💓സഖാവ് 💓: ഭാഗം 23

sagav rafeena

രചന: റഫീന മുജീബ്

" തന്നെ നോക്കി പുഞ്ചിരിയോടെ ജ്യൂസ് വാങ്ങുന്ന ആളെ കണ്ടതും പാത്തുവാകെ മിഴിച്ചുനിന്നു. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ അവൾ വീണ്ടും വീണ്ടും അയാളെ നോക്കി. പിന്നെ എന്തോ ഓർത്തത് പോലെ അവൾ ബാക്കി എല്ലാവരെയും നോക്കി. എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി എല്ലാംകൂടി ഒത്തുകളിച്ചതാണെന്ന്. എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി അവൾ അകത്തേക്ക് പോയി. അങ്ങോട്ട് നല്ല പുഞ്ചിരിയോടെ പോയ ആൾ ഇങ്ങോട്ട് മുഖം വീർപ്പിച്ചു വരുന്നത് കണ്ടു ശിവ അവളെ തന്നെ നോക്കി നിന്നു. നീയിങ്ങു വന്നേ.., എന്നും പറഞ്ഞു ശിവയെയും വിളിച്ച് അവൾ റൂമിലേക്ക് പോയി. എല്ലാരും കൂടെ എന്നെ പറ്റിച്ചതാണോ...? നീയും അതിന് കൂട്ടുനിന്നോ...? അവൾ ശിവയെ നോക്കി ചോദിച്ചു. ശിവ എന്ത് എന്നർത്ഥത്തിൽ അവളെ ഒന്നു നോക്കി. കാണാൻ വന്നിരിക്കുന്നത് ആരാണെന്നറിയാമോ....?

നമ്മുടെ സൂപ്പർ ഹീറോ ഷാഹുൽ സാർ.. അവൾ നാണം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു. പാത്തു പറയുന്നത് കേട്ട് ശിവയുടെ കണ്ണുകളും വിടർന്നു. ഇല്ലെടി എനിക്കൊന്നും അറിയില്ല. ഞാൻ നീ പറയുമ്പോഴാ അറിയുന്നത്. അവൾ പാത്തുവിനെ നോക്കി പറഞ്ഞു. ഇത് നമ്മുടെ ബ്രദേഴ്സ് അറിഞ്ഞുകൊണ്ടുള്ള കളിയാ. അവർക്കുള്ളത് വഴിയേ കൊടുത്തോളാം, അവസരം വരും അവൾ ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും അവളുടെ ഉമ്മ വന്നു ചെറുക്കനും പെണ്ണിനും സംസാരിക്കാൻ സാറിനെയും കൊണ്ടു മുകളിലേക്ക് പോകാൻ പറഞ്ഞു അവളോട്‌. അവൾ മുകളിലെത്തി കുറച്ചു സമയം കഴിഞ്ഞിട്ടാണ് ഷാഹുൽ സാർ അവിടേക്ക് വന്നത്. ബാൽക്കണിയിൽ പുറത്തേക്ക് നോക്കി പുറം തിരിഞ്ഞുനിൽക്കുന്ന പാത്തുവിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി അയാൾ ഒന്നു ചെറുതായി ചുമച്ചു. തന്റെ പുറകിൽ സാർ എത്തിയതും അവൾ നാണത്തോടെ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി.

തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന സാറിന് നേരെ അവളും ഒരു പുഞ്ചിരി നൽകി. അതേയ്‌ എനിക്കീ മരം ചുറ്റി പ്രേമമൊന്നും വശമില്ലട്ടോ.. തന്നെ കണ്ടു അന്നു തന്നെ എന്തോ പ്രത്യേകത എനിക്ക് തോന്നിയിരുന്നു. പിന്നെ നിന്റെ ആ പച്ചമുളക് സംഭവം ഒക്കെക്കൂടി നീ നേരെ എന്റെ ഹൃദയത്തിൽ കേറി ഇരുന്നു. ഏതായാലും വീട്ടുകാർ പെണ്ണ് അന്വേഷിക്കുന്ന ടൈം ആണ് അപ്പോ പിന്നെ നിന്നെ തന്നെ ഒന്ന് ആലോചിച്ചാലോ എന്ന് തോന്നി. അതാണ് അശ്വിനെയും കൂട്ടുകാരെയും കാര്യങ്ങൾ ഏൽപ്പിച്ചത്, അവരാണ് ബാക്കി കാര്യങ്ങൾ മുന്പോട്ടു കൊണ്ടുപോയത്. ഇവിടെ വന്നു നിന്റെ വീട്ടുകാരുമായി ആലോചിച്ചു കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടാക്കിയതും അവരാണ്. സാറ് പറയുന്നത് കേട്ടു പാത്തു അത്ഭുതത്തോടെ നോക്കി. ദുഷ്ടന്മാർ എന്നിട്ടെന്നോട് ഒരു വാക്കുപോലും ആരും പറഞ്ഞില്ല അവൾ മെല്ലെ പറഞ്ഞു. താൻ എന്തെങ്കിലും പറഞ്ഞോ...?

സാർ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. തനിക്ക് ഇഷ്ടമല്ലെങ്കിൽ ഇപ്പോൾ തന്നെ പറയാം, എനിക്ക് കുഴപ്പമൊന്നുമില്ല അയാൾ ഒരു മറുപടിക്ക് വേണ്ടി അവളെ നോക്കി. അവളിൽ നിന്നും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഉണ്ടായതും സാറിന്റെ മുഖത്തും ഒരു ചിരി വിടർന്നു. നിന്റെ പഠിപ്പ് കഴിഞ്ഞിട്ട് മതി വിവാഹം അതുവരെ കോളേജിൽ ഇത് ആരും അറിയരുത്. ഞാൻ നിന്നെ പഠിപ്പിക്കുന്ന അധ്യാപകൻ അല്ലേ, കോളേജിൽ അറിഞ്ഞാൽ പലരും പലതും പറയും, അതുകൊണ്ട് നമുക്ക് ഇതു രഹസ്യമായി വയ്ക്കാം അല്ലേ..? അവൾ അതിനു ഒരു പുഞ്ചിരി നൽകി. ഞങ്ങൾ അങ്ങോട്ടേക്ക് വന്നോട്ടെ....? കാർത്തിയുടെ ശബ്ദം കേട്ടുഅവർ രണ്ടാളും തിരിഞ്ഞുനോക്കിയപ്പോൾ അവരെല്ലാം കൂടെ അങ്ങോട്ട് ഇടിച്ചുകയറി വന്നു. അപ്പോൾ പാത്തുമ്മ കലാപരിപാടി അങ്ങ് ആരംഭിച്ചാലോ ശ്യാം അവളെ നോക്കി ചോദിക്കുന്നത് കേട്ടു അവൾ എന്ത് എന്ന സംശയത്തിൽ അവനെ നോക്കി.

അല്ല നീയല്ലേ പറഞ്ഞത് വരുന്ന ചെക്കനെ കുനിച്ചു നിർത്തി രണ്ടെണ്ണം പൊട്ടിക്കണം എന്ന്. രണ്ടെണ്ണമോ മൂന്നെണ്ണമോ വേണേൽ പൊട്ടിച്ചോ ഞങ്ങൾ എന്തിനും റെഡി, ഈ കല്യാണം കൊളമാക്കി സാറിന്റെ കയ്യിൽ കൊടുത്തേക്ക് അവൻ പറയുന്നത് കേട്ടു പാത്തു അവനെ കണ്ണുരുട്ടി നോക്കി. ഷാഹുൽ സാർ അവരുടെ ചേഷ്ടകളോക്കെ ആസ്വദിച്ചു ഒരു പുഞ്ചിരിയോടെ നിന്നു. എല്ലാം കൂടെ എന്നെ പറ്റിച്ചല്ലേ..? അവൾ മുഖത്ത് ദേഷ്യം വരുത്തി ചോദിച്ചു. സോറി മോളെ ഇതൊക്കെ ഒരു രസമല്ലേ...? നിന്റെ സങ്കടം കണ്ടപ്പോൾ പറയട്ടെ എന്നു വിചാരിച്ചതാണ്... പക്ഷേ പറഞ്ഞാൽ നിന്നിൽ ഇന്നു കണ്ട ഭാവങ്ങളോക്കെ ഞങ്ങൾക്ക് നഷ്ടമായേനെ കാർത്തി അതും പറഞ്ഞ് അവളെ തോളിലൂടെ കൈയിട്ടു. ഇതിൽ കഥയറിയാതെ ആട്ടം ആടിയത് ശിവയും നീയും മാത്രമാണ്,

ബാക്കിയുള്ളവർക്കെല്ലാം കാര്യങ്ങളൊക്കെ അറിയാം.. അച്ചായൻ പറയുന്നത് കേട്ടു ശിവയും പാത്തുവും അന്തം വിട്ടു നിന്നു. കുറച്ചു സമയത്തെ കളിയാക്കലും തമാശ പറച്ചിലിന് ശേഷം സാർ യാത്ര പറഞ്ഞിറങ്ങി. പോകാൻനേരം ഇടം കണ്ണാലെ പാത്തുവിനെ നോക്കുന്നത് കണ്ടു അവളുടെ മുഖം നാണത്താൽ ചുവന്നുതുടുത്തു. വിവാഹത്തിന്റെ കാര്യങ്ങളൊക്കെ പിന്നീട് തീരുമാനിക്കാമെന്ന ഉറപ്പിൽ അവരെല്ലാവരും പിരിഞ്ഞു. നാളെ കാണാം എന്ന് പറഞ്ഞ് ശിവയും യാത്ര പറഞ്ഞിറങ്ങി..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story