💓സഖാവ് 💓: ഭാഗം 17

sagav rafeena

രചന: റഫീന മുജീബ്

രാവിലെ നേരത്തെ എണീറ്റ് കുളിച്ചു പൂജാമുറിയിൽ കയറി വിളക്കുകൊളുത്തി മനോഹരമായ കീർത്തനം ചൊല്ലുകയാണ് ശിവ. ആ നാദ മാധുര്യത്തിൽ ആ വീടും പരിസരവും ഇഴുകിച്ചേർന്നു. പ്രഭാത കർമ്മങ്ങൾ എല്ലാം വളരെ ധൃതിപ്പെട്ടു ചെയ്തു അവൾ കോളേജിലേക്ക് പോകാൻ റെഡിയായി. അച്ഛനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ കവിളിൽ ഒരു ഉമ്മ കൊടുക്കാനും അവൾ മറന്നില്ല. ചേച്ചി ഇല്ലാത്തതുകൊണ്ട് തന്നെ വീട്ടിലെ അധിക ജോലിയും അവൾക്ക് ചെയ്യേണ്ടിവന്നു. ഓടി ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും സ്ഥിരം പോകുന്ന ബസ് പോയിക്കഴിഞ്ഞിരുന്നു. പിന്നെ കുറച്ച് സമയം അവിടെ നിൽക്കേണ്ടി വന്നു. അടുത്ത ബസ് വന്ന് കോളേജിലെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. ഇന്ന് കോളേജിലേക്ക് പോകുമ്പോൾ എന്നും ഉണ്ടാകുന്ന പേടി തനിക്കില്ല എന്ന് അവൾ ഓർത്തു.

കോളേജിലെ മൂന്ന് ദിവസവും ഉണ്ടായ സംഭവങ്ങൾ ഓരോന്നും ഓർത്ത് അവൾ കോളേജിലെ കവാടം കടന്ന് അകത്തേക്ക് ചെന്നതും ഒരാൾ അവളുടെ കാലിന് അടുത്തേക്ക് വീണു. പെട്ടെന്നൊരാൾ മുൻപിലേക്ക് വീണതും അവൾ പേടിച്ച് പുറകോട്ട് മാറി. തന്റെ കാലിനടുത്തു കിടക്കുന്ന ആളെ നോക്കിയപ്പോൾ അയാളുടെ നെറ്റി പൊട്ടി ചോര ഒഴുകുന്നുണ്ട്. അവൾ ഭീതിയോടെ ചുറ്റും നോക്കിയപ്പോൾ കട്ട കലിപ്പിൽ ഹോക്കി സ്റ്റിക്കുമായി നിൽക്കുന്ന അച്ചായനെയാണ് ആദ്യം കണ്ടത്. തൊട്ടു പുറകിലായി അശ്വിനും കാർത്തിയും ശ്യാമും ഉണ്ട്. അവരുടെ കയ്യിലും ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും ഒക്കെ ഉണ്ട്. സംഭവിക്കുന്നത് എന്താണെന്നറിയാതെ അവൾ പകച്ചുനിന്നു. ചുറ്റിലുമുള്ളവരിലേക്ക് അവൾ ഒന്ന് കണ്ണോടിച്ചു. അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് പേരുണ്ട്, എല്ലാവരും തമ്മിൽ പൊരിഞ്ഞ അടിയാണ്. കൂട്ടത്തിൽ പാണ്ഡവാസ് മാത്രമില്ല.

അടി നടക്കുന്നിടത്ത് ഒരുപാട് പേർ തടിച്ചു കൂടിയിട്ടുണ്ട്. അവളെ കണ്ടതും പാത്തു അവളുടെ അടുത്തേക്ക് ഓടി വന്നു. എന്തോ പാർട്ടി വഴക്കാണ് എന്താ പ്രശ്നം എന്നൊന്നും അറിയില്ല സംഭവം ഗുരുതരമാണ്. അവൾ ശിവയോട് പറഞ്ഞു. ശിവ എല്ലാവരിലേക്കും തന്റെ ദൃഷ്ടി പതിപ്പിച്ചു, എല്ലാരുടെയും മുഖത്തും ദേഷ്യം നന്നായി പ്രകടമായിട്ടുണ്ട്. ആ സമയത്താണ് ഷാഹുൽ സാർ അവരുടെ ഇടയിലേക്ക് കയറി വന്നത്. സാർ എത്ര പറഞ്ഞിട്ടും അവരാരും അനുസരിക്കുന്നില്ല. അവസാനം അശ്വിനെ പിടിച്ചുമാറ്റി കൊണ്ട് സാർ ഉറക്കെ പറഞ്ഞു. നിർത്താൻ..... നിർത്താനല്ലേ നിങ്ങളോട് പറഞ്ഞത്...? നിങ്ങൾക്ക് തോന്നിയത് പോലെ അടി ഉണ്ടാക്കാൻ ഇത് ചന്തയല്ല വിത്ത് ഇൻ സെക്കൻഡ് നിങ്ങളെല്ലാവരും പ്രിൻസിപ്പാളിന്റെ റൂമിൽ എത്തണം ബാക്കി നടപടികൾ നമുക്ക് അവിടെ വച്ച് തീരുമാനിക്കാം..... അയാൾ ദേഷ്യത്തോടെ അവരോടെല്ലാം പറഞ്ഞു

അവിടെ നിന്നും പോയി. അവരെല്ലാവരും സാറിന്റെ പിന്നാലെ പ്രിൻസിപ്പാളിന്റെ റൂം ലക്ഷ്യമാക്കി നീങ്ങി.. ബാക്കിയെല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്കും പോയി. സസ്പെൻഷൻ കിട്ടുമോ..? പാത്തു തന്റെ ടെൻഷൻ ശിവ യുമായി പങ്കുവെച്ചു. അറിയില്ല ഇവിടെ നിന്നിട്ട് എന്തായാലും കാര്യമില്ല വാ നമുക്ക് ക്ലാസ്സിലേക്കു പോവാം അതാ നല്ലത് ശിവ അതും പറഞ്ഞ് പാത്തുവിനെ യും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. ************ പ്രിൻസിപ്പാളിന്റെ റൂമിൽ തലതാഴ്ത്തി കുറ്റവാളികളെപ്പോലെ നിൽക്കുകയാണ് അശ്വിനും കൂട്ടരും ഒരു ഭാഗത്തും മറ്റേ ഭാഗത്ത് എതിർ പാർട്ടിക്കാരും. എന്താ നിങ്ങളുടെ ഉദ്ദേശം പഠിക്കാൻ വന്നാൽ പഠിച്ചിട്ട് പോണം പാർട്ടി പ്രവർത്തനവുമായി നടക്കാൻ ആണെങ്കിൽ ഇങ്ങോട്ട് വരണ്ട പ്രിൻസിപ്പാൾ സക്കറിയ ജോർജ് ദേഷ്യത്തിൽ പറഞ്ഞു. ഈ അടിപിടി കേസ് ഒരുപാടായി നിങ്ങൾക്കെതിരെ വരുന്നുണ്ട് ഇനി ഇതുപോലെ വല്ല കംപ്ലൈന്റ്‌സും വന്നാൽ ക്ഷമിക്കാൻ ഞങ്ങൾക്കാവില്ല തക്കതായ ശിക്ഷ തന്നെ ലഭിക്കും. അദ്ദേഹം ഇരു കൂട്ടരോടുമായി പറഞ്ഞു.

ക്ഷമിക്കണം സാർ പാർട്ടിയെ അപകീർത്തിപ്പെടുത്തുക യോ പാർട്ടിക്കെതിരെ എന്തെങ്കിലും മോശമായ പ്രവർത്തികൾ ചെയ്യുകയോ ചെയ്താൽ ഇനിയും ഞങ്ങൾ കേറി ഇടപെടും അതിന്റെ പേരിൽ എന്ത് നടപടി എടുത്താലും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും അശ്വിന്റെ വാക്കുകളും ഉറച്ചതായിരുന്നു. ഒരു വാക്ക് തർക്കത്തിന് വിളിച്ചതല്ല നിങ്ങളെ പാർട്ടിക്കുവേണ്ടി ജീവനും ജീവിതവും കളയുമ്പോൾ നഷ്ടപ്പെട്ട് പോകുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആണ് അത് ഓർത്താൽ നന്നു ഷാഹുൽ സാർ ഇടക്ക് കേറി പറഞ്ഞു. സാറിനെതിരെ അവർ ആരും ഒന്നും പറയില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അദ്ദേഹം ഇരുകൂട്ടരേയും അനുനയിപ്പിക്കാൻ ശ്രമിച്ചു. മേലിൽ ഇത് ആവർത്തിക്കരുത് എന്ന് ഒരു താക്കീതോടുകൂടി അവരെ ക്ലാസ്സുകളിലേക്ക് പറഞ്ഞുവിട്ടു. അശ്വിൻ താനൊന്ന് അവിടെനിന്നെ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയ അവരുടെ അടുത്തേക്ക് ശാഹുൽ സാർ ഒരു പുഞ്ചിരിയോടെ ചെന്നു.

ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി...? അയാൾ അവരോടായി ചോദിച്ചു. അതിനൊരു സമയം കിട്ടണ്ടേ ഞങ്ങളെ ഏൽപ്പിച്ച കാര്യം ഞങ്ങൾ ഭംഗിയ ായി ചെയ്തിരിക്കും സാർ അതോർത്തു ടെൻഷൻ ആവേണ്ട. ഇത്രയ്ക്ക് ദൃതി വെക്കേണ്ട കാര്യമൊന്നുമില്ല അശ്വിൻ ഒരു കള്ളച്ചിരിയോടെ സാറിനോട് പറഞ്ഞു. ഷാഹുൽ സാറിന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. കുറച്ചുനേരം സംസാരിച്ചു അവർ ക്ലാസിലേക്ക് പോയി. *********** എന്തായി കാണും സസ്പെൻഷൻ കിട്ടി കാണുമോ...? ക്ലാസ്സിൽ എത്തിയിട്ടും പാത്തു ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ശിവയുടെ മുഖത്തും ടെൻഷൻ ഉണ്ട്, അങ്ങനെയൊന്നും വരരുത് എന്ന് അവളും ആഗ്രഹിക്കുന്നുണ്ട്. ആ സമയത്താണ് ഷാഹുൽ സാർ ക്ലാസ്സിലേക്ക് വന്നത്. അദ്ദേഹം കലിപ്പിൽ ആണെന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നുണ്ട്. ആ കലിപ്പിൽ തന്നെയായിരുന്നു ക്ലാസ്സ് എടുത്തത്.

പോയെടീ എല്ലാം പോയി അങ്ങേരെ കണ്ടാലറിയാം നമ്മുടെ ടീമിന് അങ്ങേര് സസ്പെൻഷൻ ഒപ്പിച്ചു കൊടുത്തെന്ന് പാത്തു നിരാശയോടെ പറഞ്ഞു. അതൊന്നും ഉണ്ടാകില്ല നീ ടെൻഷൻ ആവാതിരിക്ക്. ശിവ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ക്ലാസ്സ് എടുക്കുന്നതൊന്നും ശ്രദ്ധിക്കാൻ അവർക്ക് രണ്ടുപേർക്കും കഴിയുന്നുണ്ടായിരുന്നില്ല. ഷാഹുൽ സാർ ക്ലാസ്സിൽ നിന്ന് പോയതും പാത്തു ഇപ്പൊ വരാമെന്നും പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു. അവരെ കണ്ടു കാര്യങ്ങൾ അറിയുന്നത് വരെ അവൾക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ എല്ലാം ഒത്തുതീർപ്പിൽ എത്തിയെന്ന് കേട്ടതും അവൾക്ക് സമാധാനമായി. അന്ന് കോളേജ് വിടുന്നത് വരെ പാത്തും ശിവയും ക്ലാസ്സിൽ തന്നെയായിരുന്നു. കോളേജിൽനിന്ന് ഇറങ്ങുമ്പോഴും സഖാവിനെയും കൂട്ടരെയും ആ പരിസരത്തൊന്നും കാണാത്തത് രണ്ടുപേരിലും നിരാശയുണ്ടാക്കി. നിങ്ങൾ ഇതുവരെ ഉറങ്ങിയില്ലേ...?

എന്ന് ചോദിച്ചു അശ്വിന്റെ അമ്മ അകത്തേക്ക് വന്നപ്പോഴാണ് മായിക ലോകത്തിലെന്നപോലെ ചേച്ചിയുടെ കഥയും ആസ്വദിച്ചിരുന്ന അശ്വിനി സ്വബോധത്തിലേക്ക് വന്നത്. ചേച്ചിയുടെ കഥയിലൂടെ ആ കോളേജിൽ തന്നെ ആയിരുന്നു അവളും.. അമ്മയെ കണ്ടതും ശിവ കട്ടിലിൽ നിന്നും എഴുന്നേറ്റു. മോൾ എന്താ ഇതുവരെ ഉറങ്ങാത്തത് സ്ഥലം മാറി കിടന്നത് കൊണ്ടാണോ ഉറക്കം വരാത്തത്...? അവർ അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ട് ചോദിച്ചു. അതൊന്നുമല്ല അമ്മേ ഞങ്ങൾ ഓരോ പഴയ കഥകളും പറഞ്ഞ് ഇരിക്കുകയായിരുന്നു അതാണ് ഉറക്കം വരാത്തത് അവരുടെ ചോദ്യത്തിന് അശ്വിനി ആണ് മറുപടി പറഞ്ഞത്. നാട്ടുവർത്താനവുമായി നിനക്ക് രാവ് പകൽ ആക്കിയാലും ഒരു പ്രശ്നവുമില്ല എന്നാൽ മോളെ കാര്യം അതല്ല, നേരം വെളുത്താൽ ഓരോരോ തിരക്കുകളാണ്.

അതുകൊണ്ട് ഇവളുടെ വർത്താനം കേട്ടിട്ട് മോൾ ഇരിക്കേണ്ട മോള് കിടന്നുറങ്ങിക്കോ...? അവർ സ്നേഹത്തോടെ ശിവയോട് പറഞ്ഞു. ശിവയും അശ്വിനിയും കിടക്കുന്നതും നോക്കി അവർ കുറച്ചു സമയം അവിടെ തന്നെ നിന്നു. *********** രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു റൂമിലേക്ക് വന്നപ്പോഴാണ് തന്റെ ഫോൺ റിംഗ് ചെയ്യുന്നത് ശിവ കേൾക്കുന്നത്. ഫോൺ എടുത്തു ഡിസ്പ്ലേയിൽ അച്ചായന്റെ പേര് തെളിഞ്ഞതും അവൾ ഒന്ന് സംശയത്തോടെ നിന്നു. ഹലോ ശിവ റെഡിയായി നിന്നോ ഞാൻ വരാം നിന്നെ കൊണ്ടുപോകാൻ, ഒരു അത്യാവശ്യ കാര്യം സംസാരിക്കാനുണ്ട് ഫോൺ ചെവിയോടു വച്ചപ്പോൾ തന്നെ അച്ചായന്റെ സ്വരം ഒഴുകി വന്നു. ശബ്ദത്തിൽ എന്തോ ഒരു ടെൻഷൻ ഉള്ളതുപോലെ അവൾക്ക് തോന്നി. ഞാൻ അങ്ങോട്ട് വരികയാണ് റെഡി ആയിക്കോ എന്നും പറഞ്ഞു അച്ചായൻ ഫോൺ കട്ട് ചെയ്തു. എന്താവും അച്ചായൻ ഇത്ര ടെൻഷനിൽ എന്നാലോചിച്ചപ്പോൾ അവളുടെയുള്ളിലും അകാരണമായ ഒരു ഭയം കടന്നു കൂടി..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story