💓സഖാവ് 💓: ഭാഗം 10

sagav rafeena

രചന: റഫീന മുജീബ്

അമ്മ... തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടതും ശിവയുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. അവളെ സ്വീകരിക്കാൻ എന്നവണ്ണം അവരുടെ രണ്ട് കൈകളും അവൾക്ക് നേരെ നീട്ടി. അവളോടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവർ അവളുടെ മുടിയിൽ വാൽസല്യത്തോടെ തഴുകിക്കൊണ്ടിരുന്നു. എവിടെയായിരുന്നു അമ്മാ ഞാൻ എത്ര കാലമായി അന്വേഷിക്കുന്നു, എന്നോട് ഒരു വാക്കുപോലും പറയാതെ എങ്ങോട്ടാണ് നിങ്ങൾ പോയത്.....? കരച്ചിലിനിടയിലും അവൾ ചോദിച്ചു കൊണ്ടിരുന്നു. എല്ലാം അമ്മ പറയാം മോളേ... എന്റെ കുട്ടി എന്തിനാ ഇങ്ങനെ കരയുന്നത്.....? ദേ കരയുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ് ഈ കിടക്കുന്നത്... അശ്വിന്റെ അസ്ഥിത്തറയിലേക്ക് ചൂണ്ടിക്കൊണ്ട് അമ്മ പറഞ്ഞു. എന്റെ കണ്ണീര് കണ്ടുവളർന്ന കുട്ടിയാ, അതുകൊണ്ടാവും അവനു കണ്ണീര് ഇത്ര വെറുപ്പ്. പക്ഷെ അവനു ഭാഗ്യമില്ലാതെ പോയി ജീവിതകാലം മുഴുവൻ ആ കണ്ണീരു കാണാനാണ് അവന്റെ യോഗം, ഇപ്പോൾ മരിച്ചപ്പോൾ ആ കണ്ണീരിന് കാരണവും അവൻ ആയിത്തീർന്നു. തന്റെ സാരിത്തലപ്പു കൊണ്ട് മുഖം തുടച്ചു കൊണ്ട് അവർ പറഞ്ഞു. ശിവ അസ്ഥി തറയിലേക്ക് തന്നെ നോക്കി നിന്നു. അത് കണ്ടതു കൊണ്ടാവാം അമ്മ അവളെ വിളിച്ച് അകത്തേക്ക് കൊണ്ട് പോയി.

ഉമ്മറത്തു തന്നെ മൂകമായിരിക്കുന്ന തന്റെ സുഹൃത്തുക്കളെ നോക്കി അവളോന്ന് ചിരിച്ചു എന്ന് വരുത്തി. അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ചേച്ചി എന്നു വിളിച്ചു രണ്ടു പെൺകുട്ടികൾ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു. തന്റെ രണ്ടു കൈകൾ കൊണ്ടും അവരെ ചേർത്തുപിടിച്ചു. തന്റെ സഖാവിന്റെ അനിയത്തി കുട്ടികൾ, കണ്ണിലെ കൃഷ്ണമണിപോലെ ഏട്ടൻ കൊണ്ടു നടന്നതാണിവരെ, അവരുടെ എല്ലാമെല്ലാമായ ഏട്ടന്റെ വിയോഗം അവരെയും നന്നായിട്ട് തളർത്തിയിട്ടുണ്ട്. കുറച്ചു സമയം അവിടെ വല്ലാത്തൊരു മൗനം തളം കെട്ടി നിന്നു, എല്ലാവരും തന്റെ പ്രിയപ്പെട്ടവന്റെ ഓർമകളിലൂടെ ഒന്ന് സഞ്ചരിച്ചു. അവനില്ലാത്ത അവന്റെ ഓർമ്മകളുറങ്ങുന്ന ആ വീട്ടിലേക്ക് വരാൻ ആർക്കും ഇഷ്ടമില്ല. എവിടെയായിരുന്നു നിങ്ങൾ ഇതുവരെ....? ഞാനെത്ര അന്വേഷിച്ചു....? ഏറെനേരത്തെ മൗനം ഭേദിച്ചു ശിവ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. അതുപിന്നെ എന്നുപറഞ്ഞുകൊണ്ട് അമ്മ അച്ചായനെ ഒന്നു നോക്കി. ഞാൻ പറഞ്ഞു തരാം നിനക്ക് എല്ലാം....,

അച്ചായൻ ശിവയെ നോക്കി പറഞ്ഞു. അച്ചു മരിച്ചു കഴിഞ്ഞു നമ്മൾ കേസുമായി മുന്നോട്ട് പോയില്ലേ...? അന്ന് രാത്രി ഇവർക്ക് നേരെ കുറച്ചാളുകളുടെ ആക്രമണം ഉണ്ടായി. തക്കസമയത്ത് ഞാനെത്തിയതു കൊണ്ട് രക്ഷപ്പെട്ടു. ഇവരെ ഇവിടെ ഇനിയും നിർത്തുന്നത് സുരക്ഷിതമല്ല എന്ന് എനിക്കറിയാം അതുകൊണ്ടാണ് ആ രാത്രി തന്നെ ഞാൻ ഇവരെ ഇവിടെ നിന്നും മാറ്റിയത്. ആ സമയത്ത് ആരെയും അറിയിക്കാൻ എനിക്ക് തോന്നിയില്ല, നീ അന്വേഷിച്ചപ്പോഴൊക്കെ ഒന്നും പറയാതിരുന്നത് എല്ലാം അറിഞ്ഞാൽ നിന്റെ പഠനത്തെ അത് ബാധിച്ചാലോ എന്ന് കരുതിയിട്ടാണ്, എന്തിനധികം ശ്യാമിന് പോലും ഈ വിവരം ഇപ്പോഴാണ് അറിയുന്നത് ശ്യമിനെ നോക്കി അച്ചായൻ പറഞ്ഞു. ശിവ എല്ലാം കേട്ടുകൊണ്ട് മൗനമായി നിന്നു. ഇന്ന് നമ്മുടെ കയ്യിൽ അധികാരമുണ്ട് അന്ന് നീതിക്കുവേണ്ടി കയറിയിറങ്ങിയ വെറും അലവലാതി കോളേജ് പിള്ളേരല്ല നമ്മൾ ഇപ്പോൾ. നമ്മളോട് ഇത്രയും ക്രൂരത കാട്ടിയത് ആരാണെങ്കിലും ഞാൻ വെറുതെ വിടില്ല ശിവ മുഷ്ടിചുരുട്ടി കൊണ്ട് പറഞ്ഞു.

കുറച്ചു സമയം അവർ അവിടെ ചിലവഴിച്ചു. ഇന്നൊരു ദിവസം ഞാനിവിടെ നിന്നോട്ടെ.... എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ശിവ അമ്മയോട് വളരെ ദയനീയമായി ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു. ഈ ഒരു കാര്യം അവരും മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു എന്ന് അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്. അവർ വാത്സല്യത്തോടെ അവളെ കെട്ടിപ്പിടിച്ചു. അവൾ സമ്മതത്തിനെന്നപോലെ അച്ചായനെ ഒന്നു നോക്കി. ഒരു പുഞ്ചിരി യാലേ അച്ചായൻ അവൾക്ക് മൗനാനുവാദം നൽകി. എല്ലാവരും യാത്ര പറഞ്ഞിറങ്ങാൻ നേരത്താണ് പാത്തു അവരുടെ കൂട്ടത്തിലില്ല എന്ന കാര്യം അവർ മനസ്സിലാക്കുന്നത്. അവളുടെ മോൻ മുറ്റത്തിരുന്ന് കളിക്കുന്നുണ്ട്, അശ്വിന്റെ രണ്ട് പെങ്ങമ്മാരും കൂടെയുണ്ട്, അവളെ മാത്രം കാണാനില്ല. അവളെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അശ്വിന്റെ അസ്ഥിത്തറ യുടെ അരികിൽ ആയിട്ട് അവൾ നിൽക്കുന്നത് അവർ കണ്ടത്. അവരെല്ലാവരും അവളുടെ അരികിലേക്ക് ചെന്നു, ആ അസ്ഥി തറയിലേക്ക് തന്നെ നോക്കി കണ്ണുനീർ വാർത്ത് നിൽക്കുകയാണ് അവൾ.

ശിവ പതിയെ അരികിൽ ചെന്ന് അവളുടെ ചുമലിൽ പിടിച്ചു. എന്തോ ചിന്തയിലാണെന്ന പോലെ നിൽക്കുന്ന അവൾ പെട്ടെന്ന് ഞെട്ടി ശിവയെ നോക്കി. അവളെ കണ്ടതും അവൾ ശിവയെ ഇറുകെ പുണർന്നുകൊണ്ട് കരഞ്ഞു. ശിവ നോക്ക് നോക്ക്,..... എന്റെ ഇക്കാ ഞാൻ വന്നത് അറിഞ്ഞിട്ടുണ്ട്, ഇക്കയെന്നോട് സംസാരിക്കുന്നുണ്ട് ടാ, എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നു, ഇക്കായുടെ സാന്നിധ്യം ഞാനിവിടെ അറിയുന്നുണ്ട് ..... എന്റെ ഇക്കാക്ക് ഒത്തിരി സന്തോഷം ആയിട്ടുണ്ട് ഞാൻ വന്നത്, എനിക്ക് അതറിയാൻ പറ്റുന്നുണ്ട്... ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ പുലമ്പുന്നത് അവരെല്ലാം വേദനയോടെ നോക്കി നിന്നു. കാർത്തി അവളെ പിടിച്ചപ്പോൾ ഒരു കുഞ്ഞിനെപ്പോലെ അവൾ അയാളെ പിടിച്ചു പൊട്ടിക്കരഞ്ഞു. ഏട്ടാ ഞാൻ ഇതാണ് ഇങ്ങോട്ട് വരാത്തത്, എന്റെ ഇക്കായെ ഈ അവസ്ഥയിൽ എനിക്ക് കാണാൻ വയ്യ, ഒരുപാട് സ്നേഹം തന്നതല്ലേ... ഇപ്പോ അതൊന്നും തരാൻ കഴിയാതെ എന്റെ ഇക്കാ ഇവിടെ കിടക്കുന്നത് എനിക്ക് കാണാൻ വയ്യ.. അവൾ തേങ്ങി കൊണ്ട് പറഞ്ഞു.

അവിടെയുള്ളവർക്ക് എല്ലാം സങ്കടം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. എല്ലാവരുടെയും തേങ്ങൽ ഉച്ചത്തിലായി. കണ്ടുപിടിക്കണം ഇച്ചായാ... എന്തുതന്നെ ത്യാഗം സഹിച്ചാണെങ്കിലും കണ്ടുപിടിക്കണം... നമ്മുടെ സന്തോഷം ഇല്ലാതാക്കിയവരെ വെറുതെ വിട്ടൂടാ... കൂട്ടത്തിലൊരുത്തന്റെ ജീവൻ കൊണ്ട് പോയവരെ ജീവനോടെ ഉണ്ടെങ്കിൽ ഇഞ്ചിഞ്ചായി നരകിപ്പിച്ചു കൊല്ലണം, അച്ചായനോട്‌ പാത്തു അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ പകയുടെ കനൽ ജോലിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒന്നിന്റെ ജീവൻ എടുത്തവനെ കിട്ടുകയാണെങ്കിൽ നീ അവരെ ഒരു നിയമത്തിനും വിട്ടുകൊടുക്കരുത് എന്റെ മുൻപിലിട്ടു തരണം കാർത്തി അച്ചായനോട്‌ പറഞ്ഞു. കുറച്ച് സമയം അവരുടെ കൂട്ടുകാരന്റെ ചാരത്തു നിന്നിട്ട് അവർ അവിടെ നിന്നും പോയി. വണ്ടിയുടെ അരികിലെത്തുന്നതുവരെയും അച്ചായൻ ശിവയെ നോക്കിക്കൊണ്ടിരുന്നു. അവന്റെ നോട്ടം അവൾ അറിയുന്നുണ്ടെങ്കിലും അവളത് മനപ്പൂർവ്വം കണ്ടില്ല എന്ന് നടിച്ചു. അച്ഛനെ വിളിച്ച് ഇന്ന് വരുന്നില്ല എന്ന കാര്യം അവൾ അറിയിച്ചു.

കുളിച്ചു ഫ്രഷ് ആവണം എന്നുണ്ട്, പക്ഷേ മാറിയുടുക്കാൻ വേറെ ഒന്നും ഇല്ലാത്തതിനാൽ അവൾ അതിനു തയ്യാറായില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ അമ്മ വന്നു അവളുടെ കയ്യിൽ ഒരു കവർ കൊടുത്തു. മോള് പോയി ഒന്നു മേലു കഴുകി വാ ഇന്ന് ശിവ യുടെ അസ്ഥിത്തറയ്ക്ക് മോളു തിരി കൊളുത്തണം അവർ അവളോട് പറഞ്ഞു. അവളാ കവറിലേക്ക് തന്നെ സംശയത്തോടെ നോക്കി നിന്നു. സംശയിക്കേണ്ട ഇതു മോളുടെ പിറന്നാളിന് തരാൻ വേണ്ടി അവൻ വാങ്ങിയതാണ്, പക്ഷേ ഇത് തരാനുള്ള ഭാഗ്യം അവനുണ്ടായില്ല അവർ സങ്കടത്തോടെ പറഞ്ഞു. അവൾ അത്ഭുതത്തോടെ ആ കവറിലേക്ക് നോക്കി. ആകാംക്ഷയോടെ അത് തുറന്നു നോക്കി ഒരു ചുവപ്പ് പട്ട് സാരി ആയിരുന്നു, തന്റെ സഖാവ് തനിക്ക് വേണ്ടി വാങ്ങിയ പിറന്നാൾ സമ്മാനം... അത് കണ്ടതും അവളുടെ ഉള്ളിലൊരു വിങ്ങൽ ഉണ്ടായി. മോൾക്കിതു തരണമെന്ന് ഞാൻ പലപ്രാവശ്യം ആഗ്രഹിച്ചതാണ്, ഇങ്ങനെയുള്ള ഓർമ്മകൾ നിന്നെ കൂടുതൽ സങ്കടപ്പെടുത്തും എന്ന് വിചാരിച്ചു തരാൻ തോന്നിയില്ല. എന്നെങ്കിലും തരാം എന്ന് വിചാരിച്ചു ഞാൻ സൂക്ഷിച്ചു വെച്ചു.

അവള് പട്ടുസാരിയിൽ നിന്നും കണ്ണെടുക്കാതെരിക്കുന്നത് കണ്ട് അമ്മ പറഞ്ഞു. അവൾ അതിനൊന്നു മൂളുക മാത്രം ചെയ്തു. ആ സാരിയിലേക്ക് നോക്കുന്തോറും ശിവയുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു. എന്റെ പെണ്ണേ നിന്റെ കഴുത്തിൽ ഒരു ചുവപ്പ് വരണമാല്യം ഞാൻ ചാർത്തി തരുമ്പോൾ അത് സ്വീകരിക്കാൻ നീ ചുവന്ന സാരി ഉടുത്തുണ്ടാവണം ഞാൻ എന്നും കാണുന്ന സ്വപ്നമാണത്.... അച്ചുവേട്ടന്റെ ആ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. അവൾ പതിയെ അവന്റെ അസ്ഥിത്തറ ലക്ഷ്യമാക്കി നടന്നു. മഴക്കാർ കൊണ്ടുവാനം നന്നായി ഇരുട്ടി തുടങ്ങിയിരുന്നു. അവൾ അസ്ഥിത്തറ നോക്കി കുറച്ചുനേരം മൗനമായി നിന്നു. മഴ ഭൂമിയിലേക്ക് ആവേശത്തോടെ പതിച്ചു കൊണ്ടിരുന്നു. , മഴ പെയ്തു തുടങ്ങിയതും അവളെ അമ്മ അകത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾ അതിനെ തടഞ്ഞു. വേണ്ട അമ്മേ എന്റെ അച്ചുവേട്ടൻ ഈ മഴയും വെയിലും എല്ലാം കൊള്ളുന്നതല്ലേ ഇന്ന് ഏട്ടന് കൂട്ടായി ഞാനും ഈ മഴയിലൊന്ന് അലിയട്ടെ...

എത്ര നിർബന്ധിച്ചാലും അവൾ വരില്ല എന്ന് അവർക്ക് ഉറപ്പായതുകൊണ്ട് അവർ അകത്തേക്ക് പോയി, അവൾ ആ മഴയിൽ ലയിച്ച് തന്റെ പ്രണയത്തെ നോക്കി അങ്ങനെ നിന്നു. " നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും പ്രാണനിൽ നിന്നെ തിരഞ്ഞിടും " ചാനലുകാർ കലക്ടറുടെ സംഗീതം ആഘോഷിക്കുകയാണ്.. മഴക്കു കൂട്ടായി അവളുടെ ആ നാദവും അവരോടൊപ്പം ചേർന്നു. **** *** **** ഭക്ഷണമെല്ലാം കഴിച്ച് അച്ചുവിന്റെ റൂമിലിരിക്കുകയാണ് ശിവ.. ആ റൂമിൽ ഇപ്പോഴും അവന്റെ ഗന്ധം ഉള്ളതുപോലെ അവൾക്ക് തോന്നി. വളരെ ചിട്ടയോടെ തന്നെയാണ് ആ മുറി ഇപ്പോഴും ഉള്ളത്. ഒത്ത നടുക്കായി അവന്റെ ഫോട്ടോയിൽ മാല ചാർത്തിയിരിക്കുന്നു. അവൾ കുറച്ചുസമയം അതിലേക്ക് തന്നെ നോക്കി നിന്നു. ചേച്ചി പുറകിൽ നിന്നുള്ള ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. അശ്വിന്റെ മൂത്ത സഹോദരി അശ്വിനി ആയിരുന്നു അത്. അവളെ നോക്കി ശിവ ഒന്ന് പുഞ്ചിരിച്ചു. ഞാനിന്ന് ചേച്ചിയുടെ കൂടെ കിടന്നോട്ടെ..? അവൾ ഒരു അപേക്ഷയോടെ ശിവയോട് ചോദിച്ചു. മോളു വാ എന്നു പറഞ്ഞു ശിവ അവളെ ചേർത്തു പിടിച്ച് കിടന്നു....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story