💓സഖാവ് 💓: ഭാഗം 27

sagav rafeena

രചന: റഫീന മുജീബ്

മുറ്റത്ത് ഓപ്പോളും മനുവേട്ടനും നിൽക്കുന്നുണ്ട്‌. ഈ കൊച്ചുവെളുപ്പാൻ കാലത്ത് അവരെ മുറ്റത്ത് കണ്ടതിലേറെ അവളെ അത്ഭുതപ്പെടുത്തിയത് അവരുടെ അവസ്ഥയായിരുന്നു. മനുവേട്ടന്റെ ഒരു കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്, നെറ്റിയിൽ ഒരു വലിയ കെട്ടുമുണ്ട്, മുഖത്തും ശരീരത്തിലും അങ്ങിങ്ങായി അടികിട്ടിയതിന്റെ പാടുണ്ട്. ഓപ്പോളെ മുഖത്തു ആരുടെയോ കൈവിരലുകൾ ചിത്രം വരച്ചിട്ടുണ്ട് ചുണ്ട് പൊട്ടിയിട്ടും ഉണ്ട്. ലക്ഷണം കണ്ടിട്ട് ആരോ രണ്ടാളെയും നന്നായിട്ട് പെരുമാറിയിട്ടുണ്ട്. ശിവയും അച്ഛനും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തേക്ക് നോക്കി. അപ്പോഴേക്കും മനു ഓടിവന്നു ശിവയുടെ കാലിൽ വീണിരുന്നു. പെട്ടന്നുള്ള അവന്റെ ഈ പ്രവർത്തിയിൽ ശിവ ഒന്നു ഞെട്ടി പുറകോട്ടു മാറി. എന്താ മനുവേട്ടാ ഇതു എന്താ ഈ കാണിക്കുന്നേ അവൾ അവന്റെ പ്രവർത്തി കണ്ടു ചോദിച്ചു. പാറു എന്നോട് ക്ഷമിക്കണം പെങ്ങളെപോലെ കാണേണ്ട നിന്നേ ഞാൻ കാമകണ്ണോടെ നോക്കി പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത് അവൻ അവിടെ കിടന്നുകൊണ്ടു തന്നെ പറഞ്ഞു.

അവന്റെ ക്ഷമാപണം അവളിൽ ഒരേ സമയം സങ്കടവും സന്തോഷവും ഉണ്ടാക്കി. ഏട്ടന് തെറ്റു മനസ്സിലായതിൽ സന്തോഷവും തന്നെക്കാൾ ഒത്തിരി മുതിർന്ന ഏട്ടൻ തന്റെ കാലിൽ വീണതിൽ സങ്കടവും തോന്നി. എന്താ ഏട്ടാ ഇത് അതൊന്നും ഏട്ടൻ മനപ്പൂർവം ചെയ്തതല്ല ഏട്ടന്റെ ഉള്ളിലെ മദ്യമാണ് ഏട്ടനെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്, എന്തായാലും ഏട്ടന് തെറ്റു മനസ്സിലായല്ലോ അതു മതി അവൾ അവനെ നോക്കി പറഞ്ഞു. നീ ക്ഷമിച്ചു പറയാതെ ഞാൻ ഇവിടെ നിന്നും എണീക്കില്ല, മനു വീണ്ടും പറഞ്ഞപ്പോൾ ഏട്ടൻ എന്നോടു ക്ഷമചോദിച്ചപ്പോൾ തന്നെ എന്റെയുള്ളിലെ ഏട്ടനോടുള്ള എല്ലാ ദേഷ്യവും പോയെന്നു പറഞ്ഞു ശിവ അവനെ പിടിച്ചെഴുനേൽപ്പിച്ചു. അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം മനു നേരെ പോയത് ശിവന്റെ അരികിലെക്കാണ്. മാമൻ എന്റെ മുഖത്തു ഒന്നടിക്കണം അവൻ ശിവനെ നോക്കി പറഞ്ഞു. അവന്റെ പ്രവർത്തി കണ്ട് ശിവൻ അവനെയും തന്റെ പെങ്ങളെയും മാറി മാറി നോക്കി. മാമ ദയവു ചെയ്തു ഞാൻ പറയുന്നതൊന്നു കേൾക്ക് എന്നെ ഒന്നടിക്ക് പ്ലീസ് അവൻ ദയനീയമായി പറഞ്ഞു. മോൻ ചെയ്ത തെറ്റേറ്റുപറഞ്ഞു അവളുടെ കാലിൽ വന്നപ്പോൾ തന്നെ നീ ചെയ്ത തെറ്റുകൾ എല്ലാം ഞങ്ങൾ ക്ഷമിച്ചു

ഇനി നിന്നെ ഞാൻ നോവിക്കില്ല ശിവൻ മനുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു. എന്റെ പൊന്നുമാമ എന്നെയൊന്നടിക്ക് അല്ലെങ്കിൽ ഇനി ഈ പേരും പറഞ്ഞാവും അയാൾ വരിക അയാളുടെ കയ്യിൽ നിന്ന് ഇനി ഒരടി താങ്ങാനുള്ള ശേഷി എന്റെ ശരീരത്തിനില്ല അതു കൊണ്ടു മാമൻ എന്നെ ഒന്നടിക്ക് പ്ലീസ് അവൻ വീണ്ടും അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. അവൻ പറയുന്നത് കേട്ട് സംശയത്തോടെ ശിവനും പാറുവും പരസ്പരം നോക്കി. ആരുടെ കാര്യമാണ് നിങ്ങൾ ഈ പറയുന്നത് ശിവൻ ഉള്ളിൽ തികട്ടി വന്ന സംശയം പുറത്തേക്കിട്ടു. അതൊക്കെ ഞങ്ങൾ പറയാം ഏട്ടാ ഏട്ടൻ ആദ്യം അവനെ ഒന്നു പൊട്ടിക്ക് ഓപ്പോൾ ഏട്ടനോട് പറഞ്ഞു. രണ്ടുപേരുടെയും നിർബന്ധം കൂടിയപ്പോൾ ശിവൻ അവന്റെ കാരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചു. കൊടുത്തത് കൂടിപ്പോയെന്ന് മനുവിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി. ഇനി പറ ആരുടെ കാര്യമാ നിങ്ങൾ പറയുന്നത് അയാൾ തന്റെ സംശയം വീണ്ടും ചോദിച്ചു. ഇന്നലെ രാത്രി വാതിലിൽ ശക്തമായിട്ടുള്ള മുട്ട് കേട്ടാണ് കതക് ഞാൻ തുറന്നത് എന്ന് പറഞ്ഞു ഓപ്പോൾ സംഭവം വിവരിക്കാൻ തുടങ്ങി.......

ദാ വരുന്നു ആരാ ഇത് ആ വാതിൽ ഇപ്പൊ തല്ലിപ്പൊളിക്കുമോ..? എന്നും പറഞ്ഞു അവർ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന അപരിചിതനെ കണ്ട് അവർ സംശയത്തോടെ നോക്കി. എന്തുവാ അമ്മച്ചി നോക്കി പേടിപ്പിക്കുന്നത് അങ്ങട്ടു മാറി നിക്ക് പെണ്ണുമ്പിളേള.... എന്നും പറഞ്ഞു വന്നയാൾ അവരെ തള്ളി മാറ്റി അകത്തേക്ക് പ്രവേശിച്ചു. അകത്തേക്ക് കയറിയ അയാൾ ചുറ്റും തന്റെ കണ്ണുകൾ കൊണ്ടു പരതി. ആരാ എന്താ നിങ്ങൾക്കു വേണ്ടത് എന്നും പറഞ്ഞു ഓപ്പോൾ അയാളുടെ പുറകെ കൂടി. ശബ്ദം കേട്ട് അനിമോളും മനുവും ഓടി വന്നു. ഹാ നീ ഇവിടെ ഉണ്ടാരുന്നോ..? ഒളിച്ചിരിക്കുവാരുന്നോ ഉവ്വേ നീ ഞാൻ നിന്നേ കാണാൻ വന്നതല്ലേയൊ മോനിങ്ങു വന്നേ ചേട്ടൻ ചോദിക്കട്ടെ എന്നും പറഞ്ഞു അയാൾ മനുവിനെ പിടിച്ചു അയാൾക്കഭിമുഖമായി നിർത്തി. അവനെ ഒന്നടിമുടി നോക്കി അവന്റെ കരണം പുകച്ചയാൾ ഒറ്റ അടിയാരുന്നു. മനു അടികിട്ടിയ കവിളിൽ പൊത്തിപിടിച്ചു അയാളെ സംശയത്തോടെ നോക്കി. അയ്യോ എന്റെ മോനെ ആരോ തല്ലിക്കൊല്ലുന്നെ ഓടി വായോ എന്നും വിളിച്ചു ഓപ്പോൾ കരയാൻ തുടങ്ങി.

ദേ മിണ്ടാതിരി തള്ളേ നിങ്ങൾക്കുള്ളത് ലാസ്റ്റ് തരാം കാറിപൊളിച്ച് ഇപ്പോൾ തന്നെ വാങ്ങിച്ചു കൂട്ടണ്ട അയാൾ ദേഷ്യത്തോടെ ഓപ്പോൾക്കു നേരെ അലറി. ഓപ്പോൾ പേടിച്ചു രണ്ടടി പുറകോട്ടു മാറി. അനിമോൾ പേടിയോടെ ഒരു മൂലയിൽ മാറി നിന്നു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ നിനക്കു കഴിവില്ലെ ടാ അയാൾ വീണ്ടും അവനു നേരെ ശബ്ദം ഉയർത്തി. പാറു നിന്റെ ആരാ ടാ അയാൾ ദേഷ്യത്തോടെ ചോദിച്ചു. അയാളുടെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കും തോറും മനുവിന്റെ ഭയം കൂടി വന്നു. പറയാൻ .. അയാൾ വീണ്ടും അലറി. പെ...പെ..പെങ്ങൾ ഇടാറുന്ന ശബ്ദത്തോടെ അവൻ മറുപടി പറഞ്ഞു. അപ്പോൾ പെങ്ങളെ ദേഹത്തു കൈ വെച്ച നിന്റെ ഈ കൈ ഞാൻ ഇങ്ങടുക്കുവാ എന്നും പറഞ്ഞു അയാൾ അവന്റെ കൈ പുറകിലേക്ക് തിരിച്ചു ഓടിച്ചു. ആഹ് ... മനു വേദന കൊണ്ടലറി. അതുകൊണ്ടൊന്നും ദേഷ്യം നില്കാതെ അയാൾ മനുവിന്റെ നെറ്റി പിടിച്ചു ചുമരിൽ കുത്തി. അവന്റെ നെറ്റി പൊട്ടി ചോര ഒഴുകാൻ തുടങ്ങി.

ഇതൊക്കെ കണ്ട് അനിമോളും ഓപ്പോളും പേടിച്ചു നിന്നു. അയാൾ അവന്റെ ദേഹത്തു വേദനിപ്പിക്കാൻ കഴിയുന്ന എല്ലാ അവയവും വേദനിപ്പിച്ചു. മനു അയാൾക്ക്‌ മുമ്പിൽ ചെറുത്ത് നിൽക്കാൻ ശ്രമിചെങ്കിലും അയാളുടെ കരുത്തിനു മുമ്പിൽ അവൻ തോറ്റു പോയി. അയാളുടെ ദേഷ്യം തീരുന്നതു വരെ അയാൾ മനുവിനെ അടിച്ചു. എല്ലാം കഴിഞ്ഞു മനു അവശതയോടെ തറയിലേക്കിരുന്നു. മേലാൽ നിന്റെ ഒരു നോട്ടം പോലും എന്റെ പെണ്ണിന്റെ നേർക്കുണ്ടാവരുത്, നാളെ നേരം വെളുക്കുമ്പോൾ പോയി അവളുടെ കാല് പിടിച്ചു മാപ്പ് പറഞ്ഞേക്കണം.. അവളുടെ അച്ഛന്റെ കയ്യിൽ നിന്നോരടിയും വാങ്ങണം, ഇല്ലെങ്കിൽ ഞാൻ ഒരു വരവ് കൂടി വരും അയാൾ ദേഷ്യത്തോടെ പറഞ്ഞു. തന്നെ പേടിയോടെ നോക്കുന്ന അനിമോൾക്ക് കണ്ണുകൾ ഇറുക്കി ചുമൽ കൂച്ചി കാണിച്ചു കൊടുത്തു. പുറത്തെക്കിറങ്ങിയ അയാൾ വീണ്ടും വന്നു ഓപ്പോളെ കരണം നോക്കി ഒന്നു പൊട്ടിച്ചു. സോറി ആന്റി ഇത് എന്റെ പെണ്ണിനെ ഇനി വാക്കുകൾ കൊണ്ട് നോവിക്കാതിരിക്കാൻ ആണുട്ടോ അപ്പോൾ പറഞ്ഞതൊന്നും മറക്കേണ്ട മനുവിനെ വീണ്ടും ഓർമപ്പെടുത്തി

അയാൾ അവിടെ നിന്നും പോയി. ഓപ്പോൾ പറയുന്ന കാര്യങ്ങൾ കേട്ട് വിശ്വാസം വരാതെ ശിവ അച്ഛനെ നോക്കി. അയാളും ആകെ ഷോക്കായി നിൽക്കുവാണ്. വാ മോനെ നമുക്ക് പോകാം എന്നും പറഞ്ഞു ഓപ്പോൾ മനുവിനെയും കൊണ്ടിറങ്ങി. മുറ്റത്തെത്തിയ ശേഷം അവർ ഒന്നു തിരിഞ്ഞു നോക്കി. ഏട്ടാ ഇവളെ സൂക്ഷിച്ചോ പിന്നെ ചീത്തപേര് കേൾപ്പിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടാവില്ല അവർ അവളെ നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു. സുമിത്ര ഒന്നവിടെ നിന്നെ പോകാൻ തുടങ്ങിയ അവരെ ശിവൻ പിൻവിളി വിളിച്ച് അവരുടെ അടുത്തേക്ക് ചെന്നു. എന്താ ഏട്ടാ എന്നും ചോദിച്ചു അവൾ ഏട്ടന്റെ അരികിലെത്തിയതും അവരുടെ മുഖമടച്ചു ശിവൻ ഒന്നു കൊടുത്തു. ഇതെന്റെ മോളെ ഇനി ഒരിക്കലും വാക്കുകൾ കൊണ്ടു വേദനിപ്പിക്കാതിരിക്കാൻ ആണ്. എന്റെ മോളെ എനിക്കറിയാം നീ നിന്റെ മോനെ സൂക്ഷിച്ചോ,

ശിവൻ ദേഷ്യത്തോടെ അതും പറഞ്ഞു തിരിഞ്ഞു പോലും നിക്കാതെ അകത്തേക്ക് പോയി. ശിവയും അച്ഛനു പിറകെ പോയി. അച്ഛാ അവൾ അച്ഛന്റെ അരികിൽ ചെന്നു വിളിച്ചു. എനിക്കു അതാരാ എന്നറിയൂല അച്ഛാ സത്യം അവൾ അച്ഛനെ നോക്കി ദയനീയമായി പറഞ്ഞു. മോള് വിഷമിക്കണ്ട മോളെ അച്ഛന് വിശ്വാസം ആണ് അതോർത്തു നീ ഉരുകണ്ട ഇനി ശിവൻ മകളെ ചേർത്തു പിടിച്ചു പറഞ്ഞു. അതാരായിരിക്കും എന്ന് ഒരു ഊഹവും അവൾക്ക് കിട്ടിയില്ല. കോളേജ് എത്തുന്നത് വരെ അവൾ അതാലോജിച്ചുകൊണ്ടിരുന്നു. ക്ലാസ്സിൽ എത്തിയതും അവൾ പാത്തുവിനെ അന്ന്വേഷിച്ചു. പുറത്തു ക്ലാസ്സിലെ കുട്ടികളുമായി സംസാരിച്ചു കൊണ്ടിരുന്ന അവൾ ശിവയെ കണ്ടതും ഓടി വന്നു. ഞാൻ ഇന്നലെ മനു ഏട്ടന്റെ കാര്യം പറഞ്ഞത് നീ വേറെ ആരോടെങ്കിലും പറഞ്ഞോ ശിവ സംശയത്തോടെ ചോദിച്ചു. ഇല്ലല്ലോ,

പാത്തു അവളെ നോക്കി പറഞ്ഞു, എന്തു പറ്റി പാത്തു അവളെ നോക്കി വീണ്ടും ചോദിച്ചു. ഹേയ് ഒന്നുല്ല ശിവ അവളോട് അങ്ങനെ പറഞ്ഞു ഒഴിഞ്ഞു. ആരായിരിക്കും അത് താൻ അറിയാതെ ആരോ എന്നെ പിന്തുടരുന്നുണ്ട് തീർച്ച അവൾ മനസ്സിൽ ഉറപ്പിച്ചു. അപ്പോഴേക്കും ശാഹുൽ സാർ ക്ലാസ്സിലേക്ക് വന്നു. സാറിന്റെ ക്ലാസും പാത്തുന്റെ കത്തിയും തകർത്തു നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവിടെക്കു പ്രിൻസിപ്പാൾ വന്നത്. അയാളെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു. എല്ലാവരോടും ഇരിക്കാൻ പറഞ്ഞു അയാൾ ശാഹുൽ സാറിന് നേരെ തിരിഞ്ഞു. ഒരു ന്യൂ അഡ്മിഷൻ ഉണ്ട് ക്ലാസ്സ്‌ കാണിക്കാൻ ഞാൻ തന്നെ വന്നതാ അയാൾ പറഞ്ഞു. ആരാടീ പ്രിൻസി തന്നെ ആനയിച്ചു കൊണ്ടുവന്ന ആ കക്ഷി പാത്തു ശിവയുടെ കാതിൽ പതുക്കെ ചോദിച്ചു. പ്രിൻസിയുടെ നോട്ടം വാതിലിനടുതേക്ക് നീങ്ങി. അവിടെ കണ്ട ആളെ നോക്കി ക്ലാസ്സിലെ ബോയ്സ് എല്ലാം വാ പൊളിച്ച് നിന്നു... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story