💓സഖാവ് 💓: ഭാഗം 42

sagav rafeena

രചന: റഫീന മുജീബ്

"കാർത്തി " തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അച്ചായന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. കാർത്തി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അച്ചായനെയും ജെയിംസിനെയും മിഴിച്ചു നോക്കുകയാണ്. അച്ചായൻ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ഞാനിതെന്തൊക്കെയാണ് ഈ കേട്ടത്, അപ്പോ ശിവയാണോ നീ അന്വേഷിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി, കാർത്തി കുറച്ച് ഉച്ചത്തിൽ ചോദിച്ചു. അച്ചായൻ ഓടിവന്നു അവന്റെ വായ പൊത്തി. നീ ഇതൊന്നു പതുക്കെ പറയടാ കാർത്തി, അകത്ത് അശ്വിൻ ഉണ്ട് അവൻ ഇതൊന്നും കേൾക്കണ്ട, അച്ചായൻ ദയനീയമായി പറഞ്ഞു. കാർത്തി ദേഷ്യത്തോടെ അവന്റെ കൈ തട്ടി, അറിയട്ടെ എല്ലാവരും എല്ലാം അറിയട്ടെ കാർത്തി ദേഷ്യത്തോടെ പറഞ്ഞു. നീ ഒന്നിങ്ങോട്ടു വന്നേ, എന്നും പറഞ്ഞ് അച്ചായൻ അവന്റെ കയ്യിൽ പിടിച്ചു പുഴയോരത്തേക്കു നടന്നു. മഴക്കാലമായതിനാൽ പുഴ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്, പാറയിടുക്കിലൂടെ വെള്ളം തെറിപ്പിച്ച് കുത്തിയൊലിച്ച് ഒഴുകുന്ന പുഴയെ നോക്കി അച്ചായൻ നിന്നു. മനസ്സ് പ്രഷുബ്ധമാണ് ഈ പുഴ പോലെ, പക്ഷേ തന്റെ ശരീരം ശാന്തമാണ്, ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി മുഖത്ത് പുഞ്ചിരി വരുത്തി നിൽക്കുന്ന അച്ചായനെ കാർത്തി ഒന്നു നോക്കി.

പല സംശയങ്ങളും അവന്റെ ഉള്ളിൽ ഉണ്ടെന്ന് അച്ചായന് മനസ്സിലായി, , നീ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല.. കാർത്തി ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. അവൾ ആണോ നിന്റെ മാൻപേട, നീ അന്വേഷിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞത് ഇവൾക്ക് വേണ്ടിയാണോ...? പറ ആന്റണി ശിവ യാണോ ആ പെൺകുട്ടി കാർത്തി വീണ്ടും ദേഷ്യത്തോടെ ചോദിച്ചു. അതെ.. !! അവൾ തന്നെയാണ് എന്റെ ഹൃദയം കീഴടക്കിയവൾ, അവളെ അന്വേഷിച്ചാണ് ഞാൻ ഉറക്കമില്ലാതെ അലഞ്ഞുതിരിഞ്ഞത്, അവളെ സ്വന്തമാക്കാൻ വേണ്ടിയാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. പറഞ്ഞു തീർന്നപ്പോഴേക്കും അച്ചായന്റെ കണ്ണുകളിൽ മിഴിനീർ ഉരുണ്ടു കൂടി. പിന്നെ എന്തിനു വേണ്ടിയാണ് നീ നിന്റെ ഇഷ്ടത്തെ ത്യചിച്ചത്, ആരോടും പറയാതെ എന്തിനുവേണ്ടിയാണ് നിന്റെ ഇഷ്ടത്തെ കുഴിച്ചുമൂടിയത്...? കാർത്തി അവനെ തനിക്കഭിമുഖമായി നിർത്തി കൊണ്ടു ചോദിച്ചു. അശ്വിന് വേണ്ടി, കൂടെ പിറക്കാതെ കൂടപ്പിറപ്പായി മാറിയ എന്റെ ചങ്കിന് വേണ്ടി, അവൻ കാർത്തിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു. എന്തിനുവേണ്ടി, മറ്റാരെക്കാളും നീ ശിവയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നവനറിയാം, അവൻ ഇതറിഞ്ഞാൽ ശിവയെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?

അശ്വിൻ ഒരിക്കലും ഇതറിയരുത്, എന്നേക്കാൾ കൂടുതൽ അവനെ അറിയുന്നത് നിനക്കാണ്, ഞാൻ അവനെ കാണുമ്പോൾ കൂടെ നിഴൽപോലെ നീയും ഉണ്ടായിരുന്നു, നിനക്ക് അവനെ നന്നായിട്ടറിയാം, സ്വന്തമായി ഒരു മുട്ടുസൂചി പോലും അവൻ ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാനെ ആ പാവത്തിന് അറിയൂ, അവൻ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണാണ് ശിവ, ഒരുപാട് വേദനകളും വിഷമങ്ങളും അവൻ ഇത്രയും നാളത്തെ ജീവിതം കൊണ്ട് അനുഭവിച്ചു തീർത്തു, ആ അവന് ഈ ഒരു സന്തോഷം എങ്കിലും നമ്മൾ നൽകേണ്ടേ.. മാത്രമല്ല ശിവ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല, അവളുടെ പ്രണയം അവളുടെ സഖാവിനോടായിരുന്നു, അവർക്കിടയിൽ ഒരു തടസ്സമായി ഒരിക്കലും ഞാൻ ഉണ്ടാവാൻ പാടില്ല, ഈ കാര്യം ഒരിക്കലും അവൻ അറിയരുത് ഞാൻ നിന്നോട് അപേക്ഷിക്കുകയാണ്... കാർത്തിയുടെ ഇരുകൈകളിലും പിടിച്ചു അച്ചായൻ യാചന യോടെ പറഞ്ഞു. ഞാനും നീയും അമ്മയും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളൂ, ഇനി മുൻപോട്ടും അങ്ങനെ മതി അച്ചായൻ പറഞ്ഞു.

അമ്മയ്ക്കെല്ലാം അറിയുമോ...? കാർത്തി സംശയത്തോടെ ചോദിച്ചു. ഹ്മ്മ് അതാണ് ഇപ്പോൾ എന്റെ വിഷമവും അച്ചായൻ പുഴയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അശ്വിൻ പറയുന്നത് ശരിയാണ്, നീ ഞങ്ങളുടെ ഭാഗ്യമാണേടാ കാർത്തി അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. തന്റെ മിഴികളിൽ ഉരുണ്ടുകൂടിയ മിഴിനീർ കാർത്തി കാണാതെ അച്ചായൻ തുടച്ചു. തിരികെ വീട്ടിലെത്തിയപ്പോൾ ശിവയും അശ്വിനും പാത്തുവും ഇരുന്നു സംസാരിക്കുന്നതാണ് അവർ കണ്ടത്. കാർത്തിക അവരെ കണ്ടതും അച്ചായനെ ദയനീയമായി ഒന്ന് നോക്കി. , ഒന്നും പറയരുത് എന്ന് അച്ചായൻ തലകൊണ്ട് ആംഗ്യം കാണിച്ചു. പാത്തുവിന്റെ തോളിലൂടെ കൈയിട്ട് സന്തോഷത്തോടെ സംസാരിക്കുന്ന അശ്വിനെ അവരിരുപേരും നോക്കിനിന്നു. സംസാരിക്കുന്നത് പാത്തുവിനോടാണെങ്കിലും അവന്റെ കണ്ണുകൾ ശിവയോട് കിന്നാരം പറയുന്നുണ്ടായിരുന്നു. രണ്ടുപേരുടെയും കണ്ണുകൊണ്ടുള്ള അനുരാഗം കണ്ടതും അച്ചായൻ വേദനയോടെ അവിടെ നിന്നും ഒഴിഞ്ഞുമാറി, അവന് പിറകേ കാർത്തിയും അവിടെ നിന്നും മാറി.

ശ്യാം പിന്നെ ഭക്ഷണം കഴിക്കുന്നത് വരെ ഇനി അടുക്കളയിൽ നിന്നും ഒരടി മാറുകയില്ല അതുകൊണ്ട് അവൻ അടുക്കളയിൽ ഉണ്ടാവും എന്ന് ഉറപ്പിച്ചു രണ്ടാളും അവനടുത്തേക്ക് നീങ്ങി. ************* തന്റെ മുൻപിൽ ഇരിക്കുന്ന തന്റെ പ്രണയത്തെ നോക്കി കാണുകയായിരുന്നു അശ്വിൻ. ഇന്നെന്തോ അവൾ പതിവിലും സുന്ദരിയായി തോന്നി അവന്. സാധാരണ ദാവണിയുടുത്താണ് ശിവയെ താൻ കണ്ടിട്ടുള്ളത്. . സാരിയിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. അശ്വിന്റെ കണ്ണുകൾ കൊണ്ടുള്ള കുസൃതിയിൽ ശിവ നാണത്താൽ പൂത്തുലഞ്ഞു. രണ്ടുപേരും കണ്ണുകൾ കൊണ്ട് പരസ്പരം പ്രണയം കൈമാറി. മൂവരുംസംസാരിച്ചിരിക്കുന്നതിനിടയിൽ പാത്തുവിന് ഒരു കോൾ വന്നതും അവൾ അത് അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്ക് പോയി. അവൾ പോയതും അശ്വിൻ ശിവയുടെ അടുത്തേക്ക് നീങ്ങി. ശിവയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കാൻ തുടങ്ങി. അശ്വിന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ താഴേക്ക് തന്നെ നോക്കി നിന്നു. ഇതെന്താണ് എന്റെ പാറൂട്ടി ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നല്ലോ..? അശ്വിൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു. അതെന്താ അപ്പോൾ ഞാൻ മുൻപ് സുന്ദരിയല്ലേ..? ശിവ കെറുവിച്ച് കൊണ്ട് ചോദിച്ചു.

അയ്യോ എന്റെ പൊന്നേ ഞാൻ അങ്ങനെ പറഞ്ഞതല്ല, ഇന്ന് എന്റെ പെണ്ണിനെ കാണാൻ സാക്ഷാൽ ദേവിയെ പോലെയുണ്ട് അവളെ തനിക്കഭിമുഖമായി നിർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു. അവൾ നാണത്തോടെ അശ്വിനെ നോക്കി. ഇതെങ്ങനെ പാറൂട്ടി എന്നുള്ള വിളി മനസ്സിലായത്, അതെന്റെ അച്ഛവിളിക്കുന്ന പേരാണ്. അവൾ സംശയത്തോടെ ചോദിച്ചു. ,, അതൊക്കെ എനിക്ക് മനസ്സിലാവും, ഞാൻ നിന്റെ പിറകെ കൂടിയത് ഇന്നും ഇന്നലെയുമല്ല അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അപ്പോ അന്ന് മനുവേട്ടനെ തല്ലിയതും ഏട്ടനാണോ...? അവൾ സംശയത്തോടെ ചോദിച്ചു. പിന്നെ എന്റെ പെണ്ണിന്റെ ശരീരത്തിൽ കൈ വച്ചവനെ ഞാൻ പൂവിട്ട് പൂജിക്കണോ..? അശ്വിൻ ദേഷ്യത്തോടെ ചോദിച്ചു. അപ്പൊ പണി പറ്റിച്ചത് പാത്തുമ്മ ആണല്ലേ..? എന്നിട്ട് അവൾ ഒരു വാക്കുപോലും എന്നോട് പറഞ്ഞില്ല ശിവ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു. അവളേയ് ഈ അശ്വിന്റെ പെങ്ങളാണ്, മറ്റാരെക്കാളും അവൾക്ക് വലുത് ഞാൻ തന്നെയാണ് അശ്വിൻ ഒരു കുസൃതിയോടെ പറഞ്ഞു. ഓ ഒരു അങ്ങളയും പെങ്ങളും ഇപ്പോൾ ഞാൻ പുറത്ത്, ശിവ കെറുവിച്ച് കൊണ്ട് പുറംതിരിഞ്ഞു ഇരുന്നു. നീ എങ്ങനെ പുറത്താവും, നീ ഈ അശ്വിന്റെ പെണ്ണാണ്,

സ്വന്തമായി ഒരു ജോലി കിട്ടിയിട്ട് വേണം നിന്റെ കൈ പിടിക്കാൻ. അശ്വിനി യെയും അനു മോളെയും സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചാൽ പിന്നെ ഈ അശ്വിൻ നിനക്ക് സ്വന്തം. അവളുടെ വലതു കരം കവർന്നുകൊണ്ട് അശ്വിൻ പറഞ്ഞു. അപ്പോഴേക്കും നിന്റെ സ്വപ്നമായ ഐ എ എസ് നീ നേടണം, അത് എന്റെ വലിയ ഒരു സ്വപ്നമാണ്, അതിനു വേണ്ടി എന്ത് ത്യാഗവും ഞാൻ സഹിക്കും. അവളുടെ കൈപ്പത്തി ഒന്ന് ചുംബിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു. ഓ പിന്നെ എനിക്ക് ഐഎഎസ് ഒന്നും ആവണ്ട എനിക്ക് എ കെ എ ആയാൽ മതി അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. എ കെ എ യൊ അശ്വിൻ സംശയത്തോടെ ചോദിച്ചു. , അതെ എ കെ എ അശ്വിൻ രാഘവിന്റെ കുട്ടികളുടെ അമ്മ അവൾ ഒരു ചിരിയോടെ പറഞ്ഞു. ഓ പിന്നേ അതാണോ ഇത്ര വലിയ കാര്യം, അതു നിന്നെ ഞാൻ വഴിയെ ആക്കാമെടീ അശ്വിൻ ഒരു ചിരിയോടെ അവളിലേക്കടുത്തു. താമരയിതൾ പോലുള്ള അവളുടെ അധരങ്ങളെ അവന്റെ അധരങ്ങൾ സ്വന്തമാക്കി, ശിവ ഒരു വിറയലോടെ അവനെ ഇറുകെ പുണർന്നു,

അവരുടെ അധരങ്ങൾ പരസ്പരം മത്സരിച്ച് സ്നേഹിച്ചു. ദീർഘനേരത്തെ സ്നേഹ പ്രകടനത്തിന് ശേഷം അവർ വേർ പെട്ടപ്പോൾ മുന്നിൽ പകച്ചുനിൽക്കുന്ന പാത്തുവിനെയാണ് കണ്ടത്. ന്റെ ള്ളാ.... ഇതെന്താ പോ ഇവിടെ ണ്ടായേ.. പാത്തു പകച്ചു കൊണ്ട് ചോദിച്ചു. അവർ രണ്ടുപേരും അവളുടെ മുഖത്തേക്ക് നോക്കാനാവാതെ ജാള്യതയോടെ തല കുമ്പിട്ടു നിന്നു. ന്റെ റബ്ബേ കാര്യം എന്റെ ഇക്കയാണെങ്കിലും എജ്ജാതി റൊമാൻസാ ഹംക്കെ ഇങ്ങൾക്ക്. ഇങ്ങളിങ്ങനെ തുടങ്ങിയാൽ ന്റെ ബാല്യം മാത്രമല്ല കൗമാരവും എന്തിന് വാർധക്യം പോലും പകച്ചു പോകും മനുഷ്യാ... ഒന്നുമില്ലെങ്കിലും നിക്കാഹു ഉറപ്പിച്ച ഒരു കുട്ടി അല്ലേ ഞാൻ, എന്റെ മുൻപിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്യാമോ...? അതും കെട്ടാൻ പോകുന്നത് ഒരു കാട്ടുപോത്തിനെയും, പാത്തു കരയുന്നതുപോലെ പറഞ്ഞു. അതിന് റൊമാൻസ് എന്താണെന്ന് പോലും അറിയില്ല, ആ പറഞ്ഞിട്ട് കാര്യമില്ല എന്റെ ജീവിതം നായ നക്കി, യോഗമില്ല അമ്മിണിയെ... പാത്തു നെടുവീർപ്പോടെ പറഞ്ഞു. അവള് പറയുന്നത് കേട്ടിട്ട് ശിവക്കും അശ്വിനും ചിരി വരുന്നുണ്ട്.

എന്തായാലും നിങ്ങൾ തുടങ്ങി വച്ച കാര്യം പൂർത്തിയാക്കികൊള്ളൂ.. നമ്മൾ കട്ടുറുമ്പ് ആവുന്നില്ലേ.. അതും പറഞ്ഞു ചിരിച്ചുകൊണ്ട് തിരിഞ്ഞപാത്തുവിന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. ഈ.... പാത്തു മുൻപിൽ നിൽക്കുന്ന ആൾക്ക് ഒരു അവിഞ്ഞ ചിരി പാസാക്കി. പക്ഷേ മുൻപിൽ നിൽക്കുന്ന ആൾ ഗൗരവം വിടാതെ അവളെ തന്നെ നോക്കി നിൽക്കുകയാണ്. എന്നാ നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു മുങ്ങാൻ നിന്ന പാത്തുവിന്റെ കയ്യിൽ അയാൾ കേറി പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു. അപ്പോൾ അളിയാ, ഇവൾക്ക് നിന്നെക്കുറിച്ച് എന്തൊക്കെയോ പരാതിയുണ്ട്, അളിയൻ അതൊക്കെ തീർത്ത് പതുക്കെ വന്നോളൂ ഞങ്ങൾ പുറത്തുണ്ടാവും അശ്വിൻ അതും പറഞ്ഞു ശിവയുടെ കൈയും പിടിച്ച് പുറത്തേക്ക് പോയി. പാത്തു ഷാഹുൽ സാറിന്റെ കൈ വിടുവിച്ച് ഒന്നു പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും സാറിന്റെ കൈകൾ അവളെ കൂടുതൽ ശക്തിയോടെ പിടിമുറുക്കി. ഒരു കൈകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് വെച്ച് മറുകൈകൊണ്ട് സാർ വാതിലിന്റെ ബോൾട്ടിട്ടു.

അതെന്തിനാ വാതിൽ അടയ്ക്കുന്നത് പാത്തു പേടിയോടെയും വെപ്രാളത്തോടെയും ചോദിച്ചു. നീയല്ലേ പറഞ്ഞത് ഞാൻ കാട്ടുപോത്താണെന്നും എനിക്ക് റൊമാൻസ് അറിയില്ലെന്നുമൊക്കെ എന്നാ പിന്നെ അതൊക്കെ നിന്റെ മുമ്പിൽ ഒന്ന് കാണിച്ചിട്ട് തന്നെ കാര്യം. സാർ ഷർട്ടിന്റെ കൈ കയറ്റി വെച്ചു കൊണ്ട് അവളോട് പറഞ്ഞു. അയ്യോ അതൊക്കെ ഞാൻ ചുമ്മാ പറഞ്ഞതാ അവൾ ദയനീയതയോടെ പറഞ്ഞു. ആണോ എന്നാൽ ഞാൻ സീരിയസ് ആക്കി അവൻ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി. , ദേ എന്റെ അടുത്തേക്ക് വന്നാൽ ഞാൻ ബഹളം വെച്ചു ആളെ കൂട്ടും പാത്തു അവസാനത്തെ അടവെന്നവണ്ണം പറഞ്ഞു. എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം സാർ വീണ്ടും അവളിലീക്കടുത്തു. തന്റെ നേരെ വരുന്ന സാറേ കണ്ടതും അവൾ ബഹളം വയ്ക്കാനായി വായ പൊളിച്ചതും സാർ അവളുടെ മുഖം പിടിച്ച് തന്റെ മുഖത്തോടടുപ്പിച്ചു കഴിഞ്ഞിരുന്നു. പ്രതീക്ഷിക്കാതെ ഉള്ള ചുംബനം ആയതുകൊണ്ടുതന്നെ പാത്തുവിന്റെ രണ്ടു കണ്ണുകളും തുറിച്ചു വന്നിട്ടുണ്ട്. സാറിന്റെ ചുണ്ടുകൾ അവളുടെ മുഖ ത്തിന്റെ പല ഭാഗത്തു കൂടെ ഓടിനടന്നു. തന്റെ ഹൃദയമിടിപ്പ് കൂടി താൻ ഇപ്പോൾ അറ്റാക്ക് വന്ന് മരിക്കുമെന്ന് പാത്തുവിന്ന് തോന്നി.

അവൾ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു നിന്നു. അവളുടെ മുഖത്തുനിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തിയ സാർ അവളുടെ നിൽപ്പ് കണ്ട് ഊറി ചിരിച്ചു. , ഇത്രയേ ഉള്ളൂ നീ എന്നിട്ടാണ് വലിയ വർത്താനം പറയുന്നത്, മേലാൽ ഇങ്ങനെ പറഞ്ഞാൽ ഇതൊരു സാമ്പിൾ മാത്രം സാർ ചിരിയോടെ പറഞ്ഞു. , ന്റെ അള്ളോ സാമ്പിൾ ഇതാണെങ്കിൽ ബാക്കിയുള്ളതിന്റെ കാര്യം പറയാനില്ല. പാത്തു ഉള്ളിൽ പറഞ്ഞു. അതെയ് ഞാൻ ഒന്നും പറയില്ല എന്നെ ഒന്ന് പോകാൻ അനുവദിക്കൂ അവൾ ദയനീയമായി പറഞ്ഞു. അവളുടെ നിൽപ്പ് കണ്ട് ശാഹുൽ സാറിനു ഉള്ളിൽ ചിരിവന്നു. ഉം ഇപ്പൊ പൊയ്ക്കോ നിന്നെ ഞാൻ പിന്നെ എടുത്തോളാം സാർ ഗൗരവം വിടാതെ പറഞ്ഞു. അത് കേട്ടതും പാത്തു ഒരൊറ്റ ഓട്ടമായിരുന്നു. അവൾ പോകുന്നതും നോക്കി സാർ ഒരു ചിരിയോടെ നിന്നു. എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അച്ചായന്റെ ബർത്ത് ഡേ എല്ലാവരും ചേർന്ന് വളരെ ഭംഗിയാക്കി തീർത്തു. , ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അച്ചായൻ അത് പുറത്തുകാണിക്കാതെ അവരോടൊപ്പം കൂടി. , എല്ലാവരും പിരിഞ്ഞപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. നാളെ കാണാം എന്ന പ്രതീക്ഷയോടെ അവരെല്ലാവരും പിരിഞ്ഞു. , അച്ചായനും ഉറക്കത്തെ പുൽകി പുതിയൊരു പുലിരിയെ വരവേൽക്കാൻ....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story