💓സഖാവ് 💓: ഭാഗം 35

sagav rafeena

രചന: റഫീന മുജീബ്

എന്താ ടാ നീ ഇത്രമാത്രം സങ്കടപ്പെടാൻ എന്താ മോനെ ഉണ്ടായത്....? നീ അമ്മച്ചിയോടു പറയടാ പൊന്നു മോനേ... അച്ചായന്റെ മുഖം തന്റെ കൈകൾ കൊണ്ടു ഉയർത്തി ത്രേസ്സ്യക്കൊച് ചോദിച്ചു. അമ്മച്ചിയോടു ഒന്നും പറയാതിരിക്കാൻ അവനു കഴിഞ്ഞില്ല. അവൻ നടന്ന കാര്യങ്ങൾ എല്ലാം അമ്മച്ചിയോടു പറഞ്ഞു. എല്ലാം കേട്ട ത്രേസ്സ്യ എന്തു പറഞ്ഞു മകനെ ആശ്വാസിപ്പിക്കും എന്നറിയാതെ കുഴങ്ങി. അവന്റെ സങ്കടം എത്രമാത്രം ഉണ്ടെന്ന് അവർക്കറിയാം.. ഇതു കേട്ട താൻ സങ്കടപ്പെടുന്നത് തന്റെ മകനെ അറിയിക്കാതിരിക്കാൻ അവർ നന്നായി ശ്രദ്ധിച്ചു. അവന്റെ മുമ്പിൽ താൻ സങ്കടപെട്ടാൽ അതവനെ കൂടുതൽ തളർത്തുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ അവർ അവന്റെ മുമ്പിൽ പിടിച്ചു നിന്നു. നീ വിഷമിക്കുകയോന്നും വേണ്ട ടാ... എന്റെ കുഞ്ഞിനു ശിവയെക്കാൾ നല്ല ഒരുകുട്ടിയെ കർത്താവ് കൊണ്ടതരും... നീ ചെയ്തതു തന്നെയാണ് ശരി, അച്ചു അവൻ ഒരു പാവമാണ്, നിന്റെയുള്ളിൽ ശിവയോടുള്ള ഇഷ്ടം അവൻ അറിഞ്ഞാൽ ഒരിക്കലും അവൻ ശിവയെ സ്വീകരിക്കുകയില്ല അതേ എന്റെ മോനും ചെയ്യുന്നുള്ളൂ,

ഒരു പെണ്ണിന് വേണ്ടി തകർക്കേണ്ട ഒന്നല്ല നിങ്ങളുടെ ബന്ധം. അതൊരിക്കലും തകരുകയും ചെയ്യില്ല, മോൻ ഇങ്ങനെ സങ്കടപെട്ടാൽ അമ്മച്ചിക്ക് സഹിക്കൂല.. എന്റെ കുഞ്ഞ് എല്ലാം മറക്കണം അവളെ നിനക്കു വിധിച്ചിട്ടില്ല എന്നു കരുതിയാൽ മതി. അവർ അവനെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. അവൻ മുഖമുയർത്തി അമ്മച്ചിയെ ഒന്നു നോക്കി. പാവം താൻ സങ്കടപ്പെടുന്നത് തീരെ സഹിക്കാത്ത ആളാണ്. തനിക്ക് വിഷമം ആവരുത് എന്നു വിചാരിച്ചാവും ഉള്ളിലുള്ള നൊമ്പരം പുറത്തുകാണിക്കാതെ പിടിച്ചു നിൽക്കുന്നത്.. അവൻ അമ്മച്ചിയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു. സാരമില്ല അമ്മാ അവൾ പോട്ടെ എനിക്കു വിധിച്ചിട്ടുണ്ടാവില്ല അതാവും കർത്താവ് കയ്യിൽ തന്നിട്ട് തട്ടി തെറിപ്പിച്ചു കളഞ്ഞത് അവളുടെയുള്ളിൽ എന്റെ അച്ചുവല്ലേ.. അവരു തമ്മിൽ നല്ല ചേർച്ചയാ.. ഒരേ മതം, അവൻ പൊന്നു പോലെ നോക്കിക്കൊള്ളും അതെനിക്കുറപ്പാ.. എവിടെ ആയാലും അവൾ സന്തോഷം ആയിട്ടിരുന്നാൽ മതി.. ചങ്കിൽ കൊണ്ടു നടന്ന പെണ്ണല്ലേ.. പറിച്ചു കളയാൻ നല്ല പാടാ...

അവൻ പുഞ്ചിരിച്ചാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണിൽ നിന്നും ഒഴുകി വരുന്ന മിഴിനീർ കണ്ടാൽ അറിയാമായിരുന്നു അവന്റെയുള്ളിലെ സങ്കടത്തിന്റെ വ്യാപ്തി.. തന്റെ മകന്റെ മനസ്സ് ഒത്തിരി സങ്കടപ്പെടുന്നുണ്ടെന്നു ത്രേസ്സ്യയ്ക്കു നന്നായി അറിയാം... അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നോർത്ത് അവർ തേങ്ങി.. കുറച്ചു സമയം അവർ ഒന്നും പറയാതെ നിന്നു. മൗനം രണ്ടാൾക്കും ഇടയിൽ തളം കെട്ടിനിന്നു. പരസ്പരം സംസാരിച്ചാൽ സങ്കടം കൂടുകയേ ഉള്ളൂ എന്നറിയാവുന്നതു കൊണ്ടു അവർ രണ്ടാളും ഒന്നും തന്നെ മിണ്ടിയില്ല. പുറത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് അവർ രണ്ടാളും പരസ്പരം നോക്കിയത്. വന്നിരിക്കുന്നത് ആരാണെന്ന് നോക്കാതെ തന്നെ അവനറിയാമായിരുന്നു. ആരും ഒന്നുമറിയരുത് എന്ന് അവൻ വീണ്ടും അമ്മച്ചിയെ ഓർമ്മിപ്പിച്ചു. പെട്ടന്നു തന്നെ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു. അപ്പോഴേക്കും ശ്യാമും കാർത്തിയും അച്ചുവും ഉള്ളിലെക്കു വന്നിരുന്നു. അച്ചായനെ കണ്ടതും അവർ അവനെ സൂക്ഷിച്ചു നോക്കി. താൻ പിടിക്കപ്പെടുമോ..

എന്നവൻ ഒരു നിമിഷം ഭയപ്പെട്ടു. തന്റെ ഉള്ള് നന്നായി അറിയുന്നവരാ, ഇവർക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ നല്ല പ്രയാസമാണ്. അച്ചായൻ അവർക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറാൻ നോക്കി. നീ എവിടെപോയതാ ടാ ഊളെ ഫോണും ഓഫ്‌ ചെയ്തു വച്ചിട്ട് എത്ര വിളിച്ചു എന്നറിയാമോ നിനക്കു കാർത്തി കലിപ്പിൽ അവന്റെ അടുത്ത് വന്നു ചോദിച്ചു. അത്.... ഞാൻ.. അമ്മ വിളിച്ചപ്പോൾ പെട്ടന്ന് അവൻ വാക്കുകൾക്കു വേണ്ടി പരതി.. അമ്മച്ചി വിളിച്ചിട്ട് വന്നതാണേൽ നിനക്കത് ഞങ്ങളോട് പറഞ്ഞാൽ എന്താ....? ബാക്കിയുള്ളവരെ ടെൻഷനടിപ്പിക്കാൻ അശ്വിനും വാക്കുകളിൽ ദേഷ്യം പ്രകടമാക്കി. സോറി ഞാൻ അത്രയ്ക്കും ഓർത്തില്ല അവൻ അവരോടു പറഞ്ഞു. എല്ലാരും കൂടെ ഇവിടെ നിൽക്കാതെ വന്നു വല്ലോം കഴിക്കാൻ നോക്ക് ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്, അവരിൽ നിന്നും അച്ചായനെ രക്ഷിക്കാൻ വേണ്ടി ത്രേസ്സ്യ വന്നു പറഞ്ഞു.

അതു കേട്ടതും അവരുടെ ശ്രദ്ധമാറി. പിന്നെ കളിയും കഴിപ്പുമായി അവർ കുറച്ചധികം സമയം അവിടെ ചിലവഴിച്ചു. എടാ നീ വീണ്ടും നിന്റെ മാൻപേടയെ തപ്പി ഇറങ്ങിയാതാണോ ടാ ഇറങ്ങാൻ നേരം കാർത്തി സംശയത്തോടെ ചോദിച്ചു. ഹേയ് ഇല്ലടാ ഞാൻ അതൊക്കേ എന്നേ വിട്ടു അവൻ ഉള്ളിലെ പതർച്ച അവരറിയാതിരിക്കാൻ നന്നേ പാടു പെട്ടു. അളിയാ വിടാൻ വരട്ടെ ഒരു പക്ഷെ നമ്മൾ ആണുങ്ങൾ വിചാരിച്ചിട്ടു നടക്കാത്തതു ചിലപ്പോൾ നമ്മുടെ പെൺ പട വിചാരിച്ചാൽ നടക്കും. നിന്റെ പെങ്ങളും അച്ചുന്റെ പെങ്ങളും വിചാരിച്ചാൽ ചിലപ്പോൾ അവളെ കണ്ടത്താൻ ആയാലോ..? ശ്യാം വലിയ കാര്യത്തിൽ പറഞ്ഞു. അതേ പെങ്ങൾ ഇനി ശിവ ആന്റോ ആന്റണിക്കു പെങ്ങൾ തന്നെയാ അവൻ മനസ്സിൽ ഓർത്തു. ഉള്ളിലെ സങ്കടം മറച്ചു വെച്ചു അവൻ അവർക്ക് നേരെ പുഞ്ചിരി തൂകി. അവർ യാത്ര പറഞ്ഞു പോയതും അവൻ റൂമിൽ കേറി പൊട്ടിക്കരഞ്ഞു........ തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story