💓സഖാവ് 💓: ഭാഗം 31

sagav rafeena

രചന: റഫീന മുജീബ്

അന്നേ ദിവസം വൈകുമെന്നു പറഞ്ഞെങ്കിലും ശിവ നേരത്തെ തന്നെ കോളേജിൽ എത്തിചേർന്നു. കണ്ണുകൾകൊണ്ടു ചുറ്റും പാത്തുവിനെ അന്വേഷിച്ചുകൊണ്ട് അവൾ ക്ലാസ്സിലേക്കു നടന്നു. അകത്തേക്കു പ്രവേശിക്കാൻ നിന്ന അവൾക്ക് കുറുകെ ഒരു കൈ തടസ്സമായി വെച്ച് ആൻവി വാതിലു ചാരി നിന്നു അവളെ നോക്കി ഒരു പരിഹാസ ചിരി ചിരിച്ചു. ശിവ അകത്തേക്കു പോകാൻ നോക്കിയെങ്കിലും അവൾ കൈകൊണ്ടു ശിവയെ തടഞ്ഞു കൊണ്ടിരുന്നു. ശിവയ്ക്ക് അവളുടെ പ്രവർത്തിയിൽ ദേഷ്യം വന്നു. ഒന്നും പ്രതികരിക്കാതെ അവൾ സ്വയം നിയന്ത്രിച്ചു നിന്നു. വഴിയിൽ നിന്ന് മാറിനിൽക്കുന്നതല്ലേ നല്ലത് വെറുതെ എന്തിനാ ഒരു പ്രശ്നതിന് തിരി കൊളുത്തുന്നത് അവൾ പുറമെ ശാന്തമായികൊണ്ടു തന്നെ ആൻവിയോട് പറഞ്ഞു. ഞാനൊരു പ്രശ്നതിന് ഒരുങ്ങിതന്നെയാടോ വന്നിരിക്കുന്നത് അതുകൊണ്ട് ഒരു വിട്ടു വീഴ്ചയും നീ എന്റെടുക്കൽ നിന്നും പ്രതീക്ഷിക്കണ്ട അവൾ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു.

ഓ അപ്പോൾ മോള് പ്രശ്നമുണ്ടാക്കാനായിട്ട് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണല്ലേ എങ്കിൽ നമുക്കൊരു കൈ നോക്കാം ശിവയും വിട്ടു കൊടുത്തില്ല. മര്യാദയ്ക്കു പറഞ്ഞാൽ നീയൊന്നും അനുസരിക്കില്ല അല്ലേ എന്നും പറഞ്ഞു ശിവ അവളുടെ കൈ തട്ടിമാറ്റി അകത്തേക്ക് കയറാൻ ഒരുശ്രമം നടത്തി. പക്ഷെ അവളുടെ കൈകൊണ്ടുതന്നെ അവൾ ആ ശ്രമത്തെ തടഞ്ഞു. അതുകൂടിയായപ്പോൾ ശിവയ്ക്കു ദേഷ്യം വന്നു. അവൾ ബലമായിതന്നെ ആൻവിയുടെ കൈ പിടിച്ചു മാറ്റി. തന്നെ എതിർക്കാൻ വന്ന ആൻവിയ്ക്കു നേരെ ഒരു ചൂണ്ടുവിരൽ ഉയർത്തി അവൾ ദേഷ്യത്തോടെ നോക്കി. അവളുടെ അപ്പോഴത്തെ ഭാവം കണ്ട് ആൻവി ഒന്നു പതറി. അതു പുറത്തുകാണിക്കാതെ അവൾ ശിവയ്ക്കു നേരെ അടുത്തു. രണ്ടു പേരും ഒരു പോരിനു തയ്യാറായി തന്നെ നിന്നു. ക്ലാസ്സിലെ കുട്ടികളെല്ലാം അവർക്ക് ചുറ്റും കൂടി. അപ്പോഴേക്കും എന്താ ഇവിടെ എന്നും ചോദിച്ചു അച്ചായൻ അവിടേക്കു വന്നു. അച്ചായനെ കണ്ടതും ആൻവി രൗദ്രഭാവം വെടിഞ്ഞു ശാന്തമായി.

ഹേയ് ഒന്നൂല്ല ഞങ്ങൾ ജസ്റ്റ്‌ ഒന്നു പരിജയപ്പെട്ടതാ ആൻവി പെട്ടന്നു മറുപടി പറഞ്ഞു. ഓ നീ പരിജയപ്പെടുന്നത് ഇങ്ങനെ ആണെങ്കിൽ ഫ്രണ്ട്സാവുന്നത് എങ്ങനെയാവും അച്ചായൻ താടിക്ക് കയ്യും കൊടുത്തു പറഞ്ഞു. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം അവന്മാരുടെ വാക്കും കേട്ടു ഞങ്ങളെ പിള്ളേരെ ചൊറിയാൻ വന്നാൽ വെറുതെ വിടില്ല അതോർത്തോ അച്ചായൻ ഒരു താക്കീതോടെ പറഞ്ഞു. ശിവായോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു അവൻ അവിടെ നിന്നും പോയി. ആൻവി അവൻ പോകുന്നത് ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. മൂന്നാളും ഒന്നിനൊന്നു മെച്ചമാണെങ്കിലും അച്ചായനോട്‌ ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു. ആൻവി ചിരിച്ചു കൊണ്ടു അപർണയോട് പറഞ്ഞു. ക്ലാസ്സ്‌ തുടങ്ങാൻ ആയപ്പോഴേക്കും പാത്തുവും എത്തി. ശാഹുൽ സാർ വന്നു ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആൻവി ഓരോ ഡൌട്ട് ചോദിച്ചു സാറെ അടുത്തേക്ക് വിളിക്കാൻ തുടങ്ങി. പത്തുവിനു ഇതൊക്കെ കണ്ട് കലിപ്പ് വരുന്നുണ്ട്. സാർ ഡൌട്ട് ക്ലിയർ ചെയ്യുന്നതിനിടയ്ക്ക് പാത്തുവിനെ നോക്കുന്നുണ്ട്.

അവൾ പക്ഷെ സാറിനെ മൈൻഡ് ചെയ്യാനേ പോയില്ല. ക്ലാസ്സ്‌ തീർന്നു സാർ പോകുമ്പോഴും സാർ അവളെ നോക്കി. അവളുടെ ഒരു നോട്ടം സാർ വല്ലാതെ കൊതിക്കുന്നുണ്ടെന്നു ശിവയ്ക്കും തോന്നി. ഇന്റർവെൽ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങാൻ സമയമായപ്പോഴാണ് പാത്തു ക്ലാസ്സിലേക്കു വന്നത്. ശിവ കുറച്ചു നോട്സ് കംപ്ലീറ്റ് ആക്കാനുള്ളത് കൊണ്ടു പുറത്തൊന്നും പോയില്ല. നീ എനിക്കൊരു സഹായം ചെയ്യുമോ ടീ... പാത്തു വന്ന ഉടനെ ശിവ ചോദിച്ചു. പാത്തു എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി. നീ ഈ ബുക്ക്‌ ലൈബ്രറിയിൽ കൊണ്ടു വെക്കാമോ തിരക്കിനിടയിൽ ഞാൻ അതു വിട്ടു പോയതാ, എനിക്ക് ഇനിയും കുറച്ചു എഴുതാനുണ്ട് ശിവ അവളെ നോക്കി ചോദിച്ചു. ഇത്രേയുള്ളൂ എന്നും പറഞ്ഞു പാത്തു ആ ബുക്കും വാങ്ങി ചാടി തുള്ളി പോകുന്നത് ശിവ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു. പാത്തു ലൈബ്രാറിയിൽ ചെല്ലുമ്പോൾ ആരും തന്നെ അവിടെയുണ്ടായിരുന്നില്ല. ബുക്ക്‌ വെച്ചു തിരിഞ്ഞ അവൾ കണ്ടത് തന്നെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ശാഹുൽ സാറിനെയാണ്.

സാറിന്റെ നോട്ടം അത്ര ശരിയല്ല എന്ന് തോന്നിയതും അവൾ ചുറ്റുമൊന്നു നോക്കി. അവിടെയെങ്ങും ആരും തന്നെ ഉണ്ടായിരുന്നില്ല. ഡോർ ലോക്ക് ചെയ്തു സാർ അവളുടെ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവൾ പുറകോട്ട് പൊയ്ക്കോണ്ടിരുന്നു. അവസാനം ചുമരിൽ തട്ടി അവൾ നിന്നതും സാർ അവളുടെ അടുത്തേക്ക് വന്നു. സാർ അവളുടെ അടുത്തെത്തിയതും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി. എന്താ ടീ പാത്തുമ്മകുട്ടി വല്ലാത്ത ഒരു ഗൗരവം രണ്ടു ദിവസമായല്ലോ തുടങ്ങിയിട്ട് സാർ അവളെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഒന്നൂല്ല എന്നും പറഞ്ഞു അവൾ പോകാൻ തുടങ്ങിയതും സാർ അവളെ പിടിച്ചു വലിച്ചു.. പെട്ടന്നുള്ള വലിയിൽ അവൾ കൃത്യമായി സാറിന്റെ നെഞ്ചിൽ തന്നെ വന്നു വീണു. എന്താ ടീ പെണ്ണേ എന്നോട് പിണക്കമാണോ..? അവളെ ഒരു കൈകൊണ്ടു ചേർത്തു പിടിച്ചു സാർ ചോദിച്ചു. അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. അവളുടെ അരയിലൂടെ കയ്യിട്ട് സാർ ഒന്നുകൂടി അവളെ തന്നിലേക്കടുപ്പിച്ചു. അവളുടെ വിറയാർന്ന അധരങ്ങൾ ലക്ഷ്യമാക്കി സാർ മുഖം അടുപ്പിച്ചതും അവളുടെ മിഴികൾ പതിയെ കൂമ്പി.

കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്നെ തന്നെ നോക്കി ചിരിക്കുന്ന സാറിനെയാണ് കണ്ടത്. നമ്മുടെ കല്യാണം തീരുമാനിച്ചിട്ടെയുള്ളൂ കഴിഞ്ഞിട്ടില്ല ഇപ്പോഴും ഞാൻ നിന്റെ സാർ ആണ് അതോണ്ട് മോളു ക്ലാസ്സിലേക്ക് വിട്ടോ സാർ പോട്ടെ എന്നും പറഞ്ഞു സാർ അവിടെ നിന്നും പോയി. സാർ പോകുന്നതും നോക്കി അവൾ മൂക്കത്തു വിരൽ വെച്ചു. ഇതിപ്പോ ഞാൻ അങേരെ നിർബന്ധിച്ചു കൊടുക്കുന്ന പോലെയുണ്ടല്ലോ അവൾ സ്വയം പറഞ്ഞു. ഒരു കിളിപോയ ലുക്കിൽ അവൾ അവിടെ നിന്നും ഇറങ്ങി. ഇതൊക്കെ കണ്ടുകൊണ്ടു കത്തുന്ന രണ്ടു കണ്ണുകൾ അവിടെയുള്ളത് അവർ രണ്ടു പേരും അറിഞ്ഞതെയില്ല. അവൾ അവിടെ നിന്നും ഇറങ്ങി ചെന്നത് നേരെ അച്ചായന്റെയും കാർത്തിയുടെയും മുമ്പിലേക്കു. ദേ നമ്മുടെ പാത്തുമ്മ ലൈബ്രററിയിൽ ഇനി ക്ലാസ്സു മാറി കേറിയതാണോ...? കാർത്തി ചിരിച്ചു കൊണ്ടു ചോദിച്ചു. അവരെ നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കി അവൾ ക്ലാസ്സിലേക്കു നടന്നു. അവൾ പോകുന്നതും നോക്കി അവർ അവിടെ തന്നെ നിന്നു ... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story