💓സഖാവ് 💓: ഭാഗം 39

sagav rafeena

രചന: റഫീന മുജീബ്

ശിവയുടെ രണ്ടു കൈകളും ബലംപ്രയോഗിച്ച് വൈശാഖ് ഇരു സൈഡിലേക്ക് അകത്തി. അവളുടെ ശരീരത്തിലേക്ക് അവൻ ആർത്തിയോടെ അമർന്നു. ശിവ ചെറുത്തുനിൽപ്പിന്റെ അവസാന ശ്രമമെന്നോണം ശരീരവും തലയും ഇട്ട് ഇരു സൈഡിലേക്ക് ഇളക്കി കൊണ്ടിരുന്നു. അവളുടെ വിറയാർന്ന അധരങ്ങൾ സ്വന്തമാക്കാനായി അവൻ അവളിലേക്ക് ആവേശത്തോടെ തന്റെ അധരങ്ങളെ അടുപ്പിച്ചു. അവൾ തന്റെ കണ്ണുകളടച്ച് ഭഗവാനെ മനമുരുകി വിളിച്ചു. പെട്ടെന്നാണ് ആ റൂമിലെ വാതിൽ വലിയ ശബ്ദത്തോടെ ഇരു സൈഡിലേക്കുമായി തെറിച്ചുവീണത്. ശബ്ദം കേട്ടിടത്തേക്ക് വൈശാഖ് നോക്കിയതും വാതിൽപടിയുടെ ഇരു സൈഡിലും കൈകൾ പിടിച്ചു വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അശ്വിനെയാണ് കണ്ടത്. അതെ അവൻ എത്തിയിരിക്കുന്നു. യഥാർത്ഥ "സഖാവ്" ഹിംസ ക്കെതിരെ പടവാളുയർത്തുന്ന അർജുനന്റെ കരുത്തുള്ളവൻ. അവനെ കണ്ടതും വൈശാഖ് ഒന്ന് ഞെട്ടി. ഉള്ളിലെ പതർച്ച അവനെ അറിയിക്കാതെ അവൻ ക്രൂരമായൊന്നു ചിരിച്ചു. ഈ സമയം ശിവ അവനെ തള്ളി മാറ്റി അവിടെ കിടന്ന ഷാൾ എടുത്തു ശരീരം മറച്ചു. നീ വന്നോ.., എല്ലാം കഴിഞ്ഞ് ഇവളെ നിന്റെ മുൻപിലേക്ക് ഇട്ടു തരണം എന്ന് വിചാരിച്ചതാണ്,

ഏതായാലും നീ തേടി വന്നില്ലേ.. ഇനി കാര്യങ്ങൾക്കൊക്കെ ഒരു സാക്ഷി കൂടി വേണ്ടേ.. ഒരു പരിഹാസച്ചിരിയോടെ അശ്വിനെ നോക്കി വൈശാഖ് പറഞ്ഞു. അശ്വിന്റെ കണ്ണുകൾ ശിവയിൽ ആയിരുന്നു. ഇരുകവിളിലും തല്ലിയതിന്റെ പാടുണ്ട്. ചുണ്ട് പൊട്ടി ചോര ഒലിക്കുന്നുണ്ട്. നെറ്റിയും പൊട്ടിയിട്ടുണ്ട്. കൈകളിൽ നഖം കൊണ്ടു പോറിയ പാടുകൾ. അവളെ നോക്കുന്തോറും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. തന്റെ നേരെ വരുന്ന വൈശാഖിനെ അവൻ ദേഷ്യത്തോടെ നോക്കി. ദേഷ്യം കൊണ്ടവൻ വിറക്കുന്നുണ്ടായിരുന്നു. സകല നാഡീഞരമ്പുകളും വലിഞ്ഞു മുറുകി, കണ്ണുകൾ ചുവന്നു തുടുത്തിട്ടുണ്ട്. എന്റെ പെണ്ണിനെ നീ.... എന്നും പറഞ്ഞു തന്റെ നേർക്ക് വരുന്ന വൈശാഖിന്റെ നെഞ്ചിനു നേരെ അശ്വിൻ ആഞ്ഞു ചവിട്ടി. അവന്റെ ചവിട്ട് കൊണ്ടു വൈശാഖ് തെറിച്ചു ചുമര് തട്ടി വീണു. അവിടെനിന്നും ചാടി പിടിച്ചു എഴുന്നേറ്റ വൈശാഖ് ഒരലർച്ചയോടെ അശ്വിൻ നേരെ അടുത്തു. അശ്വിനെ അടിക്കാനായി ഓങ്ങിയ അവന്റെ കൈ പിടിച്ചു തിരിച്ച് അശ്വിൻ അവന്റെ മുതുകിൽ മറുകൈകൊണ്ട് ശക്തമായി ഇടിച്ചു. വൈശാഖ് വേദന കൊണ്ട് പുളഞ്ഞു പോയി.

അവൻ ഇടംകാൽ വെച്ച് അശ്വിന്റെ തള്ളിവീഴ്ത്തി. മലർന്നു കിടക്കുന്ന അശ്വിന്റെ നെഞ്ചിലേക്ക് ചവിട്ടാനായി ഉയർത്തിയ വൈശാഖിന്റെ കാലുപിടിച്ച് വലിച്ച് അവനെ നിലം പൊത്തിച്ചു അശ്വിൻ. ശേഷം അവനെ പിടിച്ചു നിർത്തി ഇരുകവിളിലും മാറി മാറി അടിച്ചു. ഈ സമയം ബാക്കി നാല് പേരെയും ഒറ്റയ്ക്ക് നേരിടുകയായിരുന്നു അച്ചായൻ. അപ്പോഴേക്കും പാത്തു പറഞ്ഞതനുസരിച്ച് കാർത്തിയും ശ്യാമും അവിടേക്കെത്തിച്ചേർന്നു. അവരു മൂന്നുപേരും കൂടി പാണ്ഡവാസിലെ നാലുപേരെ കൈകാര്യം ചെയ്യുമ്പോൾ അശ്വിൻ വൈശാഖിനെ മർദ്ദിച്ചവശനാക്കി കഴിഞ്ഞിരുന്നു. ശരീരം മൊത്തം രക്തത്താൽ കുളിച്ച് ക്ഷീണിച്ചു അവശനായി അവൻ തറയിലേക്ക് ഊർന്നിറങ്ങി. ബാക്കി നാല് പേരെയും പിടിച്ചു കെട്ടി വൈശാഖിന്റെ അടുത്തേക്ക് തള്ളിയിട്ടു. എല്ലാവരും ഇടികൊണ്ട് അവശരായിട്ടുണ്ട്. എല്ലാത്തിനെയും പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാണ് വേണ്ടത്.. ശ്യാം ദേഷ്യത്തോടെ പറഞ്ഞു. , എന്നിട്ടെന്തിനാ സ്ഥലം എംഎൽഎ യുടെ മകൻ ഒരു ദിവസം പൂർത്തിയാകില്ല ജയിലിൽ പേരു മുഴുവൻ ഇവൾക്കാവും, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്തയും, അശ്വിൻ അത് പറഞ്ഞു നിർത്തിയപ്പോൾ ആണ് എല്ലാവരും ശിവയെ ശ്രദ്ധിക്കുന്നത്

. ഇവിടെ നടക്കുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല, അവളുടെ കാതുകളിൽ ഒരേ ഒരു ശബ്ദം മാത്രം, അവളുടെ മുൻപിൽ ഒരു രൂപം മാത്രം, എന്റെ പെണ്ണ് എന്നുപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ വൈശാഖിന്റെ മുൻപിലേക്ക് നെഞ്ചുവിരിച്ച് ചെല്ലുന്ന അശ്വിന്റെ മുഖം മാത്രം. ആകെ മരവിച്ചു നിൽക്കുന്ന ശിവയുടെ അരികിലേക്ക് അശ്വിൻ നടന്നടുത്തു. പതിയെ അവളുടെ ചുമലിൽ കൈ വെച്ചു. ഏതോ ഓർമ്മയിൽ നിന്നും ഉണർന്നത് പോലെ ശിവ ചുറ്റും നോക്കി. തന്റെ മുൻപിൽ നിൽക്കുന്ന അശ്വിനെ കണ്ടതും പരിസരം മറന്ന് അവനെ ഇറുകെ പുണർന്നു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. ഹേയ് ഒന്നുമില്ല ശിവ, ഇങ്ങനെ കരയാൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ല, ഞാനില്ലേ നിനക്ക്, ഞാൻ ഉള്ളടത്തോളം കാലം നിനക്ക് ഒന്നും സംഭവിക്കില്ല ശിവയുടെ മുടിയിൽ വാത്സല്യത്തോടെ തലോടിക്കൊണ്ട് അശ്വിൻ പറഞ്ഞു. ശ്യാമും കാർത്തിയും ഇത് കണ്ട് വായും പൊളിച്ചു നിൽക്കുന്നുണ്ട്. എന്നാലും എന്റെ അളിയാ നീ ഈ കണ്ണീർ ഫാക്ടറിയെ വിലക്ക് വാങ്ങിയ ല്ലോ എന്ന ശ്യാമിന്റെ കൗണ്ടർ കേട്ടിട്ടാണ് അശ്വിനും ശിവയും പരസ്പരം വേർപിരിഞ്ഞത്. ശിവ ഒരു നിമിഷം നാണത്തോടെ അശ്വിനെ ഒന്നു നോക്കി. അവനിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു.

, എന്തൊക്കെയായിരുന്നു, കാണുന്നത് ഇഷ്ടമല്ല, കണ്ണീരു കണ്ടാൽ ഇവനു എന്തോ വരുമെന്ന് പറഞ്ഞിരുന്നല്ലോ...? കാർത്തി ചിന്തിക്കുന്നതുപോലെ തലയിൽ കൈവെച്ച് ശ്യാമിനോട് ചോദിച്ചു. ആ അങ്ങനെ പലതും പറഞ്ഞിരുന്നു, നമ്മളാണ് തെറ്റുകാർ വന്ന ഉടനെ പാത്തുവിനെ പിടിച്ചു പെങ്ങൾ ആക്കിയപ്പോൾ തന്നെ നമ്മൾ സംശയിക്കേണ്ടിയിരിന്നു. ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല. ശ്യാം താടിക്കും കൈകൊടുത്തു പറഞ്ഞു. അതേസമയം ഇതൊന്നും കാണാൻ കഴിയാതെ അച്ചായൻ അവിടെ നിന്നും പുറത്തേക്കിറങ്ങി. ഒഴിഞ്ഞ ഒരു റൂമിൽ പോയി അവന്റെ സങ്കടങ്ങളെല്ലാം കണ്ണീരിൽ കുതിർത്തു കളഞ്ഞു. അങ്ങനെ പരസ്പരം സ്നേഹിച്ചവർ ഒന്നായി കഴിഞ്ഞിരിക്കുന്നു. ഇവിടെ തന്റെ പ്രണയം മൂടപ്പെട്ടിരിക്കുന്നു. ഇനിയുള്ള കാഴ്ചകളേറെ വേദനാജനകമായിരിക്കും, എല്ലാം സഹിക്കാനുള്ള ശക്തി തരണേ കർത്താവേ...

അവൻ വേദനയോടെ പ്രാർത്ഥിച്ചു. ഹാ നീ ഇവിടെ നിൽക്കാണോ, ശിവയെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം പാത്തുവിനെ വിളിച്ച് അവിടേക്ക് വരാൻ പറ, അതും പറഞ്ഞു വരുന്ന കാർത്തിയെ കണ്ടപ്പോൾ അച്ചായൻ വേഗം മുഖം തുടച്ചു. ശിവയെ ഹോസ്പിറ്റലിൽ കാണിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛനെ എന്തു പറഞ്ഞു മനസ്സിലാക്കും എന്ന കാര്യത്തിൽ അവർക്ക് നല്ല പ്രയാസം ഉണ്ടായിരുന്നു. കോളേജിൽ നടന്ന അടിപിടിയിൽ സംഭവിച്ചതാണെന്ന് ഒരു കള്ളം പറയേണ്ടി വന്നു. ശിവൻ വേദനയോടെ തന്റെ മകളെ നോക്കി. അന്നു മുഴുവൻ പാത്തുവും അശ്വിനും അച്ചായനും ശ്യാമും കാർത്തിയും ശിവയ്ക്ക് ഒപ്പമിരുന്നു. വൈകീട്ട് അവർ പോകാൻ ഇറങ്ങിയപ്പോഴേക്കും ശിവ ഓക്കേ ആയിരുന്നു. അവളോട് യാത്ര പറഞ്ഞ് അവരെല്ലാവരും അവിടെനിന്നും ഇറങ്ങി. കണ്ണുകൾ കൊണ്ട് തനിക്ക് മാത്രമായി മനസ്സിലാകുന്ന ഭാഷയിൽ അശ്വിൻ യാത്ര പറഞ്ഞപ്പോൾ ശിവ യിൽ നാണത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ വിരിഞ്ഞു.......... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story