💓സഖാവ് 💓: ഭാഗം 33

sagav rafeena

രചന: റഫീന മുജീബ്

 എടാ കള്ളകാമുകാ ആരും ഒന്നും അറിയില്ലെന്ന് വിചാരിച്ചോ....? പാത്തു അതും പറഞ്ഞുകൊണ്ട് അയാളിലേക്കടുത്തു. നീ ഇതെന്തൊക്കെയാണീ പറയുന്നത്....? അയാൾ സംശയത്തോടെ ചോദിച്ചു. ചില പൂച്ചകളുണ്ട് കണ്ണടച്ച് പാല്കുടിക്കുന്നത് ആരും അറിയില്ലെന്നാണ് വിജാരം അങ്ങനെയൊരു പൂച്ചയെ ഞാൻ കണ്ടു പിടിച്ചു. പാത്തു ഒളികണ്ണാലെ അയാളെ നോക്കികൊണ്ടു പറഞ്ഞു. നീയിതെന്തൊക്കെയാ പത്തുമ്മ പറയുന്നത്....? എനിക്കൊന്നും മനസ്സിലാകുന്നില്ല അയാൾ അവളെ നോക്കി വീണ്ടും പറഞ്ഞു. മനസ്സിലാക്കി തരാം അതിനല്ലേ ഈ പാത്തുമ്മ നിൽക്കുന്നത്, ആദ്യം ഞാൻ ചോദിക്കുന്നതിനു മോൻ മണി മണിയായി ഉത്തരം പറ അവൾ അയാളെ നോക്കി പറഞ്ഞു. ആഹ് ചോദിക്ക് ഞാൻ അറിയുന്നതാന്നേൽ പറയാം അയാൾ അവളുടെ ചോദ്യങ്ങൾക്കായി കാതോർത്തു. ആരാ ഇക്കാ മനുവിനെ പഞ്ഞിക്കിട്ടത്...? അവൾ അയാൾക്ക്‌ നേരെ ആദ്യത്തെ ചോദ്യം തൊടുത്തു വിട്ടു. അതുകേട്ടതും അശ്വിൻ ഒന്നു പതറിയെങ്കിലും അതു പുറത്തു കാണിക്കാതെ അവൻ നിന്നു. ആര് പഞ്ഞിക്കിട്ടു നീ ഇതെന്താ ഈ പറയുന്നത് രാത്രി വല്ല സ്വപ്നവും കണ്ടോ....?

പിടിച്ചു നിൽക്കാനെന്നവണ്ണം അശ്വിൻ അവൾക്കു നേരെ മറുചോദ്യം ചോദിച്ചു. ഉരുളല്ലേ ഇക്കാ എനിക്കു കാര്യങ്ങൾ ഏകദേശം മനസ്സിലായിട്ടുണ്ട് അതിക്കാടെ നാവിൽ നിന്നു തന്നെ എനിക്കു കേൾക്കണം.. നീ എന്തു മനസ്സിലക്കിയെന്നാ...? എനിക്കു നീ പറയുന്നതൊന്നും വ്യക്തമാകുന്നില്ല. ഞാൻ പറയാം ശിവയോട് ആ മനു ചെയ്ത നെറികേട് അവൾ ആകെ പറഞ്ഞതു എന്നോട് മാത്രമാണ്, ഞാൻ അതു ആകെ പറഞ്ഞതു ഇക്കയോടും എനിക്കുറപ്പുണ്ട് അവനു കണക്കിന് കൊടുത്തത് ഇക്കയാണെന്ന്.. അവൾ ഇടം കണ്ണാലെ അവനെ നോക്കി പറഞ്ഞു. ഓ അതാണോ ഒരു പെൺകുട്ടിയോടു നെറികേടു കാണിച്ച അവനിട്ടു രണ്ടു പൊട്ടിച്ചു അതിലെന്താ ഇത്ര തെറ്റ് അവൻ പാത്തുവിനെ നോക്കി ചോദിച്ചു. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല പക്ഷെ അടിക്കുന്നതിനിടയിൽ ആവേശം മൂത്തു ഒരു നൂറു തവണ ഇക്ക വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട് അവൾ അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു. അവൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി. ഇക്ക മനുവിനോട് ആവർത്തിച്ചു പറഞ്ഞു എന്റെ പെണ്ണെന്നു അതുവല്ലോം എന്റെ പുന്നാര ആങ്ങള ഓർക്കുന്നുണ്ടോ...? അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

അ... അത് .. പിന്നെ ഞാൻ ചുമ്മാ ഒരു പഞ്ചിനു വെറുതെ പറഞ്ഞതല്ലേ...? അവൻ മുഖത്തെ പതർച്ച പാത്തു അറിയാതിരിക്കാൻ പാടു പെട്ടു. എന്തോ... എങ്ങനെ.. അങ്ങനെ പഞ്ചിനു വേണേൽ പെങ്ങളാണന്നും പറയാലോ...? അതെന്താ ഇക്ക അങ്ങനെ പറയാഞ്ഞേ അവൾ സംശയത്തോടെ അവനോടു ചോദിച്ചു. ഇത്തവണ അവളുടെ ചോദ്യത്തിനു മുമ്പിൽ അവനു ഉത്തരമുണ്ടായില്ല. സത്യം പറ ഇക്കാ ഇക്ക എന്റെ ശിവയെ പ്രണയിക്കുന്നുണ്ടോ...? അവൾ അവന്റെ മുഖം തനിക്കു നേരെ തിരിച്ചു കൊണ്ടു ചോദിച്ചു. ഈ സമയം അശ്വിനെ അന്വേഷിച്ചു വന്ന അച്ചായൻ അവരുടെ സംസാരം കെട്ടു മാറി നിന്നു. നീ ഇതെന്താ പാത്തു ഈ പറയുന്നത് പ്രേമമോ എനിക്കോ അതും ആ ശിവയോട് കഷ്ടം നീ ഇത്രയ്ക്കു പൊട്ടിയാണോ...? അവന്റെ ചോദ്യം കേട്ടു അവളുടെ മുഖത്തെ പുഞ്ചിരിമാഞ്ഞു. ഇങ്ങനെ ചോദിച്ചാൽ ഇക്ക ഒന്നും പറയില്ലായെന്നവൾക്കു മനസ്സിലായത് കൊണ്ട് അവൾ അവസാനത്തെ അടവ് എടുക്കാൻ തീരുമാനിച്ചു. സാരമില്ല ഞാൻ ചോദിച്ചാൽ എന്റെ ഇക്ക പറയുമെന്ന് വിജാരിച്ചു സോറി ഞാൻ ഇനി ഇതു ചോദിച്ചു വരില്ല, അവൾ സങ്കടം മുഖത്തു വരുത്തി അതു പറഞ്ഞു അവിടെ നിന്നും നടന്നു. ഒരു പിൻവിളി പ്രതീക്ഷിച്ചുകൊണ്ട് അവൾ ഓരോ ചുവടും വെച്ചു.

പ്രതീക്ഷിച്ചതു പോലെ തന്നെ അശ്വിൻ അവളെ വിളിച്ചു. ഉള്ളിൽ സന്തോഷം ഉണ്ടെങ്കിലും പുറമെ സങ്കടം നടിച്ചു അവൾ അവനെ നോക്കി. അതേ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ എനിക്കൊത്തിരി ഇഷ്ടാ കണ്ട അന്നു മുതൽ ചങ്കിൽ കേറിക്കൂടിയാതാ അതവൾ അറിയാണ്ടിരിക്കാനാണ് ഞാൻ അവളോട്‌ പരുശമായി പെരുമാറിയത് അവൻ അവളുടെ മുഖത്തു നോക്കാതെ വിളിച്ചു പറഞ്ഞു. അവന്റെ വാക്കുകൾ അവളിൽ സന്തോഷം നിറച്ചു. എന്നാൽ ഒരു ചുമരിനപ്പുറം അശ്വിന്റെ വാക്കുകൾ തീ ചൂളയെ പോലെ നെഞ്ചിൽ തറക്കുകയായിരുന്നു അച്ചായന്റെ. അശ്വിന്റെ ഓരോ വാക്കും അവന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു. അവൻ നിറഞ്ഞു വന്ന മിഴികളെ ആരും കാണാതെ തുടച്ചു. എന്തിനു മറച്ചു വെക്കണം ഇക്ക ഇങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ അവളോട്‌ പറഞ്ഞൂടെ..? എനിക്കറിയാം അവളുടെ മനസ്സ് അവൾക്കും ഇക്കയെ ഒരുപാട് ഇ ഇഷ്ടമാണ്, അതു പലപ്പോഴായി ഞാൻ മനസ്സിലക്കിയതാണ്. പാത്തുവിന്റെ വക്കുകൾ കൂടി കേട്ടപ്പോൾ അച്ചായനു നിയന്ത്രണം വിട്ടു പോകുന്നതു പോലെ തോന്നി.

താൻ പ്രിയപ്പെട്ടവളായി കണ്ടവളുടെ ഉള്ളിൽ തന്റെ ആത്മമിത്രമാണോ...? അവന്റെ ഉള്ളിലും ശിവയാണോ..? കേട്ടതോന്നും വിശ്വസിക്കാനാവാതെ അച്ചായൻ ഒരു തളർച്ചയോടെ നിന്നു. കൂടുതൽ ഒന്നും കേൾക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അവൻ അവിടെ നിന്നും പോയി. ഈ സമയം പാത്തു പറഞ്ഞതു കേട്ടു അശ്വിൻ അവളെ സംശയത്തോടെ നോക്കി. അതേ ഇക്ക അവൾക്കു ഇക്കയെ ഇഷ്ടമാണ് എനിക്കുറപ്പുണ്ട്, ഇക്ക അവളോട് ചെന്നു പറ ഇഷ്ടമാണെന്നു പാത്തു സന്തോഷത്തോടെ അശ്വിനോട്‌ പറഞ്ഞു. ഒരിക്കലും എന്റെയുള്ളിൽ ഇങ്ങനെയോരു ഇഷ്ടമുള്ളത് അവളറിയരുത് അതെനിക്ക് എന്റെ പാത്തു വാക്ക് തരണം അവന്റെ വലതു കരം അവൾക്കു മുമ്പിൽ നീട്ടികൊണ്ടു അവൻ പറഞ്ഞു. അവൾ അവന്റെ കയ്യിലേക്കു സംശയത്തോടെ നോക്കി. എന്തിനു ഇക്ക ഇതു മറച്ചു വെക്കണം, ശിവ നല്ല കുട്ടിയാണ് അവളെക്കാൾ നല്ല ഒരു കുട്ടിയെ ഇക്കാക്ക് കിട്ടൂല പാത്തു പറഞ്ഞു. അറിയാം അവൾ നല്ല കുട്ടിയാണെന്ന്, അവൾ ഈ പ്രാരാബ്ദക്കാരന്റെ ജീവിതത്തിലേക്കു വരേണ്ടവൾ അല്ല,

ഒരിക്കലും എന്റെ ജീവിതത്തിലെക്കു വന്നു നരകിക്കാൻ ഞാൻ സമ്മതിക്കൂല അതുകൊണ്ട് തന്നെ എന്റെ ഇഷ്ടം അവൾ ഒരിക്കലും അറിയരുത് വാക്ക് താ എനിക്ക്, അവൻ വീണ്ടും അവൾക്കു മുമ്പിൽ കൈ നീട്ടി. അവസാനം അവന്റെ നിർബന്ധത്തിനു പാത്തുവിനു വഴങേണ്ടി വന്നു. അവളൊന്നും അറിയൂല എന്ന് അവൾ അശ്വിനു വാക്ക് കൊടുത്തു. മുന്പോട്ടുള്ള ഓരോ കാൽവെപ്പുകളും ഇടാറുന്ന പോലെ തോന്നി അച്ചായൻ. അശ്വിന്റെയും പാത്തുവിന്റെയും വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നു. ശ്യാം പുറകിൽ നിന്ന് വിളിച്ചിട്ടൊന്നും അവൻ നിന്നതേയില്ല. തന്റെ ബൈക്ക് എടുത്തു ആരെയും നോക്കാതെ അവൻ പറന്നു. കണ്ണുനീര് കാഴ്ച്ചയെ മറക്കുന്നുണ്ട്. ഇത്രയും കാലം താൻ ജീവനായി കണ്ടവളുടെയുള്ളിൽ തന്റെ കൂടപ്പിറപ്പാണോ..? തന്റെ അച്ചു ആദ്യമായി ഒരിഷ്ടം പറഞ്ഞതു തന്റെ പ്രാണനോടാണോ..? അവന്റെയുള്ളിൽ ഓരോ ചോദ്യങ്ങൾ മുളപ്പൊട്ടികൊണ്ടിരുന്നു. ശിവയെ ആദ്യം കണ്ടതുമുതലുള്ള സംഭവങ്ങൾ അവന്റെ മനസ്സിലൂടെ കടന്നു പൊയ്ക്കോണ്ടിരുന്നു. അവളുടെ ഓർമ്മകൾ വന്നതും അവന്റെ വണ്ടിയുടെ സ്പീഡ് കൂടി വന്നു. തിരക്ക് പിടിച്ച റോഡിലൂടെ അവന്റെ ബൈക്ക് ചീറിപാഞ്ഞു. തന്റെ എതിരെ വരുന്ന ലോറിയുടെ മുമ്പിലേക്കു അവൻ ബൈക്ക് സ്പീഡിൽ ഓടിച്ചു...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story