💓സഖാവ് 💓: ഭാഗം 38

sagav rafeena

രചന: റഫീന മുജീബ്

വൈശാഖ് തന്നോടടുക്കുന്നതിനനുസരിച്ച് ശിവയുടെ ധൈര്യം ചോർന്നു കൊണ്ടേയിരുന്നു. ഒരു ആശ്രയ ത്തിനുവേണ്ടി അവൾ ചുറ്റും പരതി. തന്നെ നോക്കുന്ന വൈശാഖിന്റെ കണ്ണുകളിൽ കാമം കണ്ടതും ശിവയുടെ സകല നിയന്ത്രണവും പോയി. അവളൊരു ആശ്രയത്തിനെന്നവണ്ണം ചുറ്റും പരതി. തൊട്ടപ്പുറത്തായി ഒടിഞ്ഞ ബെഞ്ചിന്റെ ഒരുകാൽ ഇളകി കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ അത് പതിയെ കൈക്കലാക്കി തന്റെ ശരീരം സ്വന്തമാക്കാൻ വെറി യോടെ വരുന്ന വൈശാഖിന്റെ തല നോക്കി അവൾ ആ മരക്കഷണം ആഞ്ഞടിച്ചു. അവളിൽ നിന്നും അങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചില്ല. അവൾ അടിച്ച ഭാഗത്ത് അവൻ വേദനയോടെ കൈവെച്ചു. അവിടെ നിന്നും ചെറുതായി രക്തം പൊടിയുന്നുണ്ട്. ശിവ ആ സമയം കൊണ്ട് അവനെ തള്ളി മാറ്റി ഓടാൻ ഒരു ശ്രമം നടത്തി. അവൻ ദേഷ്യത്തിൽ അവളെ പിടിച്ചു വലിച്ചു അവളുടെ മുഖമടക്കി ഒന്നു കൊടുത്തു. അടിയുടെ ആഘാതത്തിൽ പിറകിലേക്ക് പോകാൻ നിന്ന അവളെ പിടിച്ചു അവൻ മറു കവിളിലും ആഞ്ഞു തല്ലി.

ശിവയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അവൾ വേച്ച് വേച്ച് ചുമരിൽ ചാരി നിന്നു. വൈശാഖ് തന്റെ കയ്യിലൂടെ ഒലിച്ചിറങ്ങിയ രക്തത്തിലേക്ക് ഒന്നു നോക്കി. ശേഷം അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞു. അണയാൻ പോകുന്ന തീ ആളിക്കത്തും അത്രയേ ഉള്ള ടി നിന്റെ ഈ പ്രഹസനം, നീ ചെറുത്തു നിൽക്കും തോറും എനിക്ക് നിന്നോടുള്ള ആവേശം കൂടി വരും. , നീ കഴിയുന്നത്ര രക്ഷപ്പെടാൻ ശ്രമിക് ഞാൻ അതൊന്നു കാണട്ടെ.. അന്നൊരിക്കൽ നിന്നെ ഒന്ന് ചുംബിക്കാൻ ശ്രമിച്ചതിനല്ലേ മറ്റവൻ നിന്നെക്കൊണ്ട് എന്റെ കരണത്തടിപ്പിച്ചത്.. എന്നാൽ നമുക്ക് ഇനി അവിടെ നിന്ന് തന്നെ തുടങ്ങാം.. അവൻ വഷളൻ ചിരിയോടെ അവളുടെ അധരങ്ങൾ ലക്ഷ്യമാക്കി നീങ്ങി. ഒന്നു കുതറാൻ പോലും ശക്തിയില്ലാതെ ശിവ തളർന്നുപോയി, ഇതോടെ ശിവ തീർന്നു. ശിവ ഇനിയില്ല തളർന്ന മനസ്സോടെ അവളോർത്തു.. നടക്കുന്നതെല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം ആഗ്രഹിച്ചു. തന്റെ ശരീരത്തിലേക്ക് ആർത്തിയോടെ വരുന്ന വൈശാഖിനെ അവൾ ദയനീയമായി നോക്കി. *************

കോളേജ് ഗേറ്റിന് മുൻപിൽ വണ്ടി നിർത്തിയപ്പോഴാണ് അച്ചായന് സ്വബോധം വന്നത്. ഏതോ ഒരുരുൾ പ്രേരണയാൽ വണ്ടിയോടിച്ചതാണ്. ലക്ഷ്യമില്ലാതെ മനസ്സ് പറയുന്നതിലൂടെ നീങ്ങി. അവസാനം കൊണ്ടെത്തിച്ചത് ഇവിടെയും. വണ്ടി അവിടെ നിർത്തി അവൻ അടഞ്ഞുകിടക്കുന്ന ഗേറ്റിലേക്ക് കുറച്ചു നേരം നോക്കി നിന്നു. എന്തുകൊണ്ടാണ് ഇവിടെ വന്നത് പോലും അവനു നിശ്ചയമില്ല. കുറച്ചുനേരം അവിടെ ഗേറ്റിനു ഉള്ളിലൂടെ കോളേജിലേക്ക് നോക്കി നിന്നു. വിശാലമായ കോളേജ് പരിസരം വിജനമാണ്.. അവിടെനിന്നും വണ്ടി എടുത്തു തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴാണ് അശ്വിൻ അവിടേക്ക് വന്നത്. രണ്ടാളും പരസ്പരം സംശയത്തോടെ മുഖത്തോടുമുഖം നോക്കി. നീ എന്താ ഇവിടെ അച്ചായൻ ഉള്ളിൽ നുരഞ്ഞുവന്ന സംശയം പുറത്തേക്കിട്ടു. ശിവ.. അവൾ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞു നേരത്തെ ഇറങ്ങിയെന്ന് അതും പറഞ്ഞ് പാത്തു അവിടെ കിടന്ന് ടെൻഷനടിച്ചിരിക്കാണ്. ഞാൻ അന്വേഷിച്ചു വരാന്നും പറഞ്ഞു ഇറങ്ങിയതാണ്.. അശ്വിന്റെ വാക്കുകൾ തല്ലു ഭയത്തോടെയാണ് അച്ചായൻ ശ്രവിച്ചത്..

ആർക്കോ എന്തോ ആപത്തു സംഭവിച്ചിട്ടുണ്ട്, അതുറപ്പാണ്, ഇനിയൊരു പക്ഷേ അത് ശിവയ്ക്കായിരിക്കുമോ..? അതുകൊണ്ടാണോ തന്റെ മനസ്സ് കിടന്ന് ഇത്ര പിടച്ചത്.... ശിവ ഇവിടെ എത്തിയിട്ടില്ല അച്ചു.. അവൻ അശ്വിനെ നോക്കി പറഞ്ഞു. ആ... അടഞ്ഞ ഗേറ്റ് നോക്കി അശ്വിനും അത് ശരിവെച്ചു. വാ നമുക്ക് ഒന്ന് അന്വേഷിച്ചു നോക്കാം, അവള് ചിലപ്പോൾ വല്ല ആവശ്യത്തിനു നേരത്തെ ഇറങ്ങിയതായിരിക്കും, അച്ചായൻ ഉള്ളിലെ ഭയം മറച്ചുവെച്ച് കൊണ്ട് പറഞ്ഞു. ഇരുവരും വണ്ടിയിലേക്ക് തന്നെ തിരിച്ചുകയറി. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയ അശ്വിൻ എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരിച്ചിറങ്ങി ഗേറ്റിനടുത്തേക്ക് തന്നെ നീങ്ങി അവൻ പോകുന്നത് കണ്ടു അച്ചായനും പുറകെ പോയി. എന്റെ മനസ്സ് എന്തോ ശിവ ഇവിടെ ഉണ്ട് എന്ന് തന്നെ പറയുന്നു, ഗേറ്റിനുള്ളിലൂടെ കോളേജിലേക്ക് നോക്കിക്കൊണ്ട് അശ്വിൻ പറഞ്ഞു. ശരിയായിരിക്കാം ഞാനും ഏതോ ഒരു പ്രേരണയാൽ എത്തിപ്പെട്ടതാണ് ഇവിടെ,

സംശയിച്ചു നിൽക്കാതെ നമുക്ക് ഇവിടം ഒന്ന് പരിശോധിച്ചാലോ അവനെ പിന്താങ്ങിക്കൊണ്ട് അച്ചായൻ പറഞ്ഞു. രണ്ടാളും ആ ഗേറ്റിനു പുറത്ത് കുറച്ചു സമയം ചുറ്റിത്തിരിഞ്ഞു. പിന്നീട് ആ ഭീമാകാരമായ മതിൽ എടുത്തുചാടാൻ തന്നെ തീരുമാനിച്ചു. അച്ചായൻ കുനിഞ്ഞു നിന്ന് തന്റെ ഷോൾഡർ അശ്വിന് ചവിട്ടാൻ പാകത്തിൽ നിന്നുകൊടുത്തു. അശ്വിൻ അവന്റെ പുറത്ത് കയറി ആ മതിലിലേക്ക് അള്ളി പിടിച്ചുകയറി. അവിടെനിന്ന് അച്ചായനെ കൈപിടിച്ചു കയറ്റി, രണ്ടുപേരും ആ മതിലിൽ നിന്നും കോളേജ് കോമ്പൗണ്ടിലേക്ക് എടുത്തുചാടി. അവിടെ അവർ ശിവയ്ക്കായുള്ള അന്വേഷണം തുടർന്നു. കുറച്ചു മുൻപോട്ട് ചെന്നപ്പോൾ തന്നെ കണ്ടു സണ്ണിയുടെ ജീപ്പ്, അത് കണ്ടതും അവരുടെ ഉള്ളിലുള്ള സംശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. കാലിനേക്കാൾ വേഗത്തിൽ അവരുടെ മനസ്സ് കുതിച്ചു. ശിവയ്ക്ക് വേണ്ടി ഓരോ ക്ലാസ് റൂമിലും അവർ കേറി ഇറങ്ങി.

വൈശാഖ് ശിവയുടെ മുഖം പിടിച്ച് അവന്റെ മുറിവിൽ നിന്നും വരുന്ന രക്തത്തിലൂടെ അവളുടെ മുഖം ഉരസി. രക്തത്തിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചുകയറി. അവൾക്ക് മനം പുരട്ടുന്നതു പോലെ തോന്നി. സർവ്വശക്തിയുമെടുത്ത് അവനിൽ നിന്നും കുതറി മാറാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു. വൈശാഖ് അവളുടെ മുടിക്കുത്തിൽ പ്പിടിച്ച് തറയിലേക്ക് തള്ളി. അവന്റെ തള്ളലിൽ നിലംപൊത്തിയ ശിവ അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനു മുൻപ് അവളിലേക്ക് വൈശാഖ് അമർന്നു കഴിഞ്ഞിരുന്നു....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story