലേക്ക് ചാടി കയറാൻ നോക്കി. വീണ്ടും വീണ്ടും ചാടി കയറിയിരിക്കാൻ പറ്റുന്നില്ല. അവളുടെ കോപ്രായങ്ങൾ കാണെ അവന് ചിരി പൊട്ടി. ************** ശ്ശേ.. ഇതിന്താ ഇങ്ങനെ നേരത്തെ ഞാൻ കയറി ഇരുന്നതല്ലേ.. ഒന്നൂടെ ചാടി നോക്കി. പറ്റുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഒന്ന് തലപൊക്കി നോക്കി. മേശപ്പുറത്തിരിക്കുന്ന പത്രത്തിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുകയാണവൻ. അമ്മ പാത്രത്തിൽ ദോശ എടുക്കുന്നു. ആരും തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും പതിയെ അവൾ മേശക്കരികിലേക്ക് നടന്നു. ഇതെല്ലാം കണ്ടുകൊണ്ടിരുന്നവൻ ചുണ്ട് കടിച്ച് പിടിച്ച് ചിരിയടക്കി. ഹ്മ്മ്... എന്ത് രുചിയാ നന്ദുവമ്മേ..ഇനിയും താ.. അവരുടെ കയ്യിൽ നിന്ന് ദോശ വായിലേക്കെത്തിച്ചു കൊണ്ടവൾ പറഞ്ഞു.

അവർ പുഞ്ചിരിയോടെ അവൾക്ക് വായിൽ വെച്ചു കൊടുത്തു. ഇടക്കിടെ അവൾ അവനെ ഇടംകണ്ണിട്ട് നോക്കുന്നുമുണ്ട്. അത് കാണുന്നുണ്ടെങ്കിലും കാണാത്തത് പോലെ ഇരുന്നവൻ കഴിച്ചെന്നീറ്റു.. അവൻ പോയതോടെ മതിയാക്കി കൊണ്ട് അവളും... ************** ഞാൻ ഇറങ്ങാട്ടോ നന്ദുവമ്മേ... മുറ്റത്തിന്റെ ഒരു കോണിൽ ചാഞ്ഞു നിൽക്കുന്ന പാവലിന് കമ്പ് നാട്ടി കൊടുക്കുന്നവനെ നോക്കി അവൾ ഉച്ചത്തിൽ പറഞ്ഞു. ശെരി മോളേ.. എല്ലാരോടും അന്വേഷണം പറയണോട്ടോ.. അന്വേഷണമൊക്കെ പറയാം..ഇനി അങ്ങോട്ട്‌ വന്നോണം കേട്ടല്ലോ.. അമ്മയെ നോക്കി താകീത് പോലെയവൾ പറഞ്ഞു. വരാട്ടോ... എന്നാ ശെരി റ്റാറ്റാ...അതും പറഞ്ഞവൾ അവരുടെ കവിളിലൊന്ന് മുത്തി തിരിഞ്ഞു നടന്നു.........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story