സഖാവ് ❤️: ഭാഗം 9

sagav

എഴുത്തുകാരി: പൊന്നൂസ്‌

എന്നെ വിളിച്ചോ സഖാവേ.... ഒരു പ്രത്യേക ഈണത്തിൽ ചോദിച്ചു കൊണ്ടവൾ അവനു നേരെ നടന്നടുത്തു. ഞാനോ... വിളിക്കാനോ... അതും നിന്നെ ഹ്മ്മ്.. അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. ഏഹ്..!!അപ്പൊ വിളിച്ചില്ലേ... വിടർന്നു നിന്ന അവളുടെ കണ്ണുകൾ പൊടുന്നനെ മങ്ങി. ഇല്ലന്ന് പറഞ്ഞില്ലേ.... മുഖത്ത് തെളിഞ്ഞ കുസൃതി ചിരി മറച്ചുകൊണ്ടവൻ പറഞ്ഞു. നിനക്ക് തോന്നിയതാവും.. ഞാൻ കേട്ടില്ലല്ലോ നിന്നെ ആരും വിളിക്കുന്നത്. അയിന് നിങ്ങളെല്ലേ എന്നെ വിളിച്ചേ... ദേ.. പെണ്ണേ.. നിന്നോട് ഞാൻ പറഞ്ഞു ഞാൻ അല്ല വിളിച്ചതെന്ന്. ഇരുന്നിടത്ത് നിന്ന് ചാടി ഇറങ്ങികൊണ്ടവൻ പറഞ്ഞു. താൻ.. ഒന്ന് പോടോ നുണയാ.. എനിക്കുറപ്പാ താൻ തന്നെയാ എന്നെ വിളിച്ചെ.. ഡീ.. കുറെ നേരായി ഞാൻ സഹിക്കുന്നു.. ഇത്തിരി സ്വാതന്ത്ര്യം തരുമ്പോ തലയിൽ കേറുന്നോ... അയിന്.. നിങ്ങള് എനിക്കെപ്പോഴാ സ്വാതന്ത്ര്യം തന്നേ...

ഹോ... ഇത് വല്യ തലവേദനയായല്ലോ നെറ്റിയുഴിഞ്ഞുകൊണ്ടവൻ അവളെ മറികടന്ന് മുന്നോട്ട് നടന്നു. ഡോ.. അവിടെ നിക്കഡോ വിളിച്ച് നിർത്തീട്ട് ആളെ കളിയാക്കുന്നോ... അവനെ പുറകെ നടന്നു കൊണ്ടവൾ വിളിച്ചു പറഞ്ഞു. പെട്ടെന്ന് അവൻ തിരിഞ്ഞു. അവൾ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു. അവളുടെ നിഷ്കളങ്കമായ നോട്ടത്തിൽ തന്റെ ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന തന്റെ പെണ്ണിനോടുള്ള അതിരില്ലാത്ത സ്നേഹം പുറത്തു വന്ന് പോകുമോ എന്നവൻ ഭയന്നു. ഞൊടിയിൽ അവൻ അവളുടെ കണ്ണുകളിൽ നിന്ന് ദൃഷ്ടി മാറ്റി. എന്നാൽ അവളപ്പോഴും അവന്റെ കണ്ണുകളെന്ന പ്രണയ സാഗരത്തിൽ ലയിച്ചു നിൽക്കുകയായിരുന്നു. ഡീ... തനിക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ടുള്ള അവന്റെ വിളിയാണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്. എന്ത് നോക്കി നിൽക്കുവാ.. വീട്ടിൽ പോടീ അവളെ നോക്കിയവൻ ഒച്ചയെടുത്തു. ഹും..!! പോടോ ജാഡ തെണ്ടി..

ഡീ.. നീ വെല്ലോം പറഞ്ഞോ..? അവൾ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും കേൾക്കാത്തത് പോലെയവൻ ചോദിച്ചു. ഏഹ്... അത്‌... അത് ഞാൻ പോവാന്ന് പറഞ്ഞതാ.... ആഹ് എന്നാ പോ... ഓഹ് എന്നെ ഓടിച്ചു വിടാൻ എന്താ അങ്ങേരുടെ ഒരു ധൃതി. പിറുപിറുത്തു കൊണ്ടവൾ തിരിഞ്ഞു നടന്നു. അവളുടെ പോക്ക് കണ്ട് ചിരിച്ചു കൊണ്ടവൻ അപ്പുവിന്റെ അടുത്തേക്ക് നടന്നു. ************** ശ്ശോ..എന്നാലും എന്നെ ആരാരിക്കും വിളിച്ചത്..? അങ്ങേര് തന്നെയാ എനിക്കുറപ്പാ... എനിക്കറിയാം അങ്ങേർടെ സൗണ്ട് കേട്ടാൽ. അങ്ങേർക്കെന്താ വിളിച്ചെന്ന് സമ്മതിച്ചാൽ... തന്നേ ഞാൻ ഒന്ന് കേട്ടട്ടെടോ കള്ള സഖാവേ.. തന്നെ കൊണ്ട് ക്ഷ..ണ്ണ... വരപ്പിക്കും ഞാൻ. ഓഹ്.. എവിടെ ഞാൻ ഇങ്ങനെ നിന്ന് മൂത്ത് നരച്ച് പോവത്തെയുള്ളു. സ്വയമേ പറഞ്ഞു കൊണ്ടവൾ പതിയെ നടന്നു. **************

ഏറുമാഡത്തിൽ കയറി ഇരുന്ന് കാൽ താഴേക്കിട്ട് മാനത്തേക്ക് നോക്കിയിരിക്കുകയാണവൻ. മനസ്സ് മുഴുവൻ അവന്റെ പാറൂട്ടിയും അവളുടെ ഉണ്ടക്കണ്ണുകളും നിറഞ്ഞ് നിൽക്കുന്നു. അവളെക്കുറിച്ചൊർക്കുമ്പോൾ തന്നെ ശാന്തമാവുന്ന അവന്റെ മനസ്സിനെ കുറിച്ചോർത്ത് അവന് തന്നെ അത്ഭുതം തോന്നി. സഖാവേ... എന്ന വിളി കാതിൽ മുഴങ്ങി കേൾക്കുന്ന പോലെ. താൻ മനസ്സിന് തീർത്ത വേലിക്കെട്ടുകളൊക്കെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് അവളോടുള്ള പ്രണയം മനസ്സ് നിറഞ്ഞൊഴുകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അതിന് തെളിവായി അവന്റെ ചുണ്ടുകൾ ചെറുതായി ഒന്ന് ചിരിച്ചു. എന്താണ് മോനേ കിച്ചൂ ഒരു കള്ള ചിരിയൊക്കെ..? അവന്റെ അടുത്തിരുന്ന അജു കിച്ചുവിന്റെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു. അതിന്റെ മറുപടിയെന്നപോൽ അജുവിന് ഒരു കള്ളച്ചിരി നൽകി കൊണ്ടവൻ പിന്നിലേക്ക് ചാഞ്ഞ് മലർന്ന് കിടന്ന് തന്റെ പ്രാണന്റെ മുഖം മനസ്സിലേക്കാവാഹിച്ചു കൊണ്ട് കണ്ണുകളടച്ചു...........(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story